Links
Pages
Showing posts with label ളാഹ ഗോപാലന്‍. Show all posts
Showing posts with label ളാഹ ഗോപാലന്‍. Show all posts
ചെങ്ങറ ഭൂസമരം; ഭാഗികവിജയം!
അങ്ങനെ 2007 ആഗസ്റ്റ് നാലാം തീയ്യതി മുതല്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധുജനവിമോചനമുന്നണി നടത്തിവന്നിരുന്ന ചെങ്ങറഭൂസമരം ഒത്തുതീര്‍ന്നു. ഇത്രയും കാലം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നടത്തിവന്ന ഈ സമരം എന്തുകൊണ്ടും സമരങ്ങളുടെ ചരിത്രത്തില്‍ ഐതിഹാസികം തന്നെയാണ്. ശരിക്ക് പറഞ്ഞാല്‍ സമരങ്ങള്‍ക്ക് മാതൃകയാണ് ഈ സമരം. ഇക്കാലത്ത് രാഷ്ട്രീയപ്രൊഫഷണലുകളും ട്രേഡ് യൂനിയന്‍ മധ്യവര്‍ത്തികളും ജനകീയസമരങ്ങളെ ഹൈജായ്ക്ക് ചെയ്തുകൊണ്ടു പോയിട്ടുണ്ട്. ഒരു ജനകീയ സമര നേതാവ് എങ്ങനെയിരിക്കണം എന്നതിന് നമുക്ക്
ളാഹ ഗോപാലനെ ചൂണ്ടിക്കാണിക്കാന്‍ പറ്റും. ജനങ്ങളോടൊപ്പം അന്തിയുറങ്ങാന്‍ കഴിയുന്നവനായിരിക്കണം ജനനേതാവ്. നേതാവ് എന്നത് ഒരു ബഹുമതിയോ,പദവിയോ,സ്ഥാനമോ അല്ല. സ്വാതന്ത്ര്യസമരകാലത്ത് ഈ ഒരു സങ്കല്പം നിലനിന്നിരുന്നു. ഇന്നിപ്പോള്‍ നേതാവ് എന്നാല്‍ ജനങ്ങളുടെ യജമാനന്‍ എന്നാണ് സങ്കല്പം. ഇവിടെയാണ് ളാഹ ഗോപാലന്റെ പ്രസക്തി.
ചെങ്ങറ സമരം ഒരു ഫ്ലാഷ് ബായ്ക്ക്
ളാഹ ഗോപാലന്‍ ചെങ്ങറ സമരത്തെക്കുറിച്ച് മാധ്യമത്തോട് സംസാരിച്ചത് 2008 ആഗസ്റ്റ് 8ന്റെ ലക്കത്തില്‍ നിന്ന്:
ചെങ്ങറയില്‍ തോട്ടം തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി നടത്തുന്ന ഉപരോധസമരത്തിനുമുന്നില്‍ മുട്ടുമടക്കില്ലെന്ന് സാധുജനവിമോചന സംയുക്തവേദി പ്രസിഡന്റ ളാഹ ഗോപാലന്‍. ഉപരോധം ഭൂരഹിതരായ പാവങ്ങളെ സമരരംഗത്ത് ശക്തമായി ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും പട്ടിണികിടന്ന് മരിക്കാന്‍ സമരക്കാര്‍ സന്നദ്ധരാണെന്നും ഗോപാലന്‍ 'മാധ്യമ'ത്തോടുപറഞ്ഞു. സമരക്കാരെ പ്രകോപിപ്പിച്ച് ചെങ്ങറയില്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ നിന്ന് രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാനുമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഉപരോധം ആരംഭിച്ചശേഷം ഇതുവരെ 250ഓളം സാധാരണക്കാര്‍ അക്രമത്തിനിരയായി. ചികിത്സക്കായി പുറത്തേക്കുവന്ന വൃദ്ധകളെയടക്കം മര്‍ദിച്ചു. എന്ത് പ്രകോപനമുണ്ടായാലും സമാധാനപരമായ സമരത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവശനിലയില്‍ കഴിയുന്ന ആരെയും ഇനി സമിതി ആശുപത്രിയില്‍ കൊണ്ടുപോകില്ല. സര്‍ക്കാറിനുവേണമെങ്കില്‍ ചെയ്യാം.
2006 ജൂണില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൊടുമണ്‍^ ചന്ദനപ്പള്ളി എസ്റേറ്റിലാണ് സാധുജനവിമോചന സംയുക്തവേദി ആദ്യം ഭൂമിക്കുവേണ്ടി സമരം ആരംഭിച്ചത്. തിരുവനന്തപുരത്ത് മന്ത്രി കെ. പി രാജേന്ദ്രനുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസത്തിനുശേഷം സമരം പിന്‍വലിച്ചു.അടിസ്ഥാന വര്‍ഗ കുടുംബങ്ങള്‍ക്ക് ദാരിദ്യ്രരേഖക്ക് മുകളില്‍ എത്താനുള്ള കൃഷിഭൂമി നല്‍കുക, കൃഷിയിറക്കുന്നതിന് 50,000 രൂപ വീതം നല്‍കുക, പട്ടികജാതി ^വര്‍ഗ വിഭാഗ കുടുംബത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന യു ഡി എഫ് സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പാക്കുക, അവശക്രൈസ്തവരെ പട്ടികജാതിയില്‍പെടുത്തുക, അംബേദ്കര്‍ ചരമദിനവും അയ്യങ്കാളി ജന്മ^ചരമ ദിനങ്ങളും പൊതു അവധിയായി പ്രഖ്യാപിക്കുക, കല്ലേലി അപ്പൂപ്പന്‍ കാവ് വികസനത്തിന് 5ഏക്കര്‍ ഭൂമി പതിച്ചു നല്‍കുക തുടങ്ങിയ 22 ആവശ്യങ്ങളാണ് സമരത്തിനാധാരമായി ഉന്നയിച്ചിരുന്നത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിതരണം ചെയ്തതുപോലെയോ അല്ലെങ്കില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ കരുണാനിധി സര്‍ക്കാര്‍ നടപ്പാക്കുന്നതുപോലെയോ പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യാമെന്നാണ് ഉറപ്പ് നല്‍കിയത്.
ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനാലാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തില്‍ കടന്നുകയറി സമരമാരംഭിച്ചത്.പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് ഒരുവര്‍ഷം പിന്നിട്ട സമരം അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ നടക്കുന്ന നീക്കം തൊഴിലാളികള്‍ക്ക് വേണ്ടിയല്ലെന്ന് ഗോപാലന്‍ പറഞ്ഞു . സമരം നടക്കുന്ന സ്ഥലത്ത് റബര്‍മരങ്ങള്‍ വെട്ടുന്നതിന്റെ കാലാവധി കഴിഞ്ഞതും മുറിച്ചുമാറ്റാന്‍ നിര്‍ത്തിയിട്ടുള്ളതുമാണ്. ഇതില്‍ നിന്ന് ചെറിയതോതില്‍ സമരക്കാര്‍ കറയെടുക്കുന്നുണ്ട്. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണിത.് സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി വിട്ടുവീഴ്ചക്ക് സമരസമിതി സന്നദ്ധത അറിയിച്ചിട്ടുള്ളതാണ് . ആവശ്യം ഒരേക്കര്‍ ഭൂമിയില്‍ പരിമിതപ്പെടുത്താനും സന്നദ്ധമാണ്. 50,000 രൂപ വായ്പയായി നല്‍കിയാലും മതി. സമരക്കാരില്‍ അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം നല്‍കിയ ചോദ്യാവലി പൂരിപ്പിച്ച് കൊടുക്കാന്‍ തീരുമാനിച്ചതിന്റെ തലേന്നാണ് തൊഴിലാളികള്‍ ഉപരോധവുമായി രംഗത്ത് വന്നതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗോപാലന്‍ ആരോപിച്ചു. അപേക്ഷകളിലെ വിവരം പുറത്തുവന്നാല്‍ സമരക്കാര്‍ കൂടുതലും സ്വന്തമായി ഭൂമിയുള്ളവരാണെന്നും മറ്റുമുള്ള ആരോപണം പൊളിയും. ആറായിരത്തോളം അപേക്ഷകളാണ് തയാറായിരിക്കുന്നത്. ഇതില്‍ ആയിര ത്തോളം പേര്‍ വാടകവീടുകളില്‍ താമസിക്കുന്നവരാണ്. ഇവര്‍ക്കൊന്നും ഇനി മടങ്ങാനാകില്ല. എന്തെങ്കിലും ഒരുറപ്പിന്റെ പേരില്‍ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്നും ഗോപാലന്‍ പറഞ്ഞു.
ഭൂമി ചെങ്ങറയില്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. വാഗ്ദാനം ചെയ്യുന്ന ഭൂമി എവിടെയാണെങ്കിലും അത് ലഭിക്കുന്നതുവരെ സമരക്കാര്‍ ചെങ്ങറയില്‍ തുടരും. സമരക്കാരില്‍ അര്‍ഹത ബോധ്യപ്പെടുന്നവര്‍ക്കു മാത്രം സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മതി. സര്‍ക്കാറിനു ഹാരിസന്റെ തോട്ടം ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ലഭ്യമായ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തോട്ടം വാങ്ങി ഭൂമി നല്‍കാവുന്നതേയുള്ളൂ. പക്ഷേ, കഴിഞ്ഞ പഞ്ചവത്സരപദ്ധതിയില്‍ പട്ടികജാതിക്ഷേമത്തിനുള്ള 133 കോടി ലാപ്സാക്കിയവര്‍ക്ക് ഇക്കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളാനാവില്ല. ഭൂമിയൊക്കെ വ്യവസായികളെ ഏല്‍പിക്കാന്‍ തോമസ് ഐസക്കും എളമരം കരീമുമൊക്കെ വ്യഗ്രത കാട്ടുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ആവശ്യം നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പാവങ്ങള്‍ക്ക് തരാന്‍ ഭൂമിയില്ലാത്ത അവസ്ഥയുണ്ടാകുമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. തന്റെ കഴിവോ വലുപ്പമോ കണ്ടല്ല ചെങ്ങറയില്‍ ഇത്രയധികം ആളുകള്‍ സമരത്തിനെത്തിയത്. പട്ടികജാതിക്കാര്‍ അനുഭവിക്കുന്ന ദുരിതവും ഗതികേടും കൊണ്ടാണ്. ഈ സാഹചര്യം മനസ്സിലാക്കാന്‍ സി.പി.എം ഇപ്പോഴും തയാറാകുന്നില്ല. എറണാകുളത്തെ പട്ടികജാതിക്കാരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പിണറായി വിജയന്റെ പ്രസംഗത്തിന് കൈയടി ലഭിക്കാതെ പോയതും അച്യുതാനന്ദന്റെ പ്രസംഗം ജനക്കൂട്ടം കരഘോഷത്തോടെ സ്വീകരിച്ചതും എന്തുകൊണ്ടാണെന്ന് സി.പി.എം നേതൃത്വം ചിന്തിക്കണമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.
ചെങ്ങറ ഫോട്ടോ ഗ്യാലറി
ചെങ്ങറയുടെ സന്ദേശം
Subscribe to:
Posts (Atom)