കവിതാലാപനം കേള്‍ക്കാന്‍ എനിക്ക് വളരെ രസമാണ്. പാട്ട് പാടാനോ കവിത ആലപിക്കാനോ എനിക്ക് തീരെ വശമില്ല. അത്കൊണ്ട് നല്ല പാട്ടുകളും കവിത ചൊല്ലുന്നതും കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്. ആദ്യമായി ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങിയപ്പോള്‍ കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ കാസറ്റ് വാങ്ങി ദിവസവും കേള്‍ക്കുമായിരുന്നു. മിക്കവാറും എല്ലാ കവിതകളുടെയും കാസറ്റുകള്‍ വാങ്ങിയിരുന്നു. പിന്നീട് മധുസൂധനന്‍ നായരുടെ കവിതാലാപനം ഒരു ഹരമായി. പക്ഷെ അപ്പോഴേക്കും ടേപ്പ് റെക്കോര്‍ഡറിന്റെ ആവശ്യമില്ലാതായി. ഇപ്പോള്‍ കമ്പ്യൂട്ടര്‍ എന്ന ഒറ്റ ഉപകരണം മതി എല്ലാറ്റിനും എന്ന സ്ഥിതിയാണ്. നെറ്റില്‍ നിന്നാണ് ഇപ്പോള്‍ കവിതകള്‍ കേള്‍ക്കുന്നത്. മിക്കവാറും എല്ലാ കവിതകളും നെറ്റില്‍ ഷേര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ജ്യോതിബായ് പരിയാടത്ത് കാവ്യം സുഗേയം എന്ന ബ്ലോഗില്‍ കുറെ കവിതകള്‍ സ്വയം ആലപിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് അവരുടെ കവിതാലാപനവും കേള്‍ക്കാന്‍ ഇഷ്ടമാണ്. എ.അയ്യപ്പന്റെ ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍ എന്ന കവിത അവര്‍ പാടിയിട്ടുള്ളത് ഞാന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയുണ്ടായി. അത് താഴെ കാണുക.
യൂട്യൂബില്‍ വീഡിയോ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ mp3 ഫയല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം. എങ്ങനെയെന്നാല്‍ അത് വീഡിയോ ആക്കി മാറ്റണം. അത് എങ്ങനെയാണ് കഴിയുക എന്ന് ചോദിച്ചാല്‍ അതിനാണ് വിന്‍ഡോസ് മൂവി മേക്കര്‍ എന്ന സംഭവം. എല്ലാവരുടെയും കമ്പ്യൂട്ടറില്‍ ഇത് ഉണ്ട്. എന്നാല്‍ പലരും ഉപയോഗപ്പെടുത്താറില്ല. mp3 ഫയല്‍ ഒരു ഇമേജ് ചേര്‍ത്തോ അല്ലെങ്കില്‍ ബ്ലാങ്ക് ആയോ വിന്‍ഡോസ് മൂവി മേക്കര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വീഡിയോ ആക്കി മാറ്റാം. എന്നിട്ട് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. ജ്യോതിബായ് ആലപിച്ച കവിത ഷേര്‍ ചെയ്യാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. കൂട്ടത്തില്‍ അല്പം ടെക്‍നിക്കും പറഞ്ഞു എന്ന് മാത്രം. കവിത കേട്ട് ഇഷ്ടപ്പെടുകയാണെങ്കില്‍ മേലെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവരുടെ ബ്ലോഗില്‍ പോയി കമന്റ് എഴുതുക.
5 comments:
ThanQ
Thankyou sukumaranji
കാവ്യം സുഗേയത്തില്‍ ഏതാനും ദിവസങ്ങളിലായി കവിത കേള്‍ക്കാനാവുന്നില്ല. അവിടെ വെള്ള നിറത്തില് ബ്ലാങ്കായി മാത്രം കാണുന്നു. എന്തു പറ്റിയെന്നറിയാമോ?
@ സ്വതന്ത്ര ചിന്തകന്‍ , കാവ്യം സുഗേയം ബ്ലോഗിലെ പ്ലേയറില്‍ നിന്ന് എനിക്ക് കവിതകള്‍ കേള്‍ക്കാന്‍ കഴിയാറില്ലായിരുന്നു. റീയല്‍പ്ലേയറില്‍ ഡൌണ്‍ലോഡ് ചെയ്തായിരുന്നു ഞാന്‍ കേട്ട്കൊണ്ടിരുന്നത്. ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാനും കഴിയുന്നില്ല. ആ ബ്ലോഗില്‍ ടെക്‍നിക്കല്‍ പ്രോബ്ലം വേഗം പരിഹരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric
Post a Comment