കണ്ണൂരും പരിസരത്തുമുള്ള ബ്ലോഗര്‍മാരും ഇന്റര്‍നെറ്റില്‍ താല്പര്യമുള്ളവരും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടിയെ കുറിച്ചുള്ള നോട്ടീസ് താഴെ കാണുക. ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ കാണാം.
Links
Pages
വിക്കിപീഡിയയുടെ പത്താം വാര്‍ഷികം കണ്ണൂരില്‍ ....
സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ പത്താം വാര്‍ഷികവും മലയാളം പതിപ്പിന്റെ എട്ടാം വാര്‍ഷികവും 15ന് കണ്ണൂര്‍ ജില്ലാ ലൈബ്രറിഹാളില്‍ ആഘോഷിക്കും. മലയാളം വിക്കി സമൂഹം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പഠനകേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 10 മണിക്ക് കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇഖ്ബാല്‍ പരിപാടി ഓണ്‍ലൈനില്‍ ഉല്‍ഘാടനം ചെയ്യും. ഡോ.മഹേഷ് മംഗലാട്ട് മുഖ്യ പ്രഭാഷണം നടത്തും. വിക്കിപീഡിയ പരിചയപ്പെടുത്തല്‍ ,മലയാളം വിക്കി എഡിറ്റിങ് തുടങ്ങിയവയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസ്സെടുക്കും. പങ്കെടുക്കാന്‍ help@mlwiki.in എന്ന ഇ മെയില്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9747555818, 9446296081
കണ്ണൂരും പരിസരത്തുമുള്ള ബ്ലോഗര്‍മാരും ഇന്റര്‍നെറ്റില്‍ താല്പര്യമുള്ളവരും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടിയെ കുറിച്ചുള്ള നോട്ടീസ് താഴെ കാണുക. ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ കാണാം.
കണ്ണൂരും പരിസരത്തുമുള്ള ബ്ലോഗര്‍മാരും ഇന്റര്‍നെറ്റില്‍ താല്പര്യമുള്ളവരും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടിയെ കുറിച്ചുള്ള നോട്ടീസ് താഴെ കാണുക. ക്ലിക്ക് ചെയ്താല്‍ വലിപ്പത്തില്‍ കാണാം.
രാഷ്ട്രീയത്തില്‍ ഇത് പോലെ പത്ത് പേരുണ്ടായാല്‍ ....... !
എന്നാല്‍ സ്വന്തമായി കഴിവും ഭാവനയും ഉള്ള ചിലരെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ട് രാഷ്ട്രീയത്തിലേക്ക് കടന്ന് വരാറുണ്ട്. അവര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കലാണ്. അല്ലാതെ പാര്‍ട്ടിയില്‍ പോയി ആ പാര്‍ട്ടിക്ക് വേണ്ടി പണി എടുക്കലല്ല. പാര്‍ട്ടിക്ക് വേണ്ടി പണി എടുത്താല്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന് പോകാം. അതാണ് ലാഭം. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ചാല്‍ അത്തരം ഉയര്‍ച്ചയൊന്നുമില്ല. ആത്മസംതൃപ്തി കിട്ടും എന്ന് മാത്രം. വെറും ആത്മസംതൃപ്തിക്ക് വേണ്ടി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ഇന്ന് ആളെ കിട്ടുകയില്ല. ഉയരണം, സ്ഥാനമാനങ്ങള്‍ വേണം, പദവിയും അധികാരവും വേണം. കൂട്ടത്തില്‍ സമ്പാദ്യവും വേണം. ഇമ്മാതിരി ആര്‍ത്തിയും ദുരയും കൊണ്ടാണ് ഇന്ന് ആളുകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരുന്നത്. രാഷ്ട്രീയം ദുഷിച്ചു പോകാനുള്ള കാരണം ഇതാണ്. നിസ്വാര്‍ത്ഥരായ , ജനങ്ങള്‍ക്ക് വേണ്ടി ഇന്നയിന്നതെല്ലാം ചെയ്യണം എന്ന് ഭാവനയുള്ള കുറച്ച് പേര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വന്നാല്‍ അതൊരു മാതൃകയായിരിക്കും.
അത്തരം ഒരു മാതൃകയാണ് ഛവി രാജാവത് എന്ന മുപ്പത്കാരി. രാജസ്ഥാനിലെ പിന്നോക്ക പ്രദേശമായ ഡോങ്ങ് ജില്ലയില്‍ സോഡ എന്ന ഗ്രാമത്തിലെ സര്‍പഞ്ച് ആണ് ഛവി രാജാവത്. ഡല്‍ഹി , പൂന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്ത് എം.ബി.എ. ബിരുദവും കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലിയും കരസ്ഥമാക്കിയ ഛവി തന്റെ ജന്മഗ്രാമത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ഉള്‍വിളിയാല്‍ ഉദ്യോഗം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സോഡ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷയായി. ഇതിന് മുന്‍പ് ഛവി രാജാവത്തിന്റെ അപ്പൂപ്പന്‍ രഘുവീര്‍ സിങ്ങ് സോഡ ഗ്രാമത്തിന്റെ തലവനായി(സര്‍പഞ്ച്) മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ചിരുന്നു. അച്ഛന്‍ സൈനികോദ്യോഗസ്ഥന്‍ ആയതിനാല്‍ നഗരത്തിലാണ് ഛവി വളര്‍ന്നത്. കൃഷി നോക്കി നടത്തിയിരുന്ന അപ്പൂപ്പനെയും മുത്തശ്ശിയെയും കാണാനാണ് ഇടക്കിടെ അവള്‍ ഗ്രാമത്തില്‍ എത്തിയിരുന്നത്. ഇടക്കാലത്ത് സോഡ ഗ്രാമം വികസനം തീരെ ഇല്ലാതെ വളരെ പിന്നോക്കനിലയിലായി.
രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളെയും പോലെ സോഡയിലും ജനങ്ങള്‍ക്ക് കന്നുകാലികളെ ഒന്നും വളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. മഴയെ ആശ്രയിച്ച് മാത്രമാണ് കൃഷി. ഒരു ചില ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും മാത്രമേ കൃഷി ചെയ്യാന്‍ കഴിയൂ. അത്കൊണ്ട് കന്നുകാലികള്‍ക്ക് തീറ്റ മതിയായ അളവില്‍ ലഭിക്കാത്തത്കൊണ്ടാണ് അവയെ വളര്‍ത്താന്‍ കഴിയാത്തത്. പരിമിതമായ കൃഷി മാത്രമാണ് ഗ്രാമത്തിലെ ഏഴായിരത്തോളം പേര്‍ക്ക് ജീവാധാരം. അടിസ്ഥാനസൌകര്യങ്ങളൊന്നും തന്നെയില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നത്. ഇത്തവണ വനിതകള്‍ക്ക് സംവരണം ചെയ്യപ്പെട്ട ഗ്രാമമായിരുന്നു സോഡ. ഛവിയുടെ കുടുംബത്തില്‍ നിന്ന് പതിവായി ഗ്രാമ സര്‍പഞ്ചിനെ തെരഞ്ഞെടുക്കപ്പെടുന്നത്കൊണ്ട് , ഗ്രാമത്തില്‍ നിന്ന് ഏതാനും പേര്‍ ജയ്പൂരിലെ വീട്ടിലെത്തി ഛവി രാജാവത്തിനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ ഡല്‍ഹിയില്‍ വലിയൊരു കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് മാനേജരായി ജോലി നോക്കുകയായിരുന്നു രാജാവത്. ആന്ധ്രയില്‍ ഋഷിവാലി ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിച്ച്, ഡല്‍ഹിയില്‍ നിന്ന് ബിരുദം പൂനയില്‍ നിന്ന് എം.ബി.എ. പിന്നെ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ മാനേജര്‍ അങ്ങനെ ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഇങ്ങനെയൊരു അഭ്യര്‍ത്ഥനയുമായി ആളുകള്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് വന്ന് നിര്‍ബ്ബന്ധിക്കുന്നത്.
അവിടെ ഒന്ന് പോയി നോക്കാം എന്നിട്ട് തീരുമാനിക്കാം എന്ന് മനസ്സില്‍ ഉറപ്പിച്ച് വന്ന ആളുകളെ പറഞ്ഞുവിട്ടു. ഗ്രാമത്തിലെത്തി ചുറ്റിക്കണ്ട രാജാവത്തിന്റെ മനസ്സില്‍ സങ്കടമാണ് തോന്നിയത്. താന്‍ ജോലി ചെയ്യുന്ന കമ്പനിക്ക് എന്നെ പോലെ എത്രയോ ജോലിക്കാരെ കിട്ടും. എന്നാല്‍ എന്റെ ഗ്രാമത്തിന് എന്നെ ആവശ്യമുണ്ട് എന്ന് മനസ്സില്‍ ഉറപ്പിച്ചു. സമൂഹത്തില്‍ വിപ്ലവമോ വലിയ മാറ്റങ്ങളോ കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ തനിക്ക് കഴിയുമെന്ന് പഠിപ്പും ചെറിയ കാലത്തെ ജോലിയില്‍ നിന്നിള്ള അനുഭവവും കൊണ്ട് ഛവിയ്ക്ക് തോന്നി. അങ്ങനെ കഴിഞ്ഞ ഫിബ്രവരിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഗ്രാമത്തിന്റെ തലവിയാവുകയും ചെയ്തു. മഴയെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങളുടെ ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമമാണ് ആദ്യം തുടങ്ങിയത്.
നൂറ് ഏക്കറോളം വിസ്തീര്‍ണ്ണമുള്ള ഒരു തടാകം അവിടെയുണ്ടായിരുന്നു. മഴക്കാലത്ത് അതില്‍ വെള്ളം നിറയുമെങ്കിലും മഴ നിന്നാല്‍ ചില മാസങ്ങള്‍ക്കുള്ളില്‍ തടാകത്തിലെ ജലം വറ്റി വരണ്ടുപോകും. ആ തടാകത്തെ ആഴപ്പെടുത്തി മഴസംഭരണിയായി മാറ്റാമെന്ന് രാജാവത് ഗ്രാമത്തിലെ മുതിര്‍ന്നവരുമായി സംസാരിച്ചു. ജയ്പൂരില്‍ നിന്ന് മണ്ണ് ശാസ്ത്രജ്ഞരെ കൊണ്ടുവന്നു പരിശോധന നടത്തി. അങ്ങനെ തടാകം ആഴപ്പെടുത്തുന്ന പണി തുടങ്ങി. ഗ്രാമത്തിലെ മൂവായിരം പേര്‍ തങ്ങളുടെ അധ്വാനം സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നു. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും രാജാവത്തിന്റെ വീട്ടുകാരും എല്ലാം ഈ യജ്ഞത്തില്‍ അണിചേര്‍ന്നു. തടാകം കുഴിക്കുന്നതിലും രാജാവത്തിന് ഭാവനയുണ്ടായിരുന്നു. കുഴിച്ചെടുക്കുന്ന മണ്ണ് പുറത്ത് കൊണ്ടുപോയി കളയുന്നതിന് പകരം ആ മണ്ണ് തടാകത്തില്‍ അവിടവിടെയായി കൂമ്പാരം കൂട്ടി കൊച്ചുകൊച്ചു ദ്വീപുകള്‍ പോലെ നിര്‍മ്മിക്കുന്നു. എന്നിട്ട് ആ തുരുത്തുകളില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നല്ല ഫലമുണ്ടെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തടാകത്തില്‍ വളരുന്ന മരങ്ങളില്‍ , ഭരത്പൂര്‍ പക്ഷിസങ്കേതത്തിലേക്ക് പറന്നുവരുന്ന ദേശാടനപ്പക്ഷികള്‍ വിശ്രമിക്കാനെത്തുന്ന കാലം വിദൂരമല്ലെന്ന് അവര്‍ പറയുന്നു.
രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ ജലവിഭവ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മഴവെള്ളം ശേഖരിക്കുന്നതിനെ പറ്റി സെമിനാര്‍ നടക്കുന്നതറിഞ്ഞ് അവിടെയെത്തിയ രാജാവത് തന്റെ ഗ്രാമത്തിലെ തടാകം ആഴപ്പെടുത്തുന്ന പദ്ധതിയെ പറ്റി സവിസ്തരം പ്രതിപാദിച്ചു. പ്രശ്നത്തെ ഫലപ്രദമായി അവതരിപ്പിച്ചതില്‍ മന്ത്രി അഭിനന്ദിക്കുക്കുകയും സോഡ ഗ്രാമത്തിലെ മഴവെള്ള സംഭരണിക്കായി 71ലക്ഷം അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രി അനുവദിച്ചെങ്കിലും പണം വാങ്ങുക എന്നത് പോരാട്ടമാണെന്നാണ് രാജാവത് പറയുന്നത്. 24.5 ലക്ഷം ഇതിനകം വാങ്ങി. ഫയലുകള്‍ ഒച്ചിന്റെ വേഗതയില്‍ പോലും സഞ്ചരിക്കുന്നില്ല. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള വലിയൊരു വിടവായിട്ടാണ് രാജാവത് ഇതിനെ കാണുന്നത്. ഈ അവസ്ഥ മാറാന്‍ എന്നെ പോലെയുള്ള യുവതലമുറ മുന്നോട്ട് വരണമെന്ന് രാജാവത് പറയുന്നു. ഇക്കാര്യത്തെ കുറിച്ച് എഫ്.എം.റേഡിയോവില്‍ ഒരഭിമുഖത്തില്‍ രാജാവത് പറയുന്നത് കേട്ട ഒരു വ്യവസായി സോഡ ഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 50000 രൂപ സംഭാവന നല്‍കാന്‍ മുന്നോട്ട് വന്നുവത്രെ.
ഇതെല്ലാം വെച്ച് ഗ്രാമത്തിന്റെ സമഗ്രവികസനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന രാജാവത്തിനെ സി.എന്‍.എന്‍. ചാനല്‍ രാജ്യത്തെ യംഗ് ലീഡര്‍മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടി വലിയ വലിയ കമ്പനികള്‍ക്ക് വേണ്ടി നമ്മുടെ തലച്ചോറും ബുദ്ധിയും ചെലവഴിക്കുന്നതിന് പകരം , നമ്മുടെ ഗ്രാമങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യം എത്രയോ പുരോഗമിക്കും എന്ന് യുവതലമുറയോട് ഉപദേശിക്കുന്ന രാജാവത് അച്ഛനുമമ്മയ്ക്കും ഒരേ മകള്‍. വിവാഹം കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൂര്‍വ്വികമായ സ്ഥലത്ത് സ്വന്തമായി കൃഷിയിലും തീവ്രമായി ഏര്‍പ്പെടുന്നു. 25 ഏക്കറോളം സ്ഥലം ഉണ്ടെങ്കിലും ആവശ്യമായ വെള്ളം ലഭിക്കാത്തതിനാല്‍ കുറഞ്ഞ അളവില്‍ കടുക് ആണത്രെ കൃഷി ചെയ്യുന്നത്.
ഗ്രാമവാസികളുടെ പരാതികളും പ്രശ്നങ്ങളും കേള്‍ക്കാന്‍ അടിക്കടി ചേരുന്ന യോഗങ്ങള്‍ കാരണം രാജാവത്തിന്റെ പ്രശസ്തി അയല്‍ ഗ്രാമങ്ങളിലേക്കും പരക്കുകയാണ്. പല ഗ്രാമത്തലവന്മാരും ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാജാവത്തിനെ സമീപിക്കുന്നു. വ്യത്യസ്തമാണ് രാജാവത്തിന്റെ ശൈലികള്‍ എല്ലാ കാര്യത്തിലും. ജീന്‍സും ടോപ്പും ധരിച്ച് കുതിരപ്പുറത്തേറി വരുന്ന രാജാവത്തിനെ സാരിയുടെ കോന്തല കൊണ്ട് ശിരസ്സ് മറക്കുന്ന ഗ്രാമീണസ്ത്രീകള്‍ ആരാധനയോടെയാണ് നോക്കുന്നത്.
എന്‍.ഡി.ടി.വി.യില്‍ രാജാവത്തിനെ കാണുക :
അഴിമതി അഴിമതീയെന്ന് നിലവിളിക്കാന്‍ നാണമില്ലേ രാഷ്ട്രീയക്കാരേ ?
എന്തൊക്കെ പറഞ്ഞാലും ജ്യൂഡീഷ്യറിയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും കച്ചവടക്കാരും (എല്ലാവരുമല്ല നല്ലവരും ഇക്കൂട്ടത്തിലുണ്ട്) എല്ലാം ചേര്‍ന്ന് രാജ്യം കൊള്ളയടിക്കുമ്പോഴും ജനങ്ങളെയും ഭരണഘടനയെയും നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും രക്ഷിക്കാന്‍ ഇവിടെ ശക്തമായ നീതിന്യായ സംവിധാനമുണ്ടെന്ന് സമാധാനമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പോയിക്കിട്ടുന്നത്. ജസ്റ്റിസ് ദിനകരന്റെ കേസ് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചിരുന്നു. ജ്യൂഡിഷ്യറിയിലും അഴിമതിക്കാരുണ്ടെന്ന് രാഷ്ട്രീയക്കാരന്‍ പറയുമ്പോള്‍ കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ നമ്മുടെ രാജ്യം എല്ലാംകൊണ്ടും അഴിമതിയില്‍ മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണുന്നത്. ഇനിയിപ്പോള്‍ ഒറ്റ സമാധാനമേയുള്ളൂ. നമ്മുടെ രാജ്യം അഴിമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയില്ലല്ലോ എന്ന്.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് പറയുന്ന സ്പെക്ട്രം ഇടപാടിന്റെ പ്രശ്നം അടങ്ങിയിട്ടില്ല. ഇനിയും പാര്‍ലമെന്റ് സമ്മേളിക്കാന്‍ കാത്തിരിക്കുകയാണ് പ്രതിപക്ഷത്തെ കക്ഷികള്‍. ദളിതനായത്കൊണ്ടാണ് രാജ വേട്ടയാടപ്പെടുന്നതെന്ന് കരുണാനിധി ആദ്യമൊന്ന് പറഞ്ഞുനോക്കി. ഇപ്പോള്‍ ആ രാജയെ ചൊല്ലി ഡി എം കെ എന്ന കുടുംബപാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. രണ്ടാം ഭാര്യയിലെ രണ്ടാമത്തെ പുത്രന്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി ആകുമ്പോള്‍ മൂത്ത പുത്രന്‍ അഴഗിരിക്ക് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി സ്ഥാനം വേണം. മൂന്നാം ഭാര്യയുടെ പുത്രി കനിമൊഴിയുമായി നല്ല ബന്ധമാണ് രാജയ്ക്ക്. അത്കൊണ്ട് രാജയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പൂറത്താക്കണം എന്നാണ് അഴഗിരിയുടെ ആവശ്യം.
മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെ ന്യായീകരിക്കാന്‍ ഏതോ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംഘടന രംഗത്ത് വന്നിരിക്കുന്ന് എന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത. അങ്ങനെ വേണമല്ലൊ. അതല്ലേ അതിന്റെ ഒരു ഇത്. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലം സംവരണം നടപ്പാക്കിയിട്ടും അതിന്റെ ഗുണം എത്ര പേര്‍ക്ക് കിട്ടി എന്ന് ആരും ചിന്തിക്കുന്നില്ല. കിട്ടുന്നവന്‍ ഉയര്‍ന്നു പോകുന്നു എന്നല്ലാതെ, സംവരണ വിഭാഗത്തില്‍ ജനിച്ചിട്ടും അതിന്റെ ആനുകൂല്യം നേടാന്‍ മാത്രം ബുദ്ധിശക്തി ഇല്ലാതെ പോകുന്ന ലക്ഷങ്ങളുടെ അവസ്ഥ എന്താണ്. പോട്ടെ, ദളിത് വിഭാഗത്തില്‍ നിന്ന് ആരെങ്കിലും ഉയര്‍ന്ന പൊസിഷനില്‍ എത്തിപ്പെടുമ്പോള്‍ ദളിതര്‍ എവിടെയോ എത്തിപ്പെട്ടു എന്ന മട്ടില്‍ ആഘോഷിക്കാറുണ്ടല്ലൊ. അത്കൊണ്ട് പാവപ്പെട്ട, പഠിച്ച് എങ്ങും എത്താന്‍ കഴിയാത്ത പാവപ്പെട്ട ദളിതര്‍ക്ക് എന്ത് മെച്ചം? സംവരണം മൂലം ഉയര്‍ന്ന സ്ഥാനത്ത് എത്തിപ്പെടുന്ന ദളിതന്‍ തന്റെ സമുദായത്തില്‍ താഴെത്തട്ടില്‍ കഴിയുന്നവര്‍ക്ക് എന്ത് ഗുണമാണ് ചെയ്യുന്നത്. അവരോട് സഹതാപമെങ്കിലും കാണിക്കാറുണ്ടോ. കിട്ടിയവന്റെ കുടുംബം പിന്നെയും ഉയര്‍ന്ന് പോകുന്നു. അത്ര തന്നെ. ഇക്കാലമത്രയും കൊണ്ടുള്ള സംവരണം കൊണ്ട് കുറച്ചു ദളിതര്‍ സവര്‍ണ്ണരെയും കടത്തിവെട്ടി സ്വന്തം നില ഭദ്രമാക്കി എന്നല്ലാതെ ബഹുഭൂരിപക്ഷം ദളിതര്‍ക്കും ഇന്നും ഒരു ഗതിയും കിട്ടിയിട്ടില്ല. എന്നിട്ടും എല്ലാറ്റിനും സംവരണമാണ് ഒറ്റമൂലി എന്ന മട്ടിലാണ് സംസാരം.
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് അഴിമതി എന്നാല്‍ അലര്‍ജിയാണെന്നാണ് വയ്പ്പ്. അഴിമതി ആരോപിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കില്ല. ഇപ്പോള്‍ തന്നെ കഴിഞ്ഞ പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ കണ്ടില്ലേ? എന്താ അവരുടെയൊക്കെ ഒരു ജാഗ്രത. ജെ.പി.സി. പ്രഖ്യാപിച്ചാല്‍ ഈ രാജ്യത്ത് നിന്ന് അഴിമതി എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടും എന്ന മട്ടിലാണ് പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ അവര്‍ ഉറഞ്ഞുതുള്ളിയത്. അഴിമതി അഴിമതി എന്ന് വിളിച്ചു കൂവി അഴിമതിയെ ദേശസാല്‍ക്കരിക്കുന്ന പ്രവര്‍ത്തിയിലാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍ എത്രയോ വര്‍ഷങ്ങളായി മുഴുകിയിരിക്കുന്നത്. ഇന്ന് ഏറ്റവും വലിയ അഴിമതിക്കാര്‍ രാഷ്ട്രീയക്കാര്‍ തന്നെയാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഒരു ഗതിയുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് ക്രമേണ പച്ച പിടിക്കുന്ന രാഷ്ട്രീയക്കാര്‍ തന്നെയാണ് എങ്ങുമുള്ളത്. ആരാണ് രാഷ്ട്രീയം കൊണ്ട് ഇക്കാലത്ത് പാപ്പരായി പോയിട്ടുള്ളത്? ഒരാളെ കാണിച്ചു തരാന്‍ പറ്റുമോ? രാഷ്ട്രീയത്തില്‍ നിന്നാണ് ഇവിടെ അഴിമതി തുടങ്ങുന്നത്. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്നവരും രാഷ്ട്രീയക്കാര്‍. അതാണൊരു വിരോധാഭാസം. ജനങ്ങള്‍ക്ക് എല്ലാം കണ്ടും കേട്ടും ഇരിക്കാമെന്ന് മാത്രം. പത്രങ്ങളിലും ചാനലുകളിലും വരുന്നത് മാത്രമല്ല അഴിമതി. ഇവിടെ ഗ്രാസ്സ് റൂട്ട് ലവലില്‍ തന്നെ അഴിമതി സര്‍വ്വസാധാരണമായിട്ടുണ്ട്.
രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും ജ്യൂഡീഷ്യറിയിലും ബിസിനസ്സിലും പെട്ടവരില്‍ പിടിപാടുള്ളവര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന തിരക്കിലാണിപ്പോള്‍. ജനങ്ങള്‍ പെരുകുന്നു, ഭൂമിയില്‍ സ്ഥലം വര്‍ദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സാമര്‍ത്ഥ്യമുള്ള ചിലര്‍ തങ്ങളുടെ തലമുറകള്‍ക്ക് വേണ്ടി ഇപ്പോഴേ ഭൂമി പിടിച്ചുവെക്കാന്‍ ആര്‍ത്തിയോടെ പരക്കം പായുകയാണ്. ഒരു ഭാഗത്ത് നിയമം നിര്‍മ്മിക്കുന്നു, ആ നിയമത്തെ വ്യാഖ്യാനിക്കുന്നു അവര്‍ തന്നെ നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തുന്നു. ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്താണ്? ഒരു വീട് നിര്‍മ്മിക്കാന്‍ നാലോ അഞ്ചോ സെന്റ് സ്ഥലം വാങ്ങുമ്പോള്‍ എന്തെല്ലാം നിയമക്കുരുക്കാണ്. ഞങ്ങള്‍ ഒരു പതിനേഴ് സെന്റ് സ്ഥലം വാങ്ങി. അടിയാധാര പ്രകാരം പ്രമാണം എഴുതി വസ്തു റജിസ്റ്റര്‍ ചെയ്തു. ഭൂനികുതി അടച്ച് രശീത് വാങ്ങാന്‍ വില്ലേജാഫീസില്‍ പോയി. വസ്തു വന്ന് നോക്കണമെന്ന് ഉദ്യോഗസ്ഥന്‍. വന്ന് നോക്കിയപ്പോള്‍ പ്രമാണത്തില്‍ ഉള്ളത് പോലെ വസ്തു പഞ്ചായത്ത് റോഡിന്റെ വശത്തല്ല പി ഡബ്ല്യു ഡി റോഡിന്റെ സൈഡിലാണ്. സ്റ്റാമ്പ് പേപ്പര്‍ കുറച്ച് വാങ്ങി സര്‍ക്കാരിനെ പറ്റിക്കുകയായിരുന്നില്ലേ നിങ്ങള്‍ എന്ന് ആ ഉദ്യോഗസ്ഥന്‍. ആധാരമെഴുത്തുകാരന്റെ ശ്രദ്ധക്കുറവാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ വിട്ടില്ല. നോക്കണം ഇവിടെ സാധാരണക്കാരന് നിയമം കര്‍ക്കശമാണ്.
ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണ്‍ന്റെ പേരു ഇപ്പോള്‍ കേള്‍ക്കുന്നത് ലാവലിന്‍ കേസുമായി ബന്ധപ്പെട്ടു കൂടിയാണ്. നോക്കണം, ആ കേസ് നീട്ടികൊണ്ട് പോകാന്‍ തേച്ച് മായ്ച്ച് കളയാന്‍ എന്തെല്ലാം നെറ്റ് വര്‍ക്കുകളാണ് അണിയറയില്‍ നടക്കുന്നത്. കേസ് അന്വേഷിച്ചിരുന്ന സി.ബി.ഐ. ഉദ്യോഗസ്ഥനെ പോലും കേന്ദ്രമന്ത്രിയെ സ്വാധീനിച്ച് സ്ഥലം മാറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു. അഴിമതിക്കേസുകള്‍ ഇവിടെ സുലഭമാണെങ്കിലും ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ എത്രയുണ്ട്? ലാവലിന്‍ കേസിലും പ്രതികള്‍ ആരെങ്കിലും ശിക്ഷിക്കെപ്പെടുമെന്ന് ആരും കരുതുന്നില്ല. അവനവന്റെ പേരില്‍ അഴിമതിയാരോപണം വരുമ്പോള്‍, അത് സി.ബി.ഐ. അന്വേഷിക്കുമ്പോള്‍ പ്രതിപ്പട്ടികയിലുള്ള രാഷ്ട്രീയക്കാരന്‍ പറയുന്നു അത് രാഷ്ട്രീയപ്രേരിതമെന്ന്. രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ കേസൊന്നും പാടില്ല എന്നാണ് അപ്പറയുന്നതിന്റെ പച്ചമലയാളം.
അഴിമതിയൊക്കെ സഹിക്കാം. അതൊന്നും ജനത്തിന് ഒരു പ്രശ്നമേയല്ല. ഓരോ പാര്‍ട്ടിക്കാര്‍ക്കും തങ്ങളുടെ നേതാവ് അഴിമതിക്കേസില്‍ പെടുമ്പോള്‍ മാത്രമാണ് പ്രശ്നം. കഴിയുന്നകൊണ്ടല്ലേ നടത്തിക്കോട്ടേ അഴിമതി എന്നാണ് മനോഭാവം. അഴിമതി ഈ രാജ്യത്ത് ഇനിയും പെരുകും എന്നല്ലാതെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യുപ്പെടും എന്നാരും കരുതുകയില്ല. പക്ഷെ അഴിമതിക്കെതിരെ രാഷ്ട്രീയക്കാരുടെ ഉളുപ്പില്ലാത്ത ധാര്‍മ്മികരോഷമാണ് സഹിക്കാന്‍ പറ്റാത്തത്. അഴിമതി അഴിമതി എന്ന് വിളിച്ചുകൂവാന്‍ ഈ രാഷ്ട്രീയക്കാര്‍ക്ക് ഒട്ടും നാണമില്ലല്ലോ എന്നതിലാണ് അത്ഭുതം. രാഷ്ട്രീയക്കാരന്‍ ഇന്ന് തടിച്ച് കൊഴുത്ത് മിണുങ്ങി നടക്കുന്നുണ്ടെങ്കില്‍ അതില്‍ അഴിമതിയുടെ കറ ഉണ്ടാവില്ലേ ?

ജി.എം.വിത്തുകളും അന്ധവിശ്വാസങ്ങളും
ഞാന്‍ കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും, ജി.എം.വിത്തുകള്‍ക്കും വേണ്ടി വക്കാലത്ത് എടുക്കുന്ന ഒരു ജനവിരുദ്ധനാണെന്ന് ആരും കരുതേണ്ടതില്ല. ഇതൊന്നുമില്ലാത്ത പാരമ്പര്യകൃഷികളും ആഹാരപദാര്‍ത്ഥങ്ങളും തന്നെയാണ് നല്ലത്. പക്ഷെ ലോകത്ത് ജനസംഖ്യ കൂടുന്ന മുറയ്ക്ക് എല്ലാവരേയും തീറ്റിപ്പോറ്റാന്‍ ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാരമ്പര്യകൃഷിരീതികൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയാതെ വന്നു. അങ്ങനെയാണ് കൃഷിരംഗത്തും ശാസ്ത്രത്തിന് ശ്രദ്ധ പതിപ്പിക്കേണ്ടി വന്നത്. മനുഷ്യന് ഈ ഭൂമിയില്‍ അതിജീവനം സുസാദ്ധ്യമാക്കിയത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളാണ്. ശാസ്ത്രം ഒന്നും കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ ഭൂമുഖത്ത് മനുഷ്യന്‍ എന്ന ജീവി ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. വൈറസ്സുകളുടെയും ബാക്റ്റീരിയകളുടെയും കൂട്ടായ ആക്രമണത്തില്‍ മനുഷ്യന് വംശനാശം വന്നിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ആവശ്യത്തിന് ഭക്ഷണമോ പോഷണഘടകങ്ങളോ ലഭിക്കാതെയും അങ്ങനെ സംഭവിച്ചിരിക്കാം.
തുടര്‍ച്ചയായ വിളവെടുപ്പിലൂടെ മണ്ണിലെ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അത് തല്‍ക്ഷണം പരിഹരിക്കപ്പെടുന്നതിനാണ് രാസവളങ്ങള്‍ കണ്ടുപിടിച്ചത്. രാസവളങ്ങള്‍ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ പട്ടിണിയാല്‍ ഈ ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അപ്രത്യക്ഷമായിട്ടുണ്ടായിരിക്കും എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പട്ടിണിയിലും മനുഷ്യന്‍ ജന്മസിദ്ധമായ വാസനയാല്‍ പ്രത്യുല്പാദനം നടത്തിയിരിക്കും എന്നതാണ് ഞാനതിന് കാണുന്ന കാരണം. ജനസംഖ്യ ലോകത്ത് ഏതാനും കോടികളില്‍ പരിമിതപ്പെട്ടിരുന്നുവെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. എല്ലാം പാരമ്പര്യരീതി അനുസരിച്ചു മതി. രാസവളത്തിന്റെ കണ്ടുപിടുത്തത്തോടെ ഭക്ഷ്യസുരക്ഷ സാധ്യമായത്കൊണ്ടാണ് ഇന്ന് ചിലര്‍ക്ക് രാസവളത്തെ തള്ളിപ്പറയാന്‍ കഴിയുന്നത്. രാസവളം ഇല്ലാതെ ഇത്രയും ജനങ്ങള്‍ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. കൃഷിഭൂമി വര്‍ദ്ധിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ പെരുകിക്കൊണ്ടേ വരുന്നു.
ചെടികളെയും സസ്യങ്ങളെയും സംബന്ധിച്ച് അവയ്ക്ക് മണ്ണില്‍ നിന്ന് ലഭിക്കേണ്ടത് ചില പോഷകമൂലകങ്ങളാണ്. അത് ജൈവവളത്തില്‍ നിന്നായാലും രാസവളത്തില്‍ നിന്നായാലും ചെടികള്‍ക്ക് ഒരേ പോലെയാണ്. രാസവളമാകുമ്പോള്‍ ആവശ്യമുള്ളത് അപ്പോള്‍ തന്നെ പെട്ടെന്ന് ലഭിക്കും. ജൈവവളമാവുമ്പോള്‍ അത് വിഘടിച്ച് ചെടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ തക്ക പാകത്തിലാകണമെങ്കില്‍ കാലതാമസം നേരിടും. ആവശ്യമുള്ളപ്പോള്‍ മൂലകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ചെടികള്‍ക്ക് പ്രയോജനവുമില്ല. മാത്രമല്ല, ആകമാനമുള്ള കൃഷിക്ക് ആവശ്യമായ അത്രയും ജൈവവളം ഉല്പാദിപ്പിക്കാന്‍ എന്തുകൊണ്ടും കഴിയുകയുമില്ല. രാസവളം ഇന്ന് പലരും കരുതുന്ന പോലെ വിഷമല്ല. അത് ചെടികള്‍ക്ക് ആവശ്യമായ പോഷണ മൂലകങ്ങളാണ്. ഇന്ന് പ്രചരിക്കുന്ന ഏറ്റവും അപകടകരമായ അന്ധവിശ്വാസമാണ് രാസവളം വിഷമാണ് എന്നത്.
കീടനാശിനികളെ സംബന്ധിച്ച് പറഞ്ഞാല്‍ അത് വിഷപദാര്‍ത്ഥം തന്നെയാണ്. എന്നാല്‍ കീടങ്ങള്‍ സര്‍വ്വത്ര ഉള്ളത്കൊണ്ട് കീടനാശിനികള്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റില്ല. കീടനാശിനികള്‍ ഇല്ലാതെ വ്യാവസായികമായി കൃഷി നടത്താന്‍ പറ്റില്ല. അവനവന് ആവശ്യമുള്ളത് അവനവന്‍ തന്നെ കൃഷി ചെയ്ത് ഉല്പാദിക്കുന്ന രീതിയല്ലല്ലോ നമുക്കുള്ളത്. കൃഷി എന്നത് ഒരു വ്യവസായം തന്നെയാണ്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് ഭൂവുടമകള്‍ കൃഷി ചെയ്യുന്നത്. ലോകത്തുള്ള എല്ലാവര്‍ക്കും ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ഈ രീതിയിലുള്ള കേന്ദ്രീകൃത കൃഷിസമ്പ്രദായം മാത്രമേ പറ്റൂ. അല്ല്ലെങ്കില്‍ വെറും ഇര തേടുന്ന ജീവി മാത്രമായി മനുഷ്യന്‍ ചുരുങ്ങിപ്പോകും. അപ്പോള്‍ വമ്പിച്ച തോതിലുള്ള കൃഷി നടത്തിക്കൊണ്ടുപോകണമെങ്കില്‍ കീടനാശിനികള്‍ തളിക്കാതെ പറ്റില്ല. മറ്റൊരു ബദല്‍ മാര്‍ഗ്ഗവും കേന്ദ്രീകൃതകൃഷിക്ക് പറ്റില്ല. അപ്പോള്‍ കീടനാശിനികളുടെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും മേല്‍നോട്ടത്തിന് കൃഷി ഉദ്യോഗസ്ഥരെ നിയമിക്കുകയും ഭക്ഷ്യപരിശോധന ഫലപ്രദമായി നടപ്പാക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ കീടനാശിനികളെ നിരോധിക്കണം എന്ന് മുറവിളി കൂട്ടുന്നത് എലിയെ പേടിച്ച് ഇല്ലം ചുടണം എന്ന് പറയുന്ന പോലെയാണ്.
ജി.എം.വിത്തുകള്‍ ഈ നൂറ്റാണ്ടിന്റെ അനിവാര്യതയാണ്. രാസവളങ്ങളെ പോലെ തന്നെ യാതൊരു ദൂഷ്യവുമില്ലാത്തതാണ് ജി.എം.വിത്തുകളും. ആധുനികശാസ്ത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തമാണ് ഇത്. ഇനിയങ്ങോട്ട് മനുഷ്യരാശിക്ക് ആവശ്യമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കണമെങ്കില്‍ ജി.എം.വിത്തുകള്‍ ഉപയോഗിച്ചേ പറ്റൂ. ജി.എം.വിത്തുകളെ എതിര്‍ക്കുന്നത് മതപരവും , രാഷ്ട്രീയവും, സാമ്പത്തികവുമായ കാരണങ്ങളാലാണ്. അല്ലാതെ അത് ദോഷമായത്കൊണ്ടല്ല. ആളുകള്‍ ഈ പ്രചാരവേലകളില്‍ കുടുങ്ങി ജി.എം.വിത്തുകളും മാരകമാണ് എന്ന് അന്ധമായി വിശ്വസിക്കാന്‍ ഇടയാകുന്നു. സയന്‍സിന്റെ ബാലപാഠം അറിയുന്നവര്‍ ഈ അന്ധവിശ്വാസത്തില്‍ കുടുങ്ങുകയില്ല. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അനുഗുണവും അഭിലഷണീയവുമായ ഫലങ്ങള്‍ ജനിതകസാങ്കേതിക വിദ്യ ഉപയോഗിച്ച് ജീന്‍ മോഡിഫിക്കേഷനിലൂടെ വിത്തുകളില്‍ ഉണ്ടാക്കുന്നു എന്നതാണ് സംഗതി. നിരവധി ശാസ്ത്രജ്ഞന്മാര്‍ ഗവേഷണം നടത്തിയിട്ടാണ് ഇത്തരം വിത്തുകള്‍ കണ്ടുപിടിക്കുന്നത്. ഇത്രയും ആളും അര്‍ത്ഥവും സമയവും ഉപയോഗിച്ച് മനുഷ്യന് ഹാനികരമായ വിത്തുകള്‍ ശാസ്ത്രം കണ്ടുപിടിക്കുമോ? മാത്രമല്ല, നല്ലതാണെങ്കില്‍ മാത്രമല്ലേ ആ വിത്തുകളും അത് ഉല്പാദിച്ച് വിതരണം നടത്തുന്ന കമ്പനികളും നിലനില്‍ക്കുകയുള്ളൂ.
ബയോടെക്‍നോളജി ഉപയോഗിച്ചുള്ള ഇത്തരം ജനിതകപരീക്ഷണങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിയിലുള്ള മനുഷ്യന്റെ കയ്യേറ്റമായാണ് മതങ്ങള്‍ കാണുന്നത്. അത്കൊണ്ട് ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും മതങ്ങള്‍ എതിരാണ്. ജി.എം.വിത്തുകളോട് ഒരു എതിര്‍പ്പ് ഇതാണ്. മറ്റൊന്ന് ജി.എം.വിത്തുകള്‍ ഉല്പാദിപ്പിക്കുന്നതും ലോകവ്യാപകമായി വിതരണം നടത്തുന്നതും അമേരിക്കയിലെ മോന്‍സാന്റോ എന്ന കമ്പനിയാണ്. ഈ രംഗത്ത് അവര്‍ കുത്തകയാണ് എന്ന് പറയാം. മറ്റ് കമ്പനികള്‍ ഈ മേഖലയില്‍ ഉയര്‍ന്ന് വരാത്തത് മോന്‍സാന്റിന്റെ കുറ്റമല്ലല്ലൊ. കാര്‍ഷികമേഖലയിലെ അമേരിക്കന്‍ കുത്തക അവസാനിപ്പിച്ച് അത് പിടിച്ചടക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ഇപ്പോള്‍ സംയുക്തമായി പരിശ്രമിച്ചു വരികയാണ്. അമേരിക്ക ഉല്പാദിപ്പിക്കുന്ന കാര്‍ഷികപ്രധാനമായ എന്തിനെയും അന്താരാഷ്ട്രതലത്തില്‍ എതിര്‍ത്ത് പ്രചാരണം നടത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് അവരുടെ രീതി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പരിസ്ഥിതി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ഫലത്തില്‍ അത്തരം സംഘടനകളെ വിലക്കെടുത്തിട്ടാണ് യൂറോപ്യന്‍ യൂനിയന്‍ തങ്ങളുടെ ഹിഡന്‍ അജണ്ട മറച്ചുപിടിച്ചുകൊണ്ട് ലോബിയിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കും, ജൈവവൈവിധ്യം നശിക്കും എന്നൊക്കെ പറയുന്നത് ഈ പ്രചാരവേലയുടെ ഭാഗമാണ്.
രാഷ്ട്രീയമായ എതിര്‍പ്പ് ഇവിടെ വരുന്നത് മോന്‍സാന്റോ പോലുള്ള കുത്തകകമ്പനികള്‍ ഈ രംഗത്ത് ഗവേഷണം നടത്തുകയും അവര്‍ കണ്ടുപിടിക്കുന്ന വിത്തുകള്‍ക്ക് പേറ്റന്റ് സമ്പാദിക്കുകയും വിത്തിന്റെ വിതരണം അവര്‍ കുത്തകയാക്കി വെക്കുന്നതും കൊണ്ടാണ്. മറ്റെന്താണ് ചെയ്യാന്‍ സാധിക്കുക. കോടിക്കണക്കിന് ഡോളര്‍ മുടക്കി കണ്ടുപിടിക്കുന്ന വിത്തിന് അവര്‍ക്ക് പേറ്റന്റ് വേണ്ടേ? വിത്തിന് അവര്‍ കാശ് വാങ്ങേണ്ടേ? ചൈനയില്‍ ഈ പ്രശ്നമൊന്നുമില്ല. അവര്‍ തികച്ചും പ്രായോഗികവാദികളാണ്. മോന്‍സാന്റോയുടെ പക്കല്‍ നിന്നും കാശ് കൊടുത്ത് വിത്ത് വാങ്ങുന്നു. ആ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത് ലഭിക്കുന്ന വിളവ് വിറ്റ് കാശാക്കുന്നു. പിന്നെയും വിത്ത് വാങ്ങുന്നു, വിളവ് വിറ്റ് ലാഭം ഉണ്ടാക്കുന്നു. മോന്‍സാന്റോക്കും ലാഭം,കര്‍ഷകര്‍ക്കും ലാഭം. സംഗതി നടന്നുപോകുന്നു. ജി.എം.വിത്തില്‍ ഗവേഷണം നടത്താനും വിത്ത് കച്ചവടം നടത്താനും ചൈനീസ് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറല്ല. അവര്‍ക്ക് വേറെയും പണികളുണ്ട്. ലോകത്ത് ചില സംഗതികള്‍ കുത്തകകള്‍ ഉണ്ടെങ്കിലേ നടന്നുപോകൂ എന്ന് ചൈനക്കാര്‍ക്ക് അറിയാം. അത്കൊണ്ടാണ് വിദേശകുത്തകകളെയും അവര്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.
ജി.എം.വിത്തുകളെ പറ്റി ഇവിടെ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ അതിശയത്തിലും അതിശയകരമാണ്. ജി.എം.പരുത്തിക്കൃഷി ചെയ്ത് കന്നുകാലികള്‍ ചത്തൊടുങ്ങിയെന്നും പരുത്തിക്കര്‍ഷകര്‍ കൂട്ട ആത്മഹത്യ ചെയ്യൂന്നു എന്നുമാണ് ഒന്ന്. ഇന്ന് ലോകമാസകലം ആളുകള്‍ കോട്ടണ്‍ വസ്ത്രത്തിലേക്ക് മടങ്ങുകയാണ്. അത്കൊണ്ട് കൂടുതല്‍ പരുത്തി ഉല്പാദിപ്പിക്കേണ്ടി വരുന്നു. പാരമ്പര്യ പരുത്തി വിത്തുകള്‍ കൊണ്ട് ആവശ്യമായത്ര പരുത്തി ഉല്പാദിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഇന്ന് ജി.എം.പരുത്തിക്കൃഷി വ്യാപകമായും വിജയകരമായും ചെയ്തുവരുന്നു. പരുത്തിക്കര്‍ഷകര്‍ സന്തോഷത്തിലാണ്. സമീപകാലമായി ഒരു പരാതിയും കേള്‍ക്കുന്നില്ല. പണ്ടെങ്ങോ ഏതോ കാരണത്താല്‍ ചില പശുക്കള്‍ ചത്തതാണ് ഇന്നും എതിര്‍ക്കുന്നവര്‍ ആയുധമാക്കുന്നത്. പരിസ്ഥിതി നശിക്കും എന്നൊക്കെ പറയുന്നത് ചിലരുടെ ഭാവനയാണ്. ആ ഭാവനകളെ ശാസ്ത്രം സാധൂകരിക്കുന്നില്ല. സര്‍ക്കാര്‍ ഗവേഷണം നടത്തി ഈ രംഗത്തെ കുത്തകവല്‍ക്കരണം തടയണം എന്നാണ് ഇടത് പക്ഷത്തെ ശാസ്ത്രാനുകൂലികള്‍ പറയുന്നത്. അതൊന്നും ഇവിടത്തെ സര്‍ക്കാരിന് കഴിയാത്ത കാര്യമാണ്. അത്രയും മുതല്‍ മുടക്കാനോ സ്വകാര്യകമ്പനികള്‍ ചെയ്യുന്ന പോലെ വിത്തിന്റെ ഉല്പാദനവും വിതരണവും ഒന്നും സര്‍ക്കാരിന് കഴിയില്ല. ആറളം ഫാം ഇന്ന് എവിടെയെത്തി? ഇത്തരം സംരംഭങ്ങള്‍ സ്വകാര്യമേഖലയില്‍ മാത്രമേ വിജയിക്കൂ എന്നാണ് അനുഭവം.
നമുക്ക് യഥാര്‍ഥത്തില്‍ ഭക്ഷ്യസമൃദ്ധി എന്നൊന്ന് ഇവിടെ നിലവിലില്ല. പ്രധാനാഹാരമായ അരി സുലഭമായി ലഭ്യമായത്കൊണ്ട് ഭക്ഷ്യക്ഷാമം ഇല്ലെന്നേയുള്ളൂ. മറ്റെല്ലാറ്റിനും ക്ഷാമം തന്നെയാണ്. അത്കൊണ്ടാണ് എല്ലാറ്റിനും വിലക്കൂടുതല്‍. വില കൂടിയത്കൊണ്ട് നമ്മള്‍ അരിയൊഴികെ മറ്റെല്ലാം കുറച്ചു മാത്രം വാങ്ങി ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം. എല്ലാവര്‍ക്കും ആവശ്യമായത്ര ഒന്നും സ്റ്റോക്കില്ല. ഉയര്‍ന്ന വില നിമിത്തം ആളുകള്‍ ഉപഭോഗം കുറച്ചത്കൊണ്ടാണ് ഇത്രയും സാധനങ്ങള്‍ കടകളില്‍ കാണുന്നത്. ഉദാഹരണത്തിന് മാമ്പഴ സീസണില്‍ എല്ലാവര്‍ക്കും ഓരോ മാങ്ങ വീതം ദിവസവും തിന്നാന്‍ പറ്റുമോ? വേണ്ടാഞ്ഞിട്ടാണോ? അല്ല കിട്ടാനില്ല. മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നത് തന്നെ മൂപ്പ് എത്താത മാങ്ങകള്‍ പറിച്ച് കാര്‍ബൈഡ് വാതകം നിറച്ച ഗോഡൌണുകളില്‍ സൂക്ഷിച്ച് കൃത്രിമമായി പഴുപ്പിച്ചിട്ടാണ്. അങ്ങനെ പഴുപ്പിക്കുന്ന മാങ്ങകള്‍ക്ക് മഞ്ഞ നിറം ഉണ്ടെന്നേയുള്ളൂ. ഒരു രുചിയും ഇല്ല. എല്ലാ പദാര്‍ത്ഥങ്ങളും സുഭിക്ഷമായി ഉല്പാദിപ്പിച്ചിരുന്നുവെങ്കില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാം യഥേഷ്ടം ലഭിക്കുമായിരുന്നു. കുറച്ച് ഉല്പാദിപ്പിച്ച് കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്നതാണ് നിലവിലെ രീതി. കര്‍ഷകര്‍ക്ക് കൂടുതല്‍ വില കിട്ടണം എന്നാണ് ഇവിടെ രാഷ്ട്രീയക്കാര്‍ പറയാറ്. കൂടുതല്‍ ഉല്പാദിപ്പിച്ചും വരുമാനം വര്‍ദ്ധിപ്പിക്കാമായിരുന്നു. അപ്പോള്‍ ഉപഭോക്താക്കളുടെ കാര്യവും നടക്കും. ഭക്ഷ്യസുരക്ഷയില്‍ നിന്ന് ഭക്ഷ്യസമൃദ്ധിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ഒന്നാണ് ജി.എം. വിത്തുകളുടെ ഉല്പാദനവും കൃഷിയും.
ഇടത്പക്ഷ നേതാക്കളോട് ഒരു അഭ്യര്‍ത്ഥനയുള്ളത്, നിലവില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സമൂഹത്തില്‍ കടുത്ത അന്ധവിശ്വാസങ്ങളാണുള്ളത്. ഇടത്പക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരും അനുഭാവികളും ഈ അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തരല്ല. പ്രസ്ഥാവനകള്‍ കൊണ്ട് നിങ്ങള്‍ അവരില്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കരുത്. ജി.എം. വിത്തുകള്‍ എന്ന ശാസ്ത്രീയ സാധ്യതകളെ നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക. കുത്തകകളുടെ കാര്യം വേറെ. രണ്ടും കൂട്ടിക്കുഴക്കരുത്. ഈ ലേഖനം വായിച്ചിട്ടാണ് ഇങ്ങനെ പറയുന്നത്. കുത്തക ഉണ്ടാക്കിയാലും സര്‍ക്കാര്‍ ഉണ്ടാക്കിയാലും ജി.എം.വിത്ത് എന്നത് ഒന്നാണല്ലൊ. അത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണല്ലൊ. സര്‍ക്കാര്‍ ഈ രംഗത്ത് മുതല്‍ മുടക്കി വിത്തുകള്‍ ഉല്പാദിക്കുന്നവരെ കുത്തകകളുടെ ജി.എം.വിത്തുകള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതിനെ എന്തിന് എതിര്‍ക്കണം. ഒന്നും ഇല്ലാത്ത അവസ്ഥയില്‍ എന്തെങ്കിലും ഉണ്ടാകുന്നതല്ലേ നല്ലത്. ഇനി മറ്റൊന്ന്, ആരെതിര്‍ത്താലും ജി.എം.വിത്തുകള്‍ ലോകത്തിന് ആവശ്യമുണ്ട്. നിങ്ങള്‍ ഈ യാഥാര്‍ഥ്യം ഇപ്പോള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ എന്ന പോലെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ ഇതും അംഗീകരിക്കേണ്ടി വരും. കമ്പ്യൂട്ടറും ഐടിയും ഇപ്പോഴും കുത്തകകളുടെ കൈകളില്‍ ആണെന്ന വസ്തുതയും മറക്കണ്ട.
GM Food Pros and Cons

എസ്. രാമചന്ദ്രന്‍ പിള്ളയ്ക്ക് അഭിവാദനങ്ങള്‍ !
എസ്.രാമചന്ദ്രന്‍ പിള്ളയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ എന്നറിയില്ല. കാരണം അദ്ദേഹം ഒരു ശാസ്ത്രസത്യം തുറന്ന് പറഞ്ഞിരിക്കുന്നു. ഇപ്രാവശ്യത്തെ കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോള്‍ സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചിരിക്കുന്നു. ഇപ്പോള്‍ കക്ഷിരാക്ഷ്ട്രീയഭേദമെന്യേ എല്ലാവരും ശാസ്ത്രീയസത്യങ്ങള്‍ക്ക് എതിരാണ്. അത്കൊണ്ട് എസ്.ആര്‍.പി. ഈ ഒറ്റ പ്രസ്ഥാവനയിലൂടെ കേരളത്തില്‍ മുഴുവന്‍ ജനങ്ങളുടെയും ശത്രു ആകേണ്ടതാണ്. ഇനി വരുംനാളുകളില്‍ അദ്ദേഹം സി.പി.എമ്മിന് ഒരു ബാധ്യതയാകുമോ എന്നറിയില്ല. കീടനാശിനികള്‍ , രാസവളം, ജി.എം.വിത്തുകള്‍ എന്നിവയ്ക്ക് കേരളം എതിരാണ്. എന്നാല്‍ ഈ മൂന്നും കൃഷിയ്ക്ക് ആവശ്യമാണ് എന്നാണ് എസ്.ആര്‍.പി. പറഞ്ഞതിന്റെ ചുരുക്കം. മാത്രമല്ല, ഇന്ന് പല തരത്തിലുള്ള പ്രചാരവേലകളും നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നില്‍ യൂറോപ്യന്‍ യൂനിയന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന യാഥാര്‍ഥമാണിത്. ഞാനും ഇത് തന്നെയാണ് ബ്ലോഗില്‍ കുറെ നാളുകളായി പറയുന്നത്. ജി.എം.വിത്തുകള്‍ ആരോഗ്യത്തിന് അപകടമാണെന്ന വിശ്വാസം അന്ധവിശ്വാസമാണെന്നും അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു.
എന്നാല്‍ അദ്ദേഹം പറഞ്ഞതിനെ നിഷേധിക്കാന്‍ കുറെ പഠനറിപ്പോര്‍ട്ടുകളുമായി ഇന്നലെ തന്നെ ആളുകള്‍ മുന്നോട്ട് വന്നിരുന്നു. സി.പി.ഐ.യിലെ കൃഷിമന്ത്രി അപ്പോള്‍ തന്നെ എസ്.ആര്‍.പി.യോട് വിയോജിച്ചു. മുഖ്യമന്ത്രി വി.എസ്സ്.ആകട്ടെ കേരളത്തെ ഒരു ജൈവസംസ്ഥാനമാക്കാനുള്ള തിരക്കിലാണ്. കെ.വി.തോമസ് ഒരേയൊരു പ്രസ്ഥാവനയോടെ കുരുക്കില്‍ അകപ്പെടുകയും അസാധാരണമായ മെയ്‌വഴക്കത്തോടെ ഊരിവരികയും ചെയ്തു. ഇന്ത്യ തന്നെ ഒരു ജൈവരാജ്യം ആകണമെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് 300കോടി അനുവദിച്ചിട്ടുണ്ട് എന്നും കേന്ദ്ര കൃഷി സഹമന്ത്രിയായ തോമസ് പറഞ്ഞതോടെ അദ്ദേഹം രക്ഷപ്പെട്ടു. ഇനിയിപ്പോള്‍ സി.പി.എമ്മിന്റെ പി.ബി.അംഗം കൂടിയായ എസ്.ആര്‍.പി.യെ ആളുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നോ അദ്ദേഹം മാറ്റിപ്പറയുമോ എന്നും അറിയില്ല. ആളുകളില്‍ ഒരു വിശ്വാസം രൂഢമൂലമാവുക, അതിനൊപ്പിച്ച് രാഷ്ട്രീയനേതാക്കളും പറയുക എന്നതാണ് നിലവിലെ രീതി. രാസവളവും കീടനാശിനികളും ജി.എം.വിളകളും വിഷമാണ് എന്നാണ് പൊതുവെ കേരളത്തിലെ വിശ്വാസം. ശാസ്ത്രീയസത്യം മറിച്ചാണെങ്കിലും ഇവിടെ ഉള്ള കാര്യം പറയാന്‍ പാടില്ല. കൃഷി നടത്തണമെങ്കിലും ഈ മൂന്നും കൂടിയേ പറ്റൂ. വേറെ ഒരു മാര്‍ഗ്ഗവുമില്ല. എന്നാലും ഇവ വിഷമാണ് എന്ന് പറയണം. അതാണ് നടപ്പ് രീതി. ഈ സമ്പ്രദായത്തെയാണ് ഡല്‍ഹിയില്‍ നിന്ന് വന്ന എസ്.ആര്‍.പി. വെല്ലുവിളിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഇത്രയും ധീരത പ്രകടിപ്പിച്ച പ്രിയപ്പെട്ട എസ്.ആര്‍.പി.ക്ക് ഞാന്‍ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. എന്നാലും താങ്കള്‍ ഒന്ന് മനസ്സിലാക്കുന്നത് നന്ന്. ഞാന്‍ വെറും ഒരു ബ്ലോഗര്‍ മാത്രമാണ്. എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. താങ്കള്‍ അങ്ങനെയല്ല. പലതും നഷ്ടപ്പെടാനുണ്ട്. പി.ബി.അംഗത്വം അത്ര വലുതല്ല. വി.എസ്സിന് പോലും അത് നഷ്ടപ്പെടേണ്ടി വന്നല്ലൊ. പക്ഷെ ജീവിതമെന്ന നാടകത്തില്‍ അഭിനയിച്ചു വിട വാങ്ങുമ്പോള്‍ ചുകപ്പ് പതാക പുതപ്പിക്കപ്പെടുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റ്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ ശാസ്ത്രസത്യങ്ങളായിരുന്നു സമൂഹത്തില്‍ പറയേണ്ടിയിരുന്നത്. ഇവിടെ പക്ഷെ വോട്ട് കിട്ടണമല്ലോ. വിശ്വാസങ്ങളെ എതിര്‍ത്ത് ജനങ്ങളെ വെറുപ്പിച്ചാല്‍ വോട്ട് നഷ്ടപ്പെടും. അത്കൊണ്ട് എന്താണോ വിശ്വാസം അതേ പറയാവൂ. ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ പ്രശ്നമില്ല. അവര്‍ കൃഷിയുടെ അഭിവൃദ്ധിക്ക് എല്ലാ ശാസ്ത്രസാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നു. അവിടെ രാസവളങ്ങളും കീടനാശിനികളും എന്‍ഡോസല്‍ഫാന്‍ ഉള്‍പ്പെടെ , ജി.എം.വിത്തുകളും ഉപയോഗിക്കുന്നു. ഇവിടെയും ഉപയോഗപ്പെടുത്തും. ആളുകള്‍ വിശ്വസിക്കുന്നു എന്ന് വെച്ച് വിശ്വാസം കൊണ്ട് കൃഷി നടത്താന്‍ പറ്റുമോ? കര്‍ഷകരല്ലല്ലോ വിശ്വസിക്കുന്നത്.
അത്കൊണ്ട് താങ്കള്‍ പറഞ്ഞില്ലെങ്കിലും കൃഷി ഉള്ള കാലത്തോളം രാസവളവും കീടനാശിനികളും പിന്നെ ജി.എം.വിത്തുകളും ഉപയോഗപ്പെടുത്തും. വേറെ വഴിയില്ലല്ലൊ. ജൈവകൃഷികൊണ്ട് ലോകം മുന്നോട്ട് പോകില്ല എന്ന് താങ്കള്‍ക്കറിയാമല്ലോ. പിന്നെ എന്തിനാ അതൊക്കെ തുറന്ന് ആളുകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നത്. മാത്രമല്ല, കൃഷിയുമായി ബന്ധമില്ലാത്തവരല്ലെ വിശ്വസിക്കുന്നത്. അത്കൊണ്ട് താങ്കള്‍ ഈ അപ്രിയസത്യം കേരളത്തിന്റെ മണ്ണില്‍ വെച്ചു പറയണ്ടായിരുന്നു. പറ്റുമെങ്കില്‍ , ശാസ്ത്രീയസത്യങ്ങളോട് കൂറ് പുലര്‍ത്തണം എന്ന് നിര്‍ബന്ധമില്ലെങ്കില്‍ താങ്കളുടെ പ്രസ്ഥാവന തിരുത്തി നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെടാതെ നോക്കണം.
ബയോടെക്‍നോളജി എന്നത് ഇക്കാലത്തെ ഒരു വരദാനമാണ്. ഇനി ലോകത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റണമെങ്കില്‍ ഈ ശാസ്ത്രസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയേ മതിയാവൂ. ജി.എം.വിത്തുകളിലൂടെ വലിയൊരു കാര്‍ഷികവിപ്ലവത്തിന് തയ്യാറെടുക്കുകയാണ് ലോകം. സങ്കരയിനം വിത്തുകളുടെ കണ്ടുപിടുത്തമാണ് ഒന്നാം കാര്‍ഷികവിപ്ലവം. ജി.എം.വിത്തുകളുടെ കണ്ടുപിടുത്തത്തോടെ രണ്ടാം വിപ്ലവത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. അതേ സമയം കാര്‍ഷികമേഖലയില്‍ ആധിപത്യം നേടാന്‍ എസ്.ആര്‍.പി. പറഞ്ഞപോലെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും കടുത്ത മത്സരത്തിലാണ്. യൂറോപ്യന്‍ യൂനിയന്റെ പ്രചാരണവലയത്തില്‍ പല പരിസ്ഥിതിസംഘടനകളും വീണുപോയിരിക്കുന്നു. അത്തരം സംഘടനകള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ നല്ല പോലെ ഫണ്ടിംഗ് നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ചൈനയുടെ നിലപാടായിരുന്നു നമുക്ക് നല്ലത്. എന്തായാലും പ്രായോഗികതയെ തോല്‍പ്പിക്കാന്‍ പ്രചാരണങ്ങള്‍ക്ക് കഴിയില്ല. എന്തെന്നാല്‍ നിലനില്‍പ്പിന്റെ ഒരു പ്രശ്നമുണ്ടല്ലൊ.
ചെടികള്‍ക്കും വിളകള്‍ക്കും ജനിതകമാറ്റം വരുത്തുന്നത്കൊണ്ട് ഒരു ദൂഷ്യവും വരാനില്ല എന്ന് മാത്രമല്ല ഗുണങ്ങളും നേട്ടങ്ങളും ഒരുപാട് ഉണ്ട് താനും. ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് വായിക്കാം. നമ്മള്‍ മാവ് , പേര, സപ്പോട്ട മുതലായ ചെടികള്‍ ഗ്രാഫ്റ്റിങ്ങ് രീതിയില്‍ ഒട്ടിക്കാറുണ്ടല്ലൊ. അത് തന്നെ ജനിതകമാറ്റം ചെയ്യലാണ്. ജനിതക മാറ്റം ചെയ്യാന്‍ വേണ്ടി തന്നെയാണ് അവ ഒട്ടിക്കുന്നത്. ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് ഇവിടെ വായിക്കാം. അങ്ങനെ നമ്മള്‍ ഒട്ട് രീതിയില്‍ ഗുണമേന്മയുള്ള പുതിയ ചെടികള്‍ ഉണ്ടാക്കുന്നതിന്റെ ഏറ്റവും സമ്പുഷ്ടവും കൃത്യതയാര്‍ന്നതും ബൃഹത്തായതുമായ ആവിഷ്ക്കാരവുമാണ് ജി.എം. വിത്തുല്പാദനത്തില്‍ സംഭവിക്കുന്നത്. വിത്തിന്റെ ഉല്പാദനത്തിലും വിതരണത്തിലും കുത്തക കമ്പനികളുടെ ആധിപത്യം ഉണ്ടാവും എന്നൊരു പ്രശ്നമുണ്ട്. അതിനിപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും? ഏതിലാണ് കുത്തക ഇല്ലാത്തത്. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാവുക എന്നതല്ലേ പ്രധാനം. ഈ രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തണം എന്നാണ് എസ്.ആര്‍.പി. നിര്‍ദ്ദേശിക്കുന്നത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇന്നത്തെ ഈ മിക്സ്ഡ് എക്കണോമി സമ്പ്രദായത്തിലും അത് സാധ്യമാണ്.
എസ്.ആര്‍.പി. ഇന്നലെ (1.1.11) ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ ടെലഫോണ്‍ അഭിമുഖം ഞാന്‍ റെക്കോര്‍ഡ് ചെയ്തത് താഴെ നിന്ന് കേള്‍ക്കാം.
എസ്.രാമചന്ദ്രന്‍ പിള്ള ഇന്നലെ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചുവടെ വായിക്കാം.

ജനിതകമാറ്റത്തെ അനുകൂലിച്ച് എസ്. ആര്‍. പി; മുല്ലക്കര എതിര്‍ത്തു.
( കടപ്പാട്:മാതൃഭൂമി/2.1.11)
അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ്സ്
തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിളയുടെ കൃഷിയെച്ചൊല്ലി സി.പി.എം. -സി.പി.ഐ. നിലപാടുകള്‍ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സില്‍ ഏറ്റുമുട്ടി. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും കൃഷി മന്ത്രി മുല്ലക്കര രത്‌നാകരനുമാണ് പരസ്യനിലപാടുമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കും രാസകീടനാശിനികള്‍ക്കും അനുകൂലമായ നിലപാട് എസ്.ആര്‍.പി. സ്വീകരിച്ചപ്പോള്‍ അതിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നയം മുല്ലക്കര ആവര്‍ത്തിച്ചു വിശദീകരിച്ചു.
ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരായ നിലപാടില്‍ ഇതുവരെ ഒറ്റക്കെട്ടായിരുന്ന ഇടതു കക്ഷികള്‍ക്കിടയില്‍ പ്രകടമായ ഭിന്നത കടന്നുവന്നിരിക്കുകയാണ്. അതേസമയം, എസ്.ആര്‍.പി. പറഞ്ഞത് പാര്‍ട്ടി നിലപാടാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരായ സര്‍ക്കാര്‍ നയം രൂപപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും കാര്യമായ പങ്ക് വഹിച്ചിരുന്നു. തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ വി.എസ്. ഇതുവരെ തയ്യാറായിട്ടുമില്ല. അങ്ങനെ വരുമ്പോള്‍ ഇത് സി.പി.എം. -സി.പി.ഐ. തര്‍ക്കം എന്നതിലുപരി സി.പി.എമ്മിലെ ആഭ്യന്തര തര്‍ക്കത്തിലെപുതിയൊരു അദ്ധ്യായമായി മാറുകയാണ്.
കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ കാര്‍ഷിക മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്‍ഷികാദായം വര്‍ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും. എന്നാല്‍ ഇത്തരം വിത്തുകളുടെ ഉപയോഗത്തിനു മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനയും നടത്തണം'' -അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ ഉല്‍പാദനക്ഷമതയും കൃഷിക്കാരുടെ അദ്ധ്വാനക്ഷമതയും ഉയര്‍ത്തുന്നതിനാവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണം. കാര്‍ഷികോത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ആവശ്യമാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്കു പിന്നില്‍ മോണ്‍സാന്‍േറാ പോലുള്ള അമേരിക്കന്‍ കുത്തകകളാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍ മറുഭാഗത്ത് ജൈവഭക്ഷണത്തിനു പിന്നില്‍ യൂറോപ്യന്‍ കമ്പനികളാണ്. ഇവരുടെ പോരില്‍ നമ്മള്‍ ഒരു പക്ഷം ചേര്‍ന്നു നില്‍ക്കേണ്ട കാര്യമില്ല. ജൈവകൃഷി രീതികള്‍ എത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. രാസകീടനാശിനികള്‍ ഒഴിവാക്കുന്നത് കാര്‍ഷികോത്പാദനത്തെ വല്ലാതെ ബാധിക്കുമെന്നും എസ്.ആര്‍.പി. ചൂണ്ടിക്കാട്ടി.
എസ്.ആര്‍.പിയോട് ബഹുമാനപൂര്‍വം വിയോജിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് മുല്ലക്കര സംസാരിച്ചു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ജനിതക ഗവേഷണത്തിനും ജൈവസാങ്കേതികവിദ്യയ്ക്കും എതിരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജൈവവൈവിധ്യ കലവറ എന്ന നിലയില്‍ കേരളം ബയോഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ടാണ്. കേരളത്തെ ജി.എം. ഫ്രീ സോണ്‍ ആക്കി നിലനിര്‍ത്തണമെന്ന് ഡോ.എം.എസ്.സ്വാമിനാഥന്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകളുടെ ബയോസേഫ്റ്റി സംബന്ധിച്ച വ്യക്തതയില്ല. ഇവയ്ക്ക് ജനിതകമലിനീകരണ സാദ്ധ്യത ഇല്ലെന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ ഒരു ശതമാനം മാത്രമാണ് കേരളമെങ്കിലും രാജ്യത്തെ സസ്യ -മത്സ്യ സമ്പത്തില്‍ 30 ശതമാനവും ഇവിടെയാണുള്ളത്. അതിനാല്‍ത്തന്നെയാണ് ഇവിടെ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചത്. കേരളത്തിന് താത്പര്യമില്ലെങ്കില്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്കെതിരായ നിലപാടുമായി മുന്നോട്ടു പോകാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് പാര്‍ലമെന്‍റില്‍ സമ്മതിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെയാണ് കേരളത്തില്‍ ഓപ്പണ്‍ ഫീല്‍ഡ് പരീക്ഷണം അനുവദിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്'' -മുല്ലക്കര വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ പോലൊരു വിഷയം നമുക്കു മുന്നിലുള്ളപ്പോള്‍ രാസകീടനാശിനികള്‍ വേണമെന്നു പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. തലമുറകള്‍ക്കു തന്നെ ദൂഷ്യമുണ്ടാവും എന്നു ഭയപ്പെടുന്ന കീടനാശിനികള്‍ പരീക്ഷിക്കാനുള്ള ശേഷി ഇനി കേരളത്തിനില്ല. അതിനാല്‍ത്തന്നെയാണ് രാസകീടനാശിനികളുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടു വരാനുള്ള തീരുമാനമെടുത്ത് മുന്നോട്ടു പോകുന്നത്. കേരളത്തില്‍ ഓര്‍ഗാനിക് ഫാമിങ് വിജയകരമായി മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുല്ലക്കരയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ഹാളിലുണ്ടായിരുന്ന പ്രതിനിധികള്‍ സ്വീകരിച്ചത്.
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസര്‍ ഡോ.വി.കെ.രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ.സി.ശശിധര്‍, ആര്‍.ഹേലി, എ.വിജയരാഘവന്‍, ഡോ.കെ.പി.പ്രഭാകരന്‍ നായര്‍, ഡോ.കെ.ജെ.ജോസഫ്, ഡോ.ആര്‍.രാംകുമാര്‍, എസ്.ഉഷ തുടങ്ങിയവരും സംബന്ധിച്ചു.

ശ്രീ. കെ.കരുണാകരന്‍ ബാക്കി വെച്ചു പോയത് ....
ബ്ലോഗ് വായനക്കിടയില്‍ ഒരു പോസ്റ്റിന്റെ തലക്കെട്ട് കണ്ടത് ലീഡര്‍ക്ക് ഇനി നമുക്ക് മാപ്പ് കൊടുത്തൂടെ ... എന്നാണ്. എന്തിനാണ് അല്ലെങ്കില്‍ ആരാണ് ലീഡര്‍ക്ക് മാപ്പ് കൊടുക്കേണ്ടത്? കേരളത്തിലെ ജനാധിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്ന സാധാരണക്കാരുടെ മനസ്സുകളില്‍ ഒരു ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പക്ഷെ അവര്‍ക്ക് തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ വേദി ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ സാധാരണക്കാര്‍ക്ക് പത്രങ്ങളില്‍ എഴുതാന്‍ കഴിയില്ല.പ്രസംഗിക്കാന്‍ കഴിയില്ല. ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ കഴിയില്ല. അവരുടെ നാക്കുകള്‍ക്ക് വളരെ പരിമിതിയുണ്ട്. അന്യോന്യമുള്ള സംസാരം പോലും ഇപ്പോള്‍ അപൂര്‍വ്വമാണ്. അത്കൊണ്ട് സാധാരണക്കാര്‍ ഇപ്പോള്‍ വെറും മൂകസാക്ഷികള്‍ മാത്രമാണ്. ഒച്ച വെക്കുന്നവരുടെ ശബ്ദഘോഷങ്ങളാണ് സമൂഹത്തിന്റെ അഭിപ്രായങ്ങളായി കരുതപ്പെടുന്നത്. സാധരണക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആകെയുള്ള അവസരം കൈയ്യില്‍ ഒരു ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ മാത്രമാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാന്‍ ബാലറ്റ് പേപ്പര്‍ കൈയില്‍ കിട്ടാറില്ല. വീതം വയ്പ്പിലൂടെ സ്ഥാനം കരസ്ഥമാക്കുന്ന, യോഗ്യത കുറഞ്ഞവരെ അഗീകരിക്കുക എന്ന വിധിയാണ് അവര്‍ക്കുള്ളത്.
ശ്രീ.കെ.കരുണാകരന്‍ മരണപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ നേതാവ് എന്ന് പ്രകടിപ്പിക്കാനുള്ള അവസരം സാധാരണക്കാര്‍ക്ക് കിട്ടിയത്. മരണം സംഭവിച്ച് സംസ്ക്കാരം നടക്കുന്നതിനിടിയില്‍ കഴിഞ്ഞുപോയ രണ്ട് രാവും പകലും കേരളം അക്ഷരാര്‍ത്ഥത്തില്‍ കണ്ണടച്ചില്ല. അന്ത്യയാത്ര കടന്നുപോയ വഴികളില്‍ നീളെ ആളുകള്‍ രാത്രി പുലരുന്നത് വരെയും കാത്തിരുന്നു. ഒരു നേതാവിനും കേരളം ഇത്രയും വികാരനിര്‍ഭരമായ അന്ത്യോപചാരം നല്‍കിയിട്ടില്ല. അന്തരിച്ച ലീഡറോട് ജനങ്ങള്‍ക്കുള്ള വികാരവായ്പ്പ് കണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ അന്തം വിട്ടുപോയിട്ടുണ്ടാവണം. തങ്ങള്‍ എത്ര നിസ്സാരന്മാര്‍ എന്ന് ഒരു ഗണം അവര്‍ ആലോചിച്ചു പോയിട്ടുണ്ടാവും.
മാപ്പ് ചോദിക്കാന്‍ മാത്രം എന്ത് അപരാധമായിരുന്നു കരുണാകരന്‍ കേരളത്തോട് ചെയ്തിരുന്നത്? പാമോയില്‍ കേസ് അവിടെ നില്‍ക്കട്ടെ. ഇറക്കുമതിയില്‍ നഷ്ടം ഏര്‍പ്പെട്ടു എന്നാണ് കേസ്. ഇറക്കുമതിയില്‍ അഴിമതി ആരോപിച്ചിട്ടില്ല. ബംഗാളില്‍ അതേ പാമോയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായതിനെക്കാളും ലാഭം കേരളത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായിട്ടുണ്ട്. പിന്നെയുള്ളത് രാജന്‍ കേസ് ആണ്. രാജന്‍ കൊല ചെയ്യപ്പെട്ടത് തീര്‍ച്ചയായും ദൌര്‍ഭാഗ്യകരമാണ്. എന്നാല്‍ രാജന്‍ മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്. രാജന്‍ കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍ കൊലയാളി എന്നും കരിങ്കാലി എന്നും അദ്ദേഹം നിരന്തരം എതിരാളികളാല്‍ തേജോവധം ചെയ്യപ്പെട്ടു. എന്നാല്‍ അത്തരം പ്രചാര വേലകള്‍ ഒന്നും അദ്ദേഹത്തിന് ഏശിയിരുന്നില്ല.
മഹാത്മാ ഗാന്ധിജിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്പകയാല്‍ എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഈച്ചരവാര്യരുടെ ദു:ഖം മാത്രം ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത് അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്. എന്താണ് ആ പകയ്ക്ക് കാരണം? കേരളം തീര്‍ത്തും മാര്‍ക്സിസ്റ്റ് അധീനതയില്‍ അകപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്ഥാനമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ പൌരസ്വാതന്ത്ര്യം എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരിക്കും എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. അങ്ങനെ മാര്‍ക്സിസ്റ്റ് കുത്തക ആകുമായിരുന്നതില്‍ നിന്ന് അദ്ദേഹം തന്റെ അസാമാന്യമായ നേതൃപാടവം കൊണ്ടും സംഘാടനശേഷി കൊണ്ടും കേരളത്തെ രക്ഷിച്ചെടുത്തു. ആ ജനാധിപത്യ കേരളത്തെ ഇവിടെ ബാക്കി വെച്ചിട്ടാണ് ലീഡര്‍ നമ്മോട് വിട പറഞ്ഞത്.
അദ്ദേഹം ബാക്കി വെച്ച കേരളം ഇനിയൊരിക്കലും മാര്‍ക്സിസ്റ്റ് കുത്തകാധിപത്യത്തില്‍ അകപ്പെടാതെ ഇവിടെ ഉണ്ടാവും. അതിന്റെ രാഷ്ട്രീയ ഗുണഫലം കോണ്‍ഗ്രസ്സിലെ വീതം വയ്പ്പ് വിരുതന്മാര്‍ അനുഭവിച്ചു പോകുന്നെങ്കില്‍ അനുഭവിച്ച് പോകട്ടെ. നമ്മള്‍ സാധാരണക്കാര്‍ക്ക് നിര്‍ഭയം വഴി നടന്നു പോകാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ മതി. മുരളിയെ തിരിച്ചെടുക്കുന്നതെല്ല്ലാം അവരുടെ കാര്യം. മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ വേണ്ടി എത്രയോ പ്രാവശ്യം കരുണാകരന്‍ ഡല്‍ഹിയില്‍ പോയി ഹൈക്കമാന്റിനെ കണ്ടു. മുരളി തന്നെ പരസ്യമായി മാപ്പ് പറഞ്ഞു. എന്നിട്ടും അദ്ദേഹം മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും മുരളിയെ തിരിച്ചെടുക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള സന്മനസ്സ് ഇവിടത്തെ വീതംവയ്പ്പ് വീരന്മാര്‍ക്ക് ഉണ്ടായില്ല.
രാഷ്ട്രീയ എതിരാളികളുടെ മാപ്പ് അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. എന്തെന്നാല്‍ അവരോട് ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല്ല. നേരെ മറിച്ച് കോണ്‍ഗ്രസ്സിലെ വീതംവയ്പ്പ് നേതാക്കളാണ് അദ്ദേഹത്തോട് കടുത്ത തെറ്റ് ചെയ്തുകൊണ്ടേയിരുന്നത്. ഇല്ല്ലാത്ത ചാരക്കേസില്‍ കുടുക്കി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കിയത് ഇപ്പറഞ്ഞ കോണ്‍ഗ്രസ്സുകാരാണ്. ആ കേസ് ചാരമായിട്ടും അദ്ദേഹത്തോട് മാപ്പ് പറയാനുള്ള മാന്യത അവര്‍ കാണിച്ചില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് പോയി പാര്‍ട്ടിയെ അങ്ങേയറ്റം ദ്രോഹിച്ചവരും , കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരും പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നവരും, ചേര്‍ന്നവരുമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ള അധികം പേരും. അവരോളം തെറ്റ് കരുണാകരനോ മുരളിയോ കോണ്‍ഗ്രസ്സിനോട് ചെയ്തിട്ടില്ല. ഇതൊന്നും പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കറക്ക് കമ്പനികള്‍ക്ക് സംഘടനയെ വരുതിയിലാക്കി നിര്‍ത്താന്‍ കഴിയുന്നു എന്നതാണ് നമ്മള്‍ കാണുന്നത്. കോണ്‍ഗ്രസ്സിന്റെ കാര്യം മാത്രമല്ല.
രാജന്‍ കേസ് ആളുകള്‍ ഇത്രയും പ്രധാനമായി കാണാന്‍ കാരണം ഈച്ചരവാര്യര്‍ കൊടുത്ത കേസും അതിന്റെ അനന്തര നടപടികളും വിധിയും ഒക്കെയാണ്. ഈച്ചരവാര്യരുടെ കൃതിയും പിറവി എന്ന സിനിമയും ഒക്കെ ഒരു ഘടകമാണ്. എന്നാല്‍ കൊല്ലപ്പെടുന്നവരുടെയെല്ലാം ബന്ധുക്കളുടെ ദു:ഖം ഒരു പോലെയാണെന്ന് ആളുകള്‍ ഓര്‍ക്കുന്നില്ല. ആര് ആരെ കൊന്നാലും തെറ്റാണ്, അപലപിക്കപ്പെടേണ്ടതാണ്. മറ്റൊരു മനുഷ്യനെ കൊല്ലാന്‍ ആര്‍ക്കും തോന്നാന്‍ പാടില്ലാത്തതാണ്. എന്തെന്നാല്‍ ഏതൊരു മനുഷ്യന്റെയും ആയുസ്സ് നിശ്ചിതമാണ്. കൊല്ലപ്പെട്ടവന്‍ വേഗം ചത്തു എന്നേയുള്ളൂ , കൊന്നവന്‍ ചാകാന്‍ കുറച്ച് കാലം കഴിയണം എന്നും.
രാജന്റെ കൊലപാതകവുമായി കരുണാകരന് ബന്ധമുള്ളത് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മാത്രമാണ്. നക്സലുകള്‍ ആളുകളുടെ തല അറുത്ത് വീട്ടിന്റെ മതിലുകളില്‍ കൊണ്ടുവെക്കുന്ന കാലമായിരുന്നു അത്. വര്‍ഗ്ഗശത്രുവിന്റെ ഉന്മൂലനമായിരുന്നു അന്ന് നക്സലുകളുടെ പ്രഖ്യാപിതപരിപാടി. നക്സലുകള്‍ ആളെക്കൊല്ലുന്നതും തെറ്റ് തന്നെയാണ്. ആ നക്സലുകളെ അമര്‍ച്ച ചെയ്യുക എന്നത് അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ നയമായിരുന്നു. ആ നയത്തിന്റെ ഭാഗമായാണ് രാജന്‍ പോലീസ്കാരാല്‍ കൊല്ലപ്പെട്ടത്. രാജനെ പ്രത്യേകമായി പിടിച്ചുകൊല്ലണം എന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ ഉത്തരവ് ഇട്ടിട്ടില്ല. കൊന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീസ്കാര്‍ക്കാണ്. പ്രതികളെ പിടിച്ചു കൊല്ലാന്‍ പോലീസുകാരെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയൊരു വകുപ്പും ഇല്ല. എന്നിട്ടും ഇന്നും പോലീസുകാര്‍ പ്രതികളെ കൊല്ലുന്നു. സമൂഹത്തിലും പോലീസിലും ഇന്നും കൊലപാതകികളും കൊലപാതകം ചെയ്യാന്‍ നെഞ്ചുറപ്പുള്ളവരും വിഹരിക്കുന്നുണ്ട് എന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണ്.
അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ലീഡര്‍ക്ക് ആരും മാപ്പ് കൊടുക്കേണ്ടതില്ല എന്നാണ്. ലീഡറോട് അനീതി കാണിച്ച കോണ്‍ഗ്രസ്സിലെ വീതംവയ്പ്പ് ഭാരംതാങ്ങികളാണ് ജനങ്ങളോട് മാപ്പ് ചോദിക്കേണ്ടിയിരുന്നത്. പക്ഷെ അതിന്റെ ആവശ്യം അവര്‍ക്ക് വരുന്നില്ല. എന്തെന്നാല്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനേ വോട്ട് ചെയ്യാന്‍ പറ്റൂ. കരുണാകരനോട് അനീതി കാണിച്ചു എന്ന് വെച്ച് കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചാല്‍ , അത് ഇരുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യവും അടിമത്വം ഇരന്ന് വാങ്ങുന്നതിന് സമവും ആകുമെന്ന് ജനങ്ങള്‍ക്കറിയാം. അത്തരത്തിലുള്ള ഒരു പാര്‍ട്ടി സംവിധാനമാണല്ലോ അപ്പുറത്ത് ഉള്ളത്. ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി- ചെന്നിത്തല വീതംവയ്പ്പ് പ്രഭൃതികളെ താങ്ങി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. മാര്‍ക്സിസ്റ്റ് വിരോധം ഒന്ന് മാത്രമാണ് ആളുകളെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അവര്‍ പറയുന്നത് പോലെ ഒരു യഥാര്‍ഥ ഇടത്പക്ഷമായിരുന്നു സി.പി.എം. എങ്കില്‍ , ആക്രമണവും നാടന്‍ ബോമ്പും , കള്ളവോട്ടും ധാര്‍ഷ്ട്യവും വെടിയാന്‍ അണികളോട് നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് അമിതമായ ആസ്ഥി വാരിക്കൂട്ടുന്നതില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല. മെയ്യനങ്ങാതെ ഇസ്തിരി ചുളിയാത്ത ഖദര്‍ധാരികളുടെ പത്രാസ് അപ്പോള്‍ കാണാമായിരുന്നു. പക്ഷെ സി.പി.എമ്മിന് ഇനി മാറാന്‍ കഴിയില്ല. ആദര്‍ശത്താല്‍ പ്രചോദിതരായി കമ്മ്യൂണിസം സ്വീകരിച്ചവരുടെ കൈയ്യിലല്ല ആ പാര്‍ട്ടിയും ഇന്ന്.
കേരാളത്തിന്റെ വികസനത്തിലും പുരോഗതിയിലും കരുണാകരന്റെ മുദ്രയുമുണ്ട്. പക്ഷെ അതിനേക്കാളും എല്ലാമുപരി അദ്ദേഹം നമുക്കായി ബാക്കി വെച്ചത് ബംഗാളാകാത്ത ഒരു കേരളമാണ്. അതിനായി മാത്രമെങ്കിലും ജനാധിപത്യകേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു ......
(എന്റെ ഒരു പഴയ പോസ്റ്റും വായിക്കാം)

കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രം
എന്റെ ബ്ലോഗ് പതിവായി വായിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി വടകരയില്‍ നിന്നും എന്നെ കാണാന്‍ ബാംഗ്ലൂരില്‍ വന്നിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് വിമതര്‍ കൂട്ടത്തോടെ ജയിച്ച മേഖലയില്‍ നിന്നാണ് പുള്ളി വരുന്നത്. കമ്മ്യൂണിസത്തെയും അതിന്റെ ഭാവിയെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായി തന്നെ സംസാരിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യമായ പരിഗണനയും ഉദ്ദേശിച്ച കാര്യങ്ങളുടെ ഫലപ്രാപ്തിയും ലഭിക്കാത്തവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി ഇടത് ഏകോപനസമിതി രൂപീകരിച്ചത്. അങ്ങനെ വരുമ്പോള്‍ അക്കൂട്ടര്‍ക്ക് എങ്ങനെ ഒരു നല്ല ഇടത് പക്ഷ ബദല്‍ ആകാന്‍ കഴിയും? എന്ത്കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് ആളുകള്‍ക്ക് ഇങ്ങനെ വെറുപ്പ് വര്‍ദ്ധിക്കാന്‍ കാരണം എന്ന് തുടങ്ങി കമ്മ്യൂണിസത്തിന്റെ പ്രസക്തിയും ഭാവിയും അങ്ങനെ നിരവധി കാര്യങ്ങള്‍ അവന്‍ ചോദിച്ചു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആളുകള്‍ വെറുക്കുന്നതിന് എത്രയോ കാരണങ്ങളുണ്ട്. അവരുടെ ഓരോ വാക്കും പ്രവര്‍ത്തിയും ആളുകളില്‍ വെറുപ്പ് വര്‍ദ്ധിപ്പിച്ച് കൊണ്ടേയിരിക്കുന്നു, വെറുക്കുന്നവരുടെ കൂടെ ആളുകള്‍ കൂടിക്കൊണ്ടേ വരുന്നു എന്നതാണ് സത്യം. കാരണങ്ങളെ പ്രത്യേകമായി എടുത്ത് വിശകലനം ചെയ്യാന്‍ കഴിയില്ല. അതിന്റെ ആവശ്യവുമില്ല. വെറുപ്പുകള്‍ ഒന്നൊന്നായി കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമായിക്കൊണ്ടേ വരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കേരളത്തിലെ ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറന്തള്ളപ്പെട്ടത്. ജനങ്ങളെ മനസ്സിലാക്കാനുള്ള കോമണ്‍ സെന്‍സ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് തീരെയില്ല. നേതാവായിക്കഴിഞ്ഞാല്‍ അണികള്‍ തങ്ങളുടെ അടിമകള്‍ ആണെന്നാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ കരുതുന്നത്. തങ്ങള്‍ എന്ത് പറഞ്ഞാലും അണികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ അങ്ങനെ വിഴുങ്ങുന്നവരുടെ സംഖ്യ അനുദിനം കുറഞ്ഞുവരികയാണ്.
കണ്ണൂര്‍ ജില്ലാ സെക്രട്ടരി കഴുത്തിന് സുഖമില്ലാത്തത്കൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധിക്ക് അപേക്ഷിക്കുന്നു. പോലിസ് മര്‍ദ്ധനം മൂലമാണ് കഴുത്തിന് സുഖമില്ലാത്തതായത് പോലും. ഇപ്പോള്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ ആണത്രെ. അവധിക്ക് അപേക്ഷിച്ചാല്‍ അനുവദിക്കാതിരിക്കാന്‍ പറ്റുമോ എന്നാണ് ഒരു ഉന്നത നേതാവ് പ്രതികരിച്ചത്. ഈ അവധിചികിത്സാപ്രയോഗ വിശദീകരണം അപ്പാടെ അണികള്‍ വിശ്വസിച്ചിരിക്കും എന്നാണ് നേതാക്കള്‍ കരുതുന്നുണ്ടാവുക. എന്നാല്‍ അവധി ചികിത്സയുടെ പിന്നാമ്പുറ കഥകള്‍ കാതോടുകാതായി പ്രചരിക്കുന്നത് നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ എന്നറിയില്ല. ഏതായാലും പത്രങ്ങള്‍ അതിനെക്കുറിച്ച് പിന്നെയൊന്നും എഴുതിയിട്ടില്ല. ചികിത്സ കഴിഞ്ഞ് വന്നാല്‍ സെക്രട്ടരി സ്ഥാനം മടക്കി നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ അത് അപ്പോള്‍ ആലോചിക്കും എന്ന പാര്‍ട്ടി വക്താവിന്റെ മറുപടിയും അവധിയെക്കുറിച്ച് അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും എല്ലാം തുറന്ന് പറയുന്നുണ്ട്.
ചികിത്സയും അവധിയും കഴിഞ്ഞ് ആ ഉഗ്രപ്രതാപിയായിരുന്ന നേതാവിന് സെക്രട്ടരിക്കസേര മടക്കിക്കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ അടക്കം പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ജനം കരുതും. മാത്രമല്ല ആ നേതാവിനെതിരെ സ്വന്തം ജന്മനാട്ടില്‍ പോലും വാള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി ശ്രുതിയുണ്ടായിരുന്നു. അവധിചികിത്സ ലഭിക്കേണ്ടവര്‍ പാര്‍ട്ടിയില്‍ ഇനിയും ഉണ്ടാകില്ലേ എന്നും അണികള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം. എന്തായാലും അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വരവില്‍ വര്‍ദ്ധിക്കുകയില്ല എന്ന് മാത്രമല്ല, നഷ്ടം കൂടുകയും ചെയ്യും. ഇങ്ങനെ ഓരോ ദിവസവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമാക്കുന്ന ഏര്‍പ്പാടിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനം മുഴുകിയിരിക്കുന്നത്. പാര്‍ട്ടിയെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ല എന്ന് പറയുമ്പോഴും പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ തൊലിയുരിക്കപ്പെടുകയാണെന്ന് നേതാക്കള്‍ അറിഞ്ഞതായി ഭാവിക്കുന്നേയില്ല.
ആസ്തിയോടും പണത്തോടും കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ആര്‍ത്തി സുവിദിതമാണ്. പാര്‍ട്ടി സമ്പത്ത് വാരിക്കൂട്ടുക, നേതാക്കള്‍ അത് അനുഭവിച്ച് ഉന്മത്തരാവുക എന്നതാണ് ശൈലി. മറ്റ് പാര്‍ട്ടിക്കാര്‍ ഒറ്റയ്ക്ക് സമ്പാദിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി കൂട്ടായി പാര്‍ട്ടി എന്ന നിലയിലാണ് സമ്പാദിക്കുക. അത്കൊണ്ട് ഗുണം കൂടുതല്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്കാണ്. കൂട്ടായി സമ്പാദിക്കുമ്പോള്‍ നേട്ടം പതിന്മടങ്ങാണ്. പാര്‍ട്ടി നോട്ടമിട്ട വസ്തുവും കെട്ടിടങ്ങളും അനായാസമായി പാര്‍ട്ടി അധീനതയിലാകും. ഈ മന്ത്രിസഭയുടെ കാലത്ത് പാര്‍ട്ടി എത്ര ആസ്തി സമ്പാദിച്ചു എന്ന കണക്ക് അണികള്‍ക്ക് ഒരിക്കലും ലഭ്യമാവുകയില്ല. ഇതിലൊന്നും യാതൊരു അപാകതയും കാണാത്തവര്‍ തന്നെയാണ് ഇന്നും പാര്‍ട്ടിയുടെ ഭൂരിപക്ഷം അണികളും എന്നത് സത്യമാണെങ്കിലും ഈ വെട്ടിപ്പിടുത്തത്തില്‍ അമര്‍ഷം പൂണ്ട് പാര്‍ട്ടിയോട് വിട പറയുന്നവരുടെ എണ്ണം ദിവസവും കൂടി വരുന്നുണ്ട്.
പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ ഒന്നുമില്ല. ഒപ്പം കൂടിയാല്‍ സാമ്പത്തികനേട്ടം ഉണ്ടാക്കാം എന്ന ഒരേയൊരു പ്രലോഭനം മാത്രമേ ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി അതില്‍ ചേരുന്നവര്‍ക്ക് ഉണ്ടാകൂ. കമ്മ്യൂണിസവും സോഷ്യലിസവും ഇടത് പക്ഷവുമൊന്നും ഇനിയുള്ള കാലം ആരെയും ആകര്‍ഷിക്കാന്‍ പോന്നതല്ല. ഇപ്പോള്‍ അതിലൊക്കെ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിച്ച് കഴിയാമെന്ന് മാത്രം. സമരങ്ങള്‍ നടത്താനുള്ള ശേഷിയും ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാവില്ല. ഭരണം ഒഴിഞ്ഞുപോയാല്‍ വഴിപാട് പോലെ ബന്ദുകളും ഹര്‍ത്താലുകളും മാത്രമേ ഇനി നടത്താന്‍ കഴിയുകയുള്ളൂ. എന്തിനെ എതിര്‍ത്തിട്ടാണ് ഇനി സമരം നടത്താന്‍ കഴിയുക? കഴിഞ്ഞ കാലങ്ങളില്‍ എന്തിനെയെങ്കിലും എതിര്‍ത്ത് സമരം നടത്തിയിട്ടാണ് പാര്‍ട്ടി പിടിച്ച് നില്‍ക്കാറ്. സമരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞുപോയി. ബന്ദും ഹര്‍ത്താലുമാണെങ്കില്‍ അത് നാട്ടുകാര്‍ക്ക് സമരമേയല്ല, ഉത്സവമാണ്.
“എന്റെ പാര്‍ട്ടി ഇനി നന്നാവില്ല. ഇത് ക്രമേണ മുരടിച്ചുപോവുകയേയുള്ളൂ. ഇപ്പോഴൊക്കെ പാര്‍ട്ടി കോര്‍പ്പറേറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ മേലെയായില്ലേ? കോണ്‍ഗ്രസ്സ് പാര്‍ട്ടി നിലനില്‍ക്കും. എന്തെന്നാല്‍ അത് ജനാധിപത്യപാര്‍ട്ടിയല്ലെ. ഇതൊന്നും ആരോടും തുറന്ന് പറയാറില്ല. കാരണം ഭയം എന്ന സംഗതി നമ്മളെ വേട്ടയാടുന്നുണ്ട്. എന്റെ ഒറ്റയ്ക്കുള്ള അഭിപ്രായമല്ല ഇത്..” ഇങ്ങനെ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചത് പിണറായിയിലെ എന്റെ സുഹൃത്തായ ഒരു കെ.എസ്.ടി.എ. അദ്ധ്യാപകനാണ്. തെളിവൊന്നും ഹാജരാക്കുന്നില്ല. പക്ഷെ ആ സുഹൃത്ത് സാക്ഷാല്‍ സംസ്ഥാന സെക്രട്ടരിയുടെ പഴയ വീടിന്റെ അയല്‍പ്പക്കത്തുള്ള ഒരു പ്രശസ്ത കമ്മ്യൂണിസ്റ്റ് തറവാട്ടിലെ അനന്തരാവകാശിയാണ്. ഞാന്‍ മനസ്സിലാക്കിയേടത്തോളം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഏറ്റവും ഭയക്കുന്നത് പാര്‍ട്ടിയുടെ വര്‍ഗ്ഗ സംഘടനകളില്‍ പെട്ടവര്‍ തന്നെയാണ്. അത്തരത്തിലാണ് പാര്‍ട്ടി സെറ്റപ്പ്.
മറ്റ് സംഘടനകളില്‍ പെട്ടവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ അസൂയയോടുകൂടിയാണ് മാര്‍ക്സിസ്റ്റ് സംഘടനകളില്‍ പെട്ടവര്‍ നോക്കുന്നത്. പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് നിര്‍ബ്ബന്ധിക്കുക മാത്രമല്ല പരോക്ഷമായി ഭയപ്പെടുത്തുകയും ചെയ്യും. പിരിവിന്റെ കാര്യമാണ് കടുപ്പം. പണപ്പിരിവിന്റെ കാര്യത്തില്‍ ഒരു ദാക്ഷിണ്യവും മാര്‍ക്സിസ്റ്റുകള്‍ കാണിക്കുകയില്ല. എത്ര കൊടുത്താലും മതിയാകില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാളും മോശമാവുമ്പോള്‍ തങ്ങള്‍ ഇങ്ങനെ കാശ് കൊടുത്ത് ഈ പാര്‍ട്ടിയെ നിലനിര്‍ത്തേണ്ട ബാധ്യത എന്താണെന്ന് നാളെ ആളുകള്‍ ചിന്തിച്ചുകൂടായ്കയില്ല. ഇപ്പോഴും ചിന്തിക്കുന്നവരുണ്ട്. പക്ഷെ ഭയം നിമിത്തം കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള ഭയം നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നാട്ടില്‍ നിലനില്‍പ്പുള്ളൂ. രണ്ട് പ്രാവശ്യം തുടര്‍ച്ചയായി യു.ഡി.എഫ്. അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഉണ്ടായാല്‍ പിന്നെയാരും കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടില്ല. അത്തരമൊരു സാഹചര്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി സംജാതമാവും എന്നാണ് എന്റെ കണക്ക് കൂട്ടല്‍ . എന്തെന്നാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ എന്നത്തേക്കാളും ഭദ്രമാണ് ഇന്ന്.
സത്യത്തില്‍ എന്താണ് കമ്മ്യൂണിസം? ഒരിക്കലും നടക്കാത്ത ഊട്ടോപ്യന്‍ സ്വപ്നമാണ് കമ്മ്യൂണിസവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസം സ്ഥാപിക്കും എന്ന് കാറല്‍ മാര്‍ക്സ് എവിടെയും പറഞ്ഞിട്ടില്ല. തൊഴിലാളിവര്‍ഗ്ഗം ആര്‍ജ്ജിക്കുന്ന ബോധപരമായ ഔന്നത്യത്തിലൂടെ പടിപടിയായി മുന്നേറി ഭരണകൂടങ്ങളെപ്പോലും പിഴുതെറിഞ്ഞ് ആധുനികകമ്മ്യൂണിസം സ്ഥാപിക്കും എന്നാണ് മാര്‍ക്സ് സ്വപ്നം കണ്ടത്. തൊഴിലാളി വര്‍ഗ്ഗം എന്നാല്‍ കമ്മ്യൂണിസ്റ്റ്കാരല്ല. എന്നാല്‍ മാര്‍ക്സ് സ്വപ്നം കണ്ട പോലെയൊരു തൊഴിലാളിവര്‍ഗ്ഗം ലോകത്ത് എവിടെയും ഉരുത്തിരിഞ്ഞ് വന്നില്ല. അവനവന്‍ മുതലാളിമാരാണ് ഇന്ന് ലോകത്ത് അധികവും. ചരിത്രം മാര്‍ക്സിന്റെ സ്വപ്നത്തെ തള്ളിക്കളഞ്ഞു. വര്‍ഗ്ഗപരമായി തൊഴിലാളികള്‍ സംഘടിക്കാനുള്ള സാഹചര്യം ഇല്ലെങ്കിലും മനുഷ്യര്‍ക്ക് ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാമായിരുന്നു. എല്ലാവര്‍ക്കും സുഖമായി കഴിയാനുള്ള ഇടം ഭൂമിയില്‍ ഉണ്ട്. പോരെങ്കില്‍ ഒരുമിച്ചാണെങ്കില്‍ നമുക്ക് കടലിലും ആകാശത്തും ഇടം സൃഷ്ടിക്കാനും കഴിയും. എന്നാല്‍ മനുഷ്യന്‍ എന്നാല്‍ പുറത്ത് കാണിക്കാന്‍ ശ്രമിക്കുന്ന പോലെ അത്ര നല്ലവനല്ല. തന്റെ ആവശ്യങ്ങളോട് കോമ്പ്രമൈസ് ചെയ്യാന്‍ ആരും തയ്യാറല്ല. എത്രയാണ് ഒരാളുടെ ആവശ്യം? അത് അടുത്തവനെക്കാളും എന്തായാലും അധികമാണ്. മാവേലി നാട് വാണീടും കാലം എല്ലാരും ഒന്ന് പോലെ എന്ന് ഈണത്തില്‍ പാടാന്‍ എല്ലാവരും കേമന്മാരാണ്. എന്നാല്‍ അടുത്തുള്ളവനെക്കാളും എനിക്ക് അധികം വേണമെന്ന ആസക്തി ആരും ഉപേക്ഷിക്കുകയില്ല. തൊഴിലാളി വളര്‍ന്നാല്‍ അവന്‍ നോക്കുകൂലിയാണ് അധികം വാങ്ങുക. അല്ലാതെ കമ്മ്യൂണിസം സ്ഥാപിക്കുകയല്ല ചെയ്യുക. സമൂഹത്തിന്റെ ചലനം എന്ന് പറയുന്നത് തന്നെ ഈ സ്വാര്‍ത്ഥതയാണ്. കമ്മ്യൂണിസ്റ്റുകാരാണ് എല്ലാ അര്‍ത്ഥത്തിലും ഏറ്റവും സ്വാര്‍ത്ഥരായത് എന്നത് വിരോധാഭാസമായി തോന്നാം. ഗാന്ധിജിയെ പോലെ ഒരു മഹാത്മാവിനെ സംഭാവന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിഞ്ഞിട്ടില്ല.
തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം, വര്‍ഗ്ഗസമരസിദ്ധാന്തം എന്നൊക്കെയുള്ള വരട്ടുതത്വങ്ങള്‍ ഒഴിവാക്കിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ നല്ലൊരു ജനാധിപത്യപാര്‍ട്ടിയാകാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെന്ന് എന്നെ കാണാന്‍ വന്ന ആ സുഹൃത്തിനോട് അന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു സാധ്യതയുമില്ലെന്ന് എനിക്ക് ബോധ്യമായത് പിണറായിയിലെ ആ സുഹൃത്തുമായി കുറെ നേരം സംസാരിച്ചതിന് ശേഷമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് ആ പാര്‍ട്ടിയെ ന്യായീകരിക്കുന്നതും പ്രതിരോധിക്കുന്നവരും. പാര്‍ട്ടിയെ അറിയുന്നവര്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരില്‍ പലരും മാനസികമായി കോണ്‍ഗ്രസ്സ് അനുകൂലികളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാത്ത കെ.എസ്.ടി.യു. മാഷ്മ്മാരെ എനിക്കറിയാം. സ്വന്തം ചിഹ്നത്തില്‍ ചെയ്യാന്‍ വെറുപ്പ്. യു.ഡി.എഫിന് ചെയ്താല്‍ പിടിച്ചുപോകും എന്ന ഭയം. അടിമപ്പണി എടുപ്പിക്കുന്നതിലും കൂടെക്കൂടെ സംഭാവന കൊടുക്കാന്‍ നിര്‍ബ്ബന്ധിതര്‍ ആകുന്നതിലുമാണ് പലര്‍ക്കും വെറുപ്പ്.
ഇത്തരക്കാരുടെ സംഖ്യ ഇന്ന് കുറവാണെങ്കിലും പാര്‍ട്ടി അടിത്തറ ദുര്‍ബ്ബലമായി വരികയും വിരുദ്ധരുടെ എണ്ണം പാര്‍ട്ടിയില്‍ തന്നെ ഏറി വരികയുമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ധാരാളം ആസ്തിയും ബിസിനസ്സും , എന്തിനും തയ്യാറുള്ള അണികള്‍ ധാരാളവും ഉണ്ട് എന്ന കാരണത്താല്‍ മാര്‍ക്സിസ്റ്റ്കാരുടെ ധാര്‍ഷ്ട്യത്തിന് അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നര്‍ത്ഥം. നോക്കുക, കേരളത്തില്‍ ആളുകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ വെറുക്കുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ മാത്രമാണ്. കോണ്‍ഗ്രസ്സിനോടും ലീഗിനോടും ഒക്കെ ആളുകള്‍ക്ക് വിയോജിപ്പ് ഉണ്ടാകാം. പക്ഷെ വെറുക്കുന്നില്ല. കാരണം മറ്റൊരു പാര്‍ട്ടിയും ആളുകളെ വെറുപ്പിക്കുന്നില്ല. ശുംഭന്‍ എന്ന് ജഡ്ജിയെ വിളിച്ചിട്ട് , ആ പ്രയോഗം മലബാറില്‍ സാധാരണയാണ് എന്ന് ന്യായീകരിക്കുക. ഇമ്മട്ടിലുള്ള ന്യായങ്ങളും അതൊക്കെ പ്രകടിപ്പിക്കുമ്പോഴുള്ള ശരീരഭാഷയുമൊന്നും ഇനിയുള്ള കാലം ആരും വകവെച്ചുകൊടുക്കുകയില്ല.
ഞാന്‍ ഈ ബ്ലോഗ് എഴുതുന്നത്കൊണ്ടോ , ഇത് ചില്ലറ ആളുകള്‍ വായിക്കുന്നത്കൊണ്ടോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു പോറലും സംഭവിക്കുകയില്ല. എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നവര്‍ അതിന്റെ ഉള്ളില്‍ തന്നെയാണ് ഉള്ളത്. ഈ പോസ്റ്റ് വായിച്ച് അസഹിഷ്ണുത തോന്നുന്നവര്‍ അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഒരു തരത്തിലുള്ള തിരുത്തലും പ്രയോജനം ചെയ്യില്ല. കാരണം ആര് ആരെയാണ് തിരുത്തുക. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതി ചൂണ്ടിക്കാട്ടി ചിലര്‍ യഥാര്‍ത്ഥ ഇടത്പക്ഷത്തിന്റെ റോളില്‍ അവതരിക്കാന്‍ നോക്കുന്നുണ്ട്. സംഗതിയൊക്കെ കൊള്ളാം. പക്ഷെ കമ്മ്യൂണിസത്തിന്റെ മേധാവിത്വമനോഭാവവും ആക്രമണോത്സുകതയും ഗീബത്സീയന്‍ പ്രചരണരീതിയും ധാര്‍ഷ്ട്യവും കുതന്ത്രങ്ങളും ജനാധിപത്യ വിരുദ്ധതയും എല്ലാം ഒഴിവാക്കിയാല്‍ വിനയത്തിന്റെയും ലാളിത്യത്തിന്റെയും നേരിന്റെയും നെറിയുടെയും പാതയില്‍ സഞ്ചരിച്ചാല്‍ കാലം ചില ദൌത്യങ്ങള്‍ നിങ്ങളെ ഏല്‍പ്പിച്ചേക്കാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വിപ്ലവമാണ് ലക്ഷ്യമെങ്കില്‍ അത് മനസ്സില്‍ സൂക്ഷിച്ചാല്‍ മതി.
ഓരോ കാലത്തും ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒന്നുകില്‍ അവര്‍ തന്നെ പരിഹരിക്കും. അല്ലെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും. തങ്ങളാണ് ജനങ്ങളുടെ സംരക്ഷകര്‍ , തങ്ങള്‍ക്കാണ് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത എന്ന് കരുതി മുന്നോട്ട് വരേണ്ടതില്ല. എല്ലാവര്‍ക്കും തുല്യ ബാധ്യത, തുല്യ അവകാശം, തുല്യ അവസരം അത്രയേയുള്ളൂ. നേതാവെന്നാല്‍ അസാധാരണ സൃഷ്ടിയൊന്നുമല്ല. സംഘടനാ ഭാരവാഹിത്വം ലഭിക്കുന്നു എന്ന് വെച്ച് ആരും നേതാവാകുകയില്ല. അതിന് ചില ഗുണങ്ങളൊക്കെ വേണം .

Subscribe to:
Posts (Atom)