Links

ആഞ്ജിയോപ്ലാസ്റ്റിയും കൊളസ്ട്രോളും

ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു സഹജ സ്വഭാവമാണ്. അതുകൊണ്ട് ചിലർ ശരീരത്തിന് ഒരു പ്രശ്നവും ഇല്ലെങ്കിലും, അഥവാ ഒരു കിതപ്പോ നേരിയ നെഞ്ചുവേദനയോ അനുഭവപ്പെടുമ്പോഴേക്കും ബോഡി ചെക്കപ്പിന് പോകുന്നു. എല്ലാ ടെസ്റ്റും കഴിഞ്ഞാൽ ഡോക്ടർ പറയും, കൊളസ്ട്രോൾ അധികം കാണുന്നുണ്ട് അല്ലെങ്കിൽ ECG യിലോ എക്കോയിലോ ട്രെഡ്‌മിൽ ടെസ്റ്റിലോ ചെറിയ വേരിയേഷൻ ഉണ്ട്. ഒന്ന് ആഞ്ജിയോഗ്രാം കൂടി ചെയ്യാം എന്ന്. ആഞ്ജിയോഗ്രാം ചെയ്താൽ തീർന്നു, മൂന്ന് ബ്ലോക്ക് ഉണ്ടാകും പിന്നെ അയാൾക്ക് ആഞ്ജിയോപ്ലാസ്റ്റി ആയി , ലൈഫ് ലോങ് മരുന്നുകൾ കഴിക്കേണ്ട അവസ്ഥയിലും ആകും.

ഇതാണിപ്പോൾ നാട്ടിൽ നടക്കുന്നത്. ആരോട് ചോദിച്ചാലും പറയുന്നത് ഞാൻ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞതാണ് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന്. ബ്ലോക്ക് എന്ന് കേട്ടപ്പോൾ ഉണ്ടായ മരണഭയമാണ് ആസ്പത്രികൾ ഇങ്ങനെ മുതലാക്കുന്നത്. ആരോഗ്യരംഗം ഇന്ന് ഒരു രോഗവ്യവസായം ആയി മാറിയിരിക്കുന്നു.
ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് സ്റ്റെന്റ് വെക്കുന്നത് കൊണ്ട് ആസ്പത്രികൾക്കും മരുന്നു കമ്പനികൾക്കും കൊള്ളലാഭം എന്നല്ലാതെ അത് ചെയ്ത ആളുകൾക്ക് ഒരു ഗുണമോ പ്രയോജനമോ ഉണ്ടാകുന്നില്ല. എത്ര ബ്ലോക്ക് ഉണ്ട് എന്നതല്ല ഹാർട്ടിലേക്ക് രക്തത്തിന്റെ ഒഴുക്കിൽ കുറവ് ഉണ്ടോ എന്നാണ് ടെസ്റ്റ് ചെയ്ത് നോക്കേണ്ടത്. ആ ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറയില്ല. ആളുകൾക്ക് അതറിയുകയും ഇല്ല. ആഞ്ജിയോഗ്രാം ചെയ്യുന്നു, മോണിട്ടറിൽ മൂന്ന് ബ്ലോക്ക് തെളിയുന്നു, നാളെ തന്നെ ആഞ്ജിയോപ്ലാസ്റ്റി ചെയ്യണം രണ്ട് ലക്ഷം ആകും എന്നാണ് പറയുന്നത്. ആസ്പത്രി മാനേജ്മെന്റ് നൽകിയ ടാർഗറ്റ് ഡോക്ടർക്ക് ഫുൾഫിൽ ചെയ്തല്ലേ പറ്റൂ.
കൊളസ്ട്രോൾ ഇപ്പോൾ ഒരു മഹാവ്യാധിയായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് ആളുകൾ സ്വമേധയാ പോയി ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നു. തീർച്ചയായും ടോട്ടൽ കൊളസ്ട്രോൾ അധികമായിരിക്കും. അതെന്തോന്ന് ടോട്ടൽ കൊളസ്ട്രോൾ? LDL + HDL + 1/5 Triglycerides = Total cholesterol. ഇങ്ങനെയൊരു ഫോർമ്യുല ഉണ്ടാക്കിയവനെ സമ്മതിക്കണം. ടെസ്റ്റ് ചെയ്യാൻ പോയ ആൾ അതോടെ കൊളസ്ട്രോൾ രോഗിയാകുന്നു, മരണം വരെ സ്റ്റാറ്റിൻ ഗുളിക കഴിക്കേണ്ടിയും വരുന്നു.
എന്താണ് ഈ കൊളസ്ട്രോൾ എന്നത്? നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ദഹിച്ചിട്ട് ലിവറിൽ എത്തുന്ന ഗ്ലൂക്കോസിനെയാണ് ലിവർ കൊളസ്ട്രോൾ ആക്കി മാറ്റുന്നത്. കൊളസ്ട്രോൾ ഇല്ലാതെ നമ്മുടെ ശരീരം ജീവനോടെ നിലനിൽക്കില്ല. ഓരോ നിമിഷവും ശരീരത്തിലെ കുറേ കോശങ്ങൾ മൃതമാവുകയും പുതിയ കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വാർദ്ധക്യം വരെ നടക്കുന്ന പ്രതിഭാസമാണിത്. നമ്മുടെ കോശങ്ങളുടെ ബാഹ്യ ആവരണം ( Cell membrane) നിർമ്മിതമാകുന്നത് കൊളസ്ട്രോൾ കൊണ്ടാണ്. കൊളസ്ട്രോൾ എന്നത് കൊഴുപ്പല്ല. കൊഴുപ്പ് വേറെ, കൊളസ്ട്രോൾ വേറെ. വേറെയും ശാരീരിക പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യന്താപേക്ഷിതമാണ്. മാംസാഹാരങ്ങളിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോൾ തുച്ഛമാണ്. ബാക്കി കൊളസ്ട്രോൾ ലിവർ ആവശ്യാനുസരണം നിർമ്മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാറ്റിൻ ഗുളിക കഴിച്ച് ലിവറിന്റെ കൊളസ്ട്രോൾ നിർമ്മാണം മന്ദീഭവിപ്പിക്കുന്നത് സ്വന്തം ശരീരത്തോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ്.
അഥവാ കൊറോണറി ആർട്ടറിയിൽ ബ്ലോക്ക് രൂപപ്പെട്ടെങ്കിൽ തന്നെ ശരീരം അപ്പോൾ കൊളാറ്ററൽ ധമനികളെ ആക്റ്റിവേറ്റ് ചെയ്ത് ഹാർട്ടിലേക്ക് ഉള്ള രക്തത്തിന്റെ ഒഴുക്ക് ബാലൻസ് ചെയ്യും. ഹൃദയം, തലച്ചോറ് തുടങ്ങിയ അവയവങ്ങളിൽ എല്ലാവർക്കും ചെറിയ കൊളാറ്ററൽ ധമനികളുടെ ഒരു വലയുണ്ട്, അവ സാധാരണ അവസ്ഥയിൽ ചെറുതും ഉപയോഗിക്കാത്തതുമായി തുടരുന്നു. എന്നാൽ ഏതെങ്കിലും പ്രധാന ധമനികൾ ചുരുങ്ങുകയോ അല്ലെങ്കിൽ ബ്ലോക്ക് ഉണ്ടാവുകയോ ചെയ്യുമ്പോൾ കൊളാറ്ററൽ ധമനികൾ ആക്റ്റിവേറ്റ് ചെയ്യപ്പെടുകയും രക്തയോട്ടം സാധാരണഗതിയിൽ ആവുകയും ചെയ്യുന്നു. നമ്മളൊക്കെ ഇപ്പോഴും ജീവിയ്ക്കുന്നത് ശരീരത്തിന്റെ ഈ മെക്കാനിസം കൊണ്ടാണ്.
നമ്മുടെ ബോഡി സ്റ്റേബിൾ ആയിരിക്കുന്ന അവസ്ഥയിൽ ഒരു കാരണവശാലും ആഞ്ജിയോപ്ലാസ്റ്റി ചെയ്യാൻ നിൽക്കരുത്. അഥവാ സ്ഥിരമായ നെഞ്ഞുവേദന (suffering from chronic stable angina) ഉണ്ടെങ്കിൽ ആഞ്ജിയോപ്ലാസ്റ്റി, ബൈപാസ്സ് സർജറി എന്നിവയ്ക്ക് പകരം ഇപ്പോൾ EECP (Enhanced External Counterpulsation) therapy എന്ന ചികിത്സ ലഭ്യമാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും, ചെറിയ പ്രകൃതിദത്ത ബൈപാസ് ധമനികൾ ആയ കൊളാറ്ററൽ പാതകൾ തുറക്കുന്നതിനും സഹായിക്കുന്നതിന്, നിങ്ങളുടെ ഹൃദയമിടിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ന്യൂമാറ്റിക് ലെഗ് കഫുകൾ ഉപയോഗിച്ചിട്ടാണ് ഈ ചികിത്സ ചെയ്യുന്നത്. (ചിത്രം നോക്കുക) .
EECP therapy ചികിത്സയ്ക്ക് നിലവിൽ 35,000 മുതൽ 150,000 വരെ ചിലവ് വരും എന്നാണ് മനസ്സിലാക്കുന്നത്. എന്നാലും അനാവശ്യമായ സർജറിയും സ്ഥിരം ഗുളികകൾ വിഴുങ്ങലും ഒഴിവാക്കാമല്ലോ.



എന്താണ് രക്തം?

ഇപ്പോൾ കൊളസ്ട്രോൾ അധികം എന്ന് പറഞ്ഞ് ഡോക്ടർമാർ ബ്ലഡ് തിന്നർ എന്ന് ഒരു ഗുളിക എഴുതി കൊടുക്കുന്നുണ്ട്. പ്രിസ്ക്രൈബ് ചെയ്യുന്ന പത്ത് പന്ത്രണ്ട് ഗുളികളിൽ ഒന്നാണ് ഈ ബ്ലഡ് തിന്നറും. കഴിക്കുന്നവർ വിചാരിക്കുന്നത് ഇത് എന്റെ രക്തം നേർപ്പിക്കാനാണ് എന്നാണ്. എന്നാൽ ആ ഗുളിക എന്താണെന്ന് വെച്ചാൽ ആസ്പിരിൻ ആണ്. ഇതിന് എന്തിനാണ് ബ്ലഡ് തിന്നർ എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
രക്തം കട്ടപിടിക്കുന്നത് ( Clotting or coagulation) തടയാൻ വേണ്ടിയാണ് ഇത് കൊടുക്കുന്നത്. എന്നാൽ രക്തം ക്ലോട്ടിങ്ങ് ആകുന്നത് ശരീരത്തിന്റെ ഒരു ഉപായമാണ്. അതായത് ആന്തരീകമായോ ബാഹ്യമായോ മുറിവ് ഉണ്ടായാൽ രക്തം ക്ലോട്ട് ആയി അമിതമായ രക്തസ്രാവം ഒഴിവാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കുമ്പോഴാണ് രക്തം ഇങ്ങനെ കട്ടയാകുന്നത്. പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കാൻ ഒരു എൻസൈം വേണം. ആ എൻസൈം ഉണ്ടാകുന്നത് തടയുകയാണ് ആസ്പിരിൻ ചെയ്യുന്നത്. അപ്പോൾ എവിടെയെങ്കിലും മുറിവ് ഉണ്ടായാലോ? ചോര അങ്ങനെ വാർന്നുപോകും, അത്ര തന്നെ. കൊളസ്ട്രോൾ ബ്ലോക്ക് ഉണ്ടാക്കും എന്ന് പറഞ്ഞാണ് ഈ ആസ്പിരിൻ ഗുളിക ആളുകളെ കൊണ്ട് സ്ഥിരമായി വിഴുങ്ങിപ്പിക്കുന്നത്. എന്നിട്ട് രക്തം നേർപ്പിക്കാൻ എന്ന് തെറ്റിദ്ധരിപ്പിക്കലും. കൊളസ്ട്രോളിന്റെ ഈ പേരുദോഷം എന്ന് മാറുമോ ആവോ..
രക്തത്തെ പറ്റി ചില ബേസിക് വസ്തുതകൾ ചുരുക്കി പറയാം. പോസ്റ്റ് നീണ്ടുപോയാൽ ആരും വായിക്കാൻ മെനക്കെടില്ല എന്ന് അറിയാം.
നമ്മെ ജീവനോടെ നിലനിർത്തുന്ന ഒരു ജീവദ്രാവകമാണ് രക്തം. നമ്മുടെ ശരീരം എന്നത് അനേകം കോശങ്ങൾ ( Cell ) ചേർന്ന് ഉണ്ടായതാണ്. ഇഷ്ടികകൾ അടുക്കി വെച്ച് കെട്ടിടം നിർമ്മിക്കുന്നത് പോലെയാണത്. അതുകൊണ്ട് ഒരു കോശത്തെ ഒരു ഇഷ്ടികയോട് ഉപമിക്കാം. രക്തം നമ്മുടെ ഓരോ കോശത്തിലും ഓക്സിജനും മറ്റ് പോഷക ഘടകങ്ങളും എത്തിക്കുകയും, എല്ലാ കോശങ്ങളിലെയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.
പ്രകൃതിചികിത്സക്കാർ പറയുന്നത് പോലെ ഒരു മാലിന്യവും വിഷവും ശരീരത്തിൽ കെട്ടിക്കിടക്കുകയില്ല. ഓരോ ഹൃദയസ്പന്ദനത്തിലും നമ്മുടെ ശരീരം ശുദ്ധീകരിക്കപ്പെടുന്നുണ്ട്. അതിനാണ് ഹൃദയവും കരളും കിഡ്‌നിയും സദാ പ്രവർത്തനനിരതമായിരിക്കുന്നത്.
കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും വഹിച്ചു കൊണ്ടുപോവുകയും കാർബൺ ഡൈ‌ഓക്സൈഡ് മുതലായ വേസ്റ്റ് പ്രോഡക്റ്റുകൾ നീക്കം ചെയ്യുകയും ചെയ്യുന്നത് കൊണ്ട് രക്തത്തെ ഒരു ഗുഡ്‌സ് വാഹനത്തോട് ഉപമിക്കാം. നമ്മുടെ ശരീരത്തിലെ ഇമ്മ്യുൺ സിസ്റ്റം പ്രവർത്തിക്കുന്നതിന്റെ പ്രധാന ഘടകം രക്തത്തിലെ വെളുത്ത രക്താണുക്കളാണ് (White Blood Cells)
പ്രായപൂർത്തിയായ ഒരാളിൽ 4 - 6 ലിറ്റർ രക്തം ഉണ്ടാകും. രക്തത്തിലെ ഘടകങ്ങൾ Red Blood Cells, White Blood Cells, Platelets , Plasma എന്നിവയാണ്. ഇതിൽ പ്ലാസ്മ 55 ശതമാനവും ചുവന്ന രക്താണുക്കൾ 44 ശതമാനവും ബാക്കി ഒരു ശതമാനം പ്ലേറ്റ്‌ലെറ്റുകളും വെളുത്ത രക്താണുക്കളും ആണ്. പ്ലാസ്മയിൽ 90 ശതമാനവും വെള്ളമാണ്. ബാക്കി 10 ശതമാനം വരുന്നത് ഗ്ലൂക്കോസ് (ബ്ലഡ് ഷുഗർ) , അമിനോ ആസിഡ്‌സ് (പ്രോട്ടീൻ), ലിപിഡ്‌സ് (കൊഴുപ്പ് , കൊളസ്ട്രോൾ), ഹോർമോൺസ്, എലക്ട്രോലൈറ്റ്സ് , വേസ്റ്റ് പ്രോഡക്ട്സ് എന്നിവയാണ്.
ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ തന്മാത്രയാണ് നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജനെ എല്ലാ കോശങ്ങളിലും എത്തിക്കുന്നത്. രക്തത്തിന് ചുവപ്പ് നിറം ഉണ്ടാകാൻ കാരണം ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന് ചുവപ്പ് നിറം ഉണ്ടാകുന്നതിന് കാരണം ആ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് എന്ന മൂലകമാണ്. ഇവിടെ സാന്ദർഭികമായി ഇലകൾക്ക് പച്ചനിറം നൽകുന്ന ഹരിതകം അഥവാ ക്ലോറോഫിൽ എന്ന തന്മാത്രയെ പറ്റി പരാമർശിക്കേണ്ടതുണ്ട്. ഹീമോഗ്ലോബിനും ക്ലോറോഫിലും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഹീമോഗ്ലോബിൻ തന്മാത്രയിലെ ഇരുമ്പിന്റെ സ്ഥാനത്ത് ക്ലോറോഫിൽ തന്മാത്രയിൽ മെഗ്‌നീഷ്യം മൂലകം ആണുള്ളത് എന്നതാണ്.
രക്തത്തെ കുറിച്ച് എഴുതിയാൽ ഇനിയും എത്രയോ വിസ്തരിച്ച് എഴുതാം. എന്നാൽ ഞാനതിന് തുനിയുന്നില്ല. എന്തെന്നാൽ സയൻസ് വിഷയങ്ങൾ എഴുതിയാൽ വളരെ കുറച്ച് പേർ മാത്രമേ വായിക്കുന്നുള്ളൂ. സ്വന്തം ശരീരത്തെ പറ്റി ആയാൽ പോലും അതിന്റെയൊന്നും ശാസ്ത്രീയ (Scientific) വസ്തുതകൾ മനസ്സിലാക്കാൻ ആളുകൾക്ക് താല്പര്യം ഇല്ല. അതുകൊണ്ട് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി കുറച്ച് നോട്ടുകളുടെ ഇമേജ് ഇതോടൊപ്പം അപ്‌ലോഡ് ചെയ്യുന്നുണ്ട്.
നോട്ടുകൾക്ക് കടപ്പാട് : ഇന്റർനെറ്റ്