Links

കൊളസ്ട്രോൾ എന്ന നുണരോഗം

നുണരോഗം എന്ന ഒരു പ്രയോഗം കണ്ടത് ഒരു ആയുർവേദ ഡോക്ടറുടെ പോസ്റ്റിലാണ്. അലോപ്പതിയിൽ മുഴുവനും നുണരോഗങ്ങൾ ആണത്രെ. ഇന്ന് ഭൂമിയിൽ മനുഷ്യർ ആരോഗ്യത്തോടെ ഇത്രയും വയസ്സ് വരെ ജീവിയ്ക്കുന്നത് ഇക്കൂട്ടർ അലോപ്പതി എന്ന് പറയുന്ന മോഡേൺ മെഡിസിൻ വികസിച്ചത് കൊണ്ടാണ്. മോഡേൺ മെഡിസിൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഭൂമിയിൽ മനുഷ്യർ അവശേഷിച്ചിരിക്കുമോ എന്ന് സംശയമാണ്. സയൻസിന്റെ ഉല്പന്നമാണ് മോഡേൺ മെഡിസിൻ. സയൻസ് ഇല്ലെങ്കിൽ ഇന്ന് മനുഷ്യനും ഉണ്ടാകില്ല എന്ന് നിസ്സംശയം പറയാം.

പക്ഷെ മോഡേൺ മെഡിസിന്റെ പേരിൽ നുണരോഗങ്ങൾ ഉണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു കോവിഡ്. കൊറോണ വൈറസ് ഉള്ളതാണ്. ഒട്ടനവധി വകഭേദങ്ങളുള്ള ഒരു വൈറസ് ഫേമിലിയാണ് കൊറോണ. നമുക്ക് ചുറ്റും എവിടെയും കൊറോണ വൈറസുകൾ ഉണ്ട്. ജലദോഷവും അതുപോലെയുള്ള പനി മുതലായ രോഗങ്ങൾ ഉണ്ടാക്കുന്നത് ഏതെങ്കിലും ഒരു കൊറോണ വൈറസ് ആയിരിക്കും. കൊറോണ വൈറസുകൾ കാലത്തിനും പ്രദേശത്തിനും അനുസരിച്ച്, അതിന്റെ അതിജീവനത്തിന്റെ ഭാഗമായി മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരിക്കും. പക്ഷെ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടു എന്ന് പറഞ്ഞ ആ മാരക കൊറോണയുണ്ടല്ലോ അത് നുണയായിരുന്നു. രണ്ട് കൊല്ലം ലോകത്തെ ഭയത്തിൽ തളച്ചിട്ട നുണരോഗം.

ഇപ്പോഴത്തെ ഒരു പ്രബല നുണരോഗമാണ് കൊളസ്ട്രോൾ. ഒരുവിധപ്പെട്ട മോഡേൺ മെഡിസിൻ ഡോക്ടർമാരും, മറ്റുള്ള ഡോ. നാമധാരികളും ഒക്കെ ഈ നുണരോഗം ആവുന്നത്ര പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ ആളുകളെല്ലാം ഈ നുണരോഗത്തെ പേടിക്കുകയാണ്. ചീത്ത, നല്ലത് എന്നിങ്ങനെ രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്, അത് LDL ഉം HDL ഉം ആണ്. എനിക്ക് കൊളസ്ട്രോൾ കൂടിപ്പോയോ ഇത്രയേ ആളുകൾക്ക് ചിന്തയുള്ളൂ. LDL ചീത്ത കൊളസ്ട്രോൾ ആണെന്ന് സകല ഡോക്ടർമാരും പറയുമ്പോൾ സാധാരണക്കാർക്ക് അത് വിശ്വസിച്ച് പേടിക്കാനല്ലേ കഴിയൂ. എന്നാൽ എന്താണ് ഈ LDL എന്നും അതിൽ എന്തെല്ലാമാണ് അടങ്ങിയിട്ടുള്ളതെന്നും മനസ്സിലാക്കാൻ മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാർ ഒരു നിമിഷം ചെലവഴിച്ചെങ്കിൽ ഈ നുണരോഗത്തിൽ നിന്ന് ആളുകൾക്ക് രക്ഷപ്പെടാമായിരുന്നു.

LDL എന്നും HDL എന്നും പറയുന്നത് ലിപോപ്രോട്ടീനുകളാണ്. ലിപിഡ്‌സും പ്രോട്ടീനും അടങ്ങിയത് എന്നാണ് ലിപോപ്രോട്ടീൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ലിപിഡ്‌ എന്നാൽ കൊഴുപ്പും കൊഴുപ്പ് പോലത്തെ പദാർഥങ്ങളും ആണ്. മാംസാഹാരം, സസ്യ എണ്ണകൾ, നെയ്യ്, വെണ്ണ, പാൽ എന്നിവയിലെല്ലാം കൊഴുപ്പ് അഥവാ ഫാറ്റ് ഉണ്ട്. അതേസമയം മാംസാഹാരങ്ങളിൽ മാത്രമുള്ള കൊഴുപ്പ് പോലത്തെ ഒരു പദാർത്ഥമാണ് കൊളസ്ട്രോൾ. ഫാറ്റും കൊളസ്ട്രോളും രണ്ടും രണ്ടാണ്. രണ്ടിനും പൊതുവായി ലിപിഡ് എന്ന് പറയുന്നു എന്ന് മാത്രം.

എന്താണ് ലിപോപ്രോട്ടീൻ എന്ന് മേലെ പറഞ്ഞു. അതായത് ലിപിഡ്‌സും പ്രോട്ടീനും അടങ്ങിയ പാർട്ടിക്കിൾ എന്നോ പായ്ക്കറ്റ് എന്നോ പറയാം. നമ്മുടെ ലിവറിലും ചെറുകുടലിലും വെച്ചാണ് ഈ ലിപോപ്രോട്ടീനുകൾ രൂപപ്പെടുന്നത്. അത് എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ കൊഴുപ്പിനെയും കൊളസ്ടോളിനെയും രക്തത്തിലൂടെ ഓരോ ശരീരകോശങ്ങളിലും രക്തം വഴി എത്തിക്കേണ്ടതുണ്ട്. രക്തം വാട്ടർബേസ്‌ഡ് ആയത് കൊണ്ട് ലിപിഡ്‌സ് രക്തത്തിൽ ഒഴുകില്ല. അതിനുള്ള പരിഹാരമാണ് ലിപിഡുകളെ പ്രോട്ടീനിൽ പൊതിയുക എന്നത്, അങ്ങനെ പൊതിയപ്പെട്ട നാല് പായ്ക്കറ്റുകളുടെ അഥവാ ലിപോപ്രോട്ടീനുകളുടെ ചിത്രമാണ് ഈ പോസ്റ്റിന്റെ അടിയിൽ ഉള്ളത്.

അവ കൈലോമൈക്രോൺ ( Chylomicron) , VLDL (വെരി ലോഡെൻസിറ്റി ലിപോപ്രോട്ടീൻ) , LDL (ലോഡെൻസിറ്റി ലിപോപ്രോട്ടീൻ), HDL (ഹൈഡെൻസിറ്റി ലിപോപ്രോട്ടീൻ) എന്നിവയാണ്. ഇതിൽ ഡെൻസിറ്റി പറയുന്നത് ഓരോ പാർട്ടിക്കിളിലുമുള്ള പ്രോട്ടീനിന്റെ സാന്ദ്രതയെ പറ്റിയാണ്, ഉദാഹരണത്തിന്  LDL നേക്കാളും പ്രോട്ടീൻ ഡെൻസിറ്റി കൂടുതലാണ് HDL-ൽ. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ ലിവറിൽ നിന്ന് VLDL രക്തത്തിൽ പ്രവേശിച്ച് അതിലുള്ള ട്രൈഗ്ലിസറൈഡും കൊളസ്ട്രോളും കോശങ്ങളിൽ  ഇറക്കുമ്പോൾ അത്  LDL ആയി മാറുന്നു. കാരണം ലിപിഡ്‌സ് കുറഞ്ഞു. പ്രോട്ടീൻ അതേപടി നിൽക്കുന്നു. പിന്നെയും ലിപിഡ്‌സ് കുറയുമ്പോൾ അത് HDL ആയി മാറുന്നു. കാരണം പ്രോട്ടീൻ അങ്ങനെ തന്നെ നിൽക്കുകയാണല്ലോ.  നാല് ലിപോപ്രോട്ടീനിലും ഉള്ള ഘടകങ്ങളുടെ ശതമാന  അളവ്  ചിത്രത്തിൽ കാണാം. അപ്പോൾ പിന്നെ LDL എന്ന ലിപോപ്രോട്ടീനിനെ പിടിച്ച് ചീത്ത കൊളസ്ട്രോൾ എന്ന് പ്രചരിപ്പിക്കുന്നതിലെ അസംബന്ധവും നുണയും തട്ടിപ്പും വായിക്കുന്നവർ മനസ്സിലാക്കട്ടെ.

മേൽപ്പറഞ്ഞ നാല് ലിപോപ്രോട്ടീനുകളിൽ  കൈലോമൈക്രോൺ മാത്രം ചെറുകുടലിലാണ് ഉണ്ടാകുന്നത്. അതിന്റെ കാരണം, നമ്മൾ കഴിക്കുന്ന ആഹാരത്തിലെ ഫാറ്റ് അഥവാ കൊഴുപ്പ് ദഹിച്ചു കഴിയുമ്പോൾ അത് ഫാറ്റി ആസിഡുകളായി മാറുന്നു. കൊളസ്ട്രോൾ ദഹിക്കാനൊന്നുമില്ല. അത് ലഘു തന്മാത്രയാണ്. നമ്മൾ കഴിച്ച ആഹാരം മുഴുവനും ദഹിച്ച് ചെറുകുടലിലെ സുക്ഷിരങ്ങളിൽ കൂടി രക്തക്കുഴലുകളിൽ കടക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ലിപിഡ്‌സ് കടക്കാൻ പാടില്ലല്ലോ. അതുകൊണ്ട് ഫാറ്റിആസിഡ്‌സും കൊളസ്ടോളും എല്ലാം കൂടി ഒരുമാതിരി പ്രോട്ടീനിൽ പൊതിഞ്ഞ് Chylomicron ആകുന്നു. ഇങ്ങനെ രക്തത്തിൽ കടക്കുന്ന എല്ലാ പോഷകഘടകങ്ങളും നേരെ ലിവറിലേക്കാണ് പോകുന്നത്.  ബാക്കി പണിയൊക്കെ നടക്കുന്നത് ലിവറിൽ വെച്ചാണ്. ലിവർ എന്നത് ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവം മാത്രമല്ല അതൊരു സങ്കീർണ്ണമായ കെമിക്കൽ ഫാക്ടറി കൂടിയാണ്. എല്ലാ ലിപോപ്രോട്ടീനുകളും , ആഹാരത്തിൽ നിന്ന് ആവശ്യത്തിന് കിട്ടാത്ത കൊളസ്ട്രോളും ഉണ്ടാക്കുന്നത് ലിവർ ആണ്. ലിവറിൽ മാത്രമേ അതിനുള്ള സംവിധാനങ്ങൾ ഉള്ളൂ. 

ഇത്രയും വായിച്ചെങ്കിൽ, ചിത്രം നോക്കിയെങ്കിൽ നിങ്ങൾ പറയൂ, LDL ചീത്ത കൊളസ്ട്രോൾ ആണോ? ആണ് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ബുദ്ധിശൂന്യതയിൽ ഞാൻ സഹതപിക്കുന്നു. വിസ്താരഭയത്താൽ ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.