ഫുള്‍ പേജ് സ്ക്രീന്‍ഷോട്ട് എടുത്ത് എങ്ങനെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം?

Aviary manoramaonline-com Picture 1സുഹൃത്തുക്കളെ ,  ഈ  ചിത്രം കണ്ടോ?  എത്ര ചെറുതാണ് അല്ലേ? എന്നാല്‍ അതില്‍ ക്ലിക്ക് ചെയ്തുനോക്കൂ . അത്ഭുതം കാണാം.  മനോരമ പത്രത്തിന്റെ ഒരു ഫുള്‍ പേജ്  സ്ക്രീന്‍ ഷോട്ട് എടുത്തതാണ് അത്.  സാധരണയായി  സ്ക്രീന്‍ഷോട്ട് എടുക്കുന്നത് നിങ്ങള്‍ക്കറിയാം.  prtScn എന്ന കീ പ്രസ്സ് ചെയ്ത്  പെയിന്റ് തുറന്ന് അവിടെ പേസ്റ്റ് ചെയ്ത്, അതില്‍ നിന്ന്  ആവശ്യമായ ഭാഗം സെലക്റ്റ് ചെയ്ത് കോപ്പി എടുത്തിട്ട്  മറ്റൊരു പെയിന്റ് വിന്‍ഡോ തുറന്ന്  അവിടെ പെയിസ്റ്റ് ചെയ്ത്  സേവ് ഏസ് കൊടുത്ത്  ഡെസ്ക്‍ടോപ്പില്‍ സേവ് ചെയ്യുന്നു അല്ലേ.  അങ്ങനെ എടുക്കുമ്പോള്‍ മോണിട്ടറില്‍ വിഷിബിള്‍ ആയ ഭാഗം മാത്രമേ എടുക്കാനും സാധിക്കുകയുള്ളൂ.  ഇവിടെ ആ പണിയൊന്നും ഇല്ല.  നേരിട്ട്  വെബ്പേജ് മുഴുവനും  ഡെസ്ക്‍ടോപ്പില്‍ സേവ് ചെയ്യാം.  ആദ്യം വേണ്ടത്  ഫയര്‍ഫോക്സ് ബ്രൌസര്‍ .  അതിപ്പോള്‍ എല്ലാവരുടെയും  സിസ്റ്റത്തില്‍ ഉണ്ടാവുമല്ലൊ.  ഇന്റര്‍നെറ്റ് എക്സ്പ്ലോററിലും ക്രോമിലും എല്ലാം ചെയ്യാം. എന്നാല്‍ ഫയര്‍ഫോക്സാണ് നല്ലത്.   പിന്നെ വേണ്ടത്  ഫയര്‍ഫോക്സില്‍ Aviary എന്നൊരു  ആഡ് ഓണ്‍ ആണ്.  അത്  ഇവിടെ കിട്ടും.   നിങ്ങള്‍  ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു നോക്കിയോ?  അത്  വലുതായി  മറ്റൊരു  ജാലകത്തില്‍ തുറന്ന് വരുന്നത് ശ്രദ്ധിച്ചില്ലേ?  അങ്ങനെയൊരു ട്രിക്ക്  ഈ  എഡിറ്ററില്‍ ചെയ്യാന്‍ പറ്റില്ല.  അതിനാണ്  നിങ്ങളോട്  വിന്‍ഡോസ് ലൈവ് റൈറ്റര്‍  ഡൌണ്‍‌ലോഡ്  ചെയ്യാന്‍ രണ്ട് പ്രാവശ്യം ഞാന്‍ പറഞ്ഞത്.  ഇനിയും അത് വായിച്ചിട്ടില്ലെങ്കില്‍  ഇവിടെ പോയി സാവധാനം വായിക്കുക.  എന്നിട്ട് ലൈവ് റൈറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യ്ക.  ഓ.കെ.  അപ്പോള്‍ ഫയര്‍ഫോക്സും  ഏവിയറി ഏഡ് ഓണും  ലൈവ് റൈറ്ററും റെഡി അല്ലേ?  ഇനി നിങ്ങള്‍ അതിലൊക്കെ സ്വന്തമായി ചില പരീക്ഷണങ്ങള്‍ നടത്തി നോക്കൂ.  അപ്പോഴേക്കും ഇതിന്റെ ബാക്കി ഭാഗം ഞാന്‍ വീണ്ടും  എഴുതാം.

5 comments:

Thommy said...

Liked your comment at the blog on Arundhidhi Roy

faisu madeena said...

സുകുമാരന്‍ ചേട്ടാ ..ഒരു പാവം പുതിയ ബ്ലോഗര്‍ ആണ് ..നിങ്ങള്‍ പുതിയ ആള്‍ക്കാരെ സഹായിക്കാറുണ്ട് എന്ന് കേട്ട് വന്നതാ ..ഒന്ന് കൂടെ വരോ ..ഒന്ന് നോക്കി ഉടനെ പൊയ്ക്കൊളി

Akshay S Dinesh said...

"അങ്ങനെയൊരു ട്രിക്ക് ഈ എഡിറ്ററില്‍ ചെയ്യാന്‍ പറ്റില്ല. " എന്നില്ല

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@Akshay S Dinesh, ശരിയാണ് :)

Shahir K B said...

Ithiluude koodi varuo sukumaran chetta upadesham tharanam