ബി.ജെ.പി.ക്കാരാണ് എന്റെ പോസ്റ്റുകൾക്ക് ഇപ്പോൾ അധികവും ലൈക്ക് തരുന്നത്. ലൈക്ക് തീരെ കിട്ടുന്നില്ലെങ്കിൽ നമുക്ക് പോസ്റ്റുകൾ എഴുതാൻ ഒരു ഉത്സാഹം ഉണ്ടാവില്ല. എനിക്ക് പോസ്റ്റുകൾ എഴുതാൻ മിനിമം പത്ത് ലൈക്കുകൾ മതി. സമാനമനസ്ക്കരായ പത്ത് പേരോട് ആശയ വിനിമയം. അതേ എനിക്ക് ഉദ്ദേശ്യമുള്ളൂ. കൂടുതൽ ലൈക്ക് വേണ്ട എന്നല്ല. നൂറ് ലൈക്കൊക്കെ കിട്ടിയാൽ അതെനിക്ക് വലിയ കാര്യമാണ് താനും.
Links
Pages
വാരിയൻ കുന്നനെ വിശുദ്ധനാക്കുന്നവർ രാജ്യദ്രോഹികളാണ്
ഇന്ത്യ ഞങ്ങളങ്ങ് എടുക്കുവാണ് ...
മോദിയുടെ ജനപ്രീതി 24 % മായി ഇടിഞ്ഞു എന്ന് ഒരു സർവേ കാണിക്കുന്നു. 2014 ൽ ഒരു കൊടുങ്കാറ്റ് പോലെയാണ് മോദി തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചത്. അങ്ങനെയാണ് 1984 ന് ശേഷം ആദ്യമായി ലോകസഭയിൽ ഒരു ദേശീയ പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. അത് ഇന്ത്യയിൽ ഒരു പാർട്ടിക്കും പ്രതീക്ഷിക്കാനോ പ്രവചിക്കാനോ കഴിയാതിരുന്ന മുന്നേറ്റം ആയിരുന്നു. അത് മോദി എന്ന ഒരൊറ്റ നേതാവിന്റെ കരിഷ്മ കൊണ്ട് മാത്രം സാധിച്ചതാണ്. ഇന്ത്യയിൽ ഇനി കൂട്ടുകക്ഷി ഭരണം മാത്രമേ നടക്കൂ എന്ന് സർവ്വ പാർട്ടികളും വിധി എഴുതിക്കഴിഞ്ഞ സാഹചര്യത്തിലാണ് ബി.ജെ.പി. യെ ഒറ്റക്കക്ഷിയാക്കി ഉയർത്തി മോദി ആ അത്ഭുതം സാധിച്ചെടുത്തത്.
ഇസ്ലാമും ആധുനിക ലോകവും
ലോകത്തിൽ ഏറ്റവും അപകടകാരിയായ മതം ആണ് ഇസ്ലാം മതം. ഇത് തുറന്ന് പറയാൻ ഒരാളും തയ്യാറല്ല എന്നതാണ് നമ്മുടെ ശാപം. എന്നിട്ട് മതസൗഹാർദ്ധം പറയും. എന്തിനാണ് മതസൗഹാർദ്ധം? നാം ഹിന്ദുക്കൾക്ക് മതം ഇല്ലല്ലൊ. അപ്പോൾ നമുക്കെന്തിനാണ് മതസൗഹാർദ്ധം. അത് മതങ്ങൾക്ക് അന്യോന്യം വേണ്ടതല്ലേ. ഹിന്ദുക്കൾ മത മനുഷ്യരല്ല. പലരും പല മതവഴിക്ക് പോയപ്പോൾ ഒരു മതത്തിലും പോകാത്തവരാണ് ഹിന്ദുക്കൾ. നമ്മൾ ഒരു മതത്തിലും ചേർന്നിട്ടില്ല. നമ്മുടെ മക്കളെ നാം ഒരു മതത്തിലും ചേർത്തിട്ടുമില്ല. ഇതാണ് ഓരോ ഹിന്ദുവും മനസ്സിലാക്കേണ്ടത്.
നമുക്ക് വേണ്ടത് മനുഷ്യസൗഹാർദ്ധമാണ്. നമുക്ക് മതങ്ങളിൽ കാര്യമില്ല. ഹിന്ദുവിനെ മതമാക്കി ചിത്രീകരിച്ച് എന്നിട്ട് ഹിന്ദുവിലും താലിബാൻ ഉണ്ട് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന മുസ്ലീങ്ങളുടെ ന്യായീകരണ കൗശലം ഓരോ ഹിന്ദുവും മനസ്സിലാക്കണം. നമ്മൾ ജനിച്ചപാടെ ജീവിയ്ക്കുന്ന മനുഷ്യരാണ്. എന്നാൽ മുസ്ലീങ്ങളടക്കം ചെയ്യുന്നത് അവർക്ക് ജനിക്കുന്ന കുട്ടികളെ ഒരു ചടങ്ങിലൂടെ അവരുടെ മതത്തിൽ ചേർക്കലാണ്. ചേർത്തില്ലെങ്കിൽ അവർ മതക്കുഞ്ഞുങ്ങൾ ആവില്ല. നമ്മൾ നമ്മുടെ കുട്ടികളെ മതക്കുഞ്ഞുങ്ങളാക്കാൻ ഒരു ചടങ്ങും നടത്തിയിട്ടില്ല ചേർത്തിട്ടുമില്ല. ചുമ്മാ ജനിച്ചാൽ മതക്കുഞ്ഞാകില്ല. ഈ യാഥാർഥ്യവും ഹിന്ദുക്കൾ മനസ്സിലാക്കണം. സർക്കാർ രേഖകളിൽ മതം ചോദിച്ച് ആ കോളത്തിൽ നാം ഹിന്ദു എന്ന് ചേർക്കേണ്ടി വരുന്നത് ഭരിക്കുന്ന സർക്കാരിന്റെ തെറ്റാണ്. നമ്മൾ ഹിന്ദുക്കൾ എന്നാൽ ഹിന്ദു മാത്രമാണ് അല്ലാതെ മതജീവിയല്ല.
അപ്പോൾ പറഞ്ഞു വന്നത് ലോകത്തിൽ പല മതങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും അപകടകരവും മനുഷ്യസമൂഹത്തിന്റെ എല്ലാ ആധുനിക സംസ്കൃതികളെയും തച്ചുടക്കുന്നതുമായ പ്രാകൃതമതം ഇസ്ലാമാണ് എന്നുമാണ്. ഇത് തുറന്നു പറയാൻ നമ്മൾ പോലും പേടിക്കുന്നത് എന്തിനാണ്. നമ്മൾ ജീവിയ്ക്കുന്നത് അഫ്‌ഗാനിസ്ഥാനിലോ പാക്കിസ്താനിലോ ഒന്നുമല്ലല്ലൊ. നമ്മുടെ ജന്മഭൂമി ഹൈന്ദവഭാരതമാണ്. ഇസ്ലാം മതം ഇവിടെ ഇറക്കുമതി ചെയ്ത ഒന്നാണ്. അതിന്റെ അപകടം മനസ്സിലാകാത്ത അക്കാലത്ത് ഇസ്ലാമിനു ഇവിടെ ഇടവും സൗകര്യങ്ങളും കൊടുത്തു. അതിപ്പോൾ ഒരപകടമായി സുഡാപ്പി രൂപത്തിൽ നമ്മെ തുറിച്ചു നോക്കുന്നു. അനുകൂലമായ സാഹചര്യം കിട്ടിയാൽ സുഡാപ്പികൾ താലിബാനാകും. ഇല്ല എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ?
മുസ്ലീം മതം ഏറ്റവും അപകടം എന്ന് പറയുമ്പോൾ മുസ്ലീങ്ങൾ എല്ലാവരും അപകടകാരികൾ എന്നല്ല അർത്ഥം. 99 ശതമാനം മുസ്ലീങ്ങളും അപകടകാരികളല്ല. പക്ഷെ അപകടം വിതയ്ക്കാൻ ഒരു ശതമാനം ശുദ്ധ ഇസ്ലാമിസ്റ്റുകൾ മതി. അതുകൊണ്ടാണ് ഇസ്ലാം മതം അപകടകാരിയാകുന്നത്. ഉദാഹരണത്തിനു അഫ്ഗാനിലെ മുസ്ലീങ്ങൾ എല്ലാവരും അപകടകാരികൾ അല്ല. താലിബാനികൾ ഒരു ശതമാനമേ വരൂ. പക്ഷെ എതിർക്കാൻ ആളില്ലാത്തത് കൊണ്ട് അവിടെ ഏറ്റവും അപകടകരമായ ഇസ്ലാമാണ് ജനങ്ങളെ അടക്കി ഭരിക്കുക. ഇസ്ലാം സ്ത്രീകളെ കാണുന്നത് പുരുഷന്മാരുടെ കാമം തീർക്കാനുള്ള ഉപകരണം മാത്രമായിട്ടാണ്. അതുകൊണ്ടാണ് അന്യപുരുഷൻ തങ്ങളുടെ സ്ത്രീകളെ കാണരുത് എന്ന് ശാഠ്യം പിടിക്കുന്നത്. ഇത്രയും വൃത്തികെട്ട മനോഭാവം മുസ്ലീം പുരുഷന്മാർക്ക് മാത്രമേയുള്ളൂ. സ്ത്രീകളെ ചാക്കിൽ പൊതിഞ്ഞു കൊണ്ടു നടക്കാനുള്ള മുസ്ലീം വ്യഗ്രതയുടെ അടിസ്ഥാനം കാമം തീർക്കുന്ന ഒരു സാധനത്തിന് അപ്പുറം സ്ത്രീക്ക് ഒരു വ്യക്തിത്വവും ഇല്ല എന്നതാണ്. ചുരുക്കി പറഞ്ഞാൽ മുസ്ലീം വിശ്വാസിയുടെ കണ്ണിൽ സ്ത്രീ ഒരു സെക്സ് ടോയ് മാത്രമാണ്.
ഇതൊക്കെ ഒരു ആധുനിക സമൂഹത്തിൽ വിമർശിക്കപ്പെടേണ്ടേ? എന്നിട്ട് മതസൗഹാർദ്ധം പറയും. വിശ്വാസങ്ങൾ പാവനവും അലംഘനീയവും എന്ന് പറയും. ആറാം നൂറ്റാണ്ടിൽ ഒരു മനുഷ്യൻ പറയുന്നു എനിക്ക് ദൈവം ദൂതന്റെ സ്ഥാനം നൽകിയിരിക്കുന്നു എന്ന്. എനിക്ക് കുറെ നിർദ്ദേശങ്ങൾ ദൈവം അറബി ഭാഷയിൽ നൽകിയിരിക്കുന്നു എന്ന്. ദൈവത്തിനു അറബി ഭാഷ അറിയാമായിരുന്നോ? നിർദ്ദേശം കിട്ടിക്കൊണ്ടിരുന്നു എന്ന് അവകാശപ്പെട്ട ആ മനുഷ്യന് പക്ഷെ അറബി എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. എന്നാൽ പിന്നെ ആ ദൈവത്തിനു അറബി എഴുതാനും വായിക്കാനും അറിയുന്ന മറ്റേതെങ്കിലും അറബിയെ ദൂതനായി നിയോഗിച്ചു കൂടായിരുന്നോ? അങ്ങനെ ആ മനുഷ്യൻ ദൈവത്തിൽ നിന്ന് കിട്ടി എന്ന് അവകാശപ്പെട്ട കുറെ തത്വങ്ങൾ അനുചരന്മാരോട് പറഞ്ഞു. അവർ അതൊക്കെ എവിടെയൊക്കെയോ കോറി വെച്ചു പോലും. അന്ന് എഴുതാൻ കടലാസും പെൻസിലും ഒന്നും ഇല്ലായിരുന്നല്ലൊ. ലവലേശം ലോജിക്ക് ഉള്ളവർ ഇതൊന്നും വിശ്വസിക്കില്ല. അത് പോട്ടെ. ദൈവം കൊടുത്ത നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനം ഏതെന്നോ ഇനി ഒരു ദൂതനെ ഞാൻ നിയമിക്കില്ല എന്ന്. അതെന്താ അങ്ങനെ എന്ന് ചോദിക്കാൻ പാടില്ല പ്രവാചക നിന്ദ ആയിപ്പോകും. ദൈവനിന്ദ എത്രയും ആകാം പ്രവാചാക നിന്ദ പറ്റില്ല തല വെട്ടും, ഒത്തില്ലെങ്കിൽ കൈ എങ്കിലും വെട്ടും.
ഇതൊന്നും ഇവിടത്തെ ഒരു രാഷ്ട്രീയക്കാരനും മിണ്ടില്ല. കാരണം അവനു തെരഞ്ഞെടുപ്പ് വിജയം ആണ് പ്രധാനം. തെരഞ്ഞെടുപ്പ് വിജയത്തിനു മുസ്ലീം വോട്ടും വേണം. അപ്പോൾ മുസ്ലീങ്ങളുടെ വിശ്വാസത്തെ തൊട്ടു കളിക്കാൻ പാടില്ല എന്ന് മാത്രമല്ല താലോലിക്കുകയും വേണം. അതിനാണല്ലൊ ഷാബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാൻ രാജീവ് ഗാന്ധി പോലും പാർലമെന്റിൽ ശരീയത്ത് നിയമത്തിലെ ഒരു വകുപ്പ് മുസ്ലീങ്ങൾക്ക് വേണ്ടി പാസ്സാക്കി കൊടുത്തത്. അതാണ് പോലും മതേതരത്വം. ബി.ജെ.പി.ക്കും മുസ്ലീം വോട്ട് വേണ്ട എന്നില്ല. എന്തിനാണ് ബി.ജെ.പി.യിൽ എത്തിയ അബ്ദുള്ളക്കുട്ടിയെ അപ്പോൾ തന്നെ ദേശീയ ഉപാധ്യക്ഷൻ ആക്കിയത്. ആ സ്ഥാനത്തേക്ക് ആളെ കിട്ടാൻ ക്ഷാമം ആയിട്ടാണോ അല്ല. ഞങ്ങളും മോശമല്ലാത്ത ഒരു മതേതര പാർട്ടിയാണെന്ന് മുസ്ലീങ്ങളെ ബോധ്യപ്പെടുത്തണം. വേറെ എന്ത് ന്യായമാണ് അബ്ദുള്ളക്കുട്ടിയുടെ ഉപാധ്യക്ഷ സ്ഥാനലബ്ധിക്ക് ഉള്ളത്.
ഇന്ത്യ മുസ്ലീം മതത്തിന്റെ അപകടത്തിൽ നിന്ന് മുക്തമല്ല. കേരളം അതിന്റെ തണലിലും ആണ്. മുസ്ലീങ്ങൾ വിശുദ്ധം എന്ന് കരുതുന്ന ആ കിത്താബിൽ നിന്നാണ് താലിബാനും അൽഖൈദയും സുഡാപ്പിയും എല്ലാം ഉണ്ടാകുന്നത്. അങ്ങനത്തെ ഒരു കിത്താബ് ലോകത്ത് വേറെ ഇല്ല. ഇക്കാര്യമാണ് എല്ലാവരും മനസ്സിലാക്കേണ്ടത്. അതായത് മുസ്ലീങ്ങൾ മുഴുവനും അപകടകാരികൾ അല്ല. പക്ഷെ മുസ്ലീം കിത്താബ് ഭീകര ജീവികളെ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ആ ജീവികൾ നമ്മുടെ ഉറക്കവും സ്വൈര്യവും കെടുത്തിക്കൊണ്ടുമിരിക്കും. ഇതിനൊരു അന്ത്യം എക്സ് മുസ്ലീങ്ങളിലൂടെയാണ്. അതുകൊണ്ട് എക്സ് മുസ്ലീങ്ങളെ നമുക്ക് സപ്പോർട്ട് ചെയ്യാം. അത് മറ്റ് മത മുസ്ലീങ്ങൾക്കും പ്രചോദനമാകട്ടെ.
സാക്കീർ നായിക്കും ഇസ്ലാമും പിന്നെ വിശ്വാസങ്ങളും
എന്തിനേറെ പറയുന്നു, ഖുർആനിൽ ആണയിടുന്ന മുസ്ലീങ്ങൾക്ക് എന്തിലെങ്കിലും ഏകവിശ്വാസമുണ്ടോ? ഐ.എസ്സ്. ഐ.സ്സ്. മുതൽ ജമാ അത്ത് ഇസ്ലാമി വരെ പരസ്പരം പൊരുതുന്ന എത്ര സംഘടനകൾ മുസ്ലീമിലുണ്ട്. വിശ്വാസങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാം. ഓരോ പണ്ഡിതനും തന്റെ മനോധർമ്മം പോലെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും കഴിയും. ഓരോ പണ്ഡിതനും വിശ്വാസികളെയും കിട്ടും. അങ്ങനെയാണു ഒരേ മതത്തിൽ പരസ്പരവിരുദ്ധമായ അവാന്തര വിഭാഗങ്ങൾ ഉണ്ടാകുന്നത്.
അത് കൊണ്ട് നമ്മുടെ ബഹുസ്വരതയിലും പാരസ്പര്യത്തിലും വിഷം കലർത്താൻ സാക്കിർ നായിക്കുമാരെ അനുവദിച്ചുകൂടാ. വ്യക്തിപരമായ മതവിശ്വാസങ്ങൾ സമൂഹത്തിൽ പറിച്ചു നടുന്നത് ശരിയല്ല. അത് അപകടമാണു.
ഖുർആൻ വായിച്ചിട്ടും പഠിച്ചിട്ടും ആണു ലോകത്ത് ഇസ്ലാം മതത്തിൽ പെട്ട എത്രയോ പേർ നല്ല മുസ്ലീങ്ങളാകുന്നത്. അതേ ഖുർആൻ പഠിച്ചിട്ടാണു താലിബാനുകളും ഐ.എസ്സുകാരും ഭീകരവാദികളും തീവ്രവാദികളുമൊക്കെയാകുന്നത്. എല്ലാവർക്കും അടിസ്ഥാനം ഖുർആൻ എന്ന മുസ്ലീം വിശുദ്ധഗ്രന്ഥം മാത്രം. അതായത് ഖുർആൻ നല്ല മുസ്ലീങ്ങളെയും ഐ.എസ്.ഐ.എസ്സ് പോലുള്ള കഴുത്തറപ്പൻ ഭീകരവാദികളെയും സൃഷ്ടിക്കുന്നു. എന്നാൽ ഖുർആനിൽ അന്യമതസ്ഥരെ കഴുത്തറുത്ത് കൊല്ലണം എന്ന് പറയുന്നുമില്ല. മാത്രമല്ല എത്രയോ അമുസ്ലീങ്ങൾ ഖുർആൻ വായിച്ചിട്ട് പുകഴ്ത്തിയിട്ടുമുണ്ട്. മുസ്ലീങ്ങൾ തന്നെ അവകാശപ്പെടുന്നത് ഇസ്ലാം സമാധാനത്തിന്റെ മതം എന്നാണു. എന്നിട്ടും എന്ത്കൊണ്ട് ഇസ്ലാമിൽ കഴുത്തറപ്പന്മാരും കൈവെട്ടുകാരും ഒക്കെയുണ്ടാകുന്നത്. അവരൊന്നും ഇസ്ലാം അല്ല എന്ന് പറയാൻ കഴിയില്ല. കാരണം ഇസ്ലാമിൽ നിന്നും ഖുർആനിൽ നിന്നുമാണു അവരും പ്രചോദനം ഉൾക്കൊള്ളുന്നത്.
ഇതേ പോലെയാണു സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും. അദ്ദേഹം ഖുർആനെ ഉദ്ധരിച്ചാണു വാദഗതികൾ നിരത്തുന്നതും സംവാദങ്ങളിൽ ഉത്തരങ്ങൾ പറയുന്നതും. ഖുർആനിൽ അദ്ദേഹം അല്പം പോലും കൂട്ടുന്നുമില്ല, കുറക്കുന്നുമില്ല. തല കൊയ്യാനോ കൈവെട്ടാനോ അദ്ദേഹം ആഹ്വാനം ചെയ്യുന്നില്ല. ഖുർആൻ വായിക്കുന്ന അമുസ്ലീങ്ങൾക്ക് അതിൽ ഭീകരത കാണാൻ കഴിയാത്ത പോലെ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളിലും ഭീകരത കാണാൻ കഴിയില്ല. എന്നാൽ ഖുർആൻ വായിച്ച് പഠിച്ചിട്ട് താലിബാനും ഐ.എസ്സും ആകുന്ന പോലെ നായിക്കിന്റെ യുക്തിയും വാദവും കേട്ട് ചിലർ ഭീകരവാദികളുമാകാം. ആ ഒരു സാധ്യത തള്ളിക്കളായാനാകില്ല. അതാണു ബംഗ്ലാദേശ് സർക്കാർ പറഞ്ഞത്. ലോകത്തിനു മൊത്തം നമ്മുടെ സിദ്ധാന്തമാണു ശരി എന്ന് പ്രബോധിക്കുന്ന സംഘടനകളിൽ അസഹിഷ്ണുക്കളും ഭീകരവാദികളും തീർച്ചയായും ഉണ്ടാകും. മാർക്സിസ്സം പഠിച്ചാൽ നല്ല കമ്മ്യൂണിസ്റ്റും തലയറുക്കുന്ന ഉന്മൂലനസിദ്ധാന്തക്കാരുമാകും. കാരണം മാർക്സിസത്തിൽ വർഗ്ഗശത്രുവും വർഗ്ഗസമരവും നിഷ്ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഒരു മനുഷ്യനെയും കൊല്ലാൻ മാർക്സ് പറഞ്ഞിട്ടില്ല. പക്ഷെ മാർക്സിസം വായിച്ച് തലക്ക് പിടിച്ചാൽ കമ്മ്യൂണിസ്റ്റ് അല്ലാത്ത വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്യാൻ തീവ്രകമ്മ്യൂണിസ്റ്റുകൾക്ക് തോന്നും. അപ്രകാരം ഉന്മൂലനം ചെയ്തിട്ടുമുണ്ട്.
എത്ര നല്ല ദർശനമോ സിദ്ധാന്തമോ ആയാലും തങ്ങളുടേത് മാത്രമാണു ശരി എന്നും, ഇത് ലോകം മുഴുവൻ വ്യാപിപ്പിക്കണമെന്നും എല്ലാ മനുഷ്യരെയും ഈ സിദ്ധാന്തം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് കടമയാണെന്നും ഉൽബോധിപ്പിച്ചാൽ ആ സിദ്ധാന്തം കഴുത്തറപ്പന്മാരെയും ഭീകരവാദികളെയും സൃഷ്ടിക്കും. കാരണം ആ സിദ്ധാന്തത്തിൽ അസഹിഷ്ണുതയുടെ വിത്തുകളുണ്ട്. ഇസ്ലാമിസവും കമ്മ്യൂണിസവും ഭീകരവാദികളെ സൃഷ്ടിക്കുന്നത് ഈ പ്രത്യയശാസ്ത്രശാഠ്യം കൊണ്ടാണെന്നാണു എന്റെ നിരീക്ഷണം. തങ്ങളുടേത് തങ്ങൾക്ക് ശരി, അവരുടേത് അവർക്ക് ശരി, കേവലമോ സാർവ്വജനീനമോ സാർവ്വകാലികമോ ആയ ഒരു ശരി ഇല്ല എന്ന ബോധ്യമുള്ള സിദ്ധാന്തം അസഹിഷ്ണുത ഉണ്ടാക്കുകയോ ഭീകരരെ സൃഷ്ടിക്കുകയോ ഇല്ല. കാരണം കേവല സത്യം എന്നൊന്നില്ല എന്ന വെളിപാടിൽ സഹിഷ്ണുതയുടെയും സമവായത്തിന്റെയും ബീജങ്ങളുണ്ട്.
അന്ധവിശ്വാസങ്ങൾ എന്ന പ്രയോഗം ശരിയല്ല എന്ന് തോന്നുന്നു. വിശ്വാസങ്ങളിൽ വ്യാപകമായ നുണകളുണ്ട് എന്നതാണു ശരി. ഒരു കാലത്ത് ഭൂമി പരന്നത് എന്നാണു പഠിപ്പിച്ചത്. തലമുറകളോളം അങ്ങനെ വിശ്വസിക്കുകയും ചെയ്തു. ആ വിശ്വാസം നുണയായിരുന്നു. അത് പോലെ ഇക്കാലത്തും ഒരുപാട് നുണകൾ വിശ്വസിച്ചുവരുന്നുണ്ട്. ദൈവം ഭൂമിയിലെ എല്ലാ മനുഷ്യർക്കും വേണ്ടി ഒരു മതം സൃഷ്ഠിച്ചു തന്നു, അതാണു ഇസ്ലാം. ബാക്കി മതങ്ങൾക്കൊന്നും ദൈവത്തിന്റെ അംഗീകാരമില്ല, അത്കൊണ്ട് മറ്റ് മതങ്ങൾ ദൈവവിരോധമാണു, കറപ്റ്റഡ് ആണു. ഒരു ദൈവം എന്ന പോലെ ഒരു മതമേ മനുഷ്യർക്കുള്ളൂ ഇതൊക്കെയാണു സക്കീർ നായിക്ക് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എല്ലാ മുസ്ലീങ്ങളുടെയും വിശ്വാസം ഇതാണെങ്കിലും അത് പറഞ്ഞുകൊണ്ടേയിരിക്കുന്നില്ല. മനസ്സിൽ വെക്കുന്നു. അത്കൊണ്ട് മുസ്ലീങ്ങൾക്കും അമുസ്ലീങ്ങൾക്കും പരസ്പരം സഹവർത്തിക്കുന്നതിനു ദൈനംദിന വ്യവഹാരങ്ങളിൽ തടസ്സമില്ല. ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ ഭീകരവാദികളാകുന്നുമില്ല, ഭീകരവാദികളെ സൃഷ്ടിക്കുന്നുമില്ല. അതേ സമയം സാക്കീർ നായിക്ക് ദിവസവും ഇത് തന്നെ പറഞ്ഞുകൊണ്ടേയിരുന്നാൽ ചില പേർ ഐ.എസ്സും താലിബാനും ഭീകരവാദിയും ആകും. യമനിൽ ആട്ജീവിതം നയിക്കാനും പോകും.
ഒരു ദൈവം എന്നത് ലോകത്ത് എല്ലാ വിശ്വാസികളും സമ്മതിക്കുന്നതാണു. രണ്ട് ദൈവം ഉണ്ട് എന്ന് ആരും പറഞ്ഞിട്ടില്ല. ഹിന്ദുവിനു മുപ്പത്തിമുക്കോടി ദൈവങ്ങൾ എന്ന് പറയുന്നത് ഒരേ പരബ്രഹ്മത്തിന്റെ വകഭേദങ്ങളാണു. ദൈവം ഒന്ന് അത് തൂണിലും തുരുമ്പിലും സർവ്വവ്യാപിയാണു എന്നാണു ആധികാരികമായ ഹിന്ദുവിശ്വാസം. എന്നാൽ ഒരേ മതം മനുഷ്യർക്ക് ദൈവം നേരിട്ട് നൽകിയത് ഇസ്ലാം ആണു എന്ന് വിശ്വസിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണു. മറ്റുള്ളവരെ സംബന്ധിച്ച് അത് നുണയായ ഒരു വിശ്വാസമാണു. അത്കൊണ്ട് മറ്റുള്ളവർ അതിലെ ലോജിക്ക് ചിന്തിക്കും. വിശ്വാസികൾ ലോജിക്ക് ചിന്തിക്കരുത്, അത് മുസ്ലീം ആയാലും ഹിന്ദു ആയാലും. പക്ഷെ മുസ്ലീം വിശ്വാസത്തിലെ ലോജിക്ക് ഹിന്ദുവും, ഹിന്ദു വിശ്വാസത്തിലെ ലോജിക്ക് മുസ്ലീമും ചിന്തിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ മനുഷ്യർക്ക് മൊത്തമായി ദൈവം അവതരിപ്പിച്ചതാണു ഇസ്ലാം മതം എന്ന വിശ്വാസം മറ്റ് മതക്കാർക്ക് നുണയായിരിക്കും. വിശ്വസിച്ചാൽ പ്രശ്നമില്ല. പക്ഷെ ഒരു ബഹുസ്വര സമൂഹത്തിൽ പ്രചരിപ്പിക്കുമ്പോൾ അതിനു റിയാക്‌ഷൻ ഉണ്ടാകും. അത് സ്വാഭാവികമാണു താനും.

