Links

യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍

യുക്തിവാദവുമായി  ബന്ധപ്പെട്ട് ഞാന്‍ എഴുതിയ പോസ്റ്റ്  വ്യാപകമായി വായിക്കപ്പെട്ടുവെങ്കിലും  ഫലപ്രദമായൊരു  ചര്‍ച്ച സാധ്യമായില്ല. അത്കൊണ്ടാണ് വീണ്ടും ഒരു പോസ്റ്റ്  എഴുതേണ്ടി വന്നത്.  ഇതില്‍ കൂടി ഒരു സമവായത്തില്‍ എത്താമെന്ന ധാരണയൊന്നുമില്ല.  ഇത്തരം ഒരു ചര്‍ച്ചയില്‍  യുക്തിവാദിയുടെ നിലപാടുകള്‍ എന്തൊക്കെയാണെന്ന്  പരിശോധിക്കേണ്ടതുണ്ട്.  യുക്തിവാദികള്‍ക്കിടയില്‍ കാണാന്‍ കഴിഞ്ഞ പൊതുവായ ഒരു നിലപാട് മതമാണ് ഏറ്റവും വലിയ പ്രശ്നമെന്നാണ്. മതവിശ്വാസം ഒഴിവാക്കിക്കൊണ്ട് നമുക്കെല്ലാം യോജിച്ചുകൂടേ എന്നാണ് യുക്തിവാദികള്‍ ചോദിക്കുന്നത്.  മതം ഒഴിവായാല്‍ മാനവമൈത്രി സമാഗതമാവുമെന്നവര്‍ കരുതുന്നു. മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന വിഭാഗീയത മതം മാത്രമാണെന്നാണവര്‍ പറയുന്നു. അത്കൊണ്ട്  മതം തുലയണം മനുഷ്യന്‍ ഒന്നാകണം എന്നൊക്കെയാണ് മുദ്രാവാക്യം.  മതങ്ങള്‍ പരസ്പരം നിരാകരിക്കുന്നുണ്ട്.  എന്നാല്‍ പിന്നെ എല്ലാ മതങ്ങളെയും നിരാകരിച്ചുകൂടേ എന്നവര്‍ ചോദിക്കുന്നു.  മതമാണ് എല്ലാ തിന്മകളുടെയും പ്രഭവകേന്ദ്രം എന്നുമവര്‍ വാദിക്കുന്നു.  മതം ഒരു യാഥാര്‍ത്ഥ്യമാണ്. മതം നിലനില്‍ക്കുന്നത് അത് വിശ്വസിക്കുന്നവരുടെ മനസ്സിലും ചിന്തയിലും പ്രവര്‍ത്തിയിലും ഒക്കെയാണ്. മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല.  മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടരുകയാണ് ചെയ്യുന്നത്. അല്ലാതെ മതം ആരെയെങ്കിലും വേട്ടയാടുന്നതല്ല.  മതവും വിശ്വാസവും അതോടനുബന്ധിച്ചുള്ള ജീവിതചര്യകളും ഒക്കെ ഒഴിവാക്കിയാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പിന്നെ  ചുരുക്കം വര്‍ഷങ്ങള്‍ മാത്രമേ ആകെ വേണ്ടതുള്ളൂ. കാരണം ഓരോ ദിവസവും വിശ്വാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മനുഷ്യര്‍ സമയം നീക്കിവെക്കുന്നുണ്ട്.  മാത്രമല്ല പിന്നെയും പിന്നെയും ജീവിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നതും അവരുടെ വിശ്വാസങ്ങളില്‍ നിന്നുമാണ്.

മതവും വിശ്വാസവും തെറ്റാണോ ശരിയാണോ എന്ന തര്‍ക്കത്തിലേക്കല്ല ഞാന്‍  പോയത്.  മതം ഇന്നും മനുഷ്യന് ആവശ്യമുണ്ട്.  തങ്ങള്‍ക്ക് മതം വേണം എന്ന് വിശ്വാസമുള്ളവര്‍ പറയുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് എന്റെ യുക്തി.  മതവിശ്വാസം എത്രയോ ആളുകളെ നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിയ്ക്കാന്‍ സഹായിക്കുന്നു എന്നും എന്റെ യുക്തിക്ക് തോന്നുന്നു. ഇന്ന മതം എന്ന് ഞാന്‍ പറയുന്നില്ല.  പത്ത് പേര്‍ മതത്തിന്റെ പേരില്‍  എന്തെങ്കിലും കാട്ടിക്കൂട്ടുന്നുണ്ടെങ്കില്‍ തൊണ്ണൂറ് പേര്‍ മതത്തെ സ്വാംശീകരിച്ച് ധര്‍മ്മിഷ്ഠരായി ജീവിച്ചുപോരുന്നു എന്നും  എനിക്ക് തോന്നുന്നു.  അപ്പോള്‍ എങ്ങനെയാണ് മതം ഇല്ലാതാവുക?  എങ്ങനെയാണ് വിശ്വാസമുള്ളവര്‍ക്ക് മതത്തെയും  വിശ്വാസത്തെയും  ഒഴിവാക്കാനാവുക?  എന്തിന് മതത്തെ ഒഴിവാക്കണം? അതാണെന്റെ ചോദ്യം.  മതവും വിശ്വാസവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളുമാണോ ഇന്ന് സമൂഹത്തിലെ ഏറ്റവും പ്രശ്നം?  മതവും വിശ്വാസവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണോ ജനം?  നാനാകൂട്ടം പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ജനം  വിശ്വാസത്തിലാണ് അഭയം ഇന്ന് കണ്ടെത്തുന്നത് എന്നതല്ലെ യാഥാര്‍ത്ഥ്യം? അത്കൊണ്ടാണ് മതത്തെയും വിശ്വാസങ്ങളെയും  എതിര്‍ക്കാതെ,  എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ടതായ ഒരുപാട് പ്രശങ്ങള്‍ സമൂഹത്തിലുണ്ട്, അതിനായി വിശ്വസികളോടൊപ്പം  ചേരാന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെട്ടത്.  മതവും  ദൈവവിശ്വാസവും  അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും  ചടങ്ങുകളും ഒക്കെയാണ് ഏറ്റവും വലിയ സാമൂഹ്യവിപത്ത് എന്ന് പറയുന്ന യുക്തിവാദികള്‍  ഒന്നും വിശ്വസിക്കുന്നില്ലേ? അങ്ങനെയും ചോദിക്കാമല്ലോ. അവരുടെ വിശ്വാസങ്ങള്‍ എല്ലാം യുക്തിക്ക് നിരക്കുന്നതും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതുമാണോ?  രാഷ്ട്രീയവിശ്വാസത്തെ പറ്റി യുക്തിവാദികളുടെ നിലപാട് അറിയാന്‍ കൌതുകമുണ്ടായിരുന്നു.

രാഷ്ട്രീയവിശ്വാസമാണ് ഏറ്റവും വലിയ തെറ്റ് , അതാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത ഇക്കാലഘട്ടത്തില്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ അതെന്റെ യുക്തിയും, യുക്തിവാദികള്‍ക്ക് ഞാന്‍ അത്തും പിത്തും പറയുന്നതായും തോന്നും.  എന്തിനാണ് ഒരാള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്?  ഇവിടെ ഒരു ഹിന്ദുവിനും മുസല്‍മാനും കൃസ്ത്യാനിക്കും  ഒരുമിച്ച് ഇടപെടാനും  ഉള്ള് തുറന്ന് സംസാരിക്കാ‍നും  പരസ്പരം സ്നേഹിക്കാനും ഒരു തടസ്സവുമില്ല.  അത്തരം ബന്ധങ്ങള്‍ ഇന്നും സര്‍വ്വത്ര കാണാന്‍ കഴിയും. എന്നാല്‍ ഒരു മാര്‍ക്സിറ്റ്കാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പി.ക്കാരനും അങ്ങനെ  ഒരുമിച്ച് ഉള്ള തുറക്കാനോ ഇടപെടാനോ ഇന്ന് കഴിയുമോ?  ഇല്ല. ചിലപ്പോള്‍ നേതാക്കന്മാര്‍ തമ്മില്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടക്കാമെങ്കിലും  പാര്‍ട്ടിവിശ്വാസികള്‍ ആജന്മശത്രുക്കളെപ്പോലെയാണ് ഇന്ന് നാട്ടില്‍ ജീവിയ്ക്കുന്നത്. അപ്പോള്‍ ഏതാണ് വര്‍ഗ്ഗീയത?  മതമാണ് വര്‍ഗ്ഗീയത എന്ന് ആരാണ് തീരുമാനിച്ചത്?  അങ്ങനെ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇന്നത്തെ സാമൂഹ്യയാഥാര്‍ത്ഥ്യം മനസിലാക്കി ഉടനെ തിരുത്തണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലാണ് ഇന്ന് വര്‍ഗ്ഗീ‍യത.

എന്റെ ചോദ്യം ആവര്‍ത്തിക്കട്ടെ.  എന്തിനാണ് ആളുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്നത്?  എന്തിനാണ് താന്‍ വിശ്വസിക്കാത്ത പാര്‍ട്ടിക്കാരനോട് ശത്രുതാമനോഭാവം   തോന്നുന്നത്? ആ മനോഭാവമല്ലേ വര്‍ഗ്ഗീയത.  പാര്‍ട്ടികള്‍ ഉണ്ടാക്കട്ടെ. അതിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും  നാട്ടിന് വേണ്ടി പ്രവര്‍ത്തിക്കട്ടെ.  വിശ്വാസികള്‍ പാര്‍ട്ടിക്കെന്തിന്?  തെരഞ്ഞെടുപ്പ് വരുമ്പോള്‍ വിശ്വാസ്യതയും  പെര്‍ഫോമന്‍സും വിലയിരുത്തി വോട്ട് ചെയ്ത് ജനപ്രതിനിധികളെയും  മന്ത്രിമാരെയും തെരഞ്ഞെടുക്കട്ടെ.  ജനങ്ങള്‍ ഒന്നായാല്‍ പോരേ.  രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസത്തിന്റെ പേരിലാണ് ഇന്ന് രാജ്യത്ത്  ആക്രമണങ്ങളും കൊലപാതകങ്ങളും ചേരിപ്പോരും  കൂടുതല്‍ നടക്കുന്നത്.  ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസത്തില്‍ നിന്ന് മോചിതരായി ഒറ്റക്കെട്ടായ പൌരസഞ്ചയമാവണം എന്നാണ് എന്റെ യുക്തി എന്നോട് പറയുന്നത്.  ഞാന്‍ ഇത് കുറെക്കാലമായി പറയുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ എല്ലാം നാട്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകന്മാര്‍ മാത്രം മതി.  വിശ്വാസികളോ അനുഭാവികളോ വേണ്ട.  ഒരു പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകനും നമ്മുടെ ശത്രുവല്ല.  എന്നാല്‍ ഇന്ന് പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അണികളെ പറഞ്ഞു ധരിപ്പിക്കുന്നത് എന്താണ്?  യഥാര്‍ത്ഥമായ വര്‍ഗ്ഗീയവിഷം ഇന്ന് രാഷ്ട്രീയനേതാക്കളാണ് തങ്ങളുടെ അണികളില്‍ കുത്തിവെക്കുന്നത്.  എന്നിട്ട് മതമാണ് വര്‍ഗ്ഗീയത ഉണ്ടാക്കുന്നത് എന്ന പല്ലവിയില്‍ ഇക്കൂട്ടരുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയത ഒളിപ്പിച്ചുവെക്കുന്നു. മരണവീടുകളില്‍ പോലും കോണ്‍ഗ്രസ്സുകാരനും മാര്‍ക്സിസ്റ്റുകാരനും തമ്മില്‍ തമ്മില്‍ മിണ്ടാറില്ല.  ഈ ശത്രുതയ്ക്ക് എന്ത് ന്യായീകരണമാണുള്ളത്?

ഇതൊന്നും യുക്തിവാദികള്‍ക്ക് മനസിലാവുന്നില്ല.  മതം ദൈവം എന്ന് കേട്ടാല്‍ എതിര്‍ക്കണെമെന്നേ യുക്തിവാ‍ദികള്‍ക്ക് ഉള്ളൂ.   ഇനി മറ്റൊരു രസകരമായ വസ്തുത  ഭൂരിപക്ഷം യുക്തിവാദികളും  കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്.  കമ്മ്യൂണിസവും ഒരു വിശ്വാസമല്ലാതെ മറ്റെന്താണ്.  കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും.  കാരണം കമ്മ്യൂണിസം ശാസ്ത്രമാണെന്നാണ് വയ്പ്പ്. അത് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ കാറല്‍ മാര്‍ക്സും.  മാര്‍ക്സിസം സാമൂഹ്യശാസ്ത്രമാണ് പോലും.  രണ്ടു വര്‍ഗ്ഗങ്ങളായി ലോകത്ത് മനുഷ്യന്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ യുക്തിവാദികള്‍  വിശ്വസിക്കുന്നു. എന്നാല്‍ ഒരാളെ ചൂണ്ടിക്കാട്ടി ഇയാള്‍ ഈ രണ്ടിലൊന്നില്‍ പെട്ട ഏത് വര്‍ഗ്ഗക്കാരനാണെന്ന് യുക്തിവാദികള്‍ക്ക് പറയാന്‍ കഴിയുകയുമില്ല.  കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ നടത്തിയ കൂട്ടക്കുരുതികള്‍ തെറ്റാണെന്ന് യുക്തിവാദികള്‍ക്ക് തോന്നിയിട്ടില്ല.   എന്തെന്നാല്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ മതവിശ്വാസികള്‍ അല്ലായിരുന്നല്ലൊ. മതങ്ങള്‍ മണ്ണടിയണമെന്നേ യുക്തിവാദികള്‍ക്കുള്ളൂ.  അങ്ങനെ മതങ്ങള്‍ മണ്ണടിഞ്ഞ്, മതമില്ലാത്ത  സ്വേച്ഛാധിപതികള്‍ ജനങ്ങളെ എന്ത് ചെയ്താലും യുക്തിവാദികള്‍ക്ക് എതിര്‍പ്പില്ല. അത്കൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റ് ക്രൂരതകളെയും  മാര്‍ക്സിസ്റ്റ് അക്രമണങ്ങളെയും യുക്തിവാദികള്‍ അപലപിക്കാതിരിക്കുന്നത്.  മതങ്ങളും ദൈവവിശ്വാസവും പാടില്ല എന്നേ യുക്തിവാദികള്‍ക്കുള്ളൂ. മറ്റൊരു കാര്യത്തിലും അവര്‍ക്ക് യുക്തി ആപ്ലിക്കബിള്‍ അല്ല.   എന്റെ വാദം ഏകപക്ഷീയമാണെന്നാണ് യുക്തിവാദികള്‍ പറയുന്നത്.  എന്നാല്‍ യുക്തിവാദികളാണ് ഏകപക്ഷീയമായി കാര്യങ്ങള്‍ കാണുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.   നിലവിലുള്ള എല്ലാ സാമൂഹ്യതിന്മകളെയും  രാഷ്ട്രീയജീര്‍ണ്ണതകളെയും   മതവിശ്വാസം എന്ന പുതപ്പിനുള്ളില്‍  ഒളിപ്പിക്കാനാണ് യുക്തിവാദികള്‍ ശ്രമിക്കുന്നത്. അത് അവരുടെ കുറ്റം കൊണ്ടല്ല.  യാന്ത്രികമായ യുക്തിവാദം  ഉരുവിടുന്നത്കൊണ്ടാണ്.  ശരിയായതും വസ്തുനിഷ്ടവുമായ ചിന്താശൈലി യുക്തിവാദികള്‍ പിന്തുടരുന്നതായി തോന്നുന്നില്ല.

മാര്‍ക്സിസത്തിലെ ഭൌതികവാദത്തില്‍ നിന്നാണ് യുക്തിവാദികള്‍ പാഠം അഭ്യസിക്കുന്നത്.  നിഷ്പക്ഷമായി ചിന്തിക്കുന്ന യുക്തിവാദികളെ ബൂര്‍ഷ്വായുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന തീവ്രയുക്തിവാദികള്‍ വേറെയുമുണ്ട്.  ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു മതമല്ല നമ്മുടെ പ്രശ്നം. ഏറ്റവും വലിയ പ്രശ്നം,  സമൂഹത്തെ ബാധിക്കുന്ന പ്രശ്നം  കക്ഷിരാഷ്ട്രീയമാണ്.  1931ന് ശേഷം ആ‍ദ്യമായി ഇന്ത്യയില്‍ മൂവായിരം കോടി രൂപ ചെലവാക്കി ജാതി സെന്‍സസ് എടുക്കുന്നു.  എന്തിനാ?  ജാതിയുടെ അടിസ്ഥാനത്തില്‍ അധികാരം നേതാക്കള്‍ക്ക് എളുപ്പത്തില്‍ പങ്ക് വെക്കാനല്ലാതെ മറ്റെന്തിനാണ് ജാതി സെന്‍സസ്?  ജാതി സെന്‍സസ്സിന്റെ കാര്യമായാലും  എം.പി.മാര്‍ക്ക് ശമ്പളം അഭൂതപൂര്‍വ്വമായി വര്‍ദ്ധിപ്പിക്കുന്ന കാര്യമായാലും  പാര്‍ട്ടികളുടെ തലപ്പത്തുള്ള നേതാക്കളുടെ ഐക്യം നമ്മെ അലോസരപ്പെടുത്തേണ്ടതാണ്.  അത്പോലെ തന്നെ പ്രധാനമാണ് നാട്ടിലെ പാര്‍ട്ടിവിശ്വാസികളിലെ സ്പര്‍ദ്ധയും പകയും  മാറ്റിയെടുത്ത് നമ്മള്‍ ഒറ്റ സിവില്‍ സമൂഹമാണെന്ന ബോധം അവരില്‍ ഉണ്ടാക്കലും.  ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാ‍ദികളെ ബോധ്യപ്പെടുത്താനല്ല.  നിഷ്പക്ഷരായ  വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്.  മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല.  മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്.

56 comments:

JIhas abdul karim said...

nalla chinthakal sir. asamsakal.
yukthivadiklum chilathokke
andhamayi viswasikkunnundu
matha viswasathinte karyathil mathrame yukthi upyokikkunnollo.

Unknown said...

മതങ്ങള്‍ മണ്ണടിയുകയും മതവിശ്വാസം ഇല്ലാത്താവുകയും ചെയ്താല്‍ പിന്നെ സ്റ്റാലിനെ പോലെയും ചെഷസ്ക്യൂവിനെ പോലെയും പോള്‍പോട്ടിനെ പോലെയുമൊക്കെയുള്ള സ്വേച്ഛാധിപതികള്‍ ഉണ്ടാവില്ലെന്ന് യുക്തിവാദികള്‍ക്ക് ഉറപ്പ് പറയാന്‍ പറ്റുമോ? കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കുടിപ്പകകള്‍ കൊലപാതകപരമ്പരകള്‍ അവസാനിപ്പിക്കാന്‍ യുക്തിവാദികളുടെ കൈയില്‍ മുദ്രാവാക്യങ്ങള്‍ ഉണ്ടോ?

Akshay S Dinesh said...

യുക്തിവാദികള്‍ മനുഷ്യര്‍ ആണെന്നതിനാല്‍ , ചിന്തിക്കുന്നത് പോലെ തന്നെ ചിന്തിക്കാന്‍ മറക്കുകയും ചെയ്യും...
(ഓര്‍മപ്പെടുത്തലുകള്‍ക്ക് നന്ദി)

Dr.Jishnu Chandran said...

നല്ല പോസ്റ്റ്‌ ബ്ലോഗില്‍ ഇതുവരെ വായിച്ചിറ്റില്ലാത്ത ചിന്തകള്‍.പിന്നെ ഒരു ചോദ്യം കൂടി രാഷ്ട്രീയക്കാര്‍ ഇല്ലാതെയായാല്‍ എല്ലാം നന്നാവുമോ? മതവും രാഷ്ട്രീയവും വേണം ഒരു പൊടിക്ക്..... അധികമാവാന്‍ പാടില്ല.

Unknown said...

@ ജിഷ്ണു, എഴുതിയ പോലെയും പറയുന്ന പോലെയും വായിക്കുന്നവരും കേള്‍ക്കുന്നവരും മനസ്സിലാകുന്നില്ല എന്നത് കഷ്ടതരമാണ്. അത്കൊണ്ടാണ് രാഷ്ട്രീയക്കാര്‍ ഇല്ലാതെയായാല്‍ എല്ലാം നന്നാവുമോ എന്ന് ജിഷ്ണു ചോദിക്കുന്നത്. രാഷ്ട്രീയവും രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയപ്രവര്‍ത്തകരും ജനാധിപത്യത്തില്‍ കൂടിയേ തീരൂ. പക്ഷെ ജനങ്ങള്‍ മതവിശ്വാസികള്‍ എന്ന പോലെ രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസികള്‍ ആവരുത് അവര്‍ സ്വതന്ത്രരായ പൌരന്മാര്‍ ആയാല്‍ മതി എന്നാണ് പറഞ്ഞത്. പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മത്സരിക്കട്ടെ. ജനങ്ങളെ പങ്ക് വെച്ച് പരസ്പരം ശത്രുക്കളാക്കി തമ്മിലടിപ്പിക്കരുത് എന്നാണ് എന്റെ യുക്തി.

ലളിതമായി പറഞ്ഞാല്‍ പൌരന്‍ മാര്‍ക്സിസ്റ്റ്കാരനോ കോണ്‍ഗ്രസ്സുകാരനോ ബി.ജെ.പി.ക്കാരനോ ആകണ്ട. രാഷ്ട്രീയപ്രവര്‍ത്തനത്തിന് സന്നദ്ധരാകുന്നവര്‍ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോ ബി.ജെ.പി.പ്രവര്‍ത്തകരോ മറ്റെന്ത് പാര്‍ട്ടിപ്രവര്‍ത്തകരോ ആവട്ടെ. പാര്‍ട്ടികളും പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും അങ്ങനെയാണ് വേണ്ടത്.

ഇന്ന് അങ്ങനെയല്ല ജന്മനാ ഒരാള്‍ പാര്‍ട്ടിക്കാരനാകുന്നു. എന്നിട്ട് മറ്റ് പാര്‍ട്ടിക്കാരെ ശത്രുക്കളായി കാണുന്നു. ജാതി-മത വ്യത്യാസങ്ങളല്ല പാര്‍ട്ടിവിശ്വാസങ്ങളാണ് സമൂഹത്തില്‍ വിഭജനവും വര്‍ഗ്ഗീയതയും ശത്രുതയും സൃഷ്ടിക്കുന്നത്. യുക്തിവാദികള്‍ ഈ രാഷ്ട്രീയവര്‍ഗ്ഗീയതക്കെതിരെയാണ് ശബ്ദമുയര്‍ത്തേണ്ടത്. മതവിശ്വാസവും ദൈവവിശ്വാസവും താരതമ്യേന നിരുപദ്രവും നിര്‍ദ്ദോഷവും എന്നാല്‍ കുറെ നന്മകള്‍ അന്തര്‍ലീനമായതുമാണ്. എന്നാല്‍ പാര്‍ട്ടിവിശ്വാസത്തില്‍ ഹിംസയും സ്വാര്‍ത്ഥതയും സ്പര്‍ദ്ദയും പകയും മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.

Jerry said...

അങ്ങേ അറ്റം അബദ്ധ ജടിലം ആയ വാദങ്ങള്‍ ആണ് ഈ പോസ്റ്റ്‌ നിറയെ .

സുകുമാരന്‍ മാഷിനു കമ്മ്യൂണിസം എന്ന് കേട്ടാല്‍ പക ആയതു കൊണ്ട് ( മാഷ് മറ്റുള്ള വരോട് ഉപേക്ഷിക്കാന്‍ പറയുന്ന അതെ പക ! ) യുക്തിവാദത്തെ കുറ്റം പറയുമ്പോഴും മാഷക്ക് കമ്മ്യൂണിസം ത്തിനു തെറി വിളിക്കണം .... മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഉള്ള യുക്തി ചിന്തക്ക് (അതിന്റെ എല്ലാ ദോഷത്തിനും ) ഉള്ള കാരണം പതിനെട്ടാം നൂറ്റാണ്ടില്‍ ഉണ്ടായ കമ്മ്യൂണിസം ആണ് പോലും !

മനുഷ്യന്‍ പൊതുവേ മര്യാദക്കാര്‍ ആയി ജീവിക്കാന്‍ കാരണം മതങ്ങള്‍ ആണ് പോലും ! ജനസന്ഖ്യയുടെ ഭൂരിഭാഗവും മത രഹിതര്‍ ആയ ജപ്പാനും സ്കാണ്ടിനവ്യന്‍ രാജ്യങ്ങളും ആണ് ലോകത്തെ ഏറ്റവും കുറ്റ കൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങള്‍ എന്നതും ജനങ്ങള്‍ ഭൂരിഭാഗവും മത വിശ്വാസികള്‍ ആയ ഇന്ത്യ യും പല മുസ്ലിം രാജ്യങ്ങളും ആണ് കുറ്റകൃത്യങ്ങളുടെ പറുദീസാ എന്നാ കാര്യവും ഒരിക്കല്‍ ചൂണ്ടി കാട്ടിയത് സൌകര്യ പൂര്‍വ്വം മാഷ് മറന്നു ! എന്നിട്ട് പിന്നെയും മത സ്തുതി ..മതം സമാധാനം കൊണ്ട് വരും പോലും !

ഇനി മനുഷ്യന്‍ അല്ലാത്ത മറ്റു സാമൂഹ്യ ജീവികളുടെ കാര്യം എടുക്കാം ... ഉദാഹരണത്തിന് കട്ടുനായ്ക്കള്‍ .... മാസ ഭുക്കുകള്‍ ആയ അവയ്ക്ക് വേണമെങ്ങില്‍ കൂട്ടത്തില്‍ തന്നെ ഉള്ള മറ്റൊന്നിനെ തിന്നു ജീവന്‍ നില നിര്‍ത്താം ...എന്നാല്‍ അതിനു പകരം അവ കൂട്ടായി ജീവിക്കുകയും ഇരതെടുകയും അത് പങ്കു വയ്ക്കുകയും ചെയ്യുന്നു . ഏതു മതത്തില്‍ വിശ്വസിചിട്ടാണ് അവ ഒരു സംമോഹ്യ നിയമത്തിനു കീഴില്‍ ജീവിക്കുന്നത് ? ഒരു ജീവി വര്‍ഗത്തിന് നില നില്‍ക്കാന്‍ ആവശ്യം ആയ സംമോഹ്യ നിയമഗല്‍ അവ തന്നെ രൂപപ്പെടുത്തും . അത് തീനീച്ച ആയാലും മനുഷ്യന്‍ ആയാലും . മനുഷ്യ സമൂഹത്തിന്റെ കാര്യം ആയാല്‍ മതങ്ങള്‍ ഇല്ലെങ്ങില്‍ പൊതു സമൂഹം അത്തരം നിയാമാഗല്‍ രൂപപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യും ..ഉദാഹരണം ഞാന്‍ നേരത്തെ പറഞ്ഞ മത രഹിത സമൂഹങ്ങള്‍ .

മതം ഒരു വിപത്ത് ആയി മാറുന്നത് അതില്‍ തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശം നിഷേധിക്കപ്പെടുന്നത് കൊണ്ട് ആണ് ... ഒരുവന്‍ ജെനിക്കുമ്പോള്‍ തന്നെ അവന്‍ മതത്തിന്റെ കേട്ടുപാടുകളിലേക്ക് വീഴുന്നു . മാഷ് ഇവിടെ ചീത്ത വിളിച്ച യുക്തിവാദത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടി കളുടെയും വ്യത്യാസം അത് ഒരുവന്‍ അവനു അറിവ് വച്ചതിനു ശേഷം തിരഞ്ഞു എടുക്കുന്നത് ആണ് എന്നതാണ് ..അത് തന്നെ ആണ് അതിന്റെ സ്വതന്ത്രവും ...ആരോ പറഞ്ഞു കേട്ട കഥകള്‍ ബുദ്ധി ഉറക്കും മുന്‍പ് സത്യം ആണെന്ന് മുദ്ര കുത്തി വിഴുങ്ങാന്‍ പ്രേരിപ്പിച്ചു മനുഷ്യന്റെ ചിന്ത ശേഷിയും യുക്തി ബോധവും അന്യേഷണ വാസനയും തകര്‍ക്കുകയും അത് വഴി മനുഷ്യ വംശത്തിന്റെ തന്നെ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ് മതനഗ്ല്‍ ചെയ്യുന്ന ഏറ്റവും വലിയ അപകടം . അത് കൊണ്ട് തന്നെ ആണ് മതങ്ങള്‍ ഉണ്ടായാലേ സാമൂഹ്യ നിയമങ്ങള്‍ അനുസരിക്കൂ എന്നാ അടിമ മനോഭാവത്തില്‍ നിന്നും ഉയര്‍ന്നു മതങ്ങള്‍ ഇല്ലെങ്കിലും ഒരു സമൂഹം എന്നാ നിലയില്‍ മനിഷ്യ വംശം നില നില്‍ക്കാനും മുന്നോട്ടു പോകാനും ആവശ്യം ആയ നിയമഗല്‍ സ്വയം അറിയാനും അന്ഗീകരിക്കാനും പ്രാപ്തന്‍ ആയ ഒരു സംമോഹ്യ ജീവി എന്നാ നീലയില്‍ മനുഷ്യന്‍ വളരണം എന്ന് ഒരു യുക്തിപരം ആയി വാദിക്കുന്നത് ...

കമ്മ്യൂണിസം വെറുപ്പിനു ഒരു ഇടവേള കിട്ടുമ്പോള്‍ എതെഗിലും ethology പഠനഗല്‍ വായിച്ചു നോക്കാന്‍ ശ്രമിക്കൂ ..അപ്പോള്‍ ഒരു പക്ഷെ മനസ്സില്‍ ആകും ഒരു മതവും വ്യായാമ പ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗ പ്രതീക്ഷകളും നരക ഭീതിയും കൂടാതെ തന്നെ ഈ ലോകത്തിലെ കോടാനു കോടി ജീവ വര്‍ഗനഗല്‍ എങ്ങിനെ ആണ് അവയുടെ നില നില്പിന് വേണ്ടി സാമൂഹ്യ നിയമങ്ങള്‍ക്കു വിധേയം ആയി ജീവിക്കുന്നത് എന്ന് ...അപ്പോള്‍ ഒരു പക്ഷെ മതനഗ്ല്‍ കൂടാതെ തന്നെ ചിന്ത ശേഷി ഉള്ള മനുഷ്യനും അത് സാധിക്കും എന്ന് മാഷ്ക്ക് മനസ്സില്‍ ആകും..... മാഷുടെ ഉദ്യേശം ശുദ്ധം ആണ് എങ്കില്‍ !!

ഷെരീഫ് കൊട്ടാരക്കര said...

പോസ്റ്റിനെ പറ്റിയുള്ള അഭിപ്രായമല്ല മുകളിലെ കമന്റിനെപറ്റിയുള്ള അഭിപ്രായമാണിതു.
അക്ഷര തെറ്റില്ലാതെ നല്ല മലയാളത്തില്‍ റ്റൈപ്പ് ചെയ്യാന്‍ അറിയാമെന്നു മറ്റു വാക്കുകളും വാചക ഘടനകളും നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നു.അനോമലി സ്ഥിതിവിവരം വെളിവാകരുതു എന്ന ചിന്തയാല്‍ മനപൂര്‍വം ചില വാക്കുകള്‍ തെറ്റിച്ചു റ്റൈപു ചെയ്തു മറഞ്ഞു നില്‍ക്കുമ്പോള്‍ കമന്റു വായിക്കുന്ന വായനക്കാര്‍ക്കു ഉണ്ടാകുന്ന സമയ നഷ്ടം കൂടി മനസിലാക്കുക .

സുശീല്‍ കുമാര്‍ said...

സുകുമാരന്‍ സര്‍,
സാറിന്റെ ഒരോ വചകത്തോടും പ്രതികരിക്കാന്‍ താല്പര്യമുണ്ട്:-

"മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല. മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടരുകയാണ് ചെയ്യുന്നത്."

>>> എവിടുന്നുകിട്ടി സാറിന്‌ ഈ അറിവ്? ഏത് മതത്തെക്കുറിച്ചാണ്‌ പറഞ്ഞത്? എല്ലാ മതങ്ങളും കുഞ്ഞുനാളിലേ മനസ്സിലേക്ക് കുത്തിക്കയറ്റുന്നതല്ലേ? മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടര്‍ന്നു എന്നതും ആദ്യം പറഞ്ഞതും തമ്മില്‍ യോജിക്കുന്നില്ല. വിശ്വാസം എങ്ങനെയാണ്‌ ഉണ്ടാകുന്നത്? ഏതെങ്കിലും മത വിശ്വാസി മതത്തെ പഠിച്ച ശേഷം തനിക്കിഷ്ടമുള്ള മതം തെരെഞ്ഞെടുത്തത് സാറിനറിയുമെങ്കില്‍ അറിയിക്കുക.

"അല്ലാതെ മതം ആരെയെങ്കിലും വേട്ടയാടുന്നതല്ല"

>>>> മതം വേട്ടയാടിയയത്ര ഈ ലോകത്ത് മറ്റൊന്നും മനുഷ്യനെ വേട്ടയാടിയിട്ടുണ്ടോ സര്‍, ചേകന്നൂരും, സല്‍മാന്‍ റുഷ്ദിയും, തസ്ലീമയും, എം എഫ് ഹുസ്സൈനും നമ്മുടെ മുന്നിലുണ്ടല്ലോ? ഗുജറാത്തില്‍ മുസ്ലിംകളെ വേട്ടയാടിയത് ആരാണ്‌? പാക്കിസ്ഥാനില്‍ അഹമ്മദീയരെ വേട്ടയാടിക്കൊണ്ടിരുക്കുന്നതാരാണ്‌? സുന്നികളും ഷീയാകളും പരസ്പരം വേട്ടയാടുന്നില്ലേ?
continued..

സുശീല്‍ കുമാര്‍ said...

"മതവും വിശ്വാസവും അതോടനുബന്ധിച്ചുള്ള ജീവിതചര്യകളും ഒക്കെ ഒഴിവാക്കിയാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പിന്നെ ചുരുക്കം വര്‍ഷങ്ങള്‍ മാത്രമേ ആകെ വേണ്ടതുള്ളൂ. കാരണം ഓരോ ദിവസവും വിശ്വാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മനുഷ്യര്‍ സമയം നീക്കിവെക്കുന്നുണ്ട്. മാത്രമല്ല പിന്നെയും പിന്നെയും ജീവിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നതും അവരുടെ വിശ്വാസങ്ങളില്‍ നിന്നുമാണ്. "

>>> "പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു പാഴാക്കിടാതൊറ്റ
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദന മുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാര്‍ത്ഥകമാക്കണം" കുരീപ്പുഴ ശ്രീകുമാണിന്റെ ചാര്‍വാകനില്‍ നിന്നു്‌.

ദൈവത്തെ തീറ്റാനുള്ള പണമുണ്ടായിരുന്നെങ്കില്‍ ജനകോടികളുടെ പട്ടിണി മാറ്റാമായിരുന്നു. ജീവിക്കാനുള്ള പ്രേരണ വിശ്വാസത്തില്‍ നിന്നാണോ സാറിനും ലഭിക്കുന്നത്? അല്ലെങ്കില്‍ എങ്ങനെ സാമാന്യവല്‍ക്കരിക്കും?

"അത്കൊണ്ടാണ് മതത്തെയും വിശ്വാസങ്ങളെയും എതിര്‍ക്കാതെ, എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ടതായ ഒരുപാട് പ്രശങ്ങള്‍ സമൂഹത്തിലുണ്ട്, അതിനായി വിശ്വസികളോടൊപ്പം ചേരാന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെട്ടത്. "

>>>> അതുകൊണ്ടാണ്‌ സാറിന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ സാറിനോട് പറഞ്ഞത് സാര്‍ എതിര്‍ക്കുന്നത് സാര്‍തന്നെ ഇതുവരെ നടത്തിയ യുക്തിവാദത്തെയാണെന്ന്. എല്ലാ യുക്തിവാദികളും മതത്തെ മാത്രം എതിര്‍ക്കുന്നവരല്ല. യുക്തിവാദം ഒരു ജീവിത വീക്ഷണമാണ്‌. അത് ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളെയും ആ രീതി ഉപയോഗിച്ച് പരിശോധിക്കുന്നു. വിശ്വാസികളോട് ചേര്‍ന്ന് നടത്തേണ്ട സമരങ്ങള്‍ അങ്ങനെ നടത്തും. വിശ്വാസങ്ങളെ എതിര്‍ക്കുന്നത് വിശ്വാസിയെ എതിര്‍ക്കലല്ലെന്നെങ്കിലും യുക്തിവാദിയായിരുന്ന സുകുമാര്‍ സാറിനറിയില്ലേ? ശബരിമല മകരവിളക്കിനെ എതിര്‍ക്കുന്നത് വിശ്വാസിയോടുള്ളെ എതിര്‍പ്പാണോ അതോ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തോടുള്ള എതിര്‍പ്പോ? ആള്‍ ദൈവങ്ങളെ യുക്തിവാദികള്‍ മാത്രമല്ല വിശ്വാസികളും എതിര്‍ക്കുന്നില്ലേ? അതല്ല അതും യുക്തിവാദികള്‍ ഒഴിവാക്കേണ്ടതുണ്ടോ? ഒരു മതവും മറ്റൊരു മത വിശ്വാസത്തെയും അംഗീകരിക്കുന്നില്ല. മറ്റൊരു മത ദൈവത്തെയും അംഗീകരിക്കുന്നില്ല. അയിത്തത്തെയും തൊട്ടുകൂടായ്മയെയും എതിര്‍ത്താല്‍ അത് വിശ്വാസത്തിനെതിരാകുമോ? മൃഗബലിയെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? നാലുകെട്ടിനെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? മതഗ്രന്ഥങ്ങളിലെ വിഢ്ഠിത്തങ്ങളെ വിളിച്ചു പറഞ്ഞാല്‍ അത് വിശ്വാസിക്കെതിരാകുമോ?
continued..

സുശീല്‍ കുമാര്‍ said...

"അങ്ങനെയും ചോദിക്കാമല്ലോ. അവരുടെ വിശ്വാസങ്ങള്‍ എല്ലാം യുക്തിക്ക് നിരക്കുന്നതും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതുമാണോ?"

>>>>> യുക്തിവാദിയായിരുന്നെവകാശപ്പെടുന്ന സാറിന്‌ എന്താണ്‌ യുക്തിവാദമെന്ന് അറിയില്ലെന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്?


"രാഷ്ട്രീയവിശ്വാസത്തെ പറ്റി യുക്തിവാദികളുടെ നിലപാട് അറിയാന്‍ കൌതുകമുണ്ടായിരുന്നു.
എന്തിനാണ് ഒരാള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്? "

>>> പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും മതത്തില്‍ വിശ്വസിക്കുന്നതും ഒരു പോലെയാണോ? 'പാര്‍ട്ടി വിശ്വാസം' മതവിശ്വാസം പോലെയായി തരം താഴുമെങ്കില്‍ അതിനെ അംഗീകരിക്കാനാകില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തിപരവും സ്വാര്‍ത്ഥവുമായ മോക്ഷപ്രപ്തിക്കല്ലല്ലോ, അത് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചെയ്യുവാനാണ്‌. അതല്ലാതെ പാര്‍ട്ടി എന്നത് സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗ്മാകുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഒരു യുക്തിവാദിക്കും കഴിയില്ല.

"ഇനി മറ്റൊരു രസകരമായ വസ്തുത ഭൂരിപക്ഷം യുക്തിവാദികളും കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്. കമ്മ്യൂണിസവും ഒരു വിശ്വാസമല്ലാതെ മറ്റെന്താണ്. കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും. കാരണം കമ്മ്യൂണിസം ശാസ്ത്രമാണെന്നാണ് വയ്പ്പ്. അത് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ കാറല്‍ മാര്‍ക്സും. മാര്‍ക്സിസം സാമൂഹ്യശാസ്ത്രമാണ് പോലും. "

>>>> യുക്തിവാദികള്‍ കമ്മ്യൂണിസത്തെയും വിലയിരുത്തുന്നത് വിശ്വാസമായിട്ടല്ല. മാര്‍ക്സിസം മതമല്ല. മാര്‍ക്സ്‌ എല്ലാ കാലത്തെക്കുമുള്ള മൂല്യബോധം ദാനം ചെയ്ത പ്രവാചകനുമല്ല. മാര്‍ക്സിസത്തെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം സാറിനുണ്ട്. എന്നാല്‍ അത് വ്യക്തിയധിഷ്ടിതമായ വിരോധത്തിന്റെ അടിസ്ഥാനത്തിലാകരുത്. കാര്യ കാരണ സഹിതമായിരിക്കണം. മാര്‍ക്സിസത്തെ യുക്തിസഹമായി വിലയിരുത്തുന്ന ഒരു പോസ്റ്റ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കൂറ്റുതല്‍ അഭിപ്രായങ്ങള്‍ അതുസംബന്ധിച്ചുള്ളത് അതില്‍ പറയാം.

"മാര്‍ക്സിസത്തിലെ ഭൌതികവാദത്തില്‍ നിന്നാണ് യുക്തിവാദികള്‍ പാഠം അഭ്യസിക്കുന്നത്. നിഷ്പക്ഷമായി ചിന്തിക്കുന്ന യുക്തിവാദികളെ ബൂര്‍ഷ്വായുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന തീവ്രയുക്തിവാദികള്‍ വേറെയുമുണ്ട്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു മതമല്ല നമ്മുടെ പ്രശ്നം. ഏറ്റവും വലിയ പ്രശ്നം, സമൂഹത്തെ ബാധിക്കുന്ന പ്രശ്നം കക്ഷിരാഷ്ട്രീയമാണ്."

>>>> മാര്‍ക്സിസം വിശ്വാസമല്ല, ഭൗതികവാദമാണെന്നെങ്കിലും സമ്മതിച്ചല്ലോ. കക്ഷിരാഷ്ട്രീയത്തിന്‌ അതിന്റേതായ പ്രശ്നങ്ങളുണ്ടാകും.അത് ചര്‍ച്ച ചെയ്യാം. അതിനുപകരം നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്നു പറഞ്ഞതുപോലെ ഒരു വെടിക്ക്‌ യുക്തിവാദികളെയും കക്ഷിരാഷ്ട്രീത്തെയും കൈകാര്യം ചെയ്തുയ് കളയാമെന്ന് സാറ് ധരിക്കരുത്.


"ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാ‍ദികളെ ബോധ്യപ്പെടുത്താനല്ല. നിഷ്പക്ഷരായ വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്. മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്."

>>>> യുക്തിവാദികള്‍ക്ക് ബോധ്യപ്പെടുന്ന ഒന്നും സാറ് പറഞ്ഞിട്ടല്ലാത്തതിനാല്‍ അപ്പറഞ്ഞത് അംഗീകരിക്കുന്നു. എല്ലാ മതങ്ങളും പരസ്പരം നിഷേധിക്കുന്നുവെന്നിരിക്കെ സാറ് നിഷേധിക്കാതിരുന്നിട്ട് കാര്യമില്ലെങ്കിലും അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. 'മത'ത്തിനകത്ത് (ഏത് മതത്തിനകത്ത്?) മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.

സുശീല്‍ കുമാര്‍ said...

യുക്തിവാദികളും ഭൂരിപക്ഷം മതവിശ്വാസികലുള്ള സമൂഹത്തില്‍ ജീവിക്കുന്നവരാണ്‌. അവരുടെ വീടുകളിലും വിശ്വാസികളുണ്ടാകും. ഒരാള്‍ മദ്യപാനത്തെ എതിര്‍ക്കുന്നത് മദ്യപാനിയോടുള്ള എതിര്‍പ്പുകൊണ്ടല്ല; മറിച്ച് മദ്യം അത് കുടിക്കുന്നയാള്‍ക്ക് ദോഷകരമാണ്‌ എന്ന തിരിച്ചറിവുകൊണ്ടാണ്‌. അതേപോലെ മതത്തെ തിര്‍ക്കുന്നത് അത് വിശ്വാസിക്ക് പൊതുവേ ദൊഷകരമാണ്‌ എന്ന തിരിച്ചറിവുകൊണ്ടാണ്‌. മതം മൊത്തത്തില്‍ ദോഷകരമാണെന്നും അതില്‍ നന്മയൊന്നുമില്ലെന്നും ഇതിനര്‍ത്ഥമില്ല. വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ നന്മ ചെയ്യുന്നുവെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നു മാത്രമല്ല അതില്‍ പങ്കാളിയാകുന്നതിനും ഒരു യുക്തിവാദിയും എതിരാകില്ല. വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും ചെയ്ത ഒരു നന്മയെ ഏതെങ്കിലും യുക്തിവാദി എതിര്‍ത്തത് സുകുമാരന്‍ സാറെന്നല്ല ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? എന്നാല്‍ കഴുകന്‍ കണ്ണുവെച്ച് ചിലര്‍ ചെയ്യുന്നകാര്യങ്ങളെ തുറന്നു കാട്ടേണ്ടിവന്നേക്കാം. മത പരിവര്‍ത്തനം ലക്ഷ്യമാക്കി കൃസ്ത്യന്‍ മിഷനറിമാര്‍ ചെയ്യുന്ന സാമൂഹ്യ സേവനം ഉദാഹരണം.

സാമൂഹ്യ തിന്മകള്‍ക്കെതിരെ യുക്തിവാദികള്‍ വിശ്വാസികള്‍ക്കൊപ്പം ശബ്ദിക്കണമെന്ന സുകുമാരന്‍ സാറിന്റെ വീക്ഷണത്തോട് യോജിക്കുന്നു. ഇത് ഒരു പുതിയ അറിവൊന്നുമല്ല. യുക്തിവാദികള്‍ പിന്തുടര്‍ന്നു വരുന്ന രീതി തന്നെയാണ്‌. എന്നാല്‍ അക്കാര്യത്താല്‍ യുക്തിവാദികള്‍ അവരുടെ ചിന്തയും ബുദ്ധിയും സംഘടനയുമെല്ലാം അടിയറവെച്ച് വീട്ടിലിരിക്കണമെന്നുള്ള വീക്ഷണം ആരു മുന്നോട്ട് വെച്ചാലും സ്വീകാര്യമല്ല.

മത വിശ്വാസമാണ്‌ ഏക പ്രശ്നമെന്ന്‌ ഒരു യുക്തിവാദിയും പറയാറില്ല. അതിനേക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയം ഭക്ഷണവും വസ്ത്രവുമാണ്‌. ഇതു രണ്ടും ആവശ്യത്തിനുണ്ടെങ്കിലേ മതവിശ്വാസവും മത നിഷേധവും വരൂ. അതിനുള്ള പ്രവര്‍ത്തനവും യുക്തിവാദികള്‍ നടത്തുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ഒരു മഹത്തായ സംസ്കാരമാണെന്ന് യുക്തിവാദി തിരിച്ചറിയുന്നു. രക്തദാനവും നേത്രദാനവും അവയവ ദാനവും മാത്രമല്ല ശരീരദാനവും മഹത്തായ കര്‍മ്മമാണെന്ന് യുക്തിവാദി മനസ്സിലാക്കുന്നു. അതിലെല്ലാം പങ്കാളിയാകുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനമെല്ലാം യുക്തിവാദി സംഘം ചെയ്യണമെന്നു പറഞ്ഞാല്‍ അതിനുള്ള ശേഷി സംഘത്തിനുണ്ടോ എന്ന് പരിശോധിക്കണം. ഗള്‍‍ഫില്‍ നിന്നുള്ള എണ്ണപ്പണവും, കൈ വെട്ടാനും കാലുവെട്ടാനും പോകുമ്പോള്‍ കാറുവങ്ങാനുള്ള പണവും പോലെ യുക്തിവാദികള്‍ക്ക് പുറത്തുനിന്നും പണം വരുന്നൊന്നുമില്ലല്ലോ?

യുക്തിയും ബുദ്ധിയും ജമാ അത്തുകാര്‍ക്ക് പണയം വെച്ച്‌ വേണം 'എതിര്‍ത്തുതോല്പ്പിക്കാനുള്ളവയെ' എതിര്‍ത്തുതോല്പിക്കാനെന്ന്‍ സുകുമാരന്‍ സര്‍ ഞാന്‍ കരുതുന്നില്ല.

ചിന്തകന്‍ said...

പ്രിയ സുശീല്‍
കെ.പി എസിനോട് താങ്കള്‍ ഉന്നയിച്ച പലവാദങ്ങളും നന്നേ ദുര്‍ബലങ്ങളാണ്.

താങ്കള്‍ പറയുന്നത് യുക്തിവാദത്തെ കെപീ എസിന് അറിയില്ല എന്നാണ്. താങ്കളെക്കാള്‍ ഒരു പാട്കാലം യുക്തിവാദിയായി ജീവിക്കുകയും ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന കെ.പി.എസ് അദ്ദേഹത്തിന്റെ യുക്തിചിന്ത പങ്കുവെച്ചപ്പോള്‍ താങ്കളുടെ യുക്തി ചിന്തക്ക് അതുമായി യോജിച്ചുപോകാന്‍ പറ്റുന്നില്ല എന്നത് അംഗീകരിക്കുന്നു. അനുഭവ ജ്ഞാനത്തിലും ആത്മാര്‍ത്ഥതയിലും അദ്ദേഹത്തിന്റെ യുക്തിചിന്തയുടെ നാലയലത്ത് പോലും എത്താന്‍ താ‍ങ്കളുടെ മറുപടികള്‍ക്കുണ്ടെന്ന് കരുതാന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ആര്‍ക്കും കഴിയില്ല.

താങ്കളുന്നയിക്കുന്ന യുക്തിചിന്ത മനുഷ്യന്റെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കുന്നതില്‍ പരാജയപെടുന്നു എന്നതാണ് ഏറെ പരിതാപകരം. മനുഷ്യ സ്നേഹം= മത ദ്വേഷമാണെന്ന് പാവം താങ്കളെ പോലുള്ള യുക്തിവാദികള്‍ ധരിച്ചു വെച്ചിരിക്കുന്നു. താങ്കള്‍ മനസ്സിലാക്കിയ തെറ്റായ ധാരണകള്‍ക്കനുസരിച്ചുള്ള ഒരു യുക്തിവാദമാണ് ഇപ്പോള്‍ താങ്കളിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.പി എസിനെ പോലെ, യാ‍ഥാര്‍ഥ്യങ്ങളുടെ ലോകത്ത് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ താങ്കളുടെ ഇത്തരം ധാരണകളും മാറുമെന്നാണ് എന്റെ വിശ്വാസം. തന്റെ ആശയഗതിക്ക് വിരുദ്ധമായവരെല്ലാം മറ്റവന്മാരുടെ മാസപടി പറ്റുന്നവരാണെന്ന നന്നേ വിലകുറഞ്ഞ വാദഗതികള്‍ ഉന്നയിക്കാതിരിക്കുന്നത് സ്വയം പരിഹാസ്യമാവുന്നത് ലഘൂകരിക്കാനെങ്കിലും ഉപകരിക്കും.

മതത്തില്‍ ജനിച്ചു പോയ വെറും ന്യൂനപക്ഷമാ‍യ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ വെച്ചുള്ള മുന്‍ വിധിയലധിഷ്ടിതമായ വളരെ ഉപരിപ്ലവമായ അറിവ് മാത്രമേ, ഏതൊരു അന്ധയുക്തിവാദിയെയും പോലെ, മതത്തെ കുറിച്ച് താങ്കള്‍ക്കുമുള്ളൂ എന്ന് കെ.പി എസിനുള്ള താങ്കളുടെ മറുപടികളില്‍ നിന്ന് വ്യക്തമാവുന്നു.
എല്ലാവരും താങ്കളുടെ വാദമനുസരിച്ചുള്ള യുക്തിവാദികളാവുന്നതാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കണോ/സഹതപിക്കണോ എന്ന സംശയത്തിലാണ് ഞാന്‍.

ഇതേ ചോദ്യം ഓരോ മതവിശ്വാസിക്കും ആവാമല്ലോ. എല്ലാവരും എന്റെ മതത്തില്‍ വിശ്വാസിച്ചാല്‍ ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്. ഇതിലപ്പുറം ഒരുവാദം യുക്തിവാദിക്കുന്നയിക്കാന്‍ പറ്റുമോ?. സുശീല്‍, താങ്കളുടെ ധാരണകളും അതനുസരിച്ചുള്ള ഒരു തരം വിശ്വാസവുമാണ് താങ്കളുടെ യുക്തിവാദം. ഒരു മതവിശ്വാസിയുടെ വിശ്വാസ പരമായ ചിന്തയില്‍നിന്നും ഒട്ടും വിത്യസ്ഥമല്ല ഇതും.

വൈവിദ്ധ്യത്തെ/നാനാത്വത്തെ ഉള്‍ക്കൊണ്ട് കൊണ്ട്, സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്ക് വേണ്ടി, എല്ലാവിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുരോഗനാത്മകമായ ഒരു യുക്തിവാദത്തെ കുറിച്ചാണ് കെ.പി.എസ് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അനുവര്‍ത്തിക്കാവുന്ന ഏറ്റവും യുക്തിഭദ്രമായ യുക്തിവാദം എന്ന് താങ്കളെപോലുള്ള യുക്തിവാദികള്‍ മനസ്സിലാക്കിയാല്‍, അത് തീര്‍ച്ചയായും നന്മ മാത്രമേ കൊണ്ട് വരൂകയുള്ളൂ

ഇനി താങ്കള്‍ വിശ്വാസിക്കുന്ന യുക്തിവാദമാണ് എറ്റവും മികച്ചത് എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് പ്രചരിപ്പിക്കാനുള്ള സമീപനം നഗറ്റീവിസത്തില്‍ അധിഷ്ടിതമല്ലാത്ത തികച്ചും പോസ്റ്റിറ്റീവായ ഒരു സമീപനത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നെങ്കിലും താങ്കളെപോലുള്ള യുക്തിവാദികള്‍ മനസ്സിലാക്കിയാല്‍ നല്ലത്.

ബിജു ചന്ദ്രന്‍ said...

tracking

Noushad Vadakkel said...

പന്ചെദ്രിയങ്ങളിലൂടെ അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ മാത്രം സത്യമെന്നു കരുതുന്നവരാണ് യുക്തി വാദികള്‍ .അതാണ്‌ ശാസ്ത്രമെന്ന് വാദിക്കുന്നവരും . എന്നാല്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ നമ്മെ വന്ചിക്കുമെന്നു തിരിച്ചറിയുന്നത്‌ ഇന്നലത്തെ ശാസ്ത്രം ഇന്നത്തെ അബദ്ധമാണെന്ന് ബോദ്ധ്യപ്പെടുംപോഴാണ് . അപ്പോഴേക്കും ജീവിതത്തില്‍ പലതും സംഭവിചിരിക്കും ,തിരുത്തുവാന്‍ കഴിയാനാവാത്ത വിധം .

സര്‍വ്വകാല ജ്ഞാനിയായ ദൈവത്തിന്റെ ശ്രിഷ്ടിപ്പിലെ വിസ്മയങ്ങള്‍ അനുഭവ ബോദ്ധ്യം വരുന്നതിനുള്ള ഉപാധി മാത്രമാണ് വിശ്വാസികള്‍ക്ക് ശാസ്ത്രം.
ദൈവിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പഠിച്ചു മനസ്സിലാക്കി ജീവിക്കുന്ന ഒരു വിശ്വാസിക്ക് ഒരിക്കലും ഇന്നലത്തെ ശാസ്ത്രം ഇന്നത്തെ അബദ്ധമാണെന്ന് തിരിച്ചറിയുമ്പോള്‍ യാതൊരു നഷ്ടവും സംഭവിക്കുന്നില്ല .

Unknown said...

സുശീല്‍ കുമാറിന്റെ കമന്റുകള്‍ വായിച്ച് മറുപടി പറയാന്‍ ഞാന്‍ ഒരുങ്ങുകയായിരുന്നു. നല്ലൊരു സംവാദരീതിയാണ് സുശീല്‍ കുമാറിന്റേത് എന്ന് ഞാന്‍ കണക്കിലെടുത്തിരുന്നു. എന്തെന്നാല്‍ പോസ്റ്റില്‍ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായത്തെക്കുറിച്ചാണ് പരസ്പരബഹുമാനത്തോടെ ചര്‍ച്ച നടക്കേണ്ടത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നമ്മള്‍ മുന്‍ ശത്രുക്കള്‍ അല്ലെന്നും വെര്‍ച്വല്‍ ചര്‍ച്ച ആയത്കൊണ്ട് ജീവിതത്തില്‍ കണ്ടുമുട്ടാന്‍ തന്നെ സാധ്യത വിരളമാണെന്നും ചര്‍ച്ച ചെയ്യുന്ന വിഷയം ആരുടെയും പുരയിലെ വിഷയം അല്ല എന്നും മനസ്സിലാക്കി പരസ്പരബഹുമാനവും വാക്കുകളില്‍ മാന്യതയും പുലര്‍ത്തി വേണം ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍. ഞാന്‍ അങ്ങനെയേ ചെയ്യാറുള്ളൂ. എവിടെയും പോയി അഹിതമായ കമന്റുകള്‍ എഴുതാറില്ല. വിയോജിക്കുന്ന ബ്ലോഗര്‍മാരോട് വ്യക്തിപരമായ വിരോധം തോന്നാറില്ല. എന്തെന്നാല്‍ ഏത് കോണില്‍ നോക്കിയാലും ജീവിതം ഇവിടെ ക്ഷണികമായ ഒരേര്‍പ്പാടാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ എന്നത് അമിതപ്രാധാന്യമുള്ള ഒരു പ്രതിഭാസമല്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ബ്ലോഗെഴുത്ത് ഒരു ഹോബി മാത്രമാണ്. തീര്‍ച്ചയായും നാല് പേര്‍ വായിക്കുമ്പോഴുള്ള ഒരു തൃപ്തി തന്നെയാണ് പ്രചോദനവും. അവനവന്റെ തലച്ചോറ് ഉപയോഗിച്ചു കൊണ്ട് മാത്രമേ ഒരാള്‍ക്ക് ചിന്തിക്കാന്‍ പറ്റുകയുള്ളൂ. ഒരേ മാതിരിയുള്ള രണ്ട് തലച്ചോര്‍ ഉണ്ടാവുകയുമില്ല. അപ്പോള്‍ ചര്‍ച്ച എന്ന് പറഞ്ഞാല്‍ പരസ്പരം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണ്. അപരനെ മനസ്സിലാക്കിക്കലല്ല. അത് അസാധ്യവുമാണ്. യരലവ ഇവിടെ ഒട്ടിച്ചുപോയ ലിങ്കില്‍ നിന്നാണ് സുശീല്‍ കുമാര്‍ ഇവിടെ ഇട്ട കമന്റുകള്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ആക്കിയിട്ടുണ്ടെന്നും അവിടെ എന്റെ വെര്‍ച്വല്‍ ശത്രുക്കള്‍ക്ക് അനോനിയായി തെറി എഴുതാനുമുള്ള സൌകര്യം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നും മനസ്സിലായത്. ഇതും ബ്ലോഗിന്റെ സാധ്യത തന്നെയാണ്. ഇമ്മാതിരി ചീപ്പ് പരിപാടിയും ഞാന്‍ ചെയ്യാറില്ല. അത്കൊണ്ട് യരലവ ഇവിടെ ഒട്ടിച്ച ലിങ്ക് ഞാന്‍ ഡിലീറ്റ് ചെയ്തു. യരലവയെ ഈ ബ്ലോഗില്‍ അനഭിമതനായി പ്രഖ്യാപിക്കുകയും സുശീല്‍ കുമാറിനോട് സംവാദത്തിന് ഇല്ലെന്ന് അറിയിക്കുകയും ചെയ്യുന്നു. ഇമ്മാതിരി തൂറി തോല്‍പ്പിക്കുന്ന പരിപാടികൊണ്ട് എനിക്ക് ബ്ലോഗില്‍ ഒരു പോറലും പറ്റുകയില്ല. വായനക്കാരെ കിട്ടാന്‍ വേണ്ടിയാണെഴുതുന്നത് എന്ന് സത എന്ന ഒരു ബ്ലോഗര്‍ അവിടെ എഴുതിക്കണ്ടു. അതിനെന്താ അങ്ങനെയല്ലേ വേണ്ടത്? വായനക്കാരെ കിട്ടാതിരിക്കാന്‍ വേണ്ടി ആരെങ്കിലും ബ്ലോഗ് എഴുതുമോ?

പോസ്റ്റുമായി ബന്ധപെട്ടേ ഞാന്‍ കമന്റ് എഴുതാറുള്ളൂ. ബ്ലോഗര്‍മാരെ വ്യക്തിപരമായി പരാമര്‍ശിക്കാറോ പരിഹസിക്കാറോ ഇല്ല. എത്ര മാന്യമായി എഴുതിയാലും ബ്ലോഗിലും ശത്രുക്കള്‍ ഉണ്ടാവും. റീയല്‍ ജീവിതത്തിലും അത് അങ്ങനെ തന്നെയാണ്. ഐഹിക ജീവിതത്തിന്റെ ലക്ഷ്യമോ അര്‍ത്ഥമോ ഉദ്ദേശ്യമോ നിര്‍വ്വചിക്കാനോ, ഞാന്‍ ആരെന്ന തിരിച്ചറിവ് നല്‍കാനോ യുക്തിവാദികള്‍ക്ക് കഴിയില്ല. ആ ചോദ്യം നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യമനസ്സുകള്‍ക്ക് മതം എന്ന സാന്ത്വനം ആവശ്യമുണ്ട്. സര്‍വ്വമതസാഹോദര്യം തന്നെയാണ് എല്ലാ മതങ്ങളും ഉന്നം വയ്ക്കുന്നത്. ഈ മതം മാത്രമേ പാടുള്ളൂവെന്ന് ഒരു മതവും അനുശാസിച്ചിട്ടില്ല. അതാത് മതം പിന്തുടരുന്നവര്‍ക്ക് വേണ്ടിയാണ് ഒരോ മതവും. അന്യോന്യം നിരാകരിക്കാനല്ല്ല സഹവര്‍ത്തിക്കാനാണ് മതങ്ങള്‍ ഉല്‍ബോധിപ്പിക്കുന്നത് എന്ന് സാരം. വഴിതെറ്റുന്ന ചിലരുടെ വിക്രിയകള്‍ മതത്തിന്റെ മൊത്തം അതിക്രമങ്ങളായി വിലയിരുത്തരുത്.

അനാവരണം ചെയ്യാന്‍ കഴിയാത്ത പ്രഹേളികയായി മനുഷ്യജീവിതം തുടരുന്ന കാലത്തോളം മതവും വിശ്വാ‍സവും ആത്മീയതയും മനുഷ്യമനസ്സിന്റെ മരുന്ന് ആണെന്ന് ഞാന്‍ പറയുന്നു. കമ്മ്യൂണിസ്റ്റുകാരെ പരാമര്‍ശിക്കുന്നതിലാണ് ചിലര്‍ക്ക് അസഹിഷ്ണുത. കമ്മ്യൂണിസത്തിന്റെ മുഖം എത്ര വിരൂപവും വികൃതവുമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തതും കാട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നതും കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ്. നല്ലത് മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ. ക്യൂബയില്‍ ഫിഡല്‍ കാസ്ട്രോ പോലും കമ്മ്യൂണിസം പ്രായോഗികമല്ല എന്ന് കുമ്പസാരിച്ചതായാണ് ലേറ്റസ്റ്റ് വാര്‍ത്ത. കമ്മ്യൂണിസിം എന്തായാലും വരും എന്ന് വിശ്വസിക്കുന്നവരും അതിനെ വിമര്‍ശിക്കുമ്പോള്‍ തടിക്ക് പിടിക്കുന്നവരുമാണ് ഏറ്റവും വലിയ അന്ധവിശ്വാസികള്‍. അത്തരം അന്ധവിശ്വാസം പേറുന്നവരാണ് യുക്തിവാദികളില്‍ ഭൂരിപക്ഷം പേരും. എന്നോട് അഭിപ്രായവിത്യാസമുള്ള യരലവ, സത, മറ്റും അനോനികള്‍ക്കും അവനവന്റെ സംസ്ക്കാരത്തിന് അനുയോജ്യമായി സുശീല്‍ കുമാറിന്റെ ബ്ലോഗില്‍ പോയി കമന്റുകള്‍ എഴുതാം. ഇങ്ങോട്ട് വരണ്ട. എനിക്ക് ബാക്കി വായനക്കാര്‍ മതി.

prashanth said...

സുകുമാരേട്ടനുമായി യോജിക്കാന്‍ പറ്റുന്നില്ല. മതം മനുഷ്യന്‍ ആവശ്യമില്ല.പുരോഹിത വര്‍ഗ്ഗത്തിന് മാത്രമെ മതം ആവശ്യമുള്ളൂ.. അവരുടെ നിലനില്പിന്. പാവം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നതാണ് മതം. അവരവരുടെ ഇട്ഷത്തിന് പോകുകയല്ല. ആംഗലെയ ഭാഷയില്‍ “ചൈല്‍ ഹൂഡ് ഇന്‍ഡോക്ട്രിനേഷന്‍“ എന്ന് പറയും . പിന്നെ, യുക്തിവാദികളെല്ലാം കമ്യൂണിസ്റ്റല്ല. കമ്യൂണിസത്തിന് ഇത്രയോ മുന്‍പ്, അതായത് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് യുക്തിവാദത്തിന്. സുകുമാരേട്ടന് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ സഹതപിക്കുന്നു...

Unknown said...

ഒരു പക്ഷെ ആദ്യത്തെ മനുഷ്യന്‍ തന്നെ ആയിരിക്കണം ആദ്യത്തെ യുക്തിവാദിയും. യുക്തിവാദം ഇന്നലെ തുടങ്ങിയതാണെന്ന് ആരു പറഞ്ഞു? ചാര്‍വ്വാകമതം തന്നെ ഇന്ത്യയില്‍ പ്രചരിച്ചിട്ടുണ്ട്. യുക്തിവാദത്തെ ഞാന്‍ ഈ പോസ്റ്റില്‍ നിരാകരിച്ചിട്ടുണ്ടോ? യുക്തിവാദം പുനര്‍നിര്‍വ്വചനത്തിന് വിധേയമാക്കണം. എന്റെ കാഴ്ചപ്പാടില്‍ മനുഷ്യന് ആവശ്യമുള്ളതേ കാലം സംഭാവന ചെയ്തിട്ടുള്ളൂ. മനുഷ്യന് ആവശ്യമുള്ളത് കാലം കാത്ത് സൂക്ഷിക്കുകയും ചെയ്യും. മതത്തിനെതിരെ യുക്തിവാദികള്‍ ഫോക്കസ് ചെയ്ത് എതിര്‍പ്പുകള്‍ മതത്തിനെതിരെ മാത്രം കേന്ദ്രീകരിക്കുന്നത് യാന്ത്രികയുക്തിവാദമാണെന്നാണ് എന്റെ വാദം.ഒരേ സ്റ്റാന്റില്‍ നില്‍ക്കുകയാണ് യുക്തിവാദികള്‍ . മതങ്ങള്‍ സമന്വയത്തിന് വരുമ്പോള്‍ മതം നിഷേധിക്കാന്‍ യുക്തിവാദികള്‍ ആഹ്വാനം ചെയ്യുന്നു. വിശ്വാസികള്‍ക്കാണെങ്കില്‍ മതമല്ലാതെ മറ്റൊരു അഭയം ഇല്ല താനും. തിന്മകള്‍ , അധാര്‍മ്മികതകള്‍ , അനീതികള്‍ മറ്റ് രൂപങ്ങളില്‍ സമൂഹത്തെ കാര്‍ന്ന് തിന്നുമ്പോള്‍ യുക്തിവാദികള്‍ മതം മണ്ണടിയട്ടെ എന്ന് മാത്രം ഉറക്കത്തിലെന്ന പോലെ വിളിച്ചു പറയുന്നു.

prashanth said...

കെ.പി.എസ്സ്:
മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല.
സത്യം:
മതം എന്നത് കുട്ടികളിള്‍ മാതാപിതാകളാല്‍ അടിച്ചേല്‍പ്പിക്കുനത് തന്നെയാണ്. മാതാ പിതാക്കളുടെ മതം അന്ധമായി എല്ലാ

കുട്ടികളെയും നിര്‍ബന്ധിച്ച് പിന്തുടരിപ്പിക്കുകയാണ്. യാതൊരു സംശയവുമില്ല.
------
കെ.പി.എസ്സ്:
പത്ത് പേര്‍ മതത്തിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുന്നുണ്ടെങ്കില്‍ തൊണ്ണൂറ് പേര്‍ മതത്തെ സ്വാംശീകരിച്ച്

ധര്‍മ്മിഷ്ഠരായി ജീവിച്ചുപോരുന്നു എന്നും എനിക്ക് തോന്നുന്നു.
സത്യം:
തൊണ്ണൂറ് പേരില്‍ 80 പേര്‍, ആ 10 പേര്‍ കാണിച്ചതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്താങ്ങുന്നു എന്നത് മറക്കരുത്.

ബാക്കിവരുന്ന 10 പേര്‍ ധര്‍മ്മിഷ്ഠരായി ജീവിച്ചുപോരുന്നുണ്ടാവാം.
-----
കെ.പി.എസ്സ്:
ദൈവവിശ്വാസവും അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും ചടങ്ങുകളും ഒക്കെയാണ് ഏറ്റവും വലിയ സാമൂഹ്യവിപത്ത്

എന്ന് പറയുന്ന യുക്തിവാദികള്‍ ഒന്നും വിശ്വസിക്കുന്നില്ലേ?
സത്യം:
ദൈവവിശ്വാസവും അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും ചടങ്ങുകളും ഒക്കെ അന്ധവിശ്വാസങ്ങളാണ്, എല്ലാ കാലത്തും

മനുഷ്യന് അറിവില്ലാത്ത, അറിയാന്‍ കഴിയാത്ത കാര്യങ്ങളെയൊക്കെ, ദൈവത്തിന്റെയോ, സത്താന്റെയോ തലയില്‍ കെട്ടി വയ്ക്കാറുണ്ട്.
യുക്തിവാദികള്‍ ശാസ്തത്തില്‍ വിശ്വസിക്കുന്നു, അതായത് സുകുമാരേട്ടന്‍ പണ്ട് ബ്ലോഗ്ഗില്‍ എഴുതിയത് പോലെ,

വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറ വേണം.
-----
കെ.പി.എസ്സ്:
താന്‍ വിശ്വസിക്കാത്ത പാര്‍ട്ടിക്കാരനോട് ശത്രുതാമനോഭാവം തോന്നുന്നത്!
സത്യം:
രാഷ്ട്രീയം എന്തെന്ന് അറിയുന്ന ശരിയായ രാഷ്ട്രീയകാരന് താന്‍ വിശ്വസിക്കാത്ത പാര്‍ട്ടിക്കാരനോട് ശത്രുതാമനോഭാവം

തോന്നില്ല.
തോന്നാനുള്ള കാരണം, (1) തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വച്ച് പുലര്‍ത്തേണ്ട കക്ഷി രാഷ്ട്രീയം, നമ്മള്‍ എല്ലായിപ്പോഴും

മനസ്സില്‍ കൊണ്ട് നടക്കുന്നു. (2) എന്റെ ശത്രു കോണ്‍ഗ്രസ്സിലാണെങ്കില്‍ ഞാന്‍ കമ്യൂണിസ്റ്റാകുന്ന പ്രതിഭാസം (3)

രാജ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന തിരിച്ചറിവിന്റെ അഭാവം. ചിരുക്കത്തില്‍ രാഷ്ട്രീയം എന്താണെന്ന്

അറിവില്ലാത്തവരാണ് ഇന്നത്തെ സാദാരണ രാഷ്ട്രീയ പ്രവര്‍ത്തകര്‍. അവര്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍

അനിവാര്യം.
-----
കെ.പി.എസ്സ്:
കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും.
സത്യം:
ഇത് ശരിയല്ല സുകുമാരേട്ടാ..
യുക്തിവാദികളും മനുഷ്യരാണ്, പൌരനാണ്, അവന്‍ അവന്റെതായ രാഷ്ട്രീയം ഉണ്ട്. അതിലെന്താ തെറ്റ്.
കേരള യുക്തിവാദി സംഘടനയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും ഉണ്ട്.
കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളില്ല...
സുകുമാരേട്ടന് കമ്മ്യൂണിസത്തെ വിമര്‍ശിക്കണമെങ്കില്‍ യിക്തിവാദികളെ കൂടി പ്രതിയാക്കണോ?
-----
കെ.പി.എസ്സ്:
ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാ‍ദികളെ ബോധ്യപ്പെടുത്താനല്ല. നിഷ്പക്ഷരായ വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്. മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്
സത്യം:
യുക്തിവാദികള്‍ സ്വയം ബോധ്യപ്പെട്ടതുകാരണമാണ് യുക്തിവാദി ആയത് തന്നെ.. ഇതില്‍ പക്ഷം പിടി ഇല്ല. ഒന്നല്ലെ നിങ്ങള്‍ക്ക് ബോധം ഉദിച്ചു, അല്ലെങ്കില്‍ ഉദിച്ചിട്ടില്ല. ബോധം ഉദിക്കാത്തവരോട് ശത്രുത ഒരിക്കലും ഇല്ല, സഹതാപം മത്രം. പിന്നെ, സുകുമാരട്ടെനെപൊലെ ബോധം ഉദിച്ചിട്ടും, ഉദിക്കാത്തെ പോലെ അഭിനയിക്കുന്നവരോട് എന്തു പറയാന്‍...
ഉറങ്ങുന്നവരെ ഉണര്‍ത്താം... ഉറക്കം നടിക്കുന്നവരെയോ...?
-----

ബി.എം. said...

kps
മതംമാത്രമാണ് മനുഷ്യന് ആശ്വാസം എന്ന് പറയുന്ന നിങ്ങള്‍ ഒരു യുക്തിവാദിയണന്ന് അവകാശപ്പെടുന്നു. പരസ്പര വിരുദ്ധമായ ഒരുപാട് മതങ്ങളുണ്ടിവിടെ. ഇതില്‍ ഏതു മതമാണ് താങ്കള്ക്ക് ആശ്വാസം പകര്ന്നണത് എന്ന് പറയണം ?

കമ്യുനിസത്തെ ചീത്തവിളിക്കുന്നാ നിങ്ങള്‍ അത് എന്തുകൊണ്ട്ന്നു കാര്യകാരണസഹിതം വ്യക്തമാക്കുക.

രാഷ്ട്രിയപാര്ട്ടി കള്‍ ജനങ്ങള്ക്ക് ആവശ്യമില്ല എന്ന് പറയുന്ന നിങ്ങള്‍ ജനാധിപത്യത്തിനു രാഷ്ട്രീയപാര്ട്ടികള്‍ കൂടിയേതീരൂ എന്ന് പറയുന്നു. ജനങ്ങളില്ലാതെ എങ്ങനെ രാഷ്ട്രീയ പാര്ട്ടി കളുണ്ടാകും? എങ്ങനെ ജനാധിപത്യം നിലനില്ക്കും?

ഇനി ജനാധിപത്യം വേണ്ട എന്നണങ്കില്‍ പകരം എന്ത് ?
മതവ്യവസ്ഥയെങ്കില്‍ ഏതു മതവ്യവസ്ഥ ?


താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട് ജന്മനകിട്ടിയതാണോ?

Kp സുകമാരന്‍ എന്നാ താങ്കള്‍ ഹിന്ദു മതത്തില്‍ പെട്ടവനായി അല്ലേ വിലയിരുത്തപ്പെടുന്നത്?(ഹൈന്ദവര്‍ എന്നാല്‍ നമ്മളെല്ലാം ഹൈന്ദവര്‍ തന്നെയാണ് ബി.എം. പിന്നെ ചില കൂട്ടര്‍ ഹിന്ദുത്വം കൊണ്ടു നടക്കുന്നുണ്ട്.--kps പറഞ്ഞത്) ഇത് ഹിന്ദുവായ മാതാപിതാക്കള്ക്ക്് ജനിച്ചത്‌കൊണ്ട് കിട്ടിയതോ അതോ താങ്കള്‍ പിന്നീട് തിരഞ്ഞെടുത്തതോ?

ഈ ചോദ്യങ്ങള്ക്ക് ഉത്തരം പറയാന്‍ കഴിയുന്നില്ലയെങ്കില്‍ ,പരസ്പര വിരുദ്ധമായി എന്തെങ്കിലും വിളിച്ചുപറയുന്ന പറയുന്ന ഒരു തട്ടുകട തത്വജ്ഞാനിയാണ് താങ്കള്‍ എന്നാ അഭിപ്രായങ്ങളോ അല്ലെങ്കില്‍ വിവാദ പോസ്റ്റുകള്‍ എഴുതി വായനക്കാരെ കൂട്ടുന്ന തരികിട ബ്ലോഗര്‍ എന്ന ആരോപണങ്ങളോ അംഗികാരിക്കേണ്ടി വരും.

Unknown said...

ബി.എമ്മേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങള്ക്ക് ആവശ്യമില്ല എന്ന് ഞാന്‍ എവിടെയാ പറഞ്ഞേ. എതിര്‍ക്കാനുള്ള ആവേശത്തില്‍ ഒന്നും നേരാം വണ്ണം വായിക്കുന്നില്ല എന്ന് മനസ്സിലായി. ജനങ്ങള്‍ കക്ഷിരാഷ്ട്രീയവിശ്വാസികള്‍ ആകണ്ട എന്നാ ഞാന്‍ പച്ച മലയാളത്തില്‍ പറഞ്ഞത്. ഇനിയും പച്ചയായി പറഞ്ഞാല്‍ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ വാലാകണ്ട എന്ന്. ഇവിടെയുള്ള അസംഖ്യം പാര്‍ട്ടികള്‍ നിലനിന്നോട്ടെ, ഇനിയും പെറ്റു പെരുകിക്കോട്ടെ അതാണ് ജനാധിപത്യം. എന്നാല്‍ പൌരന്മാര്‍ സ്വതന്ത്ര പൌരന്മാര്‍ ആയാല്‍ മതി. പാര്‍ട്ടികള്‍ക്ക് കൊടിയും ആഫീസും പ്രവര്‍ത്തകരായ അംഗങ്ങളും ഫണ്ടും ആയിക്കോട്ടെ. അനുയായികള്‍ ഉണ്ടാകരുത് എന്നര്‍ത്ഥം. മനസ്സിലായോ? എവിടെ! ശീലിച്ചതല്ലേ പാടൂ.

Unknown said...

>>വിവാദ പോസ്റ്റുകള്‍ എഴുതി വായനക്കാരെ കൂട്ടുന്ന തരികിട ബ്ലോഗര്‍ എന്ന ആരോപണങ്ങളോ അംഗികാരിക്കേണ്ടി വരും.<<

താനെങ്കിലും ഇങ്ങോട്ട് വരാതിരുന്നെങ്കില്‍ ഒരാളെങ്കിലും കൂടാതിരിക്കില്ലേ :)

Bijeesh said...

[i]എന്നോട് അഭിപ്രായവിത്യാസമുള്ള യരലവ, സത, മറ്റും അനോനികള്‍ക്കും അവനവന്റെ സംസ്ക്കാരത്തിന് അനുയോജ്യമായി സുശീല്‍ കുമാറിന്റെ ബ്ലോഗില്‍ പോയി കമന്റുകള്‍ എഴുതാം. ഇങ്ങോട്ട് വരണ്ട. എനിക്ക് ബാക്കി വായനക്കാര്‍ മതി.[/i]

വളരെ മാന്യമായി പ്രതികരിച്ച സുശീല്‍ കുമാറിനോട് ഉത്തരം മുട്ടിയതുകൊണ്ടാണോ ഈ അസഹിഷ്ണുത?

Unknown said...

>>കമ്യുനിസത്തെ ചീത്തവിളിക്കുന്നാ നിങ്ങള്‍ അത് എന്തുകൊണ്ട്ന്നു കാര്യകാരണസഹിതം വ്യക്തമാക്കുക.<<

എന്തിനാ, കമ്മ്യൂണിസം ഇപ്പോ എവിടാ ഉള്ളേ? അതിനെ കമ്മ്യൂണിസ്റ്റുകള്‍ തന്നെ കുളിപ്പിച്ച് കിടത്തീല്ലേ...

Unknown said...

@ Bijeesh , സുശീല്‍ കുമാറിന്റെ ബ്ലോഗില്‍ പോയി നോക്ക്. ഇവിടെ എഴുതിയ കമന്റ് സുശീല്‍ കുമാര്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് അവിടെ അനോനി ഓപ്ഷനും തുറന്ന് വെച്ച് അനോനികള്‍ എന്നെ പുച്ഛിച്ച് കമന്റുകള്‍ എഴുതുന്നു. ആ അനോനിക്കമന്റുകളുടെ ഉത്തരവാദിത്തം സുശീല്‍ കുമാറിനാണ്. സുശീല്‍ കുമാറാണ് ആ അനോനിക്കമന്റുകള്‍ സ്വയം എഴുതുന്നത് എന്ന് ഞാന്‍ പറയുന്നില്ല.

ബി.എം. said...

kps
>>>>>ജനങ്ങള്‍ കക്ഷിരാഷ്ട്രീയവിശ്വാസികള്‍ ആകണ്ട എന്നാ ഞാന്‍ പച്ച മലയാളത്തില്‍ പറഞ്ഞത്. ഇനിയും പച്ചയായി പറഞ്ഞാല്‍ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ വാലാകണ്ട എന്ന്. ഇവിടെയുള്ള അസംഖ്യം പാര്‍ട്ടികള്‍ നിലനിന്നോട്ടെ, ഇനിയും പെറ്റു പെരുകിക്കോട്ടെ അതാണ് ജനാധിപത്യം. എന്നാല്‍ പൌരന്മാര്‍ സ്വതന്ത്ര പൌരന്മാര്‍ ആയാല്‍ മതി. പാര്‍ട്ടികള്‍ക്ക് കൊടിയും ആഫീസും പ്രവര്‍ത്തകരായ അംഗങ്ങളും ഫണ്ടും ആയിക്കോട്ടെ>>>>>> കക്ഷി രാഷ്ട്രിയത്തില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ അല്ലെങ്കില്‍ പൌരന്മാരുടെ കൂടയിമ്മയല്ലേ സര്‍ പാര്‍ട്ടി എന്ന് പറയുന്നത്? പൌരന്മാര്‍ അതില്‍ നിന്ന് മാറിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരും അംഗകളും എങ്ങനെ ഉണ്ടാകും? പാര്‍ട്ടി എങ്ങനെ ഉണ്ടാകും? പച്ച മലയാളത്തില്‍ സാര്‍ പറയുന്നതിന്‍റെ വൈരുദ്യം ചൂണ്ടിക്കാട്ടിയില്‍ ദേഷ്യപ്പെടുന്നതെന്തിന് ? പൊതുമാധ്യമത്തില്‍ എഴുതുബോള്‍ വിമര്‍ശനങ്ങളെ ഭയക്കുന്നതെന്തിന് ?

Unknown said...

>>കക്ഷി രാഷ്ട്രിയത്തില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ അല്ലെങ്കില്‍ പൌരന്മാരുടെ കൂടയിമ്മയല്ലേ സര്‍ പാര്‍ട്ടി എന്ന് പറയുന്നത്?<<

അതെ, ആ വിശ്വാസികളുടെ കൂട്ടായ്മയാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത എന്നാണ് ഞാന്‍ പറയുന്നത്. ആ വിശ്വാസികളാണ് കാലും തലയും വെട്ടാനും കൊല്ലാനും ചാകാനും നടക്കുന്നത്. അയിത്തവും തീണ്ടായ്മയും പുതിയ രൂപത്തില്‍ ഈ വിശ്വാസികള്‍ക്കിടയിലാണ് ഉള്ളത്. ആളുകളെ കൊല്ലാന്‍ മനസ്സില്‍ പകയുമായി നടക്കുന്നവരും നാളെയും കൊല്ലാന്‍ പോകുന്നവരും ഈ വിശ്വാസികളാണ്. ഏത് അയോഗ്യനെയും അഴിമതിക്കാരനെയും നേതാവായി ആരാധിക്കാന്‍ ഈ വിശ്വാസികള്‍ക്ക് കഴിയുന്നു. ഇപ്പോള്‍ തന്നെ ഇത്തരം കൂട്ടായ്മകള്‍ രാജ്യത്ത് എത്രയുണ്ടെന്ന് കണക്കില്ല. ഇനിയും കൂട്ടായ്മകള്‍ പെരുകുന്ന മുറക്ക് നമ്മുടെ ജനാധിപത്യം കൂടുതല്‍ കൂടുതല്‍ ശിഥിലമാകും. കക്ഷിരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മ അല്ല വേണ്ടത് കക്ഷിരാഷ്ട്രീയത്തില്‍ വിശ്വസിക്കാത്തവരുടെ സ്വതന്ത്രകൂട്ടായ്മയാണ് വേണ്ടത് എന്നാണ് ഞാന്‍ പറയുന്നത്. വേണമെങ്കില്‍ സ്വീകരിക്കാം നിര്‍ബ്ബന്ധമില്ല.

ഞാന്‍ ആരെ ഭയപ്പെടുന്നു എന്നാ? ഭയമുള്ളത്കൊണ്ടാണോ ഫോണ്‍ നമ്പര്‍ പ്രൊഫൈലില്‍ കൊടുത്തിട്ട് ബ്ലോഗ് ചെയ്യുന്നത്...

ബി.എം. said...

>>>>>>ബ്ലോഗെഴുത്ത് ഒരു ഹോബി മാത്രമാണ്. തീര്‍ച്ചയായും നാല് പേര്‍ വായിക്കുമ്പോഴുള്ള ഒരു തൃപ്തി തന്നെയാണ് പ്രചോദനവും.<<<<<അപ്പോള്‍ യുക്തിവാദിയെ ഇകഴ്ത്തുന്നത്തും, മതവാദിയെ പുകഴ്ത്തുന്നതും, കമ്യുണിസ്റ്റ്‌കാരെ ചീത്തവിളിക്കുന്നതും,പിന്നെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പ്രശ്നങ്ങളില്‍ ആകുലത പ്രകടിപ്പിക്കലുമൊക്കെ സാറിനൊരു ഹോബി , ഒരു രസമാണ് ..ശരി സര്‍. ഇനി മേലിലും സാറിന്‍റെ പോസ്റ്റുകള്‍ സാര്‍ വേണ്ടായെന്നു പറഞ്ഞാലും ഞാന്‍ വായിക്കും. ഒരു രസത്തിനു. പിന്നെ മേല്‍പറഞ്ഞ സാറിന്‍റെ സംതൃപ്തിക്ക്. പിന്നെ എന്‍റെ എഴുത്തുകള്‍ ഒരു debate ന്‍റെ സ്പിരിറ്റോടെ സര്‍ കാണണം. വേദനിപ്പിച്ചു എങ്കില്‍ ക്ഷമിക്കുക.ആദര്‍ശ വിത്യാസം ഉണ്ടങ്കിലും അനുഭവസമ്പത്തുള്ള ഒരു മുതിര്‍ന്ന മനുഷ്യന്‍ എന്നാ നിലയില്‍ ഞാന്‍ സാറിനെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു.

Unknown said...

ബ്ലോഗെഴുത്ത് ഹോബി തന്നെയാണ്. അല്ലാതെ ഇവിടെ എഴുതിയിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സംഭാവന പിരിക്കാനോ ഒന്നും ഉദ്ദേശിക്കുന്നില്ല. ഇനിയും മനസ്സിലാകാത്തവര്‍ക്കാണ് ഈ ഡിസ്ക്ലൈമര്‍ ..

CKLatheef said...

ഈ വിഷയത്തില്‍ ചര്‍ച നീങ്ങുന്ന പക്ഷം അതിനെ നേരിടാന്‍ കെ.പി.എസ് തന്നെ മതി. എന്നാല്‍ ഇത് വെച്ച് ചര്‍ച ജമാഅത്തിലേക്കും ഇസ്‌ലാമിലേക്കും നീങ്ങുമ്പോള്‍ പ്രതികരിക്കുക എന്നത് അതുമായി ബന്ധപ്പെട്ടവര്‍ നിര്‍വഹിച്ചെന്നിരിക്കും. അത് ഹോബിയായിട്ടോ ദൗത്യമായിട്ടോ ആകാം. പക്ഷെ അതുവെച്ച് ഒരു സുഹൃത്ത് ബ്ലോഗറെ പേപ്പര്‍ ബോയിയായി അവതരിപ്പിക്കാന്‍ മാത്രം അധഃപതിച്ച യുക്തിവാദം വര്‍ഗീയമനസ്സില്ലാത്തവര്‍ വലിച്ചെറിയേണ്ട കാലം കഴിഞ്ഞു. അത്തരം കമന്റുകള്‍ വഹിക്കുന്ന സുശീലിന്റെ ബ്ലോഗ് ഇവിടെ അത്തരം കെറുവുതീര്‍ക്കാന്‍ അവസരം നല്‍കാത്തതിന് പ്രതികാരം ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്നു. ഇതേ നിലപാടാണ് മതത്തോടും യുക്തിവാദികള്‍ ചെയ്യുന്നത് എന്ന് കാണാന്‍ ഒരു പ്രയാസവുമില്ല. അതിവിടെ വിഷയമല്ലാത്തതിനാല്‍ ഒരു പോസ്റ്റായി എന്റെ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. യുക്തിവാദികള്‍ രണ്ടാലൊരു ശൈലി സ്വീകരിക്കാന്‍ നിര്‍ബദ്ധിതരാണ്. ഒന്നുകില്‍ കുറേകൂടി യുക്തിബോധത്തോടെ നിങ്ങളുടെ ദൗത്യം തുടരുക. അല്ലെങ്കില്‍ മനുഷ്യസ്‌നേഹം എന്ന ലേബലൊട്ടിച്ച് മതത്തെ തെറിപറയുന്നത് തുടരുക. പക്ഷെ അത് യുക്തിവാദത്തിന്റെ ലേബലില്‍ ചെയ്യാനാണ് തീരുമാനിക്കുന്നതെങ്കില്‍ ആദ്യം പറഞ്ഞവര്‍ തങ്ങളുടെ ദൗത്യത്തിന് മറ്റൊരു പേര് കണ്ടുപിടിക്കുക.

'വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും ചെയ്ത ഒരു നന്മയെ ഏതെങ്കിലും യുക്തിവാദി എതിര്‍ത്തത് സുകുമാരന്‍ സാറെന്നല്ല ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ?'

എന്ന് വെല്ലുവിളിച്ച സുശീല്‍ തുടര്‍ന്ന് മതത്തിന്റെ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ ഒരു നന്‍മയേയും യുക്തിവാദി ഒരിക്കലും അംഗീകരിക്കില്ല എന്നതിന്റെ വ്യക്തമായ സൂചനയും നല്‍കുന്നു. അത് ഇങ്ങനെ.

'എന്നാല്‍ കഴുകന്‍ കണ്ണുവെച്ച് ചിലര്‍ ചെയ്യുന്നകാര്യങ്ങളെ തുറന്നു കാട്ടേണ്ടിവന്നേക്കാം. മത പരിവര്‍ത്തനം ലക്ഷ്യമാക്കി കൃസ്ത്യന്‍ മിഷനറിമാര്‍ ചെയ്യുന്ന സാമൂഹ്യ സേവനം ഉദാഹരണം.'

നമ്മുക്ക് യുക്തിവാദികളോട് നിരുപാധികമായി ഒരു ചോദ്യം ചോദിക്കാം:

കഴുകകണ്ണുവെച്ചല്ലാതെ മതവിശ്വാസികള്‍ വല്ല നന്മയും ചെയ്യുന്നത് നിങ്ങളെന്നെങ്കിലും കണ്ടിട്ടുണ്ടോ ?

Unknown said...

പ്രിയ ലത്തീഫ്, സുശീല്‍ കുമാറിന്റെ കമന്റ് നല്ലൊരു സംവാദത്തിന്റെ തുടക്കമായിരുന്നു. ഞാന്‍ മറുപടി പറയാന്‍ തുടങ്ങവെയാണ് സുശീലന്റെ ശീലക്കേട് പോലെ ആ ബ്ലോഗ് കണ്ടത്. ഒരു ബ്ലോഗര്‍ മാന്യമായി പ്രതികരിച്ചാല്‍ പോര. തന്റെ ബ്ലോഗിലും മാന്യമായി പ്രതികരിക്കുന്നവരെയേ അനുവദിക്കാവൂ. അത്കൊണ്ടാണ് ഞാന്‍ മറുപടി പറയാതിരുന്നത്.

ഇപ്പോള്‍ ലത്തീഫ് ചില കാര്യങ്ങള്‍ സൂചിപ്പിച്ചത്കൊണ്ട് പറയുന്നതാണ്. യുക്തിവാദികള്‍ പൊതുവെ മതങ്ങള്‍ മനുഷ്യവിരുദ്ധമാണ് എന്ന കണ്ണാടിയിലൂടെയാണ് കാര്യങ്ങള്‍ കാണുന്നത്. അത്കൊണ്ടാണ് മിഷണറിമാരില്‍ കഴുകന്‍ കണ്ണ് സുശീല്‍ കുമാറിന് ദര്‍ശിക്കാന്‍ കഴിയുന്നത്. ഞാന്‍ ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഞങ്ങള്‍ മലബാറുകാര്‍ എഴുത്തും വായനയും അഭ്യസിച്ചതിന് കൃസ്ത്യന്‍ മിഷണറിമാരോട് കടപ്പെട്ടിരിക്കുന്നു. ബാസല്‍ ഈവാഞ്ചലിക്ക് മിഷണറിമാരാണ് ഇവിടങ്ങളില്‍ വിദ്യാഭ്യാസം പ്രചരിപ്പിച്ചത്. തലശ്ശേരി നിട്ടൂരില്‍ ടൂള്‍ ആന്‍ഡ് ഡൈ പഠിപ്പിക്കുന്ന ഒരു ടെക്ക്നിക്കല്‍ സ്കൂള്‍ മിഷണറിമാര്‍ സ്ഥാപിച്ചിരുന്നു. രാജ്യത്ത് തന്നെ അങ്ങനെ ഒന്ന് വേറെ അക്കാലത്ത് ഉണ്ടായിരുന്നോ എന്ന് അറിയില്ല. പാവപ്പെട്ട കുട്ടികളെ സൌജന്യമായി ഭക്ഷണവും യൂനിഫോമും കൊടുത്ത് അവിടെ താമസിപ്പിച്ച് പഠിപ്പിച്ചു. നൂറ് ശതമാനവും സൌജന്യം. പഠിച്ചിറങ്ങിയവര്‍ വിദേശങ്ങളില്‍ ഉയര്‍ന്ന ശമ്പളക്കാരായി. ഇന്ന് അതൊരു ബോര്‍ഡിന്റെ കീഴിലാണ്,ഉയര്‍ന്ന ഫീസ് സൌജന്യം ഒട്ടുമില്ല.

ഞാന്‍ കോഴിക്കോട് വെള്ളിമാട്കുന്നിലുള്ള ജെ.ഡി.ടി.ഇസ്ലാം ഓര്‍ഫനേജില്‍ പോയിരുന്നു. അനാഥരായ പതിനായിരങ്ങള്‍ക്കാണ് ഉന്നതവിദ്യാഭ്യാസം നല്‍കി, കല്യാണം വരെ കഴിച്ചുകൊടുത്തിട്ടുള്ളത് അവിടെ നിന്ന്. ഇങ്ങനെ എത്രയോ പറയാന്‍ കഴിയും. പക്ഷെ അതൊന്നും യുക്തിവാദികളുടെ കണ്ണില്‍ പെടില്ല. എന്നാല്‍ ആധുനികകാലത്ത് മൊത്തത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതി മതങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. പൌരോഹിത്യവര്‍ഗ്ഗത്തിന്റെ പിടുത്തത്തില്‍ നിന്ന് മതത്തെ മോചിപ്പിക്കുകയാണ് വേണ്ടത് എന്ന് തോന്നുന്നു. സാധാരണക്കാരുടെ തലയ്ക്ക് മേലെ ഒരു ഉന്നതവര്‍ഗ്ഗം അവരോധിക്കപ്പെടുമ്പോഴാണ് എല്ലാം താറുമാറാകുന്നത്. ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകന്മാര്‍ ഇതിനെ കുറിച്ച് ബോധവാന്മാര്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

???

ബയാന്‍ said...

? !!!

Unknown said...

യരലവയുടെ ആദ്യത്തെ കമന്റ് ഓഫ്ടോപ്പിക്ക് ആയത്കൊണ്ട് ഡിലീറ്റ് ചെയ്തു. പിന്നത്തെ കമന്റ് ,ഇതും ഡിലീറ്റ് ചെയ്യാന്‍ മറക്കണ്ട എന്ന് എഴുതിയത്കൊണ്ട് മാത്രം ഡിലീറ്റ് ചെയ്തു. അത് ശരിയല്ലല്ലൊ, ഡിലീറ്റ് ചെയ്യാന്‍ മറക്കണ്ട എന്ന് പറഞ്ഞിട്ട് ഡിലീറ്റ് ചെയ്യാതിരിപ്പിക്കുക എന്നത്. ഇപ്പോള്‍ ഒരു ചോദ്യചിഹ്നവും മൂന്ന് ആശ്ചര്യചിഹ്നവും കാണുന്നുണ്ട്. സാരമില്ല്ല, അത് അവിടെ കിടക്കട്ടെ :)

ബയാന്‍ said...

താങ്കളുടെ പോസ്റ്റിനു പ്രതികരണമെഴുതിയ സുശീലിന്റെ ബ്ലോഗിനെ ചൂണ്ടിക്കാട്ടിയതായിരുന്നു എന്റെ ആദ്യകമെന്റ്.

രണ്ടാം കമെന്റ് സുശീലിന്റെ പ്രതികരണപോസ്റ്റിന് മറുപടിപറയാനാകാത്തതിനാല്‍ അതെഴുതിയ സുശീലിന്റേയും അതു താങ്കള്‍ക്ക് ചൂണ്ടികാണിച്ച എന്നേയും ഒഴിവാക്കുന്ന താങ്കളുടെ കമെന്റിനെ കുറിച്ചാണ്.

third question mark means WHAT NEXT ?

ഞാനിപ്പോള്‍ തനിച്ചാണ്; വെപ്പൂം കുടീം ഒന്നും നേരെയില്ല. അതിന്നിടയില്‍ നിങ്ങളെന്നെ അനഭി-മത-നാക്കിയില്ലേ ? ഇനി ഞാനെവിടെ പോകും ?

ബയാന്‍ said...

ചിത്രകാരനേം എന്നേയും അനബി-മതനാക്കിയ പോലെ സുശീലിനേയും സതയേയും ആക്കി അവിടുന്നു പ്രഖ്യാപിക്കണം.

സുശീല്‍ കുമാര്‍ said...

സുകുമാരന്‍ സാര്‍,

ഇന്നലെ രാത്രി വൈകിയാണ്‌ സാറിന്റെ പൊസ്റ്റ് കാണുന്നത്. ഉടനെ തന്നെ മനസ്സില്‍ വന്ന കാര്യങ്ങള്‍ മറുപടിയായി എഴുതി. അത് എന്റെ ബ്ലോഗില്‍ ഇട്ടത് സാറിനെ തെറി വിളിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് യുക്തിവാദത്തിന്‌ സാര്‍ നല്‍കിയ നിര്‍വചനവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും കൂടുതല്‍ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഒരു വേദികൂടിയാകട്ടെ എന്നു കരുതിയാണ്. ഇത് ബ്ലോഗില്‍ ആദ്യത്തെ സംഭവമൊന്നുമല്ല. ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഒരു പൊസ്റ്റിട്ടാല്‍ സി കെ ലത്തീഫും കൂട്ടരും അതിന്‌ മറുപടി പറയുന്നത് അദ്ദേഹത്തിന്റെ ബ്ലോഗിലായിരിക്കും. യുക്തിവാദത്തെ മുഖ്യ പ്രതിപാദ്യവിഷയമായി അവതരിപ്പിക്കുന്ന പോസ്റ്റ് ആയതിനാല്‍ ആ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയും സംവാദവും ആകുമെങ്കില്‍ അതിലെന്താണ്‌ തെറ്റ്‌?

സാര്‍ ഉന്നയിച്ച മറ്റൊരു പ്രശ്നം ഞാന്‍ ഗൗരവമായി കാണുന്നു. അതായത് പിതൃശൂന്യ കമന്റുകള്‍. എന്റെ ചാര്‍വാകം ബ്ലോഗില്‍ നിന്ന് ഞാന്‍ ആ സൗകര്യം നീക്കിയിരുന്നു. കാരണം മറ്റൊന്നുമല്ല, സാറിന്റെ ഇപ്പോഴത്തെ പ്രിയ തോഴര്‍ അത്തരം കമന്റുകള്‍ എഴുതി 'സാറ് പറഞ്ഞപോലെ' തോല്പിക്കാന്‍ ശ്രമിച്ചപ്പോള്‍. ഏതായാലും ഇപ്പോള്‍ ഞാന്‍ എന്റെ ഈ ബ്ലോഗില്‍ നിന്നും ആ സൗകര്യം ഒഴിവാക്കുകയാണ്‌. ആതിന്‌ സാര്‍ നിമിത്തമായതിന്‌ നന്ദി. പോസ്റ്റിട്ട ശേഷം ഇപ്പോഴാണ്‌ വീണ്ടും നോക്കുന്നത്, ഇന്നും ഡ്യൂട്ടിയുണ്ടായിരുന്നു. അനോണി കമന്റുകള്‍ എന്റെ ബ്ലോഗില്‍ വന്നത് സാറിനെ വിഷമിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു.

ഇനി സാറിന്‌ ബുദ്ധിമുട്ടില്ലെങ്കില്‍ സംവദം തുടരാം.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍ പറഞ്ഞു:

"കെ.പി എസിനോട് താങ്കള്‍ ഉന്നയിച്ച പലവാദങ്ങളും നന്നേ ദുര്‍ബലങ്ങളാണ്. "

>>>> ചിന്തകന്‍ ദുര്‍ബലമായ വാദങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുക. അതില്‍ ചര്‍ച്ചയാകാം.

"താങ്കള്‍ പറയുന്നത് യുക്തിവാദത്തെ കെപീ എസിന് അറിയില്ല എന്നാണ്."

>>> ഞാന്‍ കെ പി എസ്സിനോട് സംസാരിക്കുന്ന യുക്തിവാദം താങ്കള്‍ പഠിച്ചിട്ടില്ല.

Unknown said...

ഞാന്‍ അനഭി-മത-നാക്കിയാല്‍ യരലവ ഇത്രയധികം കഷ്ടപ്പെട്ടുപോകുമെന്ന് മുന്‍‌കൂട്ടി കാണാന്‍ എനിക്ക് കഴിഞ്ഞില്ല. ഇനി യരലവയുടെ വാക്ക് കേട്ട് ചിത്രകാരനെയും സതയെയും സുശീല്‍ കുമാറിനെയും കൂടി അനഭിമതനാക്കി അവരുടെ കഞ്ഞികുടി കൂടി മുട്ടിച്ച് ആ പാപം കൂടി ഏല്‍ക്കാന്‍ വയ്യ. ഇനി ഇപ്പോ എന്താണ് ചെയ്യാന്‍ പറ്റുക. യരലവയുടെ മുന്നില്‍ ഒരു വഴി തെളിഞ്ഞ് വരും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ.

ഗ്രീഷ്മയുടെ ലോകം said...

പ്രിയ സുകുമാരന്‍ സാര്‍,
ഈ പുതിയ പോസ്റ്റിന്റെ തലക്കെട്ട് യുക്തിവാദം നിര്‍വചിക്കുമ്പോള്‍ എന്നാണെങ്കിലും, രാഷ്ട്രീയ പാര്‍ട്ടികളെയും താങ്കള്‍ തള്ളിപ്പറയുന്നു. മതവിശ്വാസം മാത്രമാണ് മനുഷ്യനന്മയ്ക്ക് ആവശ്യം എന്നും താങ്കള്‍ വിശ്വസിക്കുന്നതായി തോന്നുന്നു. മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെയും, മനുഷ്യാവകാശ ലംഘനങ്ങളേയും, ഏകദേശം 10 ശതമാനം മത വിശ്വാസികള്‍ മാത്രമാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നു പറഞ്ഞ് വളരെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ ചുറ്റുപാടുമുള്ള മത വിരോധികളായ യുക്തിവാദികളുടെ എണ്ണം മേല്‍പ്പറഞ്ഞ തീവ്രവാദികളുടേതിനേക്കാള്‍ ഏറെ കുറവല്ലേ? അതിനാല്‍ യുക്തിവാദികള്‍ മൂലമുണ്ടാവുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്ന തിന്മകളേക്കാള്‍ കൂടുതലായി നിയന്ത്രിക്കേണ്ടതും എതിര്‍ക്കപ്പെടേണ്ടതും മത വിശ്വാസികളില്‍ ഉള്ള തിന്മയെ അല്ലേ?

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫ് പറഞ്ഞു:

"അത്തരം കമന്റുകള്‍ വഹിക്കുന്ന സുശീലിന്റെ ബ്ലോഗ് ഇവിടെ അത്തരം കെറുവുതീര്‍ക്കാന്‍ അവസരം നല്‍കാത്തതിന് പ്രതികാരം ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്നു. ഇതേ നിലപാടാണ് മതത്തോടും യുക്തിവാദികള്‍ ചെയ്യുന്നത് എന്ന് കാണാന്‍ ഒരു പ്രയാസവുമില്ല. "

>>>> യുക്തിവാദികള്‍ മതത്തെ കാര്യകാരണ സഹിതം വിമര്‍ശിക്കും, അതിനെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ പഠിക്കൂ ലത്തീഫ്. താങ്കളുടെ കെറുവ് തീരുമോ എന്നറിയില്ലെങ്കിലും ഞാന്‍ എന്റെ ബ്ലൊഗില്‍ നിന്ന് അനോണി കമന്റുകള്‍ നീക്കിയിട്ടുണ്ട് എന്നറിയിക്കുന്നു.

"കഴുകകണ്ണുവെച്ചല്ലാതെ മതവിശ്വാസികള്‍ വല്ല നന്മയും ചെയ്യുന്നത് നിങ്ങളെന്നെങ്കിലും കണ്ടിട്ടുണ്ടോ ?"

>>>> ഉണ്ടല്ലോ സി കെ ലത്തീഫ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുണ്ട്. അതിന്‌ അവരുടെ കൂടെ കൂടാറോ കഴിയുന്ന സഹായം ചെയ്യാറോ ഉണ്ട്. റംസാനോടനുബന്ധിച്ച് എല്ലാ വര്‍ഷവും റിലീഫ് ഫണ്ടിലേക്ക് കഴിയുന്നൊരു സംഭാവന നല്‍കാറുണ്ട്. ( ചോരകൊടുത്തകാര്യം പരസ്യം ചെയ്യുന്നതുപോലെ പരസ്യം ചെയ്യുകയാണെന്ന് തോന്നരുത്; ചോദിച്ചതുകൊണ്ട് പറഞ്ഞുപോയതാണ്‌.) അനാഥാലയം നടത്തുന്നവരുണ്ട്, അതിനെ നല്ലതായിതന്നെ കാണുന്നു. (എന്നാല്‍ അനാഥരെവെച്ച് പണമുണ്ടാക്കാന്‍ അനാഥരെ വേണത്ര കിട്ടാഞ്ഞ് അന്യസംസ്ഥാനങ്ങളില്‍ ഇന്നും ഇറക്കുമതി ചെയ്യുന്നതായി കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചപ്പോള്‍ വിഷമം തോന്നി.) RSS കാരുടെ ആശയത്തോട് എത്ര വിരോധമുണ്ടായാലും അവര്‍ നടത്തുന്ന സേവനങ്ങളെ നിന്ദിക്കാനും എനിക്കാകില്ല. തുറന്നു പറയട്ടെ ലത്തീഫ്, കുറച്ചുകാലമായി ജമാ അത്തിനുവന്ന മാറ്റത്തിലും എനിക്ക് വിരോധമൊന്നുമില്ല, പക്ഷേ നിങ്ങളുടെ മതരാഷ്ട്രവാദം അംഗീകരിക്കാന്‍ എന്നോട് പറയരുത്.

കെ പി സുകുമാരന്‍ പറഞ്ഞു:

"ഞങ്ങള്‍ മലബാറുകാര്‍ എഴുത്തും വായനയും അഭ്യസിച്ചതിന് കൃസ്ത്യന്‍ മിഷണറിമാരോട് കടപ്പെട്ടിരിക്കുന്നു. ബാസല്‍ ഈവാഞ്ചലിക്ക് മിഷണറിമാരാണ് ഇവിടങ്ങളില്‍ വിദ്യാഭ്യാസം പ്രചരിപ്പിച്ചത്. തലശ്ശേരി നിട്ടൂരില്‍ ടൂള്‍ ആന്‍ഡ് ഡൈ പഠിപ്പിക്കുന്ന ഒരു ടെക്ക്നിക്കല്‍ സ്കൂള്‍ മിഷണറിമാര്‍ സ്ഥാപിച്ചിരുന്നു. രാജ്യത്ത് തന്നെ അങ്ങനെ ഒന്ന് വേറെ അക്കാലത്ത് ഉണ്ടായിരുന്നോ എന്ന് അറിയില്ല. പാവപ്പെട്ട കുട്ടികളെ സൌജന്യമായി ഭക്ഷണവും യൂനിഫോമും കൊടുത്ത് അവിടെ താമസിപ്പിച്ച് പഠിപ്പിച്ചു. നൂറ് ശതമാനവും സൌജന്യം. പഠിച്ചിറങ്ങിയവര്‍ വിദേശങ്ങളില്‍ ഉയര്‍ന്ന ശമ്പളക്കാരായി. ഇന്ന് അതൊരു ബോര്‍ഡിന്റെ കീഴിലാണ്,ഉയര്‍ന്ന ഫീസ് സൌജന്യം ഒട്ടുമില്ല. "

>>>> തീര്‍ച്ചയായും യോജിക്കുന്നു കെ പി എസ്. പക്ഷേ, അതുകൊണ്ട് ബ്രിട്ടീഷ് ആധിപത്യം എല്ലാ അര്‍ത്ഥത്തിലും നല്ലതായിരുന്നു എന്ന് ദയവായി പറയരുത്.

മതവിശ്വാസികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സ്വന്തം അഭിപ്രായങ്ങളെ പണയപ്പെടുത്തുന്നതിനോട് യോജിക്കാനാകുന്നില്ല. താങ്കള്‍ യുക്തിവാദികള്‍ക്കെതിരെ ചൊരിയുന്ന ആരോപണങ്ങളില്‍ ചിലരെല്ലാം എത്ര സന്തുഷ്ടരാണെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നുണ്ട്.

സുശീല്‍ കുമാര്‍ said...

എന്റെ ആദ്യ പ്രതികരണത്തോട് സുകുമാരന്‍ സാര്‍ ഇനിയും പ്രതികരിച്ചുകണ്ടില്ല അതിനുപകരം തമ്മില്‍ തല്ലു നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതോ ഇനിയും ഞാന്‍ സ വദ യോഗ്യനല്ലെന്നുണ്ടോ?

Unknown said...

തീര്‍ച്ചയായും പ്രതികരിക്കാം സുശീല്‍ കുമാര്‍ , അല്പം സമയം തരൂ. എന്റെ നിലപാടുകള്‍ മിക്കവാറും ഞാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാലും മറുപടി പറയാം. അനോനി ഓപ്ഷന്‍ ബ്ലോഗില്‍ എടുത്തുകളഞ്ഞതിലും ഖേദം പ്രകടിപ്പിച്ചതിലും അകൈതവമായ നന്ദി പറയുന്നു.

Unknown said...

@ മണി, രാഷ്ട്രീയപ്പാര്‍ട്ടികളെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. മതവിശ്വാസം പോലെ കക്ഷിരാഷ്ട്രീയവിശ്വാസം ആളുകള്‍ കൊണ്ടുനടക്കണ്ട എന്നാണ് പറഞ്ഞത്. എന്നാലേ ജനങ്ങള്‍ക്ക് ജനാധിപത്യം പ്രയോഗിക്കാന്‍ കഴിയൂ എന്ന് ഞാന്‍ കരുതുന്നു. യുക്തിവാദികള്‍ മൂലം സമൂഹത്തില്‍ തിന്മ ഉണ്ടാകുന്നു എന്നും ഞാന്‍ പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റുകള്‍ തിന്മയുടെ പ്രയോക്താക്കള്‍ ആണെന്ന് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം വായിച്ചു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഉറച്ചു നില്‍ക്കുന്നു. യുക്തിവാദികള്‍ എല്ലാം കമ്മ്യൂണിസ്റ്റുകള്‍ അല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും എല്ലാ മതങ്ങളിലും യുക്തിവാദികള്‍ ഉണ്ട്. യുക്തിവാദികള്‍ക്ക് തിന്മകള്‍ ചെയ്യാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല. സമൂഹത്തിലെ തിന്മകളുടെ നിര്‍മ്മാര്‍ജ്ജനത്തിന് മതനിരാസം മുന്നുപാധിയായി അവതരിപ്പിക്കരുത് എന്ന് യുക്തിവാദികളോട് ആവശ്യപ്പെടുകയും മതങ്ങള്‍ക്ക് മനുഷ്യന്റെ മേല്‍ സുസ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു ഞാന്‍ .

സുശീല്‍ കുമാര്‍ said...

മതം അത് രൂപപ്പെട്ട കാലത്ത് പുരോഗമനപരമായ പങ്ക് വഹിച്ചിരിക്കാം. എന്നാല്‍ ചരിത്രത്തില്‍ അത് വരുത്തിവെച്ച കൊള്ളരുതായ്മകള്‍ക്ക് കയ്യും കണക്കുമില്ല. മത വിശ്വാസത്തെ യുക്തിവാദികള്‍ അംഗീകരിക്കുന്നില്ല എന്നതിലാണ്‌ സുകുമാരന്‍ സാറിന്റെ പരിവേദനം. എന്നാല്‍ ഇസ്ലാമിനെ മറ്റാരെയുംകാളുമേറെ ന്യായീകരിക്കുകയും തികഞ്ഞ മതവിശ്വാസികളായി സമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്ന അഹമ്മദീയമുസ്ലിംകളെ മുസ്ലിംകളായി പോലും അംഗീകരിക്കാന്‍ താങ്കളുടെ പുതിയ തോഴര്‍ക്ക് കഴിയാത്തതെന്തുകൊണ്ടാണ്‌? അഫ്ഗാനില്‍ അമേരിക്കന്‍ സേനയ്ക്കെതിരെയും, ഫലസ്തീനിലെ അധിനിവേശത്തിനെതിരെയും നിരന്തരം പേനയുന്തുന്ന(അത് വേണ്ടെന്നല്ല പറഞ്ഞത്) മൗദൂദിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ ഒന്നിലും ഒരിക്കല്‍ പോലും പാകിസ്ഥാനില്‍ നടക്കുന്ന അഹ്‌മദീയ വേട്ടയെക്കുറിച്ച് വേദനിച്ചു കണ്ടില്ല. അവിടെ അഹ്‌മദീയരെ അമുസ്ലീംകളായി പ്രഖ്യാപിച്ച് പൗരാവകാശങ്ങള്‍ പോലും നിരോധിച്ചിരിക്കുകയാണ്‌. അതിന്‌ വ്രതമെടുത്ത് ഒരുമ്പെട്ടതോ, ജമാ അത്തുകാരുടെ ആത്മീയാചാര്യനായ മൗദൂദിയും. അവരുടെ ആരാധനാലയങ്ങള്‍ക്ക് 'മുസ്ലിം പള്ളി' എന്ന വിശേഷണത്തിനര്‍ഹയില്ല; ഖുര്‍ ആന്‍ ഉദ്ധരിക്കാന്‍ അവകാശമില്ല. അവരെക്കുറിച്ച് മൗദൂദിസ്റ്റ് ബ്ലോഗില്‍ എഴിതിയതിന്റെ അസഹിഷ്ണുത സാര്‍ വായിച്ചിട്ടുണ്ടോ? അഹ്‌മദ് എന്നോരു പ്രവാചകനെമാത്രമല്ലേ അവര്‍ മറ്റുള്ളവരെക്കാളും അധികമായി അംഗീഅകരിക്കുന്നുള്ളു? ശ്രീകൃഷ്ണന്‍ ശ്രീരാമന്‍ തുടങ്ങിയ ഹിന്ദു ആരാധനാ മൂര്‍ത്തികളെപ്പോലും പ്രവാചകരായി അംഗീകരിക്കാന്‍ സന്മനസ്സു കാണിക്കുന്ന അഹ്‌മദീയരുടെ വിശ്വാസങ്ങളോടുള്ള സി കെ ലത്തീഫ് അടക്കമുള്ള മൗദൂദിസ്റ്റുകളുടെ മനോഭാവമെന്തെന്ന് അവര്‍ വെളിപ്പെടുത്തട്ടെ. അവര്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുനേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നവര്‍ മനുഷ്യാവകാശത്തിന്റെ മൊത്തം വക്താക്കളായി നടക്കുന്ന ഇരട്ടത്താപ്പിനെ തുറന്നു കാണിക്കാന്‍ സുകുമാരന്‍ സാര്‍, ‍താങ്കള്‍ തയ്യാറുണ്ടോ?

ഗ്രീഷ്മയുടെ ലോകം said...

പ്രിയ സുകുമാരന്‍ സാര്‍,
യുക്തിവാദികളും വിശ്വാസവും എന്ന താങ്കളുടെ പോസ്റ്റില്‍ യുക്തിവാദികള്‍ ചെയ്യുന്ന ഗുരുതരമായ തെറ്റിനെപറ്റി എഴുതിയത് ഓര്‍ക്കുമല്ലോ.
... എന്നാല്‍ അവര്‍ ഗുരുതരമായ ഒരു തെറ്റ് ചെയ്യുന്നു, അത് യുക്തിക്ക് നിരക്കാത്തതാണ്. മതം ആവശ്യമില്ല എന്ന് അവര്‍ വിശ്വാസി സമൂഹത്തോട് വിളിച്ചു പറയുന്നു, അതായത് എല്ലാവരേയും യുക്തിവാദത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു. എന്താണതിന്റെ ആവശ്യം?

ആ തെറ്റ് ഒരു തിന്മയായി താങ്കള്‍ കാണുന്നു എന്നു ഞാന്‍ തെറ്റിദ്ധരിച്ചുപോയി. അതുപോലെ തിന്മകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് തിന്മ വളരാന്‍ കാരണമാവുമല്ലോ. ആ നിലയ്ക്കും യുക്തിവാദികള്‍ തെറ്റുകാരാണെന്നാണു താങ്കളുടെ മുന്‍ പോസ്റ്റില്‍ നിന്നും മനസ്സിലാക്കിയത്. ഇപ്പോള്‍ ആ ധാരണ തിരുത്തിയതിനു നന്ദി.

രാഷ്ട്രീയപ്പാര്‍ട്ടികളെക്കുറിച്ചു, വിശീഷ്യാ കമ്യൂണിസ്റ്റ് കാരെപറ്റിയും താങ്കള്‍ എഴുതുന്നത് വായിച്ചാല്‍ മൊത്തം കണ്‍ഫൂഷന്‍ കൂടുകയാണ് ചെയ്യുന്നത്:
ഉദാ:
1. ഇനി മറ്റൊരു രസകരമായ വസ്തുത ഭൂരിപക്ഷം യുക്തിവാദികളും കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്.
2.കമ്മ്യൂണിസ്റ്റുകള്‍ തിന്മയുടെ പ്രയോക്താക്കള്‍ ആണെന്ന് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം വായിച്ചു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഉറച്ചു നില്‍ക്കുന്നു. യുക്തിവാദികള്‍ എല്ലാം കമ്മ്യൂണിസ്റ്റുകള്‍ അല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും എല്ലാ മതങ്ങളിലും യുക്തിവാദികള്‍ ഉണ്ട്.
3. യുക്തിവാദികള്‍ക്ക് തിന്മകള്‍ ചെയ്യാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല

കമ്മ്യൂണിസ്റ്റ്കാര്‍ തിന്മയുടെ പ്രയോക്താ‍ക്കളാണ്. ഭൂരിഭാഗം ഭൂരിപക്ഷം യുക്തിവാദികളും കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണ്. ആ സ്ഥിതിക്ക് മേല്‍ പറഞ്ഞ കമന്റുകളില്‍ ഏതെങ്കിലുമൊക്കെ തെറ്റാണെന്ന് സമ്മതിക്കേണ്ടി വരില്ലെ?

Unknown said...

പ്രിയ സുശീല്‍ കുമാര്‍ , ഇപ്പോഴത്തെ കമന്റ് ലത്തീഫിന് ഫോര്‍വേഡ് ചെയ്യാന്‍ എന്നെ അനുവദിക്കണം. എല്ല്ലാം കൂടിയാവുമ്പോള്‍ കണ്‍ഫ്യൂഷന്‍ ആകും. തുടക്കം മുതലുള്ള കമന്റില്‍ പ്രസക്തമായതിന് ആവര്‍ത്തനവിരസത ഒഴിവാക്കി മറുപടി പറയാന്‍ ശ്രമിക്കാം.

സുശീല്‍ കുമാര്‍ said...

ചിന്തകന്‍ പറഞ്ഞു:

"വൈവിദ്ധ്യത്തെ/നാനാത്വത്തെ ഉള്‍ക്കൊണ്ട് കൊണ്ട്, സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്ക് വേണ്ടി, എല്ലാവിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുരോഗനാത്മകമായ ഒരു യുക്തിവാദത്തെ കുറിച്ചാണ് കെ.പി.എസ് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്"

>>>> അഹ്‌മദീയരെപ്പോലും മുസ്ലിംകളായി അംഗീകരിക്കാന്‍ കഴിയാത്ത ചിന്തകാ, എന്ത് വൈവിധ്യവും നാനാത്വവുമാണ്‌ താങ്കള്‍ വിളിച്ചുകൂവുന്നത്? താങ്കള്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രത്തില്‍ അമുസ്ലിംകളെ 'ദിമ്മികള്‍' എന്ന ബഹുമതി നല്‍കി 'പ്രത്യേക യൂണിഫോം' അണിയിക്കുകയും പ്രത്യേക നികുതിപിരിച്ച് ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമ്വിധാനമാണുള്ളതെന്നിരിക്കെ വൈവിധ്യം, നാനാത്വം എന്നൊക്കെയുള്ള വാക്കുകളെ മാനഭംഗപ്പെടുത്താതിരിക്കൂ, പ്ലീസ്.

Unknown said...

@ മണി, യുക്തിവാദികള്‍ എന്നാല്‍ മുന്‍‌വിധികള്‍ ഇല്ലാത്തവര്‍ , വിശ്വാസങ്ങളില്‍ കുടുങ്ങിക്കിടക്കാത്തവര്‍ എന്നൊക്കെയാണ് ഞാന്‍ വിവക്ഷിക്കുന്നത്. എന്റെ വാക്കുകള്‍ ഇങ്ങനെ അടര്‍ത്തിയെടുത്ത് ചോദിച്ചാല്‍ ചുറ്റിപ്പോകും. മൊത്തത്തില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മനസ്സിലാകുന്നുണ്ടോ എന്നതാണ് പ്രശ്നം. യുക്തിവാദികള്‍ ഭൌതികവാദികളാണ്. കമ്മ്യൂണിസ്റ്റുകളും ഭൌതികവാദികളാണ്. ആ അര്‍ത്ഥത്തില്‍ ഒരു ബന്ധം അവര്‍ക്ക് തമ്മില്‍ ഉണ്ട്. എന്നാല്‍ യുക്തിവാദികള്‍ ഭൌതികവാദികള്‍ മാത്രമല്ല. ഓരോ സ്റ്റെപ്പിലും യുക്തിചിന്ത അപ്ലൈ ചെയ്യേണ്ടവരാണ് യുക്തിവാദികള്‍ .അങ്ങനെ എല്ലാവരും ചെയ്യുന്നുണ്ടോ എന്നത് വേറെ പ്രശ്നം. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇത് ബാധകമല്ല. അത്കൊണ്ടാണ് സ്റ്റാലിനെ പോലെയുള്ള കുയുക്തിവാദികള്‍ക്ക് കമ്മ്യൂണിസത്തെ ഹൈജാക്ക് ചെയ്യാനും ട്രോട്സ്ക്കിയെ പോലുള്ള സുയുക്തിവാദികള്‍ കൊല്ലപ്പെടാനും കാരണമായത്. ഇതൊക്കെ വിസ്തരിച്ച് പറഞ്ഞാല്‍ കാട് കയറും. മാത്രമല്ല എന്റെ പ്രസ്ഥാവനകളില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ആരോപിക്കാനും പഴുതുകള്‍ തുറക്കപ്പെടും.

എന്റെ ഉദ്ദേശശുദ്ധിയില്‍ വിശ്വാസമുണ്ടോ എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കമ്മ്യൂണിസത്തിന്റെ ഇന്നത്തെ ഗതി താങ്കള്‍ കാണുന്നില്ലേ? മതം പൂര്‍വ്വാധികം ശക്തമായി നിലനില്‍ക്കുന്നതായും കാണുന്നില്ലേ? അപ്പോള്‍ മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മതങ്ങളിലെ പോരായ്മകള്‍ തിരുത്തപ്പെടണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്തെന്നാല്‍ മതത്തിന് പകരം ഒരു സാധ്യത ഞാന്‍ കാണുന്നില്ല. എന്നാല്‍ കമ്മ്യൂണിസം തിരുത്തപ്പെടാന്‍ കഴിയില്ല. കാരണം നല്ല കമ്മ്യൂണിസ്റ്റുകാര്‍ അതില്‍ നിന്നും തീര്‍ത്തും തുരത്തെപ്പെട്ടു. സ്റ്റാലിനാണ് ആ പ്രക്രിയ തുടങ്ങി വെച്ചത്. ഇനി ഇപ്പറഞ്ഞതിലും താങ്കള്‍ക്ക് വൈരുദ്ധ്യം കാണാം. എല്ലാവരും യുക്തിവാദികള്‍ ആയാല്‍ പിന്നെ യുക്തിവാദികള്‍ തീരെ ഇല്ലാത്ത ഒരു ലോകമായിരിക്കും ഉണ്ടാവുക. എന്നാല്‍ സ്റ്റാലിനിസ്റ്റുകള്‍ വേറെ ലേബലില്‍ ഉണ്ടാവുകയും ചെയ്യും. മതങ്ങള്‍ക്ക് ബദലായി സാര്‍വ്വത്രികമായൊരു നൈതികത യുക്തിവാദികള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയില്ല എന്നതാണതിന്റെ കാരണം. വീണ്ടും കണ്‍ഫ്യൂഷന്‍ ആയെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല.

CKLatheef said...

Susheel kumar said.

>>>> യുക്തിവാദികള്‍ മതത്തെ കാര്യകാരണ സഹിതം വിമര്‍ശിക്കും, അതിനെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ പഠിക്കൂ ലത്തീഫ്. താങ്കളുടെ കെറുവ് തീരുമോ എന്നറിയില്ലെങ്കിലും ഞാന്‍ എന്റെ ബ്ലൊഗില്‍ നിന്ന് അനോണി കമന്റുകള്‍ നീക്കിയിട്ടുണ്ട് എന്നറിയിക്കുന്നു. <<<

യുക്തിവാദികള്‍ വിമര്‍ശിക്കുന്നതിന് പരമാവധി സഹിഷ്ണുതയോടെയാണ് ഞാന്‍ മറുപടി പറയുന്നത്. ബ്ലോഗിലാകുമ്പോള്‍ അതിലേറെ മയം കാണിച്ചാല്‍ ഇവിടെ പിടിച്ച് നില്‍കാനാവില്ല. പക്ഷെ താങ്കളുടെ ബ്ലോഗില്‍ അനാണി നല്‍കിയ കമന്റും ജാക്ക് റാബിറ്റ് എന്റെ പേര് വെച്ച് കെ.പി.എസിനെ നിന്ദിച്ച് എഴുതിയ കമന്റും നിലനിര്‍ത്തിയത് കണ്ടപ്പോള്‍ മാത്രമാണ് ഇവിടെ പ്രതികരിച്ചത്. ആ കമന്റുകള്‍ നീക്കം ചെയതതില്‍നിന്ന് എന്റേത് അസഹിഷ്ണുതയായിരുന്നില്ല എന്ന് താങ്കള്‍ തന്നെ അംഗീകരിക്കുകയല്ലേ. എതായാലും ഈ സന്‍മനസ്സിന് നന്ദിയുണ്ട്. ഇവിടെ നല്‍കപ്പെട്ട വിഷയത്തില്‍ സംവാദം ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാലും വെല്ലുവിളി എല്ലാവരോടുമായതിനാല്‍ ആ വെല്ലുവിളിയിലെ അര്‍ഥശൂന്യത മനസ്സിലാക്കാന്‍
ഒരു ചോദിച്ചു എന്ന് മാത്രം.

CKLatheef said...

@സുശീല്‍ കുമാര്‍ പി പി

ഈ പോസ്റ്റില്‍ കെ.പി.എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് യുക്തിവാദികളോ കമ്മ്യൂണിസ്റ്റുകളോ യുക്തമായ മറുപടി പറയുക മാത്രമേ ആവശ്യമുള്ളൂ. അതിന് കഴിയാതെ വരുമ്പോഴാണ് ആക്ഷേപിക്കാനും മറുപടി പറയാനും ആരോപണമുന്നയിക്കാനും സൗകര്യത്തിന് വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്. ഖാദിയാനികളുടെ ജമാഅത്തിന്റെയും മൗദൂദിയുടെയും നിലപാട് ഇവിടെ കടന്നുവരുന്നത് അതിന്റെ ഭാഗമാണ്. ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും ജമാഅത്ത് ഇസ്ലാമിനെ തനതായ രൂപത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇസ്‌ലാമിന് വ്യക്തമായ അടിസ്ഥാനങ്ങളുണ്ട്. തൗഹീദ് (ഏകദൈവത്വം) രിസാലത്ത് (പ്രവാചകത്വം) ആഖിറത്ത് (പരലോകവിശ്വാസം) എന്നിവ അതിന്റെ മൂല തത്വങ്ങളാണ്. ഖാദിയാനികള്‍ അതില്‍ രണ്ടാമത് പറഞ്ഞതില്‍ വെള്ളം ചേര്‍ത്തവരാണ്. അതിനാല്‍ അവര്‍ മുസ്ലിംകള് എന്ന വിശേഷണത്തിന് അര്‍ഹരല്ല എന്ന് മുസ്ലിം ലോകം അംഗീകരിച്ചതാണ്. ജമാഅത്തിന് മാത്രമായി ഇതില്‍ പ്രത്യേക വീക്ഷണമൊന്നുമില്ല. മൗദൂദിയുടെ പ്രത്യേകത മറ്റുകലര്‍പ്പുകളില്‍നിന്ന് ഇസ്ലാമിനെ സംരക്ഷിച്ചു എന്നതാണ്. അതിനാല്‍ ഖാദിയാനികളെ മാത്രമല്ല അദ്ദേഹം തുറന്ന് കാണിച്ചത്. ഹദീസ് നിഷേധികള്‍ ഖദ്‌റിനെ (വിധിവിശ്വാസത്തെ) നിഷേധിച്ചവരെയൊക്കെ തന്റെ പണ്ഡിതോചിതമായ തൂലികയിലൂടെ നേരിട്ടു. ഖാദിയാനികള്‍ പാശ്ചാത്യരായ തങ്ങളുടെ സഹായികളിലൂടെ മൗദൂദിക്കും ജമാഅത്തിനുമെതിരെ അതിന് പകരം വീട്ടികൊണ്ടിരിക്കുന്നു എന്ന് മാത്രം. ആരുടെയും മനുഷ്യാവകാശങ്ങള്‍ ഹനിക്കാന്‍ ജമാഅത്ത് കൂട്ടുനില്‍ക്കുയുമില്ല. അതിനുള്ള തെളിവുകള്‍ നിരത്തുക സാധ്യവുമല്ല. ഇത്രമാത്രമേ ഇവിടെ നല്‍കാനുദ്ദേശിക്കുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം കേവലം വ്യാജാരോപണങ്ങള്‍. അല്ല എന്ന് സുശീലിന് അഭിപ്രായമുണ്ടെങ്കില്‍ താങ്കള്‍ കണ്ടെത്തിയ സത്യം കെ.പി.എസിന് കൈമാറുക. അദ്ദേഹം അത് പഠിച്ച് ജമാഅത്തിനെതിരെ തന്റെ കണ്ടെത്തല്‍ പോസ്റ്റായി അവതരിപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞുകൊള്ളാം.

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫ്,

മതങ്ങളോടുള്ള യുക്തിവാദി സമീപനം എന്തായിരിക്കണം എന്ന വിഷയത്തിലാണ്‌ സുകുമാരന്‍ സാറിന്റെ പൊസ്റ്റ്. മതം എന്നു പറയുന്നത് തങ്ങളുടെ മതം മാത്രമാണ്‌ എന്ന ബോധത്തില്‍ നിന്നാണ്‌ വിഷയം മാറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണം വരുന്നത്‌. മത വിശ്വാസിക്ക് മറ്റൊരു മത വിശ്വാസിയോടുള്ള സമീപനമാണ്‌ ഞാന്‍ ഉന്നയിച്ച അഹ്‌മദീയ മുസ്ലിംകളുടെ പ്രശ്നം.

" ഇസ്‌ലാമിന് വ്യക്തമായ അടിസ്ഥാനങ്ങളുണ്ട്. തൗഹീദ് (ഏകദൈവത്വം) രിസാലത്ത് (പ്രവാചകത്വം) ആഖിറത്ത് (പരലോകവിശ്വാസം) എന്നിവ അതിന്റെ മൂല തത്വങ്ങളാണ്. ഖാദിയാനികള്‍ അതില്‍ രണ്ടാമത് പറഞ്ഞതില്‍ വെള്ളം ചേര്‍ത്തവരാണ്. അതിനാല്‍ അവര്‍ മുസ്ലിംകള് എന്ന വിശേഷണത്തിന് അര്‍ഹരല്ല എന്ന് മുസ്ലിം ലോകം അംഗീകരിച്ചതാണ്."

>>> ഇവിടെ വെള്ളം ചേര്‍ത്ത പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ 'അതിനാല്‍ അവര്‍ മുസ്ലിംകള് എന്ന വിശേഷണത്തിന് അര്‍ഹരല്ല എന്ന് മുസ്ലിം ലോകം അംഗീകരിച്ചതാണ്'എന്ന പ്രസ്ഥാവന നൂറു്‌ ശതമാനം സത്യസന്ധമാണ്‌. സത്യം തുറന്നു പറഞ്ഞതിന്‌ അഭിനന്ദനങ്ങള്‍. തങ്ങള്‍ മുസ്ലിംകളാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുകയും ദീനികളായി ജീവിക്കുകയും തങ്ങളുടെ നേരെ വെടിയുതിര്‍ത്ത മുസ്ലിം ഭീകരരോട് പോലും അനീതി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയത് ഒരു മതവിഭാഗത്തെപ്പോലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് തുറന്നുസമ്മതിക്കുന്ന ഇടുങ്ങിയ മനസ്സുകള്‍ക്ക് എന്താണ്‌ നാനാത്വം ഏകത്വം എന്നൊക്കെ പുലമ്പാനുള്ള അര്‍ഹത? മുസ്ലിംകളായ അഹ്‌മദീയരെപോലും അംഗീകരിക്കില്ലെന്ന് വീമ്പ് പറയുന്ന മൗദൂദിസ്റ്റുകളിലാണോ സുകുമാരന്‍ സാര്‍ മഹത്തായ മത സൗഹാര്‍ദ്ദത്തിന്റെ വക്താക്കളും, ധര്‍മിഷ്ടരും, അനുകരണീയരുമൊക്കെയായി പൊതുസമൂഹത്തിന്‌ പരിചയപ്പെടുത്തുന്നത്?

എന്റെ ചോദ്യത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം തടിയൂരി രക്ഷപ്പെടാനാണ്‌ ലത്തീഫിന്റെ ശ്രമം.

സുശീല്‍ കുമാര്‍ said...

ലത്തീഫ് പറയുന്നു:
"ഖാദിയാനികള്‍ പാശ്ചാത്യരായ തങ്ങളുടെ സഹായികളിലൂടെ മൗദൂദിക്കും ജമാഅത്തിനുമെതിരെ അതിന് പകരം വീട്ടികൊണ്ടിരിക്കുന്നു എന്ന് മാത്രം. ആരുടെയും മനുഷ്യാവകാശങ്ങള്‍ ഹനിക്കാന്‍ ജമാഅത്ത് കൂട്ടുനില്‍ക്കുയുമില്ല. അതിനുള്ള തെളിവുകള്‍ നിരത്തുക സാധ്യവുമല്ല. ഇത്രമാത്രമേ ഇവിടെ നല്‍കാനുദ്ദേശിക്കുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം കേവലം വ്യാജാരോപണങ്ങള്‍."

>>>> ന്യൂനാല്‍ ന്യൂനപക്ഷമായ അഹ്‌മദീയര്‍ എന്ത് പകരം വീട്ടലാണ്‌ മൗദൂദിസ്റ്റുകളോട് നടത്തുന്നത്? അവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ജമാ അത്തുകാരുടെ ഒരു പ്രസിദ്ധീകരണത്തിലും ഇതുവരെ മിണ്ടിക്കണ്ടിട്ടില്ല. പറയാന്‍ കാരണം മാധ്യമത്തിന്റെയും പ്രബോധനത്തിന്റെയും വരിക്കാരനാണ്‌ ഞാന്‍. അഹ്‌മദീയരെ അമുസ്ലിംകളായി പ്രഖ്യാപിക്കേണ്ടിവന്നതുതന്നെ അവര്‍ മുസ്ലിംകളാണ്‌ എന്നതിനാലാണ്‌. ഹിന്ദുക്കളെയും, കൃസ്ത്യാനികളെയുമൊന്നും ഇതുവരെയും ആര്‍ക്കും അമുസ്ലിംകളായി പ്രത്യേകം പ്രഖ്യാപിക്കേണ്ടിവന്നില്ലല്ലോ? ഇക്കാര്യത്തില്‍ മൗദൂദിയുടെ പങ്ക് കുപ്രസിദ്ധമാണ്‌. പാകിസ്ഥാനില്‍ ഉണ്ടായ വെള്ളപ്പൊക്കം പോലും അഹ്‌മദികള്‍ക്കുനേരെ നടത്തിയ ക്രൂരതകള്‍ക്കുള്ള അള്ളാഹുവിന്റെ മടുപറിയാണെന്നാണ്‌ അഹ്‌മദീയാ പ്രസിദ്ധീകരണമായ സത്യദൂതന്‍ ഉള്ളുരുകി എഴുതിയത്.

ലോകത്തിലേക്ക് കണ്ണുതുറന്നു നോക്കാതെ, കേരളത്തില്‍ പഞ്ചാരവര്‍ത്തമാനം പറഞ്ഞും ഇഫ്താര്‍ വിരുന്ന് നല്‍കിയും 'ബുദ്ധിജീവികളുടെ' പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെ കണ്ട് മതം തേനാണെന്നും പാലാണെന്നും പറഞ്ഞ് നടക്കുന്ന സുകുമാരന്‍ സാറിന്റെ വാദങ്ങളെ അംഗികരിക്കാന്‍ നിവൃത്തിയില്ലെന്ന അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.

CKLatheef said...

മതവിശ്വാസികളെ അവരുടെ മതവിശ്വാസം ഉള്‍പെടെ അംഗീകരിച്ച് അവരുമായി പൊതുവായ വിഷയത്തില്‍ സഹകരിക്കാന്‍ യുക്തിവാദികള്‍ക്കാകുമോ എന്നാണ് കെ.പി.എസിന്റെ ഈ പോസ്റ്റിന്റെ മര്‍മം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞത് പോലെ മതങ്ങളോടുള്ള യുക്തിവാദി സമീപനം. അതില്‍ എവിടെയാണ് ഖാദിയാനി പ്രശ്‌നം വരുന്നത്. ഖാദിയാനികളെ അഹ്മദിയാ ജമാഅത്ത് എന്ന നിലയില്‍ അവരുമായി സഹകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല.

ക്രൈസ്തവതക്ക് ഒരു അടിത്തറയുണ്ടാകും അതില്‍ നിലനില്‍ക്കുന്നവയെ മാത്രമേ ക്രിസ്തുമതമായി നിലവിലുള്ള ക്രിസ്ത്യാനികള്‍ അംഗീകരിക്കുകയുള്ളൂ. ഈ അംഗീകാരവും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. ഖാദിയാനികള്‍ ഇവിടെ ഒരു പ്രസ്താവ്യമായ വിഭാഗമല്ല. ഉള്ളവര്ക്ക് സ്വന്തമായി നിലനില്‍ക്കാനും കഴിയും. ഖാദിയാനികളെ അംഗീകരിക്കുക എന്ന് പറഞ്ഞാല്‍ സ്വയം തങ്ങളെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കുക എന്ന ഒരര്‍ഥവും കൂടിയുണ്ട്. താങ്കള്‍ എവിടുന്നോ എന്തൊക്കെയോ കേട്ട് പേസ്റ്റ് ചെയ്യുകയാണ്. താങ്കള്‍ ഈ വിഷയം ഒന്നു പ്രത്യേകമായി പഠിച്ചിട്ട് പ്രതികരിച്ചാല്‍ നന്നായിരുന്നു.

ഞാന്‍ പറഞ്ഞില്ലേ താങ്കള്‍ മനസ്സിലാക്കിയ സത്യവും ലോകത്തില്‍ കണ്ണുതുറന്ന് കണ്ടതും കെ.പി.എസിന് കാണിച്ചുകൊടുക്കുക. എന്തിന് വിലകുറഞ്ഞ ആരോപണത്തിന് സമയം കളയണം.

CKLatheef said...

Susheel Kumar said.

>>> മുസ്ലിംകളായ അഹ്‌മദീയരെപോലും അംഗീകരിക്കില്ലെന്ന് വീമ്പ് പറയുന്ന മൗദൂദിസ്റ്റുകളിലാണോ സുകുമാരന്‍ സാര്‍ മഹത്തായ മത സൗഹാര്‍ദ്ദത്തിന്റെ വക്താക്കളും, ധര്‍മിഷ്ടരും, അനുകരണീയരുമൊക്കെയായി പൊതുസമൂഹത്തിന്‌ പരിചയപ്പെടുത്തുന്നത്? <<<

താങ്കള്‍ എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

യുക്തിവാദം എന്നാല്‍ മതനിഷേധം ഉള്‍കൊള്ളുന്നുവെന്ന് വെക്കുക. മതത്തെ അംഗീകരിക്കുന്ന ഒരാളെ താങ്കള്‍ക്ക് യുക്തിവാദിയായി അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ഇവിടെ കെ.പി.എസ് ആകെ ആവശ്യപ്പെടുന്നത്. യുക്തിവാദികള്‍ മതത്തെ അംഗീകരിക്കണം എന്നല്ല. മതവിശ്വാസികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവരിലെ നന്മകളെ കലവറയില്ലാതെ പിന്തുണക്കാന്‍ മതത്തോടുള്ള എതിര്‍പ്പ് നിലനിര്‍ത്തികൊണ്ട് തന്നെ ഒരു യുക്തിവാദിക്ക് സാധിക്കും എന്നാണ്. അദ്ദേഹവും അത്രയേ ചെയ്തിട്ടുള്ളൂ എന്നാണ് എന്റെ അഭിപ്രായം.

എനിക്ക് ഈ ചര്‍ച മടുത്തു എന്ന് പറഞ്ഞാല്‍ അതൊരു സത്യം മാത്രമാണ്. കാരണം യുക്തിവാദി എന്നറിയപ്പെടുന്നവര്‍ക്ക് മതമുള്‍കൊണ്ട ഒരാളുമായി സഹകരണം സാധ്യമല്ല എന്ന് ഇതിനേക്കാള്‍ നന്നായി എങ്ങനെയാണ് അവര്‍ പ്രകടിപ്പിക്കുക. മതവിശ്വാസികളെ മൊത്തത്തില്‍ എല്ലാ അധാര്‍മികതയുടെയും വക്താക്കളായി അവതരിപ്പിച്ചാല്‍ യുക്തിവാദം പൂര്‍ണമായി. അതില്‍ ഒരു വിട്ടുവീഴ്ചക്കും അവര്‍ ഒരുക്കമല്ല.

മതവിശ്വാസികള്‍ക്ക് വല്ല നന്മയും ചെയ്യാന്‍ ഇവരുടെ സഹായവും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവരുടെ അംഗീകാരം ലഭിച്ചാല്‍ എല്ലാമായി എന്ന ധാരണയുമില്ല. എങ്കിലും ഒരു അന്വേഷണം പ്രസക്തമായിരുന്നു എന്നതിനാലാണ് കെ.പി.എസിന്റെ ബ്ലോഗില്‍ എന്റെ അഭിപ്രായം പ്രകടിപ്പിച്ചു വന്നത്. വിട.

ബയാന്‍ said...

"മതങ്ങളിലെ പോരായ്മകള്‍ തിരുത്തപ്പെടണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. "

@ kpsukumaran:

മതങ്ങളിലെ പോരായ്മകള്‍ തിരുത്തപ്പെടണം എന്ന് പറഞ്ഞതില്‍ നിന്നും താങ്കള്‍ ഇസ്ലാം മതത്തെ ഒഴിവാക്കിയേക്ക്. കാരണം താങ്കള്‍ക്ക് അറിയാമായിരിക്കും. എങ്കിലും ഒരു ക്ലൂ തരാം.(താഴെ).

പിന്നെ, അഹ്മദിയ്യാ മുസ്ലിംകളും ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദന്‍ റസൂലില്ലാഹ്’ എന്ന സൌദിയുടെ പതാകയില്‍ എഴുതിവെച്ച ഇസ്ലാമിന്റെ സാക്ഷ്യവാക്യം തന്നെയാണ് പിന്തുടരുന്നത്.

`അല്ലാഹുവിന്റെ വചനങ്ങള്‍ വ്യഖാനിക്കുമ്പോള്‍ അര്‍ത്ഥം മാറിപ്പോകുന്നത് അല്ലാഹുവിന്റേയോ, അതുകൊണ്ടു വന്നവന്റേയോ കഴിവുകേടാണ്. നീറ്റ്ഷേ പറഞ്ഞതു പോലെ "a god who is all-knowing and all-powerful and who does not even make sure his creatures understand his intentions — could that be a god of goodness?" ‘

Unknown said...

പ്രിയ സുശീല്‍ കുമാര്‍ , മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ മര്‍മ്മപ്രധാനമായ ഒന്നാണ് ദൈവത്തിലുള്ള വിശ്വാസവും അവന്‍ ഉള്‍ക്കൊള്ളുന്ന മതത്തിന് വിധേയമായി ജീവിയ്ക്കുക എന്നതും. അത്കൊണ്ട് തന്നെ വ്യത്യസ്തമതവിഭാഗങ്ങള്‍ നിലനില്‍ക്കുന്ന ഈ ലോകത്ത് എല്ലാ മതവിഭാഗങ്ങളും സാഹോദര്യഭാവേന വര്‍ത്തിക്കണം എന്നേ ഒരു മാനവികതാവാദിക്ക് പറയാന്‍ കഴിയുകയുള്ളൂ. യുക്തിവാദികള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ ദൈവവിശ്വാസവും മതവിശ്വാസവും ഒഴിവാക്കി സന്തുഷ്ടരാകുവിന്‍ എന്ന് ആഹ്വാനം ചെയ്യാന്‍ കഴിഞ്ഞേക്കും. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു മാനവികതാവാദിയുടെ ധര്‍മ്മസങ്കടങ്ങള്‍ അനുഭവിക്കുന്ന ആളാണ് ഞാന്‍. അത്കൊണ്ട് തന്നെ എനിക്ക് എവിടെയും ഉറച്ചു നില്‍ക്കാനോ മാറാത്ത നിലപാടുകളില്‍ സ്വയം തളച്ചിടാനോ കഴിഞ്ഞിട്ടില്ല. ഇതെന്റെ ഒരു ദൌര്‍ബ്ബല്യമായി കരുതിയാല്‍ മതി. വിശ്വാസം നഷ്ടപ്പെടുന്ന ശൂന്യത മനുഷ്യമനസ്സിന് താങ്ങാനാവില്ല എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ എന്റെ പോസ്റ്റുകള്‍ക്ക് ആധാരം. അത്കൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. ഒളിച്ചോടുകയാണെന്ന് ധരിക്കരുത്,ഈ ചര്‍ച്ചയും ഇവിടെ ഉപസംഹരിക്കുകയാണ്. ആരെയെങ്കിലും പ്രകോപിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.