Links
Pages
ഒരു ഓര്‍ക്കുട്ട് സുഹൃത്തിന് ഇന്നെഴുതിയ സ്കാപ്പ് !
പ്രിയമുള്ള ശ്രീനിവാസന്‍,...വളരെ മഹത്തായതും,മനോഹരവുമാണ് ദൈവം എന്ന സങ്കല്പം ! പക്ഷെ, പ്രശ്നം അതല്ല.പലതരം വിശ്വാസങ്ങളാല്‍ മനുഷ്യര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.അഥവാ മനുഷ്യര്‍ നിക്ഷിപ്തതാല്പര്യക്കാരാല്‍ പങ്കു വെക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ വിഭജനവും,പങ്കു വെക്കലുമാണ് സാധാരണക്കാര്‍ എക്കാലവും അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്ക് കാരണം എന്നാണ് എന്റെ ഒരു നിരീക്ഷണം.ചുരുക്കത്തില്‍ മനുഷ്യന്റെ മാനസീകവും,ബുദ്ധിപരവുമായ സ്വാതന്ത്ര്യം ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ അജ്ഞതയും,മാനസീകമായ അടിമത്തവും എല്ലാവറ്റിലുമുപരി അവന്റെ സൂപ്പര്‍ ഈഗോയും എന്നെ അസ്വസ്ഥനാക്കുന്നു. എന്റെ ചെറുപ്പകാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര സൌഭാഗ്യങ്ങളാണ് ഇന്നത്തെ സാധാരണക്കാരന്‍ പോലും അനുഭവിക്കുന്നത്.എന്നിട്ടും ആന്തരീകദാരിദ്ര്യം നിമിത്തം ആളുകള്‍ ജീവിതം നരകതുല്ല്യമാക്കുന്നു. എന്റെ ഈ വിഹ്വലതകളും ആശങ്കകളുമാണ് ഓര്‍ക്കുട്ട് സുഹൃത്തുക്കളുമായി പങ്കിടാന്‍ ഞാന്‍ ശ്രമിക്കുന്നത്. ഇത്രയധികം കോടി ജനങ്ങള്‍ ഇന്ന് ഭൂമിയില്‍ സര്‍വ്വവിധ സൌഭാഗ്യങ്ങളോടും സൌകര്യങ്ങളോടും കൂടിത്തന്നെയാണ് ജീവിക്കുന്നത്. പക്ഷെ ഞാന്‍ മേല്‍പ്പറഞ്ഞ അജ്ഞതയും,മാനസീകാടിമത്തവും ഇല്ലായിരുന്നെങ്കില്‍ ജീവിതം ഒരുത്സവമാക്കാമായിരുന്നു..! മാത്രമല്ല , പ്രകൃതിയെയും,പരിസ്ഥിതിയെയും മലിനീകരിക്കുക വഴി നാളത്തെ തലമുറക്ക് ഇവിടെ ജീവിതം അസാദ്ധ്യമാക്കുക കൂടി ചെയ്യുന്നു.നമ്മുടെ ഭൂമിയെയും ജനതയേയും മാനവീകരിക്കാനുള്ള മഹത്തായൊരു യജ്ഞം എന്നെങ്കിലും ആരെങ്കിലും തുടങ്ങിവെക്കുകതന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍.... !
എനിക്ക് വേണ്ടത് മനുഷ്യരുടെ അനുഗ്രഹം !
ഞാന്‍ അമ്പലങ്ങളില്‍ പോകാറില്ല,പ്രാര്‍ത്ഥിക്കാറുമില്ല. കാരണം, എനിക്ക് പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ല. എന്റെ പരിമിതികള്‍ക്കകത്ത് നിന്ന് കൊണ്ട്, എന്റെ കഴിവിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. കൂടുതലായി എനിക്കൊന്നും വേണ്ട.എന്റെ പ്രവര്‍ത്തിയുടെ ഫലമായി ഞാന്‍ സ്വായത്തമാക്കുന്നത് ആസ്വദിച്ചും നുണഞ്ഞും ജീവിതത്തിന്റെ വര്‍ത്തമാനകാലം ഞാന്‍ കടത്തിവിടുന്നു.
എന്റെ ചുറ്റുപാടും പ്രകൃതിയും മനുഷ്യരും എല്ലാം എനിക്കെന്നും അല്‍ഭുതമാണ്.വെറുതെയിരിക്കുമ്പോള്‍ ആകാശം കാണാന്‍ പോലും എന്തൊരു ഭംഗിയാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോളും ഞാനത് ആസ്വദിക്കുകയായിരുന്നു.ഒരിക്കല്‍ അഞ്ചരക്കണ്ടിയില്‍ ഞങ്ങളുടെ വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഒരു രാത്രി ഞാന്‍ അവിടെ തനിച്ച് താമസിക്കേണ്ടിവന്നു. എങ്ങും സിമന്റും ചളിയും മണ്ണും.... അപ്പോള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത ടെറസ്സില്‍ ലുങ്കിയും വിരിച്ചു ആകാശം നോക്കി ഞാന്‍ കിടന്നു... ഒരു കഷ്ടത അതങ്ങിനെ കാണുമ്പോള്‍ മാത്രമാണെന്നും നേരെ മറിച്ച് പൊസിറ്റീവായെടുത്താല്‍ കഷ്ടപ്പാടിലും ഒരു എന്‍ജോയ്‌മെന്റ് കണ്ടെത്താനാവുമെന്നു ഞാന്‍ നിരവധി സന്ദര്‍ഭങ്ങളില്‍ അനുഭവിച്ചിട്ടുണ്ട്.
എന്റെ ആവശ്യങ്ങള്‍ ഞാന്‍ തന്നെ നിര്‍വ്വഹിക്കണം.എന്റെ പ്രശ്നങ്ങള്‍ ഞാന്‍ തന്നെ പരിഹരിക്കണം.എന്റെ ദുരന്തങ്ങള്‍ ഞാന്‍ തന്നെ നേരിടണം.മരണം വരെ ജീവിക്കുക മാത്രമേ ഞാന്‍ ചെയ്യുകയുമുള്ളൂ.പിന്നെ ഞാന്‍ എന്തിന് പ്രാര്‍ത്ഥിക്കണം? ആരോട് പ്രാര്‍ത്ഥിക്കണം? എന്നാല്‍ അമ്പലങ്ങളില്‍ പോകുന്നവരേയും,പ്രര്‍ത്ഥിക്കുന്നവരേയും ഞാന്‍ നേരിട്ട് എതിര്‍ക്കാറില്ല. കാരണം അതൊരു മന:സ്സമാധാനത്തിന്റെ പ്രശ്നമാണ്.
ഒരു വിശ്വാസിയില്‍ അവിശ്വാസം കുത്തിവെച്ച്, ആത്മസംഘര്‍ഷം ഉണ്ടാക്കിയിട്ട് എന്ത് സമാധാനമാണ് എനിക്കയാള്‍ക്ക് പകരം നല്‍കാന്‍ കഴിയുക ? ഒന്നാലോചിച്ചാല്‍ ഈ ലോകത്തില്‍
മനുഷ്യന്റെ അവസ്ഥ സഹതാപാര്‍ഹമാണ്. നീണ്ട ജീവിതയാത്രയില്‍, അവന് ലഭിക്കുന്ന ആനന്ദത്തി
ന്റെയും, സുഖത്തിന്റെയും, സംതൃപ്തിയുടെയും അളവ് തുലോം പരിമിതമാണ്. യഥാര്‍ത്ഥത്തില്‍ ക്ഷണിക വും,നശ്വരവുമായ ഈ ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചു തീര്‍ക്കാമായിരുന്നു. സ്വയം നിര്‍മ്മിക്കുന്ന ഊരാക്കുടുക്കുകളില്‍ പെട്ട് ഉഴലുകയാണ് ഇന്ന് മനുഷ്യര്‍.ഈ ഒരു അവസ്ഥയെയാണ്
ആള്‍ദൈവങ്ങളും,ആദ്ധ്യാത്മികക്കാരും എല്ലാം ചൂഷണം ചെയ്യുന്നത്. ഒരിക്കല്‍ മാതാ അമൃതാനന്ദമയി
യുടെ പ്രഭാഷണം കേള്‍ക്കാന്‍ ഞാന്‍ പോയിരുന്നു. സര്‍വ്വാഭരണവിഭൂഷിതരായി എത്തിച്ചേര്‍ന്ന ഭക്ത രില്‍ ചിലരെ അമ്മ കെട്ടിപ്പിടിച്ച് ആലിങ്ങനം ചെയ്തു.അവരുടേതായ നാടന്‍ ശൈലിയില്‍ സ്നേഹത്തെ ക്കുറിച്ചു അവര്‍ മണിക്കൂറൂകളോളം പ്രഭാഷണം നടത്തി.മുഴുവന്‍ ഭക്തരുടെയും സ്നേഹവും,ആരാധനയും ഏറ്റുവാങ്ങി അമ്മ തിരിച്ചു പോയി.എന്നാല്‍ വന്നുചേര്‍ന്നവരില്‍ ആരും തന്നെ പരസ്പരം പരിചയപ്പെടു കയോ സ്നേഹം പങ്കു വെക്കുകയോ ചെയ്തില്ല.പിന്നെ ഈ സ്നേഹപ്രഭാഷണം ആര്‍ക്കുവേണ്ടി? ഞാന്‍,
നീ എന്നു പോലും ഉച്ചരിക്കരുത്,നമ്മള്‍ എന്നേ പറയാവൂ എന്ന അമ്മയുടെ ഉല്‍ബോധനം ഒരു ഭക്തനും ചെവിക്കൊണ്ടില്ല. എന്നാല്‍ അവിടെ കൂടിയിരുന്ന എല്ലാവരും ആന്തരീകമായി കടുത്ത സ്നേഹദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു എന്നത് സത്യമാണ്.
ഇത്തരം ആയിരം അമ്മമാര്‍ ചേര്‍ന്നാലും, ശ്രീ ശ്രീ രവിശങ്കര്‍മാര്‍ ചേര്‍ന്നാലും ഒരു മദര്‍ തെരേസയാകില്ല ! എന്തിന് ഒരു സര്‍വ്വോദയം കുര്യന്‍ പോലും ആകില്ല !! ഭൂമിയില്‍ ജനിക്കുന്ന, ജീവിക്കുന്ന ആര്‍ക്കുംതന്നെ മനുഷ്യേതരമായ ഒരു എക്സ്ട്രാ കഴിവുമില്ല. അഥവാ അങ്ങിനെ ഉണ്ടെങ്കില്‍ഗോപിനാഥ് മുതുകാടാണ് ഏറ്റവും വലിയ ആള്‍ദൈവം. ഏതെങ്കിലും തരത്തില്‍ മനുഷ്യനു സേവനം ചെയ്യുന്നവരാണ് മഹാത്മാക്കള്‍! അവരാണ് ആദരിക്കപ്പെടേണ്ടവര്‍ !!
ജീവിതത്തിന്റെ ഏതെങ്കിലും മേഖലകളില്‍ വിജയം വരിച്ചവര്‍, ഇത് ദൈവാനുഗ്രഹമാണ് എന്നു പറയുന്നത് ഇന്ന് പതിവാണ്. ഇങ്ങിനെ ചുരുക്കം ചിലരെ മാത്രം തെരഞ്ഞു പിടിച്ചു അനുഗ്രഹിക്കുന്ന സങ്കുചിതമനസ്ക്കനാണോ ദൈവം ? അയാളോട് മാത്രം പ്രത്യേകമമതയും താല്പര്യവും ദൈവത്തിനുണ്ടാവാന്‍ കാരണമെന്ത് ? ഞാനും എന്റെ ദൈവവും
എന്ന സ്വാര്‍ത്ഥ ചിന്തയില്‍ നിന്നാണ് ഇത്തരം പ്രസ്ഥാവനകള്‍ വരുന്നത്. പണവും സമ്പത്തും ധാര്‍മ്മികമായല്ല ഇന്ന് വിതരണം ചെയ്യപ്പെടുന്നത്. കൌശലമുള്ളവര്‍ക്ക് എത്രയും കൂടുതല്‍ കൈക്കലാക്കാന്‍ തക്ക പാകത്തിലാണ് നമ്മുടെ സാമൂഹ്യ ഘടന. ഇതിലൊന്നും ദൈവത്തിന്റെ
അനുഗ്രഹമോ, തലയെഴുത്തോ, ഭാഗ്യമോ,നല്ല സമയമോ ഒന്നും തന്നെയില്ല.
അമ്പലങ്ങളിലും മറ്റും പോകുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുന്നത് സമകാലിക സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കുദാഹരണമാണ്, അല്ലാതെ പരിഹാരം കിട്ടുന്നു എന്നതിന്റെയല്ല. തമിഴില്‍ ഒരു ചൊല്ലുണ്ട്, “ പോതും എന്‍ട്ര മനം പൊന്‍ ശെയ്യും മരുന്ത് " ( മതി എന്ന മനസ്സ് ,പൊന്ന് ഉണ്ടാക്കുന്ന മരുന്നു..."ക്ഷമിക്കണം! തമിഴിന്റെ പ്രാസഭംഗി മലയാളത്തിനില്ല ) അതെ, സന്തോഷവും സംതൃപ്തിയും കണ്ടെത്താനുള്ള സൂത്രവാക്യമാണ് ആ പഴമൊഴി !

സഞ്ജുവിന് ഒരു തുറന്ന കത്ത് !!
പ്രിയപ്പെട്ട സഞ്ജൂ .....
ഒരു വിവരപ്രളയത്തിന്റെ (information flood ) നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്. അതായത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും വിവരങ്ങള്‍ നമ്മളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
ഈ വിവരങ്ങളില്‍ സത്യങ്ങളും,കള്ളങ്ങളും,തെറ്റിദ്ധാരണാജനകങ്ങളും നമ്മെ ചതിക്കുഴികളില്‍
ചാടിക്കുന്നവയും എല്ലാം ഉള്‍പ്പെടുന്നു. ഓരോ സെക്കന്റിലും പുതിയ പുതിയ വിവരങ്ങള്‍ പ്രകാശനം
ചെയ്യപ്പെടുന്നതോടൊപ്പം വിവരമലിനീകരണവും നടന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്ന് ശരിയായവ ചികഞ്ഞെടുക്കേണ്ടതുണ്ട്. വസ്തുതകളില്‍ നിന്നു തുടങ്ങി, വസ്തുനിഷ്ഠമായി വിശകലനം
ചെയ്യുകയും വേണം. ഇവിടെയാണ് സയന്‍സിന്റെ പ്രസക്തി. ഈ പ്രപഞ്ചത്തെയും,പ്രകൃതിയെയും,
നമ്മുടെ ശരീരത്തെപ്പറ്റിത്തന്നെയും വസ്തുതാപരമായി മനസ്സിലാക്കാന്‍ സയന്‍സ് അല്ലാതെ മറ്റ് വേറെ
മാര്‍ഗ്ഗമില്ല.കാരണം നിരീക്ഷണപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതും ഇനിയും തെളിയിക്കപ്പെടാ
നിരിക്കുന്നതുമായ സത്യങ്ങളുടെ ആകെത്തുകയാണ് സയന്‍സ്. അതില്‍ ഊഹങ്ങള്‍ക്കും,അനുമാനങ്ങ
ള്‍ക്കും സ്ഥാനമില്ല. എന്നാല്‍ അനുമാനങ്ങളും, ഊഹാപോഹങ്ങളും,സങ്കല്‍പ്പങ്ങളും തെളിയിക്കപ്പെട്ട
ശാസ്ത്രസത്യങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച അനുക്ഷണവികസ്വരമായ
വിവരസഞ്ചയം. ഇതില്‍ നിന്നു തനിക്ക് ലഭിച്ച വിവരങ്ങളാണ് ഒരാളുടെ അറിവ് എന്നത്.അതില്‍ നിന്ന്
അയാള്‍ ഒരു നിഗമനത്തിലെത്തുകയും, അത് അന്തിമമാണെന്ന് കരുതുകയും ചെയ്യുന്നു. അതായത്
input നെ ആശ്രയിച്ചിരിക്കും output. സയന്‍സ് ഒരു തുടര്‍ച്ചയാണ് . ഏതൊരു മനുഷ്യനാണോ ആദ്യമായി ഒന്ന് പരീക്ഷിച്ച് ഒരു തെളിവ് സ്ഥാപിച്ചത്, അവിടെ സയന്‍സ് തുടങ്ങുന്നു. ഉദാഹരണമായി
പ്രാകൃതമനുഷ്യന്‍ പ്രകൃതിയില്‍ നിന്നു നേരിട്ട് കിട്ടുന്ന കിഴങ്ങ് പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണപദാര്‍
ഥങ്ങളാണ് ആഹാരമായി കഴിച്ചിരുന്നത്. പഴം കല്ല് ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്താം എന്ന് മനസ്സിലാ
ക്കിയ ആദ്യത്തെ പ്രാകൃതമനുഷ്യനെ ആദ്യശാസ്ത്രജ്ഞന്‍ എന്ന്സങ്കല്‍പ്പിച്ചാല്‍ പിന്നീട്,എന്തുകൊണ്ട്
പഴം താഴോട്ട് വീഴുന്നു എന്നതിന്റെ നിയമം സര്‍ ഐസക്‍ന്യൂട്ടന്‍ കണ്ടുപിടിക്കുമ്പോള്‍ സഹസ്രാബ്ധങ്ങ
ളിലൂടെയുള്ള സയന്‍സിന്റെ ഒരു തുടര്‍ച്ച നമുക്കിതില്‍ കാണാം. അന്നു ആ പ്രാകൃത മനുഷ്യന്‍ ഉപയോ
ഗിച്ച കല്ല് ആദ്യത്തെ ഉപകരണമായിരുന്നു എന്നു കണക്കാക്കിയാല്‍ ഇന്നു എന്റെ മുന്നിലുള്ള ഈ
കമ്പ്യൂട്ടറില്‍,കണ്ടെത്തലിന്റേയുംഅന്വേഷണത്തിന്റേയും ചോദ്യം ചെയ്യലിന്റേയും ഒരു തുടര്‍ച്ചകാണാം.
ചോദ്യം ചെയ്യപ്പെടുന്നവരിലൂടെയാണ്, വിശ്വസിച്ചുവിധിയെഴുതിക്കഴിയുന്നവരിലൂടെയല്ല സമൂഹം വളര്‍
ന്നിട്ടുള്ളതും ഇനി വളരാന്‍ പോകുന്നതും! സയന്‍സിന്റെയും,സാങ്കേതികവിദ്യയുടേയും ഏറ്റവും നവീനമാ
യ സൌകര്യങ്ങള്‍ അനുഭവിക്കുകയും,അതേ സമയം സയന്‍സിനെ ശത്രുതാപരമായ ഒരു മനോഭാവ
ത്തോടെ സമീപിക്കുകയും ചെയ്യുന്നതിന്റെ മനശ്ശാസ്ത്രപരമായ ഒരു കാരണം ഞാന്‍ നേരത്തേ പറഞ്ഞ
പോലെ input ലഭിക്കാതിരിക്കുന്നതോ അത് സ്വീകരിക്കാതിരിക്കുന്നതോ ആണ്. ഇക്കഴിഞ്ഞ നാലു
നൂറ്റാണ്ടുകളില്‍ ഒരു വമ്പിച്ച വിജ്ഞാന വിസ്പോടനം തന്നെയുണ്ടായി. എത്രയോ പ്രകൃതിരഹസ്യങ്ങള്‍
അനാവരണം ചെയ്യപ്പെട്ടു. കാലാകാലങ്ങളായി തുടര്‍ന്നു വന്നിരുന്ന പല അന്ധവിശ്വാസങ്ങളും,അബ
ദ്ധധാരണകളും പുതിയ വെളിപ്പെടുത്തലുകളില്‍ കടപുഴകി. സമൂഹതില്‍ നവീനങ്ങളായ ആശയങ്ങള്‍
പ്രചരിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍വീണ്ടുംപ്രാകൃതവിശ്വാസങ്ങള്‍
മേല്‍ക്കോയ്മ നേടിവരുന്നതായി കാണുന്നു. ഒരു തരം confused mind ആണ് അധികം പേരുടേതും.
ഞാന്‍ വിഷയത്തില്‍ നിന്നു അല്പം വഴി മാറിപ്പോയി. ശാസ്ത്രത്തിന്റെ അനുസ്യൂതമായ തുടര്‍ച്ചയും,
വളര്‍ച്ചയുമാണല്ലൊ പറഞ്ഞുവന്നത്. ഇങ്ങിനെ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടൊപ്പം, ശാസ്ത്രത്തില്‍ നിന്നു
വ്യതിചലിച്ചു ഊഹങ്ങളുടെ അടിസ്ഥാനത്തില്‍മെനഞ്ഞെടുത്ത ശാസ്ത്രാഭാസങ്ങളും സയന്‍സിനോടൊ
പ്പം സമാന്തരമായി വളര്‍ന്നു വന്നു. ശാസ്ത്രത്തിന്റെ ലേബലിലാണ് ഈ ശാസ്ത്രാഭാസങ്ങളും ഇന്നു പ്രചരി
ച്ചു വരുന്നത്. പരീക്ഷണവിധേയമാക്കി തെളിയിക്കപ്പെടാതെ, ശാസ്ത്രത്തിന്റെ കുപ്പായമണിഞ്ഞു വരുന്ന
എന്തും ശാസ്ത്രാഭാസമാണ്. അതിന്റെ ഒരു ഉദാഹരണമാണ്, ഇന്നു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന
ജ്യോതിഷം. തന്റെ നഗ്നനേത്രങ്ങല്‍ കൊണ്ട് ആകാശത്തെ നിരീക്ഷിച്ചു ഗ്രഹങ്ങളുടെ ചലനങ്ങളും,
നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും നിര്‍ണ്ണയിച്ച ആള്‍ തന്നെയാണ് ആദ്യത്തെ വാനശാസ്ത്രജ്ഞന്‍. അന്ന്
പക്ഷെ കിട്ടിയേടത്തോളം വിവരങ്ങള്‍ വെച്ചു ഭൂമി പരന്നതാണെന്നും , നിശ്ചലമാണെന്നും, പ്രപഞ്ച
ത്തിന്റെ കേന്ത്രമാണെന്നുമാണു ആളുകള്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല വാനനിരീക്ഷണത്തിനു തന്റെ
കണ്ണുകളല്ലാതെ മറ്റൊരു ഉപകരണവും ലഭ്യമായിരുന്നില്ല തനും. ഇന്നത്തെ ശൂന്യാകാശപരീക്ഷണങ്ങ
ള്‍ അന്നത്തെ പരീക്ഷണങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ ഈ നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളു
ടെയും ചലനങ്ങള്‍ ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു എന്നുള്ള,
സാമൂഹ്യശാസ്ത്രം വികസിക്കാത്ത അക്കാലത്ത് ഏതൊ ഒരാളുടെ അനുമാനങ്ങളാണ് ഇന്ന് ജ്യോതിഷം
എന്ന ശാസ്ത്രാഭാസമായി പ്രചരിക്കുന്നത്.
സഞ്ജൂ .... ഈ കത്ത് തല്‍ക്കാലം ഞാന്‍ ഇവിടെ നിര്‍ത്തുകായാണ്. നമുക്ക് ഇനിയും തുടരാം.
എനിക്ക് ഇന്ന് കണ്ണൂരിലേക്ക് പോകേണ്ടതുണ്ട്. സ്ക്രാപ്പുകളിലൂടെ സഞ്ജു എന്നെ അങ്കിളേ... എന്നു നീട്ടീ വിളിക്കുമ്പോള്‍ ആത്മാര്‍ത്ഥവും സ്നേഹനിര്‍ഭരവുമായ ആ മനസ്സിനു മുന്‍പില്‍ ശിരസ്സ് കുനിക്കാതെയിരി ക്കാന്‍ കഴിയില്ല............ !
വാത്സല്ല്യപൂര്‍വ്വം, അങ്കിള്‍.

ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !
ആയുര്‍വ്വേദം,ഹോമിയോപ്പതി, സിദ്ദ,യുനാനി,റെക്കി, എലക്‍ട്രോപ്പതി,നേച്ച്വറോപ്പതി, കാന്തചികിത്സ, ലാടവൈദ്യം,മന്ത്രവാദം,ഉറുക്കു,ഭസ്മം എന്നിങ്ങിനെ പഴയതും പുതിയതുമായി ഒട്ടനവധി ചികിത്സാവിധി കള്‍ക്ക് ഇന്നു പ്രചുരപ്രചാരം വര്‍ധിച്ചുവരികയാണ്. അലോപ്പതി സൈഡ് എഫക്റ്റ് ഉള്ളതാണെന്നും
അതിനാല്‍ അത് വര്‍ജ്ജിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ക്കും മുന്‍തൂക്കം ലഭിക്കുന്നുണ്ട്. ഒരു കാര്യം
എടുത്തുപറയേണ്ടതുണ്ട്, അലോപ്പതി എന്ന പദപ്രയോഗം ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്
ശാമുവല്‍ ഹാനിമാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കല്‍പ്പിച്ചു നല്‍കിയതാണ്. മോഡേണ്‍ മെഡിസിനു ഈ പേര്‍ അതിന്റെ വക്താക്കള്‍ ആരും നല്‍കിയതല്ല. അതുകൊണ്ട് അലോപ്പതി എന്നു
പറയുന്നത് ശരിയല്ല.തന്റെ ചികിത്സാരീതിക്ക് ഹോമിയോപ്പതി എന്നു നാമകരണം ചെയ്യാനുള്ള
അവകാശം അംഗീകരിക്കാം,എന്നാല്‍ മോഡേണ്‍ മെഡിസിനു അലോപ്പതി എന്നു പേര്‍ വിളിക്കാന്‍
അദ്ദേഹത്തിനു അവകാശമില്ലായിരുന്നു.
ഹോമിയോപ്പതിയില്‍ രോഗം,രോഗി എന്ന സങ്കല്പം ഇല്ല. രോഗഹേതുക്കളായ ഫംഗസ്സ്,ബാക്റ്റീരിയ,
വൈറസ്സ് തുടങ്ങിയ സൂക്ഷ്മജീവികളുമില്ല. ഒരാള്‍ക്ക് അയാളുടെ ദുര്‍ന്നടപടികള്‍ നിമിത്തം രോഗലക്ഷ
ണങ്ങള്‍ (symptoms) ആണുണ്ടാകുന്നത്. ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കി സമാനമായലക്ഷണങ്ങള്‍ അയാളില്‍ സൃഷ്ടിച്ചു നേരത്തെയുണ്ടായിരുന്ന ലക്ഷണങ്ങള്‍ ഇല്ലായ്മ ചെയ്യുക. ഇതാണ് ഹോമിയോ
ചികിത്സയുടെ സൈദ്ധാന്തികമായ അടിത്തറ. സമാനമായതിനെ സമാനമായത് കൊണ്ട് ഇല്ലാതാക്കു
ക. ഈ അര്‍ത്ഥത്തിലാണ് ഈ രീതിക്ക് ഹോമിയോപ്പതി എന്ന് ഹാനിമാന്‍ പേര്‍ നല്‍കിയത്. അദ്ദേ
ഹത്തിന്റെ രീതിക്ക് വിപരീതമായിരുന്നതിനാല്‍ ജര്‍മന്‍ ഭിഷഗ്വരനായിരുന്ന ഹാനിമാന്‍ മോഡേണ്‍
മെഡിസിന് അലോപ്പതി എന്നു പേരിടുകയും ചെയ്തു. സിസ്റ്റംസ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍സില്‍
ഹോമിയോപ്പതി ഉള്‍പ്പെടുത്തിയത് ഭരണാധികാരികളുടെ ഭാവനാരാഹിത്യം എന്നേ പറയാനാവൂ.
മാത്രമല്ല്ല, ഹോമിയോപ്പതിക്ക് ജന്മം നല്‍കിയ ജര്‍മനിയില്‍ ഈ ചികിത്സാാസമ്പ്രദായം ഇന്ന്
നിലവിലുണ്ടോ എന്നറിയില്ല. വെറും ഗ്ലൂക്കോസ് ഗുളികയില്‍ ഹോമിയോ ഡോക്റ്റര്‍ കണ്ടെത്തുന്ന
ലക്ഷണങ്ങള്‍ക്കനുസൃതമായി മദര്‍ ടിങ്ക്ചര്‍, പൊട്ടന്‍ഷ്യല്‍ കണക്കാക്കി നല്‍കുന്ന മരുന്ന് കൊണ്ട്
സര്‍വ്വരോഗങ്ങളും മാററാമെന്നു അവര്‍ അവകാശപ്പെടുന്നു. ഇന്ന് പക്ഷെ , പിടിച്ചു നില്‍ക്കാന്‍ വേണ്ടി
ചില വിരുതന്മാര്‍ ഹാനിമാന്റെ തിയറിക്ക് വിരുദ്ധമായി പുതിയ പുതിയ മരുന്നുകള്‍ സ്വയം നിര്‍മ്മിച്ച്
വിപണിയില്‍ ഇറക്കുന്നുണ്ട്. ഇത് വായിക്കാനിടയാവുന്ന ചിലര്‍ എതിര്‍ത്തേക്കാം. അവര്‍ ഹാനിമാന്റെ
സിദ്ധാന്തം അതായത് രോഗകാരികളായ സൂക്ഷ്മജീവികള്‍ ഒന്നുമില്ല എന്നത് സമര്‍ത്ഥിക്കാന്‍ തയ്യാറാ
വണം. പലരും ഇതൊന്നും അറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല.
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥമാണ് ആയുര്‍വ്വേദ ചികി ത്സയുടെ അടിസ്ഥാനം. ആ സിദ്ധാന്തപ്രകാരം ഈ പ്രപഞ്ചവും,പ്രകൃതിയും പഞ്ചഭൂത ( വായു,അഗ്നി,
ആകാശം,ജലം,മണ്ണ് ) ങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ശരീരവും ഇങ്ങിനെ പഞ്ചഭൂതനിമ്മിതമത്രെ.
ആയുര്‍വ്വേദവിധിപ്രകാരം രോഗങ്ങള്‍ വരാന്‍ കാരണം ത്രിദോഷങ്ങളുടെ (വാതം,പിത്തം,കഫം) അസന്തുലിതാവസ്ഥയാണ്. അതായത് ഈ ത്രിദോഷങ്ങള്‍ ശരീരത്തില്‍ സന്തുലിതമായിരിക്കുമ്പോള്‍
രോഗമൊന്നുമില്ല്ല.ഏതെങ്കിലും ഒന്ന് കൂടുകയോ,കുറയുകയോ ചെയ്താല്‍ രോഗഗ്രസ്ഥനാകുന്നു. ഈ ത്രി
ദോഷങ്ങളെ ക്രമീകരിക്കാനാണ് കഷായം,ലേഹ്യം,ചൂര്‍ണ്ണം,തൈലം,എണ്ണ എന്നിവ നല്‍കുന്നത്.
അങ്ങിനെ അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ ചികിത്സാരീതിക്ക് വമ്പിച്ച ജനപിന്തുണ
യും,പ്രചാരവും വര്‍ദ്ധിക്കുകയാണത്രെ. ആര്‍ക്കും ഏത് പേരിട്ടും സ്വന്തം മരുന്നു നിര്‍മ്മിക്കാമെന്നതാണ് ഇതിന്റെയൊരു സൌകര്യം.ആയുര്‍വ്വേദത്തെത്തേടിവിദേശികള്‍ പോലുംവന്നുതുടങ്ങി പോലും.പാവം
ആധുനികവൈദ്യശാസ്ത്രത്തിന്റെ കഥ കഴിഞ്ഞത് തന്നെ. പറഞ്ഞു പറഞ്ഞു പറമ്പിലും,വഴിയിലും,നാടാ
യനാട്ടിലും,കാട്ടിലും ഉള്ളതെല്ലാം ഔഷധസസ്യങ്ങളാണെന്നാണു പറയപ്പെടുന്നത്. ഇതെല്ലാം ഏത്
പരീക്ഷണശാലയിലാണ് പരിശോധനാവിധേയമാക്കിയതെന്നോ, ആരാണ് തെളിയിച്ചതെന്നോ ചോദിക്കരുത്. ഇന്നേവരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതും എല്ലാം നമ്മുടെ
മഹര്‍ഷിമാര്‍ താളിയോല ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടത്രെ.
ആരോഗ്യവകുപ്പ് എന്നാല്‍ അലോപ്പതി ചികിത്സ മാത്രമാണെന്ന ധാരണ സര്‍ക്കാര്‍ മാററിയെടുക്കുമെന്നും നിലവിലുള്ള എല്ലാ ചികിത്സകളും സമന്വയിപ്പിച്ച് സങ്കരചികിത്സ നടപ്പാക്കുമെന്നും ഈയ്യിടെ ആരോഗ്യമന്ത്രി പ്രസ്ഥാവിക്കുന്നത് കേട്ടു.നല്ലതാണ് ഇക്കണക്കിന് പോയാല്‍ നമുക്ക് സൈഡ് എഫക്റ്റുള്ളമോഡേണ്‍മെഡിസിന്‍ വേണ്ടെന്ന് വെച്ചാലും കുഴപ്പമില്ല. ഒരു കാര്യം വ്യക്തമാണ് ,ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം വളര്‍ച്ച പ്രാപിച്ചതുകൊണ്ടാണ് അതിന്റെ തണലില്‍ മററ് ചികിത്സകള്‍(ഒരുപകാരമില്ലെങ്കിലും)നില നില്‍ക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഇല്ലാതെ ഒരു നിമിഷം ഇവിടെ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ചികിത്സാരീതിക്ക് ഇങ്ങിനെ പറയാന്‍ കഴിയുമോ........ ?

സ്ത്രീ..... മാതൃത്വത്തിന്റെ പ്രതീകം !!
മാനുഷീക മൂല്യങ്ങള്‍ പുലരുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഓരോരുത്തര്‍ക്കും സന്തോഷവും,സമാധാനവും,സുരക്ഷിതത്വവും ലഭിക്കുകയുള്ളൂ. അത് കൊണ്ട് സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തിന്റെ നന്മക്കു വേണ്ടി കൂടി അവനവന്റെ കഴിവിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുണ്ട്. അല്പസമയമെങ്കിലും ഇങ്ങിനെ ചെലവഴിക്കാന്‍ ആരും തയ്യാറാകുന്നില്ലെങ്കില്‍ നാളത്തെ തലമുറക്ക് പുറത്തിറങ്ങി നടക്കാന്‍ പററാത്ത സാഹചര്യം ഉണ്ടായേക്കാം. എനിക്ക് എന്റെ സ്വന്തം കാര്യം.....മററുള്ളവരുടെ കാര്യത്തെക്കുറിച്ചു ഞാനെന്തിനു വേവലാതിപ്പെടണം......? എന്ന ഒരു മനോഭാവം ഇന്നു പ്രബലപ്പെട്ടു വരികയാണ്. അങ്ങിനെ എല്ലാവററില്‍ നിന്നും ഒഴിഞ്ഞുമാറി സ്വന്തം കര്യം മാത്രം നോക്കി ജീവിതം നയിക്കുന്നത് ശരിയല്ല. ഒന്നാലോചിച്ചാല്‍ ജീവിതം എന്നു പറയുന്നത് തന്നെ സമൂഹവുമായി നാം നടത്തുന്ന ഇടപെടലുകളാണ്. അല്ലാതെയുള്ളത് വെറും നിലനില്‍ക്കല്‍(Existence) മാത്രമാണ്. സാമൂഹ്യമായ ഇടപെടലുകളില്‍ നാം ചില നിയന്ത്രണങ്ങളും പെരുമാററസംഹിതകളും പാലിച്ചേ പററൂ. ഇതിനെയാണ് സംസ്ക്കാരം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. പരിണാമഗതിയുടെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ട മനുഷ്യന്‍ ഇന്നും ജനിക്കുന്നത് കുറെയേറെ പ്രാകൃതവും, മൃഗീയവുമായ ജന്മവാസനകളോടെയാണ്. കാരണം ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞ കാലം തൊട്ടുള്ള ജീനുകള്‍ നമ്മളിലുമുണ്ട്. ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അവനെ കുടുംബത്തിനും,സമൂഹത്തിനും യോജിച്ച സംസ്ക്കാരസമ്പന്നനായ ഒരു പൂര്‍ണ്ണവ്യക്തിയായി മാറുന്നതിനാവശ്യമായ വിദ്യാഭ്യാസവും ശിക്ഷണവും അവന് ലഭിക്കേണ്ടതുണ്ട്. ദൌര്‍ഭാഗ്യവശാല്‍ ഈ വസ്തുത വേണ്ട പോലെ ഇന്നു ശ്രദ്ധിക്കപ്പെടുന്നില്ല.
കുട്ടികളെ ഗുണദോഷിക്കുകയും, സന്മാര്‍ഗ്ഗോപദേശങ്ങളും മൂല്ല്യബോധവും നല്‍കി അവരുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്ന രക്ഷിതാക്കള്‍ ഇന്നു വിരളമാണ്. സമയക്കുറവെന്ന ഒഴിവുകഴിവ് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ നല്ല മക്കളാണ് ഒരാളുടെ ഏററവും വലിയ സമ്പാദ്യം എന്ന സത്യം ഇക്കൂട്ടര്‍ അറിയുന്നില്ല. നല്ല തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ദൌര്‍ഭാഗ്യകരമാണ്. രക്ഷിതാക്കളില്‍ പലര്‍ക്കും നേരമില്ല, അദ്ധ്യാപകസമൂഹത്തിനു ഇന്നു അവകാശബോധങ്ങളേയുള്ളൂ. അല്ലെങ്കിലും ഗുരു-ശിക്ഷ്യ ബന്ധം ഇന്നു പഴങ്കഥയാണല്ലോ. മതനേതാക്കന്മാര്‍ക്കും രാഷ്ട്രീയക്കര്‍ക്കും , അജ്ഞതയില്‍ അഭിരമിക്കുന്ന വിശ്വാസികളും അനുയായികളുമാണ് ആവശ്യം. ഇന്നു യുവതലമുറയില്‍ പരക്കെ ആരോപിക്കപ്പെടുന്ന ഗുരുത്വക്കേടിന്റെ അടിസ്ഥാനകാരണം ഇതാണ്.
കേരളത്തിലെ എല്ലാ വീടുകളില്‍ നിന്നും പെണ്‍കുട്ടികളും,സ്ത്രീകളും ദിവസേന പുറത്തിറങ്ങി സഞ്ചരിക്കുന്നുണ്ട്. ഇവരില്‍ പലരും അപമാനിതയായോ,ആത്മാഭിമാനം ക്ഷതപ്പെട്ടോ ആണ് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്നത്. ഭയം നിമിത്തം ആരും ഒന്നും പറയുന്നില്ല. ചാനലുകളിലും
മററ് ആനുകാലികങ്ങളിലുമൊക്കെ ഇതിനെപ്പററിയുള്ള ചര്‍ച്ചകള്‍ നിരന്തരംനടക്കുന്നുണ്ടെങ്കിലും ഒരു മാരകമായ ഞരമ്പുരോഗമായി ഇത് കേരളീയ സമൂഹത്തെ ഗ്രസിച്ചുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ചില ബന്ധുക്കള്‍ ചെന്നൈയില്‍ നിന്നു നാട്ടില്‍ വന്നിരുന്നു.
നാട് കാണാന്‍ വന്ന അവര്‍ ചില അമ്പലങ്ങളിലേയും, കാവുകളിലേയും ഉത്സവങ്ങള്‍ കാണാന്‍ പോയിരുന്നു. തിരിച്ചു പോകുമ്പോള്‍ അവര്‍ സ്വകാര്യം പറഞ്ഞുപോലും..." ഇനി നാങ്കള്‍ കേരളാവിലേ കോവില്‍കള്‍ക്ക് പോകവേ മാട്ടോം......." തമിഴ് നാട്ടില്‍ ഏതൊരു സ്ത്രീക്കും, ഏത് സ്ഥലത്തും, ഏത് സമയത്തും സഞ്ചരിക്കാന്‍ കഴിയും. സ്ത്രീകളെ അവര്‍ തായ്‌ക്കുലമേ എന്നാണ് സംബോധന ചെയ്യുക.
അതെ ! തമിഴനു സ്ത്രീ എന്നാല്‍ മാതൃത്വത്തിന്റെ പ്രതീകമാണ് !! കേരളത്തിലോ.........?

പോലീസ് സേനയെ (മാ)നവീകരിക്കുക !!
എന്തെങ്കിലും ഒന്നെഴുതണമല്ലോ എന്നു ചിന്തിച്ചിരിക്കുമ്പോളാണ് , ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ടത്. പോലീസില്‍ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ധാരാളം ഉണ്ടെന്നും അത്തരക്കാരെ പ്രധാനപദവികളില്‍ ഇനി നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം. പോലീസുകാര്‍ തങ്ങള്‍ മനുഷ്യാവകാശപാലകരാണെന്നു ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു വാര്‍ത്ത വായനക്കാരന്റെ കമന്റും. മന്ത്രിമാരും നേതാക്കന്മാരും പ്രസംഗങ്ങളിലും, ഉല്‍ഘാടനച്ചടങ്ങ് പോലുള്ള മററു വേദികളിലും ഇങ്ങിനെയൊക്കെ വെച്ചുകാച്ചുന്നത് നടപ്പിലാക്കാനല്ല. നടപ്പിലായാല്‍ നാളെ പ്രസംഗിക്കാന്‍ വിഷയങ്ങള്‍ എവിടെ നിന്നു കിട്ടും? പ്രസംഗങ്ങളൊക്കെ മുന്‍ കൂട്ടി തീരുമാനിച്ചുറച്ചു വരുന്നതാണ്.പ്രസംഗിച്ചില്ലെങ്കില്‍ പിന്നെയെന്ത് നേതാവ് ? പ്രസംഗത്തിനു ഇരുന്നുകൊടുത്തില്ലെങ്കില്‍ പിന്നെയെന്ത് അനുയായി ?
ഒന്നോ,രണ്ടോ മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കാന്‍ കഴിയുക എന്നതാണ് നേതാവോ മന്ത്രിയോ ആകാനുള്ള പരമാവധി യോഗ്യത. മററ് ഒരു കഴിവും വേണ്ട. ഒരു കമ്മിററി വിളിച്ചുചേര്‍ത്താല്‍ ഒച്ച വെക്കുന്നവനെയാണ് ഭാരവാഹിയാക്കുക, ഭാവനയുള്ളവനെയല്ല. രാഷ്ട്രീയപ്രസംഗത്തില്‍ എതിര്‍പ്പാര്‍ട്ടിക്കാരെ എത്രകണ്ട് തെറി പറയാന്‍ കഴിയുമോ,അത്രകണ്ട് അനുയായികളുടെ രോമം കമ്പിത്തിരിയാകും. സ്വയം നന്നാകാനുള്ളതോ,ഗുണമുള്ളതോ ആയ ഒരു കാര്യവും മിണ്ടിപ്പോകരുതെന്നേയുള്ളൂ. (ഇങ്ങിനെ പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കള്‍ അന്യോന്യം കണ്ടുമുട്ടിയാല്‍ തങ്ങളുടെ വര്‍ഗ്ഗബോധം കാട്ടാറുണ്ടെന്നും താന്താങ്ങളുടെ എല്ലാ ആവശ്യങ്ങളും മുടക്കമില്ലാതെ നിര്‍വ്വഹിക്കപ്പെട്ടു കിട്ടാറുണ്ട് എന്നും എല്ല്ലാവര്‍ക്കും ഇന്നു അറിയാം. എന്നാലും പൊതുജനം പണ്ടാരോ പറഞ്ഞപോലെ തന്നെ)
പ്രസംഗങ്ങള്‍ കൊണ്ട് നേതാക്കള്‍ ജനങ്ങളെ സുഖിപ്പിക്കുന്നു, ജനങ്ങളും കേട്ടു സുഖിക്കുന്നു. അത്ര തന്നെ. ബാക്കിയൊക്കെ ഇങ്ങിനെയങ്ങ് പോട്ടെ, എത്ത്ന്നട്ത്ത് വരെ എത്തണം. കയ്യടിക്കണമെന്നെയുള്ളൂ. അമേരിക്കയില്‍ പ്രസിഡണ്ടാണെങ്കിലും രഷ്ട്രീയം വിട്ടാല്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാം,അല്ലെങ്കില്‍ താരതമ്യേന ചെറുതായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടാം. ഇവിടെയത് പററില്ല. മരണശേഷം ഒരു പാര്‍ട്ടിക്കൊടി പുതപ്പിച്ചുകിട്ടിയില്ലെങ്കില്‍ പിന്നെ ഈ ജീവിതത്തിനെന്തര്‍ത്ഥം? അതുകൊണ്ട് 24 മണിക്കുറും കക്ഷിരാഷ്ട്രിയം കത്തിച്ച് ജ്വലിപ്പിച്ച് അണയാതെ സൂക്ഷിക്കേണ്ടത് ഒരാവശ്യമായി വരുന്നു. ഇതിനുള്ള ഇന്ധനങ്ങളാണ് വിലക്കയററം,തൊഴിലില്ലായ്മ,ദാരിദ്ര്യരേഖ,സംവരണം....തുടങ്ങിയ പ്രശ്നങ്ങള്‍. നമ്മളെല്ലാം ഒന്നല്ലേ, നമ്മുടെ പ്രശ്നങ്ങളല്ലേ വരൂ... നമുക്ക് ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കാം എന്നൊന്നും പറഞ്ഞേക്കരുത് കഞ്ഞികുടി മുട്ടും.
പറഞ്ഞു വന്നത് പോലീസിനെപ്പററിയാണല്ലോ. കേരളത്തില്‍ ഇന്നും ഒരു സാധാരണ പൌരന്‍ ഒററയ്ക്ക് ഒരു പോലീസ് സ്റ്റേഷനിലും പോകാന്‍ ധൈര്യപ്പെടുകയില്ല.അഥവാ പോയിട്ടുണ്ടെങ്കില്‍ പോലീസുകാരുടെ പച്ചത്തെറി കേള്‍ക്കാതെ തിരിച്ചു വന്നിട്ടുമുണ്ടാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പോലീസിനെക്കുറിച്ചു പറയേണ്ടത്. ഇടതും വലതും മാറി മാറി ഭരിച്ചില്ലേ? അടിയും,പുളിച്ച തെറിയും മേടിച്ചവര്‍ പലവട്ടം ആഭ്യന്തരമന്ത്രിമാരായില്ലെ? കുറഞ്ഞപക്ഷം പൌരന്മാരോട് അശ്ലീലമെങ്കിലും പറയരുതെന്നു ആരെങ്കിലും പോലീസുകാരെ ഉപദേശിച്ചോ? വന്ദ്യവയോധികനായ ഒരു മുതിര്‍ന്ന ആളോട് മീശ കിളിര്‍ത്തുവരുന്ന ഒരു യുവകോമളപോലീസുകാരന്‍ പറഞ്ഞ തെറി കേട്ട് എനിക്ക് അറപ്പ് തോന്നിയിട്ടുണ്ട്. തെറിയാണ് ഇന്നും പോലീസിന്റെ ഔദ്യോഗികഭാഷ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതൊരു പൌരനും വല്ല സഹായങ്ങളും വേണ്ടിവന്നാല്‍ ആദ്യം വിളിക്കുക അവിടത്തെ പോലീസിനെയാണ്. അവരും കൊടുക്കുന്നു നികുതി, നമ്മളും കൊടുക്കുന്നു നികുതി !
ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ മുമ്പാകെ ഒന്നു രണ്ടു എളിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ,അധികമൊന്നുമില്ല.
1) കാക്കിയെ നിങ്ങള്‍ ഒരുപാട് ചീത്തവിളിച്ചതല്ലേ.മാത്രമല്ല കാക്കി ഒരു കൊളോണിയല്‍ മുദ്രയാണുതാനും. അതുകൊണ്ട് പോലീസിന് തൂവെള്ള യൂനിഫോം നല്‍കുക.(കാക്കി മാറിയാല്‍ തന്നെ സ്വഭാവം പകുതി നന്നാകും)
2) പോലീസിനു ട്രെയിനിങ്ങില്‍ അശ്ലീലവും തെറിയും പറയാന്‍ പാടില്ലെന്നു പഠിപ്പിക്കുക.
3) സ്വകാര്യ ബസ്സുകളില്‍ പണം കൊടുത്തു ടിക്കററു വാങ്ങി സഞ്ചരിക്കാന്‍ നിര്‍ദ്ദേശിക്കുക.(ഇതില്‍ ഒരു ധാര്‍മ്മീകതയുടെ പ്രശ്നമുണ്ട്)
4) കുഴപ്പങ്ങള്‍ നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലൊഴികെ ലാത്തി താഴെ വെക്കാന്‍ പറയുക...
ഇതു നടപ്പാക്കുമോയെന്നു നോക്കട്ടെ, വെറുതേയിങ്ങനെ പട്ടിക നിരത്തിയതുകൊണ്ട് കാര്യമില്ലല്ലൊ.വാര്‍ത്തയില്‍ മന്ത്രി ഇങ്ങിനെയും പറഞ്ഞിരുന്നു, ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പോലീസ് മാന്വല്‍ എത്രയും പെട്ടെന്നു പരിഷ്കരിച്ചു കളയുമെന്നു.................................
ഇതു വായിക്കുന്ന ആരെങ്കിലും ഇതിനൊരു വാല്‍ക്കഷണം തുന്നിച്ചേര്‍ക്കുക!!

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു ........!
വിദ്യാഭ്യാസം ഇന്നു വളരെ ചെലവേറിയ ഒരേര്‍പ്പാടാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഖജനാവില്‍ നിന്നു ഏററവും കൂടുതല്‍ തുക ചെലവഴിക്കുന്നത് വിദ്യാഭ്യാസത്തിനാണ്. കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍
പോലും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവിടുന്നു. ഇന്നു
വിദ്യാര്‍ഥികള്‍ക്ക് ഏററവും മികച്ച സൌകര്യങ്ങള്‍ ലഭ്യമാണ്. രാജ്യത്തെ അക്കാദമികവിദഗ്ദ്ധര്‍ ടെക്സ്റ്റ്
ബുക്കുകളുടെ നവീകരണത്തിനും മററും അശ്രാന്തപരിശ്രമം ചെയ്യുന്നു. നാട്ടിലുടനീളം പുതിയ പുതിയ
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കപ്പെടുന്നു. ചുരുക്കത്തില്‍ മനുഷ്യവിഭവശേഷിയുടെ ഭീമായ ഒരു പങ്ക്
ഇതിനു വേണ്ടി ചെലവാക്കുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ് ? ഒരു നല്ല ജോലി
കിട്ടണമെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണം എന്നേ രക്ഷിതാക്കളും , സമൂഹം മൊത്തത്തിലും
ചിന്തിക്കുന്നുള്ളു. ഉയര്‍ന്ന മാര്‍ക്ക്, റാങ്ക് ഇതു മാത്രമാണ് നോക്കുന്നത്. ജോലി ലഭിക്കാനുള്ള ഉപാധി മാത്രമാണ്
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍,അതാത് ജോലിക്കാവശ്യമുള്ളത് മാത്രം പഠിച്ചാല്‍ പോരെ ? യഥാര്‍ത്തത്തില്‍
ഇന്നു സംഭവിക്കുന്നതും അതാണ്. മന:പാഠം ചെയ്ത് പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ അതുവരെ പഠിച്ച
തെല്ലാം മനസ്സില്‍ നിന്നു മായ്ച്ചുകളയുന്നു. ഒരാളുടെ വിദ്യാഭ്യാസം എന്താണെന്നു ചോദിച്ചാല്‍ അയാള്‍
പഠിച്ചതില്‍ നിന്ന് മറന്നുപോകുന്നത് മൈനസ് ചെയ്താല്‍ ബാക്കിയുള്ളതാണ്. പാഠപുസ്തകങ്ങളില്‍
അച്ചടിച്ചുവെച്ചിട്ടുള്ളതെല്ലാം നമ്മുടെ ജീവിതവുമായി ബന്ധമൊന്നുമില്ലാത്തതാണെന്നും ഓര്‍മ്മ
ശക്തി പരീക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണെന്നുമാണ് ഇന്നു പരക്കെ കരുതപ്പെടുന്നത്.പഠിക്കുന്ന
വിഷയങ്ങള്‍ എത്രമാത്രം മക്കള്‍ ഗ്രഹിക്കുന്നുണ്ട് എന്നു വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ പോലും ഇന്നു
കണക്കിലെടുക്കുന്നില്ല.ചുരുക്കത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കലാലയങ്ങളില്‍ നിന്ന് പുറത്തിറ
ങ്ങുന്നവരില്‍ ബാക്കി നില്‍ക്കുന്നത് സര്‍ട്ടിഫിക്കററുകള്‍ മാത്രം. സമൂഹത്തില്‍ പ്രചാരത്തിലുള്ള യുക്തി
രഹിതമായ വിശ്വാസങ്ങളും,ധാരണകളും മാത്രം മനസ്സില്‍ ചുമന്നുകൊണ്ടാണ് പിന്നീട് അവര്‍ ജീവിത
ത്തിന്റെ മാത്സര്യങ്ങളിലേക്കു കുതിക്കുന്നത്. അങ്ങിനെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കപ്പെടുന്ന
പരിശ്രമങ്ങള്‍ മുഴുവന്‍ ഒരു പഴ്വേലയായി പരിണമിക്കുന്നു.
ഒരു വ്യക്തിയുടെ സര്‍വതോമുഖമായ വികാസമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. നമ്മള്‍
ഓരോരുത്തരും ഈ പ്രകൃതിയുടേയും,സമൂഹത്തിന്റേയും അവിഭാജ്യമായ ഭാഗമാണ്.ഈ ഉള്‍ക്കാഴ്ച്ച
തരുന്നതാണ് പ്രൈമറിതലം തൊട്ട് പഠിക്കുന്ന പാഠങ്ങളിലെ വിഷയങ്ങള്‍. നമ്മള്‍ എങ്ങിനെ പ്രാകൃത
മായ അവസ്ഥയില്‍ നിന്നു ഇന്നത്തെ പരിഷ്കൃത-ജനാധിപത്യ സമ്പ്രദായത്തിലെത്തിച്ചേര്‍ന്നു എന്നതിന്റെ നാള്‍വഴികളാണ് ചരിത്രം. ഒരു കണക്കിനു ചരിത്രമാണു നമ്മെ സൃഷ്ഠിച്ചത്, നമ്മളാണ്
നാളത്തെ ചരിത്രത്തിന്റെ സൃഷ്ടാക്കള്‍. പ്രപഞ്ചവും,പ്രകൃതിയും നിലനില്‍ക്കുന്നതിന്റെ നിയമങ്ങളാണ്
രസതന്ത്രവും,ഊര്‍ജ്ജതന്ത്രവും . നമ്മുടേതടക്കം അസംഖ്യം ജീവജാലങ്ങളുടെ ശരീരത്തെക്കുറിച്ചും,
അതിന്റെ ആന്തരീക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞുതരുന്നതാണ് ജീവശാസ്ത്രം.എത്രയോ മഹത്
ശാസ്ത്രജ്ഞന്മാരുടെ ജീവിതം തന്നെ ഹോമിച്ചതിന്റെ ഫലമാണ് നമുക്ക് ഇന്നു എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ വിജ്ഞാന സമ്പത്ത്. ആധുനിക മനുഷ്യന്‍ ഇതെല്ലാം മനസ്സിലാക്കിയലേ അവനില്‍
അന്തര്‍ലീനമായ വ്യക്തിത്വം പൂര്‍ണ്ണത നേടുകയും, സമൂഹത്തിനു യോജിച്ച ഒരു പൌരനായി വളരുക
യും ചെയ്യുകയുള്ളൂ എന്നതിനാലാണ് എല്ലാവരും പഠിക്കുന്നതിനുവേണ്ടി ഇവയൊക്കെ സിലബസ്സില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ ഈ പ്രഥമവും, പ്രധാനവുമായ ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെ
ട്ടതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടെ ചില കാരണങ്ങളില്‍ ഒന്ന് എന്നു തോന്നുന്നു.

Subscribe to:
Posts (Atom)