ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു സഹജ സ്വഭാവമാണ്. അതുകൊണ്ട് ചിലർ ശരീരത്തിന് ഒരു പ്രശ്നവും ഇല്ലെങ്കിലും, അഥവാ ഒരു കിതപ്പോ നേരിയ നെഞ്ചുവേദനയോ അനുഭവപ്പെടുമ്പോഴേക്കും ബോഡി ചെക്കപ്പിന് പോകുന്നു. എല്ലാ ടെസ്റ്റും കഴിഞ്ഞാൽ ഡോക്ടർ പറയും, കൊളസ്ട്രോൾ അധികം കാണുന്നുണ്ട് അല്ലെങ്കിൽ ECG യിലോ എക്കോയിലോ ട്രെഡ്‌മിൽ ടെസ്റ്റിലോ ചെറിയ വേരിയേഷൻ ഉണ്ട്. ഒന്ന് ആഞ്ജിയോഗ്രാം കൂടി ചെയ്യാം എന്ന്. ആഞ്ജിയോഗ്രാം ചെയ്താൽ തീർന്നു, മൂന്ന് ബ്ലോക്ക് ഉണ്ടാകും പിന്നെ അയാൾക്ക് ആഞ്ജിയോപ്ലാസ്റ്റി ആയി , ലൈഫ് ലോങ് മരുന്നുകൾ കഴിക്കേണ്ട അവസ്ഥയിലും ആകും.
ഇതാണിപ്പോൾ നാട്ടിൽ നടക്കുന്നത്. ആരോട് ചോദിച്ചാലും പറയുന്നത് ഞാൻ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞതാണ് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന്. ബ്ലോക്ക് എന്ന് കേട്ടപ്പോൾ ഉണ്ടായ മരണഭയമാണ് ആസ്പത്രികൾ ഇങ്ങനെ മുതലാക്കുന്നത്. ആരോഗ്യരംഗം ഇന്ന് ഒരു രോഗവ്യവസായം ആയി മാറിയിരിക്കുന്നു.
ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് സ്റ്റെന്റ് വെക്കുന്നത് കൊണ്ട് ആസ്പത്രികൾക്കും മരുന്നു കമ്പനികൾക്കും കൊള്ളലാഭം എന്നല്ലാതെ അത് ചെയ്ത ആളുകൾക്ക് ഒരു ഗുണമോ പ്രയോജനമോ ഉണ്ടാകുന്നില്ല. എത്ര ബ്ലോക്ക് ഉണ്ട് എന്നതല്ല ഹാർട്ടിലേക്ക് രക്തത്തിന്റെ ഒഴുക്കിൽ കുറവ് ഉണ്ടോ എന്നാണ് ടെസ്റ്റ് ചെയ്ത് നോക്കേണ്ടത്. ആ ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറയില്ല. ആളുകൾക്ക് അതറിയുകയും ഇല്ല. ആഞ്ജിയോഗ്രാം ചെയ്യുന്നു, മോണിട്ടറിൽ മൂന്ന് ബ്ലോക്ക് തെളിയുന്നു, നാളെ തന്നെ ആഞ്ജിയോപ്ലാസ്റ്റി ചെയ്യണം രണ്ട് ലക്ഷം ആകും എന്നാണ് പറയുന്നത്. ആസ്പത്രി മാനേജ്മെന്റ് നൽകിയ ടാർഗറ്റ് ഡോക്ടർക്ക് ഫുൾഫിൽ ചെയ്തല്ലേ പറ്റൂ.
കൊളസ്ട്രോൾ ഇപ്പോൾ ഒരു മഹാവ്യാധിയായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് ആളുകൾ സ്വമേധയാ പോയി ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നു. തീർച്ചയായും ടോട്ടൽ കൊളസ്ട്രോൾ അധികമായിരിക്കും. അതെന്തോന്ന് ടോട്ടൽ കൊളസ്ട്രോൾ? LDL + HDL + 1/5 Triglycerides = Total cholesterol. ഇങ്ങനെയൊരു ഫോർമ്യുല ഉണ്ടാക്കിയവനെ സമ്മതിക്കണം. ടെസ്റ്റ് ചെയ്യാൻ പോയ ആൾ അതോടെ കൊളസ്ട്രോൾ രോഗിയാകുന്നു, മരണം വരെ സ്റ്റാറ്റിൻ ഗുളിക കഴിക്കേണ്ടിയും വരുന്നു.
എന്താണ് ഈ കൊളസ്ട്രോൾ എന്നത്? നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ദഹിച്ചിട്ട് ലിവറിൽ എത്തുന്ന ഗ്ലൂക്കോസിനെയാണ് ലിവർ കൊളസ്ട്രോൾ ആക്കി മാറ്റുന്നത്. കൊളസ്ട്രോൾ ഇല്ലാതെ നമ്മുടെ ശരീരം ജീവനോടെ നിലനിൽക്കില്ല. ഓരോ നിമിഷവും ശരീരത്തിലെ കുറേ കോശങ്ങൾ മൃതമാവുകയും പുതിയ കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വാർദ്ധക്യം വരെ നടക്കുന്ന പ്രതിഭാസമാണിത്. നമ്മുടെ കോശങ്ങളുടെ ബാഹ്യ ആവരണം ( Cell membrane) നിർമ്മിതമാകുന്നത് കൊളസ്ട്രോൾ കൊണ്ടാണ്. കൊളസ്ട്രോൾ എന്നത് കൊഴുപ്പല്ല. കൊഴുപ്പ് വേറെ, കൊളസ്ട്രോൾ വേറെ. വേറെയും ശാരീരിക പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യന്താപേക്ഷിതമാണ്. മാംസാഹാരങ്ങളിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോൾ തുച്ഛമാണ്. ബാക്കി കൊളസ്ട്രോൾ ലിവർ ആവശ്യാനുസരണം നിർമ്മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാറ്റിൻ ഗുളിക കഴിച്ച് ലിവറിന്റെ കൊളസ്ട്രോൾ നിർമ്മാണം മന്ദീഭവിപ്പിക്കുന്നത് സ്വന്തം ശരീരത്തോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ്.
അഥവാ കൊറോണറി ആർട്ടറിയിൽ ബ്ലോക്ക് രൂപപ്പെട്ടെങ്കിൽ തന്നെ ശരീരം അപ്പോൾ കൊളാറ്ററൽ ധമനികളെ ആക്റ്റിവേറ്റ് ചെയ്ത് ഹാർട്ടിലേക്ക് ഉള്ള രക്തത്തിന്റെ ഒഴുക്ക് ബാലൻസ് ചെയ്യും. ഹൃദയം, തലച്ചോറ് തുടങ്ങിയ അവയവങ്ങളിൽ എല്ലാവർക്കും ചെറിയ കൊളാറ്ററൽ ധമനികളുടെ ഒരു വലയുണ്ട്, അവ സാധാരണ അവസ്ഥയിൽ ചെറുതും ഉപയോഗിക്കാത്തതുമായി തുടരുന്നു. എന്നാൽ ഏതെങ്കിലും പ്രധാന ധമനികൾ ചുരുങ്ങുകയോ അല്ലെങ്കിൽ ബ്ലോക്ക് ഉണ്ടാവുകയോ ചെയ്യുമ്പോൾ കൊളാറ്ററൽ ധമനികൾ ആക്റ്റിവേറ്റ് ചെയ്യപ്പെടുകയും രക്തയോട്ടം സാധാരണഗതിയിൽ ആവുകയും ചെയ്യുന്നു. നമ്മളൊക്കെ ഇപ്പോഴും ജീവിയ്ക്കുന്നത് ശരീരത്തിന്റെ ഈ മെക്കാനിസം കൊണ്ടാണ്.
നമ്മുടെ ബോഡി സ്റ്റേബിൾ ആയിരിക്കുന്ന അവസ്ഥയിൽ ഒരു കാരണവശാലും ആഞ്ജിയോപ്ലാസ്റ്റി ചെയ്യാൻ നിൽക്കരുത്. അഥവാ സ്ഥിരമായ നെഞ്ഞുവേദന (suffering from chronic stable angina) ഉണ്ടെങ്കിൽ ആഞ്ജിയോപ്ലാസ്റ്റി, ബൈപാസ്സ് സർജറി എന്നിവയ്ക്ക് പകരം ഇപ്പോൾ EECP (Enhanced External Counterpulsation) therapy എന്ന ചികിത്സ ലഭ്യമാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും, ചെറിയ പ്രകൃതിദത്ത ബൈപാസ് ധമനികൾ ആയ കൊളാറ്ററൽ പാതകൾ തുറക്കുന്നതിനും സഹായിക്കുന്നതിന്, നിങ്ങളുടെ ഹൃദയമിടിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ന്യൂമാറ്റിക് ലെഗ് കഫുകൾ ഉപയോഗിച്ചിട്ടാണ് ഈ ചികിത്സ ചെയ്യുന്നത്. (ചിത്രം നോക്കുക) .

No comments:
Post a Comment