Links

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി ചെയ്യപ്പെട്ട പള്ളി. ക്രിസ്തുവര്‍ഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇതേ വകുപ്പില്‍ ലോകത്തെ രണ്ടാമത്തെ പള്ളിയും ഇതു തന്നെ. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍   അറബി സന്യാസി വര്യനായ മാലിക് ഇബ്നു ദിനാര്‍ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്.

അനിസ്ലാമികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങള്‍ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി എന്ന് ആരോപിക്കപ്പെടുന്നു.  ഈ ആചാരങ്ങള്‍ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നുവത്രെ.  വിജയദശമിനാളില്‍ ചേരമാന്‍ പള്ളിയില്‍ കുട്ടികളെ എഴുത്തിനിരുത്തിയ സംഭവമായിരുന്നു അതില്‍ ഒന്ന്. ഹിന്ദുക്കളും മുസ്ലിങ്ങളും കുട്ടികളെ അവിടെ എഴുത്തിനിരുത്തുകയുണ്ടായി. ചില മുസ്ലിം കേന്ദ്രങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും കൊടുങ്ങല്ലൂരിലെ പ്രബുദ്ധരായ മുസ്ലിം സഹോദരങ്ങള്‍ ചടങ്ങില്‍ നിന്ന്‌ പിന്മാറിയില്ല. പഴയ ചരിത്രത്തിന്റെ ഒരു തിരുശേഷിപ്പാണിതെന്ന കാര്യം അധികമാരും അറിഞ്ഞിട്ടില്ല.

നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെതന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാന്‍ പള്ളി എന്ന് പറയപ്പെടുന്നു. നിലവിളക്ക്‌ കൊളുത്തുന്നത്‌ നിഷിദ്ധമാണെന്നാണ്  ഇസ്ലാമിക സങ്കല്പമെങ്കിലും  നിലവിളക്ക്‌ ചേരമാന്‍ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായി ഇവിടെ നിലനില്‍ക്കുന്നുണ്ടത്രെ. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാന്‍ കൊടുങ്ങല്ലൂര്‍ നിവാസികള്‍ ഈ പള്ളിയിലെത്തുന്നത്‌. ഇസ്ലാമിക സംസ്കാരം എത്തുന്നതിനുമുമ്പുതന്നെയുള്ള ബുദ്ധമതപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ ഈ ആചാരങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അവസാനത്തെ ചേരരാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മെക്കയ്ക്ക്‌ പോയതായും അതിനെ തുടര്‍ന്ന്‌ കേരളത്തില്‍  (കൊടുങ്ങല്ലൂര്‍) എത്തിയ മാലിക്‌ ഇബ്‌നു ദിനാറാണ്‌ ഇന്നത്തെ ചേരമാന്‍ പള്ളി സ്ഥാപിച്ചതെന്നും പറയുന്നുണ്ട്‌. എന്നാല്‍ ചേരമാന്‍ പെരുമാള്‍ ബുദ്ധമതമാണ് സ്വീകരിച്ചത് എന്നും മുസ്ലീം പരിവര്‍ത്തനങ്ങള്‍ അന്ന് നടന്നിരുന്നില്ല എന്നും വാദിക്കുന്നവരുമുണ്ട്. ചേരമാന്‍ പെരുമാളും പള്ളിവാണ പെരുമാളും ഒന്നാണോ അതോ വ്യത്യസ്ത കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.  എന്തായാലും മാലിക്‌ ദിനാറുമായി ബന്‌ധമുള്ള ഒരു ചേരരാജാവ്‌ ഉണ്ടെന്നത്‌ തര്‍ക്കമറ്റകാര്യമാണ്‌. ആ ചേരരാജാവ്‌ ഇസ്ലാംമതം സ്വീകരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. ഇന്നത്തെ കൊടുങ്ങല്ലൂരില്‍  ഇസ്ലാമിക സമൂഹം ശക്തമാണെന്നത്‌ ഇക്കാര്യം വെളിപ്പെടുത്തുന്നുമുണ്ട്‌.

( കടപ്പാട് : വിക്കിപീഡിയ)

 മസ്ജിദിലേക്കൊരു  വെര്‍ച്വല്‍ യാത്ര വരൂ   (പള്ളിയുടെ അകം കാണാന്‍ മറക്കണ്ട, രണ്ടാമത്തെ പനോരമ)

6 comments:

hafeez said...

കൊള്ളം.. ശരിക്കും അവിടെ പോയ പ്രതീതി. ആ സൈറ്റില്‍ വേറെയും കുറെ സ്ഥലങ്ങള്‍ ഉണ്ട്. എല്ലാം കണ്ടു. പരിചയപ്പെടുത്തിയതിനു നന്ദി.

മൻസൂർ അബ്ദു ചെറുവാടി said...

Informative. Thnx KPS

sm sadique said...

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയെ പരിചയപ്പെട്ടു. ഈ പള്ളിയെ കുറിച്ച് അറിയാമായിരിന്നു . നന്ദി…. സർ.

Anonymous said...

ദൂരദര്‍ശനിലെ പൈതൃകം പരിപാടിയില്‍ ഒരിക്കല്‍ ഷേക്ക് സൈനുദ്ദീനേക്കുറിച്ച് ഒരു ഭാഗം അവതരിപ്പിച്ചിരുന്നു. അതില്‍ ശ്രീ.എം എന്‍ കാ­ര­ശേ­രി­ പെരുമാളിന്റെ കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അങ്ങനെയൊരു മതപരിവര്‍ത്തനം നടത്തില്ലെന്നാണ്. വിശദവിവരങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

yousufpa said...

നിലവിളക്കുകൾ ഉള്ള പള്ളികൾ പലയിടങ്ങളിലും ഉണ്ട്.

Rahmathulla Magribi said...

പൊന്നാനി വലിയ പള്ളിയില്‍ നിലവിളക്കുണ്ട്. എണ്ണ ഒഴിച്ച് തന്നെയാണ് ഇപ്പോഴും കത്തിക്കുന്നത്