Links

കൊളസ്ട്രോൾ എന്ന നുണരോഗം

നുണരോഗം എന്ന ഒരു പ്രയോഗം കണ്ടത് ഒരു ആയുർവേദ ഡോക്ടറുടെ പോസ്റ്റിലാണ്. അലോപ്പതിയിൽ മുഴുവനും നുണരോഗങ്ങൾ ആണത്രെ. ഇന്ന് ഭൂമിയിൽ മനുഷ്യർ ആരോഗ്യത്തോടെ ഇത്രയും വയസ്സ് വരെ ജീവിയ്ക്കുന്നത് ഇക്കൂട്ടർ അലോപ്പതി എന്ന് പറയുന്ന മോഡേൺ മെഡിസിൻ വികസിച്ചത് കൊണ്ടാണ്. മോഡേൺ മെഡിസിൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഭൂമിയിൽ മനുഷ്യർ അവശേഷിച്ചിരിക്കുമോ എന്ന് സംശയമാണ്. സയൻസിന്റെ ഉല്പന്നമാണ് മോഡേൺ മെഡിസിൻ. സയൻസ് ഇല്ലെങ്കിൽ ഇന്ന് മനുഷ്യനും ഉണ്ടാകില്ല എന്ന് നിസ്സംശയം പറയാം.

പക്ഷെ മോഡേൺ മെഡിസിന്റെ പേരിൽ നുണരോഗങ്ങൾ ഉണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു കോവിഡ്. കൊറോണ വൈറസ് ഉള്ളതാണ്. ഒട്ടനവധി വകഭേദങ്ങളുള്ള ഒരു വൈറസ് ഫേമിലിയാണ് കൊറോണ. നമുക്ക് ചുറ്റും എവിടെയും കൊറോണ വൈറസുകൾ ഉണ്ട്. ജലദോഷവും അതുപോലെയുള്ള പനി മുതലായ രോഗങ്ങൾ ഉണ്ടാക്കുന്നത് ഏതെങ്കിലും ഒരു കൊറോണ വൈറസ് ആയിരിക്കും. കൊറോണ വൈറസുകൾ കാലത്തിനും പ്രദേശത്തിനും അനുസരിച്ച്, അതിന്റെ അതിജീവനത്തിന്റെ ഭാഗമായി മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരിക്കും. പക്ഷെ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടു എന്ന് പറഞ്ഞ ആ മാരക കൊറോണയുണ്ടല്ലോ അത് നുണയായിരുന്നു. രണ്ട് കൊല്ലം ലോകത്തെ ഭയത്തിൽ തളച്ചിട്ട നുണരോഗം.

ഇപ്പോഴത്തെ ഒരു പ്രബല നുണരോഗമാണ് കൊളസ്ട്രോൾ. ഒരുവിധപ്പെട്ട മോഡേൺ മെഡിസിൻ ഡോക്ടർമാരും, മറ്റുള്ള ഡോ. നാമധാരികളും ഒക്കെ ഈ നുണരോഗം ആവുന്നത്ര പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ ആളുകളെല്ലാം ഈ നുണരോഗത്തെ പേടിക്കുകയാണ്. ചീത്ത, നല്ലത് എന്നിങ്ങനെ രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്, അത് LDL ഉം HDL ഉം ആണ്. എനിക്ക് കൊളസ്ട്രോൾ കൂടിപ്പോയോ ഇത്രയേ ആളുകൾക്ക് ചിന്തയുള്ളൂ. LDL ചീത്ത കൊളസ്ട്രോൾ ആണെന്ന് സകല ഡോക്ടർമാരും പറയുമ്പോൾ സാധാരണക്കാർക്ക് അത് വിശ്വസിച്ച് പേടിക്കാനല്ലേ കഴിയൂ. എന്നാൽ എന്താണ് ഈ LDL എന്നും അതിൽ എന്തെല്ലാമാണ് അടങ്ങിയിട്ടുള്ളതെന്നും മനസ്സിലാക്കാൻ മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാർ ഒരു നിമിഷം ചെലവഴിച്ചെങ്കിൽ ഈ നുണരോഗത്തിൽ നിന്ന് ആളുകൾക്ക് രക്ഷപ്പെടാമായിരുന്നു.

LDL എന്നും HDL എന്നും പറയുന്നത് ലിപോപ്രോട്ടീനുകളാണ്. ലിപിഡ്‌സും പ്രോട്ടീനും അടങ്ങിയത് എന്നാണ് ലിപോപ്രോട്ടീൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ലിപിഡ്‌ എന്നാൽ കൊഴുപ്പും കൊഴുപ്പ് പോലത്തെ പദാർഥങ്ങളും ആണ്. മാംസാഹാരം, സസ്യ എണ്ണകൾ, നെയ്യ്, വെണ്ണ, പാൽ എന്നിവയിലെല്ലാം കൊഴുപ്പ് അഥവാ ഫാറ്റ് ഉണ്ട്. അതേസമയം മാംസാഹാരങ്ങളിൽ മാത്രമുള്ള കൊഴുപ്പ് പോലത്തെ ഒരു പദാർത്ഥമാണ് കൊളസ്ട്രോൾ. ഫാറ്റും കൊളസ്ട്രോളും രണ്ടും രണ്ടാണ്. രണ്ടിനും പൊതുവായി ലിപിഡ് എന്ന് പറയുന്നു എന്ന് മാത്രം.

എന്താണ് ലിപോപ്രോട്ടീൻ എന്ന് മേലെ പറഞ്ഞു. അതായത് ലിപിഡ്‌സും പ്രോട്ടീനും അടങ്ങിയ പാർട്ടിക്കിൾ എന്നോ പായ്ക്കറ്റ് എന്നോ പറയാം. നമ്മുടെ ലിവറിലും ചെറുകുടലിലും വെച്ചാണ് ഈ ലിപോപ്രോട്ടീനുകൾ രൂപപ്പെടുന്നത്. അത് എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ കൊഴുപ്പിനെയും കൊളസ്ടോളിനെയും രക്തത്തിലൂടെ ഓരോ ശരീരകോശങ്ങളിലും രക്തം വഴി എത്തിക്കേണ്ടതുണ്ട്. രക്തം വാട്ടർബേസ്‌ഡ് ആയത് കൊണ്ട് ലിപിഡ്‌സ് രക്തത്തിൽ ഒഴുകില്ല. അതിനുള്ള പരിഹാരമാണ് ലിപിഡുകളെ പ്രോട്ടീനിൽ പൊതിയുക എന്നത്, അങ്ങനെ പൊതിയപ്പെട്ട നാല് പായ്ക്കറ്റുകളുടെ അഥവാ ലിപോപ്രോട്ടീനുകളുടെ ചിത്രമാണ് ഈ പോസ്റ്റിന്റെ അടിയിൽ ഉള്ളത്.

അവ കൈലോമൈക്രോൺ ( Chylomicron) , VLDL (വെരി ലോഡെൻസിറ്റി ലിപോപ്രോട്ടീൻ) , LDL (ലോഡെൻസിറ്റി ലിപോപ്രോട്ടീൻ), HDL (ഹൈഡെൻസിറ്റി ലിപോപ്രോട്ടീൻ) എന്നിവയാണ്. ഇതിൽ ഡെൻസിറ്റി പറയുന്നത് ഓരോ പാർട്ടിക്കിളിലുമുള്ള പ്രോട്ടീനിന്റെ സാന്ദ്രതയെ പറ്റിയാണ്, ഉദാഹരണത്തിന്  LDL നേക്കാളും പ്രോട്ടീൻ ഡെൻസിറ്റി കൂടുതലാണ് HDL-ൽ. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ ലിവറിൽ നിന്ന് VLDL രക്തത്തിൽ പ്രവേശിച്ച് അതിലുള്ള ട്രൈഗ്ലിസറൈഡും കൊളസ്ട്രോളും കോശങ്ങളിൽ  ഇറക്കുമ്പോൾ അത്  LDL ആയി മാറുന്നു. കാരണം ലിപിഡ്‌സ് കുറഞ്ഞു. പ്രോട്ടീൻ അതേപടി നിൽക്കുന്നു. പിന്നെയും ലിപിഡ്‌സ് കുറയുമ്പോൾ അത് HDL ആയി മാറുന്നു. കാരണം പ്രോട്ടീൻ അങ്ങനെ തന്നെ നിൽക്കുകയാണല്ലോ.  നാല് ലിപോപ്രോട്ടീനിലും ഉള്ള ഘടകങ്ങളുടെ ശതമാന  അളവ്  ചിത്രത്തിൽ കാണാം. അപ്പോൾ പിന്നെ LDL എന്ന ലിപോപ്രോട്ടീനിനെ പിടിച്ച് ചീത്ത കൊളസ്ട്രോൾ എന്ന് പ്രചരിപ്പിക്കുന്നതിലെ അസംബന്ധവും നുണയും തട്ടിപ്പും വായിക്കുന്നവർ മനസ്സിലാക്കട്ടെ.

മേൽപ്പറഞ്ഞ നാല് ലിപോപ്രോട്ടീനുകളിൽ  കൈലോമൈക്രോൺ മാത്രം ചെറുകുടലിലാണ് ഉണ്ടാകുന്നത്. അതിന്റെ കാരണം, നമ്മൾ കഴിക്കുന്ന ആഹാരത്തിലെ ഫാറ്റ് അഥവാ കൊഴുപ്പ് ദഹിച്ചു കഴിയുമ്പോൾ അത് ഫാറ്റി ആസിഡുകളായി മാറുന്നു. കൊളസ്ട്രോൾ ദഹിക്കാനൊന്നുമില്ല. അത് ലഘു തന്മാത്രയാണ്. നമ്മൾ കഴിച്ച ആഹാരം മുഴുവനും ദഹിച്ച് ചെറുകുടലിലെ സുക്ഷിരങ്ങളിൽ കൂടി രക്തക്കുഴലുകളിൽ കടക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ലിപിഡ്‌സ് കടക്കാൻ പാടില്ലല്ലോ. അതുകൊണ്ട് ഫാറ്റിആസിഡ്‌സും കൊളസ്ടോളും എല്ലാം കൂടി ഒരുമാതിരി പ്രോട്ടീനിൽ പൊതിഞ്ഞ് Chylomicron ആകുന്നു. ഇങ്ങനെ രക്തത്തിൽ കടക്കുന്ന എല്ലാ പോഷകഘടകങ്ങളും നേരെ ലിവറിലേക്കാണ് പോകുന്നത്.  ബാക്കി പണിയൊക്കെ നടക്കുന്നത് ലിവറിൽ വെച്ചാണ്. ലിവർ എന്നത് ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവം മാത്രമല്ല അതൊരു സങ്കീർണ്ണമായ കെമിക്കൽ ഫാക്ടറി കൂടിയാണ്. എല്ലാ ലിപോപ്രോട്ടീനുകളും , ആഹാരത്തിൽ നിന്ന് ആവശ്യത്തിന് കിട്ടാത്ത കൊളസ്ട്രോളും ഉണ്ടാക്കുന്നത് ലിവർ ആണ്. ലിവറിൽ മാത്രമേ അതിനുള്ള സംവിധാനങ്ങൾ ഉള്ളൂ. 

ഇത്രയും വായിച്ചെങ്കിൽ, ചിത്രം നോക്കിയെങ്കിൽ നിങ്ങൾ പറയൂ, LDL ചീത്ത കൊളസ്ട്രോൾ ആണോ? ആണ് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ബുദ്ധിശൂന്യതയിൽ ഞാൻ സഹതപിക്കുന്നു. വിസ്താരഭയത്താൽ ഈ കുറിപ്പ് ഇവിടെ നിർത്തുന്നു. 











ആഞ്ജിയോപ്ലാസ്റ്റിയും കൊളസ്ട്രോളും

ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു സഹജ സ്വഭാവമാണ്. അതുകൊണ്ട് ചിലർ ശരീരത്തിന് ഒരു പ്രശ്നവും ഇല്ലെങ്കിലും, അഥവാ ഒരു കിതപ്പോ നേരിയ നെഞ്ചുവേദനയോ അനുഭവപ്പെടുമ്പോഴേക്കും ബോഡി ചെക്കപ്പിന് പോകുന്നു. എല്ലാ ടെസ്റ്റും കഴിഞ്ഞാൽ ഡോക്ടർ പറയും, കൊളസ്ട്രോൾ അധികം കാണുന്നുണ്ട് അല്ലെങ്കിൽ ECG യിലോ എക്കോയിലോ ട്രെഡ്‌മിൽ ടെസ്റ്റിലോ ചെറിയ വേരിയേഷൻ ഉണ്ട്. ഒന്ന് ആഞ്ജിയോഗ്രാം കൂടി ചെയ്യാം എന്ന്. ആഞ്ജിയോഗ്രാം ചെയ്താൽ തീർന്നു, മൂന്ന് ബ്ലോക്ക് ഉണ്ടാകും പിന്നെ അയാൾക്ക് ആഞ്ജിയോപ്ലാസ്റ്റി ആയി , ലൈഫ് ലോങ് മരുന്നുകൾ കഴിക്കേണ്ട അവസ്ഥയിലും ആകും.

ഇതാണിപ്പോൾ നാട്ടിൽ നടക്കുന്നത്. ആരോട് ചോദിച്ചാലും പറയുന്നത് ഞാൻ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞതാണ് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന്. ബ്ലോക്ക് എന്ന് കേട്ടപ്പോൾ ഉണ്ടായ മരണഭയമാണ് ആസ്പത്രികൾ ഇങ്ങനെ മുതലാക്കുന്നത്. ആരോഗ്യരംഗം ഇന്ന് ഒരു രോഗവ്യവസായം ആയി മാറിയിരിക്കുന്നു.
ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് സ്റ്റെന്റ് വെക്കുന്നത് കൊണ്ട് ആസ്പത്രികൾക്കും മരുന്നു കമ്പനികൾക്കും കൊള്ളലാഭം എന്നല്ലാതെ അത് ചെയ്ത ആളുകൾക്ക് ഒരു ഗുണമോ പ്രയോജനമോ ഉണ്ടാകുന്നില്ല. എത്ര ബ്ലോക്ക് ഉണ്ട് എന്നതല്ല ഹാർട്ടിലേക്ക് രക്തത്തിന്റെ ഒഴുക്കിൽ കുറവ് ഉണ്ടോ എന്നാണ് ടെസ്റ്റ് ചെയ്ത് നോക്കേണ്ടത്. ആ ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറയില്ല. ആളുകൾക്ക് അതറിയുകയും ഇല്ല. ആഞ്ജിയോഗ്രാം ചെയ്യുന്നു, മോണിട്ടറിൽ മൂന്ന് ബ്ലോക്ക് തെളിയുന്നു, നാളെ തന്നെ ആഞ്ജിയോപ്ലാസ്റ്റി ചെയ്യണം രണ്ട് ലക്ഷം ആകും എന്നാണ് പറയുന്നത്. ആസ്പത്രി മാനേജ്മെന്റ് നൽകിയ ടാർഗറ്റ് ഡോക്ടർക്ക് ഫുൾഫിൽ ചെയ്തല്ലേ പറ്റൂ.
കൊളസ്ട്രോൾ ഇപ്പോൾ ഒരു മഹാവ്യാധിയായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് ആളുകൾ സ്വമേധയാ പോയി ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നു. തീർച്ചയായും ടോട്ടൽ കൊളസ്ട്രോൾ അധികമായിരിക്കും. അതെന്തോന്ന് ടോട്ടൽ കൊളസ്ട്രോൾ? LDL + HDL + 1/5 Triglycerides = Total cholesterol. ഇങ്ങനെയൊരു ഫോർമ്യുല ഉണ്ടാക്കിയവനെ സമ്മതിക്കണം. ടെസ്റ്റ് ചെയ്യാൻ പോയ ആൾ അതോടെ കൊളസ്ട്രോൾ രോഗിയാകുന്നു, മരണം വരെ സ്റ്റാറ്റിൻ ഗുളിക കഴിക്കേണ്ടിയും വരുന്നു.
എന്താണ് ഈ കൊളസ്ട്രോൾ എന്നത്? നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ദഹിച്ചിട്ട് ലിവറിൽ എത്തുന്ന ഗ്ലൂക്കോസിനെയാണ് ലിവർ കൊളസ്ട്രോൾ ആക്കി മാറ്റുന്നത്. കൊളസ്ട്രോൾ ഇല്ലാതെ നമ്മുടെ ശരീരം ജീവനോടെ നിലനിൽക്കില്ല. ഓരോ നിമിഷവും ശരീരത്തിലെ കുറേ കോശങ്ങൾ മൃതമാവുകയും പുതിയ കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വാർദ്ധക്യം വരെ നടക്കുന്ന പ്രതിഭാസമാണിത്. നമ്മുടെ കോശങ്ങളുടെ ബാഹ്യ ആവരണം ( Cell membrane) നിർമ്മിതമാകുന്നത് കൊളസ്ട്രോൾ കൊണ്ടാണ്. കൊളസ്ട്രോൾ എന്നത് കൊഴുപ്പല്ല. കൊഴുപ്പ് വേറെ, കൊളസ്ട്രോൾ വേറെ. വേറെയും ശാരീരിക പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യന്താപേക്ഷിതമാണ്. മാംസാഹാരങ്ങളിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോൾ തുച്ഛമാണ്. ബാക്കി കൊളസ്ട്രോൾ ലിവർ ആവശ്യാനുസരണം നിർമ്മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാറ്റിൻ ഗുളിക കഴിച്ച് ലിവറിന്റെ കൊളസ്ട്രോൾ നിർമ്മാണം മന്ദീഭവിപ്പിക്കുന്നത് സ്വന്തം ശരീരത്തോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ്.
അഥവാ കൊറോണറി ആർട്ടറിയിൽ ബ്ലോക്ക് രൂപപ്പെട്ടെങ്കിൽ തന്നെ ശരീരം അപ്പോൾ കൊളാറ്ററൽ ധമനികളെ ആക്റ്റിവേറ്റ് ചെയ്ത് ഹാർട്ടിലേക്ക് ഉള്ള രക്തത്തിന്റെ ഒഴുക്ക് ബാലൻസ് ചെയ്യും. ഹൃദയം, തലച്ചോറ് തുടങ്ങിയ അവയവങ്ങളിൽ എല്ലാവർക്കും ചെറിയ കൊളാറ്ററൽ ധമനികളുടെ ഒരു വലയുണ്ട്, അവ സാധാരണ അവസ്ഥയിൽ ചെറുതും ഉപയോഗിക്കാത്തതുമായി തുടരുന്നു. എന്നാൽ ഏതെങ്കിലും പ്രധാന ധമനികൾ ചുരുങ്ങുകയോ അല്ലെങ്കിൽ ബ്ലോക്ക് ഉണ്ടാവുകയോ ചെയ്യുമ്പോൾ കൊളാറ്ററൽ ധമനികൾ ആക്റ്റിവേറ്റ് ചെയ്യപ്പെടുകയും രക്തയോട്ടം സാധാരണഗതിയിൽ ആവുകയും ചെയ്യുന്നു. നമ്മളൊക്കെ ഇപ്പോഴും ജീവിയ്ക്കുന്നത് ശരീരത്തിന്റെ ഈ മെക്കാനിസം കൊണ്ടാണ്.
നമ്മുടെ ബോഡി സ്റ്റേബിൾ ആയിരിക്കുന്ന അവസ്ഥയിൽ ഒരു കാരണവശാലും ആഞ്ജിയോപ്ലാസ്റ്റി ചെയ്യാൻ നിൽക്കരുത്. അഥവാ സ്ഥിരമായ നെഞ്ഞുവേദന (suffering from chronic stable angina) ഉണ്ടെങ്കിൽ ആഞ്ജിയോപ്ലാസ്റ്റി, ബൈപാസ്സ് സർജറി എന്നിവയ്ക്ക് പകരം ഇപ്പോൾ EECP (Enhanced External Counterpulsation) therapy എന്ന ചികിത്സ ലഭ്യമാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും, ചെറിയ പ്രകൃതിദത്ത ബൈപാസ് ധമനികൾ ആയ കൊളാറ്ററൽ പാതകൾ തുറക്കുന്നതിനും സഹായിക്കുന്നതിന്, നിങ്ങളുടെ ഹൃദയമിടിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ന്യൂമാറ്റിക് ലെഗ് കഫുകൾ ഉപയോഗിച്ചിട്ടാണ് ഈ ചികിത്സ ചെയ്യുന്നത്. (ചിത്രം നോക്കുക) .
EECP therapy ചികിത്സയ്ക്ക് നിലവിൽ 35,000 മുതൽ 150,000 വരെ ചിലവ് വരും എന്നാണ് മനസ്സിലാക്കുന്നത്. എന്നാലും അനാവശ്യമായ സർജറിയും സ്ഥിരം ഗുളികകൾ വിഴുങ്ങലും ഒഴിവാക്കാമല്ലോ.



എന്താണ് രക്തം?

ഇപ്പോൾ കൊളസ്ട്രോൾ അധികം എന്ന് പറഞ്ഞ് ഡോക്ടർമാർ ബ്ലഡ് തിന്നർ എന്ന് ഒരു ഗുളിക എഴുതി കൊടുക്കുന്നുണ്ട്. പ്രിസ്ക്രൈബ് ചെയ്യുന്ന പത്ത് പന്ത്രണ്ട് ഗുളികളിൽ ഒന്നാണ് ഈ ബ്ലഡ് തിന്നറും. കഴിക്കുന്നവർ വിചാരിക്കുന്നത് ഇത് എന്റെ രക്തം നേർപ്പിക്കാനാണ് എന്നാണ്. എന്നാൽ ആ ഗുളിക എന്താണെന്ന് വെച്ചാൽ ആസ്പിരിൻ ആണ്. ഇതിന് എന്തിനാണ് ബ്ലഡ് തിന്നർ എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
രക്തം കട്ടപിടിക്കുന്നത് ( Clotting or coagulation) തടയാൻ വേണ്ടിയാണ് ഇത് കൊടുക്കുന്നത്. എന്നാൽ രക്തം ക്ലോട്ടിങ്ങ് ആകുന്നത് ശരീരത്തിന്റെ ഒരു ഉപായമാണ്. അതായത് ആന്തരീകമായോ ബാഹ്യമായോ മുറിവ് ഉണ്ടായാൽ രക്തം ക്ലോട്ട് ആയി അമിതമായ രക്തസ്രാവം ഒഴിവാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കുമ്പോഴാണ് രക്തം ഇങ്ങനെ കട്ടയാകുന്നത്. പ്ലേറ്റ്‌ലെറ്റുകൾ ഒട്ടിപ്പിടിക്കാൻ ഒരു എൻസൈം വേണം. ആ എൻസൈം ഉണ്ടാകുന്നത് തടയുകയാണ് ആസ്പിരിൻ ചെയ്യുന്നത്. അപ്പോൾ എവിടെയെങ്കിലും മുറിവ് ഉണ്ടായാലോ? ചോര അങ്ങനെ വാർന്നുപോകും, അത്ര തന്നെ. കൊളസ്ട്രോൾ ബ്ലോക്ക് ഉണ്ടാക്കും എന്ന് പറഞ്ഞാണ് ഈ ആസ്പിരിൻ ഗുളിക ആളുകളെ കൊണ്ട് സ്ഥിരമായി വിഴുങ്ങിപ്പിക്കുന്നത്. എന്നിട്ട് രക്തം നേർപ്പിക്കാൻ എന്ന് തെറ്റിദ്ധരിപ്പിക്കലും. കൊളസ്ട്രോളിന്റെ ഈ പേരുദോഷം എന്ന് മാറുമോ ആവോ..
രക്തത്തെ പറ്റി ചില ബേസിക് വസ്തുതകൾ ചുരുക്കി പറയാം. പോസ്റ്റ് നീണ്ടുപോയാൽ ആരും വായിക്കാൻ മെനക്കെടില്ല എന്ന് അറിയാം.
നമ്മെ ജീവനോടെ നിലനിർത്തുന്ന ഒരു ജീവദ്രാവകമാണ് രക്തം. നമ്മുടെ ശരീരം എന്നത് അനേകം കോശങ്ങൾ ( Cell ) ചേർന്ന് ഉണ്ടായതാണ്. ഇഷ്ടികകൾ അടുക്കി വെച്ച് കെട്ടിടം നിർമ്മിക്കുന്നത് പോലെയാണത്. അതുകൊണ്ട് ഒരു കോശത്തെ ഒരു ഇഷ്ടികയോട് ഉപമിക്കാം. രക്തം നമ്മുടെ ഓരോ കോശത്തിലും ഓക്സിജനും മറ്റ് പോഷക ഘടകങ്ങളും എത്തിക്കുകയും, എല്ലാ കോശങ്ങളിലെയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.
പ്രകൃതിചികിത്സക്കാർ പറയുന്നത് പോലെ ഒരു മാലിന്യവും വിഷവും ശരീരത്തിൽ കെട്ടിക്കിടക്കുകയില്ല. ഓരോ ഹൃദയസ്പന്ദനത്തിലും നമ്മുടെ ശരീരം ശുദ്ധീകരിക്കപ്പെടുന്നുണ്ട്. അതിനാണ് ഹൃദയവും കരളും കിഡ്‌നിയും സദാ പ്രവർത്തനനിരതമായിരിക്കുന്നത്.
കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും വഹിച്ചു കൊണ്ടുപോവുകയും കാർബൺ ഡൈ‌ഓക്സൈഡ് മുതലായ വേസ്റ്റ് പ്രോഡക്റ്റുകൾ നീക്കം ചെയ്യുകയും ചെയ്യുന്നത് കൊണ്ട് രക്തത്തെ ഒരു ഗുഡ്‌സ് വാഹനത്തോട് ഉപമിക്കാം. നമ്മുടെ ശരീരത്തിലെ ഇമ്മ്യുൺ സിസ്റ്റം പ്രവർത്തിക്കുന്നതിന്റെ പ്രധാന ഘടകം രക്തത്തിലെ വെളുത്ത രക്താണുക്കളാണ് (White Blood Cells)
പ്രായപൂർത്തിയായ ഒരാളിൽ 4 - 6 ലിറ്റർ രക്തം ഉണ്ടാകും. രക്തത്തിലെ ഘടകങ്ങൾ Red Blood Cells, White Blood Cells, Platelets , Plasma എന്നിവയാണ്. ഇതിൽ പ്ലാസ്മ 55 ശതമാനവും ചുവന്ന രക്താണുക്കൾ 44 ശതമാനവും ബാക്കി ഒരു ശതമാനം പ്ലേറ്റ്‌ലെറ്റുകളും വെളുത്ത രക്താണുക്കളും ആണ്. പ്ലാസ്മയിൽ 90 ശതമാനവും വെള്ളമാണ്. ബാക്കി 10 ശതമാനം വരുന്നത് ഗ്ലൂക്കോസ് (ബ്ലഡ് ഷുഗർ) , അമിനോ ആസിഡ്‌സ് (പ്രോട്ടീൻ), ലിപിഡ്‌സ് (കൊഴുപ്പ് , കൊളസ്ട്രോൾ), ഹോർമോൺസ്, എലക്ട്രോലൈറ്റ്സ് , വേസ്റ്റ് പ്രോഡക്ട്സ് എന്നിവയാണ്.
ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ തന്മാത്രയാണ് നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജനെ എല്ലാ കോശങ്ങളിലും എത്തിക്കുന്നത്. രക്തത്തിന് ചുവപ്പ് നിറം ഉണ്ടാകാൻ കാരണം ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന് ചുവപ്പ് നിറം ഉണ്ടാകുന്നതിന് കാരണം ആ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് എന്ന മൂലകമാണ്. ഇവിടെ സാന്ദർഭികമായി ഇലകൾക്ക് പച്ചനിറം നൽകുന്ന ഹരിതകം അഥവാ ക്ലോറോഫിൽ എന്ന തന്മാത്രയെ പറ്റി പരാമർശിക്കേണ്ടതുണ്ട്. ഹീമോഗ്ലോബിനും ക്ലോറോഫിലും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഹീമോഗ്ലോബിൻ തന്മാത്രയിലെ ഇരുമ്പിന്റെ സ്ഥാനത്ത് ക്ലോറോഫിൽ തന്മാത്രയിൽ മെഗ്‌നീഷ്യം മൂലകം ആണുള്ളത് എന്നതാണ്.
രക്തത്തെ കുറിച്ച് എഴുതിയാൽ ഇനിയും എത്രയോ വിസ്തരിച്ച് എഴുതാം. എന്നാൽ ഞാനതിന് തുനിയുന്നില്ല. എന്തെന്നാൽ സയൻസ് വിഷയങ്ങൾ എഴുതിയാൽ വളരെ കുറച്ച് പേർ മാത്രമേ വായിക്കുന്നുള്ളൂ. സ്വന്തം ശരീരത്തെ പറ്റി ആയാൽ പോലും അതിന്റെയൊന്നും ശാസ്ത്രീയ (Scientific) വസ്തുതകൾ മനസ്സിലാക്കാൻ ആളുകൾക്ക് താല്പര്യം ഇല്ല. അതുകൊണ്ട് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി കുറച്ച് നോട്ടുകളുടെ ഇമേജ് ഇതോടൊപ്പം അപ്‌ലോഡ് ചെയ്യുന്നുണ്ട്.
നോട്ടുകൾക്ക് കടപ്പാട് : ഇന്റർനെറ്റ്















ജൻ ഔഷധിയും ചാത്തൻ മരുന്നുകളും


ജൻ ഔഷധിയിലെ മരുന്നുകൾ ഒന്നിനും കൊള്ളില്ലെന്നും തീരെ നിലവാരം ഇല്ലാത്തതാണെന്നും ആരും വാങ്ങരുത് എന്ന് ഒരു പക്ഷവും , അതല്ല ജൻ ഔഷധിയിലെ എല്ലാ മരുന്നുകളും പരിശോധനയിൽ ഗുണനിലവാരം ഉറപ്പാക്കിയതാണ് എന്ന് മറുപക്ഷവും വാദിക്കുന്ന ചർച്ച എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഒരു സുഹൃത്ത് ഇതിൽ എന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു. 

ജൻ ഔഷധിയിൽ നല്ല മരുന്നുകൾ ഉണ്ട്. പ്രശസ്ത കമ്പനികളുടെ മരുന്നുകളും അവിടെയുണ്ട്. ഉദാഹരണത്തിന് CIPLA. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ സ്വന്തം നിലയിൽ മരുന്ന് വാങ്ങുമ്പോൾ ഞാൻ  CIPLA യുടെ മരുന്നുകൾ വാങ്ങാൻ ശ്രദ്ധിക്കാറുണ്ട്. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഞാൻ ബി.പി.ക്ക് CILACAR 10mg എന്ന മരുന്ന് കഴിഞ്ഞ നാല് വർഷമായി കഴിച്ചു വരികയായിരുന്നു. ഒരു ടാബ്‌ലറ്റിന് 12 രൂപയാണ് വില. ആ മരുന്നിന്റെ കെമിക്കൽ അഥവാ ജനറിക് പേര് Cilnidipine എന്നാണ്. മുന്ന് മാസം മുൻപ് ഞാൻ നാട്ടിലെ ജൻ ഔഷധിയിൽ പോയി Cilnidipine (10mg) ഉണ്ടോ എന്ന് ചോദിച്ചു. അവർ എനിക്ക് CIPLA യുടെ CILOGARD 10mg എടുത്ത് തന്നു. വില 2 രൂപ മാത്രം. 10 രൂപ ലാഭം. രണ്ടിനും ഒരേ ഫലമാണ് എനിക്ക് കിട്ടുന്നത്. ബി.പി സ്റ്റേബിൾ ആയി മെയിന്റൈൻ ചെയ്യുന്നു.

J B CHEMICALS AND PHARM കമ്പനിയാണ് CILACAR നിർമ്മിക്കുന്നത്. അവരുടെ മരുന്നിന് 12 രൂപ വിലയുള്ളപ്പോൾ CIPLA യുടെ CILOGARD 10mg ന് രണ്ട് രൂപ നിരക്കിൽ ജൻ ഔഷധിയിൽ നിന്ന് ലഭിക്കുന്നു. രണ്ടിലും മരുന്ന് Cilnidipine തന്നെയാണ്. CILACAR എന്നതും CILOGARD എന്നതും ബ്രാൻഡ് പേരുകളാണ്. ഇനിയും പല കമ്പനികൾ നിർമ്മിച്ച് പല ബ്രാൻഡ് പേരുകളിൽ ഇതേ മരുന്ന് ലഭ്യമാണ്. എന്നാൽ എല്ലാറ്റിനും ഗുണനിലവാരവും ഫലപ്രാപ്തിയും ഉണ്ടാകും എന്ന് പറയാനും പറ്റില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ജൻ ഔഷധിയിൽ ആയാലും മറ്റ് മെഡിക്കൽ സ്റ്റോറുകളിൽ ആയാലും ഡോക്ടർ കുറിച്ചു തരുന്നത് ആയാലും എല്ലാ മരുന്നുകളും ഗുണനിലവാരം ഉള്ളതോ ഇല്ലാത്തതോ അല്ല. രണ്ടും മിക്സ് ആണ്. അതുകൊണ്ടാണല്ലോ ഡോക്ടർക്ക് തന്നെ മരുന്ന് മാറ്റി കുറിച്ചു തരേണ്ടി വരുന്നത്. ജൻ ഔഷധിയിൽ നല്ല കമ്പനികളുടെ നല്ല മരുന്നുകളും ഉണ്ട്. പൊതുവേ മരുന്ന് വിപണിയിൽ ഉള്ളത് പോലെ  ചാത്തൻ മരുന്നുകളും അവിടെയുണ്ട്. 

നിലവിൽ ഇന്ത്യയിൽ കുടിൽ വ്യവസായം പോലെ മരുന്നുകൾ നിർമ്മിച്ച് മാർക്കറ്റ് ചെയ്യുന്ന അനേകം ചെറുകിട കമ്പനികൾ ഉണ്ട്. അത്തരം എല്ലാ കമ്പനികളുടെയും എല്ലാ ബാച്ച് മരുന്നുകളും ക്വാളിറ്റി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനം ഇന്ത്യയിൽ ഇല്ല. നമ്മുടേത് പോലത്തെ ഇത്രയും വിശാലമായ രാജ്യത്ത് അതും സ്വതന്ത്ര ജനാധിപത്യം ഒരു നിയന്ത്രണവും ഇല്ലാതെ പുലരുന്ന നമ്മുടെ നാട്ടിൽ അത്തരം സംവിധാനം അസാധ്യമാണ്. സർക്കാരിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. ഇങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടിയത് മുതൽ തുടർന്ന് വരുന്നത്. അതുകൊണ്ട് തന്നെ പൊതു മെഡിക്കൽ ഷോപ്പുകളിൽ എന്ന പോലെ ജൻ ഔഷധിയിലും ചാത്തൻ മരുന്നുകളും ഉണ്ടാകും. ചേരി തിരിഞ്ഞ് ന്യായീകരിക്കുന്നതിൽ രാഷ്ടീയവും ഉണ്ടാകും. ആളുകൾ വിലക്കുറവിന്റെ പേരിൽ ജൻ ഔഷധിയിൽ നിന്ന് മരുന്നുകൾ വാങ്ങുന്നു. അവർക്ക് ഫലം കിട്ടുന്നെങ്കിൽ തുടർന്ന് വാങ്ങും. ഇല്ലെങ്കിൽ ഡോക്ടറെ കണ്ട്  വേറെ മരുന്ന് വേറെ ഷോപ്പിൽ നിന്ന് വാങ്ങും. അതാണ് നടന്ന് വരുന്നത്. അങ്ങനെ നടന്നോട്ടെ. 

ഈ ചർച്ചയ്ക്ക് തുടക്കമിട്ട ബദരി നാരായണന്റെ മൂല പോസ്റ്റ് ഞാൻ വായിച്ചിരുന്നു. ഒരു ഉത്തരവാദിത്തവും ഇല്ലാതെ മിനിക്കഥ പോലെ മെനഞ്ഞ ഒരു പോസ്റ്റായിട്ടാണ് എനിക്ക് ആ എഴുത്തിനെ പറ്റി തോന്നിയത്. തന്റെ സുഹൃത്തിന്റെ അച്ഛന് ജൻ ഔഷധിയിലെ മരുന്ന് കഴിച്ച് ഫലം കിട്ടാത്തത് കൊണ്ട് രണ്ടാമത്തെ പ്രാവശ്യം  വീണ്ടും സ്ട്രോക്ക് വന്ന് പരിയാരത്ത് രക്ഷ കിട്ടാതെ മംഗലാപുരത്ത് അഡ്‌മിറ്റായ സംഭവമാണ് പോസ്റ്റിൽ ഒരു ആധികാരികതയും ഇല്ലാതെ എഴുതിയിരിക്കുന്നത്.  പോസ്റ്റിന്റെ കൂടെ മരുന്നുന്റെ ചിത്രവും കൊടുത്തിട്ടുണ്ട്. ആ മരുന്ന് Atorwal AS 10mg/75mg എന്ന് ബ്രാൻഡ് പേരുള്ള ഒരു കോമ്പിനേഷൻ മരുന്നാണ്. Wallace Pharmaceuticals Pvt Ltd കമ്പനിയാണ് അത് മാർക്കറ്റ് ചെയ്യുന്നത്.  Atorvastatin (10mg) പിന്നെ Aspirin (75mg) എന്നീ രണ്ട് ജനറിക് മരുന്നുകൾ ആണ് അതിൽ ഉള്ളത്. ഇത് ജൻ ഔഷധിക്കായി മാത്രം നിർമ്മിച്ച മരുന്ന് അല്ല. പുറത്തും കിട്ടും അത് പോലെ ജൻ ഔഷധിയിലും കിട്ടുന്നു എന്ന് മാത്രമല്ലേയുള്ളൂ. അങ്ങനെയുള്ള ഒരു നിരുത്തരവാദ പോസ്റ്റിന്റെ പേരിൽ ജൻ ഔഷധിക്കെതിരെ പ്രചാരണം നടത്തുന്നത്, അവിടെ നിന്ന് മരുന്ന് വാങ്ങി ഫലം അനുഭവിക്കുന്ന നിരവധി പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന പരിപാടിയാണ്. അത് ചെയ്യരുത്. 

പിന്നെ എനിക്ക് പറയാനുള്ളത് മരുന്നിന്റെ കാര്യത്തിൽ ഡോക്ടർമാരെയാണ് നമ്മൾ നൂറ് ശതമാനവും വിശ്വസിക്കേണ്ടത് എന്നാണ്. കാരണം ഏത് ഡോക്ടറെ സംബന്ധിച്ചും രോഗികൾക്ക് ഏറ്റവും ഫലം ചെയ്യുന്ന മരുന്ന് മാത്രമേ അനുഭവത്തിൽ കൂടി അവർ പ്രിസ്ക്രൈബ് ചെയ്യുകയുള്ളൂ. എങ്കിൽ മാത്രമേ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ. മരുന്ന് കമ്പനിയുടെ കമ്മീഷനും പാരിതോഷികവും കിട്ടാൻ വേണ്ടി ചാത്തൻ മരുന്ന് കുറിച്ചുകൊടുത്താൽ, അങ്ങനെ രോഗികൾക്ക് രോഗം മാറാതെ വന്നാൽ ആ ഡോക്ടർ ഫീൽഡിൽ നിന്ന് ഔട്ട് ആയിപ്പോകും. ആരും പിന്നെ ആ ഡോക്ടറെ സമീപിക്കില്ലല്ലോ. അത് ഏത് ഡോക്ടർക്കും അറിയാമല്ലോ? അതുകൊണ്ട് മരുന്ന് കമ്പനിയുടെ പ്രതിഫലത്തിന് വേണ്ടി ഒരു ഡോക്ടറും തന്റെ പേഷ്യന്റിനെ ഒറ്റിക്കൊടുക്കില്ല. അഥവാ ഒരു കമ്പനിയുടെ മരുന്ന് കൊണ്ട് രോഗിയുടെ രോഗവും മാറുന്നു അത് എഴുതിക്കൊടുത്തത് കൊണ്ട് ഡോക്ടർക്ക് കമ്പനി പാരിതോഷികവും നൽകുന്നു എങ്കിൽ അതിൽ നമുക്ക് എന്താണ് ചേതം. ഒരേ മരുന്ന് പല കമ്പനികൾ ഒരേ ഗുണനിലവാരത്തിൽ നിർമ്മിക്കുമ്പോൾ വിപണി മത്സരത്തിന്റെ പേരിൽ ഡോക്ടർക്ക് പാരിതോഷികം കൊടുക്കുന്നത് സ്വാഭാവികമാണ് എന്ന് കരുതിയാൽ മതി. നമുക്ക് രോഗം മാറിയാൽ പോരേ? 

മറ്റൊരു കാര്യം, രോഗികൾക്ക്  മരുന്നുകളുടെ ജനറിക്  പേര് മാത്രം  പ്രിസ്ക്രിപ്ഷനിൽ എഴുതി കൊടുക്കാൻ ഡോക്ടർമാരെ നിർബ്ബന്ധിക്കരുത്. അങ്ങനെ വന്നാൽ ചികിത്സ ഡോക്ടർമാരുടെ കൈയിൽ നിന്ന് വിട്ടുപോകും. മരുന്ന് ഷോപ്പിൽ മരുന്ന് എടുത്തു കൊടുക്കുന്ന ആളായിരിക്കും പിന്നെ ചികിത്സ തീരുമാനിക്കുക. ഡോക്ടർമാർ അപ്പോൾ വെറും നോക്കുകുത്തികൾ ആയിപ്പോകും. അത് നമ്മുടെ ആരോഗ്യരംഗം താറുമാറാക്കും. നിലവിൽ ഡോക്ടർക്ക് വിശ്വാസമുള്ള ബ്രാൻഡുകളുടെ മരുന്ന് കുറിച്ചു തരുന്ന രീതിയാണ് എല്ലാവർക്കും നല്ലത്. 

വാൽക്കഷണം: ഇപ്പോൾ പക്ഷെ ഡോക്ടർമാർ  അനാവശ്യമായി കുറെ മരുന്നുകൾ  എഴുതിക്കൊടുത്ത് രോഗികൾക്കും രോഗം ഉണ്ടെന്ന് അനുമാനിക്കുന്നവർക്കും കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ടാക്കുന്ന പ്രവണതയും ഉണ്ട്. അതിനെ പറ്റി അടുത്ത പോസ്റ്റിൽ എഴുതാം.

മുട്ടയും കൊളസ്ട്രോളും


ഒരാൾ ദിവസേന രണ്ടോ മൂന്നോ മുട്ട കഴിച്ചാൽ എന്താണ് കുഴപ്പം? കുഴപ്പം ഇത്രേള്ളൂ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും മുട്ടയിൽ നിന്ന് ലഭിച്ചുപോകും. എന്നാൽ ഇപ്പോഴും കൊളസ്ട്രോൾ പേടിയിൽ ആളുകൾ പലരും മുട്ടയിലെ മഞ്ഞക്കരുവിനെ ഒഴിവാക്കുകയാണ്. കൊളസ്ട്രോൾ ഭീതി ഒരു ബാധ പോലെ ജനത്തെ വേട്ടയാടുന്നു. ഡോക്ടർമാർ ഈ ബാധയെ പ്രോത്സാഹിപ്പിക്കുന്നു. അത് ഡോക്ടർമാരുടെ ഈ വിഷയത്തിലുള്ള അജ്ഞത് കൊണ്ടാണ്. എല്ലാം പഠിച്ച സർവ്വജ്ഞരല്ല ഡോക്ടർമാർ. കൊളസ്ട്രോളിനെ സംബന്ധിച്ച് നിലവിലെ അന്ധവിശ്വാസം അവരും ഫോളോ ചെയ്യുകയാണ്. ചീത്തയും (LDL) നല്ലതും (HDL) എന്നിങ്ങനെ രണ്ട് വിധം കൊളസ്ട്രോൾ ഉണ്ട് എന്നത് 20-21 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ തട്ടിപ്പാണ്. 

ഏതൊരു പദാർത്ഥത്തെയും അതിന്റെ തന്മാത്ര രൂപത്തിൽ അതിന്റെ ഫോർമ്യുല എഴുതാൻ കഴിയും. കൊളസ്ട്രോൾ തന്മാത്രയുടെ ഫോർമ്യുല C₂₇H₄₆O ആണ്. അതായത് കൊളസ്ട്രോളിന്റെ തന്മാത്രയിൽ കാർബൺ 27 ഉം ഹൈഡ്രജൻ 46 ഉം ഓക്സിജൻ ഒന്നും മൂലകങ്ങൾ ആണുള്ളത് എന്നർത്ഥം. ഈ ഒന്ന് മാത്രമാണ് കൊളസ്ട്രോൾ. LDL എന്നതും HDL എന്നതും കൊളസ്ട്രോൾ അല്ല. LDL എന്നത് ട്രൈഗ്ലിസറൈഡ്‌സും പ്രോട്ടീനും കൊളസ്ട്രോളും ചേർന്ന പായ്ക്കറ്റ് ആണ്. ഈ സത്യം മറച്ചു വെച്ചിട്ട് ചീത്ത കൊളസ്ട്രോൾ എന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി മരുന്ന് തീറ്റിക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. അത് മന:പൂർവ്വം അല്ല. വിവരക്കേട് കൊണ്ടാണ്. കൊളസ്ട്രോൾ ഒരിക്കലും അധികമാവില്ല. കരൾ ആണ് അത് നിർമ്മിക്കുന്നത്. ആഹാരത്തിൽ നിന്ന് അല്പം മാത്രമേ കിട്ടൂ. അത് പോര. 

ഹാർട്ടിന്റെ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകുന്നത് ക്രോണിക്ക് എന്ന് വെച്ചാൽ കുറെയായുള്ള ഇൻഫ്ലമേഷൻ അഥവാ വീക്കവും അത് മൂലം ഉണ്ടാകുന്ന ഡാമേജ് അഥവാ പരിക്ക് കൊണ്ടാണ്. അങ്ങനെ ഡാമേജ് ഉണ്ടാകാൻ കാരണം ഒന്നുകിൽ നിരന്തരമായ മനസ്സിന്റെ സ്ട്രസ്സ് അല്ലെങ്കിൽ ഹൈ ബി.പി. സ്മോക്കിങ്ങ് അങ്ങനെ ഏതെങ്കിലും ആകാം. കാരണം ഇതായിരിക്കേ കുറ്റം കൊളസ്ട്രോളിൽ ആരോപിക്കുമ്പോൾ യഥാർത്ഥ കാരണത്തെ അവഗണിക്കുകയും കൊളസ്ട്രോൾ കുറക്കാൻ മരുന്ന് കൊടുത്ത് പ്രശ്നം വഷളാക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. 

 മുട്ട എന്ന് പറയുന്നത് ഈ ഭൂമിയിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സമ്പൂർണ്ണ പോഷക പായ്ക്കറ്റ് ആണ്. വേണമെങ്കിൽ അതിൽ വൈറ്റമിൻ C ഇല്ലല്ലോ എന്ന് മാത്രം പറയാം. ബാക്കി എല്ലാ വൈറ്റമിൻസും പ്രോട്ടീനിലെ എല്ലാ അമിനോ ആസിഡ്‌സും എല്ലാ ധാതുലവണങ്ങളും കുറച്ച് കൊളസ്ട്രോളും മുട്ടയിൽ ഉണ്ട്. എല്ലാ പോഷകങ്ങളും നമ്മൾ ദിവസവും കഴിക്കേണ്ടതാണ്. കാരണം അന്നന്നത്തെ ആവശ്യം കഴിഞ്ഞ് ബാക്കി എല്ലാം ശരീരം കിഡ്‌നി വഴി പുറന്തള്ളുകയാണ്. ഫാറ്റ്, അയേൺ, വൈറ്റമിൻ A എന്നിങ്ങനെ ചിലത് മാത്രം സ്റ്റോർ ചെയ്യുന്നു. അത്കൊണ്ട് എല്ലാ പോഷകങ്ങളും നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തണം. ജീവിതശൈലി രോഗം എന്ന് പറയുന്നത് തന്നെ ആവശ്യത്തിൽ കവിഞ്ഞ് കാർബോഹൈഡ്രേറ്റ് കഴിക്കുന്നതും ആവശ്യത്തിന് മറ്റ് പോഷകങ്ങൾ കഴിക്കാത്തതുമാണ്. ഭക്ഷണം പോഷണപരമായി ക്രമീകരിച്ചാൽ പ്രമേഹം എന്നല്ല ഒരു രോഗവും ബാധിക്കില്ല. കാരണം അപ്പോൾ ശരീരത്തിന്റെ പ്രതിരോധം അത്രയ്ക്ക് സജ്ജമായിരിക്കും. 

ഏതെങ്കിലും ഒരു ഔഷധസസ്യമോ പദാർഥമോ കഴിച്ചാൽ എല്ലാം ആയി എന്ന പ്രചാരണത്തിൽ കുടുങ്ങരുത്. ഏതെങ്കിലും ഒന്ന് അകത്ത് പോയിട്ട് ഒന്നും ചെയ്യാനില്ല. എല്ലാ പോഷകഘടകങ്ങളും ഒരുമിച്ച് ചേരുമ്പോഴാണ് ശരീരം ആരോഗ്യമുള്ളതായിരിക്കുക. അധികമാകുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കും. പ്രോട്ടീൻ നമുക്ക് നിത്യവും വേണം. ഒരാളുടെ ശരീരഭാരം കിലോയ്ക്ക് 0.8 ഗ്രാം വീതം പ്രോട്ടീൻ ദിവസവും വേണം. അതായത് 70 കിലോ ഭാരമുള്ള ഒരാൾ ദിവസവും 56 ഗ്രാം പ്രോട്ടീൻ കഴിക്കണം. ഒരു മുട്ടയിൽ 5 ഗ്രാം പ്രോട്ടീൻ മാത്രമേയുള്ളൂ. ആരോഗ്യം എന്നത് മരുന്നിൽ നിന്നല്ല ലഭിക്കുക ദിവസേന കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. അതുകൊണ്ട് നിങ്ങൾ എന്തെല്ലാം മനസ്സിലാക്കുന്നു ആ കൂട്ടത്തിൽ സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിന് ഉതകുന്ന ന്യൂട്രിയന്റ്സ് എന്തൊക്കെ എന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൂടേ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒറ്റമൂലി ഭഷണത്തിൽ വഞ്ചിതരാകാതിരിക്കുക. എല്ലാം ചേർന്ന് ബാലൻസ്‌ഡ് ആയിട്ടുള്ള ആഹാരമാണ് വേണ്ടത്. ഒന്നിൽ അല്ലെങ്കിൽ മറ്റേതിൽ ആവശ്യമുള്ള പോഷകം ഉണ്ടാകും. 

ഞാൻ സോഡിയം കുറഞ്ഞതിന്റെ പേരിൽ ഒരാഴ്ചയിൽ അധികം കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഡിസ്‌ചാർജ്ജ് ആകുന്ന ദിവസം രാവിലെ ഡയറ്റീഷ്യൻ വന്ന് ക്ലാസ്സ് എടുത്തു. അവർ പ്രത്യേകം പറഞ്ഞു മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, അത് കളയണം വെള്ളയേ കഴിക്കാവൂ എന്ന്. മഞ്ഞയിലാണ് എല്ലാ മൈക്രോ ന്യൂട്രിയന്റ്സും ഉള്ളത്. അത് കളയാനാണ് ഡയറ്റീഷ്യൻ പറയുന്നത്. എല്ലാ ഡയറ്റീഷ്യന്മാരും ഇങ്ങനെയാണ് ഡയറ്റ് നിർദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. എന്തൊരു കഷ്ടം ആണിത്. ഇത് പോലെ ഡയറ്റീഷ്യനെ കണ്ട് വന്ന് മുട്ടയുടെ മഞ്ഞക്കരു കളയുന്നവരെ എന്ന് വെച്ചാൽ അമൂല്യമായ പോഷകസമ്പത്തിനെ കളയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. എന്തൊക്കെ അന്ധവിശ്വാസങ്ങളാണ് ഇക്കാലത്ത് പ്രചരിപ്പിക്കപ്പെടുന്നത്. ആസ്പത്രികൾ പെരുകാൻ ഇതാണ് കാരണം. എന്നിട്ട് ആ ഒരു മത്സരത്തിൽ നട്ടം തിരിയുന്നത് സാധാരണക്കാരും. എനിക്ക് സോഡിയം കുറഞ്ഞത് എന്റെയൊരു ജാഗ്രതക്കുറവ് ആയിരുന്നു. ഇപ്പോൾ കഴിയുന്നതും ആഹാരം ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മറ്റുള്ളവരോട് ഒന്നും പറയാൻ പറ്റില്ല. എല്ലാവരും അയുക്തികമായ പൊതുബോധത്തിന്റെ ആകർഷണ വലയത്തിൽ തടവിലാണ്.

ഉപ്പും ഹൈ ബിപി യും ..

അധിക ബി പി ഉള്ളവർ ഉപ്പ് കഴിക്കരുത് എന്ന് പലരും നിരുത്സാഹപ്പെടുത്തുന്നത് കാണാം. പ്രത്യേകിച്ചും അച്ചാറ്, പപ്പടം ഒക്കെ കഴിക്കുമ്പോൾ. എന്നാൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ധാതു ആണ് സോഡിയം. ഈ സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഒരു ദിവസം 2.3 ഗ്രാം സോഡിയം നമുക്ക് ലഭിച്ചിരിക്കണം. ഇത്രയും സോഡിയം ലഭിക്കണമെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത ആഹാരം നമ്മൾ ദിവസവും കഴിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.

ഒരു ടീസ്പൂൺ ഉപ്പ് എന്ന് പറഞ്ഞാൽ 5 ഗ്രാം ആണ് ഉണ്ടാവുക. ആ ഉപ്പ് എന്നത് സോഡിയം ക്ലോറൈഡ് ആണ്. ഇതിൽ 45 ശതമാനമാണ് സോഡിയം ഉണ്ടാവുക. ബാക്കി ക്ലോറിൻ ആണ്. അപ്പോൾ 5 ഗ്രാം ഉപ്പിൽ 2.3 ഗ്രാം സോഡിയം മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദിവസേന ഒരു സ്പൂൺ ഉപ്പ് ആഹാരത്തിൽ നിന്ന് ലഭിക്കണം എന്ന് പറയുന്നത്.
ഉപ്പ് രക്തസമ്മർദ്ധം അധികരിപ്പിക്കും എന്നാണല്ലോ പറയുന്നത്. എന്നാൽ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനും, നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും, ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തിൽ ഒരു പങ്കു വഹിക്കുന്നതിനും സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം എന്നതാണ് വസ്തുത.
ഉപ്പ് അധികമാകുന്നത് പോലെ തന്നെ അപകടമാണ് ഉപ്പ് കുറച്ചാൽ സോഡിയത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതും . ഈ ഉപ്പ് പേടി മൂലം ഇന്ന് എത്രയോ ആളുകൾ സോഡിയം കുറഞ്ഞതിന്റെ പേരിൽ ആസ്പത്രികളിൽ എത്തുന്നുണ്ട്. സോഡിയം കുറഞ്ഞ അവസ്ഥയിൽ എത്രയും പെട്ടെന്ന് ആസ്പത്രിയിൽ എത്തിയില്ലെങ്കിൽ പക്ഷാഘാതം വരെ സംഭവിക്കാം. ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പിൽ കൂടിയാണല്ലോ നമുക്ക് സോഡിയം കിട്ടുന്നത്. അതുകൊണ്ട് ഉപ്പ് ചേർന്ന ആഹാരം കഴിക്കുന്നതിൽ പേടിക്കണ്ട എന്ന് മാത്രമല്ല കഴിക്കണം എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ടീസ്പൂൺ ഉപ്പ് അല്ലേ ആകെക്കൂടി നമ്മൾ ഒരു ദിവസം കഴിക്കുകയുള്ളൂ അല്ലേ?
ചിലർ ഇന്ദുപ്പ് കഴിച്ചാൽ നല്ലതാണ് എന്ന് പ്രചരിപ്പിക്കാറുണ്ട്. ഇന്ദുപ്പ് എന്നാൽ പൊട്ടാസിയം ക്ലോറൈഡ് ആണ്. അതിൽ പൊട്ടാസിയവും ക്ലോറിനും ആണുള്ളത്. ഇതും നമുക്ക് ആവശ്യമാണ്. പക്ഷെ സോഡിയത്തിന് പകരമാവില്ലല്ലോ പൊട്ടാസിയം. വാഴപ്പഴങ്ങളിലും ഉരുളക്കിഴങ്ങിലും ഒക്കെ പൊട്ടാസിയം ഉണ്ട്. ആരോഗ്യം കീപ്പ് ചെയ്യാൻ നമ്മൾ സമീകൃത ആഹാരം കഴിക്കണം എന്ന് പറയുമ്പോൾ ഇത് പോലത്തെ എല്ലാ ധാതുക്കളും ലവണങ്ങളും വൈറ്റമിൻസും പ്രോട്ടീനും ഒക്കെ ആവശ്യത്തിന് ഒരോ ദിവസത്തെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് ഉദ്ദേശിക്കുന്നത്. അളവിൽ കൂടുന്നത് പോലെ തന്നെ ദോഷമാണ് അളവിൽ കുറയുന്നതും. അതുകൊണ്ടാണ് ബാലൻസ്‌ഡ് ഡയറ്റ് എന്ന് പറയുന്നത്.
നമ്മുടെ ശരീരം ഓരോ ദിവസവും പുതുപ്പിക്കപ്പെടുന്നുണ്ട്. അതായത് ആകെയുള്ള ശരീരകോശങ്ങളിൽ ഒരു ശതമാനം കോശങ്ങൾ ഓരോ ദിവസവും മരിക്കുകയും പകരം അത്രയും പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ പുതിയ കോശങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികൾ ലഭിക്കാനാണ് എല്ലാ പോഷക ഘടകങ്ങളും ഉൾക്കൊള്ളുന്ന ആഹാരം കഴിക്കേണ്ടത്. അതാണ് സമീകൃതാഹാരം. ആരോഗ്യം ആഹാരത്തിലാണ്, എന്നാൽ അത് ബാലൻസ്‌ഡ് ആയിരിക്കണം. എല്ലാം ചേരണം, ഒന്നും കുറയാനോ കൂടുതലാ‍കാനോ പാടില്ല എന്നർത്ഥം.