ഇരുട്ട് പരത്തുന്ന മാധ്യമങ്ങള്‍

വാര്‍ത്ത വായിച്ച ഒരു വായനക്കാര(രി)ന്‍  “ ബസ്സി ” ല്‍ ഇപ്രകാരം എഴുതി :  അമ്മമാരേ അച്ചന്‍ മകളോട് പെരുമാറുന്നതിലും ഒരു കണ്ണ് വേണേ എന്ന്.  എന്തിനാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ പെട്ട ഒറ്റപ്പെട്ട നെഗറ്റീവ് സംഭവങ്ങള്‍ വാര്‍ത്തയാക്കി ആളുകളെ പേടിപ്പിക്കുന്നത്.  അതൊന്നും അറിഞ്ഞിട്ടില്ലെങ്കില്‍ നമുക്ക് എന്ത് നഷ്ടമാണ് വരാന്‍ പോകുന്നത്. പിന്നെ തരക്കേടില്ല,  കുറെ പോസിറ്റീവ് വാര്‍ത്തകള്‍ക്കിടയിലാണ് ഇത്തരം നെഗറ്റീവ് വാര്‍ത്തകളും വരുന്നതെങ്കില്‍. മാധ്യമങ്ങളില്‍ നെഗറ്റീവായ വാര്‍ത്തകളേ കാണാനുള്ളൂ. ഈ മാധ്യമശൈലി ഒരു തരത്തില്‍ ഇരുട്ട് പരത്തലാണ്.  വായനക്കാരെ ഭീതിപ്പെടുത്തുക എന്നൊരു കര്‍ത്തവ്യം മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത്.  ദൃശ്യമാധ്യമങ്ങളും അത് തന്നെ ചെയ്യുന്നു. അത്കൊണ്ടാണ് ഇപ്പോഴൊക്കെ ദുരന്തങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള ആവേശം ആള്‍ക്കൂട്ടം കാണിക്കുന്നത്.  എനിക്ക് മാധ്യമക്കാരോട് അഭ്യര്‍ത്ഥിക്കാനുള്ളത്,  സുഹൃത്തുക്കളേ ഈ ലോകം ഇപ്പോഴും നന്മകളാല്‍ സമൃദ്ധം തന്നെയാ‍ണ് അത്കൊണ്ട് അത്തരം വാര്‍ത്തകള്‍ കൂടുതലായി ആളുകളെ അറിയിക്കാന്‍ ശ്രമിക്കുക. ബസ്സില്‍ ഞാന്‍ എഴുതിയ കമന്റ് താഴെ ചേര്‍ക്കാം. അത് വായിക്കുന്നതിന് മുന്‍പ് മേലേയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ ബസ്സും വായിക്കുക :


ന്നാമത് , ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വാര്‍ത്തയാക്കി മാലോകരെ അറിയിക്കുന്ന മാധ്യമശൈലി തന്നെ ശരിയല്ല. ലോകം മുഴുക്കെ ദിനവും പോസിറ്റീവായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത്കൊണ്ടാണ് ഇത്രയും കോടി മനുഷ്യര്‍ ഭൂമിയില്‍ ജീവിച്ചുവരുന്നത്. എങ്ങ് നോക്കിയാലും പോസിറ്റിവ് കാര്യങ്ങള്‍ ആയത്കൊണ്ടായിരിക്കാം , പോസിറ്റീവായത് വാര്‍ത്തയാകാത്തത്.  ഇവിടെ തന്നെ നോക്കാം,  ലോകത്ത് എല്ലാ അച്ഛന്മാരും മക്കളെ ജീവന് തുല്യം സ്നേഹിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നു. അത്കൊണ്ടാണല്ലോ ഭൂമിയില്‍ ഇപ്പോഴും ഇത്രയും ജനസംഖ്യ.  ഇക്കാര്യം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകില്ല.  എന്നാല്‍ ചില ഒറ്റപ്പെട്ട അച്ഛന്മാര്‍ പെണ്‍‌മക്കളെ പീഢിപ്പിക്കുന്നത് വാര്‍ത്തയാകുന്നത് അത് അപൂര്‍വ്വമാകുന്നത്കൊണ്ടാണ്.

ചുരുക്കത്തില്‍ മാധ്യമവാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്  നെഗറ്റീവ് വാര്‍ത്തകളാണ്.  ഇത് വായനക്കാരില്‍ ഈ ലോകം തന്നെ തിന്മകളാല്‍ സമൃദ്ധമാണ് എന്നൊരു വിചാരമോ ഭീതിയോ ഉണ്ടാക്കുന്നു.  സത്യത്തില്‍  നന്മകളും നല്ല കാര്യങ്ങളും മാത്രം മാധ്യമക്കാര്‍ വാര്‍ത്തയാക്കിയാല്‍ മതിയായിരുന്നു. അപ്പോള്‍ നമ്മുടെ മനസ്സിലും നന്മ വളരും. എവിടെയോ നടക്കുന്ന ഒറ്റപ്പെട്ട ഒരു തിന്മയോ നിഷേധാത്മക സംഭവമോ നമ്മള്‍ എന്തിന് അറിയണം?

നെഗറ്റീവ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഏതൊരു വായനക്കാര(രി)ന്റെയും മനസ്സില്‍ ഉണ്ടാകുന്ന ഭീതിയാണ് ഇവിടെ ഈ വാര്‍ത്തയോടൊപ്പം  സ്വന്തമായ കമന്റും കൂടി  ചേര്‍ക്കാന്‍ പ്രേരണയായത്.  ശരിക്ക് പറഞ്ഞാല്‍  ഈ “ബസ്സി”ന്റെ ഉദേശം തന്നെ വാര്‍ത്ത മറ്റുള്ളവരെ അറിയിക്കുക എന്നതല്ല. തന്റെ ഭീതി മറ്റുള്ളവരുമായി പങ്ക് വയ്ക്കുക എന്നതാണ്.  എന്നാല്‍ വാര്‍ത്തയോടൊപ്പം നല്‍കിയ കമന്റ് വാര്‍ത്തയേക്കാള്‍  ഭയജനകമായിപ്പോയി എന്ന് പറയേണ്ടി വരുന്നു.

നമുക്ക് ചെയ്യാനുള്ളത് ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഭീതിയ്ക്ക് അടിമപ്പെടാതിരിക്കുക, നമ്മളും അത് പ്രചരിപ്പിക്കാതിരിക്കുക എന്നതാണ്. ലോകം ഒരിക്കലും പോസിറ്റീവുകളാലും നന്മകളാലും മാത്രം നിലനില്‍ക്കുകയില്ല. നെഗറ്റീവും തിന്മകളും  തീര്‍ച്ചയായും കാണും.  ഇതില്‍ നമ്മള്‍ ഏതാണോ കാണുന്നത് , അതാണ് ലോകം.  നന്മകള്‍ കാണുക, തിന്മകള്‍ അവഗണിക്കുക. അത് മാത്രമാണ് നല്ലതിലേക്കുള്ള വഴി.

10 comments:

Kalavallabhan said...

"എന്തിനാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ പെട്ട "
അതേ, എന്തിനാണിങ്ങനെ ?

ദൃശ്യമാധ്യമങ്ങളും ഇപ്പോൾ അച്ചടി മധ്യമങ്ങളും
വായനക്കാരെ കൂട്ടാൻ വേണ്ടി.
ഒരു പക്ഷേ വായനക്കാർ കറയുകയാവും ചെയ്യുന്നത്.
ഒരുകാലത്ത് മുഴുവൻ ദിവസവും റ്റീ വി യിലെ വാർത്താ ചാനലിന്റെ മുൻപിൽ കുത്തിയിരിക്കാമായിരുന്നു. ഇന്നാണെങ്കിൽ ....

bright said...

നമുക്ക് കണ്ണടച്ച് ഇരുട്ടക്കുന്നതിലും നല്ല ചില മാര്‍ഗ്ഗങ്ങളില്ലെ?

ഞാന്‍ പണ്ടെഴുതിയ ഒരു പോസ്റ്റില്‍ നിന്നും.... ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍...

....പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ Edward Westermarck അഭിപ്രായപ്പെടുന്നത്,വളരുന്ന ചുറ്റുപാടുകളില്‍നിന്നു ധാരാളം സൂചനകള്‍ സ്വീകരിച്ചാണ് നമ്മുടെ തലച്ചോര്‍ ബന്ധുത്വം മനസ്സിലാക്കുന്നത്‌ എന്നാണ്.Growing up in intimate closeness with a person in early years is the key information the brain uses to put the person in the category 'sibling ', Similarly an adult should perceive a child as 'son',or 'daughter' and the child should perceive that adult as 'mother' or 'father'.This classification then negates any cruelty towards the child.ഒരുമിച്ചു വളരുന്ന കുട്ടികള്‍ പരസ്പരം സഹോദരങ്ങളായി കണക്കാക്കുന്നു.കൂടെ ജീവിക്കുന്ന മുതിര്‍ന്നവരെ കുട്ടികള്‍ മാതാപിതാക്കന്മാരായി കണക്കാക്കുന്നു.അതു വഴി ശാരീരിക,ലൈംഗിക പീഢനങ്ങള്‍ (incest) ഒഴിവാക്കാനാകുന്നു.


വെസ്റ്റർമാർക്ക് എഫക്റ്റിന്റെ പ്രഭാവം ആണുങ്ങളിലും പെണ്ണുങ്ങളിലും വ്യത്യസ്തമായിരിക്കും. 'അമ്മേം പെങ്ങളേം തിരിച്ചറിയത്തവൻ' ഉണ്ടകാമെങ്കിലും 'അച്ഛനേം ആങ്ങളേം തിരിച്ചറിയാത്തവൾ' തീരെ ഉണ്ടാവില്ല.കാരണം സ്വയം ഊഹിച്ചു കണ്ടുപിടിക്കുക.


'വെസ്റ്റർമാർക്ക് എഫക്റ്റ്' ശരിയായിരിക്കാം എന്നതിന് തെളിവുകളുണ്ട്.നമ്മുടെ പത്രങ്ങളില്‍ കാണാറുള്ള ഒട്ടും അസാധാരണമല്ലാതായിത്തീർന്നിട്ടുള്ള ഒരു വാർത്തയാണ് അച്ഛന്‍ മകളെ പീഢിപ്പിക്കുന്നത്.Fathers who abuse their daughters tend to have spent less time with them when they are small.Step fathers who have had as much contact with their stepdaughters as biological fathers do are no more likely to abuse them.'വെസ്റ്റർമാർക്ക് എഫക്റ്റിനേക്കുറിച്ച് വായിച്ച ശേഷം പത്രത്തില്‍ വരുന്ന പീഡന റിപ്പോര്‍ട്ടുകള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.ഏതാണ്ട് എല്ലാം തന്നെ ഒന്നുകില്‍ പിതാവ് പട്ടാളക്കാരനായിരിക്കും,അല്ലെങ്കില്‍ വിദേശത്ത് ജോലിയുണ്ടായിരുന്ന ആളായിരിക്കും.Note that both these groups rarely are lucky enough to see their children growing up.


ഇവരെ നമുക്ക് ആഭാസന്മാരെന്നോ മനോരോഗികളെന്നോ വിളിക്കാം.ശിക്ഷിക്കാം.പക്ഷേ വെസ്റ്റർമാർക്ക് എഫക്റ്റിൽനിന്ന് നമുക്ക് ചില പാഠങ്ങള്‍ ഉൾക്കൊള്ളാനുണ്ട്. പുരുഷന്മാര്‍ക്ക് കുട്ടിക്കു അഞ്ചു വയസ്സ് തികയുന്നവരെയെങ്കിലും കുടുബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പ്രത്യേക അവധി(പറ്റുമെങ്കില്‍ നിർബന്ധിത അവധി തന്നെ.) നല്‍കാനുള്ള നിയമം വേണം.(സ്ത്രീകൾക്ക് പ്രസവാവധി ആകാമെങ്കിൽ പുരുഷന്മാര്‍ക്കും അവധി ആകാം.)വിദേശത്ത് ജോലിചെയ്യുന്നവർക്ക് കുടുംബമായി താമസിക്കാന്‍ അവസരമുണ്ടാക്കേണ്ടതാണ്.ദൂരസ്ഥലത്തേക്കു ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴും ചെറിയ കുട്ടികളുള്ളവര്‍ക്ക് പ്രത്യേകം പരിഗണന കൊടുക്കണം.കുട്ടികളെ ദത്തെടുക്കുന്നവർക്ക് ചെറിയ കുട്ടികളെ കൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കാം.പുനർവിവാഹത്തിന്റെ കാര്യത്തിലും ചെറിയ കുട്ടികളുള്ളവരെ വിവാഹം കഴിക്കുന്നതായിരിക്കും നല്ലത്,കൂടുതല്‍ മുതിര്‍ന്ന കുട്ടികളുള്ളവർക്ക് ഭാവിയിലെ പ്രശ്നങ്ങള്‍ക്ക് മുൻകരുതലുകളെടുക്കാം.കുറ്റവാളികളെ സൃഷ്ടിച്ച് പിന്നീട് അവരെ ശിക്ഷിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലെ?ചൂലും കൊണ്ട് സമരത്തിനിറങ്ങുന്ന ഫെമിനിസ്റ്റുകള്‍ക്ക്, അവര്‍ പ്രശ്നപരിഹാരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുപോലുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്..............


ഈ കേസിലും അച്ഛന്‍ ഒരു മുന്‍ ഗള്‍ഫുകാരനാണെന്ന് വാര്‍ത്തയില്‍ കാണുന്നു.അച്ഛന്മാര്‍ക്കും ഒരു ശിശു അവധി (സ്ത്രീകള്‍ക്കുള്ള പ്രസവാവധി പോലെ) നല്‍കാനുള്ള നിയമത്തിനു ആരു മുന്‍കൈയെടുക്കും?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല പ്രതികരണമായിട്ടുണ്ട് കേട്ടൊ ഭായ്

ഒരു നുറുങ്ങ് said...

"...കുറ്റവാളികളെ സൃഷ്ടിച്ച് പിന്നീട് അവരെ ശിക്ഷിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലെ?.."

brightന്റ്റെ അഭിപ്രായം അംഗ്കരിക്കുന്നു. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കാത്ത സാഹചര്യം വളരെ സുപ്രധാനമാണ്‍,അതിലേറെ പ്രധാനമത്രെ തെറ്റുകുറ്റങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ശുദ്ധവും നിര്‍മലവുമായ ഒരു മനസ്സ് വളര്‍ത്തിയെടുത്ത് ജീവിതവിശുദ്ധി കൈക്കൊള്ളുക എന്നത്.തിന്മ ചെയ്യാനുള്ള പ്രേരണകള്‍ മനുഷ്യ മനസ്സുകളില്‍ അന്തര്‍ലീനമാണ്‍,അതേ മനസ്സ് തന്നെയാണ്‍ തെറ്റ്ചെയ്തുപോയാല്‍ അതിനെതിരെയവനെ പശ്ചാതാപബോധമുള്ളവനാക്കി ധാര്‍മികബോധം ഉള്ളവനാക്കാന്‍ പ്രേരണ ചെലുത്തുന്നതും.ഈ ധാര്‍മികബോധത്തിന്റ്റെ
അഭാവമല്ലേ മനുഷ്യനെ മൃഗതുല്യനാക്കുന്നത്.
ഇത്തരം മൃഗതുല്യരുടെ കലാപരിപാടികള്‍
മാധ്യമങ്ങള്‍ മഹാസംഭവങ്ങളായി പ്രൊജക്റ്റ്
ചെയ്യുന്നത് ഒട്ടും നന്നല്ല.
ഇത്തരം മൃഗീയവാര്ത്തകള്‍ക്ക് കവിഞ്ഞ പ്രാധാന്യം നല്‍കുന്ന രീതി അംഗീകരിക്കാന്
സാദ്ധ്യമേയല്ല.വേണം ഒരു മാധ്യമസംസ്കാരം.

യൂസുഫ്പ said...

കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം. മനസ്സിന് വൈകൃതം സംഭവിച്ചവരാണ് ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങളിലധികവും. അത് മനസ്സിലാക്കിയാൽ നന്ന്.

ഷെബു said...

നെഗറ്റീവ് വാര്‍ത്തകള്‍ കാരണം പത്രം വേണ്ടെന്നു പോലും തോന്നിയിട്ടുണ്ട്. പക്ഷെ ഇല്ലം ചുടുന്നത് ബുദ്ധിയല്ലല്ലോ. ഏതോ ഒരു ചാനലിന്റെ ക്രൈം റിപ്പോര്‍ട്ട്‌ പരമ്പര ഇവ്വിധം അനാവശ്യമാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

'നമുക്കെന്തു ലാഭം കിട്ടും " എന്ന ഒറ്റ ചിന്ത മാത്രം ഭരിക്കുന്ന ഇക്കാലത്ത് മാധ്യമരംഗവും അതിനു വിപരീതമാകാന്‍ വഴിയില്ല. സെന്‍സേഷന്‍ ലഭിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത്- ലോറിചക്രതിനടിയില്‍ കിടന്നു പിടയുന്ന മനുഷന്ന്‍റെ ദയനീയ മുഖം ഫ്രെയിമിലാക്കി അതെങ്ങനെ എത്രയും പെട്ടെന്ന് ലോകത്തെ കാണിക്കാം എന്നതിലാണ്, അല്ലാതെ ആ ജീവന്‍ രക്ഷിക്കുക എന്നത് അവന്റെ അജണ്ടയില്‍ ഇല്ല.
നന്മ മാത്രം കാണിച്ചാല്‍ അതിനു ആവശ്യക്കാരും ഇല്ല എന്നതാണു മറ്റൊരു സത്യം.
ഒറ്റപ്പെട്ട സംഭവങ്ങള്‍,സിനിമാ താരങ്ങളുടെ അടുക്കളകള്‍ ,വളിപ്പന്‍ റിയാലിറ്റിഷോകള്‍ ഒക്കെ നമുക്ക് ആവശ്യമായത് കൊണ്ട് കൂടിയാണ് മാധ്യമങ്ങള്‍ വിളമ്പാന്‍ തയ്യാറാകുന്നത്.

സലാഹ് said...

അവര്ക്കും കിട്ടണം പണം

സലാഹ് said...

അവര്ക്കും കിട്ടണം പണം

s#y@m said...

Media is trying to sell the vulgarity and violence behind the news. Its like producing a c-grade adult movie to make some quick money. The buzz acts like a distributor who makes sure that the movie reaches every c class theatre in the remotest villages.
Media just want to make business. Who cares about ethics?