ആദ്യകാല മലയാളം ബ്ലോഗിലെ ദമ്പതികളാണ് മാവേലികേരളവും ആവനാഴിയും. അന്ന് ഇങ്ങനെയൊക്കെയാണ് ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗ് പേരുകള്‍ സ്വീകരിക്കാറ്. പ്രസന്ന ടീച്ചറും രാഘവന്‍ മാഷും എന്ന ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ബ്ലോഗില്‍ എല്ലാവര്‍ക്കും അറിയാവുന്നത്കൊണ്ട് ഇവിടെ അത് പ്രകാശിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രയാസം ഉണ്ടാവില്ല എന്ന് കരുതുന്നു. സൌത്ത് ആഫ്രിക്കയില്‍ താമസിക്കുന്ന ഇവര്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ എവിടെയെങ്കിലും ഒരു ബ്ലോഗ് മീറ്റ് നടക്കുകയാണെങ്കില്‍ പങ്കെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മാവേലികേരളം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇവിടെ. ആദ്യകാലത്ത് ബ്ലോഗില്‍ നല്ലൊരു സാഹോദര്യബന്ധം നിലനിന്നിരുന്നു. ആ നൊസ്റ്റാള്‍ജിയ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് അവര്‍ തങ്ങളുടെ ആഗ്രഹം വ്യക്തമാക്കുന്നത്. ആ പോസ്റ്റ് അധികം പേരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. മുന്‍പായിരുന്നെങ്കില്‍ അവിടെ അനേകം കമന്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടേനേ.
എന്തൊക്കെ സൌഭാഗ്യങ്ങള്‍ ജീവിതത്തില്‍ നേടിയാലും മറ്റുള്ളവരുമായി കൂടിച്ചേരുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥമായ ആനന്ദം അനുഭവിക്കുന്നത് എന്നതിന് ഇക്കാലത്തും മാറ്റം വന്നിട്ടില്ല. ശരിക്ക് പറഞ്ഞാല്‍ നമ്മള്‍ ഓരോന്ന് നേടുന്നത് തന്നെ ആരെയെങ്കിലും തന്നിലേക്ക് ആകര്‍ഷിച്ച് അവരുടെ പ്രീതി സമ്പാദിക്കുന്നതിന് വേണ്ടിയല്ലേ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നമ്മളുടെ ഓരോ പ്രവര്‍ത്തിയും മറ്റുള്ളുവരുടെ അംഗീകാരം പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്ന് ഡെയില്‍ കാര്‍ണഗി തന്റെ പ്രശസ്തമായ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യന് തന്റെ നിലനില്പിന് വളരെ കുറച്ച് ആവശ്യങ്ങളേയുള്ളൂ. ബാക്കിയൊക്കെ അവന്‍ കഷ്ടപ്പെട്ട് ആര്‍ജ്ജിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിച്ച് അങ്ങനെ ലഭിക്കുന്ന സംതൃപ്തിക്ക് വേണ്ടി തന്നെയാണ്. ആഡംബരപൂര്‍ണ്ണമായ വീട് നിര്‍മ്മിക്കുന്നത് പിന്നെ എന്തിനാണ്? ഗൃഹപ്രവേശ ദിനത്തിലും പിന്നീട് വല്ലപ്പോഴും വരുന്ന അതിഥികളുടെ അംഗീകാരം നല്‍കുന്ന സന്തോഷമാണ് വീട് ആവശ്യത്തിലുമധികം ആഡംബരബഹുലമാക്കുന്നതിന്റെ കാരണം. ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത് ആരുടെയെങ്കിലും സ്നേഹവും അംഗീകാരവും ഇല്ലാതെ ആര്‍ക്കും ജീവിയ്ക്കാന്‍ കഴിയില്ല എന്നാണ്.
മുന്‍പൊക്കെ സ്നേഹം ആര്‍ക്കും നിരുപാധികം ലഭിച്ചിരുന്നു. കൂട്ടുകുടുംബം ഇന്നത്തെ പോലെ ശിഥിലമായിരുന്നില്ല. അന്യോന്യം ബന്ധമുണ്ടായിരുന്നു. ഇടക്കിടെ വിരുന്ന് പോവുക പതിവായിരുന്നു. അയല്പക്കബന്ധങ്ങളും നല്ല നിലയിലായിരുന്നു. പുരോഗതിയുടെ ഫലമായി ആനന്ദദായകമായ നിരവധി ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ പറ്റുമെങ്കിലും യഥാര്‍ത്ഥ ആനന്ദം ഉളവാക്കുന്ന സ്നേഹം എന്നത് കിട്ടാക്കനിയായി. കുടുംബബന്ധങ്ങള്‍ വെറും ഔപചാരികം മാത്രമാണിന്ന്. കല്യാണം , വീട്ടില്‍ കൂടല്‍ , മരണം എന്നിങ്ങനെ മൂന്നോ നാലോ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കുടുംബസന്ദര്‍ശനങ്ങള്‍ നടക്കുന്നത്. സൌഹൃദബന്ധങ്ങളിലാണ് ഇന്ന് സ്നേഹസംഗമങ്ങള്‍ നടക്കുന്നത്. അത്കൊണ്ട് സുഹൃദ്ബന്ധം എന്നത് ഇക്കാലത്ത് കുടുംബബന്ധത്തെക്കാളും പ്രധാനമാണ്. സൊഹൃദബന്ധങ്ങള്‍ നിരുപാധികമാണ് എന്നതും പ്രത്യേകതയാണ്. സൌഹൃദക്കൂട്ടായ്മകളുടെ പ്രസക്തി ഇതാണ്.
ഞാന്‍ മാവേലികേരളത്തിന്റെ പ്രസ്തുത പോസ്റ്റില്‍ കമന്റ് എഴുതിയ പോലെ അപരിചിതരായ സുഹൃത്തുക്കളെ നേരില്‍ കാണുന്നതിന്റെ ത്രില്‍ ആണ് ബ്ലോഗ് കൂട്ടായ്മകളുടെ സവിശേഷത. അതിന് ബ്ലോഗ് മീറ്റ് തന്നെ വേണമെന്നില്ലല്ലൊ. ഓര്‍ക്കുട്ട് മീറ്റ്, ഫേസ് ബുക്ക് മീറ്റ് , “കൂട്ടം”കൂട്ടായ്മ, അതുമല്ലെങ്കില്‍ വിശാലാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മ അങ്ങനെയൊക്കെ ഒന്നിച്ചുകൂടാലോ. ഞാന്‍ ഇത് വരെയിലും ബ്ലോഗ് മീറ്റില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ മറ്റ് മീറ്റുകളില്‍ പങ്കെടുത്ത് ഊഷ്മളമായ സൌഹൃദത്തിന്റെ ആനന്ദം അനുഭവിച്ചിട്ടുണ്ട്. ബ്ലോഗ് മീറ്റുകളെ കുറിച്ച് ബ്ലോഗില്‍ വായിച്ച അറിവേയുള്ളൂ. ഒന്നോ രണ്ടോ മീറ്റുകളില്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാര്‍ പിന്നീട് അത്തരം മീറ്റുകളില്‍ പങ്കെടുക്കാന്‍ ആാവേശം കാണിക്കുന്നതായി ബ്ലോഗില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്ലോഗ് കൂട്ടായ്മകള്‍ ഇനി നടക്കുമോ എന്ന് ചോദിച്ചാല്‍ നടന്നേക്കാം എന്നേ പറയാന്‍ പറ്റുകയുള്ളൂ. ബ്ലോഗര്‍മാരില്‍ അധികം പേരും പ്രവാസികളാണ്. ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിക്കുക എന്നത് ദുഷ്ക്കരമാവുന്നത് അത്കൊണ്ടാണ്. നാട്ടിലുള്ളവര്‍ക്ക് കൂടാനും മറ്റും അവസരങ്ങള്‍ സുലഭമായത്കൊണ്ട് ബ്ലോഗ് മീറ്റ് നിര്‍ബന്ധമില്ല. ബ്ലോഗര്‍മാരിലെ പിണക്കങ്ങളും അവിശ്വാസങ്ങളും ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നതില്‍ പ്രയാസമുണ്ടാക്കാറുണ്ടോ എന്ന് അറിയില്ല. നേരില്‍ കണ്ടാല്‍ പിണക്കങ്ങള്‍ മാറാനും സാധ്യത ഇല്ലാതില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ബ്ലോഗ് മീറ്റ് കൂടി നടക്കുകയും ആ മീറ്റില്‍ മാവേലികേരളത്തെയും ആവനാഴി മാഷെയും കാണാനും മറ്റ് ബ്ലോഗര്‍മാരെയും നേരില്‍ കാണാനും എനിക്കും നിഗൂഢമായ ആഗ്രഹമുണ്ട്. ഒരു അഖില കേരള ബ്ലോഗേര്‍സ് മീറ്റ് തന്നെയാകാമായിരുന്നു. കണ്ണൂരില്‍ സംഘടിക്കുകയാണെങ്കില്‍ എനിക്ക് സംഘാടനത്തില്‍ നല്ല പങ്ക് വഹിക്കാന്‍ കഴിയും. ബ്ലോഗര്‍മാര്‍ക്ക് , പത്രക്കാര്‍ക്ക് പ്രസ്സ് കൌണ്‍സില്‍ ഉള്ള പോലെ ഒരു ഔപചാരിക ഫോറം ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന ആഗ്രഹം ഞാന്‍ ബ്ലോഗില്‍ പല തവണ എഴുതിയിട്ടും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബ്ലോഗിനെ ബ്ലോഗര്‍മാര്‍ പോലും ഗൌരവമായി കാണുന്നില്ല എന്ന് തോന്നുന്നു. ഇതിനിടയില്‍ മലയാളം ബ്ലോഗ് കൌണ്‍സില്‍ എന്നൊരു സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയതായി അവരുടെ ബ്ലോഗില്‍ കണ്ടിരുന്നു. മൂന്നോ നാലോ ബ്ലോഗര്‍മാരും അതില്‍ ചേര്‍ന്നതായും കണ്ടു. പിന്നെ എന്തായി എന്നറിയില്ല.
ഏതായാലും നാട്ടിലേക്ക് അവധി ആഘോഷിക്കാന്‍ വരുന്ന മാവേലികേരളത്തിനും ആവനാഴിമാഷിനും ഞാന്‍ ആസംസകള്‍ നേരുന്നു!
Links
Pages
Showing posts with label ബ്ലോഗ് മീറ്റ്. Show all posts

ശാന്ത ടീച്ചര്‍ ബ്ലോഗ് എഴുതുകയാണ് .....
ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതാണ് ശാന്ത ടീച്ചര്‍. ശാന്ത കാവുമ്പായി എന്ന ബ്ലോഗര്‍. ബ്ലോഗില്‍ എല്ലാവര്‍ക്കും ശാന്ത കാവുമ്പായിയെ അറിയാം. അറിയാത്തവര്‍ മേലെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കുക. ആ റിപ്പോര്‍ട്ട് എല്ലാം പറഞ്ഞു തരും. ടീച്ചര്‍ ബ്ലോഗില്‍ എഴുതിയ കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. ആഗസ്റ്റ് 14 ന് ശനിയാഴ്ച 3മണിക്കാണ് മോഹപ്പക്ഷി എന്ന ആ കവിതാസമാഹാരത്തിന്റെ പ്രകാശനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്നത്. ബ്ലോഗ് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ടീച്ചറുടെ സഹപ്രവര്‍ത്തകര്‍ ആരും അത് ഗൌനിച്ചതേയില്ല. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലെ പാഠഭാഗത്തില്‍ ബ്ലോഗിനെ പറ്റി പഠിപ്പിക്കേണ്ടതുണ്ട്. മറ്റ് അദ്ധ്യാപകരും ഇപ്പോള്‍ ടീച്ചറുടെ ആ ക്രാന്തദര്‍ശിത്വത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മസാക്ഷാല്‍ക്കാരത്തിന്റെ അപൂര്‍വ്വാവസരമാണ് മറ്റനേകം പേര്‍ക്കെന്ന പോലെ ബ്ലോഗ് ടീച്ചര്‍ക്കും നല്‍കിയത്. വിധി എന്നൊന്ന് ഉണ്ടെങ്കില്‍ ആ വിധിയോടുള്ള വെല്ലുവിളിയാണ് ടീച്ചറുടെ പുസ്തകത്തിന്റെ ഈ പ്രകാശനകര്‍മ്മം. പുസ്തകപ്രകാശനത്തോടൊപ്പം ചെറിയ തോതില്‍ ഒരു ബ്ലോഗ് സംഗമം കൂടി സംഘടിപ്പിച്ചാലോ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ ടീച്ചര്‍ ആ നിര്‍ദ്ദേശം സഹര്‍ഷം സ്വാഗതം ചെയ്യുകയായിരുന്നു.
എന്നാല്‍ കണ്ണൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുക എളുപ്പമല്ല. ഒന്നാമത് കണ്ണൂരില്‍ അത്രയധികം ബ്ലോഗര്‍മാരൊന്നുമില്ല. ഉള്ളവര്‍ തന്നെ അത്ര ആക്ടീവുമല്ല, ഇത് വരെയിലും പരസ്പരം ആരും പരിചയപ്പെട്ടിട്ടുമില്ല. ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരിലാണ് നടന്നത്. ആ ശില്പശാലയില്‍ ക്ലാസ്സ് എടുത്ത സീനിയര്‍ ബ്ലോഗ്ഗര്‍ കണ്ണുരാനെ ഇപ്പോള്‍ കാണുന്നേയില്ല. എങ്ങനെ ബ്ലോഗ് എഴുതാം എന്ന പേരില്‍ കണ്ണൂരാന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ച വിവരം ബ്ലോഗര്‍മാര്‍ അറിഞ്ഞുകാണുമോ എന്തോ. ഈയ്യിടെയായി ബ്ലോഗില്‍ കണ്ണൂരാന്‍ എന്ന ബ്ലോഗ് നാമത്തില്‍ മറ്റൊരു ബ്ലോഗര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എനിക്കത് കണ്ടപ്പോള്‍ സങ്കടമായി. ആ ബ്ലോഗര്‍ക്ക് മറ്റൊരു പേര് സ്വീകരിക്കാമായിരുന്നു. അപ്പോള്‍ പറഞ്ഞു വന്നത് ബ്ലോഗ് മീറ്റിനെ കുറിച്ചാണല്ലൊ. പ്രശസ്ത ബ്ലോഗ് കഥാകാരന്‍ കുമാരന്‍ കണ്ണൂരില്‍ തന്നെയാണ്. മറ്റൊരു ബ്ലോഗര്‍ യരലവ നാട്ടില്‍ ഉണ്ടെന്നാണ് വിവരം. ചിത്രകാരനും കണ്ണൂരില്‍ തന്നെയാണല്ലൊ. പിന്നെ മിനി ടീച്ചര്‍, അങ്ങനെ നോക്കിയാല്‍ ഇനിയും കുറച്ചു പേര്‍ കാണും. ഔപചാരികമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നമ്മുടെ ഹരീഷ് തൊടുപുഴയെ സഹായത്തിന് വിളിക്കേണ്ടി വരും. ഏതായാലും ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ ഈ വിവരം ഒന്ന് പോസ്റ്റ് ചെയ്യണം എന്ന് ചിത്രകാരനോട് പറഞ്ഞിട്ടുണ്ട്.
ചെറുപ്പത്തില്‍ വായനാശീലം കുറച്ചധികമുള്ളത്കൊണ്ട് ഒരു സാഹിത്യകാരനാകണമെന്നായിരുന്നു എന്റെയും ആഗ്രഹം. എന്നാല്‍ ഒന്നും എഴുതാന്‍ കഴിയില്ല എന്നൊരു മുന്‍വിധി എങ്ങനെയോ എന്റെ മനസ്സില്‍ രൂഢമൂലമായിപോയിരുന്നു. എഴുതുന്നതൊന്നും മുഴുമിപ്പിക്കുന്ന വിദ്യ മാത്രം എനിക്ക് വഴങ്ങിയില്ല. അങ്ങനെ പത്രമാപ്പീസില്‍ നിന്ന് തിരിച്ചയക്കുന്ന സൃഷ്ടികള്‍ കൈപ്പറ്റാനുള്ള ഭാഗ്യം പോലും എനിക്ക് കിട്ടിയില്ല. എത്രയോ കഥാപാത്രങ്ങള്‍ ഒടുവില്‍ എന്നോട് കലഹിച്ച് ഇറങ്ങിപ്പോയിട്ടുണ്ട്. ആ കഥാപാത്രങ്ങള്‍ക്കൊന്നും ശാപമോക്ഷം കൊടുക്കാനുള്ള കഴിവില്ലായ്മയില്‍ ഞാന്‍ ഖേദിച്ചിട്ടുണ്ട്. അല്ലെങ്കിലും ജീവിതത്തില്‍ ഖേദങ്ങള്‍ ആര്‍ക്കാണ് ബാക്കിയില്ലാത്തത്? ഇപ്പോള്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയപ്പോള്‍ തോന്നുന്നു, ഒരു പക്ഷെ എഴുതിയിരുന്നെങ്കില്‍ , മടക്കത്തപ്പാലില്‍ കുറെ സൃഷ്ടികള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ എനിക്കും ഒരിടം കിട്ടാതിരിക്കുമായിരുന്നില്ല എന്ന്.
വിശാലമനസ്ക്കന്റെ കൊടകരപുരാണമാണല്ലൊ ബ്ലോഗില്‍ നിന്ന് ആദ്യമായി അച്ചടിച്ച് പുറത്തിറങ്ങിയ കൃതി. പിന്നീട് കുറെ പുസ്തകങ്ങള്‍ ബ്ലോഗില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കഥകളും കവിതകളും മാത്രമേ പുസ്തകമായി പ്രസിദ്ധീകരിച്ചുകൂടൂ എന്നില്ലല്ലൊ. എന്റെ ശിഥിലചിന്തകള്‍ പുസ്തകമാക്കിയാലെന്ത് എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. എന്റെ നാട്ടുകാരനായ സുഹൃത്ത് കുറച്ചു മുന്‍പ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ധര്‍മ്മപട്ടണത്തിലെ കോലച്ചുവടുകള്‍ എന്നാണ് നോവലിന്റെ പേര്. എനിക്ക് കോമ്പ്ലിമെന്ററിയായി ഒരു കോപ്പി തന്നു. നന്നായിരുന്നു എഴുത്ത്. ശിഥിലചിന്തകളില്‍ ഞാന്‍ എഴുതിയ പോസ്റ്റുകളും മറ്റ് കമന്റുകളും എഡിറ്റ് ചെയ്ത് ഒരു ബുക്ക് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞപ്പോള്‍ ആ സുഹൃത്ത് എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു. ബുക്കിന്റെ പേര് മനസ്സില്‍ ഉറപ്പിച്ചു, ഒരു ബ്ലോഗറുടെ ശിഥിലചിന്തകള്‍. എനിക്കൊരു ദോഷമുണ്ട്, ഐഡിയകള്‍ നൂറ് നൂറ് പെട്ടെന്ന് കിട്ടും. പക്ഷെ പ്രയോഗത്തില്‍ വരുത്താന്‍ കഴിയാറില്ല. മറ്റൊരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ എന്റെ ആവേശമെല്ലാം കെട്ടടങ്ങി. പുസ്തകപ്രസാധനരംഗം തട്ടിപ്പിന്റെ വേദിയാണെന്നാണ് അവന്‍ പറഞ്ഞത്. അതിനെ പറ്റി പിന്നീട് എഴുതാം. മറ്റുള്ളവരുടെ അഭിപ്രായവും കേള്‍ക്കണമല്ലൊ.
ഏതായാലും ആഗസ്റ്റ് പതിനാലാം തീയ്യതിയിലെ ശാന്ത ടീച്ചറുടെ പുസ്തകപ്രകാശന ചടങ്ങില്‍ ഞാനും പങ്കെടുക്കുന്നുണ്ട്. ബ്ലോഗ് എഴുതുന്നവരുടെയും വായിക്കുന്നവരുടേയും ഒരു കൂട്ടായ്മ കൂടി അന്നേ ദിവസം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു. എല്ലാവര്‍ക്കും ഒന്ന് പരിചയപ്പെടാമല്ലൊ.
© ഈ പോസ്റ്റ് കെ.പി.സുകുമാരന്‍ എന്ന ഞാന്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്.

ബ്ലോഗ് ശില്പശാല വീണ്ടും ...
തുടക്കത്തില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന ബ്ലോഗേര്‍സ് എല്ലാം ബ്ലോഗിനോട് വിട പറഞ്ഞു എന്ന് വേണം കരുതാന്‍ . ആദ്യകാല ബ്ലോഗര്‍മാരെ ആരെയും ഇപ്പോള്‍ കാണുന്നില്ല. ബ്ലോഗ് ഗ്രൂപ്പുകളും ബ്ലോഗര്‍ മീറ്റുകളും ഓര്‍മ്മകള്‍ മാത്രമായി. വളരെ പ്രതീക്ഷ നല്‍കിയ കേരള ബ്ലോഗ് അക്കാദമിയും ബ്ലോഗ് ശില്പശാലകളും നിശ്ചലമായി. ബ്ലോഗ് പത്രങ്ങളും അകാലചരമം പ്രാപിച്ചുവോ? എന്നാലും പക്ഷെ തനിമലയാളം അഗ്രിഗേറ്ററില്‍ പുതിയ ബ്ലോഗ് പോസ്റ്റുകള്‍ സെക്കന്റ് തോറും സ്ക്രോള്‍ ആയി പോയ്ക്കൊണ്ടേയിരിക്കുന്നു. ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ പോലും തനിമലയാളത്തില്‍ കാണിക്കുന്നത്കൊണ്ട് അവിടെ പോസ്റ്റുകള്‍ നോക്കാന്‍ ഒരു കൌതുകവുമില്ല. അതിന്റെ അഡ്‌മിന്‍മാര്‍ ഇപ്പോള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ആകപ്പാടെ ബ്ലോഗിന്റെ ഭാവി ഇരുളടഞ്ഞ ഒരു പ്രതീതിയാണ് കാണുന്നത്. എന്റെ തോന്നലായിരിക്കാം ഒരു പക്ഷെ.
ഏതായാലും ഞാന്‍ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. ബ്ലോഗിനെ കൈയൊഴിഞ്ഞാല്‍ പിന്നെ എനിക്കൊരു നല്ല സുഹൃത്തിനെ വേറെ കണ്ടെത്താന്‍ കഴിയില്ല. അത്കൊണ്ട് എന്റ നാട്ടില്‍ ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കേരള ബ്ലോഗ് അക്കാദമിയും, അഞ്ചരക്കണ്ടി പഞ്ചായത്തും സഹകരിക്കാമെന്ന് വാഗ്ദാനം തന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹാളും ഇന്റര്‍നെറ്റ് കണക്‍ഷനും തരാമെന്ന് ഏറ്റിട്ടുണ്ട്. കണ്ണൂര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു കൂട്ടം സാംസ്ക്കാരികപ്രവര്‍ത്തകര്‍ ശില്പശാല നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്, മലയാളം കമ്പ്യൂട്ടിങ്ങ് , ബ്ലോഗ് എന്നിവയില്‍ ഒരു ദിവസത്തെ ക്യാമ്പ് ആണ് ഉദ്ദേശിക്കുന്നത്. സാധിക്കുമെങ്കില്‍ അതൊരു നിരന്തര സംവിധാനമാക്കി മാറ്റുക എന്നൊരു ഉദ്ദേശ്യവും ഉണ്ട്. നല്ല പ്രതികരണമാണ് നാട്ടില്‍ നിന്ന് കിട്ടിയത്.
മെയ് 9 ഞായറാഴ്ച അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്താം എന്ന് ധാരണയായിട്ടുണ്ട്. സംഘാടക സമിതി രൂപീകരണം പെട്ടെന്ന് നടക്കും. അഞ്ചരക്കണ്ടിയില്‍ അന്നേ ദിവസം ബ്ലോഗര്‍മാര്‍ ആരെങ്കിലും പങ്കെടുക്കുന്നെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നു. തലേ ദിവസം അഞ്ചരക്കണ്ടിയില്‍ എത്തുകയാണെങ്കില്‍ താമസ സൌകര്യം എന്റെ വീട്ടില്‍ ഒരുക്കുന്നതാണ്. വീട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കയാണ്. അങ്ങനെയെങ്കില്‍ ഒരു ബ്ലോഗ് മീറ്റും ആകാലോ? കൂടുതല്‍ വിവരങ്ങള്‍ ബുധനാഴ്ച (28/4/10) വൈകുന്നേരം ചേരുന്ന ഓര്‍ഗനൈസിങ്ങ് കമ്മറ്റിക്ക് ശേഷം ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ബ്ലോഗ് മീറ്റ് മാറ്റി വെച്ചിട്ടില്ല....
സോഫ്റ്റ്വേർ ഡൌൺലോഡ് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ ഒന്നുമില്ലാതെ വെബ്‌സർവറിൽ നിന്ന് ഒരേ സമയം ആറ് പേർക്ക് വീഡിയോ ചാറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഊവൂ ഡോട്ട് കോം എന്ന സൈറ്റ് നമുക്ക് സൌജന്യമായി നൽകുന്നത്. എന്നാൽ അധികമാരും ഇത് ഉപയോഗപ്പെടുത്തിക്കാണുന്നില്ല.
നാട്ടിൽ പൊതുവെ അൺലിമിറ്റഡ് ഇന്റർനെറ്റ് കണൿഷൻ എടുക്കുന്നവർ ചുരുക്കമായിരിക്കും. അധികം പേരും പ്രതിമാസം 500രൂപയുടെ ഹോം പ്ലാൻ എടുത്തവരായിരിക്കും. അവർക്ക് ഊവൂവിന്റെ വീഡിയോ ചാറ്റ് ചെയ്യാൻ പ്രയാസമായിരിക്കും. ആറ് പേർ ഒരുമിച്ച് ചാറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പരീക്ഷിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു. അത്കൊണ്ടാണ് ഒരു വെർച്വൽ ബ്ലോഗ് മീറ്റ് എന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് ഇട്ടത്.
ആ പോസ്റ്റ് പ്രകാരം ഇന്ന് രാവിലെ പത്ത് മണി മുതലാണ് ബ്ലോഗ് മീറ്റ് ആരംഭിക്കേണ്ടത്. ആ പോസ്റ്റ് ഇടുമ്പോൾ ഇതൊരു വമ്പിച്ച വിജയമായിരിക്കും എന്ന് പ്രതീക്ഷിക്കാനുള്ള മൌഢ്യമൊന്നും എനിക്കില്ലായിരുന്നു. സത്യം പറഞ്ഞാൽ ഒരാളെങ്കിലും ഒരു കൌതുകത്തിന് വേണ്ടി ഈ ചാറ്റ് റൂമിൽ കടന്നുവരും എന്ന് പോലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. എന്നാലും ഈ ബ്ലോഗ് മീറ്റ് മാറ്റി വെച്ചിട്ടില്ല. ആരും വന്നില്ലെങ്കിലും ഒരു നഷ്ടവുമില്ല.
എന്റേത് അൺലിമിറ്റഡ് കണൿഷനാണ്. ഞാൻ സദാ ഓൺലൈനിൽ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടത്തിൽ ഈ ചാറ്റ് റൂമും തുറന്ന് വയ്ക്കും എന്ന് മാത്രം. നാട്ടിൽ ഒരു ബ്ലോഗ് ശില്പശാലയും തുടർന്ന് ഒരു ഇന്റർനെറ്റ് പരിശീലന കേന്ദ്രം തുടങ്ങാനുമുള്ള പരിശ്രമത്തിലാണ് ഞാൻ. എന്തെങ്കിലും മുതലെടുപ്പിന് വേണ്ടിയല്ല. സമൂഹത്തിന് നമ്മൾ എന്തെങ്കിലും തിരിച്ചുകൊടുക്കേണ്ടേ? അവനവന്റെ സാമർത്ഥ്യം ഒന്ന് കൊണ്ട് മാത്രമല്ല ഒരാൾ എന്തെങ്കിലും നേടുന്നത്. അതിൽ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനമുണ്ട്. സമൂഹമില്ലെങ്കിൽ ആർക്കും നിലനില്പില്ല.
ഇന്ന് നാട്ടിൽ യുവതലമുറ തീർത്തും അരാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഒരു സാംസ്ക്കാരികപ്രവർത്തനവും നാട്ടിൽ നടക്കുന്നില്ല. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആ പ്രവർത്തനങ്ങൾ കൊണ്ട് ആ പ്രവർത്തകർക്കും ബന്ധപ്പെട്ട പാർട്ടികൾക്കും മാത്രമേ നേട്ടമുള്ളൂ. ആ തലമുറയുടെ അടുത്തേക്കാണ് ഇന്റർനെറ്റ് കടന്ന് വന്നത്. എന്നാൽ വേണ്ടത്ര അവബോധം നാട്ടിൽ ഇതിനെ പറ്റി യുവാക്കൾക്ക് പോലുമില്ല.
അത്കൊണ്ടാണ് ഞാൻ ഈ ആശയവുമായി നാട്ടിൽ എത്തിയത്. പത്ത് പേരെ എനിക്ക് കൂട്ടിന് കിട്ടാതിരിക്കില്ല എന്നാണ് പ്രതീക്ഷ. എന്നെ സംബന്ധിച്ച് എന്തെങ്കിലും ഒന്ന് പ്രവർത്തിക്കേണ്ടേ എന്ന പ്രതിസന്ധി തരണം ചെയ്യുകയാണ് പ്രധാനം.
അത് കൊണ്ട് ഈ ബ്ലോഗ് മീറ്റിൽ ആർക്കെങ്കിലും പങ്കെടുക്കണം എന്ന് താല്പര്യമുണ്ടെങ്കിൽ താഴെ ക്ലിക്ക് ചെയ്ത് നോക്കുക. ചിലപ്പോൾ ഞാൻ മാത്രമേ കാണുകയുള്ളൂ. അതും സംശയത്തിലാണ്. കാരണം ബി.എസ്.എൻ.എൽ. ജീവനക്കാർ സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ചിലപ്പോൾ സമരത്തിന് മുൻപേ ഇന്റർനെറ്റ് പണിമുടക്കിയേക്കാം.
അപ്പോൾ ബാക്കി പറഞ്ഞപോലെ ...

|
ബ്ലോഗ് മീറ്റ് ( വെര്‍ച്വല്‍ )
ബൂലോഗ സുഹൃത്തുക്കളെ ,
ഞാനൊരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.
പക്ഷെ സംഗതി വെര്‍ച്വല്‍ ആണ്. അതെ, ഒരു വെര്‍ച്വല്‍ സ്പെയിസില്‍ നമ്മള്‍ ഒത്തുകൂടുന്നു. മീറ്റില്‍ പങ്കെടുക്കാന്‍ വേണ്ടത് വെബ് ക്യാമും മൈക്കും പിന്നെ ഇടക്കിടെ കഴിക്കാന്‍ എന്തെങ്കിലും ലഘുഭക്ഷണവും പാനീയവും. വരുന്ന ഞായറാഴ്ച ( 18-4-2010) രാവിലെ പത്ത് മണിക്ക് മീറ്റ് ആരംഭിക്കും. വെര്‍ച്വല്‍ സ്പേസ് ഒരുക്കിയിട്ടുള്ളത് എന്റെ ഈ ബ്ലോഗില്‍ തന്നെയാണ്. ഹെഡ്ഡറിന്റെ താഴെ കാണുന്ന വീഡിയോ കോണ്‍ഫറന്‍സ് എന്ന പേജില്‍ ക്ലിക്ക് ചെയ്താല്‍ സംഭവസ്ഥലത്ത് എത്തും. അവിടെ പേര്‍ ടൈപ്പ് ചെയ്ത് ജോയ്‌ന്‍ ചെയ്താല്‍ മതി.
ഒരു പരിമിതിയുള്ളത് ഒരേ സമയം ആറ് പേര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്നതാണ്. ആറ് പേര്‍ കയറി കഴിഞ്ഞാല്‍ പിന്നെ ആരെങ്കിലും പുറത്ത് പോയാല്‍ മാത്രമേ മറ്റൊരാള്‍ക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ഓരോരുത്തര്‍ക്കും വരാന്‍ പറ്റുന്ന സമയം ഇവിടെ കമന്റായി എഴുതിയാല്‍ സമയം ക്രമീകരിക്കാന്‍ കഴിയും.
ആരും ആരെയും കാത്തിരിക്കേണ്ടതില്ല. വന്ന് ജോയ്‌ന്‍ ചെയ്തു നോക്കുക, ആരെങ്കിലുമുണ്ടോ എന്ന്. രണ്ട് പേര്‍ ഹാജരായാല്‍ തന്നെ മീറ്റ് തുടങ്ങുകയായി. ബ്ലോഗ് എഴുതുന്നവര്‍ മാത്രമല്ല, വായനക്കാര്‍ക്കും പങ്കെടുക്കാം. നമ്മള്‍ ലോകത്തിന്റെ പല ഭാഗത്തിരുന്ന് കൊണ്ട് ബ്ലോഗിലൂടെ പരിചയപ്പെടുന്നവരാണ്. അപ്പോള്‍ ഇങ്ങനെയൊരു വെര്‍ച്വല്‍ മീറ്റ് നടത്താന്‍ പ്രത്യേകിച്ച് ഒരു ചെലവുമില്ലാതെ അവസരം കിട്ടുന്നത് നമ്മളെന്തിന് ഉപയോഗപ്പെടുത്താതെയിരിക്കണം.
ബ്ലോഗില്‍ നമ്മള്‍ കുറെയായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുകൂടുന്നു. പിണക്കങ്ങള്‍ ഉണ്ടായെങ്കില്‍ അത് വൈയ്യക്തികമായ കാരണങ്ങളാലല്ല. ആശയപരമാണ്. അതൊക്കെ മറക്കാവുന്നതേയുള്ളൂ. അത്കൊണ്ട് മുന്‍വിധികളില്ലാതെ, സമയവും വെബ്‌ക്യാമും ഉള്ളവര്‍ ഈ മീറ്റില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബാക്കി കാര്യങ്ങള്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് തീരുമാനിക്കാം.
എല്ലാ ബ്ലോഗര്‍മാര്‍ക്കും വായനക്കാര്‍ക്കും വിഷു ആശംസകള്‍ !
(NB: വെബ്‌ക്യാം ഇല്ലാത്തവര്‍ക്കും പങ്കെടുത്ത് സംസാരിക്കാന്‍ പറ്റും. മൈക്ക് മതി. അങ്ങനെ സംസാരിക്കുന്നവര്‍ക്ക് ക്യാമറ ഉള്ളവരെ കാണാനും കഴിയും. )

ചെറായി മീറ്റ്

തിരുവനന്തപുരത്തുള്ള ചന്ദ്രകുമാര്‍ സാര്‍ ചാറ്റില്‍ വന്നപ്പോള്‍ പറഞ്ഞു:
“ചെറായിയിലേക്ക് വരുന്നുണ്ടോ? ഞാന്‍ ആ സ്ഥലം ഇത് വരെ കണ്ടിട്ടില്ല. ഞാനും ഭാര്യയും പോകുന്നു. ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് തിരിക്കും...”
ചെറായിയിലേക്ക് വരുന്നോ എന്ന് ചോദിച്ചാല്‍ അവിടെ നടക്കുന്ന ബ്ലോഗേര്‍സ് സംഗമത്തിനു വരുന്നോ എന്നാണുദ്ദേശിക്കുന്നതെന്ന് പറയാതെ തന്നെ മനസ്സിലാക്കാം. ചെറായി മീറ്റ് അങ്ങനെ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു ബ്ലോഗര്‍മാരുടെയിടയില്‍ . ഈ മീറ്റ് ഇത്രയും ഗംഭീരമായി ഓര്‍ഗനൈസ് ചെയ്ത സംഘാടകരെ അഭിനന്ദിച്ചേ മതിയാകൂ. വ്യക്തിപരമായ ചില കാരണങ്ങളാല്‍ പങ്കടുക്കാന്‍ കഴിയാത്ത ഖേദം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു:
“നല്ല അനുഭവമായിരിക്കും മാഷേ... ഞാന്‍ യാത്ര ആസൂത്രണം ചെയ്തിരുന്നില്ല.. അവിടെയെത്തിയാല്‍ ഞാന്‍ വിളിക്കാം...” ഭാര്യാസമേതനായി പോകുന്ന ചന്ദ്രകുമാര്‍ സാറിന്റെ കൂടെ വേറെയും ചില ബ്ലോഗ്ഗര്‍മാര്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പങ്കെടുക്കുന്ന എല്ലാ സുഹൃദയര്‍ക്കും ആശംസകള്‍ നേരാന്‍ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.
എന്ത്കൊണ്ടാണ് ഈ മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത്രയും ആവേശം? ഉത്തരം ലളിതമാണ്. ബ്ലോഗില്‍ മാത്രം കണ്ടും വായിച്ചും വിര്‍ച്വല്‍ ലോകത്ത് പരിചിതരായവര്‍ക്ക് നേരില്‍ കാണാനുള്ള ആകാംക്ഷയും ബന്ധം സുദൃഢമാക്കാനുള്ള മനുഷ്യസഹജമായ ത്വരയും. അത് തന്നെയാണ് പങ്കെടുക്കാന്‍ കഴിയാത്തവരുടെ നിരാശയും. ബ്ലോഗില്‍ പലപ്പോഴും വഴക്കിട്ടവരാണെങ്കില്‍ പോലും നേരില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചിട്ടായിരിക്കും പലരും പരസ്പരം നേരില്‍ പരിചയപ്പെടുക. അതാണല്ലൊ മനുഷ്യപ്രകൃതം. വഴക്കിടാന്‍ നമുക്ക് നിസ്സാരമായ കാരണങ്ങള്‍ മതി. ആയുഷ്ക്കാല ബന്ധം സ്ഥാപിക്കാനും ഒരു നിമിഷത്തെ കണ്ടുമുട്ടലോ ഒരു പുഞ്ചിരിയോ മതി. ഓരോ പുതിയ കണ്ടുമുട്ടലും പരിചയപ്പെടലും നമുക്ക് നല്‍കുന്ന ആനന്ദം നിസ്സീമമാണ്. നമ്മള്‍ എത്ര തന്നെ ഭൌതികമായ സാമഗ്രികളും സമ്പത്തും ഉണ്ടാക്കിയാലും അതൊന്നും നമുക്ക് യഥാര്‍ഥമായ ആനന്ദം നല്‍കുന്നില്ല എന്നും സഹജീവികളായ മനുഷ്യരുടെ സാമീപ്യമാണ് അളവറ്റ ആനന്ദം നല്‍കുന്നതെന്നും ഞാനെന്റെ പഴയൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. എന്റെ നിലപാടുകള്‍ മൂലം ബ്ലോഗില്‍ ശത്രുക്കള്‍ ഉണ്ടെങ്കിലും നേരില്‍ കാണുന്ന മാത്രയില്‍ അതൊക്കെ മഞ്ഞ്കട്ട പോലെ ഉരുകുമായിരുന്നു. ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ഖേദവും ഇവിടെ ഞാന്‍ രേഖപ്പെടുത്തട്ടെ!
Subscribe to:
Posts (Atom)