യാബിഗൊ സെര്‍ച്ച് എഞ്ചിന്‍

doodleഇന്റര്‍നെറ്റും  ഗൂഗിളും ഇന്ന് ഇരട്ട സഹോദരന്മാരെ പോലെയാണ്.  ഗൂഗിളില്ലെങ്കില്‍ നമുക്ക് ഇന്റര്‍നെറ്റ് കൊണ്ട് ഒരു പ്രയോജനവുമില്ല.  ഗൂഗിള്‍ എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റിന്റെ പര്യായം പോലെയായിട്ടുണ്ട്.  എത്രയോ സേവനങ്ങള്‍ നമുക്ക് ഗൂഗിള്‍ നല്‍കുന്നുണ്ടെങ്കിലും  അതില്‍ ഏറ്റവും പ്രധാനം  ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ തന്നെയാണ്.  ഗൂഗിള്‍ സെര്‍ച്ച് ഇല്ലായിരുന്നെങ്കില്‍  ഇന്റര്‍നെറ്റ് ഇത്ര വ്യാപകമാവുമായിരുന്നില്ല.  സെര്‍ച്ചിന്‍ എഞ്ചിന്‍ ഗൂഗിള്‍ മാത്രമല്ല യാഹൂ പിന്നെ  മൈക്രോസോഫ്റ്റിന്റെ  ബിങ്ങുമുണ്ട്.  ഒരേ വാക്ക് ഈ മൂന്ന്  സെര്‍ച്ച് എഞ്ചിനുകളിലും  കൊടുത്ത് സെര്‍ച്ച്  ചെയ്യേണ്ടതായ ആവശ്യം നമുക്ക് വരുന്നില്ല. എന്നാല്‍ അതിനും  ഒരു സൈറ്റ് ഉണ്ട്. അതാണ് www.yabigo.com .  യാഹൂ, ബിങ്ങ്, ഗൂഗിള്‍  എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് യാബിഗൊ.  അവിടെ പോയി  ഒരു വാ‍ക്ക് ടൈപ്പ്  ചെയ്ത് സെര്‍ച്ച് ചെയ്യാന്‍ കൊടുത്ത്  നോക്കുക. മൂന്ന് സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും  വ്യത്യസ്തമായ രീതിയില്‍ റിസല്‍ട്ട് വരുന്നത് കാണാം.

5 comments:

മുകിൽ said...

നല്ല information ആണല്ലോ. നന്ദി.

shajiqatar said...

താങ്ക്സ് :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പുതിയ അറിവിന്‌ വളരെ നന്ദി

ഇന്ത്യന്‍ said...

സുകുമാരേട്ടാ,

വ്യത്യസ്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സുകുമാരേട്ടനെ സമ്മതിച്ചിരിക്കുന്നു. ഫോട്ടോ കാണുമ്പോള്‍ പ്രായമുള്ളത്‌ പോലെ തോന്നുന്നുവെങ്കിലും യുവാക്കളെക്കാള്‍ നന്നായി അടിപൊളി വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് സുകുമാരേട്ടനെ എന്‍റെ മനസ്സില്‍ യുവാവായി കാണാന്‍ പ്രേരിപ്പിക്കുന്നു. :) :)

ഓഫ് ടോപ്പിക് ആണോ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ഇന്ത്യന്‍ , മാനസികോര്‍ജ്ജം നല്‍കുന്ന വാക്കുകള്‍ ... സ്നേഹവും നന്ദിയും :)