ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എന്ത്കൊണ്ടും നല്ല മാതൃകയാണ്. എന്ത്കൊണ്ടെന്നാല്‍ ചിന്തിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ എന്നാല്‍ പുച്ഛമാണ്. അടിമത്വബോധം പേറുന്നവരാണ് ഈ രാജ്യത്തെ സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും. അത്കൊണ്ട് എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ചിഹ്നത്തെ പൂജിക്കാന്‍ അടിമകളെ കിട്ടുന്നുണ്ട്. എന്നാല്‍ ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിയാല്‍ രാഷ്ട്രീയക്കാരെ കണ്ടാല്‍ കല്ലെറിയുന്ന ഒരു കാലം വരാതിരിക്കില്ല. ആ ദിശയിലേക്ക് ആളുകളെ ചിന്തിപ്പിക്കുന്നതില്‍ ബി.ജെ.പി. വഹിക്കുന്ന പങ്ക് മഹത്തായതാണ്. കര്‍ണ്ണാടകയിലെ ബി.ജെ.പി.യാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കാകെ മാതൃകയാവുന്നത്. ഓപ്പറേഷന്‍ താമര എന്നാണ് ആ മഹാദൌത്യത്തിന്റെ പേര്.
ഇന്ത്യന്‍ മതേതരത്വത്തിനും സംസ്ക്കാരത്തിനും തീരാകളങ്കം വരുത്തിയ മസ്ജിദ് തകര്‍ക്കലിലൂടെയാണല്ലോ ബി.ജെ.പി. ഇന്ത്യയില്‍ അധികരത്തില്‍ എത്തിയത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യവും പൈതൃകവുമാണ് ഭാരതത്തിന്റേത്. അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും എല്ലാം ഇന്ത്യയില്‍ എന്നും ഒരേ ശുദ്ധിയും പുണ്യവും മഹത്വവുമാണ് കല്പിച്ചിരുന്നത്. പൊളിക്കാനല്ല , പടുത്തുയര്‍ത്താനാണ് ഇവിടെ എല്ലാ മതവിഭാഗങ്ങളും അന്യോന്യം സഹകരിച്ചിരുന്നത്. ചരിത്രത്തില്‍ ചില ഒറ്റപ്പെട്ട രാജാക്കന്മാര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ ഒന്നും നമ്മുടെ പാരമ്പര്യത്തിന്റെ ഗതി മാറ്റാന്‍ സഹായകരമായിട്ടില്ല. ആ ഒരു പാരമ്പര്യം ഇന്നും നമ്മുടെ ദേശീയതയില്‍ വേരോടിക്കിടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ബി.ജെ.പി.യെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും അടുപ്പിക്കുന്നില്ല എന്ന സത്യം.
ബി.ജെ.പി.ക്കാര്‍ ഗുജറാത്തിലെ മോഡിയെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ ബി.ജെ.പി.ക്കാര്‍ ശരിക്കും അഭിമാനിക്കേണ്ടത് കര്‍ണ്ണാടകയിലെ ബി.ജെ.പി.യെ മുന്‍നിര്‍ത്തിയാണ്. പള്ളികളൊന്നും ഇനി ഇന്ത്യയില്‍ പൊളിക്കാന്‍ കഴിയില്ല. അപ്പോള്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും സാധിക്കുന്ന അത്ഭുതകരമായൊരു വഴിയാണ് ഓപ്പറേഷന്‍ താമര.
2008ല്‍ യെദ്ദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവിടെ ബി.ജെ.പി.ക്ക് കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല. അങ്ങനെയാണ് യെദ്ദ്യൂരപ്പ കണ്ണൂര്‍ക്കാരനായ ജ്യോത്സ്യന്‍ രമേശന്റെ ഉപദേശം തേടുന്നത്. രമേശന്‍ കവടി നിരത്തി പറഞ്ഞു , താങ്കളുടെ പേരില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു 'D' യുടെ കുറവുണ്ട്. പിന്നെ വിധാന്‍ സൌധയുടെ നിര്‍മ്മാണത്തില്‍ വാസ്തുശാസ്ത്രപരമായ ന്യൂനതകളുണ്ട്. കണ്ട അണ്ടനും അടകോടനും ഒക്കെ ഇരുന്നതാണ് താങ്കള്‍ ഇരിക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ കസേര. ഏറ്റവും പ്രധാനം ഞങ്ങളുടെ നാട്ടില്‍ തളിപ്പറമ്പില്‍ ഒരു രാജരാജേശ്വരി ക്ഷേത്രമുണ്ട്. അവിടെ ആനയെ നടയിരുത്തണം. അങ്ങനെ യെദ്ദ്യൂരപ്പ പേരില്‍ D കൂട്ടിച്ചേര്‍ത്ത് യെഡ്ഡ്യൂരപ്പയായി. വിധാനസൌധയുടെ വാതിലുകള്‍ മാറ്റി സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ മുറിയില്‍ ശുദ്ധികലശപൂജ ചെയ്തു. തളിപ്പറമ്പില്‍ നേരിട്ടെത്തി ആനയെ നടയിരുത്തി.
പക്ഷെ പണത്തിന്റെ മേലെ പരുന്തും പറക്കില്ല എന്നറിയാമായിരുന്ന ബെല്ലാരിയിലെ റെഡ്ഡിസഹോദരന്മാരുടെ തലയില്‍ മറ്റൊരു പദ്ധതിയാണ് ഉദിച്ചത്. അതാണ് ഓപ്പറേഷന്‍ താമര. റെഡ്ഡി സഹോദരന്മാര്‍ എന്ന് പറഞ്ഞാല്‍ മൂന്ന് സഹോദരന്മാരും ഒരു സഹോദരീഭര്‍ത്താവും. അവര്‍ നാല് പേരും മന്ത്രിമാരാണ്. ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭ വിശ്വാസവോട്ട് തേടുമ്പോഴെക്കും കോണ്‍ഗ്രസ്സില്‍ നിന്നും ഗൌഡയുടെ ജനതാദളില്‍ നിന്നും ചില എമ്മെല്ലേമാര്‍ രാജി വയ്ക്കുന്നു. യെഡ്ഡ്യൂരപ്പയുടെ മന്ത്രിസഭ പുഷ്പം പോലെ വോട്ടെടുപ്പില്‍ വിജയിക്കുന്നു. സത്യം പറഞ്ഞാല്‍ കര്‍ണ്ണാടകയിലെ ബി.ജെ.പി.മന്ത്രിസഭയ താങ്ങിനിര്‍ത്തുന്നത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ ദേവനോ ദേവിയോ അല്ല. ബെല്ലാരിയിലെ ഖനിരാജാക്കന്മാരുടെ നക്കാപ്പിച്ചക്കാശ് കൊണ്ടാണ്. 50 കോടിയാണ് ആ നക്കാപ്പിച്ച എന്നാണ് അസൂയാലുക്കള്‍ പറയുന്നത്. അമ്പത് കോടിയെന്നൊക്കെ പറയുന്നത് റെഡ്ഡിസഹോദരന്മാരെ സംബന്ധിച്ച് നമ്മള്‍ ഒരു സിഗരറ്റിന്റെ കാശ് എന്നൊക്കെ പറയുന്ന പോലെയാണ്. ആന്ധ്ര-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഖനികളില്‍ നിന്ന് റെഡ്ഡിമാര്‍ കൊള്ളയടിക്കുന്നത് കോടാനുകോടികളല്ലെ. ആരുണ്ടിവിടെ ഞങ്ങളെ തളയ്ക്കാന്‍ എന്ന് വെല്ലുവിളിച്ചുകൊണ്ടല്ലെ റെഡ്ഡിമാര്‍ ഖനിസമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രബാബുനായിഡുവും നോക്കി ഈ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ പറ്റുമോ എന്ന്. പാവം നായിഡുവും ഒരു സൈഡായി.
ഇക്കഴിഞ്ഞ ആഴചയിലും യെഡ്ഡ്യൂരപ്പയുടെ മന്ത്രിസഭയ്ക്ക് ഭീഷണിയുണ്ടായി. ആസ്ഥാന ജ്യോത്സ്യന്‍ രമേശന്‍ ഓടിയെത്തി. ഉടനെ യെഡ്ഡ്യൂരപ്പയും പരിവാരങ്ങളും രമേശനാല്‍ അനുഗതരായി തളിപ്പറമ്പിലെത്തി തൊഴുത് തേങ്ങയും ഉടച്ചു. വിശ്വാസവോട്ടെടുപ്പില്‍ അനായാസേന വിജയിച്ചു. കോടതിയില്‍ കേസ് മുറ പോലെ നടക്കും. പക്ഷെ ഇന്നലെയും ഓപ്പറേഷന്‍ താമര വിജയം കണ്ടു. ഒരു കോണ്‍ഗ്രസ്സ് എമ്മെല്ലേ രാജി വെച്ചു. യെഡ്ഡ്യൂരപ്പ മന്ത്രിസഭ അതിന്റെ കാലാവധി പൂര്‍ത്തിയാക്കും എന്നതില്‍ ഇപ്പോഴാര്‍ക്കും സംശയമുണ്ടാവില്ല. ബി.ജെ.പി.യുടെ യശസ്സ് ചില്ലറയൊന്നുമല്ല ഉയരുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനും രാഷ്ട്രീയത്തിനും ബി.ജെ.പി. നല്‍കുന്ന സംഭാവന വിവരണാതീതമാണ്. റെഡ്ഡി സഹോദരന്മാരുടെ തലയില്‍ സുഷമ സ്വരാജ് കൈ വച്ചു അനുഗ്രഹിക്കുന്ന , മേലെ കാണുന്ന ഫോട്ടോ ഓരോ ബി.ജെ.പി.ക്കാരനും ചില്ലിട്ട് മൂന്ന് നേരവും പൂജിക്കേണ്ടതാണ്, ഗുണം കിട്ടും.
33 comments:
ഇന്ത്യന്‍ ജനാധിപത്യത്തിനും രാഷ്ട്രീയത്തിനും ബി.ജെ.പി. നല്‍കുന്ന സംഭാവന വിവരണാതീതമാണ്. റെഡ്ഡി സഹോദരന്മാരുടെ തലയില്‍ സുഷമ സ്വരാജ് കൈ വച്ചു അനുഗ്രഹിക്കുന്ന , മേലെ കാണുന്ന ഫോട്ടോ ഓരോ ബി.ജെ.പി.ക്കാരനും ചില്ലിട്ട് മൂന്ന് നേരവും പൂജിക്കേണ്ടതാണ്, ഗുണം കിട്ടും.
sincere !!!
ഇതാണ് യഥാര്‍ത്ത രാഷ്ട്രീയം. തലക്കെട്ട് കണ്ട് ഞെട്ടിയെങ്കിലും കാര്യം മനസ്സിലായപ്പോള്‍ ആ ഫോട്ടൊയുടെ ഒരു കോപ്പി എടുത്താലോ എന്നു വരെ തൊന്നിപ്പോയി.
ഇത്രയും കയ്യിലിരിപ്പ് മനസ്സിലുണ്ടായിട്ടും(മനസ്സിലിരിപ്പ് കയ്യിലുണ്ടായിട്ടും) കണ്ണൂര് ജീവിച്ചുപോരുന്നതെങ്ങനെയാണാശാനേ?
സമ്മതിച്ചു തന്നിരിക്കുന്നു!!!
ഇനി മറ്റൊരു കാര്യം. എന്റ ബ്ലോഗിന്റെ URL ചുരുക്കി.
http://janavaathil.tk
ഇന്ത്യാമഹാരജ്യത്ത് ഇത്രേം മഹത്തായ
രാഷ്ട്രീയ കൂടോത്രം ഏറെ നടന്നതായി
കേട്ടറിവില്ലാ..പല പല മനീഷികളും
അവരവരുടെ മാതൃകകള്‍,യഥാവിധി
സംഭാവന നല്‍കിപോന്നിട്ടുണ്ടെങ്കിലും
ഈ ഓപ്പറേഷന്‍ താമരയുടെ നാലയലത്ത്
എത്താന്‍ ഒട്ടും യോഗ്യമേയല്ല അവയൊന്നും.!
ഈ രംഗത്ത് പുതിയൊരു പേറ്റന്‍റ് നേടിയിരിക്കുന്നു യെദ്യൂയൂരപ്പയും കൂട്ടരും..!
മുമ്പ് ഇദ്ദേഹം ജ്യോത്സ്യനിര്‍ദേശമനുസരിച്ച്
D കൂട്ടിച്ചേര്‍ത്തപ്പോള്‍ കാര്‍ട്ടൂണിസ്റ്റ്
ഗോപീകൃഷ്ണന്‍ “ജെ D യൂരപ്പ”എന്ന് കളിയാക്കി
ഇപ്പോഴാവട്ടെ പത്രമാധ്യമങ്ങളില്‍
ഇത് സംബന്ധമായി കാര്യമായ കാര്‍ട്ടൂണ്‍
പ്രതികരണങ്ങള്‍ പോലും കാണാനായില്ല.
സുകുമാരന്‍ സാര്‍,താങ്കളുടെ പ്രതികരണങ്ങള്‍
സ്ഥാനത്ത് തന്നെ.ഭാവുകങ്ങള്.
യെഹ് ഹമാരാ ആര്ഷ് ഭാരത് സംസ്കൃതി കാ മഹോന്നത് ഇതിഹാസ് കാ ഏക് മഹത്വപൂര്‍ണ് അധ്യായ് ഹേ... ഹൈ... ഹായ്..!
ഭാരത് മാതാ കി ജയ്.
കാര്യങ്ങള്‍ ഉഗ്രനായങ്ങു തുറന്ന് പറഞ്ഞു..
നന്നായി..
ഇത് മാത്രം പോരാ..
എല്ലാ രാഷ്ട്രീയ പാര്ടികളെയും വിമര്‍ശിക്കണം..
പ്രത്യേകിച്ച്. മുസ്ലിം ലീഗിനെ..
ഞാന്‍ ലീഗുകാരനാനേ....
സര്‍വ ലോകരും സുഖിമാന്മാരായി ഭവിക്കണമെന്നു കരുതുന്ന,
ആരും വിമര്‍ശനതിനതീതരല്ലെന്നു കരുതുന്ന,
ഒരു പച്ച മനുഷ്യന്‍...
അഴിമതിയും, രാഷ്ട്രീയ കുതിരക്കച്ചവടവും, മുത്തലിക്ക് മോഡല്‍ ശ്രീരാമ സെനക്കാരുടെ വളര്‍ച്ചയും എല്ലാം യെദിയൂരപ്പയുടെ / ദക്ഷിണേന്ത്യയിലെ ആദ്യം വിരിഞ്ഞ താമര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആണ്....
Tracking..
കോടികള്‍ കൊടുക്കുന്ന ബി ജെ പി മാത്രമല്ല പ്രശ്നം, കോടികള്‍ തന്നാല്‍ തന്‍റെ ആദര്ശത്തെയും തന്നെ വിജയിപ്പിച്ച ജനങ്ങളെയും വഞ്ചിക്കാന്‍ തയ്യാറാവുന്ന കോണ്ഗ്രസ് ജനദാദള്‍ നേതാക്കളും നാടിനു അപമാനമാണ്. . കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസ്, ജനതാദള്‍ കക്ഷികള്‍ അംഗങ്ങളെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണത്രേ. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ ബലം. ഇവരൊക്കെ രാഷ്ട്രീയത്തില്‍ വരുന്നത് ജനങ്ങളെ സേവിക്കാനാണത്രേ!
ഇനിയും വില്‍ക്കപ്പെടാത്തവരായി ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് വില തികയാത്തുകൊണ്ടാണ്....
സർവ്വ പ്രതീക്ഷകളും അസ്തമിക്കുന്നുവോ? ഇല്ല മഹത്തായ രാജ്യം മനുഷ്യർ അത്ര വേഗം കീഴടങ്ങില്ല
"ഏറ്റവും പ്രധാനം ഞങ്ങളുടെ നാട്ടില്‍ തളിപ്പറമ്പില്‍ ഒരു രാജരാജേശ്വരി ക്ഷേത്രമുണ്ട്. അവിടെ ആനയെ നടയിരുത്തണം."
നാടിനോട് സ്നേഹം വേണം... രമേശൻ ജോൽസ്യനെ കണ്ടുപഠിക്ക്... ഒരു ആന തളിപറമ്പിൽ എത്തിയില്ലേ...
ഇനി യെദിയൂരപ്പ വരുമ്പോൾ ഒരു ബെൻസ്സ് കാർ നടയ്ക്കിരുത്താൻ പറയണം... കാലം മാറുമ്പോൾ കവടി നിരത്തി പറയുന്നതിലും മാറ്റം വേണം...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം !
എല്ലാ ജനാധിപത്യവിശ്വാസികളും ഈ പ്രതികരണം പലയാവർത്തി വായിക്കട്ടേ...
അങ്ങിനെയെങ്കിലും നമ്മുടെ പ്രതികരണശേഷികൾ ഉയർത്തെഴുന്നേൽക്കട്ടെ......
പണംകൊടുത്താല് മതി, പിണമാക്കിത്തരുമെന്നല്ലേ അവരുടെ മുദ്രാവാക്യം.
ആശംസകള്‍
:)
no commnets
Good
യെഡ്‌യൂരപ്പയ്ക്ക് ഭരിക്കാൻ ഇനി ഒരിക്കലും സമാദാനം കിട്ടില്ല. അല്ലാഹുവിന്റെ ദാസനായ, നിരപരാദിയായ, രോഗിയയ അബ്ദുൽ നാസർ മഅ്ദനിയെ അന്യായമായി കൽത്തുറുങ്കിലടച്ച ഫാഷിസ്റ്റുകൾക്ക് ഒരു കാലത്തും തമ്പുരാൻ മനഃസമാധാനം കൊടുക്കില്ല
അവന്മാര്‍ ആ കോടികള്‍ ജനസേവനത്തിന് ഉപയോകപെടുത്തിരുന്നെങ്കില്‍ എന്നു ആശിച്ചുപോകുന്നു, ജനങ്ങള്‍ അതിനു പകരമായി അവര്‍ക്ക് വോട്ടു നല്‍കി നന്ദി കാണിക്കുമായിരുന്നു.
പക്ഷെ അവര്‍ അതു ചെയ്യില്ല, അങ്ങിനെ ഒന്ന് നാം അവരില്‍ നിന്നു പ്രതീക്ഷിക്കുകയും വേണ്ട. അവര്‍ക്ക് രാഷ്ട്രീയമെന്നാല്‍ കച്ചവടമാണ്, ലാഭം (പണം) കൊയ്യാനുള്ള ഒരു ഏര്‍പ്പാട്, അവര്‍ ഇപ്പോള്‍ 50 കോടി മുതല്‍ മുടക്കി/ഇറക്കിയിട്ടുന്ടെങ്കില്‍ പകരം 100 കോടിയോ 1000 കോടിയോ 10000 കോടിയോ ആയി അവര്‍ തങ്ങളുടെ ലാഭം തിരിച്ചുപിടിക്കും, നാടിനെ നശിപ്പിച്ചിട്ടായാലും നാട്ടുക്കാരെ കുടി ഒഴിപ്പിച്ചു നാടുകടത്തിട്ടായാലും വേണ്ടീല അവര്‍ക്ക് നല്ല ലാഭം കിട്ടണം, അതു 'സ്ഥിരവരുമാന'മായാല്‍ വളരെ ഭംഗിയായി,,,
(ജനങ്ങള്‍ക്ക് നന്മ ചെയ്തു വോട്ടു പിടിച്ചു നല്ല ഭരണം നടത്തുക അവരുടെ ലകഷ്യമല്ല, ജനങ്ങളെ ഒറ്റികൊടുത്തു/കുരുതികൊടുത്തു തടിച്ചു കൊഴുക്കുകയാണ് അവര്‍ക്ക് വേണ്ടത്)
നമ്മുടെ നാടിനെ ദൈവം തമ്പുരാന്‍ കാത്തുരക്ഷിക്കട്ടെ.
ഈ സത്യം ബ്ലോഗിലൂടെ എല്ലാവരെയും സത്യസന്തമായി അറിയിച്ച സുകുമാരന്‍ സാറിന് നന്മ നേരുന്നു.
ദയനീയം.
ശോചനീയം!
അനുശോചനീയം!
ഞാന്‍ സാധാരണ രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. പക്ഷെ ഇതു തികച്ചും വിത്യസ്തമായി തോന്നി.പത്രങ്ങളില്‍ പലതും വരുമെങ്കിലും വിശദമായ ഇത്തരം ഉള്ളറ രഹസ്യങ്ങള്‍ പറഞ്ഞു തന്നതിനു നന്ദി.നൌഷാദ് കൂടരഞ്ഞി പറഞ്ഞ പോലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഇതു പോലെ വിലയിരുത്തിയാല്‍ നന്നായിരുന്നു. നാടിന്റെ ഭരണം തന്നെ കവടിയെയും ആനയെയും ഒക്കെ ആശ്രയിച്ചു കാണുന്നതില്‍ ലജ്ജിക്കുന്നു.ചിലര്‍ കൂടുതല്‍ ക്ലിക്കി എണ്ണത്തില്‍ പെരുകിയ കമന്റുകള്‍ താങ്കള്‍ തന്നെ വെട്ടുന്നതാവും ഉചിതം
Well, its the state of politics in India, you are singling out one party as if they are the only ones who does power plays. You know what has been going on in Karnataka for some time - during the last hung assmebly they had almost every possible combinations for power. Same was the fate of the national government during Kumaraswami's father's time. Everybody still remember the Shibu Soren episodes, right? What moral authority the Congress and JD has to blame BJP when they do the same power plays? Thank God, we have political stability at least in the center now.
I think there needs to be fundamental changes in the political system, lest these things will never stop irrespective of which party is in power. I think its time India tried presidential system atleast at the state level. The chief minister (or call it governor) of the state should be directly elected by the people. And no matter what, there shouldn't be mid-term elections. Follow the american system and it will certainly bring stability and accountability. On a national level this may still be little hard to do due to our diversity, but at the state level it is easy. I hope there is a popular movement to get rid of the current system which simply enables the MLAs/MPs to trade themselves on the slightest pretext. Make a system where there is no scope for such corruption and then we will have real democracy.
i suggest you to change the blog title...comments kandillayirunnu enkil arthavathaaya ee blog njaan vayikkillayirunnu. title kandappo bjp yude thiranjeduppu pracharanam aanenna karuthiyath
@ jithin@blog , ഈ തലക്കെട്ട് കണ്ട് ഇവിടെ എത്തിനോക്കിയവരും ഉണ്ടല്ലൊ ജിതിനേ .. :)
ജോത്സ്യന്‍ പറഞ്ഞത് നേരാ...എല്ലാര്‍ക്കും ഒരു D (അടി) യുടെ കുറവുണ്ട്.നാട് നന്നാവാന്‍ ഇനി അതേ മാര്‍ഗമുള്ളൂ .
ആശംസകള്‍!
ബലേ ഭേഷ് ഇസ്മായീൽ.
ഭാരതത്തിലെ ഓരോ ഈര്‍ക്കിലി പാര്‍ട്ടിക്കും ഇത് പോലെ "ഉദാത്ത മാതൃകകള്‍" തുറന്നുകാട്ടാനുണ്ടാവും..തീര്‍ച്ച.
:)
,,,,,,,,,
മുഴുത്ത സത്യങ്ങൾ
മുഴുത്ത സത്യങ്ങൾ
BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric
Post a Comment