അങ്ങനെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ആളുകൾ ഒഴുകാൻ തുടങ്ങി. കേരളത്തിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പോടുകൂടി ഒറ്റക്കക്ഷി ഭരണം നിലവിൽ വരും. സംസ്ഥാന ഭരണം നമുക്ക് അയ്യഞ്ച് കൊല്ലത്തേക്ക് വെച്ച് മാറി അനുഭവിക്കാമെന്ന് ശ്രീ.ഉമ്മൻ ചാണ്ടിയും സഖാവ് പിണറായി വിജയനും തമ്മിൽ പരസ്പരമുള്ള കരാർ രണ്ട് മുന്നണികളിലെയും അണികൾ പൊളിച്ചടുക്കാൻ പോവുകയാണു. ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പകൽ പോലെ എല്ലാവർക്കും വ്യക്തമായിരുന്നെങ്കിലും ജനങ്ങളുടെ മുന്നിൽ വേറെ വഴികൾ ഉണ്ടായിരുന്നില്ല.
നിലവിലെ പാർട്ടി വിട്ട് എവിടെയാണു പോവുക എന്ന ചിന്തയിൽ മരവിച്ച മനസ്സുമായി അതാത് പാർട്ടികളിൽ ചടഞ്ഞിരിക്കുകയായിരുന്നു ആളുകൾ. മാർക്സിസ്റ്റ് പാർട്ടി വിട്ട് അതിലെ അനുഭാവികൾ എങ്ങോട്ടേക്കാണു പോവുക? ബി.ജെ.പി.യിൽ പോകാൻ പറ്റുമോ. കോൺഗ്രസ്സിൽ പോകാൻ പറ്റുമോ? അങ്ങനെ പോയിട്ട് എന്ത് കിട്ടാനാണു? അത്കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ മാർക്സിസ്റ്റുകാർ മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസ്സുകാർ കോൺഗ്രസ്സ് പാർട്ടിയിലും കഴിഞ്ഞുകൂടുകയായിരുന്നു. അവർക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഓരോ പാർട്ടിയും നിലനിന്നുപോകുന്നത് ആളുകളുടെ ഈ "തമ്മിൽ ഭേദം തൊമ്മൻ" എന്ന മനോഭാവത്തിന്റെ പുറത്തായിരുന്നു. ഇപ്പോൾ എന്താണു സംഭവിച്ചത്? ഇപ്പോൾ ഏത് പാർട്ടിക്കാരനും പാർട്ടിയില്ലാത്തവർക്കും ഏത് മതക്കാർക്കും മതമില്ലാത്തവർക്കും വൈമനസ്യമില്ലാതെ കടന്നു ചെല്ലാൻ ഒരു പാർട്ടി അല്ലെങ്കിൽ ഒരു പ്രസ്ഥാനം ഉദയം ചെയ്തിരിക്കുന്നു. അതാണു ആം ആദ്മി പാർട്ടി. അങ്ങനെ സാറ ജോസഫും ഒ.വി.ഉഷയും കെ.എം.ഷാജഹാനും സി.ആർ.നീലകണ്ഠനും സി.കെ.ജാനുവും ഗീതാനന്ദനും തുടങ്ങി സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിച്ചവർക്ക് ഒരുമിക്കാൻ ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുങ്ങിയിരിക്കുന്നു.
ഇങ്ങനെ വരുന്നവർക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. സമൂഹം നവീകരിക്കുക. കുറച്ചുകൂടി ആലങ്കാരികമായി പറഞ്ഞാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുക, മാനവീകരിക്കുക. ആം ആദ്മിയിൽ ചേർന്നുകൊണ്ട് സാറ ജോസഫ് നൽകിയ സന്ദേശം വളരെ വ്യക്തമാണു. ആം ആദ്മിയിലേക്ക് കടന്നുവരുന്നവർ സ്വാതന്ത്ര്യസമരകാലത്തെ കോൺഗ്രസ്സുകാരനാവുക, ആദ്യകാല കമ്മ്യൂണിസ്റ്റുകാരാവുക. ഈ സന്ദേശത്തിന്റെ സത്ത ഉൾക്കൊണ്ടവരായിരിക്കും ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരിക.
ചില ദോഷൈകദൃക്കുകൾ ആം ആദ്മിയിലേക്ക് പല അലവലാതികളും കടന്നുവരും എന്ന് പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നുണ്ട്. ആം ആദ്മി ഒരു മഹാപ്രവാഹമായി ഉരുവെടുക്കുമ്പോൾ ചില കള്ളനാണയങ്ങൾ ഇതിൽ കടന്നുകൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അത്തരക്കാർക്ക് ആം ആദ്മി മൂവ്‌മെന്റിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. കുറെക്കാലമെങ്കിലും ഈ പാർട്ടി സ്വാതന്ത്ര്യപൂർവ്വ കോൺഗ്രസ്സും ആദ്യകാല കമ്മ്യൂണിസ്റ്റുമായി നമ്മുടെ രാജ്യത്തെ നവീകരിക്കുക തന്നെ ചെയ്യും. അത് തന്നെ ധാരാളമല്ലേ.
അത്കൊണ്ട് ഇനിയുള്ള നാളുകളിൽ മാർക്സിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂട്ടത്തോടെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ഒഴുകി വരാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്. അതിന്റെ ഫലം ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ കാണാൻ കഴിയും.