Links

Showing posts with label Vlog. Show all posts
Showing posts with label Vlog. Show all posts

മെരീന ബീച്ച്

ലോകത്തിലെ രണ്ടാമത്തെ നീളം കൂടിയ കടല്‍ത്തീരമാണ് മദ്രാസിലെ മെരീന ബീച്ച്. മദ്രാസിന്റെ തിലകക്കുറിയായ ഈ ബീച്ച് 2004ലെ സുനാമിയില്‍ ആകെ തകര്‍ന്ന് തരിപ്പണമായിരുന്നു. ഇപ്പോള്‍ അത് മോടി പിടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അവിടെ ദിവസവും വന്ന് പോകുന്നത്. എല്ലാ ദിവസവും തൃശൂര്‍ പൂരത്തിന്റെ പ്രതീതി.  ഇത്തവണ ഞാന്‍ മെരീനയില്‍ പോയപ്പോള്‍ അവിടത്തെ ആരവവും ബഹളവും ഒക്കെ എന്റെ മൊബൈലില്‍ പകര്‍ത്തി. 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള ആ വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.  ഇന്റര്‍നെറ്റ് ലിമിറ്റഡ് കണക്‍ഷന്‍ ഉള്ളവര്‍ക്ക് ഇത് കാണുന്നത് പ്രശ്നമായിരിക്കും. അവിടത്തെ ആള്‍ക്കൂട്ടവും കലപില ശബ്ദങ്ങളും ഒക്കെ അതേ പടി പകര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. അണ്ണാ സമാധിയിലേക്ക് പ്രവേശിച്ച്, അവിടെ നിന്ന് എം.ജി.ആര്‍ സമാധിയും കണ്ടിട്ടാണ് കടലിനടുത്തേക്ക് പോകുന്നത്. രാത്രിയാണ് അവിടെ നിന്ന് തിരിച്ചത്.




Madras History

ജനാധിപത്യം തുടങ്ങുന്നത് ...

ഞാന്‍, ശിഥിലചിന്തകള്‍ എന്ന എന്റെ ഈ ബ്ലോഗില്‍ ശിഥിലഭാഷണങ്ങളായി ചില വിചാരങ്ങള്‍ എന്റെ സുഹൃത്തുക്കളുമായി പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇത് രണ്ടാമത്തെ ഭാഷണമാണ്. ജനാധിപത്യവും സോഷ്യലിസവും നമ്മുടെ വീടുകളില്‍ നിന്ന് തുടങ്ങണം എന്നാണ് ഇതിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ എത്ര മാത്രം വിജയിച്ചിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല. എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് വായിച്ചതല്ല. വെബ്‌ക്യാമറ ഓണ്‍ ചെയ്ത് മനസ്സിലുള്ളത് പറയുകയായിരുന്നു. വീഡിയോ ഇവിടെയാണ്.

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...

ഗൂഗിളിന്റെ buzz ല്‍ പോസ്റ്റ് ചെയ്യാനായി ഞാന്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തു. നോക്കുമ്പോള്‍ അത് “ബസ്സില്‍” കയറുന്നില്ല. സൈസ് കൂടുതല്‍ ആയത്കൊണ്ടാണോ എന്തോ. ഏതായാലും ആ വീഡിയോ ഇവിടെ കാണാം