വാരിയൻ കുന്നനെ വിശുദ്ധനാക്കുന്നവർ രാജ്യദ്രോഹികളാണ്

ബി.ജെ.പി.ക്കാരാണ് എന്റെ പോസ്റ്റുകൾക്ക് ഇപ്പോൾ അധികവും ലൈക്ക് തരുന്നത്. ലൈക്ക് തീരെ കിട്ടുന്നില്ലെങ്കിൽ നമുക്ക് പോസ്റ്റുകൾ എഴുതാൻ ഒരു ഉത്സാഹം ഉണ്ടാവില്ല. എനിക്ക് പോസ്റ്റുകൾ എഴുതാൻ മിനിമം പത്ത് ലൈക്കുകൾ മതി. സമാനമനസ്ക്കരായ പത്ത് പേരോട് ആശയ വിനിമയം. അതേ എനിക്ക് ഉദ്ദേശ്യമുള്ളൂ. കൂടുതൽ ലൈക്ക് വേണ്ട എന്നല്ല. നൂറ് ലൈക്കൊക്കെ കിട്ടിയാൽ അതെനിക്ക് വലിയ കാര്യമാണ് താനും.

കോൺഗ്രസ്സുകാരുടെ ലൈക്ക് ഇനി എനിക്ക് വേണ്ട. മാർക്സിസ്റ്റുകാരുടെ ലൈക്ക് പണ്ടേ ഉപേക്ഷിച്ചതാണ്. ബി.ജെ.പി.ക്കാരുടെ ലൈക്ക് പെർമനന്റ് അല്ല എന്നും എനിക്കറിയാം. ലൈക്കിന് വേണ്ടി എന്തെങ്കിലും എഴുതാൻ ഞാൻ ഒരുക്കവുമല്ല. സത്യങ്ങൾ എഴുതിയാൽ എവിടെ നിന്നെങ്കിലുമായി പത്ത് ലൈക്ക് കിട്ടും എന്നതാണ് എന്റെ ഒരു ധൈര്യം. സത്യത്തിനു എന്നും സ്വീകാര്യത കുറവാണ്. സത്യത്തിനു ആളുകളെ കവരുന്ന ആടയാഭരണങ്ങൾ അണിയാൻ കഴിയില്ല. അതാണ് കാരണം. അതേ സമയം നുണകൾ സർവ്വാഡംബര വിഭൂഷിതയായിട്ടാണ് എഴുന്നള്ളുക. അതുകൊണ്ട് ആളുകൾ എന്നും നുണകളിലാണ് മയങ്ങാറ്.
വാരിയൻ കുന്നനെ മഹത്വവൽക്കരിക്കാൻ കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും മത്സരിക്കുന്നത് അവരുടെ ഗതികേട് കൊണ്ടാണ്. കാരണം ഭരണം കിട്ടണമെങ്കിൽ ഏതെങ്കിലും മുസ്ലീം വിഭാഗത്തിന്റെ വോട്ട് കോൺഗ്രസ്സിനും മാർക്സിസ്റ്റിനും കിട്ടിയേ തീരൂ. മുസ്ലീം വോട്ട് ഇല്ലെങ്കിൽ ഭരണം മറ്റേ മുന്നണി തട്ടിക്കൊണ്ടു പോകും. ഈ ഗതികേട് കൊണ്ടാണ് ഗാന്ധിജിയെക്കാളും മഹാൻ വാരിയൻ കുന്നൻ ആകുന്നത്. ഇത് എല്ലാ കോൺഗ്രസ്സുകാർക്കും മാർക്സിസ്റ്റുകാർക്കും അറിയാം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മതം മാറ്റിയിട്ടാണ് മലപ്പുറം ഭൂരിപക്ഷ മുസ്ലീം പ്രദേശമായത്. അതിന്റെ ഉഗ്രരൂപം ആയിരുന്നു 1921 ലെ വാരിയൻ കുന്നന്റെ ഖിലാഫത്ത്.
1947 ആഗസ്റ്റ് 15ന് മലപ്പുറത്ത് ആരും ദേശീയ പതാക ഉയർത്തിയിട്ടില്ല. കാരണം തലേന്ന് വരെ പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ എന്ന മുദ്രാവാക്യം പ്രകമ്പനം കൊള്ളിച്ച പ്രദേശത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്താൻ ആരെങ്കിലും ധൈര്യപ്പെടുമോ. അതേ സമയം കമ്മ്യൂണിസ്റ്റുകൾ കരിങ്കൊടി ഉയർത്തുകയും ചെയ്തു. 1947 ആഗസ്റ്റ് 15 കരിദിനം ആയിട്ടാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾ ആചരിച്ചത്. ഇതൊക്കെ ഇന്ന് തുറന്ന് പറയാൻ സംഘിയാകണം. ആ അർത്ഥത്തിൽ എനിക്ക് സംഘിയാകാൻ പെരുത്ത് ഇഷ്ടവുമാണ്. എന്നാൽ സംഘികളുടെ പ്രാചീന വിശ്വാസങ്ങൾക്ക് പുറത്താണ് ഞാൻ. എന്റെ അറിവുകൾ ഞാൻ ശേഖരിക്കുന്നത് ആധുനിക സയൻസിൽ നിന്നാണ്. കിത്താബുകൾ അത് ഹിന്ദുവിന്റെ ആയാൽ പോലും എനിക്ക് ആവശ്യമില്ല. ഒരു ജിജ്ഞാസുവിനെ സംബന്ധിച്ച് അറിവുകളും ഉത്തരങ്ങളും ലഭിക്കുന്നത് സയൻസിൽ നിന്ന് മാത്രമാണ്. വിശ്വാസങ്ങൾ വെറുതെ തലയിൽ കയറ്റി വെച്ച് നിർവൃതി അടയാൻ ഞാനില്ല.
ഇന്നലെ ഒരു പഴയ കോൺഗ്രസ്സ് സുഹൃത്ത് എന്റെ പോസ്റ്റിൽ കമന്റിട്ടു. ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ആപത്താണ് എന്ന്. മുസ്ലീങ്ങൾക്ക് ബാലൻസ് ചെയ്ത് അവരുടെ വർഗ്ഗീയത മൂടി വയ്ക്കാൻ വേണ്ടി ആരോ ഉണ്ടാക്കി കൊടുത്ത സമവാക്യം ആണത്. ന്യൂനപക്ഷ വർഗ്ഗീയത എന്ന പ്രയോഗം തന്നെ തെറ്റാണ്. മുസ്ലീം വർഗ്ഗീയതയെയാണ് ന്യൂനപക്ഷ വർഗ്ഗീയത എന്ന് പേര് മാറ്റി മോടി കൂട്ടിക്കൊടുക്കുന്നത്. ഇന്ത്യയിൽ എത്ര ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്? കൃസ്ത്യൻ-സിഖ്-ബൗദ്ധ-ജൈനർ എന്നീ ന്യൂനപക്ഷങ്ങൾക്ക് വർഗ്ഗീയതയുണ്ടോ? ഇനി ഭൂരിപക്ഷ വർഗ്ഗീയതയാണെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ മത വിശ്വാസികൾ കൃസ്ത്യാനികളാണ്. എന്നാൽ കൃസ്ത്യൻ വർഗ്ഗീയത എന്ന ഒരു പദം പോലും ഉണ്ടോ? ഇന്ത്യയിൽ ആയാലും ലോകത്ത് ആയാലും മുസ്ലീം വർഗ്ഗീയത മാത്രമേയുള്ളൂ.
ഹിന്ദു വർഗ്ഗീയത എന്നത് വ്യാജമതേതരക്കാർ മുസ്ലീം വർഗ്ഗീയതയെ മറച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന ഒരു കള്ള പ്രയോഗം ആണ്. താലിബാനും സംഘപരിവാറും ഒരേ പോലെ ആണ് എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയാൻ കോൺഗ്രസ്സുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും പറയാൻ സാധിക്കുന്നത് അവർക്ക് മുസ്ലീം വോട്ടിനോടുള്ള ആർത്തി കൊണ്ടാണ്. താലിബാൻ അഫ്‌ഗാൻ പിടിച്ചത് പോലെയല്ല ബി.ജെ.പി. ഇന്ത്യയിൽ അധികാരത്തിൽ വന്നത്. നാളെ ഏതെങ്കിലും ഒരു പാർട്ടിയോ മുന്നണിയോ ജയിച്ചാൽ ബി.ജെ.പി. നിരുപാധികം അധികാരത്തിൽ നിന്ന് പോകും. താലിബാൻ അങ്ങനെ പോകുമോ? രാഹുൽ ഗാന്ധി എന്ന മന്ദബുദ്ധി നേതാവിനു ബി.ജെ.പി.യെ തോല്പിക്കാൻ കഴിയില്ല എന്നത് കൊണ്ട് താലിബാനും ബി.ജെ.പി.യും ഒരു പോലെ ആകില്ല. ബി.ജെ.പി. ഇന്ന് ഏറ്റവും ജനപിന്തുണയുള്ള ദേശീയ പാർട്ടിയാണ്.
പറഞ്ഞ് വന്നത് ലോകത്ത് ഒരൊറ്റ വർഗ്ഗീയതയേയുള്ളൂ. അത് മുസ്ലീം വർഗ്ഗീയതയാണ്. തുർക്കിയിൽ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഖലീഫയെ വീണ്ടും അധികാരത്തിൽ എത്തിക്കാനാണ് ഇന്ത്യയിലും മുസ്ലീങ്ങൾ ഖിലാഫത്ത് തുടങ്ങിയത്. ആ ഖിലാഫത്താണ് മലബാർ കലാപം ആയി ഹിന്ദു വംശഹത്യയിൽ കലാശിച്ചത്. ബ്രിട്ടനെ വാരിയൻ കുന്നൻ എതിർത്തത് തുർക്കിയിലെ ഖലീഫയെ സ്ഥാനഭൃഷ്ടനാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യം ആയത് കൊണ്ടാണ്. അല്ലാതെ ബ്രിട്ടൻ ഇന്ത്യ ഭരിക്കുന്നത് കൊണ്ടല്ല. അതുകൊണ്ട് 1921 ലെ മലബാർ ലഹള സ്വാതന്ത്ര്യ സമരമാണ് എന്ന് പറയുമ്പോൾ അത് മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ജീവൻ ബലിയർപ്പിച്ച അനേകം സ്വാതന്ത്ര്യ സമര സേനാനികളെയും പുച്ഛിക്കലാണ്. കോൺഗ്രസ്സുകാരും അത് ചെയ്യുമ്പോൾ ഗതികെട്ട കോൺഗ്രസ്സുകാരോട് നമുക്ക് സഹതപിക്കാനേ കഴിയൂ.

No comments: