Links

കൈക്കൂലി കൊടുത്തവര്‍ , അത് വിളിച്ചു പറയുക !

നമ്മുടെ നാട്ടില്‍ സര്‍വ്വത്ര അഴിമതിയാണ്.  എങ്ങനെയെങ്കിലും പണം സമ്പാദിക്കണം എന്ന ത്വരയില്‍ നിന്നാണ് ഈ അഴിമതി ഉടലെടുക്കുന്നത്. ന്യായമായി കിട്ടുന്ന പണം ആര്‍ക്കും പോര. ആരുടെയും ആവശ്യം പൂര്‍ത്തിയാവുന്നില്ല. കാരണം ആവശ്യങ്ങള്‍ പെരുകിക്കൊണ്ടേ പോകുന്നു. എല്ലാവര്‍ക്കും അഴിമതി നടത്താനോ കൈക്കൂലി വാങ്ങാനോ അവസരം കിട്ടുന്നില്ല. എന്നാല്‍ അവസരം കിട്ടുന്നവര്‍ നല്ല പോലെ മുതലാക്കുന്നുമുണ്ട്. അത്കൊണ്ടാണ് അഴിമതിയും കൈക്കൂലിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നത്.  ഇങ്ങനെയെയുള്ള പല തരത്തിലുള്ള തിന്മകള്‍ക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെറുത്ത് നില്‍ക്കുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത് അവരുടെ ജോലി ചെയ്യാന്‍ വേണ്ടിയാണ്. എന്നാല്‍ എന്ത് ജോലി ചെയ്യണമെങ്കിലും കൈക്കൂലി കൊടുക്കണം.  കൈക്കൂലി ഇല്ലാതെ സര്‍ക്കാര്‍ സംബന്ധപ്പെട്ട ഒരു കാര്യവും നടന്നുകിട്ടുകയില്ല.

ഇങ്ങനെ കൈക്കൂലി കൊടുക്കുന്നവര്‍ക്ക് അത് വിളിച്ചു പറയാന്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട് ബാംഗ്ലൂരിലെ ജനഗ്രഹ എന്ന സംഘടന. I PAID A BRIBE എന്ന ആ സൈറ്റ് താഴെ കാണുക.


ജനഗ്രഹ എന്ന സംഘടന 2001 ലാണ് സ്വാതി രാമനാഥനും ഭര്‍ത്താവും കൂടി ബാംഗ്ലൂരില്‍ ആരംഭിച്ചത്. അതിനെ പറ്റി സ്വാതിരാമനാഥന്‍ പറയുന്നത് ഇവിടെ കാണുക I PAID A BRIBE എന്ന സൈറ്റില്‍ പോയാല്‍ നിങ്ങളുടെ അഭിപ്രായം നാല് രീതിയില്‍ അവിടെ രേഖപ്പെടുത്താം.

1) കൈക്കൂലി കൊടുത്ത വിവരം (I paid a bribe),
2) കൈക്കൂലി കൊടുക്കാത്തവരുടെ വിവരം (I didn't pay a bribe),
3) കൈക്കൂലി കൊടുക്കേണ്ടി വന്നില്ല എന്ന വിവരം(I didn't have to pay a bribe),
4) കൈക്കൂലി കൊടുക്കാന്‍ താല്പര്യമില്ലാത്തവരുടെ വിവരം(I don't want to pay a bribe).

ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ആരംഭിച്ച ഈ സൈറ്റില്‍  പലരും തങ്ങളുടെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  നിങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അവിടെ പോസ്റ്റ് ചെയ്യുക. എന്തെങ്കിലും സാര്‍ത്ഥകമായി ചെയ്തു എന്നൊരു സംതൃപ്തിയെങ്കിലും ലഭിക്കുമല്ലൊ.  സമയം കിട്ടുമ്പോള്‍ ആരൊക്കെ എന്തെല്ലാം പറഞ്ഞു എന്നും ആ സൈറ്റില്‍ പോയി നോക്കുകയും ചെയ്യാം.

12 comments:

Anonymous said...

കേരളത്തില്‍ ആരും കൈക്കൂലി ചോദിക്കില്ല, ആര്‍ ടി ഓയില്‍ തന്നെ കൈക്കൂലി കൊടുക്കാതെ ഡോക്യുമെണ്റ്റ്സ്‌ ശരിയാണെങ്കില്‍ കാര്യം നടക്കും
, ഇവിടെ കൈക്കൂലി ഉണ്ടാക്കുന്നത്‌ ഏജണ്റ്റുമാര്‍ ആണു അവര്‍ വാന്‍ തുകന്‍ നമ്മളില്‍ നിന്നും വാങ്ങും നക്കാപ്പിച്ച ഉദോഗസ്ഥറ്‍ക്കു ബള്‍ക്ക്‌ ആയി കൊടുക്കും, ഉദാഹാര്‍ണത്തിനു ലൈസന്‍സ്‌ പുതുക്കാന്‍ നമ്മളില്‍ നിന്നും അഞ്ഞൂറു വാങ്ങും, ഉദ്യോഗസ്ഥനു ക്ളറ്‍ക്കു ഇരുപത്തഞ്ചു ഒപ്പിടുന്നയാള്‍ക്കു അന്‍പത്‌ ഇങ്ങിനെ വൈകിട്ട്‌ ഒന്നിച്ചു കൊടുക്കും അയാള്‍ക്കു ഒരു ആയിരം ആയി ,

എന്നാല്‍ ഈ ഏജണ്റ്റ്‌ ഇരുനൂറു രൂപ അടിച്ചു മാറ്റുന്നു, കൈക്കൂലി ചോദിച്ചു വാങ്ങുന്നവര്‍ ലോക്കല്‍ ബോഡീസില്‍ ആണു കെട്ടിടം പ്ളാന്‍ അപ്രൂവല്‍ ആന്‍ഡ്‌ ഫൈനല്‍ ബില്‍ഡിംഗ്‌ ഇന്‍സ്പെക്ടര്‍

റവന്യുവില്‍ വില്ലേജ്‌ ഓഫീസര്‍ വാങ്ങും പക്ഷെ അടിച്ചേല്‍പ്പിക്കണം അവിടെ ജോലി ഭാരം നന്നായി ഉണ്ട്‌, വില്ലേജില്‍ കുറെ കുടുംബ ശ്രീക്കാരെ ഇട്ടാല്‍ അവിടെ പണിയും നടക്കും കൈക്കൂലിയും കുറയും

എന്തൊക്കെയായലും കേരളത്തില്‍ കൈക്കൂലി വളരെ കുറവാണു നാമ മാത്റം, എന്നാല്‍ തമിഴ്‌ നാടില്‍ പോവുക എല്ലാം പണം കൊണ്ടേ നടക്കു,

പണം കൊടുത്താല്‍ കാര്യം അപ്പോള്‍ റെഡി പാതി രാത്റി വരെയും ഉദോഗസ്ഥറ്‍ ഓഫീസില്‍ ഉണ്ട്‌, കാഷ്‌ ആന്‍ഡ്‌ കാരി പോളിസി ആണവിടെ. കേരളത്തില്‍ കൈക്കൂലി കൊടുത്താലും ഇല്ലെങ്കിലും പുറകെ നടന്നേ കാര്യം നടക്കു

TPShukooR said...

സ്ലൈഡ്ഷോ കിടിലന്‍.

K.P.Sukumaran said...

സുശീലന്‍ പറഞ്ഞത് വാസ്തവം...

ഷുക്കൂര്‍ , അത് സ്ലൈഡ് ഷോ അല്ല. ആ വെബ്‌സൈറ്റ് തന്നെയാണ് :)

yousufpa said...

കേരളത്തിൽ കൈക്കൂലിക്കാർ കുറഞ്ഞുവരുന്നുണ്ട്.അത് ആദർശം കൊണ്ടല്ല.മറിച്ച് മാധ്യമങ്ങൾ പിടികൂടുമോ എന്ന ഭയത്താലാണ്.ഇങ്ങനെ ഒക്കെ ആയിട്ടും ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നവരും കൊടുക്കുന്നവരു ഉണ്ട്. ഒരിക്കൽ കൊച്ചി കോർപ്പറേഷനിൽ ലൈസൻസിനു വേണ്ടി അപേക്ഷിച്ചപ്പോൾ വായിൽ കൊള്ളാത്ത ലൈസൻസ്ഫീയും അത് ശെരിയാക്കണമെങ്കിൽ കൈക്കൂലിയും ആവശ്യപ്പെട്ടു.ഞാൻ കൊടുത്തില്ല. അത് കൊടുക്കാത്തതിന്റെ ദേഷ്യം ഞങ്ങൾ മാലിന്യങ്ങൾ പുറത്തിട്ടു എന്ന പേരിൽ 25000 ഫൈൻ ഇട്ടു.വാസ്തവത്തിൽ ഞങ്ങൾ അങ്ങിനെ ഒരു മാലിന്യം അവിടെ ഇട്ടിട്ടില്ലായിരുന്നു. അത് എനിക്ക് തെളിയിക്കാനായതും ഞങ്ങൾക്ക് അല്പം രാഷ്ട്രീയ ബന്ധമുള്ളതിനാലും വായിൽ കൊള്ളാത്ത തുക 500ൽ ഒതുങ്ങുകയും. അത് അവർ സ്വന്തം കയ്യിൽ നിന്നെടുത്ത് അടച്ച് ഞങ്ങളെ ഏല്പിച്ച ചരിത്രവും ഉണ്ടായി.

Anonymous said...

I've a doubt. Isn't it illegal to pay bribes? If that's the case, by admitting we paid bribe, we won't be liable for penalty under IPC? Or if they won't consider admission in such sites as enough proof then isn't it pointless? Coz unless the criminals who ask for bribes are punished it will thrive. Venting your anger against the whole system won't do much good. This is a very less informed opinion. So pardon if I am talking rubbish. Thank you.

അവര്‍ണന്‍ said...

ഇന്ത്യയിലെ അഴിമതിയുടെ സിംഹ ഭാഗവും നടക്കുന്നത് പ്രതിരോധ മേഖലയിലാണ്. 'രാജ്യ രക്ഷ' എന്ന ഉമ്മാക്കി കാണിച്ചു ഇവിടെ നടക്കുന്ന ഒരു കച്ചവടവും പൊതു പരിശോധനയില്‍ വരില്ല. ജന പ്രതിനിധി സഭകളോട് യാതൊരു ഉത്തരവാദിത്തവും വേണ്ടാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാട് ആഭ്യന്തര സുരക്ഷ എജെന്സികള്‍ നമ്മുടെ നാട്ടിലുണ്ട്. പെന്‍ഷന്‍ പറ്റിയ പല പട്ടാള നേതാക്കളും ബെങ്ങലൂരിന്റെ സുഖ ശീതളിമയില്‍ ജീവിക്കുന്നത് അഴിമതി നടത്തി ഉണ്ടാക്കിയ പണം കൊണ്ടാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"കേരളത്തില്‍ ആരും കൈക്കൂലി ചോദിക്കില്ല, ആര്‍ ടി ഓയില്‍ തന്നെ കൈക്കൂലി കൊടുക്കാതെ ഡോക്യുമെണ്റ്റ്സ്‌ ശരിയാണെങ്കില്‍ കാര്യം നടക്കും"

ഇത് ഏറ്റവും വലിയ തമാശ ആയിട്ടെ എനിക്ക് തോന്നുന്നുള്ളൂ.ഒന്നുകില്‍ കൈക്കൂലി നേരിട്ട് കൊടുക്കണം. അല്ലെങ്കില്‍ നല്ല രാഷ്ട്രീയ സ്വാധീനം വേണം. അതുമല്ലെങ്കില്‍ അധോലോക ബന്ധം. അല്ലാതെ എവിടെയും രക്ഷയില്ല. പ്രത്യകിച്ചു ഗള്‍ഫുകാര്‍ക്ക്.

പ്രവാസി said...

നമുക്കും ഇതുപോലെ ഒന്നു ഉണ്ടാക്കണം, ഞാൻ റെഡി.ക്യ്ക്കൂലി കൊടുത്ത കാര്യം ഒന്ന് അപ് ഡേറ്റ് ചെയ്യണം…അത്രേയുള്ളൂ. നമ്മുടെ നാട് നന്നായിക്കോളും.ആശംസകൾ...

Anonymous said...

പ്രിയപ്പെട്ട സുകുമാരന്‍ സര്‍ , തമിള്‍ നാട്ടില്‍ പഠിക്കാന്‍ പോയിരുന്ന എനിക്ക് ഉണ്ടായ ഒരു അനുഭവം പറയട്ടെ, കൂടെ പഠിച്ചിരുന്ന ഒരു തമിള്‍ പയ്യന്‍ ഞങ്ങളുടെ റൂമില്‍ വന്ന് മൂന്നു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. പോലീസ് കേസ് ആയപ്പോ എസ്.ഐ അത് ഒതുക്കി തീര്‍ക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചത്‌.പരാതി ഇംഗ്ലീഷില്‍ എഴുതിയാല്‍ പോര തമിഴില്‍ തന്നേ എഴുതണം എന്ന് പറഞ്ഞു ഞങ്ങളെ ആദ്യം തന്നേ ബുദ്ധിമുട്ടിച്ചു.പിന്നെ ആളെ ഞങ്ങള്‍ കാണിച്ചു കൊടുത്തപ്പോ അവന്റെ കയില്‍ നിന്നും ഞങ്ങളുടെ ഫോണുകള്‍ വാങ്ങി തന്നു.(ഫോണിന്റെ സീരിയല്‍ നമ്പറുകള്‍ ഞങ്ങളുടെ കൈ വശം ഉണ്ടായിരുന്നത് കൊണ്ട് മാത്രം).കേസ് എടുക്കാതിരിക്കാന്‍ അവന്റെ കയില്‍ നിന്നും നല്ല ഒരു തുക പോലീസ് വാങ്ങിയെന്ന് പിന്നീട് അറിഞ്ഞു.ഫോനെ തന്നിട്ട ഞങ്ങളെ ഭീഷണി പെടുത്തി, ഫോണെ കളഞ്ഞു പോയതാണെന്നും ഒരു വഴി പോക്കന്‍ അത് തിരികെ തന്നു എന്നും എഴുതി വാങ്ങി.ചെലവ് എന്ന പേരില്‍ ഒരാള്‍ ആയിരം രൂപ വീതം കൊടുക്കാന്‍ പറഞ്ഞു..ഇല്ല എന്ന് പറഞ്ഞപ്പോ ഉള്ളത് തരാന്‍ പറഞ്ഞു.ഒടുവില്‍ അഞ്ഞൂറ് രൂപ കൊടുത്തിട്ടേ പോരാന്‍ കഴിഞ്ഞുള്ളു..
ബ്ലോഗ്‌ ലോകത്തില്‍ അത്ര പരിചയമില്ല എനിക്ക്..സര്‍ എന്‍റെ ബ്ലോഗ്‌ വായിച്ചു വേണ്ട നിര്‍ദേശങ്ങള്‍ തന്നു സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു..

fictionhead said...

Hey Sukumaran

Greetings from I Paid a Bribe!
Thanks for featuring us on your blog and spreading the word. Great work!

Regards
IPAB

Sheetal Shaffiq said...

Bribing became a way of life.But how we can reduce that in current society?
i mean in realistic sense.

My suggestion for long-term will be teaching our children values and also we need to follow those values.

What abt short-term goals?
Maybe Voice against bribing

FAST LOAN OFFER said...

BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric