സി.പി.എം. എന്ന പാര്ട്ടിയുടെ ശക്തിയും സമ്പത്തും എന്താണെന്ന് ചോദിച്ചാല് ഒറ്റ ഉത്തരമേയുള്ളൂ . പാര്ട്ടി നേതാക്കള് പറയുന്നത് ഒരേ സ്വരത്തില് ഏറ്റുപറയുന്ന , നേതൃത്വം മനസ്സില് കാണുന്നത് കൈയോടെ പ്രവര്ത്തിച്ചു കാണിക്കുന്ന അണികള് അതാണ് ആ പാര്ട്ടിയുടെ ബലം . കമ്മ്യൂണിസ്റ്റുകാര്ക്ക് മന:സാക്ഷി അനുവദനീയമല്ല . പാര്ട്ടി തീരുമാനം അത് മാത്രമാണ് അവര്ക്ക് എല്ലാം . എം.വി.രാഘവന് എന്ന അജയ്യനായ നേതാവിനെ പാര്ട്ടി പുറത്താക്കിയതും പിന്നീട് എത്രയോ വര്ഷങ്ങള് പാര്ട്ടി അണികള് അദ്ദേഹത്തെ വേട്ടയാടിയതും കൂത്തുപറമ്പ് സംഭവം വരെ എത്തിയതും ആരും മറന്നിരിക്കാനിടയില്ല . വര്ഗ്ഗശത്രു എന്ന് ആരോപിച്ച് മതിലുകളായ മതിലുകളിലെല്ലാം വികൃതകോലങ്ങള് വരച്ച് വെച്ച് ചുവട്ടില് രാഘവന് എന്ന് എഴുതി, ചെല്ലുന്നിടത്തെല്ലാം കൊലവിളിയുമായി അണികള് വേട്ടയാടി . എം.വി.ആര് എന്ന ഒറ്റ വ്യക്തിക്ക് മാത്രമേ അത്തരം വേട്ടയാടപ്പെടലില് നിന്ന് അതിജീവനം സാധ്യമാകുമായിരുന്നുള്ളൂ . എന്തായിരുന്നു എം.വി.ആര്. ചെയ്ത കൊടിയ അപരാധം ? മുസ്ലീം ലീഗ് എന്ന പാര്ട്ടിയെ ഒപ്പം കൂട്ടണമെന്ന ഒരു നിര്ദ്ദേശം പാര്ട്ടി സമ്മേളനത്തില് ബദല് രേഖ എന്ന പേരില് അവതരിപ്പിച്ചു പോലും . ആ ഒറ്റ രേഖ അവതരിപ്പിക്കല് മാത്രമാണ് അദ്ദേഹം കൊടിയ വര്ഗ്ഗവഞ്ചകനായി ചിത്രീകരിക്കപ്പെടാനും അണികളാല് എങ്ങ് പോയാലും വേട്ടയാടപ്പെടാനും കാരണം . അതാണ് മാര്ക്സിസ്റ്റ് പാര്ട്ടി പറയുന്ന ഉള്പ്പാര്ട്ടി ജനാധിപത്യത്തിന്റെ സാമ്പിള് . പ്രി-ഡിഗ്രി സമരകാലത്ത് , സഹകരണമന്ത്രിയായിരുന്ന എം.വി.ആറിനെ വധിക്കാന് ജില്ല്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേഡര്മാര് കൂത്തുപറമ്പില് ഒത്തുകൂടിയതാണ് കുപ്രസിദ്ധമായ അന്നത്തെ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ചത് . സി.പി.എമ്മിന്റെ ജനാധിപത്യമുതലക്കണ്ണിരിന്റെ മറ്റൊരു ഉദാഹരണം . പിന്നീട് പാര്ട്ടി മുസ്ലീം ലീഗിന്റെ പിന്നാലെ കൂടിയതും ഐസ്ക്രീം പാര്ലര് കേസില് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചതുമെല്ലാം ചരിത്രം .
ഇപ്പോള് പാര്ട്ടിയില് നിന്ന് സോമനാഥ് ചാറ്റര്ജി പുറത്താക്കപ്പെട്ടപ്പോള് എവിടെയും ഒരു ഒച്ചയുമനക്കവുമില്ല . അദ്ദേഹം പ്രസിഡണ്ട് പദം മോഹിച്ചെന്നും പദവി വ്യാമോഹം കലശലായി പിടിപ്പെട്ടെന്നും മറ്റും സെബാസ്റ്റ്യന് പോള് ദുര്ബ്ബലമായി ആരോപിച്ചതല്ലാതെ വേറെങ്ങും യാതൊരു പ്രതിഷേധത്തിന്റെ ലാഞ്ഛന പോലുമില്ല . അണികളും നേതൃത്വവും എല്ലാം മനസ്സിലിട്ടടക്കുകയാണ് . കാരണം രണ്ടു മൂന്ന് ദിനം കൊണ്ട് സോമനാഥ് ചാറ്റര്ജി പാര്ട്ടിയേക്കാളും വളര്ന്ന് ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു . ഇന്ത്യന് പാര്ലമെന്റും ജനാധിപത്യവും അതിന്റെ നാണക്കേടില് നിന്നും തകര്ച്ചയില് നിന്നും ഒരേ ഒരു വ്യക്തിയാല് സംരക്ഷിക്കപ്പെട്ടു എങ്കില് , താരം മറ്റാരുമല്ല അത് സോമനാഥ് ചാറ്റര്ജി തന്നെ .
സോമനാഥ് തന്നെ സ്പീക്കര് എന്ന തലക്കെട്ടില് ദീപിക എഴുതിയ മുഖ പ്രസംഗം താഴെ :
*****************************************************************
സോമനാഥ് ചാറ്റര്ജിയെ പുറത്താക്കിയ നടപടി അവരുടെ പാര്ട്ടിക്ക് തത്സമയം വലിയ തോതില് പോറല് ഒന്നും ഏല്പ്പിക്കുകയില്ലെങ്കിലും പാര്ട്ടിയുടെ ശക്തി ശിഥിലീകൃതമാവുന്ന പ്രക്രിയയെ അത് ത്വരിതപ്പെടുത്തുക തന്നെ ചെയ്യും . പുറത്ത് പറയുന്ന ജനാധിപത്യത്തോട് സി.പി.എമ്മിന് എന്ത് മാത്രം പ്രതിബദ്ധതയുണ്ടെന്ന് മറ്റുള്ളവരും വിലയിരുത്തും . ഏതായാലും ജനാധിപത്യസമ്പ്രദായത്തിന് സംഭാവനകള് ഒന്നും ചെയ്യാന് ആ പാര്ട്ടിക്ക് ബാധ്യത ഇല്ലാത്തതിനാലും , നിലവിലുള്ള ജീര്ണ്ണതകള് നിര്മ്മാര്ജ്ജനം ചെയ്യാന് എന്തെങ്കിലും കഴിയാത്തവിധം ആ പാര്ട്ടിയും വെറും പൊള്ളയായ പ്രസ്ഥാവനകളില് മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ സംഘടന ആയി മാറിയതിനാലും പ്രത്യേകിച്ച് ഒന്നും നടക്കാനില്ല . പാര്ട്ടികള് മൊത്തത്തില് അധ:പതിച്ചു വരുന്നു . എന്നാല് ചില വ്യക്തികള്ക്ക് പോലും നമ്മുടെ പാര്ലമെന്റിനെയും ഡിമോക്രാറ്റിക് സിസ്റ്റത്തെയും താങ്ങി നിര്ത്താന് കഴിയും വിധം അടിയുറപ്പുള്ളതാണ് നമ്മുടെ ഭരണഘടനയും രാജ്യവും എന്നത് ശുഭപ്രതീക്ഷ നല്കുന്നു .

പാര്ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില് സ്പീക്കര് സോമനാഥ് ചാറ്റര്ജിയുടേ പേര് തങ്കലിപികളില് രേഖപ്പെടുത്തപ്പെടും എന്നതില് സംശയം വേണ്ട. സ്പീക്കര് നിഷ്പക്ഷനായിരിക്കണം. വ്യവസ്ഥയില്ലാത്ത വിധം നിഷ്പക്ഷന്. അതിര്ത്തിവരമ്പുകളില്ലാത്ത വിധം നിഷ്പക്ഷന്. സ്പീക്കര് സ്ഥാനത്തിന്റെ അന്തസ് ഉയര്ത്തിപ്പിടിച്ച നിരവധി സ്പീക്കര്മാര് ഇന്ത്യന് പാര്ലമെന്റിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്, സോമനാഥ് ചാറ്റര്ജിക്കു നേരിടേണ്ടിവന്നത്ര സമ്മര്ദവും സംഘര്ഷവും ഒരു മുന് സ്പീക്കര്ക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മാര്ക്സിസ്റ്റ് പാര്ട്ടിയുടെ അംഗമാണെങ്കിലും യു.പി.എയുടെ സ്ഥാനാര്ഥിയായിട്ടാണ് അദ്ദേഹം സ്പീക്കര് സ്ഥാനത്തേക്ക് നാമനിര്ദേശം ചെയ്യപ്പെട്ടത്. സ്പീക്കറായ നിമിഷം മുതല് അദ്ദേഹം ഒരുവിധ പാര്ട്ടി ബന്ധവുമില്ലാത്ത സ്പീക്കറായി. സ്പീക്കര് പാര്ട്ടി വിധേയത്വത്തിന് അതീതനായിരിക്കണമെന്ന ജനാധിപത്യ വ്യവസ്ഥയിലെ അലിഖിത നിയമം സോമനാഥിന്റെ ഇന്നേവരെയുള്ള നടപടികളെ നൂറുശതമാനവും സ്വാധീനിച്ചു. അതിപ്രഗത്ഭനായ പാര്ലമെന്റേറിയന് എന്ന അംഗീകാരം സ്വന്തമാക്കി പാര്ലമെന്ററി ജീവിതത്തില് മികവു തെളിയിച്ച പ്രഗത്ഭനും അങ്ങേയറ്റം മാന്യനുമായ ഒരു വ്യക്തിയാണ് സോമനാഥ് ചാറ്റര്ജി. മാര്ക്സിസ്റ് പാര്ട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കുവന്ന സോമനാഥ് ചാറ്റര്ജി സ്പീക്കറാകുന്ന നിമിഷം വരെ ആ പാര്ട്ടിയുടെ ആധികാരിക വക്താവും പാര്ലമെന്റിലെ പാര്ട്ടി നേതാവുമായിരുന്നു. സ്പീക്കര് പദവിയുടെ ഔന്നത്യം മനസിലാക്കിയ അദ്ദേഹം സ്പീക്കറായ ആദ്യനിമിഷം തന്നെ പാര്ട്ടിക്കുപ്പായം അഴിച്ചുവച്ച് നിഷ്പക്ഷതയുടെ പര്യായമായ സ്പീക്കര്ക്കുപ്പായം അണിഞ്ഞുവെന്നതാണ് സത്യം. അതില് ഏറ്റവും അഭിമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്ട്ടിയായിരുന്നു. എന്നാല്, നിഷ്പക്ഷതയെന്തെന്നോ ജനാധിപത്യമെന്തെന്നോ അറിയില്ലാത്ത ആ പാര്ട്ടി അദ്ദേഹത്തെ അവസാനം തള്ളിപ്പറഞ്ഞിരിക്കുകയാണ്. 'പാര്ലമെന്ററി വ്യാമോഹം' എന്നു അവജ്ഞയോടെ പറയുന്നവര്ക്ക് പാര്ലമെന്ററി വ്യാമോഹം ആവശ്യത്തിലധികം ഉണ്ടെങ്കില് പോലും പാര്ലമെന്ററി ജനാധിപത്യമോ നിഷ്പക്ഷനായ സ്പീക്കറോ അവരുടെ തത്വശാസ്ത്രത്തില് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമല്ല. അതുകൊണ്ടാണ് ഇടതുപക്ഷം കേന്ദ്രഗവണ്മെന്റിനുള്ള പിന്തുണ പിന്വലിച്ചയുടന് സ്പീക്കര്സ്ഥാനം രാജിവയ്ക്കാന് പാര്ട്ടി സെക്രട്ടറി സോമനാഥിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുമാത്രമാണ് സ്പീക്കറോട് ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ പിന്തുണ പിന്വലിക്കുന്നവരുടെ ലിസ്റില് അദ്ദേഹത്തിന്റെ പേരും ചേര്ത്ത് രാഷ്ട്രപതിക്ക് നല്കിയത്. തന്നെ സ്പീക്കറാക്കിയ ലോക്സഭയോടുള്ള, ജനപ്രതിനിധികളോടുള്ള, രാഷ്ട്രത്തോടുള്ള കടപ്പാട് പാര്ട്ടിയോടുള്ള ബാധ്യതയേക്കാള് വലുതാണെന്നറിയാവുന്ന, അക്കാര്യത്തില് ഉത്തമ വിശ്വാസമുള്ള സോമനാഥ് ചാറ്റര്ജി പാര്ട്ടി നേതൃത്വത്തിന്റെ വരുതിക്കു തുള്ളാന് തയാറായില്ല. വ്യക്തികള്ക്കോ വ്യക്തിത്വത്തിനോ സ്ഥാനം കല്പിക്കാത്ത ഒരു പാര്ട്ടിക്ക് ഇത് ഒട്ടും ദഹിക്കുന്ന കാര്യമായിരുന്നില്ല. പാര്ട്ടിയുടെ കല്പന ലംഘിക്കുന്നത് സ്പീക്കറായാലും വെറുതെ വിടില്ലെന്ന് അദ്ദേഹത്തെ പാര്ട്ടിയില്നിന്നു പുറത്താക്കിക്കൊണ്ട്, പാര്ട്ടിയുടെ ഏകശാസനാ സ്വഭാവത്തിന്റെ വിശ്വരൂപം സ്റാലിനും ലെനിനുമൊക്കെ ചെയ്തതുപോലെ ഇന്ത്യന് മാര്ക്സിസ്റ് പാര്ട്ടിയും പുറത്തെടുത്തിരിക്കുകയാണ്. പ്രതിയോഗികളോട് ലെനിനും സ്റാലിനും പ്രതികരിച്ചതുപോലെ പ്രതികരിക്കാന് ഇന്ത്യയില് അവര്ക്കു സാധിക്കാത്തത് സോമനാഥിന്റെ മഹാഭാഗ്യം! മാര്ക്സിസ്റുകാരും ഇടതുപക്ഷവും അവരുടെ സഹയാത്രികരും അവരുടെ ആവനാഴിയിലുള്ള സര്വ അമ്പുകളുമെടുത്ത് ധീരനായ സോമനാഥിനെ എയ്യുമെന്നതില് സംശയം വേണ്ട. 'പാര്ട്ടി വഞ്ചക'നെന്നതായിരിക്കും ചരിത്രത്തില് സോമനാഥ് ചാറ്റര്ജിക്കുള്ള സ്ഥാനമെന്നു കേരളത്തിലെ പാര്ട്ടി സെക്രട്ടറി പറയുമ്പോള് അദ്ദേഹം രാഷ്ട്രീയ ധിക്കാരം കാണിച്ചെന്നും വ്യക്തി കേന്ദ്രീകൃതമായി പ്രവര്ത്തിച്ച് ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തെ നിഷ്ക്രിയമാക്കുന്ന സമീപനം സ്വീകരിച്ചുവെന്നുമാണ് മാര്ക്സിസ്റ്റ് സഹയാത്രിക സ്വതന്ത്ര വേഷം ധരിക്കുന്ന മറ്റൊരു നേതാവ് ആരോപിച്ചത്. പ്രതിയോഗികള്ക്കെതിരെ പ്രയോഗിക്കുന്നതിനു പാര്ട്ടി നിഘണ്ടുവില് തയാറാക്കി വച്ച് അണികളെ പഠിപ്പിച്ചിരിക്കുന്ന എല്ലാ വിശേഷണങ്ങളും ഇനി സോമനാഥിന് അവര് നല്കിക്കൊണ്ടിരിക്കും. അത് അദ്ദേഹത്തെ നിഷ്ക്രിയനോ നിഷ്പ്രഭനോ ആക്കുകയില്ല, തീര്ച്ച. വരാന് പോകുന്നവയെപ്പറ്റി അറിയാതെയല്ല ധൈര്യത്തിന്റെ ആള്രൂപമായ സോമനാഥ് തലയുയര്ത്തിനിന്നു വിശ്വാസ പ്രമേയ ചര്ച്ചയുടെയും വോട്ടെടുപ്പിന്റെയും അവസാന നിമിഷംവരെ പാര്ലമെന്റിനെ നയിച്ചത്. ലോക്സഭയില് വിശ്വാസ പ്രമേയാവതരണ ചര്ച്ചയില് നടന്ന അലങ്കോലങ്ങളും അഴിഞ്ഞാട്ടങ്ങളും അച്ചടക്കരാഹിത്യങ്ങളും കണ്ട ഇന്ത്യന് ജനത ഒറ്റക്കെട്ടായിപ്പറയും നിഷ്പക്ഷനായ ഒരു സോമനാഥിനുമാത്രമേ സ്പീക്കറിന്റെ കസേരയില് അക്ഷോഭ്യനായി ഇരുന്ന് സഭയെ നിയന്ത്രിക്കാനാകുമായിരുന്നുള്ളവെന്ന്. തീര്ച്ചയായും ആ കറതീര്ന്ന നിഷ്പക്ഷതയുടെ മുമ്പില് രാഷ്ട്രം ബഹുമാനാദരവോടെ വന്ദനം പറയും. ആത്മശക്തിയുടെ, ബോധ്യത്തിന്റെ കരുത്താണ് സ്പീക്കറിലൂടെ ലോകസഭയില് കഴിഞ്ഞദിവസങ്ങളില് പ്രകടമായത്. സ്പീക്കര്ക്കു രാഷ്ട്രീയം പാടില്ലെന്നു പറയുന്നത് കാപട്യമാണെന്നു പറയുന്ന ഇടതു പ്രസ്ഥാനങ്ങള്ക്ക് ജനാധിപത്യത്തില് അണുമാത്ര വിശ്വാസം പോലുമില്ലെന്നേ പറയാനാകൂ. സ്പീക്കര് തന്റെ രാഷ്ട്രീയ ചായ്വ് അനുസരിച്ച് പ്രവര്ത്തിക്കാന് തുടങ്ങിയാല് നിയമസഭകളും ലോക്സഭയുമൊക്കെ പാര്ട്ടിയുടെ കളിയരങ്ങായിമാറും. 'ഹിസ് മാസ്റ്റേര്സ് വോയ്സ് ’ ആകുകയാണ് സ്പീക്കറുടെ ചുമതലയെങ്കില് പിന്നെ അങ്ങനെ ഒരു പദവിയുടെ ആവശ്യമേയില്ല. ഏക പാര്ട്ടി ഏകാധിപത്യമെന്ന ജനാധിപത്യം നടക്കുന്ന രാജ്യങ്ങളില് അത്തരം നോക്കുകുത്തി സ്പീക്കര്മാര് ധാരാളം മതിയാകുമെന്നതു വേറെ കാര്യം. പാര്ലമെന്റിന്റെ അന്തസ് ഉയര്ത്തിപ്പിടിച്ച, പാര്ലമെന്റിന്റെ പരമാധികാരത്തെ സംരക്ഷിച്ച അതി പ്രഗത്ഭനായ സോമനാഥ് ചാറ്റര്ജി ഭാരതത്തിന്റെ അഭിമാന പുത്രനാണ്. പാര്ലമെന്റില് ചോദ്യം ചോദിക്കാന് കൈക്കൂലി വാങ്ങിയവരെന്നു കണ്ട എംപിമാരെ പാര്ലമെന്റില് നിന്നു പുറത്താക്കാന് കാണിച്ച ധാര്മിക ധീരതയെ ജനാധിപത്യ വിശ്വാസികള്ക്ക് മറക്കാനാകുമോ? സോമനാഥിന്റെ രാഷ്ട്രീയാദര്ശ നിലപാടുകളോടു യോജിക്കാത്തവര്ക്കു പോലും അദ്ദേഹത്തിന്റെ സത്യസന്ധതയേയും ആ സത്യസന്ധതയില് നിന്നു രൂപം കൊണ്ട ധൈര്യത്തേയും ധര്മനിഷ്ഠയേയും അംഗീകരിക്കാതിരിക്കാനാകുമോ? കണ്ടില്ലെന്നു വയ്ക്കാനാകുമോ? അംഗീകരിക്കാതിരിക്കാന്, കണ്ടില്ലെന്നുവയ്ക്കാന് സാധിക്കണമെങ്കില് ഒരുവന് രാഷ്ട്രീയാന്ധത ബാധിക്കുകതന്നെ വേണം. പാര്ട്ടിയില്നിന്നും പുറത്താക്കപ്പെട്ടാലും ഭാരത ജനതയുടെ ഹൃദയങ്ങളില് അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അവിടെ നിന്നും അദ്ദേഹത്തെ ഇറക്കിവിടാന് ഒരു പാര്ട്ടി ശക്തിക്കും സാധിക്കുകയില്ല, തീര്ച്ച. |