ഉള്ള സ്ഥലത്ത് ഒരു തെങ്ങിന്‍ തൈ നടുക എന്ന ശീലം ഇന്നും മലയാളി ഉപേക്ഷിച്ചിട്ടില്ല. അതും അതിരിനോട് ചേര്‍ന്നാണ് നടുക. തെങ്ങ് വലുതാവുമ്പോള്‍ അതിന്റെ മണ്ട അയല്‍ക്കാരന്റെ പുരയിടത്തിലേക്ക് ചാഞ്ഞോളുമല്ലൊ. എന്നാല്‍ തെങ്ങ് ഒരു അന്തകവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ഥ്യം പലര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. തെങ്ങിന്മേല്‍ കയറി തേങ്ങ പറിക്കാന്‍ നാട്ടില്‍ ആളുകള്‍ ഇല്ല എന്നതും അവനവന് തെങ്ങേല്‍ കയറാന്‍ പറ്റുന്നില്ല എന്നതുമാണ് തെങ്ങിനെ ആളെക്കൊല്ലി വൃക്ഷമാക്കുന്നത്. ഏത് നിമിഷവും തലയില്‍ വീഴാം എന്ന മട്ടില്‍ ഉണങ്ങിയ തേങ്ങാക്കുലകള്‍ ഇപ്പോള്‍ ഏത് തെങ്ങിലും കാണാം. പലരുടെയും വഴിയിലാണ് ഇങ്ങനെയുള്ള തെങ്ങുകള്‍ ഉള്ളത്. പണ്ടൊക്കെ കുട്ടികള്‍ പോലും തെങ്ങില്‍ കയറുമായിരുന്നു. ഇപ്പോള്‍ തേങ്ങ പറിക്കുന്ന ജോലിക്കാര്‍ നാട്ടില്‍ അപൂര്‍വ്വമാണ്. അത്തരക്കാരുടെ വീട്ടില്‍ പുലര്‍ച്ചയ്ക്ക് തന്നെ ആളുകള്‍ ക്യൂ ആയിരിക്കും. നാളെ വരാം എന്ന് ഉറപ്പാണ് എല്ല്ലാവര്‍ക്കും കിട്ടുക. ഇങ്ങനെ രണ്ട് മാസം തുടര്‍ച്ചയായി തേങ്ങപറിക്കാരന്റെ വീട്ടില്‍ പുലരുമ്പോള്‍ പോയി വന്ന എന്റെ സുഹൃത്ത് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. മറ്റൊരു വഴിയില്ലല്ലൊ.
ഞാന്‍ പക്ഷെ , ഒരു ശപഥമെടുത്തു. ഇനി തേങ്ങപറിക്കാരനോട് ഇരക്കാന്‍ വയ്യ. തേങ്ങ അരച്ച കൂട്ടാന്‍ കൂട്ടിയില്ലെങ്കില്‍ ചത്തുപോവുകയൊന്നുമില്ല. നാട്ടില്‍ പണ്ടേ ഒരു തരം കറി വെക്കാനേ പെണ്ണൂങ്ങള്‍ക്ക് അറിയൂ. തേങ്ങ അരച്ച് കൊഴുപ്പുള്ള മീന്‍ കറി. എന്തെല്ലാം തരത്തില്‍ കറി വെക്കാം. അതിനൊക്കെ പക്ഷെ പ്രത്യേകമായൊരു വൈഭവവും ഭാവനയും വേണം. ചക്കക്കുരുവും പരിപ്പും മുരിങ്ങയിലയും ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ കൂട്ടാന്‍ ഉണ്ടാക്കാം. പല തരത്തില്‍ സാമ്പാറും രസവും വേറെയും ഉണ്ടാക്കാം. സത്യത്തില്‍ ഈ തേങ്ങയും വെളിച്ചെണ്ണയും ബേഡ് കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതാണ്. ആ സത്യം പക്ഷെ നാട്ടില്‍ തുറന്ന് പറയാന്‍ പറ്റില്ല. നാളികേര കര്‍ഷകന്റെ നട്ടെല്ല് അതോടെ തകര്‍ന്നുപോകും എന്നാണ് വയ്പ്പ്. എനിക്കതിന്റെ എക്കണോമിക്സ് അന്നും ഇന്നും മനസ്സിലായിട്ടില്ല. തേങ്ങയും വെളിച്ചെണ്ണയും നാട്ടുകാര്‍ തന്നെയാണ് വില കൊടുത്ത് വാങ്ങുന്നത്. മിക്ക പുരയിടങ്ങളിലും തെങ്ങ് ഉണ്ടെങ്കിലും തേങ്ങയും വെളിച്ചെണ്ണയും കാശ് കൊടുത്ത് വാങ്ങുന്നവരാണ് ഭൂരിപക്ഷവും. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞേ , കേരളം മുടിഞ്ഞേ എന്ന് രാഷ്ട്രീയക്കാര്‍ അലമുറയിടുമ്പോള്‍ ഭൂരിപക്ഷം സാധാരണക്കാരും സന്തോഷിക്കാറാണ് പതിവ്. കാരണം അവ രണ്ടും വിലക്കുറവില്‍ കിട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. വെളിച്ചെണ്ണയ്ക്ക് വില വര്‍ദ്ധിക്കാന്‍ വേണ്ടി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് പോലും എതിര് നില്‍ക്കുന്ന രാഷ്ട്രീയക്കാരെ ജനം മനസ്സ്കൊണ്ട് ശപിച്ചിട്ടുണ്ടാവും.
ഇപ്പോള്‍ മറ്റെല്ല്ലാറ്റിനുമെന്ന പോലെ തേങ്ങയ്ക്കും നല്ല വിലയാണ്. അത്കൊണ്ടെന്താ തേങ്ങ പറിക്കുന്നവന്‍ രാജാവായി. എന്താ ഒരു ഗരിമ. എനിക്ക് ആകെക്കൂടി ഇരുപത്തഞ്ച് തെങ്ങ് മാത്രമേയുള്ളൂ. രണ്ട് മാസം മുന്‍പ് , കാലില്‍ വീണ് തൊഴുതതിന്റെ ഫലമായി ഒരു തേങ്ങപറിക്കാരനെ കിട്ടി. ചെറിയ തെങ്ങില്‍ മാത്രമേ കയറുകയുള്ളൂ. ഉണങ്ങിയ തേങ്ങ കുറെയുള്ള രണ്ട് മൂന്ന് തെങ്ങ് കാണിച്ചിട്ട് അവന്‍ പറഞ്ഞു , ഇതിന്റെ മേലെയൊന്നും കയറാന്‍ പറ്റില്ല പീറ്റയായി, ആര്‍ക്കെങ്കിലും കൊടുത്ത് കള.. ഞാന്‍ ഭവ്യതയോടെ കേട്ടുനിന്നു. പോകുമ്പോള്‍ ചോദിച്ച കൂലിയും കൊടുത്തു. ഇപ്പോള്‍ തെങ്ങിലെ എല്ലാ കുലകളിലെയും തേങ്ങകള്‍ ഉണങ്ങി നില്‍ക്കുകയാണ്. മഴ പെയ്യുമ്പോള്‍ എല്ലാം അടര്‍ന്നു വീഴും. ഉള്ള തെങ്ങുകള്‍ എല്ലാം വെട്ടിക്കളയാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. അപ്പോഴുമുണ്ട് പ്രശ്നം. തെങ്ങ് മുറിക്കുന്ന ആളെ കിട്ടണ്ടെ. പണ്ട് തെങ്ങ് അന്വേഷിച്ച് ആളുകള്‍ വരുമായിരുന്നു. ഓട് മേയുന്ന വീടുകള്‍ക്ക് കഴുക്കോലിന് തെങ്ങിന്റെ തടി ഉപയോഗിക്കും. ഇന്ന് ഒരു തെങ്ങ് മുറിച്ച് മാറ്റാന്‍ 2000 രൂപ വീതമാണ് ചോദിക്കുന്നത്. എന്നാലും ആളെ കിട്ടാനില്ല.
എല്ലാവര്‍ക്കും എന്തിനെങ്കിലുമായി മറ്റുള്ളവരെ ജോലിക്ക് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഒരു ജോലിക്കും ഇപ്പോള്‍ ആളെ കിട്ടാതായി. തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ ഉള്ള ആളുകള്‍ അതിനും പോയി. തൊഴിലുറപ്പ് ആവുമ്പോള്‍ ഉപകാരമുള്ള ഒരു പണിയും എടുക്കേണ്ട, അതാണതിന്റെ വശ്യത. റോഡ് സൈഡിലെയും വയല്‍ വരമ്പത്തെയും പുല്ല് ചെത്തിക്കളയുക എന്നതാണ് തൊഴിലുറപ്പിലെ മേജര്‍ പണി. അമ്പത് പേര്‍ ഇങ്ങനെ പുല്ല് ചെത്തിക്കോരിയാല്‍ നൂറ് പേരുടെ ഒപ്പിട്ട് പണം കൈപ്പറ്റാം എന്നൊരു ഗുണവും ആ പദ്ധതിക്കുണ്ട്. ഇപ്പോള്‍ നാട്ടില്‍ പണിക്ക് തമിഴന്മാരും ഇല്ല. തമിഴ്‌നാട്ടില്‍ വെറും പത്ത് രൂപയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് സുഖമായി ജീവിയ്ക്കാം. കളര്‍ ടീവിയും കേബിളും വരെ ഫ്രീയല്ലെ. സമൂഹത്തിന്റെ ഊടും പാവും തമ്മിലുള്ള സന്തുലനവും കെട്ടുറപ്പും നഷ്ടമായി. സര്‍ക്കാരിന്റെ ജനപ്രിയപരിപാടികള്‍ അതിന് ആക്കം കൂട്ടുകയാണ്. നികുതി ആവശ്യത്തിലധികം കിട്ടുന്നുണ്ട് എന്നത്കൊണ്ട് ജനങ്ങളെ കുടിയന്മാരും അലസന്മാരുമാക്കുകയാണ് സര്‍ക്കാര്‍. അതേ സമയം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയുകയും ചെയ്യുന്നു.
ഇക്കണക്കിന് സോഷ്യലിസവും സമത്വവും ഒക്കെ വന്നാല്‍ ആരെങ്കിലും എന്തെങ്കിലും പണി എടുക്കുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സ് വരെ പാസ്സാകാന്‍ ഒരു വിഷമവുമില്ല. ഉത്തരക്കടലാസില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാലും മോഡറേഷന്റെ ആനുകൂല്യത്തില്‍ പത്ത് പാസ്സായിക്കിട്ടും. പത്ത് പാസ്സായാല്‍ പിന്നെ ഒരു കൈത്തൊഴിലും പഠിക്കാന്‍ പാടില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ. പിന്നെ എങ്ങനെ സമൂഹത്തിന് മുന്നോട്ട് പോകാനാവും? മമത ബാനര്‍ജി ബംഗാളിലെ സ്ഥിതി മെച്ചപ്പെടുത്തുകയാണെങ്കില്‍ ബംഗാളികളും ഇങ്ങോട്ട് വരാതാവും. കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം മനുഷ്യാധ്വാനം കയറ്റുമതി ചെയ്യുന്നതിലൂടെയാണ്. അതേ സമയം എന്തെങ്കിലും ചെറിയ മെയിന്റനന്‍സ് ജോലിക്ക് പോലും ആളെ കിട്ടാതെ നാട്ടിലുള്ളവര്‍ ക്ലേശിക്കുകയും ചെയ്യുന്നു.
എന്തായാലും ഒരു കാര്യം ഉറപ്പാണ്, തെങ്ങ് എന്ന ഈ അന്തകവൃക്ഷത്തെ എത്രയും വേഗം മുറിച്ചുമാറ്റുന്നതാണ് നല്ലത്. തലയില്‍ തേങ്ങ വീഴാന്‍ സാധ്യതയുള്ള തെങ്ങുകളെ ഇന്ന് തന്നെ മുറിക്കാന്‍ ഏര്‍പ്പാട് ചെയ്യുക. ചെറിയ തെങ്ങിന്‍ തൈകളെ ഇപ്പോഴാണെങ്കില്‍ അവനവന് തന്നെ വെട്ടിമാറ്റാം. അല്ലാതെ അവ വളരുമ്പോഴേക്ക് നാട്ടില്‍ തേങ്ങ പറിക്കാനോ തെങ്ങ് മുറിക്കാനോ ആളുണ്ടാവില്ല.