1989 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പരാജയപ്പെട്ടു. വി.പി.സിങ്ങിന്റെ മന്ത്രിസഭയില്‍ കെ.പി.ഉണ്ണികൃഷന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ മന്ത്രിയായി. സാം Scientific Advisor to Prime Minister എന്ന പദവി രാജിവെച്ചു. എന്നാല്‍ ടെലികോം കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചില്ല. കാരണം അതൊരു സര്‍ക്കാര്‍ പദവിയാണ്. നോണ്‍ പൊളിറ്റിക്കല്‍ അപ്പോയ്‌മെന്റ്. തുടങ്ങി വെച്ച ദൌത്യം പൂര്‍ത്തിയാക്കണം എന്ന താല്പര്യത്തിലാണ് അത് രാജി വെക്കാതിരുന്നത്. പക്ഷെ രാജീവ് ഗാന്ധിയുടെ സുഹൃത്താണ് സാം എന്ന കാരണത്താല്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. പക്ഷെ സാം അതൊന്നും ഗൌനിക്കാതെ തന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണ്ണമായി മുഴുകി. ഇങ്ങനെ മാസങ്ങളോളം തൊന്തരവ് കൊടുത്തിട്ടും ഉദ്ദേശിച്ചപോലെ സാം രാജി വെച്ചൊഴിയാത്തതില്‍ കുപിതനായ മന്ത്രി അദ്ദേഹത്തിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് വിചാരണ നടത്താന്‍ അന്വേഷണക്കമ്മീഷനെയും നിശ്ചയിച്ചു. ഇത് സാം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയില്‍ കോടിക്കണക്കിന് സമ്പാദിക്കാന്‍ കഴിയുന്ന ജോലിയും അവിടത്തെ പൌരത്വവും ഉപേക്ഷിച്ച് ഇന്ത്യയില്‍ തിരിച്ചു വന്ന് ഒരു രൂപ ശമ്പളത്തില്‍ രാപ്പകല്‍ വിശ്രമമില്ലാതെ മാതൃരാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന തനിക്കെതിരെ അഴിമതിയാരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് അദ്ദേഹത്തിന് താങ്ങാനായില്ല. ആ മാനസികാഘാതം നിമിത്തമാണ് അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായത്. അപ്പോള്‍ അദ്ദേഹത്തിന് 48 വയസ്സ്.
സാമിന് നാല് ബൈപാസ് സര്‍ജറി ചെയ്യേണ്ടി വന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞന്മാര്‍ , അക്കാദമീഷ്യന്മാര്‍ , ടെലികോം എഞ്ചിനീയര്‍മാര്‍ അങ്ങനെ പലരും സര്‍ക്കാരിനെതിരെ പ്രതിഷേധസമരവുമായി രംഗത്തിറങ്ങി. സാമിന്റെ മേല്‍ ആരോപിക്കപ്പെട്ട അഴിമതിക്കുറ്റങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ മന്ത്രിയെ കുറിച്ചു അതൃപ്തിയും രേഖപ്പെടുത്തി. അതേ വര്‍ഷം 1990 ല്‍ വി.പി.സിങ്ങ് മന്ത്രിസഭ രാജി വെക്കേണ്ടി വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് കുറെ മാസങ്ങള്‍ വിശ്രമിച്ച ശേഷം സാം 1991 തുടക്കത്തില്‍ വീണ്ടും ടെലികോം കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. പക്ഷെ അതേ വര്‍ഷം മെയ് മാസത്തില്‍ രാജിവ് ഗാന്ധി കൊല്ലപ്പെട്ടത് സാമിന് വീണ്ടും ഇരുട്ടടിയായി. താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ദുരന്തം ഏല്‍പ്പിച്ച ആഘാതം. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്തി നരസിംഹറാവു പ്രധാനമന്തിയായി. റാവു മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന രാജേഷ് പൈലറ്റിനെ ചുമതലകളെല്ലാം ഏല്‍പ്പിച്ച് 1991 അവസാനം സാം കുടുംബസമേതം ഷിക്കാഗോയിലേക്ക് മടങ്ങിപ്പോയി.
ഷിക്കാഗോയില്‍ തിരിച്ചെത്തി കുറച്ച് കാലം വിശ്രമം എടുത്ത ശേഷം അവിടെ C - SAM Inc. എന്നൊരു കമ്പനി ആരംഭിച്ചു. ആ കമ്പനി ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2004ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായപ്പോള്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ (National Knowledge Commission) എന്നൊരു സ്ഥാപനം രൂപീകരിക്കുകയും സാം പിട്രോഡയെ അതിന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. 2009 വരെ ആ സ്ഥാനത്തിരുന്നുകൊണ്ട് സാം മുന്നൂറിലധികം ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. 2009 നവമ്പര്‍ മാസം മുതല്‍ ഇപ്പോഴും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ Scientific Advisor to Prime Minister ആയി തുടരുകയാണ് സാം പിട്രോഡ. 2009 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി സാമിനെ രാജ്യം ആദരിച്ചു.
( ഈ പരമ്പര അവസാനിക്കുന്നു.)
ചില ലിങ്കുകള്‍ :
http://en.wikipedia.org/wiki/Sam_Pitroda
http://www.cdot.in/
http://www.knowledgecommission.gov.in/default.asp