നാരായണന്‍ കൃഷ്ണന് ഒരു വോട്ട് നല്‍കൂ ....

യാത്രകള്‍ അത് എവിടേക്കായാലും നമുക്ക് തിരക്ക് പിടിച്ചതാണ്. ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരുക എന്ന മനസ്സിന്റെ വെപ്രാളമാണ് തിരക്ക് എന്ന മാനസികാവസ്ഥ.  അങ്ങനെ യാത്ര ചെയ്യുമ്പോള്‍ റോഡ് സൈഡിലും  ഫൂട്ട് പാത്തിലും ഒക്കെ ചില മനുഷ്യക്കോലങ്ങളെ നാം കാ‍ണാറുണ്ട്.  മാനസികമായി സമനില തെറ്റിയവരാണ് അവരില്‍ പലരും. എല്ലാവരും കണ്ടിരിക്കാന്‍ ഇടയുള്ളത്കൊണ്ട് അവരുടെ രൂപത്തെ പറ്റി വര്‍ണ്ണിക്കേണ്ടതില്ല.  എന്നാല്‍ ഒരു നോക്ക് കാണുന്നു എന്നല്ലാതെ അവരെ പറ്റി നമ്മളാരും കൂടുതല്‍ ചിന്തിക്കാറില്ല.  വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങള്‍ക്കപ്പുറം അവരും  മനുഷ്യരാണ് എന്ന ചിന്ത നമ്മില്‍ പലരെയും അലട്ടാറില്ല എന്നതല്ലേ വാസ്തവം.  എന്നാല്‍  അത്തരത്തില്‍ ഒരു നോട്ടം നാരായണന്‍ കൃഷ്ണന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.

നാരായണന്‍ കൃഷ്ണന്റെ ഇപ്പോഴത്തെ വയസ്സ് 29.  2002 ല്‍  ഇരുപതാമത്തെ  വയസ്സില്‍  മധുര കാമരാജര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ ഗോള്‍ഡ് മെഡലോടുകൂടി ബിരുദപഠനം പൂര്‍ത്തിയാ‍ക്കിയ ഉടനെ താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ  ബാംഗ്ലൂര്‍ ശാഖയില്‍ ചീഫ് ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചു.  പാചകകലയിലും ജോലിയിലും  നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു.  ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ .  ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി.  പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം  മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര.  ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്.   ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത്  ഇങ്ങനെ :  I saw a very old man eating his own human waste for food.  It really hurt me so much. I was literally shocked for a second. After that, I started feeding that man and decided this is what I should do the rest of my lifetime.

നാരായണന്‍ കാര്‍ നിര്‍ത്തി , അടുത്തുള്ള  ഒരു  ഹോട്ടലില്‍ പോയി കുറച്ച് ഇഡ്ഡലി വാങ്ങിക്കൊണ്ടുവന്ന് ആ വൃദ്ധന് കൊടുത്തു.  നിമിഷനേരം കൊണ്ട് ആ ഇഡ്ഡലി മുഴുവന്‍ വാരിവിഴുങ്ങി അയാള്‍ നാരായണനെ നോക്കി. ആ വൃദ്ധന്റെ കണ്ണുകളില്‍ കണ്ണീര്‍ .  എന്നിട്ട് കൈ തന്റെ മുഷിഞ്ഞ വസ്ത്രത്തില്‍ തുടച്ച് അയാള്‍ നിര്‍വ്വികാ‍രതയോടെ അങ്ങ് ആകാശത്തിന്റെ വിദൂരതകളിലേക്ക് നോക്കി.  ഒന്നും മിണ്ടിയില്ല,  നന്ദി എന്ന് ഒരു വാക്ക് പറഞ്ഞില്ല.  അയാളുടെ ലോകത്തില്‍ വാക്കുകളോ നന്ദി പോലുള്ള വികാരങ്ങളോ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അയാള്‍ക്ക് നമ്മെപ്പോലെയുള്ള മനസ്സ് ഇല്ലല്ലൊ.   ആ വൃദ്ധന്‍ മനസ്സിന്റെ  സമനില തെറ്റിയ ആളാണെന്ന് മനസ്സിലായപ്പോള്‍ നാരായണന് എന്തോ ഒരു ഉള്‍‌വിളി അനുഭവപ്പെട്ടു.

കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ  നാരായണന്റെ മനസ്സില്‍ നിന്ന് ആ ദൃശ്യം മാഞ്ഞുപോകുന്നില്ല.  ഉച്ചയ്ക്ക്  തൈര്ചോറ് ഒരു പൊതിയാക്കി എടുത്ത്കൊണ്ട് പോയി അവന്‍ ആ വൃദ്ധന് കൊടുക്കുന്നു.  അതും നിര്‍വികാരമായി വാങ്ങി അയാള്‍ തിന്നു.  നാരായണന്റെ മനസ്സ് ആ വൃദ്ധനില്‍ തന്നെ തറഞ്ഞുനിന്നു.  ഈ സംഭവത്തെ പറ്റി നാരായണന്‍ പിന്നീട് ഓര്‍ക്കുന്നത് ഇങ്ങനെ:  ആ‍ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സ്വന്തം സഹോദരന്മാരില്‍ ഒരാള്‍ ഇങ്ങനെ  ശോചനീയമായ നിലയില്‍ നരകിക്കുമ്പോള്‍ ഞാന്‍ വിദേശത്ത് ജോലിക്ക് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് തോന്നി.  നാട്ടില്‍ തന്നെ താമസിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.  ആദ്യമായി ആ വൃദ്ധന്  ഭക്ഷണം നല്‍കാനും  നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് , മുടി വെട്ടിക്കൊടുത്ത് പരിചരിക്കാനും തുടങ്ങി.  അങ്ങനെ  നേരത്തെ ഉണ്ടായ ഉള്‍‌വിളിയുടെ പ്രേരണയെന്നോണം  ഒരു ദൌത്യം ഏറ്റെടുക്കാന്‍ നാരായണന്‍ സന്നദ്ധനായി.

പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താന്‍ വേണ്ടി  2003ല്‍  അക്ഷയ എന്ന പേരില്‍ ഒരു ട്രസ്സ് രൂപീകരിച്ചു.  ഇന്ന്  നാരായണനും ട്രസ്റ്റ്  അംഗങ്ങളും പുലര്‍ച്ചയ്ക്ക് നാല് മണിക്ക് എഴുന്നേറ്റ്  സ്വന്തമായി ഭക്ഷണം പാ‍കം ചെയ്ത് പൊതികളിലാക്കി  170ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനത്തില്‍ ചെന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.  ഓരോ ദിവസവും  നാനൂറോളം , തെരുവില്‍ അലയുന്ന അഗതികള്‍ക്കും  നിരാലംബര്‍ക്കുമാണ്  ഇങ്ങനെ ആഹാരം നല്‍കി വരുന്നത്.

ഭക്ഷണപ്പൊതി എത്തിക്കുന്നതില്‍ തീരുന്നില്ല നാരായണന്റെ ചുമതലകള്‍ . ചിലര്‍ക്ക് അതെടുത്ത് കഴിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക്  കുട്ടികളെയെന്ന പോലെ ചോറ് ഊട്ടി വെള്ളവും കുടിപ്പിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളൂ.   ആഹാരം കൊടുത്ത് വിശപ്പ് ശമിപ്പിക്കുന്നതിലും തീരുന്നില്ല നാരായണന്റെ കര്‍ത്തവ്യം.


മുടിയും താടിയും വളര്‍ന്ന്  കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളോടെയും കാണപ്പെടുന്നവരെ സ്വന്തം വാഹനത്തില്‍ കയറ്റി തന്റെ പാര്‍പ്പിടത്തില്‍ കൊണ്ട് വന്ന്  താടിയും മുടിയും വെട്ടി കുളിപ്പിച്ച് , അലക്കിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മനുഷ്യനാക്കിയേ വിടുകയുള്ളൂ.ചിലര്‍ക്ക്  തന്നെ ഇങ്ങനെ വൃത്തിയായി കാണുമ്പോള്‍ മുഖത്ത് ഒരു തരം നാണം തോന്നാറുണ്ടത്രെ.  ആ നാണം കാണുമ്പോള്‍ നാരായണനും നിര്‍വൃതി.

ഇത് വരെയിലും  പത്ത് ലക്ഷത്തില്‍ അധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി നമ്മള്‍ എന്തെങ്കിലും  നല്ല കാര്യങ്ങള്‍ ചെയ്താല്‍ നന്ദി പ്രതീക്ഷിക്കരുത് എന്ന് പറയാറുണ്ട്. എന്നാല്‍ അതൊരു ഭംഗിവാക്കാണ്. എന്ത് ചെയ്താലും ആരും നന്ദി പ്രതീക്ഷിക്കും. ഇവിടെ നാരായണനും സംഘത്തിനും അങ്ങനെ നന്ദി പ്രതീക്ഷിക്കാന്‍ തീരെ വകയില്ല. എന്തെന്നാല്‍ അവര്‍  പരിചരിക്കുന്നവരില്‍ ഭൂരിഭാഗവും നന്ദി പറയാന്‍ അറിയാത്ത മാനസികരോഗികളാണ്.  ഇത് തനിക്ക്  എന്തെന്നില്ലാത്ത ആത്മസംതൃപ്തി നല്‍കുന്നു എന്നാണ് നാരായണന്‍ പറയുന്നത്. താന്‍ പാകം ചെയ്ത് നല്‍കുന്ന ഭക്ഷണം  കഴിച്ച്  അവരുടെ മുഖത്ത്  തെളിയുന്ന സമാധാനമുണ്ടല്ലോ അത് കാണുമ്പോള്‍  ജീവിതത്തിന്റെ സാഫല്യമാണ് താന്‍ അനുഭവിക്കുന്നത് എന്നാണ് നാരായണന്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇത്രയും വായിക്കുമ്പോഴേക്കും  നമ്മുടെയിടയില്‍  ഇങ്ങനെയും ഒരു ചെറുപ്പക്കാരന്‍ ജീവിയ്ക്കുന്നുണ്ടല്ലോ എന്ന് അതിശയം  തോന്നുണ്ടോ?  എങ്കില്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ നാരായണന്‍ കൃഷ്ണന് ഒരു വോട്ട് ചെയ്യാന്‍ സമയമായി.  CNN ചാനല്‍ ഓരോ വര്‍ഷവും  ലോകത്ത് പത്ത് പേരെ ഹീറോകളായി തെരഞ്ഞെടുക്കുന്നുണ്ട്.  സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് ഇങ്ങനെ പത്ത് പേരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ നൂറോളം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച പതിനായിരത്തിലധികം നോമിനേഷനുകളില്‍ നിന്നാണ് പത്ത് പേരെ തെരഞ്ഞെടുത്തത്.  ഈ പത്ത് പേരില്‍ നിന്ന്  ജനങ്ങളുടെ വോട്ടെടുപ്പിലൂടെ ഒന്നാം സ്ഥാനത്തേക്ക്  ഒരാളെ തെരഞ്ഞെടുക്കും.  2010 ലെ നമ്പര്‍ വണ്‍ ഹീറോവിനെ തെരഞ്ഞെടുക്കാന്‍ CNN കണ്ടെത്തിയ പത്ത് പേരില്‍ നമ്മുടെ നാരായണന്‍ കൃഷ്ണനുമുണ്ട്.

ഒരു പക്ഷെ നാരായണന്‍ കൃഷ്ണന്‍ ടോപ് വണ്‍ ഹീറോ ആയി തെരഞ്ഞെടുക്കപ്പെടുകയാ‍ണെങ്കില്‍ അതിന്റെ പെരുമ ചാനലിനായിരിക്കും.  ഹീറോ ആകുന്നതില്‍ നാരായണന് പെരുമയൊന്നും ലഭിക്കാനില്ല. എന്നാല്‍ നാരായണന്‍ കൃഷ്ണന്‍ ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ എത്രയോ അഗതികള്‍ക്ക്  ആശ്രയമാകുന്ന തരത്തില്‍ അക്ഷയ ട്രസ്റ്റ്  ഒരു  വന്‍‌വൃക്ഷമായി വളരാന്‍ ഈ അംഗീകാരം ഉപകരിച്ചേക്കാം.  അതിനാണ് നിങ്ങള്‍ വോട്ട് ചെയ്യേണ്ടത്.  നവമ്പര്‍ 18 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.

വോട്ട് ചെയ്യാനുള്ള  സൈറ്റ്  :       http://heroes.cnn.com/vote.aspx

ഇത്  അക്ഷയ ട്രസ്റ്റ്             :       http://www.akshayatrust.org/

46 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നാരായണ്‍ കൃഷ്ണന്മാര്‍ സമൂഹത്തില്‍ അല്പമെങ്കിലും ഉള്ളതാണ് ഈ ലോകം നിലനില്‍ക്കാന്‍ കാരണം.
പേരോ പെരുമയോ ലൌകികതാലപര്യങ്ങളോ ആഗ്രഹിക്കാതെ മാനവസേവ ചെയ്യുന്നവര്‍ അത്യപൂവമാണ്.
വോട്ട് ഇപ്പഴേ ചെയ്തു.
പരിചയപ്പെടുത്തിയതിനു നന്ദി

ബിജു ചന്ദ്രന്‍ said...

Thanks a lot for the article. I gave the vote.

ഇന്ത്യന്‍ said...

സുകുമാരന്‍ സര്‍,

ഈ വലിയ മനസ്സുകള്‍ക്കിടയില്‍ നമ്മള്‍ എത്ര ചെറുതാണ് എന്ന് ഓര്‍മ്മിപ്പിച്ചതിനു നന്ദി.

ജനാര്‍ദ്ദനന്‍.സി.എം said...

വോട്ടു ചെയ്തു. സൂചനകള്‍ക്ക് നന്ദി

ലീല എം ചന്ദ്രന്‍.. said...

നാരായണന്‍ കൃഷ്ണനെപ്പോലെ ആകാന്‍ കഴിയില്ലെങ്കിലും ഓരോട്ടെങ്കിലും ചെയ്യാന്‍ എനിക്ക് കഴിയുന്നതില്‍ സന്തോഷം .ഈ
പരിചയപ്പെടുത്തലിന് നന്ദി.

Chethukaran Vasu said...

അയാള്‍ക്ക്‌ വോട്ട് ചെയ്തില്ലെങ്ങില്‍ പിന്നെ വേറെ ആര്‍ക്കാണ്‌ വോട്ട് ചെയ്യേണ്ടത് .. എന്റെ ഒരെണ്ണം കൂടെ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .. എന്തായാലും ഒരു നല്ല കാര്യം ഇന്ന് ചെയ്യിപ്പിച്ചതിനു സുകുമാരേട്ടന് നന്ദി .!

hafeez said...

ഒരാള്‍ക്ക്‌ എത്ര തവണ വേണമെങ്കിലും വോട്ടുചെയ്യാമെന്നു തോന്നുന്നു. ഞാന്‍ രണ്ടെണ്ണം ചെയ്തു :)

ASHIL PRABHAKAR said...

വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്..
ഇത് പോലെയുള്ള സന്മനസുകള്‍ ഇനിയും ഉണ്ടാകട്ടെ ...
ഈ യാന്ത്രിക ജീവിതത്തിനിടയില്‍ ഒരു നിമിഷമെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറ്റിയല്ലോ ..
സുകുമാരേട്ടന് നന്ദി .... നാരായണന്‍ കൃഷ്ണനു നന്ദി ....

രമേശ്‌അരൂര്‍ said...

നാരായണന്‍ കൃഷ്ണന് മാത്രമല്ല ഇത്തരം ഒരു പോസ്ടിട്ട സുകുമാരന്‍ സാറിനും എന്റെ വോട്ടുണ്ട് ..:)

ഒരു നുറുങ്ങ് said...

വിശുദ്ധ വേദം പറയുന്നു :
لا نريد منكم جزاء ولا شكورا
“...നിങ്ങ്ളില്‍ നിന്ന് പ്രതിഫലമൊ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല...”
(അദ്ധ്യായം-76,സൂക്തം-8).
അഗതികള്‍ക്കും,അനാഥര്‍ക്കും ബന്ധിതര്‍ക്കുമൊക്കെ
വയര്‍ നിറച്ച് ആഹാരം നല്‍കാന്‍ പ്രേരണ നല്‍കിക്കൊണ്ട്,ഇത്തരം സല്‍പ്രവര്‍ത്തനങ്ങളില്‍
മുഴുകുന്നവര്‍ അവരുടെ ഈ കര്‍മ്മത്തിന്‍ പ്രതിഫലമോ എന്നല്ല കേവല നന്ദിവാക്ക് പോലുമോ ഒട്ടും പ്രതീക്ഷിക്കരുതെന്ന നിര്‍ദേശം നാരായണ്‍ കൃഷ്ണനിലൂടെ സാക്ഷാല്‍കൃതമാവുന്നല്ലോ..യഥാര്‍ത്ഥത്തില്‍ ഇത്തരം മനുഷ്യസ്നേഹികളുടെ നല്ല മനസ്സാണ്‍ നന്മയുടെ പ്രേരകശക്തിയെന്ന് നാം തിരിച്ചറിയുന്നു.
ഇതാ ഒരു വോട്ട്.
അവാര്‍ഡിന്‍ വേണ്ടി നിര്‍ദേശിക്കപ്പെട്ട ബാക്കി ഒമ്പത് പേരില്‍ ചിലരേയെങ്കിലും കെ.പി.എസ് ഇനിയും പരിചയപ്പെടുത്താ തുനിഞ്ഞെങ്കില്‍ നന്നായിരുന്നു.

ആശംസകള്‍.

കൂടപ്പിറപ്പ് said...

...)

മേൽപ്പത്തൂരാൻ said...

ഇങ്ങനെ യുള്ള മഹാമനസ്ക്കർക്കു മുമ്പിൽ നാം ഒന്നുമല്ലാത്ത സ്ഥിതിക്ക്.ഒരുവോട്ടെങ്കിലും ചെയ്തില്ലങ്കിൽ പിന്നെന്ത്വാ?
സുകുമാരേട്ടന് നന്ദി ....:(

mazhanaarukal said...

നാരായണൻ കൃഷ്ണനെ പരിചയപ്പെടുത്തിയതിന് നന്ദി.

ഷെബു said...

കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. നാരായണനെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. ബ്ലോഗ്ഗിനെ ഇത്ര ഉപകാരപ്രദമായ ഒരു മാധ്യമമാക്കി മാറ്റിയ കെ പി എസിന് ഭാവുകങ്ങള്‍. .

kARNOr(കാര്‍ന്നോര്) said...

ഒരാഴ്ച മുൻപേ വോട്ടുചെയ്തു.. എന്റെ ചെറുബ്ലോഗിൽ വോട്ടിന് ആഹ്വാനവും ചെയ്തിരുന്നു.

ആദി കിരണ് ‍|| Adhi Kiran said...

മഹാനായ വ്യക്തി...!
മഹത്തായ വ്യക്തിത്വം...!!
യഥാര്‍ത്ഥ ഹീറോ...!!!
വോട്ട്‌ ചെയ്തു...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

തീര്‍ച്ചയായും ഷെബു , നാരായണന്‍ കൃഷ്ണനെ ഒന്ന് കാണാന്‍ താല്പര്യം തോന്നു. കോണ്ടാക്‍റ്റ് നമ്പര്‍ ഉണ്ട്. നെറ്റില്‍ നിന്ന് കിട്ടിയത്കൊണ്ട് പരസ്യപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു:

0452 4353439 / 2587104 മൊബൈല്‍:+91 98433 19933

ബ്ലോഗ് എന്ന മാധ്യമത്തിന് പോസിറ്റീവായി പ്രയോജനപ്പെടുത്താന്‍ നിരവധി സാധ്യതകളാണ് ഉള്ളത്.

കമന്റ് എഴുതിയവര്‍ക്കും വോട്ട് രേഖപ്പെടുത്തിയവര്‍ക്കും നന്ദി.

SONY.M.M. said...

എന്‍റെ വോട്ട് നാരായണന്‍ കൃഷ്ണന്

സലാഹ് said...

നേരത്തേ ചെയ്തു. നന്ദി

ജോഷി പുലിക്കൂട്ടില്‍ . said...

nice blog . thanks kps .
can i give this news to uk online papers so many readers wil give vote to him. is it ok to take news from ur blog? just give a reply
thanks

അങ്കിള്‍ said...

രണ്ടു ദിവസം മുമ്പ് ഇത് വേറൊരിടത് കണ്ടു. വോട്ടും രേഖപ്പെടുത്തി.

ഈ സല്‍കര്‍മങ്ങള്‍ ചെയ്യുവാനുള്ള വരുമാനം ഇപ്പോള്‍ എങ്ങിനെ ഉണ്ടാക്കുന്നു എന്ന് മാത്രം ഒരിടത്തും പറഞ്ഞു കണ്ടില്ല. രണ്ടു വരി അത് കൂടി എഴുതിയാല്‍ ലേഖനം പൂര്‍ണമായി.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ അങ്കിള്‍ , മാഷേ 2003 മുതല്‍ അക്ഷയ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത് എന്ന് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലൊ. വിസ്തരിച്ചില്ല എന്നേയുള്ളൂ. താങ്കള്‍ക്കും സംഭാവന നല്‍കാം :)

Dilse said...

Thank you so much sir, I have forwarded the link to all my friends and asked them to vote

IndianSatan.com said...

വോട്ട് ചെയ്തു, ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു, എല്ലാവര്ക്കും ഈ പോസ്റ്റിങ്ങ്‌ അപ്പാടേ മെയില്‍ ചെയ്തു,
അണ്ണാന്‍ കുഞ്ഞിനും തന്നാല്‍ ആയത് എന്നാണല്ലോ!!

ചിന്തകന്‍ said...

നാരായണന് ഒരു വോട്ട് ചെയ്യാന്‍
വൈകിപോയതില്‍ ക്ഷമ ചോദിക്കുന്നു.
ഇനി മുതല്‍ എല്ലാം വോട്ടും
നാരായണന് തന്നെ.

സുശീല്‍ കുമാര്‍ പി പി said...

ഈ പരിചയപ്പെടുത്തലിന്‌ നന്ദി സുകുമാരന്‍ ചേട്ടാ..

SWAM said...

വോട്ട് ചെയ്തു
പിന്നെ ഒരു തോന്നല്‍
നമ്മുടെ ഹീറോ യെക്കാള്‍ ഹീറോ ആയിരിക്കുമോ മറ്റുള്ളവര്‍
എല്ലാ ഹീറോ മാരുടെയും നന്മകള്‍ സഭലമാവട്ടെ

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ വോട്ടൊക്കെ എപ്പോ..ചെയ്തു !
ഈ സംഗതി മലയാളീകരിച്ച് സുന്ദരമായി വിവരിച്ചതിന് അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

Shukoor Cheruvadi said...

വളരെ നല്ല പോസ്റ്റ്‌. ഭൂമിയില്‍ നന്മ വിതക്കലാവട്ടെ നമ്മുടെ കടമ. അടി പിടി കൂടി സമയം കലയുന്നതിനേക്കാള്‍ എത്രയോ നല്ലത് അത് തന്നെ. മലപ്പുറം ജില്ലയിലെ മറ്റൊരു മനുഷ്യ സ്നേഹിയെ ഇവിടെ പരിചയപ്പ്ടുതിയിട്ടുണ്ട്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ലിങ്കിന് നന്ദി ഷുക്കൂര്‍ , ഞാന്‍ ആ പോസ്റ്റ് വായിച്ചു. Helping hands are holier than praying lips... എത്ര ഉദാത്തമായ വാക്കുകള്‍ !

sherriff kottarakara said...

ഞാനും വോട്ട് ചെയ്തു.
ലോകമെങ്ങും നാരായണ്‍ കൃഷ്ണന്മാരാല്‍ നിറയട്ടെ! എല്ലാ മനസുകളിലും നന്മ വിരിയട്ടെ. സഹജീവിക്കു കാരുണ്യം പകര്‍ന്നു കൊടുക്കട്ടെ.

shajiqatar said...

വോട്ടു ചെയ്തു .

BorN said...

Thanks for the post and remaind for vote... go ahead for .....

NASAR MAZHAVILLU said...

മഹാനായ നാരായണനു ഒരു വോട്ട് ചെയ്യുന്നതിനു വളരെ സന്തോഷം പക്ഷേ മറ്റുള്ള 9 പേരെ അറിയാതെ വോട്ട് ചൈതാൽ തെറ്റായി പോകുമോ എന്ന് ഒരു ഭയം. എന്തായലും നാരായണന്റെ കർമ്മ മണ്ഡലത്തെ നമുക്ക് സഹായിക്കാം

manojmaani.com said...

ആശംസകള്‍

യൂസുഫ്പ said...

ഒന്നല്ല രണ്ടു തവണ ഞാൻ വോട്ട് ചെയ്തു.നന്ദി സുകുമാർജി. അനില എന്നൊരു സ്ത്രീയും അവരുടെ ഭർത്താവും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇങ്ങനെ ജീവകാരുണ്യപ്രവർത്തനം ചെയ്യുന്നതിന്റെ ദൃശ്യം വി.കെ ശ്രീരാമന്റെ വേറിട്ടകാഴ്ചകളിലൂടെ നമ്മുടെ ബ്ലൊഗറായ മുംസി ജനങ്ങളിലേക്ക് എത്തിച്ചിരുന്നു കൈരളി ചാനലിലൂടെ.oritam.blogspot.com എന്നാണ് അദ്ദേഹത്തിന്റെ URL.

ഉമ്മുഅമ്മാർ said...

ഇങ്ങനെയുള്ള നന്മ നിറഞ്ഞവർക്കു ആരും വോട്ട് കൊടുക്കില്ല അതാൺ ഇന്നത്തെ ലോകം .. നല്ലൊരു പോസ്റ്റ് നന്മ നിറഞ്ഞ ഇങ്ങനെയുള്ള ആളുകളേ പരിചയപ്പെടുത്താൻ വേണ്ടി ശ്രമിച്ചതിനു പ്രത്യേകം അഭിനന്ദനമർഹിക്കുന്നു....

Reaz said...

voted and forwarded...

Thanks KPS

ദെര്‍ദുക്കുനി said...

ഞാനും വോട്ടി ....

കുസൃതി | KUSRTHY | said...

നമുക്കിടയില്‍ നിന്നും ആയിരം നാരായണന്‍ ക്ര്‌ഷ്ണന്മാറ്‌ ഉയിറ്‌ത്തെഴുന്നേല്‍ക്കട്ടെ... ചെയ്യുന്നത് ഒന്നാണെങ്കിലും ഒരായിരം വോട്ടുകള്‍ എന്റെ മനസ്സില്‍ ഞാന്‍ ചെയ്തു കഴിഞ്ഞു

mani said...

വോട്ടു ചെയ്തു എല്ലാ മനസുകളിലും നന്മ വിരിയട്ടെ.

ജോഷി പുലിക്കൂട്ടില്‍ . said...

hai sir, check this link
http://www.britishmalayali.co.uk/innerpage.aspx?id=7657&menu=216&top=29&con=
and
http://www.pravasionline.com/news/narayanancnnvote

Mohamedkutty മുഹമ്മദുകുട്ടി said...

പോസ്റ്റിനു നന്ദി മാഷെ,വോട്ട് ചെയ്യാനെളുപ്പം. ഇത്തരം പോസ്റ്റുകള്‍ വായിക്കാന്‍ തന്നെ ഇന്നത്തെ തലമുറക്ക് മടിയായിരിക്കും. നമ്മുടെ ചുറ്റുപാടിലും ധാരാളം പേര്‍ ഭക്ഷണമില്ലാതെയും ആരാലും ശ്രദ്ധിക്കപ്പെടാതെയും കഴിയുന്നു. ഇങ്ങനെയുള്ള നാരായണ്‍ കൃഷ്ണന്മാര്‍ ഉള്ളത് ഒരാശ്വാസം തന്നെ. പരിചയപ്പെടുത്തിയതിനു നന്ദി!.

പ്രവാസം..ഷാജി രഘുവരന്‍ said...

ഈ വിശാല ഹൃദയത്തിന്റെ മുന്നില്‍ എന്ത് പറയുവാന്‍...........
മാഷെ ..വലിയൊരു കാര്യം മാഷും ചെയുതു ഇതൊക്കെ
ഞങ്ങള്‍ക്ക് അറിയിക്കുക വഴി

BETWEEN THE LINES said...

vote ചെയ്തു....ഇത്തരം ഇന്ഫറ്മേഷന് തന്നതിനു നന്ദി
kunhimuhammed

BETWEEN THE LINES said...

vote ചെയ്തു
ഇത്തരം വിവരങ്ങള് കൈമാറിയതിനു വളരെ നന്ദി.
kunhi muhammed