Links

അയോധ്യ വിധി ആശ്വാസകരം

പൊതുവെ ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ലാത്ത രീതിയിലാണ് അയോധ്യക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. വിധി എങ്ങനെ വരും എന്നതിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. അത്കൊണ്ടാണ് രാജ്യം മുഴുക്കെ അഭൂതപൂര്‍വ്വമായ സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നത്. എവിടെയും ഒരു പഴുതും ഇല്ലാത തരത്തില്‍ രാജ്യം മൊത്തം സുരക്ഷാസംവിധാനത്തില്‍ അമര്‍ന്നിരുന്നു. വിധി പ്രഖ്യാപനത്തെ ജനങ്ങള്‍ ഒന്നടങ്കം സമചിത്തതയോടെയും പക്വതയോടെയുമാണ് സ്വീകരിച്ചത് എന്നത് നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ സുവര്‍ണ്ണ മാതൃകയായി. അനുകൂലിച്ചോ പ്രതികൂലിച്ചോ, ആഹ്ലാദിച്ചോ പ്രതിഷേധിച്ചോ ഒരു സ്വരം പോലും രാജ്യത്തിന്റെ ഒരു മൂലയില്‍ നിന്ന് പോലും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നില്ല. മതസാഹോദര്യത്തിന്റെ പുതിയൊരധ്യായം തുന്നിച്ചേര്‍ക്കപ്പെടുകയാണ് ഈ വിധിയിലൂടെ അലഹബാദ് ഹൈക്കോടതി ചെയ്തത്.

മൂന്ന് ജഡ്ജിമാരും വെവ്വേറെ വിധിന്യായങ്ങളാണ് തയ്യാറാക്കിയത്. തര്‍ക്കസ്ഥലത്തിന് ഉടമസ്ഥാവകാശം തെളിയിക്കാനാവശ്യമായ രേഖ തര്‍ക്കത്തിലുള്ള കക്ഷികള്‍ക്ക് ആര്‍ക്കും ഹാജരാക്കാനായില്ല. അത്കൊണ്ട് വിശ്വാസങ്ങളെയും കൈവശം വെച്ചുവന്നതിന്റെയും അടിസ്ഥാനത്തിലാണ് വിധിന്യായം എഴുതപ്പെട്ടിരിക്കുന്നത്. ജസ്‌റ്റിസ്‌ എസ്‌.യു. ഖാനും , ജസ്‌റ്റിസ്‌ ഡി.വി. ശര്‍മയും എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ നേരിയ വ്യത്യാസം ഉണ്ടായെങ്കിലും  മൊത്തത്തില്‍ വിധിയുടെ സാരാംശം ഒന്ന് തന്നെ.  ഇനി ഈ തര്‍ക്കത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ സുപ്രീം കോടതിയില്‍ അപ്പീലിന് പോയേക്കാം. അപ്പോഴും ഇനിയത് ആ കക്ഷികള്‍ തമ്മിലുള്ള വസ്തു തര്‍ക്കം മാത്രമായിരിക്കും. വിശ്വാസികളെ ആകര്‍ഷിച്ച് ആര്‍ക്കും രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ഇനി മേലില്‍ അയോധ്യയുടെ പേരില്‍ സാധ്യമല്ല എന്ന് സാരം. രാജ്യത്ത് അയോധ്യ പറഞ്ഞ് വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നായാലും ഇനി നടപ്പില്ല. മാത്രമല്ല സുപ്രീം കോടതിയില്‍ പോയാലും ഏതെങ്കിലും ഒരു വിഭാഗത്തിന് വസ്തു മുഴുവനും കിട്ടാനുള്ള സാധ്യതയും കാണുന്നില്ല. കാരണം ഉടമാവകാശരേഖ ആര്‍ക്കും ഹാജരാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സുപ്രീം കോടതിക്ക് തന്നെ മറിച്ചൊരു വിധി എങ്ങനെ പ്രസ്ഥാവിക്കാനാകും?

ജനങ്ങള്‍ ഈ യാഥാര്‍ത്ഥ്യം ഈ വിധിയോടെ അംഗീകരിച്ചു കഴിഞ്ഞു എന്ന് പറയാം. അത്കൊണ്ടാണ് ഇനി ഇതിന്റെ പേരില്‍ ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഭാവിയുലുണ്ടാകാന്‍ പോകുന്ന തര്‍ക്കത്തില്‍ വസ്തുസംബന്ധമാ‍യ ഒരു സിവില്‍ കേസിന്റെ പ്രസക്തിയേ ഉള്ളു എന്നും പറയുന്നത്.  ഇന്നത്തെ ഒരു പത്രത്തില്‍ നിന്ന് ഏതാനും വരികള്‍ കടമെടുത്തുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കട്ടെ : തറവാട്ടുസ്വത്ത്‌ മക്കള്‍ക്കു വീതിച്ചുകൊടുക്കുന്നതു പോലെയാണ് കോടതി വിധി വന്നിട്ടുള്ളത്.  ഭാഗം കിട്ടിയ ഭൂമിയില്‍ സ്വസ്‌ഥമായി വസിക്കണോ വീണ്ടും ശണ്‌ഠ കൂടണോയെന്നതു മക്കള്‍ തീരുമാനിക്കട്ടെ. ഇരുവിഭാഗത്തിനും അതിരറ്റ്‌ ആഹ്‌ളാദിക്കാനോ തീര്‍ത്തും സങ്കടപ്പെടാനോ ഉള്ള വസ്‌തുതകളൊന്നും കോടതിവിധിയിലില്ല.

51 comments:

ബി.എം. said...

1947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബാബറിമസ്ജിദ് എന്ന ഒരു കെട്ടിട സമുച്ചയം ഉണ്ടായിരുന്നു. ആരുടെയും ആകട്ടെ , അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.അതിന് മുന്‍പത്തെ ചരിത്രത്തില്‍ പലതും നടന്നിട്ടുണ്ടാകാം പക്ഷെ അന്ന് ഇന്ത്യയില്ല, അതുകൊണ്ടുതന്നെ ആ ചരിത്രം അവകാശികളെ തീരുമാനിക്കുന്ന ഈ വിഷയത്തില്‍ കോടതി തെളിവായി എടുക്കാന്‍ പാടില്ലായിരുന്നു.മതേതര ഇന്ത്യയില്‍ ഒരു കൂട്ടം വര്‍ഗ്ഗിയ ഗുണ്ടകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ തെമ്മാടിത്തത്തിനു അവരെ ശിക്ഷിക്കേണ്ടതിനു പകരം ,അതിന് കൂട്ട്നിന്ന് പ്രതിഫലം നല്കിയ ഈ വിധിയെ എനിക്ക് അംഗികാരിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞ പക്ഷം,അവകാശം തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയില്‍ ,സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മസ്‌ജിദ്‌ പഴയപോലെ പണിത് ഒരു മ്യൂസിയം ആയി നടത്താന്‍ കോടതിക്ക് ആന്ജാപിക്കാമായിരുന്നു.ഇത് എന്‍റെതു മാത്രമായ നീതിബോധം.അത് കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചക്ക് താത്പര്യം ഇല്ല.ഈ വിധിയില്‍ മുറിവേറ്റ മനസ്സുകളെ ..നിങ്ങളോട് അനീതി കാണിച്ചവര്‍ക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി മാപ്പ് കൊടുക്കാന്‍ അപേക്ഷിക്കുന്നു ...ആവിശ്യത്തിലേറെ ചോര നമ്മള്‍ ഒഴുക്കികഴിഞ്ഞിരിക്കുന്നു.

Unknown said...

@ ബി.എം., 60 വര്‍ഷം പഴക്കമുള്ള വസ്തുസംബന്ധമായ കേസാണിത്. കേസില്‍ കക്ഷികളായ മൂന്ന് വിഭാഗത്തിനാണ് ആര്‍ക്കും ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീതിച്ച് നല്‍കാന്‍ വിധിച്ചത്. സര്‍ക്കാര്‍ ഈ കേസില്‍ കക്ഷിയല്ല. കേസിലാണ് കോടതികള്‍ വിധി പറയുക എന്ന് ഓര്‍ക്കുക.

ജനാര്‍ദ്ദനന്‍.സി.എം said...

കൂടെയങ്ങു കൂടാന്‍ തീരുമാനിച്ചു. ഓഡിയോപോസ്റ്റിംഗ് എങ്ങനെ എന്നുള്ളത് പരീക്ഷിച്ചു നോക്കി. ജനവാതിലില്‍ ഒരു പാട്ട് ഇട്ടിട്ടുണ്ട്. ദിവസവും പോസ്റ്റിടാന്‍ സാധിക്കുന്നത് വലിയ കാര്യം തന്നെ. ഭാവുകങ്ങള്‍

Kmvenu said...

ABOUT THE AYODHYA JUDGMENT: http://bit.ly/cufsSh

I render into English the reported statement by Justice V R Krisha Iyyer: Justice V R Krisha Iyyer ( Retired Chief Ju… http://disq.us/nsji2

Allahbad Verdict Has Failed to Resolve the Ayodhya Dispute. The Country Should Now Wait for the Supreme Court – Need t… http://disq.us/nsj6c

http://kafila.org/2010/10/01/opening-pandoras-box/
Opening Pandora’s box « Kafil

Kmvenu said...

http://www.madhyamam.com/news/2010/09/30/5/4446

Kmvenu said...

Please read here Justice VR Krishna Iyer's Response to the Lucknow Bench of the Allahabad High Court Verdict in Ayodhya Case:

ബാബരി മസ്ജിദ് ഭൂമിയെ സംബന്ധിച്ച അലഹബാദ് ഹൈകോടതി ലഖ്‌നോ ബെഞ്ചിന്റെ വിധി തികച്ചും വിചിത്രമാണ്. ശരിയായ വിധിയല്ലിത്. ഒന്നുകില്‍ ഭൂമി മുസ്‌ലിംകള്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് നല്‍കണം. രണ്ടുമല്ലാതെ മൂന്ന് ജഡ്ജിമാര്‍ മൂന്ന് കഷണമാക്കി ഭൂമി വീതിച്ചത് ശരിയല്ല. ഈ വിധി വെറും തന്ത്രമാണ്.
ന്യായാധിപന്മാര്‍ മതത്തിനും ജാതിക്കും അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അവരിലും വര്‍ഗീയത തീണ്ടിയിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഭൂമി മൂന്ന് കഷണമാക്കിയ നടപടി. രണ്ട് വിഭാഗങ്ങള്‍ തമ്മിലെ വസ്തു തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഹൈകോടതി 62 വര്‍ഷം കാത്തിരുന്നത് ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയില്ല.
ഇതിനുവേണ്ടി സുപ്രീം കോടതി സമയം ചെലവഴിച്ചതും ന്യായീകരിക്കാനാകില്ല. വൈകിയ വേളയില്‍ സുപ്രീം കോടതി ഇടപെട്ട് വിധി എപ്പോള്‍ എങ്ങനെ പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതാണോ ഒരു സുപ്രീം കോടതിയുടെ ഉത്തരവാദിത്തം. ഹൈകോടതി എന്നത് ഉത്തരവാദിത്തബോധമുള്ള ന്യായാധിപന്മാരുടെ വേദിയാണ്. എപ്പോള്‍ വിധി പ്രസ്താവിക്കണമെന്ന് അവര്‍ക്കുമേല്‍ ഉത്തരവ് നല്‍കുകയെന്നത് അപമാനകരമാണ്.
ഒരു ഹൈകോടതി വിധിയുടെ പേരില്‍ 144 ാം വകുപ്പ് പ്രഖ്യാപിച്ച് രാജ്യത്തെ സ്തംഭിപ്പിച്ചത് ന്യായീകരിക്കാനാകില്ല. നിരോധാജ്ഞ പ്രഖ്യാപിക്കുകവഴി സര്‍ക്കാര്‍ പൊതുജീവിതമാണ് സ്തംഭിച്ചത്. ഒരു വസ്തു തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാര-അഭിപ്രായസ്വാതന്ത്ര്യവും മറ്റ് മനുഷ്യാവകാശങ്ങളും തടഞ്ഞത് ദയനീയം എന്ന് മാത്രമേ പറയാന്‍ കഴിയൂ.
നമ്മുടേത് 5000 വര്‍ഷത്തെ പക്വതയും സംസ്‌കാരവുമുള്ള രാജ്യമാണ്. ഒരു വിധിയുടെ പേരില്‍ ജനങ്ങള്‍ പരസ്‌പരം യുദ്ധം ചെയ്യുമെന്ന തെറ്റിദ്ധാരണയോടെ ലക്ഷക്കണക്കിന് സൈനികരെയും പൊലീസുകാരെയും വിന്യസിച്ചത് രാജ്യത്തിന് അപമാനകരമാണ്.
ഇത്തരം നടപടികളിലൂടെ ഇനിയും രാജ്യത്തെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

Kmvenu said...

GPRamachandran says:
രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി
.... 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതി വിധി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ആര്‍ എസ് എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ പൌരാണികവത്ക്കരിക്കുകയും പുരാണത്തെ ചരിത്രവത്ക്കരിക്കുകയും വിശ്വാസത്തെ വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മ്മത്തിനും ഭരണഘടനക്കും പിന്നെന്തു പ്രസക്തി?

ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും...സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന് പുലര്‍ത്തിയ നരസിംഹ റാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു അത്...ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട് വിളിക്കപ്പെട്ട തെമ്മാടിക്കൂട്ടം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും പൊലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു. സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ) 1958ല്‍ തന്നെ പാസാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട് അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമ്മീഷനടക്കം പല കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!

ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമോ എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങിനെയാണെങ്കില്‍, പണ്ടേ ഉന്നയിക്കപ്പെട്ടിരുന്ന ടീ പാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. രാമന്‍ എന്ന പുരാണ കഥാപാത്രം ഇതാ ഇവിടെയാണ് ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ് ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.


Posted by വര്‍ക്കേഴ്സ് ഫോറം at 11:09 PM
Email This BlogThis! Share to Twitter Share to Facebook Share to Google Buzz
Labels: കോടതികള്‍, മതം, രാഷ്ട്രീയം
Reactions:
1 comments:

ഷെബു said...

കോടതി വിധി പ്രശ്നങ്ങളുണ്ടാക്കിയില്ല എന്നാശ്വസിക്കാം. പക്ഷെ എവിടെയൊക്കെയോ ചില പോരായ്മകള്‍ മുഴച്ചു നില്‍ക്കുന്നു. വര്‍ഷങ്ങളായി മുസ്ലിംകള്‍ കൈവശം വെച്ച് വന്ന ഒരു ആരാധനാലയം ലോകം മുഴുക്കെ നോക്കി നില്‍ക്കെ തച്ചു തകര്‍ത്തവര്‍ സസുഖം വാഴുന്നതും അവര്‍ക്ക് ആശ്വാസമാകും വിധം വിധി വരുന്നതും നീതിയല്ല. സാമൂഹ്യ ദ്രോഹികള്‍ വിധിക്ക് ശേഷം പ്രശ്നങ്ങളുണ്ടാക്കിയില്ല എന്ന പറഞ്ഞാശ്വസിക്കുമ്പോള്‍ മതേതര ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ത്ത കുറ്റവാളികളെ നമ്മള്‍ സൌകര്യ പൂര്‍വ്വം മറക്കുന്നത് പോലെ. ക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെങ്കില്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കലാണ് നീതി, അല്ലായെങ്കില്‍ പള്ളിയും പുനര്‍നിര്‍മ്മിക്കണം. ഇതൊരു ഹിന്ദു-മുസ്ലിം പ്രശ്നമല്ല. മത വിശ്വാസത്തെ ദുരുപയോഗം ചെയ്ത/ചെയ്തു കൊണ്ടിരിക്കുന്ന കുറെ സാമൂഹ്യ ദ്രോഹികള്‍ ഒരു വിഭാഗത്തിന്റെ ആരാധനാലയം കൈയേറിയ ക്രമസമാധാന പ്രശ്നമാണ്, അങ്ങനെയാണ് അതിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടത്. അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതാണ് അപകടം. ഒന്നുകില്‍ ക്ഷേത്രം അല്ലെങ്കില്‍ പള്ളി. രണ്ടു കെട്ട ഒത്തു തീര്‍പ്പ്‌ വിധി നീതിയല്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി വരണം, പോരാ പള്ളി തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ, അതിനു നേതൃത്വം കൊടുത്ത സകല തീവ്രവാദികളെയും തുറങ്കിലടക്കണം എങ്കിലേ സമ്പൂര്‍ണ്ണ നീതി പുലരൂ.

താരിഖ് റമദാന്‍ said...

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പറഞ്ഞ പോലെ, 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ടില്ലായിരുന്നെങ്കില്‍ തകര്‍ത്തു വീതം വെക്കാനുള്ള വിധിയാണിത്. ബാബരി മസ്ജിദിന്റെ പ്രധാന താഴികക്കുടം പൊളിച്ചു മാറ്റാതെ എങ്ങനെയാണത് ഹിന്ദു മഹാസഭക്ക് നല്‍കാനാവുക?!

ആര്‍.എസ്.എസിന്റെ അഭിപ്രായവും ശ്രദ്ധേയമാണ്‌. ഇന്ത്യയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന വിധിയാണത്രേ!. ശരിയാണ്‌, ഇന്ത്യന്‍ മതേതരത്വവും എന്തു മാത്രം ഹൈന്ദവമാണെന്ന്, ജുഡീഷ്യറി എന്തു മാത്രം 'മതേതര'മാണെന്ന് തെളിയിക്കുന്ന വിധി...

CKLatheef said...

>>> പൊതുവെ ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ലാത്ത രീതിയിലാണ് അയോധ്യക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. <<<

ഈ പ്രസ്താവന ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. എത്രയും പെട്ടെന്ന പ്രശ്‌നം അവസാനിക്കാനും ശാന്തിപുലരാനുമുള്ള ഒരു മനസ്സിന്റെ പ്രാര്‍ഥനാപൂര്‍ണമായ ഒരു ആഗ്രഹം മാത്രമേ ഇതില്‍ പ്രതിഫലിക്കുന്നുള്ളൂ.

ശരിയല്ല എന്ന് പറയാന്‍ താഴെ നല്‍കിയ കമന്റുകള്‍ തന്നെ തെളിവ്. ഈ വീതം വെപ്പ് ഒരു രാഷ്ട്രീയപരമായ തീരുമാനമായിരുന്നെങ്കില്‍ ഞാനത് പൂര്‍ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. കുഴപ്പമുണ്ടാക്കാനിടയുള്ള ആളുകള്‍ക്ക് സ്വീകാര്യമായി എന്നതാണോ ഈ ശാന്തതക്ക് കാരണം എന്ന് ഞാന്‍ ഊഹിക്കുകയാണ്. ഈ വിധി നമ്മുടെ മതേതരത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നു എന്നൊക്കെ പറയാന്‍ കഴിയുമോ എന്നൊക്കെ പലരെയും പോലെ ഞാനും സംശയിക്കുന്നു. ഏതായാലും അതൃപ്തിയുള്ളവരും പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയുള്ള നീക്കം ആരുടെ പക്ഷത്ത് നിന്ന് എന്താകട്ടേ. മതസ്പര്‍ദ്ദ വളര്‍ത്തുന്നതിന് അത് കാരണമാകാതിരിക്കട്ടേ.

CKLatheef said...

വിയോജിപ്പുള്ളവരില്‍ ഇവരുമുണ്ട്

yousufpa said...

സുകുമാർജി, വിധി കേട്ടപ്പോൾ ആദ്യം ഞാൻ സന്തോഷിച്ചു.പിന്നെയാണ് ആലോചിച്ചത്,ഇത് വീണ്ടും ഭാവിയിൽ പ്രശ്നമാകില്ലേ എന്ന്.പണ്ട് വെള്ളക്കാർ ചെയ്തത് ഇതൊക്കെ തന്നെയാണ്.കാശ്മീറും,അബൂമൂസയും(ഇറാൻ/യു എ ഇ),ബോർണിയൊ,സാബാ-സാർവാഹ്(മലേഷ്യ/ഫിലിപ്പൈൻസ്)തുടങ്ങിയ സ്ഥലങ്ങൾ ഇതിനുദാഹരണങ്ങളാണ്.രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാകണം എന്ന് അവർ ഈ രാജ്യം വിടുമ്പോൾ തന്നേച്ചു പോയതാണ്.അവസാനമായി നമ്മെ വരിഞ്ഞ നീരാളി ഇസ്രായേൽ ആണ്.ഒരിക്കലും കക്ഷി അല്ലാതിരുന്ന വി എച്ച് പി കക്ഷി ചേർന്നത് അങ്ങിനെയാണ്.മൊസാദിന്റെ പരിശീലനത്തിൽ ബാബരീ മസ്ജിദ് നിലം‌പരിശായത് അങ്ങിനെയാണ്.ഇസ്ലാം എവിടെ ഉണ്ടൊ അവിടെ തുരംഗം സൃഷ്ടിക്കുക അവരുടെ രക്തത്തിൽ അലിഞ്ഞതാണല്ലൊ.ഒന്നുകിൽ ഹിന്ദുക്കൾക്ക് അല്ലെങ്കിൽ മുസ്ലീംകൾക്ക് അങ്ങനെ ആയിരിക്കേണ്ടിയിരുന്നു വിധി.ഇനിയുള്ള കാലം എന്തായിരിക്കും...?.എന്തായാലും ഒരു കാര്യം ഉറപ്പ്.ഹിന്ദുവിനായാലും മുസൽമാനായാലും ഈശ്വര ചൈതന്യം അവിടെ ഉണ്ടാകില്ല.

ChethuVasu said...

കോടതി വിധിയെ വിമര്‍ശിക്കുന്നവരോട് ഒരു ചെറിയ വിയോജനക്കുറിപ്പ് :

കേട്ടാല്‍ തോന്നും ,രെണ്ട്‌ ദിവസം മുമ്പ് എന്തോ "ഭയങ്ങരമായത് സംഭവിച്ചു " എന്ന് . അതിന്റെ ഒരു രസം എന്ന് പറയുന്നത് , സംഭവം നടന്ന സ്ഥലത്ത് നിന്ന് ദൂരം കൂടുന്തോറും സംഭാവിതിന്റെ തീവ്രത കൂടുതല്‍ അനുഭവപ്പെടുന്നു എന്നാ വിരോധാഭാസമാണ് . ( ഭൂകമ്പം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നും നേരെ വിരുദ്ധമാണ് ഇത് ). ഇനി ദൂരം കൂടുന്നത് പോലെ ഉയരം കൂടുന്തോറും സംഭവത്തിന്റെ തീവ്രത കൂടിയതായി അനുഭവപ്പെടുന്നു എന്നത് ദന്തഗോപുര വാസികളായ ചിന്തകരുടെ അഭിപ്രായങ്ങളും കാണിക്കുന്നു ...(കാര്യങ്ങള്‍ തല തിരിഞ്ഞോ ഭഗവാനെ --അല്ലെങ്ങില്‍ ആര്‍ക്കാണ് തല തിരിയുന്നത് ഭഗവാനെ...!!!) എന്തായാലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നത് അയോധ്യക്കാരായ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സംബധിചെടുതോളം ശരിയാണ് എന്ന് തെളിഞ്ഞിരിക്കുന്നു .അവര്‍ക്ക് ഇതൊന്നുക് അത്ര വലിയ ഒരു പ്രശ്നമേ അല്ല . ഇങ്ങു താഴെ കേരളത്തില്‍ നിന്ന് ദന്തഗോപുരങ്ങളില്‍ കയറി വടക്കന്‍ കാറ്റിന്റെ മണം പിടിക്കാന്‍ നില്‍ക്കുന്നവരെ നമുക്ക് നമിക്കാം , ഇവര്‍ക്കും അയോധ്യക്കരുടെ നല്ല ബുദ്ധി കൊടുക്കണേ എന്ന് ..!! :-)

ഇനി കാര്യത്തിലേക്ക് വന്നാല്‍ , വിമര്‍ശനം കേട്ടാല്‍ തോന്നുക നമുക്ക് തോന്നുക ഇന്ത്യ ഒരു ഉട്ടോപ്യന്‍ രാജ്യമാണെന്നും , ഇവിടെ ഉള്ള ആ ബാലവൃധം ജനങ്ങളും , ആയിരക്കണക്കിന് മത - ജാതി - ഉപജാതികളും ഉത്യോപ്പിയന്‍ ഐഡിയല്‍ മാനവികത ഉള്ളവരും ഭയങ്ങരമായ ആത്മ നിയന്ത്രണം ഉള്ളവരും ആയിരിക്കെ ,അത് കണക്കിലെടുക്കാതെ കോടതി വിധി പ്രസ്താവം നടത്തി എന്നുമൊക്കെ ആണ് . !!!!!!

സമാധാനം ആഗ്രഹിക്കുന്ന , ഉപരി വര്‍ഗ്ഗത്തിന് ലഭിക്കുന്ന സംരക്ഷണം ഇല്ലാതെ നിസ്സഹായരായി ജീവിക്കേണ്ടി വരുന്ന ബഹു ഭൂരിപക്ഷത്തിനു ഒരു വര്‍ഗീയ കലാപം എത്ര ഭയാനകമായ ഒരു പേടിസ്വപ്നമാണെന്നും അറിയുന്നവര്‍ക്ക് ഈ കോടതി വിധിയുടെ പ്രാധാന്യവും അന്തസ്സത്തയും മനസ്സിലാകും . അതിനു നാടിനെ അറിയണം . അടച്ചിട്ട മുറികളില്‍ ഇരുന്നു പുസ്തകങ്ങളും , ഇന്ററ്നെറ്റും വാരികകളും , ലേഖനങ്ങലും മാത്രം ആധാരമാക്കി , അയഥാര്‍ത്ഥമായ ഒരു ചിന്താ ലോകത്തില്‍ മാത്രം കഴിഞ്ഞു കൂടിയാല്‍ സാധിക്കില്ല . അതിനു നാടിനെ അറിയണം , നാട്ടില്‍ ഇറങ്ങി നടക്കണം , നാട്ടുകാരില്‍ ഒരാളാവണം . ഇന്ത്യ എന്നത് ഒരു മോഡേണ്‍ സ്റ്റേറ്റ് എന്നതിന്റെ ഉത്തമ ഉദാഹരണമായ ഉട്ടോപ്യ അല്ലെന്നും അറിയണം .

ഈ നാട്ടിലെ പാവങ്ങള്‍ ജീവിച്ചു പൊക്കോട്ടെ സാര്‍ , എല്ലാം തല്ക്കലത്തെന്കിലും സമാധാനമായി അവസാനിച്ചു എന്ന് സമാധാനിച്ചു തൊഴിലിടങ്ങലിക്കും ജീവിതത്തിന്റെ മറ്റു വ്യവഹാരങ്ങളിലെക്കും പൊതു ജനം ദീര്ഘനിശ്വാസം വിട്ടു മടങ്ങി പ്പോകാന്‍ തുടങ്ങിയതെ ഉള്ളൂ .. അവര്‍ ജീവിച്ചു പൊക്കോട്ടെ , പ്രശ്നങ്ങള്‍ കണ്ടുപിടിച്ചു ആരുംകുത്തിപ്പോക്കാതിരുന്നാല്‍ മതി .കാരണം ഒരു പക്ഷെ സമൂഹത്തിന്റെ ഉപരിവര്‍ഗ്ഗത്തില്‍ പ്പെടുന്ന ബുദ്ധിജീവികള്‍ക്കും , ദന്തഗോപുര ചിന്തകര്‍ക്കും ഉള്ള സാമൂഹ്യ സുരക്ഷിതത്വം / സംരക്ഷണം അവര്‍ക്കാര്ക്കുമില്ല . അത് കൊണ്ടു സമാധാനമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്ത ഈ കോടതി വിധിയെ വാസു ആത്മാര്‍ത്തമായി സ്വാഗതം ചെയ്യുന്നു .

തങ്ങളുടെ ബൌധിക സുഖത്തിനു വേണ്ടി യാധാര്‍ത്യങ്ങളെ അവഗനിക്കുന്നവരോടു വാസുവിന് ഒന്നേ പറയാനുള്ളൂ .. ദയവായി ഒരല്പം ചിന്തിക്കുക ..പ്ലീസ് !!

ശ്രീജിത് കൊണ്ടോട്ടി. said...

http://www.madhyamam.com/news/2010/10/02/6/4738

ശ്രീജിത് കൊണ്ടോട്ടി. said...

ഏറെക്കുറെ മാധ്യമത്തിന്റെ ഈ നിരീക്ഷണം തന്നെ ആണ് എന്റെതും!

Unknown said...

വാസുവിനും എനിക്കും ഇക്കാര്യത്തില്‍ ഒരേ മനസ്സാണുള്ളത്. ഭൂമിയില്‍ സമാധാനമാണ് ദൈവം പോലും ആഗ്രഹിക്കുക. നമ്മളൊക്കെ ഇവിടെ വഴിയാത്രക്കാര്‍ മാത്രമാണ്. അമ്പലവും പള്ളിയും വസ്തുവുമൊക്കെ ഈ യാത്രയില്‍ നമുക്ക് സ്വന്തമെന്ന് വിശ്വസിക്കാമെന്നേ ഉള്ളൂ. സത്യത്തില്‍ ആര്‍ക്കും അവകാശപ്പെട്ടതല്ല. ഇതൊക്കെ എനിക്ക് അവകാശപ്പെട്ടതാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവരുടെ മനസ്സ് തീരെ ചെറുതാണെന്ന് ഞാന്‍ പറയും. ഒരു തര്‍ക്കം ഉടലെടുത്താല്‍ എല്ലാവര്‍ക്കും തൃപ്തി തരുന്ന ഒരു വിധി അസാധ്യമാണ്. ആരുടെയെങ്കിലും കൈവശത്തില്‍ ആണെന്ന് സ്ഥാപിക്കാന്‍ കഴിയാത്ത ഈ സ്ഥലം ഒരു കൂട്ടര്‍ക്ക് മാത്രമായി നല്‍കിയിരുന്നുവെങ്കില്‍ ആ വിധി ഉണ്ടാക്കുന്ന മുറിവ് ഉണക്കാന്‍ ദൈവം നേരിട്ട് ഇറങ്ങി വരുമായിരുന്നില്ല. നിരവധി ചോര ചീന്താന്‍ ആ വിധി ഇടയായിക്കൂടെന്നുമില്ല. ആ ഒരു അശാന്തിയാണോ ഈ വിധിയെ എതിര്‍ക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്?

ഇപ്പോള്‍ ചിലര്‍ക്ക് മുറുമുറുപ്പ് മാത്രമേയുള്ളൂ. എന്നാല്‍ വിധി ഒരു വിഭാഗത്തിന് മാത്രം അനുകൂലമായിരുന്നെങ്കില്‍ ഇന്ന് കാണുന്ന പോലെ ഒരു സമാധാനം നാട്ടില്‍ ഉണ്ടാകുമായിരുന്നോ? അങ്ങിനെയൊക്കെ അന്യോന്യം ശത്രുതയില്‍ മനുഷ്യന്മാര്‍ ഇവിടെ കഴിഞ്ഞിട്ട് ദൈവത്തിനെ ആരാധിക്കാന്‍ ഇവിടെയും പള്ളിയും അമ്പലവും വേണോ? സുപ്രീം കോടതിയില്‍ പോയാലും മറിച്ചൊരു വിധി ഉണ്ടാകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത് ഹിന്ദുവിനെയും മുസ്ലീമിനെയും വെവ്വേറെ കാണാന്‍ എനിക്ക് കഴിയാത്തത്കൊണ്ടും എല്ലാവരും മനുഷ്യരാണെന്ന് കാണാന്‍ കഴിയുന്നത്കൊണ്ടുമാണ്.

ദൈവവും മനുഷ്യരും തമ്മിലാണ് ഇടപാട് എന്ന് കരുതുന്ന ഒരു വിശ്വാസിയും അമ്പലത്തിനും പള്ളിക്കും വേണ്ടി അടി കൂടുകയില്ല എന്ന് കരുതാനാണെനിക്കിഷ്ടം. സമൂഹത്തില്‍ അസമാധാനം ഏറ്റവും മിനിമൈസ് ചെയ്ത വിധിയാണ് വന്നിരിക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരുടെ മനസ്സില്‍ ഈ വിധികൊണ്ട് കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ എന്ന തോന്നല്‍ ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നില്ല. പക്ഷെ കൃഷ്ണയ്യരുടെ പ്രതികരണം വായിച്ചപ്പോള്‍ ഏറെ നിരാശയും ദു:ഖവും തോന്നി. നിരോധനാജ്ഞയെ പോലും അദ്ദേഹം എതിര്‍ത്തുകളഞ്ഞു. ഇന്നലത്തെ തെറ്റുകള്‍ക്ക് ഇന്ന് കണക്ക് തീര്‍ക്കണം എന്ന് പറഞ്ഞാല്‍ തെറ്റുകള്‍ വീണ്ടും തുടരണം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. അത് പോലെ സാങ്കല്പിക ചോദ്യങ്ങള്‍ ഉന്നയിച്ചാലും എവിടെയും എത്തുകയില്ല. ജീവിതം ക്ഷണികമാണെന്നും അതിലും അടുത്ത നിമിഷം ആര്‍ക്കും സ്വന്തമല്ലെന്നുമുള്ള സത്യം എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും ബാധകമാണ്.

ഇന്ത്യന്‍ said...

സുകുമാരേട്ടാ,

ഈ വിധി വന്നപ്പോള്‍ ആദ്യമായി എല്ലാവരും ആശ്വാസിച്ചത് ഒരു കാര്യത്തിനാണ്. ഒരു കുഴപ്പവും ഉണ്ടാക്കാതെ ആഹ്ലാദപ്രകടനമോ,പ്രതിഷേധപ്രകടനമോ ഉണ്ടാക്കാതെ ഈ വിധിയെ സ്വീകരിച്ച ഇന്ത്യന്‍ ജനത പക്വതയാര്‍ന്ന ഒരു മാതൃക കാണിച്ചു എന്നുള്ളതാണത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി അനുഭവങ്ങള്‍ ഇന്ത്യന്‍ ജനതയെ പലതും പഠിപ്പിച്ചു എന്ന് മനസ്സിലാക്കാമെന്നു തോന്നുന്നു. വൈകാരികരാഷ്ട്രീയത്തിന്‍റെ പിടി അയയുന്നതായി അനുഭവപ്പെടുന്നു. അതിനു പല കാരണങ്ങള്‍ ഉണ്ടാവാം. അതില്‍ ഒന്ന് ഏതായാലും ജനങ്ങള്‍ രാഷ്ട്രീയ നേത്രുത്വത്തെക്കാള്‍ പക്വമതികളാവുന്നു എന്നതാണ്.

രണ്ടാമതായി, ഇതൊരു ക്ഷേത്ര,മസ്ജിദ്‌ തര്‍ക്കമാണ് എങ്കില്‍ ഒത്തുതീര്‍പ്പിന് വഴങ്ങുന്നതാണ് നല്ലത്. എന്നാല്‍ ഇതൊരു കേവല വസ്തുതര്‍ക്കമാണോ? അതോ ഇന്ത്യന്‍ മതേതരത്വത്തിന്റെ, നീതിവ്യവസ്ഥതയുടെ മാറ്റ് ഉരച്ചു നോക്കുന്ന ഒന്നോ? ഇത്രയെങ്കിലും ആരും ഇതിനെ പ്രതിരോധിച്ചില്ല എങ്കില്‍ നമ്മുടെ നാട്ടിന്റെ ഭാവി ഒരു പറ്റം വര്‍ഗ്ഗീയകോമരങ്ങളുടെ തോന്ന്യസത്തിനു ഏകപക്ഷീയമായി വിട്ടുകൊടുക്കലാവില്ലേ? ഇവിടെയും നാം അറിയാതെ എത്തിച്ചേരുന്ന നിഗമനം, പ്രതിരോധം ഇല്ലായിരുന്നെങ്കില്‍ ഇവിടെ പ്രശനം ഉണ്ടാവില്ലായിരുന്നു എന്ന ലളിതസമവാക്യത്തിലുള്ള മനുഷ്യസ്നേഹമാണ്. നമ്മുടെ നിയമവ്യവസ്ഥ നിയമം ലംഘിച്ചവര്‍ ആരായാലും അവരെ ശിക്ഷിക്കാനുള്ള തന്റേടം കാണിക്കുമ്പോള്‍ സ്വാഭാവികമായും പല അനീതികളും ഇല്ലാതാവും. ഈ വിധി അത്തരം ഒന്നായിരുന്നുവെന്ന് തോന്നുന്നില്ല.

വളരെ പക്വമായി വിധിയെ വിലയിരുത്തി ആരെങ്കിലും ഉന്നത നീതിപീഠത്തെ സമീപിക്കുന്നുവെങ്കില്‍ അത് സമാധാനഭംഗം ക്ഷണിച്ചുവരുത്തും എന്ന് നാം ഭയക്കുന്നതില്‍ കാര്യമില്ല.അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തുക എന്നതല്ലാതെ, അക്രമം ഭയന്ന് മൌലികാവകാശങ്ങള്‍ കയ്യോഴിയണം എന്ന നിലപാടില്‍ നാം എത്തിച്ചേരാതിരിക്കട്ടെ.

അതേസമയം, ഒത്തുതീര്‍പ്പുകള്‍ ഏറ്റവും മാന്യമായി നടത്താന്‍ ആവുമെങ്കില്‍ അതായിരിക്കും ഉത്തമം. പ്രശനം വളരെ വൈകാരികമായതിനാല്‍ പ്രത്യേകിച്ചും.നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടമല്ലാതെ, ദൈവത്തിനു വേണ്ടി പോരാടാന്‍ മതം അനുശാസിക്കുന്നില്ലല്ലോ.

ചിന്തകന്‍ said...

നൈതികമായി ചിന്തിക്കുമ്പോൾ ഈ വിധി തെറ്റായിരിക്കാം. എന്നാൽ ഇനിയും പ്രശ്നങ്ങൾ ഇല്ലാതാക്കാനും അക്രമം നടത്താ‍ൻ ആർക്കും ന്യായം ഉണ്ടാവാതിരിക്കാനും സാധിച്ചേക്കാം എന്നത് ഈ വിധിയുടെ ഗുണമായി കാണക്കാക്കാം.

ഒന്നോരണ്ടോ വ്യക്തികൾ തമ്മിലുള്ള തർക്കം എന്നതിലുപരി രണ്ട് ജനസമൂഹങ്ങൾ തമ്മിലുള്ള തർക്കത്തിനുള്ള ഒരു അനുരഞ്ജനം എന്ന നിലക്ക് മാത്രം ഈ വിധിയെ കാണാൻ ശ്രമിച്ചാൽ അതായിരിക്കും ഏറ്റവും ഉചിതമായത് എന്ന് എനിക്ക് തോന്നുന്നു.

അതേ സമയം, ഇനിയും ഇത് പോലുള്ള പള്ളികൾ തകർപെടാനും തകർക്കപെട്ട് വർഷങ്ങൾക്ക് ശേഷം തകർത്തവർക്ക് തന്നെ അവകാശം നൽകുകയും അവർ കുറ്റവിമുക്തരാ‍ക്കപെടുകയും ചെയ്യുക എന്നത് ആവർത്തിക്കപെടാതെ നോക്കാൻ ഭരണകൂടത്തിനും നീതിന്യായ വ്യവസ്ഥക്കും ബാധ്യതയുണ്ട്. ഇത്തരത്തിലുള്ള അനുരഞ്ജന വിധികൾ ഒരിക്കലും ഒരു കീഴ്വഴക്കമാക്കപെടാൻ പാടില്ലാത്തതാണ്.

ഒരാൾക്കുള്ള അവകാശം അയാൾക്ക് തന്നെ നൽകുകയും അയാൾ അതിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക എന്നിടത്ത് നീതിയുമുണ്ട് അനുരഞ്ജനവുമുണ്ട്. ഈ വിധി ഒരു നിർബന്ധിത അനുരഞ്ജനമാണ് എന്ന പോരായ്മയേ ഉള്ളൂ.

Unknown said...

@ ഇന്ത്യന്‍, നിയമത്തിന്റെ മുന്നില്‍ ഇത് സാങ്കേതികമായ ഒരു വസ്തുതര്‍ക്കമാണ്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമാവകാശം സ്ഥാപിച്ചുകിട്ടാനാണ് കേസ് അന്ന് ഫയല്‍ ചെയ്തത്. വിധി 60 വര്‍ഷം നീണ്ടുപോയി എന്നതാണ് ഈ കേസിനെ സംബന്ധിച്ചുള്ള പോരായമ. ഒത്തുതീര്‍പ്പ് കോടതിക്ക് പുറത്ത് നടക്കേണ്ട സംഗതിയാണ്. കേസ് വന്നാല്‍ വിധി പറയാനേ കോടതിക്ക് കഴിയൂ. ഈ കേസില്‍ നിയമലഘനത്തിന്റെ പ്രശ്നം വരുന്നില്ല. മസ്ജിദ് തകര്‍ത്ത സംഭവം ഈ കേസുമായി ബന്ധമില്ലാത്തതാണ്. അതിന്റെ കേസ് വേറെ ഉണ്ടല്ലൊ. പക്ഷെ ഇന്നത്തെ സ്ഥിതി ജഡ്ജിമാരെ സ്വാധീനിച്ചിരിക്കാം. ഏത് തരത്തിലുള്ള വിധിയായിരിക്കും നാട്ടില്‍ സമാധാനത്തിന് കൂടുതല്‍ സഹായിക്കുക എന്ന് അവര്‍ ആലോചിച്ചിരിക്കാം.

ഒരു പക്ഷെ ഈ കേസില്‍ ഒരു 50കൊല്ലം മുന്‍പ് വിധി വന്നിരുന്നുവെങ്കില്‍ അന്നത്തെ വിധിയും അന്നത്തെ രാഷ്ട്രീയവും വ്യത്യസ്ഥമായിരിക്കും. മുന്നിലുള്ള രേഖകള്‍ വെച്ച് ഒരു വിഭാഗത്തിന് ആ വസ്തുവിലുള്ള അവകാശം സ്ഥാപിച്ചുകൊടുക്കാന്‍ കോടതിക്ക് കഴിയില്ലായിരുന്നു. കോടതിയുടെ ഈ പരിമിതി നാം മനസ്സിലാക്കണം. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാലും ഈ മാതിരിയൊരു ഫോര്‍മൂലയല്ലേ വരൂ. ഒന്നുകില്‍ മസ്ജിദ് നിന്ന സ്ഥലത്ത് മസ്ജിദ് ഒഴിവാക്കണം. അല്ലെങ്കില്‍ ക്ഷേത്രം ഒഴിവാക്കണം. രണ്ടില്‍ ഒന്ന് ഏതായാലും ഒരു വിഭാഗത്തിന് നഷ്ടം വരാതെ സാധ്യമല്ലല്ലൊ. നിങ്ങള്‍ വിട്ടുതാ എന്ന് പറയുന്നതിനേക്കാളും എളുപ്പം ഞങ്ങള്‍ വിട്ടുതരുന്നു എന്ന് പറയുന്നതാണ്. അങ്ങനെ പറയാന്‍ ആരും തയ്യാറല്ലാത്തത്കൊണ്ടാണ് കേസ് 60 വര്‍ഷം നീണ്ടത്. തങ്ങള്‍ക്ക് കൈവശം വെക്കാന്‍ അധികാരം തരുന്ന വെള്ളക്കടലാസില്‍ എഴുതിയ ഒരു പ്രമാണം പോലും കേസ് കൊടുത്തവരുടെ കൈയിലോ കേസില്‍ കക്ഷി ചേര്‍ന്നവരുടെ കൈയിലോ ഇല്ല. 500 വര്‍ഷമായിട്ടും ഒരു കടലാസ് ആരും സമ്പാദിച്ചിട്ടുമില്ല. പിന്നെ എന്താണ് കോടതിക്ക് ചെയ്യാന്‍ പറ്റുക. ഇവിടെ കോടതി മാത്രമല്ലല്ലോ ഉള്ളത്.

“ നമ്മുടെ നിയമവ്യവസ്ഥ നിയമം ലംഘിച്ചവര്‍ ആരായാലും അവരെ ശിക്ഷിക്കാനുള്ള തന്റേടം കാണിക്കുമ്പോള്‍ സ്വാഭാവികമായും പല അനീതികളും ഇല്ലാതാവും” എന്ന നിരീക്ഷണം ഈ കേസുമായി ഒരു തരത്തിലും ബന്ധപ്പെടുന്നതല്ല. ബന്ധപ്പെടുമായിരുന്നു, മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമാണ് ഈ കേസ് ഉത്ഭവിച്ചതെങ്കില്‍ . വിധിയെ പറ്റി അഭിപ്രായം പറയുന്നവര്‍ എല്ലാം ഇത് 60 വര്‍ഷം മുന്‍പത്തെ കേസായിരുന്നു എന്ന് മറന്നുപോകുന്നു എന്ന് തോന്നുന്നു. ഇതൊരു കീഴ്വഴക്കമായി മറ്റ് പല സ്ഥലത്തും അവകാശം സ്ഥാപിച്ചുകളയും എന്ന വാദവും തെറ്റാണ്. വ്യക്തമായ പ്രമാണമുള്ള ഒന്നും അന്യാധീനപ്പെട്ടുപോകില്ല. അല്ലാത്തതൊക്കെ സര്‍ക്കാരില്‍ ചേരും എന്നേയുള്ളൂ. മസ്ജിദ് തകര്‍ത്ത ക്രിമിനല്‍ കേസിലാണ് പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടേണ്ടത്. ഈ കേസില്‍ , ഇപ്പോഴത്തെ ചുറ്റുപാടില്‍ ഇങ്ങനെയൊരു വിധി എഴുതാനേ ജഡ്ജിമാര്‍ക്ക് കഴിയുമായിരുന്നുള്ളൂ. മറിച്ചെന്തെങ്കിലും ചെയ്യാന്‍ കഴിയുക സര്‍ക്കാരിനായിരുന്നു. അത്ര ഇച്ഛാശക്തി സര്‍ക്കാരിനുമില്ല. നടന്നതെല്ലാം നല്ലതിന്, നടക്കാന്‍ പോകുന്നതും നല്ലതിന് എന്ന് ചിന്തിക്കാനുള്ള മാനസികാരോഗ്യമേ എനിക്കുള്ളൂ :)

Unknown said...

@ ചിന്തകന്‍, “ഒരാൾക്കുള്ള അവകാശം അയാൾക്ക് തന്നെ നൽകുകയും അയാൾ അതിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക എന്നിടത്ത് നീതിയുമുണ്ട് അനുരഞ്ജനവുമുണ്ട്. ഈ വിധി ഒരു നിർബന്ധിത അനുരഞ്ജനമാണ് എന്ന പോരായ്മയേ ഉള്ളൂ.” എന്ന് പറയുമ്പോള്‍ കോടതിക്ക് എങ്ങനെയാണ് അതിന്റെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ മധ്യസ്ഥന്റെ റോളില്‍ വിധി പറയാന്‍ കഴിയുക? മധ്യസ്ഥന്റെ റോളിലുള്ള വിധിയായിപ്പോയി ഇത് എന്നത് വേറെ കാര്യം. ആര്‍ക്കും നിയമപരമായ അവകാശം ഇല്ലെന്ന് കണ്ടെത്തിയത്കൊണ്ടാണല്ലൊ ഇങ്ങനെ വിധി പറഞ്ഞത്. അവകാശം ഒരു കക്ഷിക്കുണ്ടെങ്കില്‍ ആ കക്ഷിക്ക് അനുകൂലമായി വിധിക്കുക എന്നതല്ലാതെ അങ്ങിനെ വിധിച്ചിട്ട് അനുരഞ്ജനത്തിന് നിര്‍ദ്ദേശിക്കുക എന്നത് കോടതിയുടെ പണിയല്ല. ഈ കേസില്‍ സങ്കീര്‍ണ്ണമായ സാഹചര്യമാണ് കോടതി അഭിമുഖീകരിച്ചത്. ആര്‍ക്കെങ്കിലും അവകാശം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കോടതിക്ക് എല്ലാം എളുപ്പമായിരുന്നു. ശരി, കോടതിയെ എന്തിന് കുറ്റം പറയണം? മൂന്ന് മാസത്തേക്ക് തല്‍‌സ്ഥിതി തുടരുമല്ലോ. അപ്പോള്‍ അതിനിടയില്‍ പ്രശ്നം ഒത്തുതീര്‍ക്കാമല്ലോ. എന്നിട്ടും അപ്പീലിന് പോകാനല്ലെ ഇരുപക്ഷവും ഒരുങ്ങുന്നത്. ഈ കേസിനെ സംബന്ധിച്ച് മാത്രം കോടതിക്ക് ഒന്നേ നോക്കാനുള്ളൂ, അയോധ്യയില്‍ മസ്ജിദ് നിന്ന സ്ഥലം ആരുടേതാണ്. ആരുടേതാണെന്ന് പരിശോധിക്കാന്‍ കോടതിക്ക് പ്രമാണം വേണ്ടി വരും. അത് ആ‍രുടെ കൈയ്യിലും ഇല്ലെങ്കില്‍ പിന്നെ സുപ്രീം കോടതിക്കും എന്ത് ചെയ്യാന്‍ പറ്റും. ഈ കേസിന്റെ ഈ ബലഹീനത എല്ലാ കക്ഷികളും മനസ്സിലാക്കി വിധി അംഗീകരിക്കുകയാണ് വേണ്ടത്. മറ്റൊരു മാന്ത്രിക പോംവഴിയും കാണുന്നില്ലല്ലൊ.

താരിഖ് റമദാന്‍ said...

നാനൂറിലേറെ വര്ഷംന സ്വാഭാവികമായി ആരാധനാ കര്മ ങ്ങള്‍ നിര്വമഹിക്കപ്പെട്ടു എന്നുള്ളത് കോടതിക്കു മുമ്പില്‍ ഒരു വസ്തുതയോ തെളിവോ ഒന്നുമല്ല. എന്നാല്‍ രാമജന്മധഭൂമി തകര്ക്ക.പ്പെട്ട ബാബരി മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനു താഴെ തന്നെയാണ്‌ എന്നത് എത്ര ക്രിത്യമായാണ്‌ കോടതി കണ്ടെത്തിയിരിക്കുന്നത്?!

സമാധാനം എന്നത് അടിച്ചൊതുക്കപ്പെട്ടവന്റെ നിശ്വാസങ്ങള്‍ പോലും പുറത്ത് കേള്ക്കാ തിരിക്കുമാറുള്ള കനത്ത നിശബ്ദതയാണ്‌ എന്ന് വരുന്നത്, എന്തു തന്നെയായാലും മതേതരത്വമോ ജനാധിപത്യമോ അല്ല....

ചിന്തകന്‍ said...

പറയുമ്പോള്‍ കോടതിക്ക് എങ്ങനെയാണ് അതിന്റെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ മധ്യസ്ഥന്റെ റോളില്‍ വിധി പറയാന്‍ കഴിയുക? മധ്യസ്ഥന്റെ റോളിലിള്ള വിധിയായിപ്പോയി ഇത് എന്നത് വേറെ കാര്യം.

കെ പി എസ് മാഷേ
ഇത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. കോടതി വിധികള്‍ നൈതികതയുടെ അടിസ്ഥാനത്തിലായിരിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊരു പക്ഷേ എന്റെ ഭാഗത്തു നിന്നുള്ള തെറ്റാവാം. എന്റെ ഇത് സംബന്ധിച്ച നിലപാട് ഞാന്‍ നേരെത്ത് താങ്കളുടെ മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയതാണ്. ഏതെങ്കിലും ഒരു ആരാധനലായം തകര്‍ത്തുകൊണ്ടാണ് ഇതുണ്ടാക്കിയതെങ്കില്‍ തീര്‍ച്ചയായും അത് പള്ളിയായി ഉപയോഗിക്കപെടാന്‍ പാടില്ല എന്ന് തന്നെയാണ് എന്റെ നിലപാട്. അത് 500 വര്‍ഷം മുമ്പാണെങ്കില്‍ പോലും.


ആര്‍ക്കും നിയമപരമായ അവകാശം ഇല്ലെന്ന് കണ്ടെത്തിയത്കൊണ്ടാണല്ലൊ ഇങ്ങനെ വിധി പറഞ്ഞത്.

ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ കോടതി സ്വീകരിച്ച മാനദണ്ഡമെന്തെന്ന് വ്യക്തമല്ല. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വിഭാഗം ആരാധനയലമായി ഉപയോഗിച്ച ഒരു മസ്ജിദ്, സ്വതന്ത്രത്തിന് അത്പം മുമ്പ് മുതല്‍ തര്‍ക്കം തുടങ്ങിയ ഒരു സ്ഥാപനത്തിന്... രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാത്രം മനസ്സിലാവുന്നില്ല. മുന്നോ നാലോ നൂറ്റാണ്ടുകള്‍ ഒരു വിഭാഗം ആരാധന നടത്തി എന്നത് തന്നെ തെളിവായി സ്വീകരിക്കാന്‍ പറ്റുന്ന സംഗതിയല്ലേ?. മാത്രമല്ല തകര്‍ക്കപെടുമ്പോള്‍ അതൊരു മസ്ജിദായിരുന്നു എന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല.

എന്റെ ചില സംശയങ്ങള്‍ പങ്കു വെച്ചു എന്ന് മാത്രം.

എല്ലാത്തിനേക്കാളും വലുത് സമാധാനവും നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും തന്നെയാണ്. അതുണ്ടാക്കാന്‍, ഈ തര്‍ക്കത്തിന് ഒരു പരിഹാരമായി ഈവിധി എല്ലാവരും സ്വീകരിക്കുമെങ്കില്‍, അത് ഏറ്റവും നല്ല കാര്യം തന്നെയെന്നതില്‍ സംശയമില്ല.

താരിഖ് റമദാന്‍ said...

ഈ വിധി ബാബരി മസ്ജിദിന്റെ തകര്ച്ചംയുമായി ബന്ധപ്പെടുത്തരുത് എന്നും, 60 വര്ഷ മായുള്ള ഒരു വസ്തു തര്ക്കം് മാത്രമാണിതെന്നും വിധിയെ എതിര്ക്കു ന്നവരാരും മനസ്സിലാക്കുന്നില്ല എന്നതാണ്‌ വിമര്ശംള. എന്നാല്‍ ബാബരി മസ്ജിദ് തകര്തിരല്ലായിരുന്നെങ്കില്‍ പോലും മസ്ജിദിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന വിധിയാണിത്, മസ്ജിദിന്റെ പുനര്നി്ര്മാണം എന്ന ഏറ്റവും മൌലികമായ നീതിയെ ബലി കഴിക്കുന്ന തീരുമാനമ്.

അതായത് മസ്ജിദ് പുനര്നിംര്മാിണം എന്നത് ഇനി ഒരു സാധ്യതയേ അല്ല. കാരണം പള്ളിയുടെ പ്രധാന ഭാഗം ഹിന്ദു മഹാസഭക്ക് വിട്ടു കൊടുക്കണം എന്നാണല്ലോ വിധി. ഇനി പള്ളി തകര്ത്തി ല്ലായിരുന്നെങ്കില്‍ പൊളിച്ചു വീതം വെക്കാനുള്ള വിധിയും. എന്തായാലും ഇതൊക്കെയാണ്‌ ഇന്ത്യന്‍ മതേതരത്വം എങ്കില്‍, ആര്എവസ്.എസ് പറഞ്ഞ പോലെ ഇന്ത്യന്‍ മതേതരത്വത്തിന്റെ വ്യക്തിത്വം തുറന്നു കാട്ടുന്ന വിധി.

താരിഖ് റമദാന്‍ said...

എല്ലാത്തിനേക്കാളും വലുത് സമാധാനവും നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും തന്നെയാണ്. അതുണ്ടാക്കാന്‍, ഈ തര്‍ക്കത്തിന് ഒരു പരിഹാരമായി ഈവിധി എല്ലാവരും സ്വീകരിക്കുമെങ്കില്‍, അത് ഏറ്റവും നല്ല കാര്യം തന്നെയെന്നതില്‍ സംശയമില്ല
-------------

വാഴ്‌ത്തപ്പെടുന്ന സമാധാനം അടിച്ചൊതുക്കപ്പെട്ടവന്റെ നിശ്വാസങ്ങള്‍ പോലും പുറത്ത് കേള്ക്കാ തിരിക്കുമാറുള്ള കനത്ത നിശബ്ദതയാണ്‌ എന്ന് വരുന്നത്, എന്തു തന്നെയായാലും മതേതരത്വമോ ജനാധിപത്യമോ അല്ല....

CKLatheef said...

സുകുമാരേട്ടനോട് ഈ കാര്യത്തില്‍ ഇനി സംവദിക്കാനില്ല. അദ്ദേഹം സമാധാനമാണ് മുന്നില്‍ കാണുന്നത്. ഈ വിധിയില്‍ നീതികേടുണ്ട് എന്ന് ഇവിടെ പറയുന്നതും സമാധാനത്തിന് വേണ്ടിതന്നെയാണ് സംസാരിക്കുന്നത്. കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമാണ്. അതിനാല്‍ നാമെന്തിന് ഇവിടെ ഒരു സമാധാന ഭംഗം വരുത്തണം. എതായാലും ഇത് പരമോന്നത കോടതിയുടെ വിധിയല്ലല്ലോ എന്ന് കരുതി സമാധാനിക്കാം. കുറേകൂടെ നീതിയോടെയുള്ള ഒരു പരിഹാരം കുഴപ്പമില്ലാതെ സാധ്യമായിരുന്നു എന്ന് വിശ്വാസിക്കാനാണ് എനിക്കിഷ്ടം.

കോടിക്കണക്കിന് ജനതക്ക് പട്ടിണിമാറ്റാനുള്ള കോടിക്കണക്കിന് രുപയാണ് ഈ ഒരു മസ്ജിദ്-തര്‍ക്കമന്ദിര പ്രശ്‌നം അപഹരിച്ചത്. ഇനിയെങ്കിലും രാജ്യത്തിന്റെ മുഖ്യ പ്രശ്‌നത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധതിരിക്കത്തക്കവിധം ഈ പ്രശ്‌നം അവസാനിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

Unknown said...

പ്രിയപ്പെട്ടവരെ, ഇക്കാര്യത്തില്‍ നമ്മുടെ നാട്ടിലെ മതസംഘടനകളോ, സര്‍ക്കാരോ, രാഷ്ട്രീയപ്രസ്ഥാനങ്ങളോ ഒന്നും തന്നെ സൌഹാര്‍ദ്ധപരമായ ഒരു ഒത്തുതീര്‍പ്പില്‍ എത്തിക്കുന്നതില്‍ വിജയിച്ചില്ല. അപ്പോള്‍ കോടതി എന്ത് പറഞ്ഞാലും അത് എതിര്‍പ്പിനും അസംതൃപ്തിക്കും കാരണമാവുകയും ചെയ്യും. അപ്പോള്‍ എന്താണ് ഒരു പോംവഴി? താരതമ്യേന സമാധാനം ഉറപ്പാക്കുന്ന വിധിയാണിതെന്ന് എനിക്ക് തോന്നാന്‍ കാരണമതാണ്. അന്യായം സഹിക്കേണ്ടി വന്നത് മുസ്ലീം കമ്മ്യൂണിറ്റിക്ക് തന്നെയാണെന്നതില്‍ എനിക്ക് സംശയേമില്ല. മസ്ജിദ് തകര്‍ക്കെപ്പെട്ടതില്‍ മുറിവേറ്റത് മുസ്ലീം മനസ്സിനാണ് എന്നും എനിക്കറിയാം. അക്കാര്യത്തില്‍ ഹിന്ദുത്വശക്തികളൊപ്പം നില്‍ക്കാതിരിക്കാനല്ലേ എനിക്ക് കഴിയൂ? ഞാന്‍ മാത്രമല്ല ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഹിന്ദുത്വശക്തികളെ അംഗീകരിച്ചിട്ടില്ലല്ലോ. ഒരു പക്ഷെ ഈ വിധി മുസ്ലീങ്ങള്‍ക്ക് അനുകൂലമായിരുന്നെങ്കില്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് വളമായിപ്പോകില്ലേ എന്ന് ഞാന്‍ നിഗൂഢമായി ഭയപ്പെട്ടതുണ്ട്. അത്പക്ഷെ നീതിക്ക് വേണ്ടി പറയുമ്പോള്‍ എടുത്ത് പറയാന്‍ പറ്റാത്ത സംഗതിയായത്കൊണ്ടാണ് പറയാതിരുന്നത്. എനിക്ക് എന്റെ സ്റ്റാന്‍ഡില്‍ നിന്നല്ലേ സംസാരിക്കാന്‍ പറ്റൂ. എല്ലാറ്റിനും മീതെ ഇന്ത്യന്‍ ജനതയുടെ സമാധാനത്തെ കാംക്ഷിക്കുന്ന എന്റെ നിലപാടിനെ നിങ്ങള്‍ ആരും സംശയിക്കാത്തതില്‍ എനിക്ക് ഏറെ നന്ദിയുണ്ട്.

ഷൈജൻ കാക്കര said...

അയോദ്ധ്യ വിധി നൂറു ശതമാനം നീതിയുക്‌തവും നിയമവ്യവസ്ഥയുടെ വിശ്വാസ്യത കാത്ത്‌ പരിപാലിക്കുന്നതും അല്ല എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു...

ഈ വിധിയിൽ നിയമപുസ്തകത്തിന്‌ വെളിയിലെ പ്രായോഗിക അവസ്ഥയും ജഡ്ജിമാരുടെ സ്വന്തം നിഗമനങ്ങളും (ഒരു പക്ഷെ വിശ്വാസവും) ഇന്ത്യൻ കോടതിയുടെയും ജനാധിപത്യത്തിന്റെയും ജനത്തിന്റെയും പക്വതയില്ലായ്‌മയും എല്ലാം ഈ വിധിയിലൂടെ വെളിവാകുന്നുണ്ട്...

എന്നിരുന്നാലും സഘർഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാൽ കാക്കരയിഷ്ടപ്പെടുന്നത്‌ ഇപ്പോൾ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിർപ്പ്‌ വിധി തന്നെയാണ്‌... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീർപ്പ്‌...

ഇനി സുപ്രീംകോടതിയിലായാലും വിധികൾ നീണ്ടുപോകരുത്‌...

സ്വം said...

വിധിയെക്കാള്‍ ഏറ സമവായം എന്ന് വിളിക്കാമെന്ന് തോന്നുന്നു
നീതി ആശ്വധമാവിനെപ്പോലെ അശാന്തമായി അലയുക തന്നെ ചെയ്യും
നിഷേധിക്കപ്പെട്ട നീതിക്ക് ആ സ്വഭാവം കാണും.
പക്ഷെ
മസ്ജിദ് മുസ്ലിങ്ങള്‍ക് വിട്ടുകൊടുക്കുകയാണെങ്കില്‍ കുറച്ചു ഹിന്ദു സഹോദരരെങ്കിലും വേദനിചെക്കാം
( അക്രമം നടത്തുകയും അത് കാശിയിലെക്കും മധുരയിലെക്കും വ്യാപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഹിന്ദുത്വ സഹോദരന്മാരെ ഉദ്ദേശിച്ചല്ല ഈ പ്രസ്താവന. അവര്ക് ചന്തു പറഞ്ഞ പോലെ കുഴപ്പമുണ്ടാക്കാന്‍ അവതാരങ്ങലെത്ര ബാക്കി !)

നീതി കിട്ടിയ ശേഷം വേദനിച്ച ഹിന്ദു സഹോദരങ്ങല്കായി ഭൂമി വിട്ടുകൊടുക്കാന്‍ മാത്രം വിശാലമല്ല സമകാലീന ഇന്ത്യന്‍ മുസ്ലിം നേതൃത്വം ( അങ്ങിനെ ഒന്നുണ്ടെങ്ങില്‍ )
അതുപോലെ ഇപ്പോഴെത്തെ സമവായത്തില്‍ നീതി അശാന്തമായി അലയുകയും ചെയ്യും
എങ്കിലും ഭരതന്റെ രാജ്യത്തിന്‌ ഇനിയും ഒരുപാടു മുന്നോട്ടു പോവാനുണ്ട്
രഥ യാത്രകളെയും കലാപങ്ങളെയും അതിജീവിക്കാനുണ്ട്. അതുകൊണ്ട് സമാധാനിക്കുക

ഒരു ചിന്താവിഷയം
ഈ ലോകത്തില്‍ നന്മയുള്ള മനസ്സുകളെയൊക്കെ സന്തോഷിപ്പിക്കുന്ന ഒരു നീതി സംവിധാനം ഈ ലോകത്തിനു അന്യമാണ് തന്നെ. ഒരുപക്ഷെ അത്തരം സമ്പൂര്‍ണമായി നീതി കിട്ടുന്ന, തുല്യതയുള്ള , ത്രിപ്തിയുള്ള ഒരു ലോക സംവിധാനം പ്രപഞ്ച സ്രഷ്ടാവ് കരുതി വെക്കുന്നത് മതങ്ങള്‍ ഉദ്ഘോഷിക്കുന്ന പരലോകതാവുമോ ?

Unknown said...

@ SWAM, അന്യൂനമായ നീതി നടപ്പാവുന്ന ദൈവീകരാജ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഐഡിയല്‍ കണ്ടീഷന്‍ ഭൂമിയില്‍ നടപ്പിലാവും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ. നീതിയോടൊപ്പം തന്ന അനീതിയും ഭൂമിയില്‍ എന്നും ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത് :)

നേരെഴുത്ത് said...

ബാബരി മസ്ജിദ്‌, ഇത് രണ്ടാമത്തെ ധ്വംസനം ..??

നിവേദിത മേനോന്‍ അവരുടെ അഭിപ്രായം പങ്ക് വക്കുന്നു ഇവിടെ

@ശ്രീ.സുകുമാരന്‍
എങ്ങനെയെന്കിലും ഒരു പരിഹാരം ഉണ്ടാകട്ടെ എന്ന നിങ്ങളുടെ വിശാല മനസ്ഥിതി ഉള്‍ക്കൊണ്ടു കൊണ്ട തന്നെ ചില കാര്യങ്ങളില്‍ വിയോജിക്കുന്നു.

-ഒരു ആരാധനാലയം പൊളിച്ചതിന്റെ വിധി ...!!

K.M Venugopal, ബി.എം എന്നിവരുടെ നിരീക്ഷണത്തോട് യോജിക്കുന്നു.

CKLatheef said...

കെ.പി.എസിന്റെ ഈ ബ്ലോഗ് പോസ്റ്റിന് മറുപടിയാണോ എന്ന് തോന്നത്തക്കവിധം മാധ്യമത്തില്‍ വന്ന രജീന്ദ്രര് സച്ചാറിന്റെ ലേഖനം ഇവിടെ ചേര്‍ക്കുന്നത് അസ്ഥാനത്താകില്ലെന്ന് കരുതുന്നു. കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുക എന്നത് നന്മ മാത്രമേ വരുത്തൂ. തുടര്‍ന്ന് വായിക്കുക:

അലഹബാദ് ഹൈകോടതിയുടെ വിധിയില്‍ ഞാന്‍ തികച്ചും അതൃപ്തനും അസ്വസ്ഥനുമാണ്. രണ്ടുമൂന്നു കാര്യം ചോദിക്കട്ടെ: ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ പൊളിച്ചത് ശരിയാണ് എന്നാണോ കോടതി പറയുന്നത്? '92ല്‍ പള്ളി പൊളിച്ചില്ല എന്ന് സങ്കല്‍പിക്കുക. ഭൂമി മൂന്നായി പങ്കിടണമെന്ന കോടതി വിധി നടപ്പാക്കാന്‍ മസ്ജിദ് തകര്‍ക്കേണ്ടി വരില്ലേ? മറ്റൊന്നു കൂടി: എല്‍.കെ. അദ്വാനിയും ജോഷിയും ഉമാഭാരതിയും മറ്റും പ്രതികളായ കേസിന് ഇനി എന്താണ് പ്രസക്തി?
കുറ്റം ചെയ്ത് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്നാണ് പഴമൊഴി. പക്ഷേ, കോടതി വിധി വന്നു കഴിഞ്ഞപ്പോള്‍ തോന്നുന്നത്, കുറ്റം ചെയ്തത് നേട്ടമായെന്നാണ്. അതല്ലെങ്കില്‍ പള്ളി പൊളിച്ചതില്‍ ന്യായമുണ്ടെന്ന് പറയുകയല്ലേ കോടതി ചെയ്തത്? വിഡ്ഢിത്തം നിറഞ്ഞ പിഴവാണ് സംഭവിച്ചിരിക്കുന്നത്. അയോധ്യാപ്രശ്‌നത്തില്‍ വര്‍ത്തമാനകാല ഇന്ത്യ കണ്ടത്, ബാബരി മസ്ജിദ് പൊളിച്ചതും താല്‍ക്കാലികക്ഷേത്രം പണിതതുമാണ്. കുറ്റകൃത്യം നടന്നിരിക്കുന്നു. പക്ഷേ, ആ കുറ്റകൃത്യത്തിന് പ്രേരകമായി പറഞ്ഞ കാരണങ്ങളില്‍ ന്യായം കണ്ടെത്തുകയാണ് കോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മസ്ജിദ് പൊളിച്ചെന്ന കൊടുംകുറ്റം കാണാതെ പോയി. ഉദാഹരണം പറയാം: അച്ഛനെ മകന്‍ കൊല്ലുന്നു. ഈ ഹീനകൃത്യം ചെയ്യുന്ന മകന് ശിക്ഷ ലഭിക്കുമെന്നു മാത്രമല്ല, പിതാവിന്റെ സ്വത്തില്‍ അവകാശവുമില്ല. അതാണ് പൊതുനിയമം. ഇവിടെ നോക്കൂ. വധം നടന്നു. കൊലയാളികള്‍ക്ക് ശിക്ഷയില്ല. സ്വത്തില്‍ അവകാശമുണ്ടെന്നും വന്നിരിക്കുന്നു.

CKLatheef said...

കോടതി വിധിയെക്കുറിച്ച് രാഷ്ട്രീയ നേതാക്കളും കുറെ മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം പഴയ കാര്യങ്ങളല്ലേ, നമുക്ക് അതൊക്കെ മറന്ന് മുന്നോട്ടു നടക്കാം, യുവതലമുറക്ക് ഈ തര്‍ക്കത്തിലൊന്നും താല്‍പര്യമില്ല, അതുകൊണ്ട് ഒത്തുതീര്‍പ്പിനുള്ള അവസരം വീണുകിട്ടിയെന്ന മട്ടില്‍ കോടതിവിധിയെ സമീപിക്കണം എന്നൊക്കെയാണ് പറച്ചില്‍. ഇതൊക്കെ ഒരു പെയ്ഡ് ന്യൂസ് സ്വഭാവമുള്ള പ്രചാരവേല പോലെയുണ്ട്. പഴയ കാര്യങ്ങളെ എങ്ങനെയും മറന്നു കളയുകയല്ല സംസ്‌കാരവും പൈതൃകവുമുള്ള ഒരു ജനത ചെയ്യുന്നത്. പറ്റിയ തെറ്റിന് പരിഹാരം ചെയ്തുകൊണ്ടാകണം മുന്നോട്ടുള്ള നടപ്പ്.
ബാബരി മസ്ജിദ് പൊളിച്ചു എന്ന കുറ്റമാണ് അയോധ്യാപ്രശ്‌നത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ നില്‍ക്കുന്ന പ്രധാന വിഷയം. ബാബരി മസ്ജിദ് പൊളിച്ചതൊരു കുറ്റമല്ലെന്ന മട്ടില്‍ ഇന്ത്യക്ക് മുന്നോട്ടു നടക്കാന്‍ കഴിയില്ല. ആ വിഷയം കോടതി അവഗണിക്കുന്നു എന്നു മാത്രമല്ല, അതിന് ആധാരമാക്കിയത് വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. കോടതിക്ക് പരിഗണിക്കേണ്ടത് കേട്ടുകേഴ്‌വികളല്ല. വസ്തുതകളും തെളിവുകളുമാണ്. വിധിയില്‍ ന്യായയുക്തത വേണം. ആരുടെയെങ്കിലും വിശ്വാസം അടിസ്ഥാനമാക്കി കോടതിക്ക് തീരുമാനമെടുക്കാനും വിധി കല്‍പിക്കാനും കഴിയില്ല. ഖുത്തുബ് മിനാര്‍ ഹിന്ദു നിര്‍മിച്ചതാണെന്നു പറഞ്ഞാല്‍ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുമോ?

CKLatheef said...

രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന് വിശ്വസിക്കുന്നവര്‍ ലക്ഷക്കണക്കിനുണ്ടാകാം. രാമന്‍ അയോധ്യയില്‍ തന്നെയാകാം ജനിച്ചത്. പക്ഷേ, ബാബരിമസ്ജിദ് നിലനിന്ന, മൂന്നു താഴികക്കുടങ്ങള്‍ക്ക് ഒത്ത നടുവിലുള്ള സ്ഥലത്താണ് പിറന്നുവീണതെന്ന് കോടതി എങ്ങനെ കണ്ടെത്തി? പിറന്നു വീണ കട്ടില്‍ കിട്ടിയോ? ഒരു കട്ടിലിടാന്‍ വേണ്ട സ്ഥലത്ത് ഒതുങ്ങുന്നതാണോ രാമന്‍? രാമന്‍ വിശ്വാസമാണ്. വിശാലമായ അയോധ്യയില്‍ എവിടെയോ ആകാം ജനിച്ചത്. ആ നിലക്ക് അയോധ്യയില്‍ രാമക്ഷേത്രം പണിയാനും വിശ്വാസികള്‍ക്ക് അനുവാദമുണ്ട്. അതിനപ്പുറം, തകര്‍ക്കപ്പെട്ട മസ്ജിദിനുള്ളില്‍ തന്നെ രാമന്റെ ജന്മഗൃഹം കണ്ടെത്തിയതിന് വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. ദശരഥന്റെയും കൗസല്യാദേവിയുടെയും മകനായി രാമന്‍ പിറന്നു വീണത് കൊട്ടാരത്തിലാണെന്നു കൂടി ഓര്‍ക്കണം. കൊട്ടാരവും പരിസരവും സ്വാഭാവികമായും 2.77 ഏക്കറില്‍ അധികം വരുന്ന സ്ഥലത്താകണം സ്ഥിതി ചെയ്തിരുന്നത്.
സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി കോടതി തള്ളിയതിലും ന്യായം കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യവഹാര കാര്യങ്ങളില്‍ ആറു വര്‍ഷത്തിനകം കക്ഷി ചേരണമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നതാണ് കോടതി പറയുന്ന കാര്യം. കോടതിയെ വീനീതമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വസ്തു ഒരാള്‍ തുടര്‍ച്ചയായി 12 കൊല്ലം കൈവശം വെച്ചാല്‍, ഉടമ അയാളായി മാറും. ബാബരി മസ്ജിദിന് നാനൂറു കൊല്ലത്തോളമാണ് പഴക്കം. ഇക്കാലമത്രയും മസ്ജിദ് ഹിന്ദുക്കളുടെ കൈവശമായിരുന്നില്ല. അപ്പോള്‍ സ്വാഭാവിക ഉടമ ആരാണ്? നാനൂറു കൊല്ലം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്ന ഒരു ഭൂമിയില്‍, ഹിന്ദുക്കള്‍ അവകാശം ചോദിച്ചെത്തിയത് കോടതിയില്‍ എത്തിയത് ഏതു വര്‍ഷമാണ്? അപ്പോള്‍ പിന്നെ, സുന്നി വഖഫ് ബോര്‍ഡ് ഉടമാവകാശം ചോദിക്കാന്‍ വൈകിയെന്നു പറയുന്നതില്‍ എന്തു ന്യായം? സമയം വൈകിയെന്ന ഒരു കാരണം ഈ തര്‍ക്കത്തില്‍ നിലനില്‍ക്കത്തക്ക ന്യായമല്ല.

CKLatheef said...

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. അതിന് മുമ്പേ കോടതി കേട്ടു തുടങ്ങിയതാണ് ഉടമസ്ഥാവകാശ കേസ്. ഉടമ ആരെന്ന് നിശ്ചയിക്കുകയാണ് കേസില്‍ കോടതി ചെയ്യേണ്ടത്. ഇനി, ബാബരി മസ്ജിദ് ഇന്നും കേടുകൂടാതെ നിലനില്‍ക്കുന്നു എന്നു കരുതുക. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് ഇക്കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം അതേപടി നടത്താന്‍ കഴിയുമോ? മസ്ജിദ് ഇടിച്ചു നിരത്തി തര്‍ക്ക സ്ഥലം മൂന്നായി പങ്കിടണമെന്ന് കോടതി പറയുമോ? അതാണ് പറഞ്ഞത്, കോടതി പരിഗണിക്കേണ്ട വിഷയം പരിഗണിച്ചില്ല. വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി. ഇന്ത്യയെ ലോകത്തിനും സ്വന്തം ജനതക്കും മുന്നില്‍ നാണം കെടുത്തി പള്ളി പൊളിച്ച കുറ്റം മറന്നു കളഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുത്തു.
ഒത്തുതീര്‍പ്പിന് അവസരമുണ്ടാക്കുന്നതാണ് കോടതി വിധിയെന്ന പ്രതീതി നല്‍കാനാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമൊക്കെ ശ്രമിക്കുന്നത്. പക്ഷേ, മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലാത്ത വിധിയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് എങ്ങനെ ഉണ്ടാക്കാനാണ്? അതുകൊണ്ട് അവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്നു. ഹിന്ദുക്കള്‍ എന്തുകൊണ്ടാണ് സുപ്രീംകോടതിയിലേക്ക് പോകുമെന്ന് പറയുന്നത്? കിട്ടിയതു പോരെന്നു പറയുന്ന അവര്‍ എങ്ങനെ ഒത്തുതീര്‍പ്പിന് സന്നദ്ധമാവും?

CKLatheef said...

ക്ഷേത്രം നിലനിന്ന സ്ഥലത്ത് ഇസ്‌ലാമികവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് ബാബരി മസ്ജിദ് പണിതതെന്ന കാഴ്ചപ്പാട് കോടതി വിധിയില്‍ കാണുന്നു. ഒരു വിശ്വാസത്തെ തകര്‍ത്തുകൊണ്ടാകരുത് മറ്റൊന്നിന് വേണ്ടിയുള്ള ശ്രമം എന്നതാണ് പരസ്‌പരം ആദരിക്കുന്ന മതങ്ങളെല്ലാം പറയുന്നത്. ക്ഷേത്രം ഇടിച്ചു നിരത്തിയല്ല മസ്ജിദ് പണിതതെന്ന് കോടതി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. നാനൂറു കൊല്ലം മുമ്പ് ബാബരി മസ്ജിദ് അവിടെ ഉയര്‍ന്നു. പള്ളിയായിട്ടാണ് പണിതത്, ആ നിലക്കാണ് ഉപയോഗിച്ചത്. പതിനെട്ടു കൊല്ലം മുമ്പ് തകര്‍ത്തു. ആ ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുമതം വിശ്വാസികളെ അനുവദിക്കുന്നുണ്ടോ? ആര് ആരാധിക്കുന്നതുമാകട്ടെ. ദൈവം ദൈവമാണ്. ദൈവത്തിനായി നീക്കിവെച്ച സ്ഥലമാണത്. മുസ്‌ലിംകളുടെ വികാരത്തെ മുറിവേല്‍പിച്ചാണോ അവിടെ ക്ഷേത്രം പണിയേണ്ടത്? വിധി അക്കാര്യവും പരിഗണിച്ചില്ല.
മസ്ജിദ് അവിടെ നിലനിന്നു എന്ന് വര്‍ത്തമാനകാല ഇന്ത്യ കണ്‍മുന്നില്‍ കണ്ടതാണ്. അവിടെ ക്ഷേത്രം ഉയരണമെന്ന കോടതി വിധി സാമുദായിക സൗഹാര്‍ദത്തിന്റെ പ്രശ്‌നം എത്രത്തോളം കണക്കിലെടുത്തിട്ടുണ്ട്? രാം ഛബൂത്ര മസ്ജിദിന് പുറത്തെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ക്കണം. പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ചതാണ് എന്നതിന് ചരിത്ര സാക്ഷ്യങ്ങളുമുണ്ട്. ഇതൊന്നും കണക്കാക്കാതെയുള്ള വിധി, ശരിക്കും അനീതിയാണെന്ന് പറയേണ്ടിയിരിക്കുന്നു. പള്ളി തകര്‍ത്തവര്‍ക്ക് ഭൂമി കൊടുക്കാന്‍ പറയുന്ന വിധി സമൂഹത്തോട് നീതി ചെയ്തില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗകര്യപ്രദമായ നിലപാട് സ്വീകരിച്ചിരിക്കുകയുമാണ്. നമ്മുടെ മതേതര പാരമ്പര്യമാണ് വീണ്ടുമൊരിക്കല്‍ കൂടി പ്രശ്‌നത്തിലായത്.

CKLatheef said...

കാര്യങ്ങള്‍ യഥാവിധി അംഗീകരിക്കുകയും പരമാവധി നീതിയുക്തമായ പരിഹാരവും നിര്‍ദ്ദേശിക്കുമ്പോഴാണ് നാം പ്രതീക്ഷിക്കുന്ന ശാന്തി കൈവരുന്നത്. അല്ലാതെയുള്ള താല്‍കാലിക പരിഹാരം കൂടുതല്‍ അശാന്തിക്ക് കാരണമാകും എന്ന് ഭയപ്പെടുന്നത് നന്മയിലും ശാന്തിയിലും താല്‍പര്യമുള്ളത് കൊണ്ടാണ്. അംഗീകരിക്കപ്പെട്ട ഒരു കോടതിവിധി പലപ്പോഴും സമാന പ്രശ്‌നങ്ങള്‍ക്ക് മാതൃകയാക്കുന്നത് നാം കാണാറുള്ളതാണ്. ഇതൊക്കെയാണ് ഈ കോടതിവിധിയിലെ പ്രശ്‌നവും. അതിനാല്‍ പരമോന്നത നീതിപീഠത്തിന് കൂറെക്കൂടി യുക്തമായ പരിഹാരം സാധ്യമാകും എന്ന് പ്രതീക്ഷ പുലര്‍ത്തുകയാണ് ഇപ്പോള്‍ കരണീയമായിട്ടുള്ളത്. അതോടൊപ്പം എല്ലാ വിഭാഗവും ഈ കാര്യത്തില്‍ സംയമനത്തിന്റെയും ശാന്തിയുടെയും മാര്‍ഗം സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അക്രമികളുടെ അക്രമത്തെ ഭയന്നുകൊണ്ടുള്ള ഇത്തരം ഒരു വിധി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍നിന്നെങ്കിലും വരില്ല എന്ന ഒരു ശുഭാപ്തി നിലനില്‍ക്കുന്നുണ്ട്.

Unknown said...

രജീന്ദ്രര്‍ സച്ചാറിന്റെ അഭിപ്രായത്തോട് എനിക്ക് വിയോജിക്കേണ്ട കാര്യം ഒന്നുമില്ല. വിധി പറയുമ്പോഴുള്ള ഈ വര്‍ത്തമാനകാലത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പരമാവധി സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ജഡ്ജിമാര്‍ ശ്രമിച്ചിട്ടുള്ളത് എന്ന് കാണാം. അത്കൊണ്ട് വിധി ആശ്വാസകരം എന്നേ ഞാനും പറഞ്ഞിട്ടുള്ളൂ. മസ്ജിദ് തകര്‍ക്കപ്പെട്ടതും ആരുടെ കൈയിലും അവകാശം സ്ഥാപിക്കാനുള്ള രേഖകള്‍ ഒന്നും ഇല്ലാത്തതും വിധിയെ എളുപ്പമാക്കി. മസ്ജിദ് തകര്‍ക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇത്തരത്തില്‍ ഒരു വിധി ഉണ്ടാകില്ലായിരുന്നു. കാരണം മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാം എന്ന് കോടതിക്ക് എന്ത്കൊണ്ടും പറയാന്‍ കഴിയില്ല. ശ്രീരാമന്‍ അവിടെ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു എന്നേ കോടതി പറഞ്ഞിട്ടുള്ളൂ. അവിടെ ജനിച്ചതായി തെളിഞ്ഞു എന്ന് പറഞ്ഞിട്ടില്ല എന്ന് ഓര്‍ക്കണം. എന്തായാലും ഈ പ്രശ്നത്തിന്റെ പേരില്‍ ഇനി നാട്ടില്‍ കുഴപ്പങ്ങള്‍ ഒന്നും വരാനില്ല എന്നാണ് തോന്നുന്നത്. അതിന്റെ ഒരു ടെസ്റ്റ് ഡോസായി ഈ വിധിയെ കാണാം. സുപ്രീം കോടതിയില്‍ കേസ് നടക്കട്ടെ. അവിടെ വിധി എന്തായാലും അത് ഇനി രാജ്യം സമാധാനത്തോടെ സ്വീകരിക്കും. മതേതരവിശ്വാസികളും നിഷ്പക്ഷമതികളും ഈ വിധിയില്‍ ന്യായമല്ല , സമാധാനമാ‍ണ് കണ്ടിരിക്കുക.

താരിഖ് റമദാന്‍ said...

അയോധ്യ കേസിലെ അലഹബാദ് ഹൈകോടതി വിധി വിശ്വാസത്തിനുള്ള നിയമപരമായ ന്യായീകരണമാണെന്ന് ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. ഇത് അയോധ്യ പ്രശ്‌നത്തില്‍ പൊരുത്തപ്പെടലിനുള്ള നിയമപരമായ അംഗീകാരം കൂടിയാണെന്ന് അദ്ദേഹം തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. സൗഹാര്‍ദപരമായ പൊരുത്തപ്പെടലും നിയമപരമായ വിധിയും സമഞ്ജസമായി കൂടിച്ചേര്‍ന്ന് രാജ്യം ഈ ആകസ്മിക മുഹൂര്‍ത്തത്തില്‍ എത്തിച്ചേര്‍ന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം ബ്ലോഗില്‍ എഴുതി.
2008ല്‍ പുറത്തിറങ്ങിയ തന്റെ ആത്മകഥയായ 'എന്റെ രാജ്യം, എന്റെ ജീവിതം' എന്ന പുസ്തകത്തിലെ വരികളെ അനുസ്മരിച്ച അദ്ദേഹം അയോധ്യ തര്‍ക്കത്തെ കുറിച്ച് അതില്‍ പരാമര്‍ശിച്ചതുപോലെ നിയമത്തിന്റെയും സമവായത്തിന്റെയും അപൂര്‍വസംക്രമമാണ് ഇപ്പോഴുണ്ടായതെന്നും വിശേഷിപ്പിച്ചു.
രാംലാല വിഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നയിടമാണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ഊന്നിപറഞ്ഞിട്ടുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാജ്യത്തെ ലക്ഷക്കണക്കിനാളുകളുടെയും വിശ്വാസത്തിന് നിയമപരമായി ലഭിച്ച പിന്‍തുണയാണ് വിധി. വിധിവന്നതോടെ നിയമവും വിശ്വാസവും തമ്മിലുള്ള തര്‍ക്കം എന്ന അവസ്ഥയില്‍നിന്ന് വിശ്വാസത്തിന് നിയമത്തിന്റെ ന്യായീകരണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞു -അദ്വാനി അഭിപ്രായപ്പെട്ടു.

താരിഖ് റമദാന്‍ said...
This comment has been removed by the author.
താരിഖ് റമദാന്‍ said...

ആരുടെ കൈയ്യിലും അവകാശം സ്ഥാപിക്കാനുള്ള രേഖകള്‍ ഇല്ലായിരുന്നു എന്ന് സുകുമാരന്‍ സര്‍ പറയുന്നതിലെ ഔചിത്യം എനിക്ക് പിടി കിട്ടുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കോടതി മറിച്ചു വിധിച്ചേനേ എന്ന ജുഡീഷ്യറിയെക്കുറിച്ച (തീര്‍ച്ചയായും അതിരു കടന്ന) ശുഭാപ്‌തി വിശ്വാസം കൊണ്ടാവാം.

നാനൂറിലേറെ വര്‍ഷക്കാലം സ്വാഭാവികമായ ആരാധന നടന്നു എന്നുള്ളത് ഒരര്‍ഥത്തിലും തെളിവല്ലേ? ശ്രീരാമന്‍ എന്ന അചരിത്രപുരുഷന്റെ ജന്‍മസ്ഥലം കൃത്യമായി നിര്‍ണ്ണയിച്ച കോടതിക്ക്, എന്തു കൊണ്ടാണ്‌ ഒരു അര നൂറ്റാണ്ടെങ്കിലും പിന്നിലേക്ക് നോക്കാന്‍ കഴിയാത്തത്?!

ഈ വിധി ഒന്നാമതായി തെളിയിക്കുന്നത് ആര്‍.എസ്.എസ് ശരിയായി നിരീക്ഷിച്ച പോലെ ഇന്ത്യയുടെ വ്യക്തിത്വത്തിന്റെ സ്വഭാവം എന്താണ്‌ എന്ന് തന്നെയാണ്‌. ഇന്ത്യന്‍ മതേതരത്വം എന്തു മാത്രം ഹൈന്ദവമാണെന്ന്, ജുഡീഷ്യറി എന്തു മാത്രം മതേതരമാണ്‌, ഇന്ത്യയുടെ ജനാധിപത്യ അവകാശവാദങ്ങള്‍ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം എന്തൊരു മിഥ്യയാണ്‌ എന്ന്!

Kmvenu said...
This comment has been removed by the author.
Kmvenu said...

Progressive Voices (new updates) ABOUT THE AYODHYA JUDGMENT: http://bit.ly/cufsSh via @addthis


If you are interested in taking a quick look at several PROGRESSIVE VIEWPOINTS already in the public domain ABOUT THE AYODHYA JUDGMENT,please
visit my updated compilation of distinguished voices. I think they do really support ideas of substantive justice,peace,sanity,hope, compassion and sometimes even humour!I would rather continue editing of this blog, along with brief profiles of the authors added. Hope I can find more such views being expressed by people representing the core and cream of democratic public opinion in this country.These views would definitely help us understanding better of the issues at stake.
I also invite the readers to send in e-versions of Malayalam translations of these beautiful texts.(At present,I am constrained by paucity of time for doing it myself, otherwise I would have liked to present each of these texts in Malayalam)
http://venukm.blogspot.com/

കാവലാന്‍ said...

"ശ്രീരാമന്‍ അവിടെ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു എന്നേ കോടതി പറഞ്ഞിട്ടുള്ളൂ. അവിടെ ജനിച്ചതായി തെളിഞ്ഞു എന്ന് പറഞ്ഞിട്ടില്ല എന്ന് ഓര്‍ക്കണം."

അതൊക്കെ ഓര്‍ക്കാന്‍ പോയാല്‍ പിന്നെ എന്തിന്റെ പേരില്‍ ഇങ്ങനെ വളവളാ എന്ന് വച്ചുകൊണ്ടിരിക്കും?കോടതി ശ്രീരാമനെ പെറ്റു എന്നപോലെയാണിപ്പോള്‍
സകല പരമസാധുക്കളായ സമാധാനത്തിന്റെ വെള്ളരിപ്രാവുകളും,ഇടത് ആട്ടിന്‍പറ്റങ്ങളും ഓരിയിടുന്നത്.

CKLatheef said...

"ശ്രീരാമന്‍ അവിടെ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു എന്നേ കോടതി പറഞ്ഞിട്ടുള്ളൂ. അവിടെ ജനിച്ചതായി തെളിഞ്ഞു എന്ന് പറഞ്ഞിട്ടില്ല എന്ന് ഓര്‍ക്കണം."

അതെ തെളിവല്ല കൊടതി പരിഗണിച്ചത്. ഹിന്ദുകളിലൊരു വിഭാഗത്തിന്റെ വിശ്വാസമാണ്. കോടതി തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും വിധിക്കുക എന്ന ഒരു ധാരണയാണിവിടെ തകര്‍ന്നത്. കടുത്ത സമ്മര്‍ദ്ദമാണ് ഇങ്ങനെയൊരു വിധിക്ക് കാരണം എന്നും പറയപ്പെടുന്നു.

ഈ വിധിയില്‍ അമിതമായി സന്തോഷിക്കുന്നവരും കടുത്ത നിരാശയില്‍ പെട്ടുപോകുന്നവരും സന്തുലിതമായ മനസ്സിനെയല്ല പ്രതിനിധീകരിക്കുന്നത്. വിധിപറയുന്നതിന് മുമ്പുതന്നെ ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ മുന്‍കൂട്ടികണ്ടതുകൊണ്ടായിരിക്കും ഇത് അന്തിമമല്ല എന്ന് ആവര്‍ത്തിച്ചുണര്‍ത്തിയത്. അതിനാല്‍ സുപ്രീം കോടതിയുടെ വിധി പ്രതീക്ഷിക്കുക. ഈ വിഷയം തെരുവിലേക്കെടുക്കുന്നത് ന്യായീകരിക്കാനാവില്ല. അതിന്റെ പേരില്‍ ഇനിയും ഒരു ദ്രുവീകരണവും ഇന്ത്യക്ക് താങ്ങാനാവില്ല. അതോടൊപ്പം തുടര്‍ച്ചയായി തങ്ങള്‍ അനീതിക്കിരയാകുന്നു എന്ന് തോന്നത്തക്കവിധം വിധികള്‍ ആയി പോകാതിരിക്കുന്നതും നന്നായിരിക്കും.(തര്‍ക്കസ്ഥലം രണ്ടായി വീതിക്കുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ മൂന്നായി വീതിച്ച് അക്രമപരമായി പള്ളിപൊളിച്ചവര്‍ക്കുള്ള ഒരു വിഹിതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ മതേതരത്വത്തെക്കുറിച്ചുള്ള എനിക്കുള്ള അമിതപ്രതീക്ഷയാകാം അതിനുകാരണം.)

സുപ്രീകോടതി വിധി അനീതിയാണെങ്കിലും അത് തങ്ങളുടെ തലവിധിയാണെന്ന് കരുതി പ്രശ്‌നം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണം എന്നാണ് എന്റെ പക്ഷം. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ വിശ്വാസികളും ഭരണകൂടവും നടത്തുകയും ചെയ്യുക.

ഈ വിഷയത്തില്‍ ഇനി കമന്റുന്നതല്ല.

താരിഖ് റമദാന്‍ said...

"ഏറ്റവും പഴക്കമുള്ള റവന്യൂ രേഖകളടക്കം നൂറിലേറെ രേഖകള്‍ സുന്നീ വഖഫ് ബോര്‍ഡ് അലഹബാദ് ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്." (അഡ്വ. മുശ്താഖ് സിദ്ദീഖി. (മാധ്യമം, 06.10.2010))

പ്രമാണങ്ങളോ തെളിവുകളോ സമര്‍പ്പിക്കാതെ പോയതല്ല, എല്ലാ പ്രമാണങ്ങളെയും അട്ടിമറിക്കാന്‍ തീരുമാനിച്ചുറച്ചതാണ്‌ പ്രശ്നം!

കൊളോണിയല്‍ ഭരണകൂടം ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്ന സാമാന്യ യുക്തിയുടെ നീതി പോലും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ ജുഡീഷ്യറിയില്‍ നിന്നു പോലും ലഭിക്കുന്നില്ല എന്നത് തന്നെയാണ്‌ മൌലികമായ പ്രശ്‌നം. എന്നാലും നമ്മള്‍ പറയും ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന്!!

താരിഖ് റമദാന്‍ said...

തര്‍ക്കസ്ഥലം രണ്ടായി വീതിക്കുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ മൂന്നായി വീതിച്ച് അക്രമപരമായി പള്ളിപൊളിച്ചവര്‍ക്കുള്ള ഒരു വിഹിതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ മതേതരത്വത്തെക്കുറിച്ചുള്ള എനിക്കുള്ള അമിതപ്രതീക്ഷയാകാം അതിനുകാരണം.)

സുപ്രീകോടതി വിധി അനീതിയാണെങ്കിലും അത് തങ്ങളുടെ തലവിധിയാണെന്ന് കരുതി പ്രശ്‌നം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണം എന്നാണ് എന്റെ പക്ഷം. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ വിശ്വാസികളും ഭരണകൂടവും നടത്തുകയും ചെയ്യുക.

ഈ വിഷയത്തില്‍ ഇനി കമന്റുന്നതല്ല.
--------------------------

മതേതരത്വത്തെക്കുറിച്ച അമിത വിശ്വാസം മാത്രമല്ല, ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്റെ മാപ്പുസാക്ഷി മനോഭാവം തന്നെയാണ്‌ പ്രധാന കാരണം,

ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏറ്റവും വലിയ മുന്‍കരുതല്‍ തച്ചു തകര്‍ക്കപ്പെട്ട നീതി പുനഃസ്ഥാപിക്കുകയാണ്‌. അതിനപ്പുറം രണ്ടു സമുദായങ്ങളുടെ ഏതാനും വരേണ്യ പ്രതിനിധികള്‍ ഒരുമിച്ചിരുന്നാല്‍ തീരുന്നതല്ല വര്‍ഗീയതയുടെ പ്രശ്നം.

മാത്രമല്ല, ബാബരി പ്രശ്നം രണ്ടു മതസമുദായങ്ങളുടെ പ്രശ്നമേയല്ല, ഹിന്ദുവും മുസല്‍മാനുമല്ല അതിലെ വാദിയും പ്രതിയും. മതേതര ഇന്ത്യ എന്ന മഹത്തായ സങ്കല്‍പ്പവും പ്രാകൃത മതനീതിയും തമ്മിലെ തര്‍ക്കമാണ്‌ ബാബരിപ്പള്ളിയെ ചുറ്റിപ്പറ്റിയുള്ളത്.

കുണാപ്പന്‍ said...

കെ വേണുവിന്റെ മാതൃഭൂമി ലേഖനത്തില്‍ നിന്ന് നാലു പതിറ്റാണ്ടിലധികമായി മുസ്ലിങ്ങള്‍ ആരാധിച്ചിരുന്ന മസ്ജിദില്‍നിന്ന് അവര്‍ പുറത്താവുകയും ഹിന്ദുക്കള്‍ക്ക് അവിടെ രാമവിഗ്രഹത്തെ പൂജിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇതിന് കോടതികളും ഉദ്യോസ്ഥരും വഹിച്ച പക്ഷപാതപരമായ ,ഗൂഢാലോചനാപരമായ സമീപനം നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥയുടെ ദുര്‍ബലാവസ്ഥയെയാണ് അനാവരണം ചെയ്തത്. ഹിന്ദുക്കള്‍ കോടതിയെ സമീപിച്ചപ്പോഴൊക്കെ ഉടനടി അനുകൂല തീര്‍പ്പുകളുണ്ടായപ്പോള്‍ ഈ അന്യായത്തിനെതിരെ മുസ്ലിങ്ങള്‍ നല്‍കിയ ഹര്‍ജികളെല്ലാം അവഗണിക്കപ്പെടുകയും മാറ്റിവയ്ക്കപ്പെടുകയുമായിരുന്നു.

താരിഖ് റമദാന്‍ said...

"ഇന്ത്യയാകെ ശാന്തി തുളുമ്പുകയാണ്; മുസ്ലിം പെണ്ണുങ്ങള്‍ക്ക്
വേണ്ടി തോരാ കണ്ണീരു വാര്‍ത്ത കോണുകളില്‍ നിന്നാണ് ആഘോഷാരവങ്ങളുയരുന്നത്. അവര്‍ക്കിപ്പോള്‍ ഇന്ത്യ ഒരു സഹിഷ്ണുതാ രാജ്യമാണ്; കാര്‍ക്കശ്യമില്ല, കുറ്റങ്ങളില്ല, വെറുപ്പില്ല! മക്കള്‍ക്ക് നേരാംവണ്ണം അന്നം കിട്ടാന്‍ പാടുപെടുന്ന ആ പാവം മുസ്ലിമിനെ അവര്‍ പൊടുന്നനെ ഓര്‍ത്തിരിക്കുകയാണ്. അവര്‍ വിധിപ്രഖ്യാപനത്തെ താലോലിക്കുന്നു, സര്‍ക്കാറിനെ പുകഴ്ത്തുന്നു, ചിലര്‍ ആ മൂന്ന് ജഡ്ജിമാര്‍ക്കും ഭാരത രത്ന ശുപാര്‍ശ നടത്തുന്നതിലേക്കുവരെയുമെത്തിയിരിക്കുന്നു.
മുസ്ലിം സമൂഹം ഏറെ കൌശലത്തോടെയും തന്ത്രത്തോടെയും, രണ്ടാംകിട പൌരന്മാരായി താഴ്ത്തപ്പെട്ടിരിക്കുകയാണ്. അതായത്, അവര്‍ കൈകൂപ്പി ഓഛാനിച്ച് 'നാഥാ! നീ എത്ര കൃപാലു; നീ ഹിന്ദുത്വ ബ്രിഗേഡിന് അനുകൂലമായി വിധിപറഞ്ഞുകൊണ്ട് ഞങ്ങളുടെ വീടകങ്ങള്‍ ആക്രമിക്കപ്പെടുന്നതും കത്തിച്ചുകളയുന്നതും തടഞ്ഞല്ലോ'എന്നു പറയേണ്ട അവസ്ഥയിലാണ്."

ശബ്നം ഹശ്മി

താരിഖ് റമദാന്‍ said...

"ഇന്ത്യയാകെ ശാന്തി തുളുമ്പുകയാണ്; മുസ്ലിം പെണ്ണുങ്ങള്‍ക്ക്
വേണ്ടി തോരാ കണ്ണീരു വാര്‍ത്ത കോണുകളില്‍ നിന്നാണ് ആഘോഷാരവങ്ങളുയരുന്നത്. അവര്‍ക്കിപ്പോള്‍ ഇന്ത്യ ഒരു സഹിഷ്ണുതാ രാജ്യമാണ്; കാര്‍ക്കശ്യമില്ല, കുറ്റങ്ങളില്ല, വെറുപ്പില്ല! മക്കള്‍ക്ക് നേരാംവണ്ണം അന്നം കിട്ടാന്‍ പാടുപെടുന്ന ആ പാവം മുസ്ലിമിനെ അവര്‍ പൊടുന്നനെ ഓര്‍ത്തിരിക്കുകയാണ്. അവര്‍ വിധിപ്രഖ്യാപനത്തെ താലോലിക്കുന്നു, സര്‍ക്കാറിനെ പുകഴ്ത്തുന്നു, ചിലര്‍ ആ മൂന്ന് ജഡ്ജിമാര്‍ക്കും ഭാരത രത്ന ശുപാര്‍ശ നടത്തുന്നതിലേക്കുവരെയുമെത്തിയിരിക്കുന്നു.
മുസ്ലിം സമൂഹം ഏറെ കൌശലത്തോടെയും തന്ത്രത്തോടെയും, രണ്ടാംകിട പൌരന്മാരായി താഴ്ത്തപ്പെട്ടിരിക്കുകയാണ്. അതായത്, അവര്‍ കൈകൂപ്പി ഓഛാനിച്ച് 'നാഥാ! നീ എത്ര കൃപാലു; നീ ഹിന്ദുത്വ ബ്രിഗേഡിന് അനുകൂലമായി വിധിപറഞ്ഞുകൊണ്ട് ഞങ്ങളുടെ വീടകങ്ങള്‍ ആക്രമിക്കപ്പെടുന്നതും കത്തിച്ചുകളയുന്നതും തടഞ്ഞല്ലോ'എന്നു പറയേണ്ട അവസ്ഥയിലാണ്."

ശബ്നം ഹശ്മി

താരിഖ് റമദാന്‍ said...

"നമ്മടെ രാജ്യത്ത് അഭിമാനഹത്യ(വീിീൃ സശഹഹശിഴ) ഒരു വിശ്വാസമാണ്, സതി ഒരു വിശ്വാസമാണ്, ആണ്‍കുട്ടിയെ ഗര്‍ഭം ചുമക്കുക എന്നതുവരെ വിശ്വാസത്തിന്റെ പ്രശ്നമാണ്. സമാധാനത്തെ വിലക്ക് കൊടുത്ത് ഇങ്ങനെ എത്ര വിശ്വാസങ്ങളെയാണ് സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പോകുന്നത്? അതിന് നമ്മുടെ വരും തലമുറ എന്തു വില കൊടുക്കേണ്ടി വരും?
ഇന്ത്യന്‍ ഭരണഘടന വിശ്വാസത്തിനുവേണ്ടി പരിത്യജിക്കപ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, ചോദ്യങ്ങളുന്നയിക്കുന്നത് ഇപ്പോള്‍ ഒരു കുറ്റകൃത്യമാണ്. ഭരണഘടനയെയും നിയമത്തെയും ചൊല്ലി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍, ഒരു ആക്ടിവിസ്റിനു പകരം, 'മുസ്ലിം മതമൌലികവാദി' എന്നായിരിക്കും നിങ്ങള്‍ വിളിക്കപ്പെടുക. "

Shabnam Hashmi.

അഭി said...

അതേ ഇന്ത്യ ഇപ്പോഴും മതനിരപേക്ഷ രാജ്യം തന്നെയാണ്. നിങ്ങള്‍ക്കൊക്കെ തോന്നുമ്പോലെ അഭിപ്രായം എന്ന പേരില്‍ എന്തു തോന്ന്യസവും പറയാന്‍ ഈ രാജ്യതത്‌ ഇപ്പോഴും സ്വാതന്ത്ര്യമുണ്ടല്ലോ. 40 വയസ്സിനു മുന്‍പ്‌ മുഹമ്മദ്‌ നബി പ്രവാചകനായിരുന്നില്ല എന്നു പറഞ്ഞതിന്റെ പേരില്‍ മാത്രം യൂനിസ് ശേക് എന്ന മനുഷ്യനെ കൊല്ളുവാന്‍ വിധിച്ച പാകിസ്താനെ വച്ചു നോക്കുമ്പോള്‍ ഇന്ത്യ സ്വര്‍ഗാമാണ്‌. മധ്യകാലഘട്ടത്തിലെ നരാധമാന്മര്‍മാരായ മുസ്ലിം രാജാക്കന്‍മാരുടെ അധിനിവേശത്തിന്റെ വിജയചിഹ്നം മതേതരത്വത്തിന്റെ അടയാലമാണെന്ന് ഉളൂപ്പില്ലാതെ തട്തിവിടുന്നവരോടും അവരുടെ കാലു നാക്കാന്‍ മടിയില്ലാത്ത കപട മതേതരന്മാരോടും എല്ലാവര്‍ക്കും നിസ്സംഗങത്ത പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. 400 കൊല്ലം കൈവശം വെച്തത്രെ......ത്ഫൂ...........200 കൊല്ലത്തിലധികം ബ്രിതീഷുകാര്‍ ഈ രാജ്യത്തെ കൈവശം വെച്ചിട്ടുണ്ട്‌.....അതു കൊണ്ട് ഈ മണ്ണു അവര്‍ക്ക് കൊടുക്കണം എന്നു പറയുമോ? മതേതരത്വാത്തെ പറ്റി പറയാന്‍ ഏതു മുസ്ലിമിനാണ്‌ അര്‍ഹതയുള്ളത്? പാകിസ്താനിലെ 15 % ഹിന്ദുക്കളും ബംഗ്ലാദേശിലെ 31 % ഹിന്ദുക്കളും എവിടെപ്പോയെന്നു പറ. അതു കഴിഞ്ഞിട്ട്‌ മതി ഇവിടെ മതേതരത്വം ഒണ്ടാക്കന്‍...