Links

ദേശീയതയും രാമായണവും

രാമായണത്തെ പറ്റി പറഞ്ഞാൽ മുന്നൂറിൽ പരം ഒറിജിനൽ കഥകളുണ്ട്. അതിൽ ഒന്നാണ് വാത്മീകി രാമായണം. കൂടാതെ പ്രാദേശിക ഭാഷകളിൽ ആയിരക്കണക്കിനു രാമായണങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. തമിഴിൽ കമ്പൻ രചിച്ച രാമായണം വാത്മീകി രാമായണം പോലെ ഒരു മൗലിക കൃതിയാണ്. മലയാളികൾക്ക് പരിചയം വാത്മീകി സംസ്കൃതത്തിൽ എഴുതിയ രാമായണത്തെ എഴുത്തച്ഛൻ വിവർത്തനം ചെയ്ത അദ്ധ്യാത്മ രാമായണം ആണ്. കമ്പരാമായണം പോലെയല്ല അദ്ധ്യാത്മ രാമായണം. ഓരോ രാമായണത്തിലും കഥകൾ വ്യത്യസ്തമാണ്. ഉദാഹരണത്തിനു ജെയിൻ രാമായണത്തിൽ സീത രാവണന്റെ മകളാണ്. ഞാൻ പറഞ്ഞു വരുന്നത് ഏതെങ്കിലും ഒരു രാമായണത്തിലെ കഥയ്ക്ക് അതൊരു കഥ എന്നല്ലാതെ വേറെ പവിത്രത ഒന്നും ഇല്ല എന്നാണ്. കഥയായിട്ടാണ് രാമായണം വായിക്കപ്പെടേണ്ടതും ആസ്വദിക്കപ്പെടേണ്ടതും.

വാത്മീകിയെ പറ്റിയും നമുക്ക് മിത്തുകൾ ഉണ്ട്. അത് വിവരിക്കേണ്ടല്ലൊ. ചിതൽപ്പുറ്റിൽ മൂടപ്പെട്ടത് കൊണ്ട് വാത്മീകി എന്ന് അറിയപ്പെട്ടു എന്നും വാത്മീകിക്ക് നാരദനാണ് രാമന്റെ കഥ പറഞ്ഞു കൊടുത്തത് എന്നും ബ്രഹ്മാവ് ആവശ്യപ്പെട്ട പ്രകാരം വാത്മീകി രാമന്റെ കഥ രാമായണം എന്ന പേരിൽ എഴുതി എന്നൊക്കെയാണ് തലമുറകൾ കൈമാറി വരുന്ന മിത്തുകൾ. അതൊക്കെ ചരിത്രം പോലെ വിശ്വസിക്കുകയല്ല വേണ്ടത്. മിത്തുകളെ മിത്തായി മനസ്സിലാക്കണം. മനുഷ്യൻ ചിതൽപ്പുറ്റിനാൽ മൂടപ്പെടില്ലല്ലൊ. അതുപോലെ ബ്രഹ്മാവും നാരദനും ഒക്കെ ഭാവനയിലെ കഥാപാത്രങ്ങളാണ്. അങ്ങനെയാണ് കാണ്ടേണ്ടത്. വാത്മീകിയും കമ്പനെ പോലെ ഒരു രചയിതാവാണ്. ചിതൽപ്പുറ്റ് കഥ ഒരു മിത്ത് മാത്രം.
ഇനി നമുക്ക് ഇന്ന് പറയുന്ന ഈ ഭാരതീയത്തിൽ എത്രമാത്രം ഭാരതീയം ഉണ്ട് എന്ന് നോക്കാം. ഭാരതത്തിലെ ആദി മനുഷ്യർ ദ്രാവിഡരാണ്. അവരാണ് ഏറ്റവും അടുത്ത ഭാരതീയർ. ഈ ഇതിഹാസങ്ങളും വേദങ്ങളും ഒക്കെ എഴുതിയത് ദ്രാവിഡർ അല്ല. ആര്യന്മാരാണ്. ആര്യന്മാർ ഭാരതീയരല്ല, ഇന്ത്യയിൽ കുടിയേറി വന്നവരാണ്. ആര്യസംസ്ക്കാരത്തെയാണ് നമ്മൾ ഭാരതീയ സംസ്കാരം എന്ന് വർണ്ണിക്കുന്നത്. ഒരു ഉദാഹരണത്തിനു ആയുർവേദം ആര്യന്മാർ ആവിഷ്ക്കരിച്ചതാണ്. ദ്രാവിഡ ചികിത്സ സിദ്ധവൈദ്യം ആണ്. സിദ്ധവൈദ്യമാണ് ഭാരതീയം എന്നും ആയുർവേദം വൈദേശികം ആണെന്നും പറയേണ്ടി വരും ഒരു തർക്കം വന്നാൽ.
ആര്യ-ദ്രാവിഡ സങ്കര മനുഷ്യരാണ് ഇന്ന് ഇന്ത്യയിലുള്ള സകല ഭാരതീയരും. അതുകൊണ്ട് നാം ദേശീയത പറയുമ്പോൾ അത് ദേശീയതയും വൈദേശികതയും കലർന്ന ഒരു സങ്കര ദേശീയത ആണെന്ന് മനസ്സിലാക്കണം. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല. ആഫ്രിക്കയിലാണ് ആദി മനുഷ്യൻ പിറന്നത് എന്ന് മനുഷ്യ ചരിത്രത്തിന്റെ പിന്നിലേക്ക് പോയാൽ കാണാൻ കഴിയും. അതുകൊണ്ട് നാം ഊറ്റം കൊള്ളുന്ന ആർഷഭാരത സംസ്ക്കാരത്തിന്റെ വേരുകൾ ആഫ്രിക്കയിൽ ആണ് എന്നും മനസ്സിലാക്കാൻ പറ്റും. ദേശീയത എന്നത് ആധുനിക കാലത്തെ ഒരു ഗർവ് എന്നതിലപ്പുറം മറ്റൊന്നുമല്ല.
നമ്മൾ ഭൂമിയിലെ മനുഷ്യരെ ഒറ്റ യൂനിറ്റ് ആയി കാണുകയാണ് വേണ്ടത്. സാർവ്വദേശീയതയുടെ ഒരു ഫെഡറൽ ഘടകം ആണ് രാജ്യദേശീയത എന്നും നമ്മൾ ഉൾക്കൊള്ളണം. ഏതെങ്കിലും കാലത്ത് ഒരു വിശ്വ ഗവണ്മേണ്ട് വന്നുകൂട എന്നില്ല. വന്നില്ലെങ്കിലും അതാണ് യുക്തി എന്നെങ്കിലും നമ്മൾ അംഗീകരിക്കണം. ഇന്ന് കാണുന്ന പോലെയുള്ള രാജ്യാതിർത്തികളും ഗവണ്മേണ്ടുകളും എത്രയോ പരിവർത്തനങ്ങളിലൂടെ ഉണ്ടായതാണ്. ഇന്ത്യ എന്ന ആധുനിക രാഷ്ട്രം ബ്രിട്ടന്റെ നിർമ്മിതിയാണ് എന്നും അംഗീകരിക്കേണ്ടതുണ്ട്. ബ്രിട്ടൻ കോളനി ആക്കിയിരുന്നില്ല എങ്കിൽ ഭാരതം എത്രയോ രാജ്യങ്ങൾ ചേർന്ന ഉപഭൂഖണ്ഠം ആയിരുന്നിരിക്കും ഇന്ന്.
അപ്പോൾ ഞാൻ പറഞ്ഞു വന്നത് വിശ്വാസങ്ങളും വസ്തുതകളും കൂട്ടിക്കുഴക്കരുത്. ഉദാഹരണത്തിനു ഋഷികൾ എന്ന് പറയുന്നു. ഋഷികൾ എന്നതും മിത്തുകൾ മാത്രമാണ്. അല്ലാതെ സർവ്വജ്ഞരായ മഹർഷിമാർ ഒന്നും ഉണ്ടായിട്ടില്ല. അറിവുകൾ എന്നത് ചിന്തയുടെയും കണ്ടെത്തലിന്റെയും തുടർച്ചയാണ്. അത് ഇന്നും തുടരുന്നു. ഭാരതത്തിലെ ഋഷികൾ എല്ലാം കണ്ടുപിടിച്ചു എന്നും അത് പാശ്ചാത്യർ കട്ടോണ്ട് പോയി എന്നതൊക്കെ വളരെ ബാലിശമായ ഗർവ് ആണ്. അങ്ങനെ വിശ്വസിച്ചിട്ട് എന്ത് കിട്ടാനാണ്.
പരിണാമ വാദത്തെ മുസ്ലീങ്ങളാണ് വല്ലാതെ കളിയാക്കുന്നത്. എന്നാൽ ഹിന്ദു വിശ്വാസികളും പരിണാമ സിദ്ധാന്തം തെറ്റാണ് എന്നും ദൈവമാണ് ആദി മനുഷ്യനെ സൃഷ്ടിച്ചത് എന്നും വിശ്വസിക്കുന്നുണ്ട്. നിങ്ങൾക്ക് ആലോചിക്കാൻ പറ്റുമോ അങ്ങനെ ആദ്യം സൃഷ്ടിച്ച ആദി മനുഷ്യനെ ദൈവം ഭൂമിയിൽ എവിടെയാണ് രണ്ട് കാലിൽ നിർത്തിയത് എന്ന്? അത് സൗദി അറേബ്യയിലോ അല്ലെങ്കിൽ നോർത്ത് ഇന്ത്യയിലോ? ഭൂമിയിലെ ജീവിവർഗ്ഗത്തിന്റെ ഉല്പത്തിയെയും വികാസ പരിണാമങ്ങളെയും പറ്റി ഡാർവിൻ വളരെ വസ്തുനിഷ്ടമായ വിവരങ്ങളാണ് വിജ്ഞാന ദാഹികളായ മനുഷ്യർക്ക് നൽകിയത്. ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു എന്ന് വിശ്വസിച്ചാൽ ബാക്കിയൊക്കെ നിങ്ങൾ എങ്ങനെ മനസ്സിലാക്കും?
അതുകൊണ്ട് സുഹൃത്തുക്കളെ ഞാൻ ഇത്രയേ പറയുന്നുള്ളൂ, മിത്തുകളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും വസ്തുതകളെയും യാഥാർഥ്യങ്ങളെയും വേർതിരിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയട്ടെ.

ഞാൻ സംഘിയായത് എങ്ങനെ?


ഞാൻ വീണ്ടും ഫേമസ് ആയി. ഇന്നലെ ക്ലബ് ഹൗസിൽ ശങ്കു ടി ദാസ് ഹോസ്റ്റ് ചെയ്ത മുറിയിൽ ലക്ഷദ്വീപ് പ്രമേയത്തെ പറ്റിയുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. അതിന്റെ സ്ക്രീൻ ഷോട്ട് ആരൊക്കെയോ എടുത്ത് വാട്ട്സ്‌ആപ്പിൽ പ്രചരിപ്പിച്ചാണ് എനിക്ക്  വലിയ തോതിൽ പബ്ലിസിറ്റി നൽകിയത്. ഈ സ്ക്രീൻ ഷോട്ട് മിനിറ്റുകൾക്കകം എന്റെ മകളുടെ ഫോണിലും എത്തി. അച്ഛൻ സംഘിയായി അല്ലേ എന്ന ചോദ്യത്തോടെ. എന്നെ സംഘിയാക്കാനുള്ള ഇക്കൂട്ടരുടെ ത്വരയെ ഒരു ആദരവും അംഗീകാരവും ആയിട്ടാണ് ഞാൻ കാണുന്നത്. ചാണകം എന്ന പ്രയോഗത്തോടും എനിക്കിപ്പോൾ വല്ലാത്ത ഇഷ്ടം ആണ്. 

2003 മൂന്ന് മുതൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന ആളാണ് ഞാൻ. ആദ്യം ഓർക്കുട്ട്, പിന്നെ ബ്ലോഗ്. 2020 ജനവരി വരെ ഞാൻ കോൺഗ്രസ്സിനു വേണ്ടിയാണ് എഴുതിയത്. ബ്ലോഗിൽ കോൺഗ്രസ്സിനു വേണ്ടി എഴുതുമ്പോൾ എനിക്ക് മാർക്സിസ്റ്റുകാരിൽ നിന്ന് എന്നും ഭീഷണിയായിരുന്നു. നാട്ടിൽ പോകുമ്പോൾ ഒളിച്ചു ജീവിക്കേണ്ട അവസ്ഥയുണ്ടായി. ബ്ലോഗിൽ എഴുതുന്നത് അഞ്ചരക്കണ്ടിയിൽ നാല് നിരത്തിൽ വന്ന് പബ്ലിക്കായി പറയാൻ ധൈര്യമുണ്ടോ എന്നായിരുന്നു ഒരു സഖാവിന്റെ ഭീഷണി. അഞ്ചരക്കണ്ടി ടൗണിലെ കവലയ്ക്ക് ഞങ്ങൾ നാല് നിരത്ത് എന്നാണ് പറഞ്ഞിരുന്നത്. 

2020 ജനവരി മുതലാണ് ഞാൻ സംഘിയാകുന്നത്. അല്ലെങ്കിൽ സംഘിയാക്കപ്പെടുന്നത്. ആദ്യം ചിലർ എന്റെ കളസം പുറത്ത് വരുന്നത് കണ്ടു. പിന്നെ ഞാൻ അടിമുടി ചാണകത്തിൽ മുഴുകുന്നതും കണ്ടു. ഇന്ന് ഞാൻ ലക്ഷണമൊത്ത സംഘിയാണ്. ഇന്നലത്തെ സ്ക്രീൻ ഷോട്ട് അതിനു തെളിവുമാണ്. സത്യം പറഞ്ഞാൽ സംഘിയാകുന്ന മലയാള നാട്ടിൽ ഞാനൊരു സംഘിയാകുന്നതിൽ എനിക്ക് എന്തെന്നില്ലാത്ത ആത്മഹർഷവും തോന്നുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയാണ് എന്റെ കളസം പുറത്തേക്ക് അനാവരണം ചെയ്യാൻ ഇടയാക്കിയത് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട സംഗതിയാണ്. 

എന്തായിരുന്നു പൗരത്വ നിയമ ഭേദഗതി? ഇന്ത്യയിൽ പാർലമെന്റ് പാസ്സാക്കിയ ഒരു സിറ്റിസൺ ആക്റ്റ് ഉണ്ട്. 1951ൽ ആണ് അത് പാസ്സാക്കിയത്. ഇന്ത്യയിൽ അനധികൃതമായി കുടിയേറുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനെ പറ്റിയാണ് ആ ആക്റ്റിൽ പറയുന്നത്. അതായത് സ്വന്തം രാജ്യത്ത് നിന്ന് യാതൊരു രേഖകളും ഇല്ലാതെ ഇന്ത്യയിൽ കുടിയേറുന്ന വിദേശി കുടിയേറ്റക്കാർ ഇവിടെ 11 വർഷം താമസിച്ചാൽ അവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. ആ നിയമം ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുന്നുമുണ്ട്. അതായത് പാക്കിസ്ഥാനിൽ നിന്നല്ല ഏത് രാജ്യത്ത് നിന്നും  രേഖകൾ ഒന്നും ഇല്ലാതെ ഇന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ 11 വർഷം താമസിച്ചാൽ 2032 ജൂൺ ഒന്നിനു ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പൗരത്വം നൽകും. പാക്കിസ്ഥാനി മുസ്ലീമിനും നൽകും. ഒരു വിവേചനവും ഇല്ല. ആ പ്രക്രിയ ഇന്നും തുടരുന്നുമുണ്ട്. 

2019ൽ ആ നിയമത്തിൽ CAA എന്ന പേരിൽ ഒരു ഭേദഗതി വരുത്തി പാർലമെന്റ് പാസ്സാക്കി. പാക്ക്, അഫ്‌ഗാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന്  2014 ഡിസംബർ 31നു മുൻപ്  കുടിയേറിയ ആ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് 2020 ജനവരി ഒന്ന് മുതൽ ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. 11 വർഷം താമസിക്കണം എന്നിടത്ത് അഞ്ച് വർഷം മതി എന്ന ഇളവ്. മേപ്പടി മൂന്ന് രാജ്യങ്ങളിൽ മുസ്ലീങ്ങൾ മത ന്യൂനപക്ഷം അല്ലാത്തത് കൊണ്ട് ഈ ഇളവ് ഇവിടെ താമസിക്കുന്ന മുസ്ലീം കുടിയേറ്റക്കാർക്ക് ഇല്ല. അവർ 11 വർഷം തന്നെ താമസിക്കണം പൗരത്വം ലഭിക്കാൻ. ഹിന്ദു,സിഖ്,കൃസ്ത്യൻ, ബൗദ്ധ,ജൈന മുതലായ  മതവിഭാഗങ്ങൾക്ക് നൽകുന്ന ഈ ഇളവ് ഒറ്റത്തവണ മാത്രമാണ്. 2015 ജനവരി ഒന്ന് മുതൽ കുടിയേറുന്ന ഹിന്ദുവിനും മുസ്ലീമിനും പൗരത്വം കിട്ടാൻ 11 വർഷം താമസിച്ച് 2026 ൽ മാത്രമേ പൗരത്വത്തിനു അപേക്ഷിക്കാൻ പറ്റൂ. വിവേചനം ഒന്നുമില്ല. ഈ ഒറ്റത്തവണ ഇളവാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ട CAA യും കുപ്രസിദ്ധമായ മുസ്ലീം വിവേചനവും. 

ഈ സത്യം ഫേസ്‌ബുക്കിൽ എഴുതിയപ്പോൾ ആദ്യം തന്തയ്ക്ക് വിളിച്ചത് കോൺഗ്രസ്സുകാർ തന്നെ ആയിരുന്നു. മുസ്ലീങ്ങൾ എന്റെ കളസം അരയിൽ നിന്ന് ഊരി വരുന്നത് സാകൂതം നോക്കിയിരുന്നു എന്ന് മാത്രം. എനിക്ക് ഈ സത്യം പറഞ്ഞു കൊണ്ടിരിക്കണമായിരുന്നു. ലക്ഷദ്വീപിന്റെ കാര്യത്തിലും എനിക്ക് സത്യം പറഞ്ഞേ പറ്റൂ.  കോൺഗ്രസ്സും സി.പി.എമ്മും മുസ്ലീം വോട്ടിനു വേണ്ടി വൃത്തി കെട്ട പ്രീണനം ആണ് നടത്തുന്നത്. CAA വിരുദ്ധ സമരം മുതൽ ലക്ഷദ്വീപ് പ്രമേയം വരെ അതാണ് കാണുന്നത്. സത്യത്തിൽ മുസ്ലീങ്ങളെ കോൺഗ്രസ്സും സി.പി.എമ്മും ഇരയാക്കുകാണ്, വോട്ടിനു വേണ്ടി മാത്രം. വേറെ ഒരു സ്നേഹവും മുസ്ലീങ്ങളോട് ഇല്ല. ഈ കപട സ്നേഹം മുസ്ലീങ്ങൾക്ക് മനസ്സിലാകുന്നില്ല. മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യൻ മണ്ണിന്റെ തുല്യ അവകാശികളാണ്. ബി.ജെ.പി. സർക്കാർ മുസ്ലീങ്ങളോട് ഒരു വിവേചനവും കാണിക്കുന്നില്ല. കാണിക്കുകയും ഇല്ല. ഈ സത്യം വിളിച്കു പറയാൻ ഞാനിതാ കളസം മാത്രം ധരിച്ച് നിങ്ങളുടെ മുന്നിൽ അർദ്ധ നഗ്നനായി നിൽക്കുന്നു. നന്ദി, നമസ്ക്കാരം.








ജീവിതവും കാലവും

ഒരു ക്രിസ്തുമസ് കൂടി കഴിഞ്ഞു. അടുത്ത ക്രിസ്മസിനു ഞാൻ ഉണ്ടാകുമോ എന്നറിയില്ല. ശരിക്ക് പറഞ്ഞാൽ ഈ ആശങ്ക എനിക്ക് എന്നും ഉണ്ടായിരുന്നു. നാളെ ഞാൻ ഉണ്ടാകുമോ എന്ന ആശങ്ക. ജീവിതത്തോടുള്ള അഭിനിവേശമാണ് ഈ ആശങ്കയുടെ അടിസ്ഥാനം എന്നും എനിക്കറിയാം. ജീവിതം നമ്മെ അത്രമേൽ പ്രലോഭിപ്പിക്കുന്നു. ഇതിനിടയിൽ എന്താണ് നാളെ എന്നും ഞാൻ കുട്ടിക്കാലം മുതൽ ചിന്തിക്കാറുണ്ടായിരുന്നു. മദ്രാസിൽ വെച്ചാണ് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ആദ്യമായി വായിക്കുന്നത്. ആദ്യത്തെ വായനയിലും പിന്നീടങ്ങോട്ടുള്ള തുടർവായനയിലും നിരന്തരമായ ചിന്തയിലും കാലത്തിന്റെ പൊരുൾ എന്റെ ബുദ്ധിക്ക് വഴങ്ങിയിരുന്നില്ല.

പിന്നീട് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ടെക്‌നിക്കൽ വശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും കാലം ആപേക്ഷികമാണ് എന്ന അറിവ് എനിക്ക് ഗ്രഹിക്കാനായി. അതോടൊപ്പം കാലം കേവല യാഥാർഥ്യം ആണെന്ന ബോധമാണ് മനുഷ്യരുടെ സകല ദു:ഖങ്ങൾക്കും കാരണം എന്നും എനിക്ക് മനസ്സിലായി. അപ്പോൾ ശ്രീബുദ്ധനെ തിരുത്താനാണ് എനിക്ക് തോന്നിയത്. ആശകളല്ല, മിഥ്യയായ കാലത്തെ സത്യമായി കരുതുന്നതാണ് ദു:ഖത്തിനു നിദാനം എന്നായിരുന്നു എന്റെ കണ്ടെത്തൽ. അതുകൊണ്ടാണല്ലൊ നാളെയെ പറ്റിയ ആശങ്ക മനുഷ്യരെ വേട്ടയാടുന്നത്. ഇതൊക്കെ ചിന്തിച്ചുകൊണ്ട് നടന്നിരുന്ന എന്റെ മദ്രാസ് ജീവിതത്തിൽ എനിക്ക് നാളെകൾ ഉണ്ടായിരുന്നില്ല എന്ന് ഇതെഴുതുമ്പോൾ ഞാൻ ഓർക്കുന്നു. നാട്ടിൽ വന്ന് ഒരു കുടുംബം സ്ഥാപിച്ചതിനു ശേഷമാണ് എനിക്കും നാളെയെ പറ്റി ആശങ്ക ഉണ്ടാകാൻ തുടങ്ങിയത്. അപ്പോൾ മുതൽ ഞാൻ, ഞാൻ മാത്രം അല്ലല്ലൊ. എന്നെ ആശ്രയിച്ച് ഒരു കുടുംബം ഉണ്ടല്ലൊ.

ക്രിസ്തുമസിനെ പറ്റിയാണല്ലൊ പറഞ്ഞു തുടങ്ങിയത്. ആഘോഷങ്ങളെ ജീവിതത്തിന്റെ അലങ്കാരങ്ങളായാണ് ഞാൻ കാണുന്നത്. അല്ലാതെ എന്ത് അർഥമാണ് ആഘോഷങ്ങൾക്കുള്ളത്. വെറും കെട്ടുകഥകളും പൊലിപ്പിച്ച നൂണകളുമാണ് എല്ലാ ആഘോഷങ്ങൾക്കും അടിസ്ഥാനം. കന്യകയായ ഒരു സ്ത്രീ പ്രസവിക്കുമോ? ഇല്ല. കുരിശിലേറ്റപ്പെട്ട ഒരാൾ അവിടെ കിടന്ന് ഉയിർത്തെഴുന്നേൽക്കുമോ? ഒരിക്കലുമില്ല. കുരിശിൽ തറയ്ക്കൽ അക്കാലത്തെ ഒരു വധശിക്ഷാ രീതിയായിരുന്നു, അത്രയേയുള്ളൂ. ഇവിടെ തൂക്കിക്കൊല്ലുന്നത് പോലെ. എന്തെന്ത് കെട്ടുകഥകളാണ്. ദൈവം പ്രവാചകരെ ഏർപ്പാടാക്കുമോ? ആരാണത് പറഞ്ഞത്. ദൈവം എനിക്ക് അരുളപ്പാട് നൽകി എന്ന് ഞാൻ പറഞ്ഞാൽ ഞാനൊരു പ്രവാചകനാകുമോ? ഒരിക്കലുമില്ല. അത് പോലെ മഹാബലി എന്നൊരു ചക്രവർത്തി ഭൂമിയെ ഭരിച്ചിരുന്നോ? ആ ഭരണത്തിൽ എല്ലാ മനുഷ്യരും ഒരേപോലെയുള്ള സോഷ്യലിസം നടപ്പാക്കിയിരുന്നോ? എന്നിട്ട് ആ ചക്രവർത്തി പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തപ്പെട്ടോ? എത്ര മനോഹരമായ ഭാവനകളാണ്. ആഘോഷങ്ങളുടെ കാര്യം ഇത്രയേയുള്ളൂ. പുതിയ ആഘോഷങ്ങൾ ചിട്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് നാം പഴയ ആഘോഷങ്ങൾ ആഘോഷിക്കുന്നു. ഇമ്മാതിരി അലങ്കാരങ്ങൾ ജീവിതത്തിന്റെ വിരസത ഇല്ലാതാക്കുന്നു.

അപ്പോൾ എന്താണ് നാളെ, അഥവാ എന്താണ് കാലം? കാലം ചലിക്കുന്നുണ്ടോ? ഭൂതകാലം അവിടെയുണ്ടോ? നാളെ ഉണ്ടാകുമോ? സമയം എന്നത് ചലിക്കുന്ന ഒരു രഥം ആണോ? സത്യം പറഞ്ഞാൽ ചലിക്കുന്നത് ഭൂമിയാണ്. ഭൂമിയാണ് ചലിച്ച് ചലിച്ച് ദിവസങ്ങൾ ഉണ്ടാക്കുന്നത്. ആ ദിവസങ്ങളുടെ ഓർമ്മയാണ് ഭൂതകാലം. വരാനിരിക്കുന്ന ദിവസത്തിന്റെ സങ്കല്പമാണ് നാളെ. ഓർമ്മകളെയും സങ്കല്പങ്ങളെയും കൂട്ടിയിണക്കി മനസ്സ് കാലബോധം നെയ്തെടുക്കുകയാണ്. കാലം യാഥാർഥ്യമല്ല അപേക്ഷികമാണ്.

ഭൂമി മാത്രമല്ല ചലിക്കുന്നത്. ഭൂമിയിലെ ഓരോ അണുവും അണുവിലെ പാർട്ടിക്കിളുകളും അണുക്കൾ ചേർന്ന തന്മാത്രകളും നിരന്തരം ചലിക്കുന്നു. പ്രകൃതിയിൽ , പ്രപഞ്ചത്തിൽ സകലതും ചില്ലറയായും മൊത്തമായും ചലിക്കുന്നു. ആ ചലനമാണ് തലച്ചോറ് വികസിച്ച മനുഷ്യരിൽ കാലബോധം ഉണ്ടാക്കുന്നത്. അതെ കാലം മനുഷ്യർക്ക് മാത്രമാണ് സ്വന്തം. ആപേക്ഷികമായ കാലത്തെ യാഥാർഥ്യമായി കരുതുന്നത് ദു:ഖത്തെ മാത്രമല്ല ജീവിതത്തിനു പ്രതീക്ഷയും കൂടി നൽകുന്നു. ആ പ്രതീക്ഷ തന്നെയാണല്ലൊ ജീവിതത്തിന്റെ പ്രേരണയും പ്രലോഭനവും.

മനുഷ്യാ നീ സ്വയം തിരിച്ചറിയൂ

 ഒരു സിദ്ധാന്തം അല്ലെങ്കിൽ പ്രത്യയശാസ്ത്രം സമൂഹത്തിൽ പ്രയോഗവൽക്കരിക്കാനോ നടപ്പാക്കാനോ ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് കാൾ മാർക്സിന്റെ സോഷ്യലിസമോ മുഹമ്മദ് നബിയുടെ ഇസ്ലാമിസമോ ഗാന്ധിജിയുടെ രാമരാജ്യമോ അതുപോലുള്ള ഒരു ഇസവും നടപ്പാകില്ല. വിശ്വാസികളും അനുയായികളും ഉണ്ടാകും. പക്ഷെ തിയറി നടക്കില്ല. ഗാന്ധിജിയുടെ മഹത്വം ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിപ്പിച്ചു എന്നത് മാത്രമാണ്. അതിനപ്പുറം ഒരു ആത്മീയവാദിയായ ഗാന്ധിജിയുടെ ഒരാശയവും നടക്കില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ അത് രാജ്യത്തിന്റെ ദുരന്തമായി പരിണമിച്ചേനേ. ജവഹർലാൽ നെഹ്‌റു ആദ്യപ്രധാനമന്ത്രി ആയതിനാൽ ആ ദുരന്തം ഒഴിവായിക്കിട്ടി.

ഇപ്പോഴും സോഷ്യലിസം സ്വപ്നം കാണുന്ന മാർക്സിന്റെ അനുയായികൾ ഉണ്ടാവാം. പക്ഷെ അതൊന്നും ഒരിക്കലും നടക്കില്ല. നടക്കണമെങ്കിൽ മനുഷ്യർ വീണ്ടും ബാർട്ടർ എക്കണോമിയിലേക്ക് തിരിച്ചു പോകണം. കറൻസി നാണയ വിനിമയ സിസ്റ്റത്തിൽ ലാഭം, അസമത്വം, ചൂഷണം ഒരു പരിധി വരെ അഴിമതി കൈക്കൂലി എന്നിവ സമൂഹ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമായി എന്നും തുടരും. ഈ സിസ്റ്റത്തെ ക്യാപിറ്റലിസം എന്ന് വിളിച്ചാലും മനുഷ്യന്റെ പുരോഗതിയും വികസനവും കുതിക്കുന്നത് കറൻസി സമ്പ്രദായം കണ്ടുപിടിച്ചത് കൊണ്ടാണ്.
ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടി ആണെങ്കിലും അവരുടെ ആശയ ബാങ്ക് എന്നത് ആർ.എസ്.എസ്. ആണ്. എന്നാൽ RSS ന്റെ ഒരു ആശയവും പ്രയോഗവൽക്കരിക്കാൻ ബി.ജെ.പി. സർക്കാരിനു കഴിയില്ല. അങ്ങിങ്ങ് ചില ചായം പൂശലുകൾ നടക്കുമെങ്കിലും ബി.ജെ.പി.ഒരു പാർട്ടിയായും RSS ഒരു സാംസ്ക്കാരിക സംഘടനയായും വേറിട്ട് നിൽക്കും. ആർ.എസ്.എസ്സിന്റെ ഒരു സിദ്ധാന്തവും നടക്കാൻ പോകുന്നില്ല.
മുസ്ലീങ്ങൾ അവരുടെ വേഷഭൂഷാദികളിലും ആചാരങ്ങളിലും ഒക്കെ വേറിട്ട് നിന്ന് ഐഡന്റിറ്റി സൂക്ഷിക്കാൻ പാട് പെടുമെങ്കിലും ഖുർആനും ഹദീസും വിഭാവനം ചെയ്യുന്നത് നടപ്പാക്കുന്ന ശുദ്ധ മുസ്ലീമും ശുദ്ധമുസ്ലീം രാജ്യമോ ഒരിക്കലും ഉണ്ടാവില്ല. ക്രിസ്ത്യാനി, ബുദ്ധ,സിഖ് മതക്കാർക്ക് ഒക്കെ ഇത് ബാധകമാണ്. സിദ്ധാന്തങ്ങൾ വിശ്വസിക്കാൻ കൊള്ളാം എന്നല്ലാതെ ജീവിതത്തിൽ പകർത്താൻ ഒരാൾക്കും സാധ്യമല്ല.
എന്തുകൊണ്ടെന്നാൽ, ഓരോ വ്യക്തിയുടെയും ജീവിതം അവന്റെ ആഗ്രഹങ്ങളും വികാരങ്ങളും വിശപ്പും ശമിപ്പിച്ച് ജീവിയ്ക്കാൻ ഉള്ളതാണ്. അല്ലാതെ ഏതെങ്കിലും കിത്താബിലെ ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ ഉള്ളതല്ല. എല്ലാ മനുഷ്യരുടെയും വിശപ്പും വികാരങ്ങളും ഒന്നാണ്. ആഗ്രഹങ്ങളിലാണ് വൈവിധ്യം ഉണ്ടാകുന്നത്. മതം, പാർട്ടി, സംഘടന എന്നതൊക്കെ തൊലിപ്പുറമേ ധരിക്കുന്ന കുപ്പായം പോലെയാണ്. ഉള്ളിൽ മനുഷ്യർ ഒന്നാണ്. അവനു ജീവിയ്ക്കണം, മോഹങ്ങൾ പൂവണിയണം, വിശപ്പ് മാറണം, ലൈംഗികത അനുഭവിക്കണം എന്നൊക്കെയേയുള്ളൂ. കിട്ടുമെങ്കിൽ മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും അംഗീകാരവും കൂടി വേണം. ഇതെല്ലാം കിട്ടിയാൽ ജീവിതം ധന്യമായി.
അതുകൊണ്ട് മനുഷ്യാ നീ സ്വയം തിരിച്ചറിയൂ. നിന്റെ ജീവിതം മതത്തിനോ പാർട്ടിക്കോ ഏതെങ്കിലും ഗ്രൂപ്പിനു വേണ്ടിയോ അല്ല. നിനക്കുള്ളതാണ് നിന്റെ ജീവിതം. അത് കഴിയുന്നതും പൂർണ്ണമാക്കാൻ ശ്രമിക്കൂ. ആരെയും ദ്രോഹിക്കാതിരിക്കൂ. കാരണം നിന്നെ പോലെയാണ് എല്ലാവരും. ആരെയും വലുതോ ചെറുതോ എന്ന് കാണാതിരിക്കൂ. അതിനും കാരണം എല്ലാവരും നിന്നെ പോലെ ഏതെങ്കിലും അമ്മയുടെ വയറ്റിൽ നിന്ന് ജനിക്കുന്നതാണ്. വലിപ്പച്ചെറുപ്പങ്ങൾ മറ്റുള്ളവർ ആരോപിക്കുന്നതാണ്. അത് ആപേക്ഷികമാണ്. ജനനവും മരണവും ഒന്നാണെങ്കിൽ ജീവിതത്തിൽ വലിപ്പച്ചെറുപ്പങ്ങൾ കൊണ്ടാടുന്നത് ഭോഷ്ക്ക് ആണ്.


കോവിഡ് 19 എന്ന സാങ്കല്പിക ഭീതിയുടെ അടിസ്ഥാനം എന്ത്?

ഒന്നാമത്തെ കാര്യം പുതിയൊരു മാരകമായ നോവൽ കൊറോണ ചൈനയിലെ വുഹാനിൽ ആവിർഭവിച്ചിട്ടുണ്ട് എന്ന് ചൈനയും ലോകാരോഗ്യസംഘടനയും പറഞ്ഞത് നമ്മൾ വിശ്വസിച്ചതാണ്. അത് തെറ്റാണ്. SARS-2 , CoViD-19 എന്നൊക്കെയാണ് അവരതിനു പേരിട്ടിരിക്കുന്നത്. നിലവിൽ ഉള്ള കോറോണയിൽ നിന്ന് അങ്ങനെയൊരു പുതിയ മാരക കൊറോണ ഉത്ഭവിച്ചിട്ടില്ല. കൊറോണ എന്നാൽ അസംഖ്യം തരത്തിലുള്ള കൊറോണകൾ ഉണ്ട്. സസ്യങ്ങളെ ബാധിക്കുന്നവ, മൃഗങ്ങളെ ബാധിക്കുന്നവ മനുഷ്യരെ ബാധിക്കുന്നവ അങ്ങനെയങ്ങനെ. വൈറസുകളിൽ ജനിതകമാറ്റങ്ങൾ നടക്കുന്നത് സാധാരണയാണ്. അങ്ങനെയുള്ള മാറ്റങ്ങൾ കൊറോണയിലും നടക്കുന്നുണ്ട്. പക്ഷെ പൊടുന്നനെ ഒരു കൊറോണ മാരകമായി പരിവർത്തിക്കപ്പെട്ടിട്ടില്ല. അതൊരു തെറ്റായ അനുമാനം ആണ്.


രണ്ടാമത്തെ കാര്യം, ആളുകൾക്ക് കൊറോണ വൈറസിനെതിരെ ഒട്ടും ഇമ്മ്യൂണിറ്റി ഇല്ല എന്ന് ധരിച്ചു പോയതാണ്. അതും തെറ്റാണ്. പുതിയ കൊറോണ ഉത്ഭവിച്ചിട്ടുണ്ട് എന്ന തെറ്റായ ധാരണ കൊണ്ടാണ് നിലവിൽ ആർക്കും ഇമ്മ്യൂണിറ്റി ഇല്ല എന്നും ധരിച്ചു പോയത്. നിലവിലെ കൊറോണയ്‌ക്കെതിരെ ജനങ്ങൾക്ക് ഇമ്മ്യൂണിറ്റി ഉണ്ട്. കൊറോണയിൽ ജനിതകമാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസൃതമായി നമ്മുടെ ഇമ്മ്യൂണിറ്റിയിലും അഭിവൃദ്ധിയുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് നിലവിലെ ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന 95 ശതമാനം പേർക്കും ഒരു ലക്ഷണവും ഇല്ലാത്തത്. ടെസ്റ്റിൽ പോസിറ്റീവാകാൻ കാരണം കൊറോണയുടെ സ്ട്രെയിൻ കണ്ടെത്തുന്നത് കൊണ്ടാണ്. അല്ലാതെ ലൈവ് ആയതും മാരകമായതും ആയ കൊറോണ വൈറസ് ശരീരത്തിൽ ഉള്ളത് കൊണ്ടല്ല. എത്രയോ പേർക്ക് അവരറിയാതെ കൊറോണ വന്നു പോയി എന്ന പഠനത്തിൽ കണ്ടെത്താൻ കാരണവും ആളുകൾക്ക് ഓൾറെഡി ഇമ്മ്യൂണിറ്റി ഉള്ളത് കൊണ്ടാണ്. കൊറോണക്കെതിരെ പുതുതായി ആർജ്ജിത ഇമ്മ്യൂണിറ്റിയുടെയോ ഹെർഡ് ഇമ്മ്യൂണിറ്റിയുടെയോ ആവശ്യം ഇല്ല. നിലവിൽ ഉണ്ട് എന്നത് കൊണ്ടാണ് പലർക്കും അറിയാതെ കൊറോണ വന്നു പോയി എന്ന് പറയേണ്ടി വരുന്നത്.


മൂന്നാമത്തെ കാര്യം ഒരു ലക്ഷണവും ഇല്ലാത്തവരും കൊറോണ രോഗികൾ ആണെന്നും അവരിൽ നിന്ന് മറ്റുള്ളവർക്ക് കൊറോണ പകർന്ന് മാരകമാകും എന്ന് കരുതുന്നതാണ്. ഇതും തെറ്റാണ്. പകർന്നു കിട്ടിയവർക്ക് ഒരു ലക്ഷണവും ഇല്ല ഒരു അസുഖവും ഇല്ല എന്നാൽ അവർ പകർത്തിക്കൊടുക്കുന്നവർക്ക് മാരകമായി ബാധിക്കും എന്ന മുൻവിധിയും അനുമാനവും എത്ര വിഡ്ഡിത്തമാണ് എന്ന് ചിന്തിക്കുക. എല്ലാവർക്കും സമ്പർക്കം കൊണ്ടായിരിക്കുമല്ലൊ പകരുക. ആരും വുഹാനിൽ നേരിട്ട് പോയി എടുത്ത് വരുന്നതല്ലല്ലൊ. അതുകൊണ്ട് സമ്പർക്കരോഗികൾ എന്ന് പ്രയോഗവും ലക്ഷണമില്ലാരോഗികൾ മാരകരോഗം പടർത്തും എന്ന ധാരണ വിഡ്ഡിത്തം അല്ലാതെ മറ്റൊന്നല്ല. പകർന്നു കിട്ടിയവർക്കും ലക്ഷണമില്ലായ്മയുടെയും അസുഖമില്ലായ്മയുടെയും ആനുകൂല്യം കൊടുക്കാത്തത് എന്തുകൊണ്ട്?  ഇതൊക്കെയാണ് സാങ്കല്പിക ഭീതിക്ക് കാരണം. PCR ടെസ്റ്റിൽ പോസിറ്റീവ് എന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയാൽ നിർവ്വീര്യമാക്കപ്പെട്ട കോമൺ കൊറോണയുടെ സ്ട്രെയിൻ അവശേഷിച്ചത് കൊണ്ടാകാം എന്ന് മനസ്സിലാക്കിയാൽ ഈ സാങ്കല്പിക ഭീതിയിൽ നിന്ന് കരകയറാൻ കഴിയും. അതാണ് സത്യവും. ഒരാളിൽ ആക്റ്റീവ് വൈറസ് ഉണ്ടെങ്കിൽ അത് ഒരു ലക്ഷണം ഉണ്ടാക്കും. അപ്പോൾ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം അതിനെ നിർവ്വീര്യമാക്കും. അതിനു ശേഷം ആ വൈറസിന്റെ നിർജ്ജീവ സ്ട്രെയിൻ കുറച്ച് കാലം അവശേഷിക്കും. അതുകൊണ്ടാണ് PCR ടെസ്റ്റിങ്ങിൽ 15 ശതമാനം പേർ പോസിറ്റീവ് ആകുന്നത്.


2019 ഡിസമ്പറിൽ ആണ് ചൈനയിൽ ജനിതകമാറ്റം വന്ന ഒരു പുതിയ കൊറോണ ആവിർഭവിച്ചിട്ടുണ്ട് എന്ന് അവർ അവകാശപ്പെട്ടത്. അതിനു സാർസ്-2 (Sars-CoV-2) എന്ന് പേരും ഇട്ടു. സാർസ്-2 എന്ന് പറയാൻ കാരണം 2002ൽ ഇതേ വുഹാനിൽ പുതിയൊരു കൊറോണ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു അതാണ് സാർസ് (SARS). ഇപ്പോൾ വീണ്ടും പുതിയത് ഒന്ന് ആവിർഭവിച്ചപ്പോൾ അത് സാർസ്-1 ഉം ഇത് സാർസ് രണ്ടും ആയി. ചൈന ഈ പുതിയ കൊറോണയുടെ ജീനോം ബ്ലൂപ്രിന്റും പുറത്ത് വിട്ടിരുന്നു. ഈ വിവരം ചൈന പുറത്ത് വിട്ടപ്പോൾ ശാസ്ത്രലോകം ചിന്തിക്കേണ്ടിയിരിക്കുന്നത് നിലവിൽ ഉണ്ടായിരുന്ന മനുഷ്യരിൽ പകരുന്ന കൊറോണയും 2002ലെ സാർസ്-1 ഉം ഇപ്പോഴത്തെ സാർസ്-2 ഉം തമ്മിൽ ജനിതകമായി എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്നും അവ മനുഷ്യരുടെ ഇമ്മ്യൂണിറ്റിയെ ഭേദിച്ച് മാരകരോഗം ഉണ്ടാക്കാൻ കഴിവുള്ളതാണോ എന്നുമായിരുന്നു. എന്നാൽ അങ്ങനെയൊരു ശ്രമം ഉണ്ടായില്ല. പകരം ചൈനയെ വിശ്വസിച്ച് ഭീതി പടർത്താനാണ് ശ്രമിച്ചത്. ആ നിർമ്മിത ഭീതിയാണ് ഇപ്പോഴും ജനങ്ങളെ വേട്ടയാടുന്നത്. 


ഇതിനിടയിൽ ഈയടുത്ത് ചൈന ഒരു കാര്യം പറഞ്ഞിരുന്നു അതാരും കണക്കിലെടുത്തില്ല. കോവിഡ് 19 ലോകം മുഴുവനും വ്യാപിച്ചിരുന്നു എന്നും എന്നാൽ ഞങ്ങൾ മാത്രമാണ് അത് കണ്ടുപിടിച്ചതും കോവിഡ് 19 വൈറസിനെ വേർതിരിച്ചത് എന്നുമായിരുന്നു. ചൈന വളരെ നിസ്സാരമായി പറഞ്ഞതിനെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. കൊറോണ വൈറസ് അല്പസ്വല്പം ജനിതക വ്യതിയായങ്ങളോടെ ലോകത്ത് എല്ലാ രാജ്യങ്ങളിലും വ്യാപിച്ചതാണ്. അതൊരു കോമൺ വൈറസ് ആണ്. ആളുകൾക്ക് അതിനെതിരെ ഇമ്മ്യൂണിറ്റിയും ഉണ്ട്. മരകമായ ജനിതകമാറ്റം സംഭവിച്ച് മാരകകൊറോണ ഉണ്ടായി എന്നത് അവിശ്വസനീയവും അസംഭവ്യവും ആണ്. ശരീരം വീക്ക് ആകുമ്പോഴും തക്കസമയത്ത് ചികിത്സ കിട്ടാതിരിക്കുമ്പോഴും ഏത് വൈറൽ /ബാക്റ്റീരിയ രോഗവും ന്യൂമോണിയ ആയി പരിണമിച്ച് മരണകാരണമാകും. കൊറോണയുടെ കാര്യത്തിലും അത്രയേയുള്ളൂ. ജലദോഷം, ഫ്ലൂ എന്നിവ ഉണ്ടാക്കുന്ന വൈറസ്സുകളോട് വളരെ സാമ്യം ഉള്ളതാണ് കൊറോണ വൈറസും. ജലദോഷവും ന്യൂമോണിയയിൽ കലാശിക്കാറുണ്ട്. എന്ന് വെച്ച മാരക ജലദോഷബാധ എന്ന് നമ്മൾ പറയാറില്ലല്ലൊ. ഇതാണ് സത്യം.












കോവിഡ് മിത്ത്

As 'covid-19' has never been isolated and proven to be a virus or disease, it cannot be tested for. Instead of 'covid-19' being tested for, what is actually being tested for is genetic material and a RNA sequence based upon lung fluid extracted from Chinese patients. This genetic material is found in everyone and at higher levels in very ill people suffering from any illness.

മേലെ എഴുതിയ വാചകം മനസ്സിലാക്കാൻ മാത്രം ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർ തുടർന്ന് വായിക്കുക. എന്റെ കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച കൂടിയാണത്.

ഈ കോവിഡും പെട്ടെന്ന് തന്നെ ടെസ്റ്റും തുടങ്ങിയപ്പോൾ എന്റെ സംശയം ആയിരുന്നു എന്താണ് ഈ RT-PCR ടെസ്റ്റ് എന്ന്. കാരണം ഒരു പുതിയ നോവൽ വൈറസ് ഉത്ഭവിച്ചതല്ലേയുള്ളൂ. അപ്പോൾ തന്നെ അത് ആളുകളിൽ ഉണ്ടോ എന്നറിയാൻ ആ വൈറസിന്റെ സ്പെസിമൻ ലാബുകൾക്ക് കിട്ടിയോ? എന്താണ് ആ ടെസ്റ്റിനു അടിസ്ഥാനമാക്കുന്നത് എന്നും എന്റെ സംശയം ആയിരുന്നു. നിങ്ങൾക്കൊന്നും ആ സംശയം ഉണ്ടായില്ലല്ലോ അല്ലേ? മേലെയുള്ള വാചകം വായിച്ചപ്പോഴാണ് എനിക്ക് ഉത്തരം കിട്ടിയത്.

ഈ കോവിഡ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതായ വാർത്ത വന്നപ്പോൾ തന്നെ മറ്റൊരു വാർത്തയും വന്നിരുന്നു ഈ വൈറസ്സിന്റെ ജനറ്റിക് ഇൻഫർമേഷനും ചൈന മറ്റ് രാജ്യങ്ങൾക്ക് നൽകി എന്ന്. എന്താണ് ആ ജനറ്റിക് ഇൻഫർമേഷൻ? ചൈനയിലെ രോഗികളുടെ സ്രവം എക്സ്‌ട്രാക്റ്റ് ചെയ്ത് എടുത്ത ജനറ്റിക് മെറ്റീരിയലിന്റെയും RNA സ്വീക്വൻസിന്റെയും വിവരങ്ങളാണവ. അത് വെച്ചിട്ടാണ് ഇവിടെയും ടെസ്റ്റ് ചെയ്യുന്നത്.  എന്നാൽ ആ ജനറ്റിക് മെറ്റീരിയൽ ഏത്  രോഗം ബാധിച്ചവരിലും കണ്ടെത്താൻ കഴിയും. അങ്ങനെയാണ് കോവിഡ് പോസിറ്റീവ് കേസുകൾ ലക്ഷങ്ങളായി കണക്ക് കൂട്ടുന്നത്. സംഗതി മനസ്സിലായോ? ചൈനയിലെ രോഗികൾക്ക് ബാധിച്ചത് പുതിയ കൊറോണ ആണെന്ന് അവർ പറയുന്നു. അതിന്റെ ജനറ്റിക് മെറ്റീരിയലിന്റെ മാപ്പ് ലോകത്തിനു കൈമാറുന്നു. സാധാരണ ഏത് രോഗം ബാധിച്ചാലും ആരിലും ഉണ്ടാകുന്ന ആ ജനറ്റിക് മാപ്പ് വെച്ച് ഇവിടെയും കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ ചൈനയിലേത് നോവൽ കൊറോണ എന്ന സാർസ് 2 കോവിഡ് തന്നെയാണോ എന്ന് ആരും ചോദിച്ചില്ല. WHO ആകട്ടെ ചൈന പറയുന്നത് മാത്രം കേൾക്കുന്നു.

ഇനി ഇത് കൂടി വായിക്കുക :

Further, the test that is being used is called the RT-PCR test and the inventor said it should NEVER be used for diagnostics. This is because it is not a 'gold-standard' test that would give 100% accuracy. In fact, there is a false positive rate of 80% for this test. This means that the test is meaningless as it is just testing for genetic material and not corona virus.

അതായത് ഈ ടെസ്റ്റ് എന്ന് പറയുന്നത് മേൽപ്പറഞ്ഞ ജനറ്റിക് മെറ്റീരിയൽ സ്രവങ്ങളിൽ ഉണ്ടോ എന്ന് മാത്രമാണ്. ഇത് രോഗനിർണ്ണയത്തിനു ഉപയോഗിക്കാൻ പാടില്ല എന്ന് RT-PCR ടെസ്റ്റിന്റെ ഇൻവെന്റർ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാമത് ഇത് ആക്റ്റീവ് വൈറസിന്റെ സാന്നിധ്യം അല്ല കാണിക്കുന്നത്. ജസ്റ്റ് ജനറ്റിക് മെറ്റീരിയൽ മാത്രം. അത് കണ്ടാൽ ഒരാൾ രോഗബാധിതനാണെന്ന് നിർണ്ണയിക്കാൻ പാടില്ല. ഈ ടെസ്റ്റിൽ 80% ഫാൾസ് പോസിറ്റീവും ഉണ്ടാകാം. അത് ശരിക്കും ഉള്ള വൈറസുകളുടെ ജനറ്റിക് മെറ്റീരിയൽ ടെസ്റ്റ് ചെയ്യുമ്പോഴാണ്. എന്നാൽ ചൈനക്കാരൻ പുറത്ത് വിട്ട ജനറ്റിക് - RNA വിവരങ്ങൾ ഏത് വൈറസിന്റേതാണ്? ആർക്കും അറിയില്ല. അവിടെ പോയി അന്വേഷിക്കാൻ ആരെയും അനുവദിച്ചുമില്ല.

ലോകം ചൈനയാൽ കബളിപ്പിക്കട്ടോ? അവർ അവകാശപ്പെട്ടത് പോലെ സാർസ് 2 എന്നൊരു നോവൽ കൊറോണ വൈറസ് ഉണ്ടോ? ആർക്കും അറിയില്ല. അവർ കൈമാറിയ ജനറ്റിക് ഇൻഫർമേഷൻസ് ഏത് വൈറസ്സിന്റെത് ആണെന്നും ആർക്കും അറിയില്ല.ലോകം അഞ്ചാറ് മാസമായി ഒരു മിഥ്യയെ ഭയപ്പെട്ട് കഴിയുകയാണ്. ഇതിന്റെ സത്യാവസ്ഥ ആര് അന്വേഷിക്കും? ഒന്ന് ഉറപ്പാണ് കോവിഡ് എന്നൊരു മാരക വൈറസ് ഇല്ല. അത് നിലവിൽ പോസിറ്റീവ് എന്ന് വിശേഷിപ്പിക്കപ്പെട്ട പതിനായിരങ്ങൾ സാക്ഷ്യപ്പെടുത്തും.

വാക്സിൻ എന്നാൽ എന്ത് ?

വാക്സിനും മരുന്നും തമ്മിൽ എന്താണ് വ്യത്യാസം എന്ന് ഒരു സുഹൃത്ത് എന്റെ ഒരു പോസ്റ്റിനു കമന്റ് എഴുതിയിരുന്നു, ഞാനതിനു മറുപടി പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ്-19 നെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക്ക് Covaxin എന്ന പേരിൽ ഒരു വാക്സിൻ വികസിപ്പിക്കുകയും അത് ആഗസ്റ്റ് മധ്യത്തോടെ വിപണിയിൽ എത്തിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചത് കൊണ്ട് എന്താണ് മരുന്നും വാക്സിനും എന്ന് എഴുതാമെന്ന് കരുതി. അതുകൊണ്ടാണ് ഈ പോസ്റ്റ്.

വാക്സിൻ എന്ന് പറഞ്ഞാൽ ഒരു സ്പെസിഫിക് വൈറസിനെ അല്ലെങ്കിൽ ബാക്റ്റീരിയയെ നിർജ്ജീവമാക്കി ഓറലായോ ഇഞ്ചക്‌ഷൻ ആയോ നമ്മുടെ ശരീരത്തിൽ കടത്തി വിടലാണ്. നിർജ്ജീവം ആയത് കൊണ്ട് ആ സ്പെസിഫിക് വൈറസിനു അല്ലെങ്കിൽ ബാക്റ്റീരിയയ്ക്ക് നമ്മിൽ രോഗം ഉണ്ടാക്കാൻ കഴിയില്ല. എന്നാൽ ഇത് അപകടകാരിയായ ആന്റിജൻ എന്ന് ധരിച്ച് നമ്മുടെ പ്രതിരോധ സംവിധാനം ആ നിർജ്ജീവ വൈറസ്/ബാക്റ്റീരിയക്കെതിരെ ആന്റിബോഡികൾ നിർമ്മിക്കും. അതോടൊപ്പം ആ ആന്റിബോഡി നിർമ്മിക്കാനുള്ള മെമ്മറി ചില പ്രത്യേക പ്രതിരോധ കോശങ്ങളിൽ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും ഒറിജിനൽ ആക്റ്റീവായ അതേ വൈറസ് നമ്മെ ബാധിച്ചാൽ തൽക്ഷണം തന്നെ അതിനെ നിർവീര്യമാക്കാൻ ശരീരം ആന്റിബോഡികൾ നിർമ്മിക്കും. വൈറസ് നശിപ്പിക്കപ്പെടും. നമ്മെ രോഗം ബാധിക്കുകയില്ല. ഇതാണ് വാക്സിനേഷൻ നമുക്ക് നൽകുന്ന പ്രോട്ടക്‌ഷൻ.

വാക്സിൻ എടുത്തില്ലെങ്കിൽ നമ്മെ ബാധിക്കുന്ന വൈറസിനെതിരെ ശരീരം ആന്റിബോഡി നിർമ്മിക്കാൻ കാലതാമസം നേരിടും. ആ പിരീഡാണ് രോഗാവസ്ഥ എന്ന് പറയുന്നത്. ശരീരം വീക്ക് ആയാൽ വൈറസ് ചിലപ്പോൾ ജീവനു അപകടവും ഉണ്ടാക്കും. വാക്സിൻ എടുത്താൻ വൈറസിനെ അപ്പോൾ തന്നെ ആന്റിബോഡി നിർമ്മിച്ച് ശരീരം പ്രതിരോധിക്കും. രോഗം ഉണ്ടാവുകയില്ല. ഇതിനാണ് നമ്മൾ ഒരു സ്പെസിഫിക് വൈറസിനെതിരെയുള്ള ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്. വാക്സിൻ എടുത്തില്ലെങ്കിലും വൈറസ് രോഗത്തെ അതിജീവിച്ചാൽ ആ വൈറസിനെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിക്കുകയും ആ മെമ്മറി സൂക്ഷിക്കുകയും ചെയ്യും. അങ്ങനെയാണ് നിസ്സാരമായ വൈറസിനെയും ബാക്റ്റീരിയയെയും ഒക്കെ നമ്മൂടെ ശരീരം പ്രതിരോധിക്കുന്നത്. മാരകമായ വൈറസ്/ബാക്റ്റീരിയകൾക്കെതിരെയാണ് വാക്സിൻ വികസിപ്പിക്കുന്നതും ആളുകൾക്ക് നൽകുന്നതും.


മരുന്ന് എന്നാൽ ബാക്റ്റീരിയ, ഫംഗസ് , വൈറസ് പോലുള്ള സൂക്ഷ്മ രോഗാണുക്കളെ നേരിട്ട് നശിപ്പിക്കാനുള്ളതാണ്. ഇതാണ് വാക്സിനും മരുന്നും തമ്മിലുള്ള വ്യത്യാസം. മരുന്ന് നമ്മുടെ രക്തത്തിൽ കലർന്ന് എല്ലാ കോശങ്ങളിലും എത്തി എവിടെയൊക്കെ രോഗാണുക്കൾ ഉണ്ടോ അതിനെയൊക്കെ നേരിട്ട് നശിപ്പിക്കുന്നു.  വാക്സിൻ എന്നാൽ ഓരോരോ രോഗാണുവിനെതിരെയും പെട്ടെന്ന് ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരത്തെ പ്രാപ്തമാക്കുക എന്ന കൃത്രിമമാർഗ്ഗമാണ്.  ഇതിനു ഉപയോഗിക്കുന്നത് ഓരോ രോഗാണുവിനെയും നിർജ്ജീവമാക്കിയിട്ട് കിട്ടിന്ന സ്ട്രെയിൻസ് ആണ്.  കോവിഡ്-19 എന്ന രോഗം ഉണ്ടാക്കുന്നത് SARS-Cov-2 എന്ന വൈറസ്സാണ്. ഇതിന്റെ സ്ട്രെയിൻസ് പൂന നേഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് വേർതിരിച്ചെടുത്തിട്ടുണ്ട്. അത് ഉപയോഗിച്ചിട്ടാണ് ഭാരത് ബയോടെക്ക് എന്ന കമ്പനി കോവാക്സിൻ എന്ന വാക്സിൻ ഉല്പാദിപ്പിച്ച് വിപണിയിൽ ഇറക്കും എന്ന് പറയുന്നത്. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചിരുന്നോ എന്ന് ആ കമ്പനിയാണ് പറയേണ്ടത്.

ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരാം. എന്തിനാണ് വാക്സിൻ, വൈറസുകൾക്ക് എതിരെയും മരുന്നുകൾ പോരേ എന്ന്. പോര എന്നാണ് ഉത്തരം. ബാക്റ്റീരിയകളെ മരുന്നുകൾ കൊണ്ട് നശിപ്പിക്കാം എന്നാൽ വൈറസുകളെ അങ്ങനെ കഴിയില്ല. അതിനു കാരണം ബാക്റ്റീരിയയും  വൈറസും തമ്മിലുള്ള ഘടനാപരമായ വ്യത്യാസമാണ്. ബാക്റ്റീരിയ പോലുള്ള സൂക്ഷ്മാണുക്കൾ ഏകകോശ ജീവികളാണ്. അവ ആഹാരം ഉൾക്കൊള്ളുകയും ഉപാപചയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ആന്റിബയോട്ടിക്ക് മരുന്നുകൾ അവയുടെ കോശത്തിൽ കടന്ന് അവയെ നശിപ്പിക്കും. എന്നാൽ വൈറസുകൾ കോശങ്ങൾ അല്ല. അവ ആഹരിക്കുന്നില്ല, ഉപാപചയ പ്രവർത്തനങ്ങൾ നടത്തുന്നില്ല. വൈറസുകൾ എന്നാൽ ഒരു പ്രോട്ടീൻ ആവരണത്തിനകത്തുള്ള RNA അല്ലെങ്കിൽ  DNA മാത്രമാണ്. അതുകൊണ്ട് ആന്റിബയോട്ടിക്ക് പോലെ ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുക എളുപ്പമല്ല. എന്നാലും ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗങ്ങൾക്ക് നിലവിൽ ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. വൈറസ് രോഗത്തെ ചെറുക്കാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം വാക്സിനേഷനാണ് എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ അല്ലേ?