ഞാൻ വർഗ്ഗീയതയെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വർഗ്ഗീയത എന്നാൽ എന്ത് എന്നതിനെ പറ്റി എന്റെ നിർവ്വചനം. പലപ്പോഴും ബ്ലോഗിലും മറ്റും എഴുതിയിരുന്നു. എന്നാൽ ഞാൻ എത്രയോ അപരിചിത ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അത് ഈ സോഷ്യൽ മീഡിയയുടെ പരിമിതിയാണു. അച്ചടി മാധ്യമങ്ങളിൽ എഴുതുന്നവരെ മാത്രമേ സമൂഹം ശ്രദ്ധിക്കുന്നുള്ളൂ. ആ എഴുത്തുക്കൾ മാത്രമേ സമൂഹത്തിൽ പ്രചരിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നുള്ളൂ. മറ്റൊരു പരിമിതി നമ്മളൊക്കെ സാധാരണക്കാർ ആണു എന്നതുമാണു. അറിയപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ എന്തെഴുതിയാലും അതൊക്കെ അപ്പോൾ തന്നെ അച്ചടി മാധ്യമങ്ങൾ ഏറ്റെടുത്ത് വമ്പിച്ച പ്രചാരണം കൊടുക്കുന്നതും കാണാം.
എന്തായാലും അന്തിമവിശകലനത്തിൽ ആ സെലിബ്രിറ്റികളുടെ എഴുത്തുകളും വിസ്മൃതിയിൽ ആണ്ടുപോകാൻ ഉള്ളത് തന്നെയാണു. അപ്പോൾ നമ്മുടെ എഴുത്തിനും വലിയ വ്യത്യാസം ഒന്നും ഇല്ല. ഉദാഹരണത്തിനു കാസർക്കോട് MP പി. കരുണാകരന്റെ ഫേസ്‌ബുക്ക് കവിത ഇന്ന് മാതൃഭൂമിയിൽ വാർത്തയാണു. കവിതയുടെ പൂർണ്ണരൂപം അച്ചടിച്ചിട്ടുമുണ്ട്. ആ വാർത്തയ്ക്കും ആയുസ്സ് ഇന്നത്തെ ദിവസം മാത്രമല്ലേ ഉള്ളൂ.
പറഞ്ഞ് വന്നത് വർഗ്ഗീയതയെ പറ്റി. ഒരു മുസ്ലീം സുഹൃത്തിന്റെ ഇന്നത്തെ സ്റ്റാറ്റസ്സിൽ കാണുന്നത്, ഫേസ്‌ബുക്കിൽ വന്നതിനു ശേഷമാണു നാട്ടിൽ ഇത്രയും വർഗ്ഗീയവാദികൾ ഉണ്ടെന്ന് മനസ്സിലായത് എന്നാണു. ആ സുഹൃത്ത് ഉദ്ദേശിച്ചത് ഹിന്ദുക്കളെ കുറിച്ചായിരിക്കും എന്ന് തോന്നുന്നു. കാരണം മുസ്ലീങ്ങൾക്ക് വർഗ്ഗീയത ഇല്ലല്ലൊ. ഹിന്ദുക്കളൊക്കെ വർഗ്ഗീയവാദികളാകുന്ന കാലമാണിത്. മുസ്ലീങ്ങൾ മതേതരവിശ്വാസികളും. പോരാത്തതിനു കേന്ദ്രത്തിൽ ബി.ജെ.പി.ഭരണത്തിൽ വരികയും ചെയ്തു. കേരളത്തിലാണെങ്കിൽ കേന്ദ്രത്തിന്റെ മാതൃകയിൽ ബി.ജെ.പി.യുടെ ഒറ്റക്കക്ഷി ഭരണം നിലവിൽ വരാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. അപ്പോൾ രാജ്യമൊട്ടാകെ ഹിന്ദുക്കൾ വർഗ്ഗീയവാദികൾ ആകുന്ന പ്രക്രിയ ധ്രുതഗതിയിൽ നടക്കുകയാണു. ബി.ജെ.പി. എന്ന പാർട്ടിക്ക് ആരൊക്കെ വോട്ട് ചെയ്യുന്നുവോ അവരൊക്കെ ഹിന്ദു വർഗ്ഗീയവാദികൾ ആണെന്ന കാര്യത്തിൽ മതേതരത്വത്തിന്റെ പേറ്റന്റ് കൈവശം വെച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീം സമുദായത്തിലെ സകലമാന സംഘടനകളിൽ പെട്ടവർക്കും സംശയം ഉണ്ടാകാൻ വഴിയില്ല.
ഞാൻ പറയുന്നു, വർഗ്ഗീയത എന്നത് മതപരമായ വേർതിരിവ് മാത്രമല്ല. എന്റേത് എന്ന് ഏതൊരാൾക്ക് എന്തിനൊടെങ്കിലും ഒരു വൈകാരികത തോന്നുന്നെങ്കിൽ അതൊക്കെ വർഗ്ഗീയതയാണു. എന്റെ നാട്, എന്റെ പാർട്ടി, എന്റെ ഭാഷ, എന്റെ സംഘടന, എന്റെ യൂനിയൻ, എന്റെ ജാതി, എന്റെ മതം, എന്റെ രാജ്യം ഇങ്ങനെ എന്റേത് എന്ന് കരുതി എന്തിനോടൊക്കെ വൈകാരികമായ പറ്റ് തോന്നുവോ അതൊക്കെ വർഗ്ഗീയതയാണു. അപ്പോൾ വർഗ്ഗീയത എന്നത് സാർവ്വത്രികമായ മനുഷ്യസ്വഭാവം ആണെന്ന് കാണാൻ കഴിയും. അത് ഒരാളുടെ ചിന്ത ഞാൻ, എന്റെ എന്നിങ്ങനെ തുടങ്ങി ഒടുവിൽ പ്രപഞ്ചത്തോളം വികസിക്കുന്നത്കൊണ്ടാണു.
എന്നാൽ ഈ ലോകത്ത് വർഗ്ഗീയവാദി അല്ലാത്തവരായി ആരെങ്കിലുമുണ്ടോ? തീർച്ചയായും നിരവധി ആളുകളുണ്ട്. അവരുടെ ചിന്ത പ്രപഞ്ചത്തിൽ തുടങ്ങി ഭൂമി, ലോകം, രാജ്യം, സംസ്ഥാനം, പഞ്ചായത്ത്, അയല്പക്കം എന്നിങ്ങനെ താഴോട്ട് വന്ന് ഒടുവിലാണു എന്നിൽ, ഞാനിൽ എത്തുന്നത്. അപ്പോൾ ഈ ഞാൻ എന്നത് നിസ്സാരനായും ഈ പ്രപഞ്ചത്തിന്റെ അഭേദ്യവും തുച്ഛവും ആയ ഒരു യൂനിറ്റ് മാത്രമാണെന്നും മനസ്സിലാകും. അയാൾക്ക് എന്റേത് എന്ന് പറഞ്ഞ് അഹങ്കരിക്കാനോ ആവേശം കൊള്ളാനോ ഒന്നുമുണ്ടാകില്ല. എന്തെന്നാൽ എല്ലാം ഈ പ്രപഞ്ചത്തിന്റെ ഭാഗം തന്നെ. പിന്നെ എങ്ങനെ അയാൾ വർഗ്ഗീയവാദിയാകും. എന്റെ എന്ന് ചിന്തിക്കുന്ന ഏതൊരാളും അത്കൊണ്ട് വർഗ്ഗീയവാദിയാണു.