ബാറ്ററി എന്ന് പറയുന്നത് ഇക്കാലത്ത് ഓരോരുത്തരുടെയും നിത്യോപയോഗ സാധനമാണ്. ഉദാഹരണത്തിന് മൊബൈല് ഫോണിന്റെ കാര്യമെടുക്കാം. മൊബൈല് ബാറ്ററി ചാര്ജ്ജ് ചെയ്യാതെ ഒരു ദിവസം പോലും കടത്തി വിടാന് ഇന്ന് ആര്ക്കും സാധ്യമല്ല. ഞാന് ഇവിടെ പറയാന് പോകുന്നത് ലാപ്ടോപ്പിന്റെ ബാറ്ററിയുടെ കാര്യമാണ്. എന്റേത് ഡെല് കമ്പനിയുടെ ലാപ്ടോപ് ആയിരുന്നു. ലാപ്ടോപ്പിന്റെ ബാറ്ററിക്ക് ലൈഫ് സ്പാന് എന്നൊരു സംഗതിയുണ്ടെന്ന് ഞാന് മനസ്സിലാക്കിയിരുന്നില്ല. ബാറ്ററി തീരാറാകുമ്പോള് Battery low എന്ന സിഗ്നല് കണ്ടാല് ചാര്ജ്ജ് ചെയ്യുകയായിരുന്നു പതിവ്. ലാപ്ടോപ്പില് ചാര്ജ്ജ് ഉണ്ടെങ്കില് അത് വീണ്ടും ലോ ആകുന്നവരെ കരണ്ടില് കുത്തിവെക്കാതെ ഉപയോഗിക്കുകയായിരുന്നു പതിവ്. അതിന്റെ ഫലമായി ഒരു കൊല്ലം ഉപയോഗിക്കുമ്പോഴേക്കും ബാറ്ററിയുടെ ലൈഫ് തീര്ന്നുപോയി. പിന്നെ ബാറ്ററിയില് ചാര്ജ്ജ് തീരെ നില്ക്കാതായി. എപ്പോഴും കരണ്ടില് കുത്തി ഉപയോഗിക്കേണ്ട അവസ്ഥ. ഇനി പുതിയ ബാറ്ററി വാങ്ങണം.
ബാറ്ററിയുടെ ലൈഫ് നീട്ടാന് മാര്ഗ്ഗമുണ്ടായിരുന്നു. വീട്ടില് ഉപയോഗിക്കുമ്പോഴോ , കരണ്ട് ലഭ്യമായ സ്ഥലത്ത് വെച്ചോ ലാപ്ടോപ് ഉപയോഗിക്കുമ്പോള് കരണ്ടില് കണക്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. ഇങ്ങനെ ഉപയോഗിക്കുമ്പോള് ലാപ്ടോപ്പില് ചാര്ജ്ജ് 100% ഉണ്ടെങ്കില് ബാറ്ററിയിലെ ചാര്ജ്ജ് ഉപയോഗിക്കാതെ ലൈനിലെ കരണ്ടാണ് ഉപയോഗപ്പെടുത്തപ്പെടുക. ഈയൊരു Bypass സൌകര്യം എല്ലാ ലാപ്ടോപ്പിലുമുണ്ട്. ബാറ്ററിയില് ചാര്ജ്ജ് ഉണ്ടെങ്കില് കരണ്ടുമായി കണക്റ്റ് ചെയ്യാതെ ഉപയോഗിക്കാറാണ് അധികം പേരും എന്ന് തോന്നുന്നു. ബേറ്ററി വീക്ക് ആകുമ്പോഴാണ് സംഗതി പിടി കിട്ടുക.
ബാറ്ററിയുടെലൈഫ് എന്ന് പറഞ്ഞാല് ലാപ്ടോപ്പ് ബാറ്ററി 300 മുതല് 400 വരെ സൈക്കിള് (300 - 400 Cycles) ചാര്ജ്ജ് ചെയ്യാം. ഡെല് ലാപ്ടോപ് ബാറ്ററിയുടെ സ്പെസിഫിക്കേഷന് താഴെ കാണുക.
അപ്പോള് നമ്മള് ബാറ്ററി ചാര്ജ്ജ് ചെയ്യുന്ന തവണകള് കുറച്ചാല് ബാറ്ററിയുടെ ആയുസ്സ് നീട്ടാം. അതിന് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. കരണ്ട് ഉള്ളപ്പോള് ലൈനില് കണക്റ്റ് ചെയ്ത് തന്നെ ലാപ്ടോപ്പ് ഉപയോഗിക്കുക. ബാറ്ററിയില് ചാര്ജ്ജ് ഉണ്ടല്ലോ എന്ന് കരുതി കണക്റ്റ് ചെയ്യാന് മടിക്കണ്ട. ഞാന് മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ പങ്ക് വെക്കുകയാണ്. വായിക്കുന്നവര്ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഞാന് ഇനിയും ബാറ്ററി മാറ്റിയിട്ടില്ല. ഒന്നാമത് വീട്ടില് ഡസ്ക്ടോപ്പ് ആണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് ലാപ്ടോപ്പുമായി എവിടെയും പോകാറില്ല.
എന്റേതായ ഭാഷയിലാണ് ഇത് എഴുതിയത്. ടെക്നിക്കല് തെറ്റ് ഉണ്ടെങ്കില് വാസുവിനെ പോലെയുള്ളവര് തിരുത്തുമല്ലോ..