പയ്യന്നൂരില്‍ വെച്ച് സക്കറിയ പ്രസംഗിച്ചതിന്റെ പൂര്‍ണ്ണരൂപം
പ്രസംഗാനന്തരം പയ്യന്നൂരില്‍ നടന്നത്
(കടപ്പാട്: പച്ചക്കുതിര എന്ന മാസിക ,DC BOOKS പ്രസിദ്ധീകരിക്കുന്നത്)
*
Links
Pages
Showing posts with label സക്കറിയ. Show all posts
Showing posts with label സക്കറിയ. Show all posts
സക്കറിയ പറഞ്ഞത്
മഞ്ചേരിയില്‍ സംഭവിച്ചത് എന്താണ് എന്ന് നോക്കാം. അഷറഫ് എന്നാളുടെ വീട്ടില്‍ ഒരു രാത്രി ഉണ്ണിത്താനും ജയലക്ഷ്മിയും കാറില്‍ എത്തുന്നു. കൊല്ലത്ത് നിന്നാണ് അവര്‍ വരുന്നത്. വീട്ടുടമയായ അഷറഫ് തന്നെയാണ് വാതില്‍ തുറന്ന് കൊടുക്കുന്നത്. വീട്ടില്‍ വെളിച്ചം കണ്ട ഉടനെ മൂന്ന് നാലു പേര്‍ കടന്ന് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിത്താന്‍ അവരോട് കയര്‍ക്കുന്നു. വന്നവര്‍ പിന്‍വാങ്ങുകയും മിനിറ്റുകള്‍ക്കകം ആള്‍ക്കൂട്ടം വീട് വളയുകയും ചെയ്യുന്നു. വളഞ്ഞവര്‍ ഡിഫിയുടെയും പി.ഡി.പി.യുടെയും പ്രവര്‍ത്തകര്‍ ആണെന്ന് പറയപ്പെടുന്നു. അതാരും നിഷേധിച്ചിട്ടുമില്ല. പോലിസ് എത്തുന്നതിന് മുന്‍പ് ആള്‍ക്കൂട്ടം ഉണ്ണിത്താനെ കൈയേറ്റം ചെയ്യുകയും ഒപ്പമുള്ള സ്ത്രീയെ അധിഷേപിക്കുകയും ചെയ്യുന്നു. പോലീസ് വന്ന് ഉണ്ണിത്താനെയും ഒപ്പമുള്ള ജയലക്ഷ്മി എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് രാവിലെ അല്പം ആശയക്കുഴപ്പത്തിന് ശേഷം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് ഉണ്ണിത്താനെയും ജയലക്ഷ്മിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. അന്ന് ഈ സംഭവം കൈരളി ചാനല്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ണിത്താനെതിരെയും ജയലക്ഷ്മിക്കെതിരെയും പോലീസ് റജിസ്റ്റര്‍ ചെയ്ത അനാശാസ്യ കേസില്‍ ഒന്നാം പ്രതി വീട്ടുടമയായ അഷറഫ് ആണ്. ഒന്നാം പ്രതിയായ അഷറഫിനെ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്യുകയോ കോടതിയില്‍ ഹാജരാക്കുകയോ അയാള്‍ ജാമ്യം സമ്പാദിക്കുകയോ ചെയ്തിട്ടില്ല. അഷറഫ് സ്ഥലത്തെ മലഞ്ചരക്ക് കച്ചവടക്കാരനാണ്. അപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വാഭാവികമായും നമ്മള്‍ ഇപ്പോള്‍ ചോദിക്കേണ്ടതുണ്ട്.
പോലീസ് റജിസ്റ്റര്‍ ചെയ്ത ആ കേസിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ്?
എന്ത്കൊണ്ട് ഒന്നാം പ്രതിയായ അഷറഫിനെ ഇത് വരെയായി അറസ്റ്റ് ചെയ്തില്ല?
ഉണ്ണിത്താനും ജയലക്ഷ്മിയും അഷറഫിനോടൊപ്പം രാത്രി അയാളുടെ വീട്ടില്‍ എത്തിയത് ആള്‍ക്കൂട്ടം അന്ന് ആരോപിച്ചത് പോലെ അനാശാസ്യം നടത്താന്‍ വേണ്ടിയാണോ? എങ്കില്‍ അഷറഫിന്റെ ആള്‍ത്താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ പ്രമാദമായി മാറേണ്ട ഒരു പെണ്‍വാണിഭ കേസല്ലെ ഇത്?
എന്നാല്‍ മേപ്പടി ചോദ്യങ്ങള്‍ അന്നത്തെ ദിവസം കഴിഞ്ഞ് ആരും ഉന്നയിച്ചില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് സംഭവത്തില്‍ നിന്ന് തലയൂരി. കേസിന്റെ തുടര്‍നടപടികള്‍ക്കായി അന്നത്തെ ആവേശത്തിന് ശേഷം ഡിഫിയോ,ജനാധിപത്യമഹിളാ അസോസിയേഷനോ, പിഡിപിയോ തുടര്‍ പ്രക്ഷോഭം ഒന്നും നടത്തിയില്ല. ആളുകള്‍ സംഭവം വിസ്മരിക്കുകയും ചെയ്തു. ചാനലുകളില്‍ കാണുമ്പോഴും പത്രങ്ങളില്‍ വായിക്കുമ്പോഴും മാത്രമേ ആളുകള്‍ എന്തും ഓര്‍ക്കാറുള്ളൂ. പിന്നെ മറക്കുകയാണ് പതിവ്. എന്നാല്‍ സക്കറിയ അത് മറന്നില്ല.
അതിനിടക്ക് ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ച്, ഉണ്ണിത്താന്‍ പറഞ്ഞതുംഎനിക്ക് ലഭിച്ച സ്ഥിരീകരിക്കാന്‍ കഴിയാത്ത ചില വിവരങ്ങളും നോക്കാം. ഉണ്ണിത്താന്റെ അകന്ന ബന്ധത്തില്‍ പെട്ട സ്ത്രീയാണ് ജയലക്ഷ്മി. അവരുടെ കുടുംബം നല്ല ബന്ധത്തിലാണ്. ജയലക്ഷ്മി വിവാഹിതയാണ്. ഒരു ആയുര്‍വേദ വൈദ്യനാണ് ഭര്‍ത്താവ്. അവര്‍ സേവാദള്‍ പ്രവര്‍ത്തകയായിരുന്ന കാലത്ത് കേരളം മുഴുക്കെ സഞ്ചരിച്ചിട്ടുണ്ട്. ആയിടക്ക് മഞ്ചേരിയില്‍ അഷറഫുമൊത്ത് പാര്‍ട്ടണര്‍ ഷിപ്പില്‍ സ്റ്റിച്ചിങ്ങ് സെന്റര്‍ തുടങ്ങി. എന്നാല്‍ ആ സ്ഥാപനം ശ്രദ്ധിക്കാന്‍ ജയലക്ഷ്മിക്കോ അഷറഫിനോ കഴിഞ്ഞില്ല. അഷറഫിന് മറ്റ് ബിസിനസ്സ് ഉണ്ട്, ജയലക്ഷ്മിക്ക് കൊല്ലത്ത് നിന്ന് വന്ന് അത് നടത്തിക്കൊണ്ട് പോകാനും കഴിഞ്ഞില്ല. അത് തുടങ്ങാന്‍ ജയലക്ഷ്മിക്ക് തന്റെ വിഹിതം മൂലധനമായി നല്‍കാന്‍ പണം വായ്പ നല്‍കിയത് ഉണ്ണിത്താനാണെന്നും , പകരമായി ജയലക്ഷ്മി ഉണ്ണിത്താന് ചെക്ക് നല്‍കിയിരുന്നെന്നും ആ ഇടപാടില്‍ തന്റെ ഷേര്‍ മടക്കിക്കിട്ടാന്‍ അഷറഫുമായി സംഭാഷണം നടന്നു വരികയാണെന്നും അത് സെറ്റ്‌ല്‍ ചെയ്യാനാണ് ജയലക്ഷ്മി ഉണ്ണിത്താനോടൊപ്പം എത്തിയതെന്നും, ഉണ്ണിത്താന് അന്ന് രാത്രി തന്നെ മകനെ കാണാന്‍ ബാംഗ്ലൂരിലേക്ക് തിരിക്കേണ്ടതുണ്ടായിരുന്നു എന്നുമാണ് എനിക്ക് ലഭിച്ച വിവരം. സത്യമാണോ എന്ന് അറിയില്ല. ഉണ്ണിത്താനുമായി പരിചയമുള്ള ഒരു കൊല്ലക്കാരന്‍ പറഞ്ഞതാണ്. അനാശാസ്യത്തിന് കൊല്ലത്ത് നിന്ന് മഞ്ചേരി വരെ എന്തിന് ഉണ്ണിത്താന്‍ വരണം എന്നാണയാള്‍ ചോദിക്കുന്നത്. സ്റ്റിച്ചിങ്ങ് സെന്റര്‍ കൊണ്ട് അഷറഫിന് ലാഭമൊന്നുമില്ല. എന്നാല്‍ അയാള്‍ ജയലക്ഷ്മിയുടെ മൂലധനവിഹിതം മടക്കിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായപ്പോള്‍ അന്നേ ദിവസം അവരെ ചതിക്കുകയായിരുന്നോ, ആളുകള്‍ക്ക് അവര്‍ വരുന്ന വിവരം ചോര്‍ത്തിക്കൊടുത്തുകൊണ്ട് എന്ന് കൊല്ലത്ത് ചിലര്‍ സംശയിക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ പോലീസ് പിന്നെയൊന്നും ചെയ്തതുമില്ല. ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ് അവര്‍ മഞ്ചേരിക്ക് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്റെ ഭാര്യയും ജയലക്ഷ്മിയുടെ അച്ചനമ്മമാരും പറഞ്ഞിട്ടുമുണ്ട്.
സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്താലോ എവിടെയെങ്കിലും രാത്രി താമസിക്കാനിടയായാലോ ആള്‍ക്കൂട്ടം അവരെ വളയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അപകടമാണെന്നും ഇക്കണക്കിന് പോയാല്‍ അച്ചനും മകള്‍ക്കും ഒരുമിച്ചു യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമാകുമെന്നുമാണ് സക്കറിയ പയ്യന്നൂരില്‍ പറഞ്ഞത്. പുരോഗമനം പറയുന്ന ഡിഫിക്കാറും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ജനാധിപത്യമഹിളക്കാരും സംഭവത്തില്‍ അധിക്ഷേപിക്കപ്പെട്ട സ്ത്രീയുടെ പൌരാവകാശം പരിഗണിച്ചില്ല എന്നതാണ് സ്വതന്ത്രചിന്തകനും മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്ത ആളുമായ സക്കറിയയെ ചൊടിപ്പിച്ചത്. ഡിഫിയുടെ ആദ്യത്തെ മനുഷ്യച്ചങ്ങലയില്‍ കേരളത്തിലെ മുഴുവന്‍ സാംസ്ക്കാരികപ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും നിഷ്പക്ഷക്കാരും പ്രതീക്ഷയോടെ പങ്കെടുത്തിരുന്നു. കേരളത്തില്‍ ഒരു സാംസ്ക്കാരിക നവോത്ഥാനത്തിന് ഇടത് യുവത നേതൃത്വപരമായ പങ്ക് വഹിക്കും എന്ന പ്രതീക്ഷയാണ് അന്ന് അവര്‍ക്കെല്ലാമുണ്ടായിരുന്നത്. മഞ്ചേരിയില്‍ പിഡിപിയോടൊപ്പം സദാചാരപോലീസിന്റെ വേഷം കെട്ടിയ നടപടി പുരോഗമനല്ല, അധ:പതനത്തിന്റെ അവസാനത്തെ പടിയാണെന്ന് ചിന്തിക്കുന്ന ആര്‍ക്കും തോന്നും. ആ അപ്രിയസത്യം പയ്യന്നൂരില്‍ തുറന്ന് പറഞ്ഞതതാണ് സക്കറിയയ്ക്ക് വിനയായത്. പരാതി കൊടുക്കാന്‍ വിസമ്മതിച്ച സക്കറിയ ഡിഫിയെ പറ്റി പറഞ്ഞത് , അതിന്റെ മുഖം അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും മനസ്സ് വൈകൃതവുമാണെന്നാണ്. ഇന്നത്തെ അവസ്ഥയില്‍ പരാതി കൊടുത്താല്‍ താനാണ് പ്രതിയാവുക എന്നും പറഞ്ഞുവെച്ചു.
സക്കറിയയ്ക്ക് നേരെ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധം വ്യാപകമായപ്പോള്‍ ഡിഫി നേതൃത്വം പതിവ് പോലെ സംഭവത്തെ അപലപിച്ചു. കൈയേറ്റശ്രമത്തില്‍ ഡിഫിക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചു. സക്കറിയ പ്രശസ്തനായത് കൊണ്ട് ഇത് വാര്‍ത്താപ്രാധാന്യം നേടുകയും വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. എന്നാല്‍ സക്കറിയയുടെ കഴുത്തിന് പിടിച്ചു അവര്‍ ആക്രോശിച്ച വാക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പയ്യന്നൂരില്‍ വന്ന് ഇമ്മാതിരി പ്രസംഗിച്ചാല്‍ ജീവനോടെ തിരിച്ചു പോകാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന്. അപ്രശസ്തരും സാധാരണക്കാരുമായ ആളുകള്‍ ഡിഫിക്കാരുടെ ഇംഗിതത്തിനെതിരായി പ്രതികരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലൊ. അതാണവരുടെ ജനാധിപത്യവും പൌരാവകാശവും! കേരളത്തില്‍ ഭരണം മാറി മാറി വരുന്നത്കൊണ്ടാണ് അവരുടെ ഫാസിസ്റ്റ് മുഖം എല്ലാവര്‍ക്കും കാണാന്‍ കഴിയാത്തത്. ഇടക്കൊക്കെ സക്കറിയാമാര്‍ക്ക് ദര്‍ശനഭാഗ്യം കിട്ടുന്നു എന്ന് മാത്രം.
ഒരു സംഘടന പുരോഗമനമാകുന്നത്, അതിന്റെ പ്രസ്ഥാവനകളില്‍ കൂടിയോ പ്രസംഗങ്ങളില്‍ കൂടിയോ അല്ല. അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അനാചാരങ്ങള്‍ക്കെതിരെ ഡിഫിക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല അവരും അതിന്റെ പ്രചാരകരും പ്രയോക്താക്കളുമാണ്. കുടിച്ചു വറ്റിക്കുന്ന മദ്യത്തിന്റെ നല്ലൊരു ഭാഗം ഉപഭോക്താക്കള്‍ ഡിഫിക്കാരാണ്. സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന വിവാഹധൂര്‍ത്തിലും ജാതകം നോക്കലിലും മറ്റും ഡിഫിക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ഒരു വ്യത്യാസവുമില്ല. കൈയ്യൂക്കും റൌഡിയിസവും സംഘടനയ്ക്ക് വേണ്ടി പ്രയോഗിക്കും എന്നതൊഴിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് ഡിഫിക്കാര്‍ ഒട്ടും വ്യത്യസ്തരല്ല. പിന്നെ എവിടെയാണ് ഈ പുരോഗമനം?
ഉണ്ണിത്താനെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ എന്‍.പി.മൊയ്തീനെ കെ.പി.സി.സി. ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടെന്തായി? മൊയ്തീന്‍ അന്വേഷിച്ചോ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ? അറിയില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. സസ്പന്‍ഷന്‍ വേഗത്തില്‍ പിന്‍വലിക്കാന്‍ പോകുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനും പോകുന്നില്ല. ഉണ്ണിത്താന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ഡിഫിക്കാരോ പിഡിപിക്കാരോ അല്ല. സാക്ഷാല്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ്. മരണം വരെ, മാറിമാറി വരുന്ന മുഖ്യമന്ത്രി പദവിയും പ്രതിപക്ഷനേതാവ് സ്ഥാനവും തനിക്ക് പതിച്ചു കിട്ടിയ മട്ടിലാണ് ഉമ്മന്‍ ചാണ്ടി. ആ ചാണ്ടിയുടെ നിഴലില്‍ നിന്നാലേ അദ്ധ്യക്ഷപദവി തനിക്ക് നിരന്തരമായി ലഭിക്കൂ എന്ന് ചെന്നിത്തലയ്ക്ക് അറിയാം. അതിന്റെ പേരാണ് സമവായം. അതാണ് കോണ്‍ഗ്രസ്സ് സംസ്ക്കാരം. പണ്ട് ശ്രീ. കെ.കരുണാകരന്റെ നിഴലായി ഒരു കെ.എം.ചാണ്ടിയുണ്ടായിരുന്നു. കരുണാകരനും മുരളിക്കും രാഷ്ട്രീയത്തില്‍ അടി തെറ്റി. അത് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും പാഠമാണ്. ഉണ്ണിത്താന്റെ വാഗ്‌ശരങ്ങള്‍ ചെന്നുകൊണ്ടത് പിണറായിക്കോ മദനിക്കോ അല്ല, ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നെഞ്ചത്താണ്. പ്രസംഗത്തില്‍ ഉണ്ണിത്താനെ വെല്ലാന്‍ കഴിയുന്ന പ്രാസംഗികര്‍ കോണ്‍ഗ്രസില്‍ അധികമില്ല. ആ ഉണ്ണിത്താനെ തഴയാന്‍ നല്ല അവസരമാണ് ചാണ്ടിക്കും ചെന്നിത്തലയ്ക്കും ലഭിച്ചത്. സമവായം നീണാള്‍ വാഴ്ക!
Subscribe to:
Posts (Atom)






