Links

വാള്‍മാര്‍ട്ടിന് സ്വാഗതം

ചൈനയില്‍ വാള്‍മാര്‍ട്ട് വെന്നിക്കൊടി പാറിക്കുമ്പോള്‍ ഇന്ത്യയില്‍ പതിവ് പോലെ ബി.ജെ.പി.യും ഇടത്പക്ഷവും മറ്റ് കോണ്‍ഗ്രസ്സിതര പാര്‍ട്ടികളും കൈകോര്‍ത്ത്കൊണ്ട് പ്രക്ഷോഭത്തിലാണ്. ചില്ലറവില്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പേരിലാണിത്. ഗാട്ട് കരാറിന്റെയും ആസിയാന്‍ കരാറിന്റെയും കാലത്തെന്ന പോലെയുള്ള തനിയാവര്‍ത്തനങ്ങള്‍. ഇതില്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം, ഇത്തരം നയങ്ങളിലും കരാറുകളിലും ഇന്ത്യയേക്കാള്‍ ചൈന എപ്പോഴും മുന്നിലായിരിക്കും എന്നതാണ്. ചൈനയില്‍ പരീക്ഷിച്ച് വിജയം കണ്ടതാണ് നമ്മള്‍ അനുകരിച്ചു വരുന്നത്.  സോഷ്യലിസത്തിലും എല്ലാം സര്‍ക്കാര്‍ അധീനതയില്‍ എന്നും ഉള്ള സമ്പ്രദായത്തില്‍ പുരോഗതി മുരടിച്ച് രാജ്യം ദാരിദ്ര്യത്തിലും പട്ടിണിയിലും കൂപ്പ് കുത്തിയപ്പോഴാണ് ചൈന അതിന്റെ നയം മാറ്റിയത്.  പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്നാണ് ഈ നയം മാറ്റത്തെ അന്നത്തെ ചൈനീസ് നേതാവ് ഡെങ്ങ് സിയാവോ പിങ്ങ് വിശേഷിപ്പിച്ചത്. ആ നയം മാറ്റത്തിലൂടെയാണ് ചൈന ഇന്ന് ഒന്നാമത്തെ ലോക സാമ്പത്തിക ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നത്.

അതൊക്കെ ചൈനയ്ക്കാവാം ഇവിടെ പറ്റില്ല എന്നും , ഇവിടെ എല്ലാം പാരമ്പര്യരീതിയില്‍ മാത്രമേ നടന്നു പോകാന്‍ പാടുള്ളൂ എന്നും ബി.ജെ.പി.യും ഇടതുകാരും മറ്റും ശാഠ്യം പിടിക്കാന്‍ കാരണമെന്താണ്?  ഉത്തരം വ്യക്തമാണ്, ഭരണം അവരുടെ കൈയില്‍ ഇല്ല. അത് തന്നെ.  ലോകം ചുരുങ്ങിച്ചുരുങ്ങി ഒരു യൂനിവേഴ്സല്‍ വില്ലേജായി മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനികകാലത്ത് വെറും സ്വദേശിയും പറഞ്ഞ് കൂനിക്കൂടിയിരിക്കാന്‍ പറ്റില്ലെന്ന് ആര്‍ക്കാണറിയാത്തത്?  ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും 25കൊല്ലം മുന്‍പത്തെ തലച്ചോറുമായി ചിന്തിക്കുമ്പോള്‍ ചൈനയിലെ സര്‍ക്കാര്‍ 25കൊല്ലം മുന്‍‌കൂട്ടി കണ്ടിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പി.ക്കാര്‍ക്ക് ആയിരം കൊല്ലം മുന്‍പത്തെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് താല്പര്യം.  വര്‍ത്തമാനകാലത്തോടൊപ്പം സഞ്ചരിക്കാന്‍ തത്രപ്പെടുന്ന ഇന്ത്യാ സര്‍ക്കാരാണ് ബി.ജെ.പി.യുടെയും ഇടത് പാര്‍ട്ടികളുടെയും പൊതുശത്രു എന്നത് വിരോധാഭാസമാണ്.

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വന്നാല്‍ ഇവിടെയുള്ള ലക്ഷക്കണക്കിന് വ്യാപാരികള്‍ തെരുവാധാരമായി പോകും എന്നാണ് ഈ പാര്‍ട്ടികള്‍ വിലപിക്കുന്നത്.  എന്തൊരു വ്യാപാരിസ്നേഹം! ഈ സ്നേഹത്തിന്റെ ഒരംശം ഇക്കൂട്ടര്‍ക്ക് ഉപഭോക്താക്കളോടും വേണ്ടേ?  ഇന്ന് നമുക്കറിയാം ഇവിടത്തെ വ്യാപാരികള്‍ എങ്ങനെയൊക്കെയാണ് ഉല്പാദകരെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്നത് എന്ന്.  ഒരു വാഴക്കര്‍ഷകന്‍ ആറ് മാസം കാത്തിരുന്നു ഒരു കുല കൃഷി ചെയ്ത് ഉണ്ടാക്കിയാല്‍ വ്യാപാരി കര്‍ഷകന് കൊടുക്കുന്നത് ഒരു കിലോയ്ക്ക് 18 രൂപയാണെങ്കില്‍ അത് ഉപഭോക്താവിന് വില്‍ക്കുക 28രൂപയ്ക്കായിരിക്കും. കര്‍ഷകന് ഉല്പാദനച്ചെലവും ആറ് മാസത്തെ കാത്തിരിപ്പും കഴിഞ്ഞ് കിലോയ്ക്ക് 8രൂപ കിട്ടുമ്പോള്‍ വ്യാപാരിക്ക് മേലനങ്ങാതെ ഒന്നോ രണ്ടോ ദിവസം കൊണ്ട് 10രൂപ കിട്ടുന്നു.

അതിരിക്കട്ടെ, ഇന്ത്യയെ പോലെ ബൃഹത്തായ ഒരു രാജ്യത്ത് വാള്‍മാര്‍ട്ട് വന്നാല്‍ എല്ലാ കച്ചവടസ്ഥാപനങ്ങളും പൂട്ടിപ്പോകും എന്നും അവരൊക്കെ തൊഴില്‍ രഹിതരും ആയിപ്പോകും എന്നാരാണ് പറഞ്ഞത്? വിദേശത്ത് നിന്ന് മൂലധനമല്ലാതെ ആള്‍ക്കാരും വരുന്നുണ്ടോ? ഇന്ത്യക്കാര്‍ക്ക്  തൊഴിലവസരങ്ങള്‍ കിട്ടില്ലേ?  ഇടത്തട്ടുകാരായ വ്യാപാരികളുടെ പ്രശ്നമാ‍ണോ വലുത് അതല്ല ഉല്പാദകരുടെയും ഉപഭോക്താളുടെയും പ്രശ്നമോ?  ഇവിടെയുള്ള പഴകിയ ഉല്പാദന-വിതരണ സമ്പ്രദായപ്രകാരം  ഉല്പാദകനും ഉപഭോക്താവിനുമിടയില്‍ അസംഖ്യം ഇടത്തട്ടുകാരാണ് ഉള്ളത്.  ഇത്രയും ഇടത്തട്ടുകാരെ രാജ്യം പോറ്റിക്കൊള്ളണം എന്നതിലെ ലോജിക്ക് എന്താണ്. പോറ്റിയാല്‍ പോരല്ലൊ, അവരുടെ കൊള്ളലാഭത്തിനും നിന്നുകൊടുക്കണമല്ലൊ.

ചിലര്‍ പറയുന്നു, സര്‍ക്കാരിന് സംഭരിച്ച് പൊതുവിതരണം ശക്തമാക്കിക്കൂടേ എന്ന്.  എല്ലാം സര്‍ക്കാര്‍ ചെയ്യണം എന്ന് പറയുന്നത് പഴയ കാലഹരണപ്പെട്ടൊരു പ്രത്യയശാസ്ത്രത്തിന്റെ ഹാങ്‌ഓവര്‍ കൊണ്ടാണ്. അങ്ങനെയായിരുന്നെങ്കില്‍ ചൈനയില്‍ വാള്‍മാര്‍ട്ടിനെ കാല് കുത്താന്‍ അവര്‍ അനുവദിക്കുമായിരുന്നോ?  സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പരമാവധി ഉദാരീകരിക്കുക എന്നതാണ് ലോകത്ത് ഇപ്പോള്‍ സര്‍വ്വത്രയുള്ള നയം.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈകളില്‍ അധികാരവും പൊതുസ്വത്തും കേന്ദ്രീകരിക്കുന്നത് ഒരു തരത്തിലും ആശാസ്യമല്ല. മന്ത്രിമാര്‍ ഇന്ന് വരും നാളെ പോകും. പല വകുപ്പുകളിലും മന്ത്രിമാരെ ഭരിക്കാന്‍ പ്രാപ്തിയുള്ളവരാണ് സര്‍ക്കാര്‍ വകുപ്പുകളിലെ താപ്പാ‍നകള്‍.  രാജ്യം ബ്യൂറോക്രാറ്റ് രാജ് ആയത്കൊണ്ടായിരുന്നു നമ്മുടെ പുരോഗതി എത്രയോ ദശകങ്ങള്‍ തടയപ്പെട്ടത്. യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക് അനുഭവവേദ്യമായത് ഉദാരവല്‍ക്കരണത്തിന് ശേഷമാണ്. രണ്ട് ചാക്ക് സിമന്റിന് താലൂക്ക് ആഫീസില്‍ അപേക്ഷ കൊടുത്തിട്ട് ഒരു വര്‍ഷം കാത്തിരുന്ന ഒരു ഭൂതകാലം നമുക്കുണ്ട്.

വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ വരുമ്പോള്‍ ആരോഗ്യകരമായ മത്സരമാണ് നടക്കുക.  അത് ഉപഭോക്താവിന് നല്ലതാണ്. പിടിച്ചു നിക്കാന്‍ കഴിയാത്ത ചെറുകിട കച്ചവടക്കാര്‍ പൂട്ടുന്നെങ്കില്‍ പൂട്ടട്ടെ. അയാള്‍ക്ക് ഒന്നുകില്‍ വാള്‍മാര്‍ട്ടിന്റെ ഷോപ്പുകളില്‍ ജോലി കണ്ടെത്താം. അല്ല്ലെങ്കില്‍ വാള്‍മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്വന്തം കടയില്‍ മിതമായ ലാഭമെടുത്ത് വില്‍ക്കാം.  ഇന്നത്തെ ഇടത്തട്ട് കുത്തകയില്‍ നിന്ന് ഇന്ത്യന്‍ വിപണി മോചിതമാകേണ്ടതുണ്ട്.

മാത്രമല്ല ചില്ലറ വിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത് വഴി രാജ്യത്തെ കരാര്‍ കൃഷി സമ്പ്രദായത്തില്‍ പുതിയ അധ്യായം തന്നെ തുറക്കപ്പെടും.  ഇത് കാര്‍ഷികരംഗത്തെ ഉല്പാദനശക്തികളെ കെട്ടഴിച്ചു വിടുന്നതിന് തുല്യമാണ്. വിദൂരങ്ങളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുക മാത്രമല്ല വാള്‍മാര്‍ട്ട് ചെയ്യുക. സമീപപ്രദേശങ്ങളില്‍ കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കും. അപ്പോള്‍ ഒരേ സമയം കര്‍ഷകന് ഇന്നത്തേതില്‍ നിന്ന് കൂടുതല്‍ വില കിട്ടുകയും ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുകയും ചെയ്യും. സപ്ലൈ ചെയിനിലെ ഇടത്തട്ടുകാര്‍ ഇല്ലാതാകുന്നത്കൊണ്ടാണ് ഇത് സാധ്യമാകുന്നത്. സംഭരണസംവിധാനം വരുന്നതോടെ പഴങ്ങളും പച്ചക്കറികളും പാലുല്പന്നങ്ങളും ഒക്കെ  കേടായി നശിക്കുന്നതും ഒഴിവാകും. കേടായി നശിക്കുന്നതിന്റെ നഷ്ടം ആത്യന്തികമായി ഉപഭോക്താവിന്റെ ചുമലിലാണ് പതിക്കുന്നത്.

ഇംഗ്ലണ്ടില്‍ എല്ലാ കര്‍ഷകരും കരാര്‍കൃഷിയാണ് പിന്തുടരുന്നത്. ഈ സമ്പ്രദായം അവരുടെ സാമ്പത്തികസ്ഥിതി വലിയ തോതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ചില്ലറവിപണിയില്‍ വിദേശനിക്ഷേപം വരുന്നതോടെ കൃഷി വീണ്ടും ലാഭകരമായി മാറും എന്ന് മാത്രമല്ല തരിശായി കിടക്കുന്ന എത്രയോ സ്ഥലം കൃഷിയിടങ്ങളായി മാറാനും സാധ്യതയുണ്ട്.

ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍ ഇക്കാര്യത്തെ കുറിച്ച് സിമി നസ്രേത്തിന് പറയാനുള്ളത് കൂടി ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാന്‍ താല്പര്യപ്പെടുന്നു.

ഇത് കൂടി വായിക്കാം:   Why India Should Stop Fearing Walmart

36 comments:

വെള്ളരി പ്രാവ് said...

ഈ വിഷയത്തോട് യോജിക്കാന്‍ കഴിയില്ല.ലോകം ചുരുങ്ങി ഉള്ളം കയ്യില്‍ ആയെങ്കിലും ഇന്ത്യയില്‍ ഇനിയും ഒരു ഉത്പാദക "കോളനി വല്‍ക്കരണം" അനുവദിച്ചു കൂടാ.ആധുനികതയെ പുല്‍കാം,ഒരു പരിതി വരെ..പക്ഷെ ഭാരതത്തെ കുളം തോണ്ടിയിട്ട് ആവരുത് അത്.ചില്ലറ വ്യാപാര മേഖലയിലെ വിദേശ കടന്നുകയറ്റം,ഇവിടത്തെ ചില്ലറ വ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകും.വ്യാപാര രംഗത്ത് മാത്രമല്ല, കാര്‍ഷിക രംഗത്തും കടുത്ത പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുക - (പ്രത്യേകിച്ച് ഇന്ത്യയില്‍). പടിഞ്ഞാറുനിന്ന് ഇറക്കപ്പെടുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ഇവിടെ വില്‍ക്കപ്പെടും; തുടക്കത്തില്‍ കുറഞ്ഞ വിലക്കും ഇവിടത്തെ കര്‍ഷകരെ തകര്‍ത്ത ശേഷം കൂടിയ വിലക്കും.:(

K.P.Sukumaran said...

@ വെള്ളരിപ്രാവ് ,

Walmart entered the Chinese market and opened its first Supercenter and Sam’s Club in Shenzhen in 1996. Currently, Walmart operates a number of store formats in China including Supercenters, Sam’s Clubs, and Neighborhood Markets. As of August 5, 2010, Walmart had 189 units in 101 cities, and created over 50,000 job opportunities across China.

Walmart China firmly believes in local sourcing. We have established partnerships with nearly 20,000 suppliers in China. Over 95% of the merchandise in our stores in China is sourced locally. Meanwhile, Walmart is committed to local talent development and diversity, especially the cultivation and full utilization of female staff and executives. 99.9% of Walmart China associates are Chinese nationals. All our stores in China are managed by Chinese local talent. 43% of leaders at senior manager level and above are female. In 2009, the company established the “Walmart China Women’s Leadership Development Commission” for driving women’s career development.

ഇതൊക്കെയാണ് വാള്‍മാര്‍ട്ട് ചൈനയില്‍ ചെയ്തത്. ഇന്ത്യയിലാകുമ്പോള്‍ ഭാരതത്തെ കുളം തോണ്ടും, ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാക്കും, കാര്‍ഷികരംഗത്തും കടുത്ത പ്രത്യാഘാതം ഉണ്ടാക്കും, പടിഞ്ഞാറ് നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ ഇറക്കും, കര്‍ഷകരെ തുരത്തും, പിന്നെ കൂടിയ വിലയ്ക്ക് വില്‍ക്കും... വല്ലാത്തൊരു വാള്‍മാര്‍ട്ട് തന്നെ അല്ലേ ?

Gayathri said...

I am totally not a into Socialism or Communism. And I have always thought your posts make a lot of sense.

But I am not too sure of Wal Mart in India. I have seen instances of small grocery shop owners going out of business in the past 4-5 years after Reliance Fresh and More.stores began their business in Calicut.

There was this dear old supermarket called Varkeys in Calicut,in my neighborhood, which my family used to frequent for most of our home shopping. It was a really small chain of shops, when compared to all these new ventures. They are no more in business. And I have seen the kirana store owners in my neighborhood complain to my parents about the unfair competition, and their lack of capital to expand their shop into sth more attractive. That way I am not sure of the FDIs and the Wal Marts.

K.P.Sukumaran said...

@ Gayathri, ഉല്പാദകര്‍ , വ്യാപാരികള്‍ , ഉപഭോക്താക്കള്‍ ഇവര്‍ മൂന്നും മൂന്ന് തട്ടിലാണ് ഉള്ളത്. മൂന്ന് വിഭാഗങ്ങളും തമ്മില്‍ വര്‍ഗ്ഗപരമായ താല്പര്യവൈരുദ്ധ്യങ്ങളുണ്ട്. സമൂഹത്തില്‍ ഉല്പാദകരും ഉപഭോക്താക്കളുമാണ് അടിസ്ഥാനഘടകം. അവരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. അതാണ് നോക്കേണ്ടത്. വ്യാപാരികളുടെ സ്ഥാപനങ്ങള്‍ പൂട്ടുന്നു, അല്ലെങ്കില്‍ അവര്‍ തൊഴില്‍ രഹിതരാവുന്നു എന്നത് ഉല്പാ‍ദകരുടെയോ ഉപഭോക്താക്കളുടെയോ താല്പര്യങ്ങളില്‍ വരുന്ന കാര്യമല്ല. ഉല്പാദകന് ന്യായമായ വില കിട്ടുക, ഉപഭോക്താവിന് അവന്റെ ക്രയശേഷിക്കനുസരിച്ച് നല്ല സാധനങ്ങള്‍ കിട്ടുക. ഇതാണ് പ്രധാനം. നമ്മുടെ പഴഞ്ചന്‍ വിതരണരീതിയുടെ ഫലമായി ഒരുപാട് പേര്‍ വ്യാപാരികളും ഇടത്തട്ടുകാരുമായി ആ മേഖലയില്‍ എത്തിപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ സംരക്ഷിക്കണം എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ്.

അര്‍ഹതയുള്ളത് അതിജീവിയ്ക്കും എന്ന തത്വമേ ഇവിടെയും പ്രായോഗികമാവൂ. വ്യാപാരികളുടെയും കച്ചവടക്കാരുടെയും കാര്യം പറയുമ്പോള്‍ ഉപഭോക്താക്കളുടെ കാര്യം പറയാത്തതെന്ത്? നല്ലതും ശരിയാ‍യതും അതിജീവിയ്ക്കും. ഇപ്പോള്‍ ഇവിടെ ഉപഭോക്താക്കള്‍ നിസ്സഹായരാണ്. വ്യാപാരികളാണ് രാജാക്കന്മാര്‍ എന്ത്കൊണ്ടും. പുതിയ പരീക്ഷണങ്ങളെ ദോഷൈകദൃഷ്ടിയോടെ കാണേണ്ടതില്ല. നമ്മുടേത് സ്വതന്ത്രപരമാധികാര രാഷ്ട്രമാണ്. വേണ്ടത് നിലനിര്‍ത്താനും വേണ്ടാത്തത് തിരസ്ക്കരിക്കാനും നമുക്ക് എപ്പോഴും കഴിയും. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താല്പര്യങ്ങള്‍ ഒരിക്കലും ഒത്തുപോവുകയില്ല. ഞാന്‍ ഉപഭോക്താക്കളുടെ പക്ഷത്താണ്.

And Gayathri please read this article too :)

അപ്പുണ്ണി said...

KPS ന്റെ പല ബ്ലോഗുകളും വായിച്ച് അഭിപ്രായത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എങ്കിലും ഇവിടെ പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിക്കാനാകുന്നില്ല.
കേരളത്തിലെ തനതായ സാഹചര്യത്തില്‍ ജനങ്ങളുടെ വരുമാനം പ്രധാനമായും കൃഷി, ചെറു കച്ചവടം, ജോലി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇവരില്‍ കൂടുതല്‍ ആത്മാഭിമാനത്തോടെ ജീവികുന്നത് കച്ചവടക്കാര്‍ തന്നെയെന്നു നിസംശയം പറയാം. ഒന്നുറപ്പാണ്. ഇ വന്കിടകളുടെ കടന്നു കയറ്റം അവരെയും സുപര്‍മര്കടുകളില്‍ അടിമവേളക് നിര്‍ബധിതാരക്കും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഞങ്ങള്‍ കണ്ടു വരുന്നതും അതുതന്നെ. Carrefour , യുസഫ് അലി (പരിചിതനയത് കൊണ്ട് മാത്രം)യെപോലുള്ള വമ്പന്മാര്‍ 25000 -30000 കോടിയുടെ സ്വത്തുണ്ടാക്കിയത് അത്രയേറെ ചെറു ഗ്രോസിരികളെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ചോറില്‍ മണ്ണ് വാരിയിട്ടാണ്. അത് ഇവിടെ കണ്മുന്നില്‍ കാണുന്ന സത്യം.
ചൈനയിലെ സാഹചര്യം താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല. അവിടെ തൊഴിലാളികളും അധികാരികളും മാത്രമാണുള്ളത്. കൂടാതെ വ്യവസായങ്ങളും. ഇന്ത്യയിലെ ഇടത്തരക്കാര്‍ എന്തുചെയ്യും.ക്ലെര്‍കുമാരെ ഉണ്ടാകാന്‍ രൂപവല്‍കരിച്ച വിദ്യാഭ്യാസത്തിന്റെ സക്ഷ്യപത്രവുമായി സ്വന്തം നാട്ടിലും സായിപ്പിന് ഇനിയം പാദസേവ ചെയ്യണോ.
ഇംഗ്ലണ്ട് ലെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവിടുള്ള നിയമങ്ങള്‍ ഇവിടെ നടപ്പിലാക്കാന്‍ ആര്കുകഴിയും. ഇനിയും തലമുറകള്‍ ഇവിടെ കഴിയെണ്ടാതാണെന്ന് മറക്കാതിരിക്കുക. വീണ്ടുമൊരു അടിമത്തത്തിലേക്കു ഇന്ത്യയെ നയികുന്നതിനെതിരെ ഉള്ള കൂടുതല്‍ പക്വമായ ഒരു വികാരം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

Ape said...

ഇടതട്ടു കാരന്റെ ജോലി പോകുന്നതില്‍ ആര്‍ക ഇത്രയ്ക്കു ചേതം? നമ്മുടെ കാശ് അല്ലെ. നമ്മള്‍ എവിടെ നിന്ന് വാങ്ങണം എന്ന് നമുക്ക് തീരുമാനിക്കാന്‍ പറ്റണം. Consumer first, producer 2nd, baaki ellarum athu kazhinju.

K.P.Sukumaran said...

അപ്പുണ്ണി കച്ചവടക്കാരുടെ കാര്യത്തില്‍ ഇത്ര ഉല്‍ക്കണ്ഠപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

/ /ജനങ്ങളുടെ വരുമാനം പ്രധാനമായും കൃഷി, ചെറു കച്ചവടം, ജോലി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇവരില്‍ കൂടുതല്‍ ആത്മാഭിമാനത്തോടെ ജീവിക്കുന്നത് കച്ചവടക്കാര്‍ തന്നെയെന്നു നിസംശയം പറയാം//

എന്ന് അപ്പുണ്ണി പറയുമ്പോള്‍ സമൂഹത്തിന്റെ ഘടനയെ പറ്റി മനസ്സിലാക്കുന്നതില്‍ പിശകുണ്ട്. കച്ചവടക്കാര്‍ ചെയ്യുന്നത് എന്താണ്? ഉല്പാദകനും ഉപഭോക്താവിനും ഇടയില്‍ ഒരു ഇടത്തട്ടുകാരന്റെ റോള്‍ ആണ് കച്ചവടക്കാരനുള്ളത്. കച്ചവടക്കാരന്റെ വരുമാനം എന്നു പറയുന്നത് ഉല്പാദകന്റെയും ഉപഭോക്താവിന്റെയും അധ്വാനത്തിന്റെ പങ്ക് പറ്റുന്നതാണ്. പലപ്പോഴും ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന കൂലിയല്ല കച്ചവടക്കാരന്‍ പറ്റുന്നത്. പരമാവധി ലാഭമെടുക്കാന്‍ കച്ചവടക്കാരന്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്നുണ്ട്.

സമൂഹത്തിന്റെ നിലനില്പിന് പ്രത്യുല്പാദനം നടത്തുന്നത് ആരാണ്. കര്‍ഷകര്‍. ഉപഭോക്താക്കളും ഏതെങ്കിലും ഒരു വിധത്തില്‍ പ്രത്യുല്പാ‍ദന പ്രക്രിയയില്‍ പങ്കാളിയാകുന്നുണ്ട്. കച്ചവടക്കാരനോ? സമൂഹത്തില്‍ പ്രത്യുല്പാദനത്തില്‍ ഏര്‍പ്പെട്ടവരോ അതല്ല കച്ചവടക്കാരാണോ അധികം വേണ്ടത്? തീര്‍ച്ചയായും പ്രത്യുല്പാദനമാണ് കൂടുതല്‍ നടക്കേണ്ടത്. കച്ചവടക്കാര്‍ എണ്ണത്തില്‍ കുറഞ്ഞ് പ്രത്യുല്പാദനപരമായ തൊഴിലില്‍ ഏര്‍പ്പെടുന്നതല്ലെ സമൂഹത്തിന് ഗുണം ചെയ്യുക.

നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത് പ്രത്യുല്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയാണ്. അല്ലാതെ ഇടത്തട്ടുകാരെയല്ല്ല. എളുപ്പത്തില്‍ കാശ് ഉണ്ടാക്കാം എന്ന വ്യാമോഹമായാണ് ആളുകള്‍ കച്ചവട മേഖലയില്‍ എത്തിപ്പെടുന്നത്. നമുക്ക് സാധനങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെട്ട് അവ സുലഭമായി കിട്ടുന്ന അവസ്ഥയല്ലെ സംജാതമാകേണ്ടത്. അതിന് പ്രത്യുല്പാദനരംഗം പ്രചോദിപ്പിക്കപ്പെടേണ്ടതുണ്ട്. നിലവില്‍ നമ്മുടെ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉണ്ടെങ്കിലും ഭക്ഷ്യസമൃദ്ധിയില്ല. ഒരുപാട് സ്ഥലങ്ങള്‍ പാഴായി കിടക്കുന്നുണ്ട്. അവയൊന്നും ഉല്പാദനക്ഷമമാക്കാന്‍ നിലവിലെ വിപണി സമ്പ്രദായത്തിന് കഴിയില്ല. ഉല്പാദകനെയും ഉപഭോക്താവിനെയും ചൂഷണം ചെയ്യുക എന്ന ഒറ്റ ദൌത്യം മാത്രമാണ് ഇവിടെ വ്യാപാരി സമൂഹം ചെയ്യുന്നത്.

വാള്‍മാര്‍ട്ടിന് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഉല്പാദിപ്പിച്ചു കിട്ടാന്‍ കരാര്‍ കൃഷി എന്ന സമ്പ്രദായം പ്രോത്സാഹിപ്പിക്കും. അങ്ങനെ കര്‍ഷകന് സ്ഥിരമായ വരുമാനം ലഭിക്കും. അവരുടെ ഹൈടെക്ക് വിതരണ ശൃഖലയിലൂടെ അല്പം പോലും കേട് കൂടാതെ സാധനങ്ങള്‍ ശേഖരിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യും. ഞാ‍ന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. എന്തെന്നാല്‍ കാണാന്‍ പോകുന്ന പൂരമല്ലേ. സര്‍ക്കാരിന് പിറകോട്ട് പോകാന്‍ കഴിയില്ല. വന്നിടത്തോളം മന്‍‌മോഹന്‍ സിങ്ങിന്റെ സാമ്പത്തികനയങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട്. ഇതും കാത്തിരുന്നു കാണുക.

Manoj മനോജ് said...

:)

അമേരിക്കയിലുള്ള വാള്‍മാര്‍ട്ടുകളില്‍ 95%ത്തിലധികം ഉല്‍പ്പന്നങ്ങളുടെ കവറുകളില്‍ “മെയിഡ് ഇന്‍ ചൈന” എന്നായിരിക്കും. അപ്പോള്‍ പിന്നെ വാള്‍മാര്‍ട്ട് ലോക്കല്‍ ഉല്‍പ്പാദകരെ പ്രോത്സഹിപ്പിക്കുന്നു എന്ന് പറയുന്നതിലെ സത്യാവസ്ഥ എന്തായിരിക്കും ;) ചൈനയിലെ വാള്‍മാര്‍ട്ടുകളില്‍ “മെയിഡ് ഇന്‍ അമേരിക്ക” ആണോ കൂടുതല്‍ എന്ന് എനിക്കറിയില്ല. അവിടെ പോയവര്‍‌/താമസിക്കുന്നവര്‍ ഉണ്ടെങ്കില്‍ പങ്ക് വെയ്ക്കുമായിരിക്കും.

വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ളവ കൊണ്ട് അമേരിക്കന്‍ കര്‍ഷകര്‍‌/ഉല്‍പ്പാദകര്‍ നേരിടുന്ന പ്രതിസന്ധി അറിയണമെങ്കില്‍ അവരുടെ വെബ്സൈറ്റുകളില്‍ നോക്കുക.

വെറുതെ ചിന്തിച്ചിരിക്കുവാന്‍ ഒരു ചോദ്യം ;) ഉപഭോക്താക്കള്‍ക്ക് വില കുറച്ച് സാധനം കൊടുക്കണം. വാള്‍മാര്‍ട്ട് എന്ത് ചെയ്യും? കര്‍ഷകരോട്/ഉല്‍പ്പാദകരോട് വില കുറയ്ക്കുവാന്‍ പറയും. അത് അമേരിക്കയില്‍ സംഭവിക്കുന്നു. അത് കൊണ്ട് തന്നെ അമേരിക്കയില്‍ ലോക്കല്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റുകളുടെ എണ്ണം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു. അതിനായി സര്‍ക്കാരുകളും സഹായിക്കുന്നു (സര്‍ക്കാരുകള്‍ മാറി നില്‍ക്കണമെന്ന മാഷിന്റെ വാദം ഓര്‍ക്കുക).

കൂടാതെ മാഷ് പറയുന്ന സ്ത്രീ പ്രോത്സാഹന പ്രശ്നം. അമേരിക്കയില്‍ വാള്‍മാര്‍ട്ട് സ്ത്രീ വിരുദ്ധരാണ് എന്ന് പറഞ്ഞ് ബഹളം വെയ്ക്കുന്നത് യൂ ട്യൂബില്‍ നോക്കിയാലും കിട്ടും.

ഇത്ര വലിയ ഉപകാരികളെങ്കില്‍ എന്ത് കൊണ്ട് ന്യൂയോര്‍ക്കില്‍ പുതുതായി ഒരു വാള്‍മാര്‍ട്ട് സ്റ്റോര്‍ തുറക്കുന്നതിനെതിരെ ആ പ്രദേശത്തുള്ളവര്‍ രംഗത്ത് വരുന്നു?

ഈ പ്രശ്നങ്ങലുടെ ഒരു ഏകദേശ ഐഡിയ കിട്ടുവാന്‍ അമേരിക്കയിലെ Tufts Universityയുടെ സൈറ്റില്‍ ലഭ്യമായ ഈ പിഡീഫ് ഫയല്‍ കൂടി ഒന്ന് വായിച്ച്നോക്കുക http://www.ase.tufts.edu/gdae/Pubs/rp/AAI_Issue_Brief_3.pdf

Indiascribe Satire/കിനാവള്ളി said...

ഈ പോസ്ടിനോടു പൂര്‍ണമായും യോജിക്കുന്നു . കച്ചവടത്തില്‍ ലാഭ നഷ്ടങ്ങള്‍ വ്യാപാരിയുടെ മിടുക്ക് പോലെ ഇരിക്കും . ഇത്രയൊക്കെ മത്സരം ഉണ്ടായിട്ടും എന്ത് കൊണ്ട് അമുല്‍ ഇപ്പോഴും പിടിച്ചു നില്കുന്നു . ദല്‍ഹിയിലും ചെറിയ കച്ചവടക്കാര്‍ക്ക് കോട്ടം തട്ടിയിട്ട്ല് ഇല്ല റിലയന്‍സും മറ്റും വന്നത് കൊണ്ട്. ചെറിയ കടക്കാര്‍ മൊത്തം സാധനം അവിടെ നിന്ന് വാങ്ങി അവന്റെ പീടികയില്‍ വില്ക്കുന്നത് കണ്ടിട്ടുന്റ് . അതായത് കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വിലക്ക് വില്പന. അല്ലാതെ ബന്ദ്‌ നടത്തി ആളെ ബുധിമുട്ടിക്കലല്ല.

ChethuVasu said...

യഥാര്‍ത്ഥത്തില്‍ അത്ര എളുപ്പത്തില്‍ വിശകലനം ചെയ്യാവുന്ന ഒന്നല്ല ഈ വിഷയം . ഒരു പരിധി വരെ കെ പി എസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു . എന്നാല്‍ വികസിത മുതലാളിത്തത്തില്‍ , അത് പോലെ ശക്തമായ് ഭരണ സംവിധാനത്തില്‍ കീഴില്‍ നടാക്കപ്പെടെണ്ട മുതലാളിത രീതികള്‍ അങ്ങനെ ഒട്ടുമല്ലാത്ത ഒരിടത് നടപ്പാക്കുമ്പോള്‍ അതിന്റെ ഗുണ ഫലം മരിചാകാന്‍ ആണ് സാധ്യത . അതില്‍ തീര്‍ച്ചയായും ആശങ്കപ്പെടെണ്ടാതുണ്ട് .

എന്നാല്‍ റിലയന്‍സ് ആകാം , വാള്‍ മാര്‍ട്ട് ആകാന്‍ പാടില്ല എന്ന് പറയുന്നതില്‍ യുക്തിയില്ല . FDI വരുന്നത് അത്രയ്ക്ക് കുഴപ്പമുള്ള വിഷയം അല്ല തന്നെ . എന്നാല്‍ ആ FDI ഇവിടെ ആരൊക്കെ ആണ് മാനേജ് ചെയ്യുന്നത് എന്നത് പ്രധാനം ആണ് . ഇവിടെയുള്ള ദേശി കുത്തകകള്‍ തുടരുന്ന ചൂഷണ രീതികള്‍ വാള്‍ മാര്‍ട്ടും തുടര്‍ന്നാല്‍ അത് കൊണ്ട് വലിയ ഫലം കിട്ടില്ല .
എല്ലാവര്ക്കും അവസരങ്ങള്‍ ഇല്ലാത്ത സമൂഹത്തില്‍ സമ്പത്ത് മൂലധനം എന്നിവ കേന്ദ്രീകരിക്കപ്പെടുന്നത് സ്ഫോടനാതമാകമായ സ്ഥിതി വിശേഷം ഉളവാക്കും . എന്നാല്‍ അവസരങ്ങള്‍ ധാരമുള്ള സമൂഹത്തില്‍ മുതാളിതം ഏറെ ഗുണം ചെയ്യും

അമേരിക്കയിലും ചൈനയിലും (ഇപ്പോള്‍) അവസരങ്ങള്‍ ധാരാളം ഉണ്ട് . തൊഴില്‍ ഇല്ലാത്തവര്‍ കുറവാണ് . നമ്മുടെ നാണ്ട് അങ്ങനെയല്ല ! ആ സാമ്പത്തിക ശാസ്ത്ര യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ നടത്തുന്ന കോപി ക്യാറ്റ് എകൊനോമിക്സ് ഈ രാജ്യത്തെ പറ്റി ഒരു ചുക്കും അറിയാത്ത ടെക്നോക്രാട്ടുകളുടെ ഓലന്‍ സങ്കല്‍പ്പങ്ങള്‍ മാത്രമായിരിക്കും .

ബാക്കി വഴിയെ എഴുതാം :)

@ മനോജ്‌
ഷെന്‍ ചനില്‍ ഞാന്‍ ഇപ്പറഞ്ഞ സ്ഥലത്ത് പോയിട്ടുണ്ട് .( നാലു വര്ഷം മുന്‍പ് ) അവിടെ ചൈനീസ്‌ ഇടംസ് തന്നെ ആണ് കൂടുതല്‍ . അവിടെ ഉള്ള ആളുകള്‍ ഉപയോഗിക്കുന്നതും കൂടുതലായും ചനീസ് ഉത്പന്നങ്ങള്‍ തന്നെയാണ് . ചൈനയിലേക്ക് ഇമ്പോര്‍ട്ട് കുറവാണ് എന്നറിയാമല്ലോ ..അവര്‍ക്ക് വില കൂടിയ അമേരിക്കന്‍ ഉതപനങ്ങള്‍ വാങ്ങാന്‍ ഉള്ള വിവരക്കെടില്ല :)

@ സുകെമാരേട്ടന്‍
സ്വന്തമായി ഒരു വെബ്‌ അഡറാസ്‌ തരപ്പെടുത്തി അല്ലെ.. അഭ്നനദനങ്ങള്‍! .താങ്കള്‍ എല്ലാവര്ക്കും ഒരു പ്രചോദനം ആകട്ടെ ! You are a born leader and never stop innovating! Hats Off!!

ChethuVasu said...

ഒരു പ്രാവശ്യം ചക്കയിട്ടപ്പോള്‍ മുയല് ചത്ത്‌ എന്ന് കരുതി മനോമ്ഹന്‍ സിംഗിന്റെ രണ്ടാം പരിഷ്കരണ ഖട്ടം പണ്ടത്തെ പോലെ വിജയിക്കും എന്ന് കരുതാന്‍ വയ്യ . കാലം വല്ലത മാറിയിരിക്കുന്നു .

കാപിറ്റല്‍ അക്കൌണ്ടില്‍ കുറവ് നരുമ്പോള്‍ അത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും രൂപയുടെ മൂല്യത്തെയും നിര്‍ണായകമായി ബാധിക്കും. വര്‍ദ്ധിച്ചു വരുന്ന ( ഇനിയും കൂടാന്‍ പോകുന്ന ) ഓയില്‍ ഉപഭോഗവും അതിന്റെ ഈരക്കുമതിയുമ് കാരണം ട്രേഡ് ടെഫിസിറ്റ് ( വ്യാപാരക്കമ്മി അല്ലെ ..?) ഓരോ വര്‍ഷവും ഇനി വച്ചടി വച്ചടി കയറ്റായിരിക്കും .. ഇവിടെ എക്പോര്റ്റ് ആണ് എങ്കില്‍ എന്താ എക്സ്പോര്‍ട്ട് ചെയ്യാന്‍ മാത്രം നമ്മള്‍ പുതുതായി കണ്ടു പിടിച്ചത് ..? പഴയ സാധനഗല്‍ തന്നെ. അനഗെ വ്യാപാ ക്കംമി വന്നു വന്നു കരണ്ടു ആക്കൌന്റില്‍ ഡോളര്‍ കുറഞ്ഞപ്പോ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങി ..അത് ചെയില്‍ റിയാക്ഷന്‍ ആയി ഡോളറിന്റെ ടെമന്ദ് കൂട്ടി .ചുരുക്കം പറഞ്ഞാല്‍ ഇദ്യുടെ വിദേശ കടവും ഒപ്പം കൂടി എന്ന് .

അടുത്ത രേട്ടിങ്ങില്‍ junk സ്ഥാനത്തേക്ക് ഇന്ത്യ പിന്ന്താള്ളപ്പെടും എന്നുറപ്പ് . അതോടെ കൂടുതല്‍ കടം കിട്ടക്കനിയാകും ..ഇപ്പൊ തന്നെ നിക്ഷേപകര്‍ കയ്യിലുല്ല്ല രുപ്പീ ദിനോമിനട്ടെറ്റ് അസ്സട്ട്സ് എല്ലാം വിറ്റു പാക്ക് ചെയ്യാന്‍ തുടങ്ങി ( ഓഹരി വിപണി അടക്കം) .. അപ്പൊ പിടിച്ചു നില്‍ക്കണം എങ്കില്‍ ഡോളര്‍ ഇങ്ങോട്റെതിച്ചേ പറ്റൂ ..എന്ത് വില കൊടുത്തും .. അതിനു ഇപ്പൊ ഏറ്റവും എളുപ്പം ചെയ്യാവുന്നത് നലെരെയായി പറഞ്ഞു വച്ചിരിക്കുന്ന റീട്ടയില്‍ മേഖലയിലെ വിദേശ നിക്ഷേപാവസരം !
ഞാന്‍ മാന്‍ മോഹനെ കുറ്റം പറയില്ല. വേറെ നിവൃത്തിയില്ല. ഇമ്മാതിരി കോമാളി ജനാധിപത്യത്തില്‍ , ജനങളുടെ വിദ്യാഭ്യാസം , ഉത്തപാദന ക്ഷമത , അവസരങ്ങള്‍ എന്നിവ കൂട്ടി അഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനോ , അങ്ങനെ സമ്പദ് വ്യവസ്ഥ വളരാനോ സാധ്യമല്ല ..( എന്തിനു സ്വാശ്രയ കോളേജു ഫലം തന്നെ കണ്ടില്ലേ ). അങ്ങനെ അപ്പ്‌ പ്രോടുക്ടീവ് ആയ ഒരു ഇന്‍ എഫിഷ്യന്റ് സിസ്റ്റത്തെ പുറത്തു നിന്നും പണം കൊണ്ട് വന്നു കുറെ നാള്‍ കൂടി ശ്വാസം പിടിച്ചു നിര്‍ത്താന്‍ നോക്കാം എന്ന്നു മാത്രമേ പറ്റൂ.. പക്ഷെ എപ്പോഴും ചക്കയിടാല്‍...ഒരേ ഫലം കിട്ടണം എന്നില്ല ..ല്ലേ

K.P.Sukumaran said...

@ വാസു, ഉല്പാദകരെക്കാളും വ്യാപാരികളാണ് ഇന്ന് രാജ്യത്ത് കൂടുതല്‍ ഉള്ളത് എന്ന് തോന്നുന്നുന്നു. വ്യാപാരികള്‍ എന്നാല്‍ നിശ്ചിത ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ അല്ല, എന്തെങ്കിലും അധ്വാനിച്ചു മുതല്‍ ഉണ്ടാക്കുന്നവരുമല്ല. ലാഭം കൊയ്യാന്‍ നില്‍ക്കുന്നവരാണ്. അവര്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ബഹളം. അവര്‍ പൂട്ടിപ്പോകുന്നെങ്കില്‍ പൂട്ടിക്കെട്ടിയിട്ട് വേറെ പ്രത്യുല്പാദനപരമായ മേഖലയില്‍ പണി എടുക്കട്ടെ എന്നേ ഉപഭോക്താവായ ഞാന്‍ പറയൂ. അയ്യോ അവര്‍ക്ക് പണി എടുത്ത് നിശ്ചിത വരുമാനം കൊണ്ട് ജീവിയ്ക്കാന്‍ വയ്യേ , അവര്‍ക്ക് ലാഭം ഈട്ടിയേ ജീവിക്കാന്‍ പറ്റൂ എന്ന ഈ മുറവിളിയില്‍ ഞാന്‍ എന്തിന് പങ്ക് ചേരണം? ഞാന്‍ എന്നല്ല ഏത് ഉപഭോക്താവും എന്തിന് ബേജാറാകണം? മുഴുവന്‍ വ്യാപാരികളും പൂട്ടേണ്ടി വരികയാണെങ്കില്‍ അത്രയും തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമല്ലൊ. കുത്തകക്കാരുടെ ഔട്ട്ലറ്റുകളില്‍ റോബോട്ടുകള്‍ ആയിരിക്കില്ലല്ലൊ ജോലിക്കാര്‍. കച്ചവടത്തില്‍ പിടിച്ചു നില്‍ക്കാന്‍ മിടുക്കില്ലെങ്കില്‍ അത്തരം റിട്ടെയില്‍ ഷോപ്പുകളില്‍ പണിക്ക് പോണം. അല്ല പിന്നെ.

അല്ലെങ്കില്‍ പകരം തൊഴില്‍ രഹിതര്‍ക്ക് പണി കിട്ടുമല്ലൊ. ഇപ്പോഴത്തെ ബഹളം പണ്ട് കമ്പ്യൂട്ടര്‍ വന്നാല്‍ പണി ഉണ്ടാവില്ല എന്നു പറഞ്ഞ പോലെയാണ്. ഇപ്പോ എന്തായി. കമ്പ്യൂട്ടര്‍ മേഖലയില്‍ ഒരുപാട് തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി. ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന സോഫ്റ്റ്‌വേര്‍ ഇവിടത്തെ സാമ്പത്തികശേഷിക്ക് താങ്ങായി. അത്പോലെ ചില്ലറ വില്പനമേഖലയില്‍ FDI വരുന്നത്കൊണ്ടും അതിന്റേതായ നേട്ടങ്ങള്‍ കാണും.

വ്യാപാരം ചെയ്ത് അധാര്‍മ്മികമായും അമിതമായും ലാഭം കൊയ്യുന്ന കച്ചവടക്കാര്‍ക്ക് അതിനുള്ള അവസരം കിട്ടുന്നില്ലെങ്കില്‍ അതില്‍ വേവലാതി പൂണ്ട് മറ്റ് മാര്‍ഗ്ഗം ആരായേണ്ടത് വ്യാപാരികള്‍ തന്നെയാണ്. അല്ലാതെ ഉപഭോക്താക്കളല്ല. എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്, എലിക്കാഷ്ടം ഉണങ്ങുന്ന പോലെ ഉപഭോക്താവ് എന്തിനാണ് വ്യാപാരികള്‍ക്ക് വേണ്ടി നിലവിളിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ കിട്ടിയാല്‍ പോരെ. ആ സാധനങ്ങള്‍ എത്തിച്ചു തരുന്നവന് അതിന്റെ വേതനം പോരേ. അയ്യോ അത് പറ്റില്ല എനിക്ക് സാധനങ്ങള്‍ എത്തിച്ചു തരുന്നവന് എന്നെ ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കാന്‍ ചാന്‍സ് വേണമേ ഞാന്‍ എന്തായാലും ഒന്നുമില്ലേ എന്ന് ഏതെങ്കിലും ഉപഭോക്താവ് പറയുമോ? രാഷ്ട്രീയക്കാരന്റെ പ്രശ്നം വേറെയാണ്. എവിടെയാണ് വോട്ട് എന്നേ അവര്‍ക്ക് നോട്ടമുള്ളൂ.

ഓ.ടി. ഒരു വര്‍ഷത്തേക്ക് സ്വന്തം വെബ് അഡ്രസ്സ് തരപ്പെടുത്തി. നല്ല വാക്കുകള്‍ക്ക് നന്ദിയും വാത്സല്യവും :)

Murali said...

വളരെ മുൻപെ (ചുരുങ്ങിയത് 2000-ൽ എങ്കിലും) എടുക്കേണ്ടിയിരുന്ന ഒരു തീരുമാനം. Better late than never. പക്ഷെ വളരെ പരിമിതമായ തോതിലായിപ്പോയി എന്ന് മാത്രം. 'ഇടതുപക്ഷ മനസ്സുള്ള' നമ്മുടെ രാഷ്ട്രീയപ്പാർട്ടികളെല്ലാം ഒന്നടങ്കം എതിർത്തത് അപ്രതീക്ഷിതവുമല്ല.

സമൂഹത്തില്‍ ഉല്പാദകരും ഉപഭോക്താക്കളുമാണ് അടിസ്ഥാനഘടകം. അവരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്
ഒരു തിരുത്തുവേണം: ഉപഭോക്താക്കളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. അത് സംരക്ഷിക്കുന്നതിന് ഉത്പാദകരുടെമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയല്ല, മറിച്ച് അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിട്ടാണ് വേണ്ടത്. എന്തെന്നാൽ ഉപഭോക്താക്കളുടെ നന്മയാണ് തങ്ങളുടെയും നന്മ എന്ന് ഉദ്പാദകർക്കും കച്ചവടക്കാർക്കും അറിയാം. എന്നാൽ, സർക്കാർ എന്ന കുറുക്കുവഴിയിലൂടെ കാര്യം നേടാനാണ് വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ തീരുമാനം. ഈ anti-consumer attitude എതിർക്കപ്പെടേണ്ടതാണ്.

പിന്നെ വാൾമാർട്ടിന്റെ കാര്യം - അമേരിക്കയിൽ anti-Walmartism ഇന്ന് ഒരു ഐഡിയോളജി തന്നെയാണ്. ഇതിന്റെ പ്രയോക്താക്കൾ യൂണിയനുകളും അവരുടെ അനുഭാവികളും. എല്ലാവരും ഇടതുപക്ഷ മനസ്സുള്ളവരും. വാൾമാർട്ടിനെതിരെ ഉന്നയിക്കുന്ന വാദങ്ങൾ പലപ്പോഴും ശുദ്ധ അസംബന്ധങ്ങളായും കാണുന്നുണ്ട്: http://reason.com/blog/2011/05/02/reasontv-replay-the-war-on-wal : 'Walmart will make criminals of our children, argues Washington D.C. commissioner Brenda Speaks, because "kids are kids" so they'll shoplift and then "security will grab them.'

യൂണിയനിസ്റ്റുകൾ വാൾമാർട്ടിനെ എതിർക്കാൻ കാരണമുണ്ട്: വാൾമാർട്ട് യൂണിയനുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. Consumers first എന്നതാണ് അവരുടെ മുദ്രാവാക്യം.

ഉപഭോക്താക്കള്‍ക്ക് വില കുറച്ച് സാധനം കൊടുക്കണം. വാള്‍മാര്‍ട്ട് എന്ത് ചെയ്യും? കര്‍ഷകരോട്/ഉല്‍പ്പാദകരോട് വില കുറയ്ക്കുവാന്‍ പറയും.

അപ്പോൾ അതാണ് പ്രശ്നം - വാൾമാർട്ട് വിലകുറച്ച് സാധനങ്ങൾ വിൽക്കുന്നു! വിലക്കയറ്റത്തെക്കുറിച്ച് ഒഴുക്കിയ കണ്ണീരെല്ലാം മുതലക്കണ്ണീരായിരുന്നു എന്ന് അർഥം.

ഇത്ര വലിയ ഉപകാരികളെങ്കില്‍ എന്ത് കൊണ്ട് ന്യൂയോര്‍ക്കില്‍ പുതുതായി ഒരു വാള്‍മാര്‍ട്ട് സ്റ്റോര്‍ തുറക്കുന്നതിനെതിരെ ആ പ്രദേശത്തുള്ളവര്‍ രംഗത്ത് വരുന്നു?

ഉവ്വോ? വാൾമാർട്ട് വരുന്ന പ്രദേശങ്ങളിലുള്ളവർ സാധാരണ അതിനെ സഹർഷം സ്വാഗതം ചെയ്യുകയാണ് പതിവ്: http://reason.com/blog/2011/04/27/activists-for-the-poor-vs-the : "Meanwhile, the Washington City Paper points out that the actual residents living in the ward where one of the first of the four planned Walmarts is set to go up appear to be pretty excieted about the idea. The clash between poor people and the activists who claim to speak for them was also on display when Walmart tried to set up shop in Chicago, as I pointed out in a Daily Beast article a couple years ago."

പിന്നെ ചെറുകിട വ്യാപാരികളുടെ കാര്യം: അവരെല്ലാം മുടിഞ്ഞുപോകും എന്നത് ഇൻഡ്യയിലെ ചെറുകിട വ്യാപാര മേഖലയെക്കുറിച്ച് അറിവില്ലാത്തവർ പറഞ്ഞുപരത്തുന്നതാണ്. ഉദാഹരണത്തിന്, ഇൻഡ്യയിൽ വിൽക്കപ്പെടുന്ന ഷാമ്പൂവിന്റെ 70% -വും, ഒരു രൂപ-രണ്ടുരൂപ വിലയുള്ള സാഷെകളിലാണ്. വാൾമാർട്ടിനെപ്പോലുള്ള ചെയിനുകൾ ലക്ഷ്യമിടുന്നത് ഈ ക്ലാസിലുള്ള കസ്റ്റമേഴ്സിനേയല്ല. Indian small-scale retail industry will surely survive Walmart, just like they survived Birla, Big Bazaar and other big chains.

സുപ്രസിദ്ധ മാന്ത്രികരായ Penn & Teller അവരുടെ പ്രസിദ്ധമായ 'Bullshit' എന്ന പരമ്പരയിൽ anti-Walmartism-ത്തെക്കുറിച്ച് പറയുന്നുണ്ട്. അതും ഒന്ന് കണ്ടുനോക്കുക: http://www.youtube.com/watch?v=Y-o1fj1rX7A

മലയാളിയുടെ 'ഇടതുപക്ഷ മനസ്സിൽ'നിന്നും വേറിട്ട് ബ്ലോഗിൽ കേൾക്കുന്ന അത്യപൂർവമായൊരു ശബ്ദമാണ് കെ.പി.എസ്. സാറിന്റേത്. അഭിനന്ദനങ്ങൾ! വീണ്ടും വീണ്ടും എഴുതുക!

Manoj മനോജ് said...

@വാസു: ചൈനക്കാര്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ തിരക്ക് കൂട്ടുന്നു എന്ന് അമേരിക്കന്‍ പത്രങ്ങളില്‍ കണ്ടിരുന്നു ;)

@മുരളി: അമേരിക്കയില്‍ വാള്‍മാര്‍ട്ട് സാധനങ്ങള്‍ വിലകുറച്ച് കൊടുക്കുവാന്‍ ഉല്‍പ്പാദകരെ “ഊറ്റുന്നത്” ആണ് പറഞ്ഞത് :)

ഇന്ന് വാള്‍മാര്‍ട്ടിനെ അമേരിക്കയില്‍ ജനങ്ങള്‍ എതിര്‍ക്കുന്നത് “മെയിഡ് ഇന്‍ ചൈന” ലേബല്‍ ഉള്ള സാധനങ്ങള്‍ അധികം ഉള്ളത് കൊണ്ട് കൂടിയാണ്. ഇന്ത്യയിലെ പോലെയല്ലല്ലോ അമേരിക്കയിലെ ആളുകള്‍‌, അവര്‍ ഒരു പ്രൊഡക്റ്റ് വാങ്ങുന്നുവെങ്കില്‍ ആ പ്രൊഡക്റ്റ് ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് സുഖമാണോ, നല്ല അന്തരീക്ഷത്തിലാണോ, ബാലവേല ചെയ്യിക്കുന്നുണ്ടോ, കുറഞ്ഞ കൂലിയാണോ നല്‍കുന്നത് എന്നൊക്കെയും നോക്കാറുണ്ടല്ലോ!! എന്തിന് ഏറെ പറയുന്നു കൊല്ലുന്ന കോഴിയെ ഇക്കിളി ഇട്ട് “വേദനിപ്പിക്കുന്നുണ്ടോ” എന്ന് വരെ നോക്കും.

വിഷയത്തിലേയ്ക്ക് വരാം താങ്കള്‍ പറഞ്ഞ കുഞ്ഞി പാക്കറ്റുകള്‍ അത് വാള്‍മാര്‍ട്ടിന്റെ ഒരു ഭാഗം തന്നെയാണ്. $1ഉം അതിനും താഴെയുള്ള സാധനങ്ങള്‍ക്ക് പ്രത്യേക സെക്ഷന്‍ തന്നെയുണ്ട്.

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ എന്ന പേരില്‍ കര്‍ഷകരെയും/ഉല്‍പ്പാദകരെയും മാത്രമല്ല വാള്‍മാര്‍ട്ടുകളില്‍ പണിയെടുക്കുന്നവരെയും അവര്‍ "പിഴിയുകയാണ്”. ജീവനക്കാരെ പിഴിയുന്നു എന്നത് എന്റെ കണ്ട് പിടുത്തമല്ല.

“Walmart workers earn an estimated
12.4 percent less than retail workers as a whole, and 14.5 percent less than workers in large retail in general“ എന്ന് പറഞ്ഞത് 2011 ഏപ്രിലില്‍ UC Berkeley Center for Labor Research and Educationലെ ഗവേഷകരാണ്. റിപ്പോര്‍ട്ടിന്റെ പി.ഡി.എഫ്. ഇവിടെയുണ്ട് laborcenter.berkeley.edu/retail/bigbox_livingwage_policies11.pdf

പ്രധാനമായി കാണേണ്ടത് “Several recent studies have found that the entry of Walmart into a county reduces both average and aggregate earnings of retail workers and reduces the share of retail workers with health coverage...” എന്ന വാചകങ്ങളാണ്.

ഉപഭോക്താവ് എന്ന നിലയില്‍ മാത്രം നോക്കി കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നോര്‍ക്കുന്നത് നല്ലതാണ് അമേരിക്കയില്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്നത് ചൈനയിലെ ജോലിക്കാര്‍ ഉള്ളത് കൊണ്ടാണ്. വാള്‍മാര്‍ട്ട് കൊണ്ട് അമേരിക്കയിലെ ലോക്കല്‍ ഉല്‍പ്പാദകര്‍ക്ക് ഒരു ഉപകാരവും ഇല്ല. അത് തന്നെയായിരിക്കും ഇന്ത്യയിലും സംഭവിക്കുക. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാള്‍മാര്‍ട്ടില്‍ നിന്ന് വാങ്ങി ഉപയോഗിക്കുക. എന്നിട്ട് അമേരിക്കയില്‍ കാണുന്നത് പോലെ പട്ടിണി കിടക്കുന്ന സഹജീവികള്‍ക്ക് ജീവിച്ച് പോകുവാന്‍ ഉദരമായി സംഭാവനകള്‍ നല്‍കുക :(

ഓ.ടോ.: അമേരിക്കയില്‍ ഇടത് ചിന്തക്കാരന്‍ എന്ന് പറയുന്നത് എതിരാളിയെ തേജോവധം ചെയ്യുന്നതിന് തുല്ല്യമാണെന്ന് അറിയാമല്ലോ അല്ലേ ;)

K.P.Sukumaran said...

@ മനോജ്, അമേരിക്കയില്‍ വാള്‍മാര്‍ട്ട് സാധനങ്ങള്‍ വിലകുറച്ച് കൊടുക്കുവാന്‍ ഉല്‍പ്പാദകരെ “ഊറ്റു”ന്നുണ്ടോ? എങ്കില്‍ നല്ലോണം “ഊറ്റ”ട്ടെ. ഉപഭോക്താവിന് വില കുറച്ച് സാധനങ്ങള്‍ കിട്ടുന്നുണ്ടല്ലോ. ഉപഭോക്താവ് പിന്നെ എന്താണ് പറയേണ്ടത്? അയ്യോ ഉല്പാദകനെ ഊറ്റല്ലേ, സാധനങ്ങള്‍ക്ക് വില കൂട്ടി എനിക്ക് തരൂ എന്നാണോ? ഉല്പാദകന്‍ ഉപഭോക്താവിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കില്ലല്ലോ. ഓരോ തട്ടില്‍ ഉള്ളവര്‍ അവരുടെ താല്പര്യങ്ങള്‍ നോക്കും. ഉപഭോക്താക്കള്‍ എന്തിന് ഉല്പാദകരുടെയും വ്യാപാരികളുടെയും താല്പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം താല്പര്യം ബലി കഴിക്കണം? അത്കൊണ്ട് Consumers first എന്ന സമീപനം പുലര്‍ത്തുന്ന വാള്‍മാര്‍ട്ട് എന്ത്കൊണ്ടും ഉപഭോക്താക്കള്‍ക്ക് പ്രിയതരമാവും.

വാള്‍മാര്‍ട്ടിനെ അമേരിക്കയില്‍ ജനങ്ങള്‍ എതിര്‍ക്കുന്നത് “മെയിഡ് ഇന്‍ ചൈന” ലേബല്‍ ഉള്ള സാധനങ്ങള്‍ അധികം ഉള്ളത് കൊണ്ട് കൂടിയാണോ? അമേരിക്കയിലെ ആളുകള്‍‌, അവര്‍ ഒരു പ്രൊഡക്റ്റ് വാങ്ങുന്നുവെങ്കില്‍ ആ പ്രൊഡക്റ്റ് ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് സുഖമാണോ, നല്ല അന്തരീക്ഷത്തിലാണോ, ബാലവേല ചെയ്യിക്കുന്നുണ്ടോ, കുറഞ്ഞ കൂലിയാണോ നല്‍കുന്നത് എന്നൊക്കെയും നോക്കാറുണ്ടോ? ആയിക്കോട്ടെ. അതൊക്കെ അമേരിക്കക്കാരുടെ കാര്യം. ഇന്ത്യക്കാരന് അമേരിക്കക്കാരനെ പോലെ എല്ല്ലാ കാര്യത്തിലും ചിന്തിക്കാനോ അവിടത്തെ കാര്യങ്ങള്‍ ഇവിടെ ആപ്ലിക്കബിളോ അല്ല. ശരി എന്നിട്ടെന്താ അമേരിക്കയില്‍ വാള്‍മാര്‍ട്ട് പൂട്ടിക്കെട്ടിയോ? അമേരിക്കയിലാണ് ലോകത്തെ ഏറ്റവും പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്ളത്. അവിടെയും അച്യുതാനന്ദന്മാര്‍ കാണും. അത്കൊണ്ട് അമേരിക്ക മൊത്തം കമ്മ്യൂണിസ്റ്റ് ആവുമോ. അത്പോലെയേ ഉള്ളൂ അവിടത്തെ വാള്‍മാര്‍ട്ട് വിരുദ്ധവും.

വാള്‍മാര്‍ട്ടിന് കുഞ്ഞി പാക്കറ്റുകള്‍ വില്‍ക്കാനും സെക്‍ഷന്‍ ഉണ്ടോ? എന്താണ് പറഞ്ഞുവരുന്നത്? ലോകത്ത് മൊത്തം വാള്‍മാര്‍ട്ട് ഷോപ്പുകള്‍ മാത്രമേ ഉണ്ടാവൂ. ബാക്കി ലോകത്തെ എല്ലാ പീടികകളും തട്ടുകടകള്‍ അടക്കം പൂട്ടിപ്പോവും. വ്യാപാരികള്‍ മുഴുവന്‍ തൊഴില്‍ രഹിതര്‍ ആവും എന്നാണോ? ആകുന്നെങ്കില്‍ ആകട്ടെ. അത്രയും പേര്‍ക്ക് വാള്‍മാര്‍ട്ട് ഷോപ്പുകളില്‍ പണി കിട്ടുമല്ലോ. ഉപഭോക്താവിന് സാധനം അതും വില കുറച്ചു കിട്ടുമല്ലോ. അത് മതി. എന്ന് വെച്ച് നിങ്ങള്‍ എതിര്‍ക്കണ്ട എന്നല്ല. എതിര്‍ത്തോളൂ. ഞങ്ങള്‍ ഉപഭോക്താക്കള്‍ ഞങ്ങളുടെ കാര്യം നോക്കും.

അമേരിക്കയില്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്നത് ചൈനയിലെ ജോലിക്കാര്‍ ഉള്ളത് കൊണ്ടാണോ? എന്താണ് പറഞ്ഞുവരുന്നത്. ചൈനയിലെ ജോലിക്കാര്‍ ഇല്ലെങ്കില്‍ വാള്‍മാര്‍ട്ടിന് കുറഞ്ഞനിരക്കില്‍ സാധനം കൊടുക്കാന്‍ കഴിയില്ല എന്നാണോ? അപ്പോള്‍ ഉല്പാദകരെ പിഴിയുന്നു എന്നു പറയുന്നതോ? ഈ ഉല്പാദകര്‍ എന്താ അടിമകള്‍ ആണോ. പിഴിയലിന് നിന്നുകൊടുക്കാന്‍. ചൈനക്കാര്‍ ഇന്ന് ലോകത്ത് എല്ലാ മേഖലയിലും കുറഞ്ഞ കൂലിക്ക് പണി എടുക്കുന്നുണ്ട്. ചൈനീസ് സര്‍ക്കാര്‍ തന്നെ ചൈനയിലെ തടവുകാരെ കുറഞ്ഞ കൂലിക്ക് കയറ്റി അയക്കുന്നുണ്ട്. ഹോ എന്തൊരു മധുരമനോജ്ഞ ചൈന! അത് വാള്‍മാര്‍ട്ടിന്റെ കുറ്റമാണോ? വിദേശകമ്പനികള്‍ എല്ലാം ചൈനയില്‍ കേന്ദ്രീകരിക്കാന്‍ കാരണം അവിടെ കുറഞ്ഞ കൂലിക്ക് ഇടതടവില്ലാതെ മാന്‍ പവ്വര്‍ കിട്ടും എന്നത്കൊണ്ടാണ്.

അമേരിക്കയിലെ ലോക്കല്‍ ഉല്‍പ്പാദകര്‍ക്ക് ഒരു ഉപകാരവും ഇല്ല. ഇത് തന്നെയായിരിക്കും ഇന്ത്യയിലും സംഭവിക്കുക എന്നാണോ? എങ്കില്‍ അപ്പോള്‍ നോക്കാം. ജലം അതിന്റെ വിതാനം സ്വയം കണ്ടെത്തും എന്നൊരു ചൊല്ലുണ്ട്. ഉല്പാദകര്‍ അവരുടെ മിടുക്ക് പോലെ അതിജീവിയ്ക്കട്ടെ. വാള്‍മാര്‍ട്ടിന് അവര്‍ ഉല്പന്നങ്ങള്‍ ഒന്നും കൊടുക്കാതിരിക്കട്ടെ.

ചുരുക്കത്തില്‍ രാഷ്ട്രീയക്കാരന് രാഷ്ട്രീയക്കാരന് എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി അപ്പപ്പോള്‍ പറയേണ്ടി വരും. അത് വോട്ടിന് വേണ്ടിയാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്പര്യം നോക്കേണ്ടതുണ്ട്. വാള്‍മാര്‍ട്ട് വന്നാല്‍ ഉപഭോക്താവിന് ദോഷമാണെന്ന് ബി.ജെ.പി.യോ മാര്‍ക്സിസ്റ്റുകാരോ വ്യാപാരിസമിതിക്കാരോ മനോജ് പോലുമോ പറയുന്നില്ല. അതിന്റെ അര്‍ത്ഥം വാള്‍മാര്‍ട്ടിനെ ഉപഭോക്താക്കള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യണമെന്നാണ്.

ChethuVasu said...

പ്രിയ കെ പി എസ [ സംബോധന കുറച്ചു ഗൌരവമായിരിക്കട്ടെ , വിഷയം ഗൌരവം ആയതു കൊണ്ട് ;) ]

ഇന്ത്യ എന്നാ രാജ്യം ഇടനില്ലക്കരുടെയും പരാദ ജീവികളുടെയും സ്വര്‍ഗ്ഗവും തറവാടും ഒക്കെയാണ് എന്ന് പറയേണ്ടതില്ലല്ലോ ,. അങ്ങ് പറഞ്ഞ ആ അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണ് . തീര്‍ച്ചയായും ഉത്പാദകരില്‍ നിന്നും ഉപഭോക്താക്കളിലെക്കുള്ള ഒരു ഇടനിലക്കണ്ണി ആണ് പല തരാം തൊഴിലുകളും . അതാകട്ടെ പണ്ട് കാലങ്ങളില്‍ ഇത് സാധ്യമാകണം എങ്കില്‍ മനുഷ്യ അധ്വാനം വേണ്ടി വന്നിരുന്നു എന്നുള്ളത് കൊണ്ട് . ഇക്കാലത്തു ആധുനിക രീതികളും ഗതാഗത സൌകര്യങ്ങളും , സാങ്കേതിക വിദ്യകളും വന്നതോട് കൂടി ഉത്പാടകനില്‍ നിന്നും ഉപഭോക്താവിലെക്കുള്ള അകലം വളരെ കുറക്കാന്‍ , ഒരു പക്ഷെ പല രീതിയിലും ഇല്ലാതാക്കാന്‍ വരെ സാധിക്കും .

പരമ്പരാഗതമായി നിലനില്‍ക്കുന്ന ഇടനിലക്കാരെ , അതെ പടി നിലര്തുക എന്ന് പറയുമ്പോള്‍ ഒരു സിസ്റ്റം ഔരോഗമിക്കാന്‍ അനുവടിക്കത്രിക്കുക എന്നാണ് അര്‍ഥം . കാരണം ഉത്പാദകനും ഉപഭോക്താവും തമ്മില്‍ എത്ര തട്ടുകലുണ്ടോ അത്രയും "പ്രസരണ നഷ്ടം " ആ സാമ്പത്തിക സമൂഹം അനുഭവിക്കും . ഇതാണ് അടിസ്ഥാന സത്യം . ഇനി അതില്‍ ഇടനിലക്കാരന്റെ അമിത ലാഭം കൂടി ആകുമ്പോള്‍ ഈ നഷ്ടം പതിന്മാടങ്ങാകുന്നു .

ഉത്പാദകരും തൊഴിലാളികളും അടങ്ങുന്ന ഒരു സമൂഹത്തില്‍ ഇട നിലക്കാരുടെ എണ്ണം കൂടുമ്പോള്‍ ആ ഒറ്റ കാരണം കൊണ്ട് തന്നെ ഉത്പാടകരുടെയും തൊഴിലാളികളുടെയും എണ്ണം കുറയുകയും മൊത്തം ഉത്പാദനം കുറയുകയും ചെയ്യും .( ഇത് എന്റെ സ്വന്തം നിഗമനവും നിരീക്ഷണവും ആണ് , മാര്‍ക്സ് അതാണോ പറഞ്ഞത് എന്ന് എനിക്കറിയില്ല , എന്നെ ആ ആലയില്‍ കെട്ടുകയും വേണ്ട )

അതോടൊപ്പം ഇടനിലക്കാരന്‍ പങ്കിട്ടെടുക്കുന്ന ലാഭം ആത്യന്തികമായി ഉത്തപന്നതിന്റെ വിലയില്‍ പ്രതിഭാളിക്കും എന്നതിനാല്‍ , ഉത്പാദകന് അവരുടെ ലാഭം കുറയ്ക്കാനും , തൊഴിലാളി കുറഞ്ഞ വേതനം സ്വീകരിക്കാനും , ഉപഭോക്താവ് അധിക വില കൊടുക്കാന് നിര്‍ബന്ധിതമാകുകയും ചെയ്യും ..

അതോടൊപ്പം അഴുകിയ ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇട നില എന്നത് അധിക അധ്വാനം ഇല്ലാതെ എളുപ്പത്തില്‍ പണം കിട്ടുന്ന ഒരു മാര്‍ഗ്ഗം എന്നാ നിലയില്‍ ബഹുമാനിക്കപ്പെടുകയും , അംഗീകരിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഇതിനാക്കം കൂട്ടുന്നു .
ഇത് തീര്‍ച്ചയായും പുരോഗമിക്കുന്ന സമൂഹത്തിനു സ്വീകാര്യമാകേണ്ട ഒന്നല്ല . ഇട നിലകള്‍ കാലക്രമത്തില്‍ ഒഴിവാക്കപ്പെട്ടു സിസ്ടത്തിന്റെ എഫിഷ്യന്‍സി , ഉത്പാടനപരത എന്നിവ വര്‍ധിപ്പിക്കുക തന്നെ വേണം .

ആദ്യം പറഞ്ഞ പോലെ , അഗന്ടന്മാരുടെയും , ദല്ലാള്‍ മാരുടെയും മറ്റു പരാദ ജീവികളുടെയും ഒരു ചാകരയാണ് ഇന്ത്യന്‍ സമൂഹം. ഇതിനു ഇന്ത്യയെ ഇത്ര കണ്ടു വളക്കൊരുല മന്നാക്കുന്നത് അടിസ്ഥാന പരമായി നൂടാണ്ടുകല്ലോളം ഒരു ചൂഷണ വ്യവസ്ഥയില്‍ അധിസ്ടിതമായ സാമ്പത്തിക ശാസ്ത്രമാണ് ഇവിടെ നിലനിന്നിരുന്നത് എന്നതാണ് . താഴെയുള്ളവരെ ക്കൊണ്ട് നിര്‍ബാധം പണി ചെയ്യിപ്പിച്ചു അളവറ്റ സാമൂഹ്യ സമ്പത്ത് ശ്രുഷ്ടിക്കുകയും . ആയ സമ്പത്ത് അവരെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം കൊള്ളയടിക്കുകയും , അവരില്‍ ചിലര്‍ സംമ്രാജ്യ ശക്തികള്‍ക്കും മറ്റു ദേശി കൊള്ളക്കാര്‍ക്കും ഇടനിലക്കാരായി നിന്നും ആണ് ഇന്ത്യയില്‍ എക്കാലത്തും സമ്പത്ത് ശ്രുഷ്ടിക്കപ്പെട്ടതും അത് ഒരു ചെറിയ കൂട്ടം പരാദ പരിഷകളുടെ കയ്യില്‍ വന്നു ചേര്‍ന്നതും .. അവര്‍ അത് മനികകളിലോ , കൊട്ടരങ്ങളിലോ അബ്ലാങ്ങളിലോ താഴിട്ടു പൂട്ടി വെച്ച് എന്നുള്ളത് ഒരു വിഷയമല്ല .. അടിസ്ഥാനപരമായി ചോസ്ഷണം ഇട നില എന്നത് ഒരു പരമ്പരാഗത ഇന്ത്യന്‍ മാനസികാവസ്ഥയാണ് . കൊണ്ടാടപ്പെടുന്ന മൂല്യമാണ് .. ഇത് മൂല്യമാണ് ഇന്ത്യന്‍ കോര്പോരട്ടുകളെ നയിക്കുന്നതും , അവര്‍ കെട്ടി പ്പോക്കുന്ന മാളുകളിലും , കബനി സമുച്ചയങ്ങള്ളിലും ഇന്നും റെന്ടു അടിച്ചി കുടുംബത്തോടെ നിര്‍ഭാഗ്യവാന്മാര്‍ ആയ മനുഷ്യപ്പുഴുക്കള്‍ ജോലി ചെയ്യുന്നത് കാണേണ്ടി വരുന്നതും ..

contd..

ChethuVasu said...

contd from above..

ഇവിടെ വാള്‍ മാര്‍ത് വരുന്നതോ FDI വരുന്നതോ വലിയ കുഴപ്പങ്ങള്‍ ഴ്രുഷ്ടിക്കും എന്ന് നിക്ഷ്പഷമായ സാമ്പത്തിക അവലോകനത്തില്‍ വാസു കാണുന്നില്ല . മാത്രവുമല്ല FDI എന്നത് ഒരു രാജ്യത്തിന് ലഭിക്കുന്ന ഇന്റെരസ്റ്റ് ഫ്രീ ല്‍ ആണ് എന്ന് നമുക്ക് പറയാം . അധിക ഉത്പാദനത്തില്‍ ലാഭം ഉത്പാദകന്‍ പറ്റുന്നത് കൊണ്ട് ഇവിടെ ആര്‍ക്കും നഷ്ടം വരുന്നില്ല എന്ന് മാത്രമല്ല , ലാഭത്തില്‍ ഒരു വിഹിതം ഈ രാജ്യത്തില്‍ തന്നെ വീഴുകയും ചെയ്യും .. നല്ലതു !

പക്ഷെ പ്രശനം അതല്ല. ചൂഷണ മല്ലാതെ വളര്‍ച്ചക്ക് മറ്റൊരു മാര്‍ഗ്ഗം അറിയാത്ത ഇന്ത്യന്‍ മനശ്ഹസ്ത്രം ഈ FDI ആരുടെ പോക്കറ്റില്‍ എത്തിക്കും എന്നതാണ് പ്രശനം .ഇവിടെ ഉത്‌പാദിപ്പിക്കപ്പെടുന്ന അധിക വരുമാനം ഇതു ഇദ്യക്കാരന്റെ പോക്കറ്റില്‍ അതും എന്നതാണ് പ്രശനം .. എനിക്ക് തീര്‍ത്തു പറയാം അത് ഇവിടത്തെ ബഹു ഭൂരിപക്ഷം പട്ടിണി പാവങ്ങള്‍ക്ക് ലഭ്യമാകണ പോകുന്നില്ല എന്ന് . വിവിധ തരാം അഗെന്ടന്മാരും , സബ് കൊണ്ര്‍ക്ടര്മാരും , മറ്റു ഇന്ത്യന്‍ കൊപോര്ടടുകളും ചേര്‍ന്ന് വെട്ടി വിഴുങ്ങാന്‍ കാത്തിരിക്കുകയാണ് . ഈ വാര്‍ത്ത‍ കേട്ട ഉടന്‍ ഇന്ത്യന്‍ രേറെയില്‍ കമ്പനികളുടെ സ്റ്റോക്ക്‌ കുത്തനെ ഉയര്‍ന്നത് മറ്റൊന്നും കൊണ്ടല്ല !!!!

സമൂഹത്തിന്റെ ഇപ്പോള്‍ ഉള്ള ഭീമമായ അസന്തുലിതാവസ്ഥ കൂടുതല്‍ ഭീമമാക്കുന്ന നടപടികളോട് തത്വത്തിലും , മാനുഷികമായ കാഴ്ചപ്പാടിലും യോജിക്കാന്‍ വയ്യ ! ഈ സമൂഹം ഒരു പരിധി വരെ എങ്കിലും ഒന്ന് വൃത്തിയാക്കാന്‍ ആതാമാര്തയുള്ള ഒരു ഭരണാധികാരി ഉണ്ടോ..അയാള്‍ക്കതിനു കഴിയുമോ ..? എന്നിട്ട് മതി സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്നാണ് എന്റെ അഭിപ്രായം !

K.P.Sukumaran said...

മേല്‍ക്കമന്റ് മനോജിനുള്ള മറുപടിയാണ് കേട്ടോ? തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ മനോജ് കാര്യങ്ങള്‍ അതിശയോക്തിപരമായി നിരത്താറുണ്ട്. ഉല്പാദകനെ പിഴിഞ്ഞോ ഊറ്റിയോ വാള്‍മാര്‍ട്ടിനെന്നല്ല ആര്‍ക്കും മുന്നോട്ട് പോകാ‍ന്‍ കഴിയില്ല. ഉല്പാദകരാണ് നട്ടെല്ല്.

നമ്മുടെ രാജ്യത്ത് റിട്ടെയില്‍ വില്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുക എന്നത് നയപരമായ ഒരു കാര്യമാണ്. ഭരിക്കുന്ന സര്‍ക്കാരിന് അത്തരം നയങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാനുള്ള അധികാരമുണ്ട്. അങ്ങനെയുള്ള നയങ്ങളുടെ ഔട്ട്പുട്ട് അനുഭവത്തില്‍ നിന്നാണ് മനസിലാക്കേണ്ടത്. സര്‍ക്കാരിനെ എതിര്‍ക്കാന്‍ പ്രതിപക്ഷങ്ങള്‍ക്കും അധികാരമുണ്ട്. എന്ന് വെച്ച് ഭരിക്കുന്ന സര്‍ക്കാരിന് ഒന്നും ചെയ്യാതെ നിഷ്ക്രിയമായി ഇരിക്കാന്‍ പറ്റില്ലല്ലൊ.

രണ്ട് ദശകത്തോളമായി ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നത് ഡോ.മന്മോഹന്‍ സിങ്ങ് ആണ്. ആ നയങ്ങള്‍ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട് എന്നത് നിദര്‍ശനമാണ്. ആഗോളവല്‍ക്കരണത്തിനും ഉദാരീകരണത്തിനും ശേഷം രാജ്യം അഭൂതപൂര്‍വ്വമായ പുരോഗതി പ്രാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന നികുതിപ്പണം തന്നെയാണതിന് തെളിവ്. കോടികള്‍ വാരിക്കോരി ക്ഷേമപദ്ധതികള്‍ക്ക് കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കഴിയുന്നത് ഈ നയത്തിന്റെ വിജയം മൂലമാണ്.

എതിര്‍ക്കുന്നവര്‍ അന്നും ഇന്നും ഈ നയങ്ങളുടെ പേരില്‍ മന്‍‌മോഹന്‍ സിങ്ങിനെ എതിര്‍ത്തുവരുന്നുണ്ട്. എന്നാല്‍ അത്തരം എതിര്‍പ്പുകള്‍ ഫലത്തില്‍ പൊള്ളയാണെന്ന് ചിന്തിക്കുന്നവര്‍ മനസ്സിലാക്കുന്നുണ്ട്. അത്കൊണ്ട് എതിര്‍പ്പുകാര്‍ക്കാണ് വിശ്വാസ്യത നഷ്ടപ്പെടുന്നത്. ആധുനിക ഇന്ത്യയുടെ ശില്പിയാണ് ഡോ.മന്‍‌മോഹന്‍ സിങ്ങ് എന്ന് ഭാവി ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. ഒരു പടി കൂടി കടന്ന് മന്‍‌മോഹന്‍ സിങ്ങിനെ പ്രധാന മന്ത്രിയായി കിട്ടിയത് ഇന്ത്യയുടെ ഭാഗ്യം എന്ന് നാളത്തെ കുട്ടികള്‍ പറയും.

ബി.ജെ.പി.ക്കാര്‍ക്കും മാര്‍ക്സിസ്റ്റുകാര്‍ക്കും പ്രശ്നം ഇന്ത്യയുടെ പുരോഗതി അല്ല, അവരുടെ നേതാക്കള്‍ക്ക് ഭരണം കിട്ടുന്നില്ലല്ലോ എന്ന പുകച്ചിലാണ് അവര്‍ക്ക്. ആ പുകച്ചില്‍ അവര്‍ ഇമ്മാതിരി എതിര്‍പ്പുകളിലൂടെ പ്രകടിപ്പിക്കുന്നു എന്ന് മാത്രം.

K.P.Sukumaran said...

വാസുവിന്റെ കമന്റ് എന്റെ പോസ്റ്റിന്റെ സ്പിരിറ്റിന് അനുപേക്ഷണീയമായ അനുപൂരകമായി എന്ന് പറയാന്‍ സന്തോഷമുണ്ട്.

രണ്ടാം കമന്റിലെ രണ്ടാം ഖണ്ഡിക മുതലാണ് എന്തെങ്കിലും വിശദീകരണം ആവശ്യമായി വരുന്ന പരാമര്‍ശങ്ങള്‍ വരുന്നത്. ചൂഷണം എന്ന ടേം ആണ് ഇവിടെ താരം. ചൂഷണം എന്ന യാഥാര്‍ഥ്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത് കാറല്‍ മാര്‍ക്സ് ആണല്ലൊ. അദ്ദേഹം അതിനൊരു പരിഹാരവും നിര്‍ദ്ദേശിച്ചു. ആ തീയറിയും പരിഹാരവും ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. ആ തീയറി പ്രയോഗവല്‍ക്കരിക്കാന്‍ മുക്കാല്‍ നൂറ്റാണ്ടോളം ചില രാജ്യങ്ങള്‍ ശ്രമിച്ച് പരാജയപ്പെട്ട അനുഭവവും നമ്മുടെ മുന്നിലുണ്ട്.

ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഏതെങ്കിലും ഭരണാധികാരിയോ സര്‍ക്കാരോ ചൂഷണം ഒഴിവാക്കി സമത്വപൂര്‍ണ്ണമായ ലോകക്രമം സ്ഥാപിക്കും എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞിട്ടില്ല. ബോധപരമായ പരിണാമ വളര്‍ച്ചയിലൂടെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം അത്തരമൊരു സമൂഹ പുനര്‍നിര്‍മ്മിതിയിലൂടെ ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് ലോകം പടുത്തുയര്‍ത്തും എന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. ചൂഷണം ഒഴിവാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആരും പറഞ്ഞിട്ടുമില്ല.

ചൂഷണത്തില്‍ അധിഷ്ടിതമാണ് ലോകത്തിന്റെ അന്നും ഇന്നുമുള്ള വളര്‍ച്ച എന്നും നമുക്ക് അറിയാം. അതായത് മനുഷ്യന്‍ അധ്വാനിക്കാന്‍ തുടങ്ങിയ മുതലേ ഉള്ള ഒരു പ്രതിഭാസമാണ് ചൂഷണം. അല്ലേ? അതെ. ഈ ചൂഷണം ആണ് സമൂഹത്തിന്റെ ഇപ്പോള്‍ ഉള്ള ഭീമമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത് എന്നും നമുക്കറിയാം. അപ്പോള്‍ എന്താണ് പോംവഴി? ചൂഷണം ഇല്ലാത്ത ഒരു വ്യവസ്ഥിതി എന്നത് ചില മനുഷ്യസ്നേഹികളുടെ വിഷ്ഫുള്‍ തിങ്കിങ്ങാണ്. എങ്ങനെയാണ് അത് നടപ്പില്‍ വരുത്തുക.

തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയില്ല എന്ന് തീരുമാനമായി. തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയില്ലെങ്കില്‍ മാര്‍ക്സിസവും കാലഹരണപ്പെട്ടു എന്ന് അര്‍ത്ഥം. ചൂഷണം നിമിത്തം അലങ്കോലമായ ഈ സമൂഹം ഒരു പരിധി വരെ എങ്കിലും ഒന്ന് വൃത്തിയാക്കാന്‍ ആത്മാര്‍ത്ഥതയുള്ള ഒരു ഭരണാധികാരി ഉണ്ടോ..അയാള്‍ക്കതിനു കഴിയുമോ ..? എന്നിട്ട് മതി സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്നാണ് വാസു പറയുന്നത്. സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ എന്നു പറയുന്നത് മൂര്‍ത്തമായ ഒരു നടപടിയാണ്. അതേ സമയം വാസു പറയുന്ന വൃത്തിയാക്കല്‍ എന്നത് അമൂര്‍ത്തമായ ഒന്നാണ്. അമൂര്‍ത്തമായ ഒരാശയം നടപ്പാക്കിയിട്ട് മതി സമൂര്‍ത്തമായ നടപടികള്‍ എന്ന് പറയുന്നതിലെ വൈരുദ്ധ്യം വാസുവിന് മനസ്സിലാകുന്നുണ്ടോ?

മാര്‍ക്സിസത്തിന്റെ ഹാങോവറില്‍ നിന്നാണ് ഇത്തരം വിഷ്ഫുള്‍ വിചാരങ്ങള്‍ ഉണ്ടാകുന്നത്. ഈ വിചാരം വിചാരിക്കുന്ന ആള്‍ക്ക് പുറത്തുള്ള ഏതെങ്കിലും ഭരണാധികാരിക്കോ ഭരണകൂടങ്ങള്‍ക്കോ കഴിയില്ല എന്നതല്ലേ വസ്തുത. പിന്നെന്ത് ചെയ്യാന്‍ പറ്റും? സാമ്പത്തിക പരിഷ്കരണങ്ങള്‍ എന്നത് അതിന്റെ പ്രയോജനം എല്ലാവരിലും പ്രതിഫലിക്കും എന്നാണ് ഞാന്‍ കരുതുന്നത്. മറ്റൊന്നും കഴിയില്ല എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ.

ഇവിടെ പിച്ചക്കാരും മുകേഷ് അമ്പാനിമാരും ഉണ്ട്. സാമ്പത്തികപരിഷ്ക്കാരങ്ങള്‍ രണ്ട് കൂട്ടര്‍ക്കും വരുമാനവും സംതൃപ്തിയും വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നാണ് എന്റെ നിഗമനം. അതേ സമയം ഇവര്‍ തമ്മിലുള്ള അന്തരം കുറക്കാനുള്ള മാന്ത്രിക വടി ആരുടെ കൈയിലും ഇല്ല എന്നതാണ് സത്യം. അത്കൊണ്ട് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തുടര്‍ന്നു പോകട്ടെ , അസമത്വങ്ങള്‍ ഉണ്ട് എന്നത്കൊണ്ടോ ആരിലെങ്കിലും കൂടുതല്‍ പണം കേന്ദ്രീകരിക്കും എന്നത്കൊണ്ടോ അത് നിര്‍ത്തിവെക്കേണ്ട എന്ന് ഞാന്‍ പറയും, എന്തെന്നാല്‍ സാമ്പത്തികപരിഷ്ക്കാരങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ആളുകളിലേക്കും ആനുപാതികമായി അരിച്ചിറങ്ങുന്നുണ്ട് എന്ന് ഞാന്‍ പറയും.

ഇതൊരു ബൂര്‍ഷ്വാ സങ്കല്പമാണെന്ന് കമ്യൂണിസ്റ്റുകാര്‍ പറയും. അതെയല്ലോ, എന്നാല്‍ നിങ്ങള്‍ എല്ല്ല്ലാവര്‍ക്കും തുല്യമായി വീതിച്ചു കിട്ടുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഉത്സാഹിച്ചോളൂ എന്നേ എനിക്കവരോട് പറയാനുള്ളൂ.

BIG B said...

സിനിമയില്‍ ട്രൌസര്‍ ഉം tshirt ഇട്ടൂ പെന്‍ഷനും വാങ്ങി യാതൊരു അല്ലലും ഇല്ലാത്ത ചില കേണല്‍ മാരെ കാണാറുണ്ട്‌. അവര്‍ക്ക് എന്തായാലും ഇഷ്ടം യാന്ത്രിക സ്വഭാവതോടെയുള്ള ഒരു സമൂഹതെയാവും. സൂപ്പര്‍ market ഉകള്‍ ഇത്തരം ഒരു കാഴ്ച പ്രധാനം ചെയ്യുന്നുണ്ട്. മാത്രമല്ല അവര്‍ തൊഴിലാളികളെ കാണുന്നത് ആടുമാടുകളെ പോലെയാണ്.. അങ്ങാടി തെരുവ് സിനിമ കണ്ടാല്‍ അറിയാം. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ക്ക് മൂകൊളിക്കുന്ന കുട്ടികളെ കാണേണ്ടല്ലോ ?. ആത്യന്തികമായി കച്ചവടക്കാരും കന്സുമെര്സ് ഉം ഉല്പാദകരും സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ ഭാഗമായ കച്ചവടക്കാര്‍ (ചില കച്ചവടക്കാര്‍ അരി വില്കാരില്ല).അരി മേടിക്കണ്ട കാശ് കുത്തക ഭീമന്മാര്‍ ഒന്നായി വിഴുങ്ങും അത്രേയുള്ളൂ. പാവം കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ലല്ലോ?.ഗള്‍ഫില്‍ ഇത് നേരിട്ട് അനുഭവിക്കാം ...കുറയുന്നത് ഒരു പക്ഷെ ഒന്നോ രണ്ടോ രൂപയാകും ...എന്നാല്‍ കഷ്ടത്തിലാകുന്നത് ആയിരങ്ങളുടെ ജീവിതം.

Noufal said...

എല്ലാ കാലത്തും പാവങ്ങളെ ചൂഷണം ചെയ്തു ജീവിക്കാന്‍ കഴിയുമെന്ന് ചെറുകിട കച്ചവടക്കാര്‍ കരുതുന്നത് ഭൂഷണമല്ല.വീട്ടില്‍ കൃഷിചെയ്തുണ്ടാക്കിയ പടവിലങ്ങ കടയില്‍ വില്‍ക്കാന്‍ കൊണ്ട് പോയപ്പോള്‍ കിട്ടിയത് കിലോക്ക് 8 രൂപ. അവര്‍ വില്കുന്നത് 35 രൂപക്ക്. ചെറുകിടക്കാരന് ലാഭം 27 രൂപ. കര്‍ഷകനോ ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇംഗ്ലണ്ടിൽ ഇവർ ‘അസ്ഡ’എന്ന ഏറ്റവും ചീപ്പായി സാധനങ്ങൾ ലഭിക്കുന്ന സൂപ്പർമാർക്കറ്റുകളൂടെ ശ്രേണികൂടി നടത്തുന്നുണ്ട്...
അനേകം പേർക്ക് തൊഴിലും,ആദായവും നൽകുന്ന പദ്ധതികാളാണ് ഇവരുടെ പക്കലുള്ളത് ...കേട്ടൊ ഭായ്

പിന്നെ ഇവർ വന്നാൽ ; നമ്മുടെ നാട്ടിലെ പാഴ്ഭൂമികൾ വീണ്ടും കർഷക മണം വരുകയും ചെയ്യും..!

Tajudheen Pt said...

നമ്മുടെ ഭക്ഷണത്തില്‍ മായം കലര്‍ത്തി നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നത് ചെറുകിട നിര്‍മ്മാതാവും ചെറുകിട വ്യാപാരിയും തന്നെ അല്ലെ? തമിഴ് നാട്ടിലെ ചെറുകിട കര്‍ഷകനല്ലേ എന്‍ഡോസല്‍ഫാന്‍ തെളിച്ച കാബജും മറ്റു പച്ചക്കറികളും നമ്മെ തീറ്റുന്നത്? പിടിക്കപെട്ടാലും ഇവര്‍ക്കൊന്നും ഒരു പ്രശ്നമില്ല. പിഴ കൊടുത്തു വീണ്ടും പരിപാരി മറ്റൊരു സ്ഥലത്ത് വീണ്ടും തുടരും. വന്‍കിട ബ്രാന്‍ഡുകള്‍ ആണെങ്കില്‍ ഇത്തരം ഹീന പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കും. കാരണം വല്ല കേസ്കളും ഇത്തരുണത്തില്‍ വന്നാല്‍ ആഗോള തലത്തില്‍ അവരുടെ പേര് ചീത്തയാകും. ഒരു കാര്യം മാത്രം ഉറപ്പു വരുത്തണം. ഭീമാന്മാര്‍ക്ക് ഒരു പ്രദേശത്ത് അനുമതി നല്‍കുമ്പോള്‍ ചുരുങ്ങിയത് അഞ്ചു പേര്‍ക്ക് ഒന്നിച്ചു നല്‍കണം. ഇവര്‍ തമ്മിലുള്ള മത്സരം വില ഉയരാതെ പിടിച്ചു നിര്‍ത്തും. മൊബൈല്‍ ഫോണ്‍ മേഖലയില്‍ സംഭവിക്കുന്നത്‌ പോലെ.

Tajudheen Pt said...

പത്തു വര്‍ഷം മുമ്പ് ഖത്തറില്‍ വന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പ്രാദേശിക അറബികളുടെ കോ-ഓപറേറ്റീവ് കടകളും മലബാറി ഗ്രോസറികളും മാത്രം. കഴുത്തറപ്പന്‍ വിലയാണ് അവര്‍ ഈടാക്കിയിരുന്നത്. ലുലുവും കാരഫോരും വന്നപ്പോള്‍ ചിത്രം പറ്റെ മാറി. പത്തു റിയാല്‍ കൊടുത്തിരുന്ന ഇന്ത്യന്‍ വെജിറ്റബിള്‍ ഒക്കെ അഞ്ചിനും ആറിനും കിട്ടാന്‍ തുടങ്ങി. വന്‍ തോതില്‍ വിളവെടുപ്പ് സമയത്ത് വാങ്ങി സംഭരിക്കാന്‍ കഴിന്നതു കൊണ്ട് വന്‍കിടക്കാര്‍ക്ക് മിതമായ വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. ധാന്യങ്ങള്‍, എണ്ണകള്‍ തുടങ്ങിയ പല സാധനങ്ങളും അവര്‍ തന്നെ നിര്‍മ്മിക്കുന്നതുമാണ്. ഒന്നോ രണ്ടോ ഇടനിലക്കാരെ ഒഴിവാക്കുന്നത് വഴി ഉണ്ടാകുന്ന ലാഭം ഉപഭോക്താവിന് കൈമാറാന്‍ ഇത് വഴി സാധിക്കുന്നു...

Tajudheen Pt said...

സമൂഹത്തില്‍ മഹാ ഭൂരിപക്ഷവും ഉപഭോക്താക്കളാണ്. ചെറുകിട കച്ചവടക്കാര്‍ ഒരു വളരെ ചെറിയ ന്യൂനപക്ഷവും. പുതിയ നയവും നിലപാടും സ്വീകരിക്കുമ്പോള്‍ അതുകൊണ്ട് ഭൂരിപക്ഷത്തിനു ഗുണമുണ്ടോ എന്നാണു നോക്കേണ്ടത്. വന്‍കിട കുത്തകകളുടെ രംഗ പ്രവേശം മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ചുരുങ്ങിയ വിലക്ക് ലഭിക്കാന്‍ സഹായകമാകുന്നു. ചെറുകിട കച്ചവടക്കാര്‍ എല്ലാം കട പൂട്ടി വീട്ടില്‍ ഇരിക്കേണ്ടി വരും എന്നുള്ള ധാരണയും തെറ്റാണ്. നഗരങ്ങളിലും , വലിയ പട്ടണങ്ങളിലും മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ വരൂ. വലിയ തോതില്‍ സ്ഥലം ലഭിക്കാനുള്ള പ്രയാസം കാരണം ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം പരിമിതമായിരിക്കും. ചെറുകിടക്കാരുടെ വിലപനയിലും ലാഭത്തിലും കുറവ് ഉണ്ടാകും എന്ന് സമ്മതിക്കുന്നു. നസറുദ്ദീനും അങ്ങോരുടെ കൂട്ടത്തില്‍ പെട്ട ചില കച്ചവടക്കാര്‍ക്കും ഇത് കാരണം കട പൂട്ടേണ്ടി വന്നാല്‍ വന്‍കിട കുത്തക സൂപ്പര്‍ മാര്‍ക്കറ്റ്‌കളില്‍ കാഷിയര്‍ ആയോ, സെയില്‍സ് മാന്‍ ആയോ ജോലി നല്‍ക്കി പുനരധിവസിപ്പിക്കാമല്ലോ?.

Tajudheen Pt said...

ചെറുകിട വ്യാപാര മേഖലയിലേക്ക് വന്‍കിട കുത്തകക്കാരുടെ വരവിനോടുള്ള പ്രതിഷേധത്തേക്കാള്‍ ശക്തമായിരുന്നു കമ്പ്യൂട്ടറിനെതിരെ ഉള്ള പ്രതിഷേധം എന്നോര്‍ക്കുക. ഇന്നതിനെ പറ്റി ആലോചിക്കുകയാണെങ്കില്‍ ‍ സാക്ഷാല്‍ വി.എസ്സ്. പോലും ചിരിച്ചു മണ്ണ് കപ്പും.

നല്ല മലയാളത്തില്‍ എന്തിനെയും എതിര്‍ക്കാന്‍ അപാരമായ സാമര്‍ത്ഥ്യമാണ് നമ്മുടെ ഇടതു ബുദ്ധിജീവികള്‍ക്ക്. നമ്മളൊക്കെ അതങ്ങ് വിശ്വസിച്ചും പോകും. അത്ര സമര്‍ത്ഥമാണ്. വാദമുഖങ്ങള്‍. ഇന്ന് വികസനം പ്രസംഗിക്കുന്ന നമ്മുടെ തോമസ്‌ ഐസക്കൊക്കെ കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കുക. തുടക്കത്തില്‍ കമ്പ്യൂട്ടറിന് അനുകൂലമായി വാദിച്ച വിജയരാഘവന്‍ പോലെയുള്ള ആളുകളെ തര്‍ക്കിച്ചു തോല്‍പ്പിച്ചു നിലംപരിശാക്കിയിരുന്നു ഈ താര്‍ക്കികര്‍. നാരായണ മൂര്‍ത്തി എങ്ങാനും അന്ന് ഐസക്കുമായി കമ്പ്യൂട്ടര്‍ സംബന്ധമായ ഒരു വാദ പ്രതിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍, അദ്ദേഹം കമ്പ്യൂട്ടറിന്റെ ദൂഷ്യ ഫലങ്ങള്‍ ബോധ്യപെട്ടു, ഇന്‍ഫോസിസ് വേണ്ടെന്നു വെച്ച്, മൈസൂരില്‍ വല്ല ബ്രാഹ്മണാള്‍ ഭോജനശാലയും തുടങ്ങി വടയും ഇഡലിയും വിറ്റ് കഴിഞ്ഞു കൂടിയേനെ!

Tajudheen Pt said...

വന്‍കിടക്കാര്‍ റീട്ടെയില്‍ മേഖലയില്‍ വന്നാല്‍ വന്‍ ദുരന്തം സംഭവിക്കുമെങ്കില്‍ എന്ത്കൊണ്ട് ഇതിനെതിരെ മറ്റു രാജ്യങ്ങളില്‍ ശബ്ദം ഉയരുന്നില്ല. ചൈനയിലും വിയറ്റ്നാമിലും എല്ലാം വന്‍കിടക്കാര്‍ ചെറുകിട വ്യാപാര മേഖലയില്‍ ഉണ്ട്. അവിടെയൊന്നും ഈ പറയപ്പെടുന്ന ഒരു ദുരന്തവും സംഭവിച്ചില്ല. നമ്മുടെ നസറുദ്ദീന്റെയും അദ്ദേഹത്തിന്റെ വ്യാപാരി വ്യവസായി സമിതിയിലെയും കുറച്ചു അംഗങ്ങള്‍ക്ക് ലാഭത്തില്‍ ഇച്ചിരി കുറവ് വരും എന്നല്ലാതെ ഒരു പ്രശ്നവും സംഭവിക്കാന്‍ പോകുന്നില്ല . മാത്രമല്ല വന്‍കിട നഗരങ്ങളില്‍ മാത്രമാണ് വന്‍കിടക്കാര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നുള്ളൂ. നമ്മുടെ പട്ടണങ്ങളിയും, ഗ്രാമങ്ങളിലെയും ചെറുകിട വ്യാപാരികള്‍ക്കു ഒരു പ്രശനവും വരുന്നില്ല. ഇത് വരെ കാണാത്തതിനെയും അറിയാതെതിനെയും എതിര്‍ക്കുക എന്ന പിന്തിരിപ്പന്‍ നയം തന്നെയാണ് ഈ എതിര്‍പ്പുകള്‍ക്ക് പുറകില്‍...

nilamburan said...

//ഒരു വാഴക്കര്‍ഷകന്‍ ആറ് മാസം കാത്തിരുന്നു ഒരു കുല കൃഷി ചെയ്ത് ഉണ്ടാക്കിയാല്‍ വ്യാപാരി കര്‍ഷകന് കൊടുക്കുന്നത് ഒരു കിലോയ്ക്ക് 18 രൂപയാണെങ്കില്‍ അത് ഉപഭോക്താവിന് വില്‍ക്കുക 28രൂപയ്ക്കായിരിക്കും. കര്‍ഷകന് ഉല്പാദനച്ചെലവും ആറ് മാസത്തെ കാത്തിരിപ്പും കഴിഞ്ഞ് കിലോയ്ക്ക് 8രൂപ കിട്ടുമ്പോള്‍ വ്യാപാരിക്ക് മേലനങ്ങാതെ ഒന്നോ രണ്ടോ ദിവസം കൊണ്ട് 10രൂപ കിട്ടുന്നു.//
സര്‍, ഇത് വളരെ ശരിയാണ്. പാവം കര്‍ഷകര്‍ക്ക് സഘടനകളോ ഒന്നും ഇല്ലാത്തതിന്നാല്‍ ഇത്തരം ചൂഷണങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെക്കാലം മുമ്പേ നടക്കുന്നതാണ്. ഒരു ലോജിക്കും ഇല്ലാത്ത കാര്യം.
ഈ വമ്പന്‍മാര്‍ വരുമ്പോള്‍ കര്‍ഷകരോടുള്ള ഇത്തരം ചൂഷണങ്ങള്‍ എങ്ങിനെയാണ് ഇല്ലാതാവുന്നതെന്നറിയാന്‍ ആഗ്രഹം

Noufal said...

Tajudheen Pt said...
പത്തു വര്‍ഷം മുമ്പ് ഖത്തറില്‍ വന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നില്ല.ലുലുവും കാരഫോരും വന്നപ്പോള്‍ ചിത്രം പറ്റെ മാറി.

12-വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി എന്ന നിലയില്‍ താജുദീന്‍ന്ടെ അഭിപ്രായം ശരിവെക്കുന്നു .

Som Menon said...

ഉപഭോഗ്തവിനാണ് ഗുണം എന്ന് മാഷ്‌ പറയുന്നു, എന്താണ് ഉപഭോഗ്താവിനുള്ള ഗുണം? സാധനങ്ങള്‍ വിലകുറച്ചു കിട്ടും. ഇത് സ്ഥാപിക്കാന്‍

വേണ്ടി പല ഉദാഹരണങ്ങളും ഗ്രാഫുകളും പല വെബ് സൈറ്റിലും കണ്ടു. ഒരു ഉദാഹരണത്തിന് 40 രൂപ വിലയുള്ള ഒരു സാധനം

ഇടനിലക്കാരെ ഊഴിവക്കികഴിയുമ്പോള്‍ 20 രൂപയ്ക്കു അത് ഉപഭോഗ്തവിനു ലഭ്യമാകുന്നു. ഉപഭോഗ്തവിനു 50 ശതമാനം ലാഭം.

ഇടനിലക്കാരന്റെ ലാഭം ഉത്പടകാനും വിതരണക്കാരനും പങ്കു വചെടുക്കുന്നു. നല്ല ഒരു കൊണ്സേപ്റ്റ്‌ ആണ്. പക്ഷെ സത്യം അതാണോ?

ഞാന്‍ വാള്‍ മാര്‍ട്ട്ഇല്‍ നിന്നും സ്ഥിരമായി വാങ്ങുന്ന ആളാണ്. എന്റെ അഭിപ്രായത്തില്‍ അവര് കൊടുക്കുന്നത് ഒരു compititive

വിലയാണ്. statistics നോക്കിയാല്‍ 3.6-6 ശതമാനം വരെ വിലക്കുറവ് ഉണ്ട്. അത് പല ഐട്ടതിലും വ്യത്യസപെട്ടിരിക്കും.

ഉദാഹരണത്തിന് ഇലക്ട്രോണിക്സ് ഐറ്റം, ഒരു കിഴിവും ഇല്ല. അനുഭവം ഇതായിരിക്കെ ഇന്ത്യയില്‍ തുടങ്ങനിക്കുന്ന വാള്‍ മാര്‍ട്ടില്‍ 50

ശതമാനത്തോളം കിഴിവ് ലഭിക്കും എന്ന് പറയുന്നത് മണ്ടതരമാവില്ലേ? മാത്രമല്ല അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ തന്നെ നല്ലൊരു ലാഭം

റിലയന്‍സില്‍ നിന്നോ മോറില്‍ നിന്നോ സ്പെന്‍സര്‍ നിന്നോ വാങ്ങുമ്പോള്‍ കിട്റെണ്ടാതല്ലേ? അവരും ഉത്പാദകരില്‍ നിന്നും നേരിട്ട്

വാങ്ങുന്നവരനല്ലോ. അവിടെയെല്ലാം ഒരു കംപിടിടിവേ വിലയല്ലേ ഉള്ളൂ.

ഉപഭോഗ്തവിനെ സംബന്ധിച്ച് നല്ലൊരു ഷോപ്പിംഗ്‌ എക്സ്പീരിയന്‍സ് കിട്ടും എന്നത് ശരിയാണ്. ഒരു കൂര കീഴില്‍ എല്ലാ സാധനങ്ങളും

ലഭ്യമാകും. പക്ഷെ ഉപഭോഗ്താവ് വാങ്ങുന്നത് അവനു വേണ്ട സാധനം മാത്രമായിരിക്കില്ല. അവിടെ കാണുന്ന വേണ്ടതും വേണ്ടാത്തതുമായ ഒരു

പിടി സാധനങ്ങള്‍ വേറെയും അവന്‍ വാങ്ങിക്കും. ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ വാള്‍ മാര്‍ട്ട് പോലുള്ള കടകളില്‍ നിന്ന് സാധനങ്ങള്‍

വാങ്ങുമ്പോള്‍ ഇപ്പോള്‍ ചിലവാകുന്ന തുകയുടെ 50 ശതമാനം കൂടുതല്‍ ഒരു മാസം അയാള്‍ ചിലവാകിയിരിക്കും. ഇവിടെയും ലാഭം

കച്ചവടക്കാരന് തന്നെ.

ഇതില്‍ നിന്നെല്ലാം ഉപഭോഗ്തവിനു ലാഭം ഒന്നും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇനി ഉത്‌പാദകാന് എന്ത് ലാഭം കിട്ടും എന്ന് നോക്കാം?

Som Menon said...

അമേരിക്കയില്‍ വാള്‍ മാര്‍ട്ടില്‍ 90-95 ശതമാനം സാധനങ്ങളും ചൈനീസ്‌ ആണ്. വളരെ കുറച്ചു ഐറ്റംസ് ബംഗ്ലാദേശിന്റെയും

പാക്കിസ്തനിന്റെയും കണ്ടിട്ടുണ്ട്. അത് തുണിത്തരങ്ങള്‍ മാത്രം. ഇന്ത്യന്‍ സാധനങ്ങള്‍ കണ്ടിട്ടേയില്ല. വാള്‍ മാര്‍ട്ടിന്റെ സ്ട്രാട്ടെജി പറയുന്നു

ലോകത് എവിടെയെല്ലാം ചീപായി സാധനങ്ങള്‍ കിട്ടുന്നുവോ അവിടെ നിന്നെല്ലാം സംഭരിച്ചു മറ്റു സ്ഥലങ്ങളില വിതരണം ചെയ്യും. വാള്‍

മാര്‍ട്ടിന്റെ ലോകത്തുള്ള 6000 സംഭരണ ശാലകളില്‍ 80-85 ശതമാനം ചൈനയിലാണ്. കുറച്ചു കാലത്തിനുള്ളില്‍ ഇന്ത്യയില്‍ ചൈനീസ്

സാധനങ്ങള്‍ കൊണ്ട് നിറയും എന്നതില്‍ സംശയം വേണ്ട. ഇന്ത്യയില്‍ സംഭരിക്കുന്ന സാധങ്ങള്‍ക്ക് ലാഭാമുണ്ടയിരുന്നെങ്കില്‍ കുറച്ചു

സാധനമെന്കിലും അമേരികയില്‍ കണ്ടേനെ. ഇനി ഇപ്പോഴത്തെ സ്ടിതിവിവര കണക്ക് വച്ച് നോക്കിയാല്‍, 2004(ഈ വര്‍ഷത്തെ മാത്രമേ

കിട്ടിയുള്ളൂ) വാള്‍ മാര്‍ട്ട് 1.2 billion ഡോളറിന്റെ സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്, ഇത് അതെ വര്ഷം ചൈനയില്‍ നിന്ന് വാങ്ങിയതിന്റെ 1/15 പോലും ആകുന്നില്ല.

സ്ഥിതി ഇതായിരിക്കെ ഇന്ത്യയിലെ ഉത്പാടകാന് എന്ത് ലാഭമാണ് കിട്ടാന്‍ പോകുന്നത്? 1990 വരെ അമേരിക്കന്‍ സാധനങ്ങള്‍ അമേരികകാര്‍ക്ക്

എന്ന് പറഞ്ഞ വാള്‍ മാര്‍ട്ട് 90 നു ശേഷം അത് മിണ്ടുന്നില്ല. അമേരികയില്‍ ഉത്പാദകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും എന്ത് സംഭവിച്ചു?

ആരെയും കാണാനില്ല എന്നതാണ് സത്യം. അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുകിട കര്‍ഷകരുടെയും തൊഴിലാളികളുടെയും അവസ്ഥ ഇന്‍റര്‍നെറ്റില്‍ കാണുന്നുണ്ട്. അതൊന്നും ഇവിടെ വീടും എഴുതണം എന്ന് തോന്നുന്നില്ല.

30 ശതമാനം സാധനങ്ങള്‍ ലോക്കല്‍ മാര്‍കെറ്റില്‍ നിന്ന് വങ്ങേനമെന്നാണ് കണ്ടിഷന്‍. അമേരിക്കയിലും ഇത് തന്നെ ആയിരുന്നു, എന്നിട്ടോ? വാള്‍

മാര്‍ട്ടിന്റെ വിലക്ക് സാധനങ്ങള്‍ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ചെറുകിട വിതരണക്കാരും ചൈനയിലേക്ക് തിരിഞ്ഞു. ഉത്പടകാന് ലാഭം കിട്ടി

ചൈനയിലനെന്നു മാത്രം.

അമേരികയുടെ വരുമാനം ടെക്നോളജി ഉം ആയുധ വില്പനയുമാണ്. ഗള്‍ഫില്‍ ആകട്ടെ എണ്ണയും. അതുകൊണ്ട് അവര്ക്ക് ഇതൊന്നും വലിയ

പ്രശ്നമില്ല. ഉത്പാദന രംഗത്ത് ചൈന എസ്ടബ്ലിശ്റ്റ്‌ ആണ്. വാള്‍ മാര്‍ട്ട് തന്നെ പറയുന്നു ചൈനയുടെ ലേബര്‍ കൊസ്റ്നെ വെല്ലാന്‍ ആര്‍ക്കും

സാധിക്കില്ലെന്ന്. അമേരിക്കയില്‍ നിന്നും അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ എല്ലാവരും ഉപഭോഗ്താകള്‍ മാത്രമല്ല ഉത്പാദകരും വിതരണക്കാരും കച്ചവടക്കാരുമോക്കെയാണ്. അവര്ക്ക് വരുമാനമില്ലാതെ ഉപഭോഗ്താവ് മാത്രമായിരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഗള്‍ഫില്‍ ആകാം ഇന്ത്യയില്‍ പറ്റില്ല എന്ന് പറയുന്നതിനോട് യോജിപ്പാണ്.

ഇതു പോലെ തന്നെ ചൈന ഉത്പാദനത്തിലും സംഭരണത്തിലും കയറ്റുമതിയിലും ഏറ്റവും മുന്‍പിലാണ്. തമിഴ്‌ നാട്ടില്‍ നിന്ന് ലോറി വന്നില്ലെങ്കില്‍ കേരളം പട്ടിണി ആകുമെന്ന് പറയുന്നതിനേക്കാള്‍ ഭീകരമാണ് ചൈനയില്‍ നിന്നും ലോഡ്‌ വന്നില്ലെങ്കില്‍ അമേരികയുടെ അവസ്ഥ എന്ന് പറഞ്ഞാല്‍ അതിശയോക്തിയുന്ടെന്നു തോന്നുന്നില്ല. അത്രയും എസ്ടബ്ലിഷ് ആയ ചൈനയോട് മത്സരിക്കാന്‍ ഇന്ത്യയിലെ ഉത്പാകര്‍ക്ക് ആവുമോ എന്നതാണ് ചോദ്യം? അതുകൊണ്ടാണ് ചൈനയില്‍ ആവാം ഇന്ത്യയില്‍ വേണ്ട എന്ന് പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇറക്കുമതി 56% വര്‍ധിച്ചപ്പോള്‍ ചൈനയില്‍ നിന്നുള്ളത് ഇതേ കാലയളവില്‍ 200% ആണ് വര്‍ധിച്ചത്. ഇന്ത്യയുടെ ഉത്പാദനം 6.9% ആയി കുറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷിക മേഖലയില്‍ തോഴിലെടുക്കുന്നവരന്, രണ്ടാമതായി ചില്ലറ മൊത്ത വ്യാപാര രംഗത്തും. ഇതിലേക്കുള്ള ഏതു കടന്നുകയറ്റവും ഈ വിഭാഗത്തില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ ഇല്ലാതാക്കും. ഉടന്‍ അല്ലെങ്കില്‍ കാലക്രമേണ.

ആഗോലവല്കരണം വിജയിച്ചോ എന്ന് എനിക്ക് അറിയില്ല. വിജയിചെന്കില്‍ അത് വിജയ പഥത്തില്‍ എത്തിച്ച അതേ മന്മോഹന്‍ സിംഗ് ഇതും വിജയിപ്പിക്കും എന്നാ അന്ധമായ ഒരു വിശ്വാസം മാത്രമാണ് ഒരു പോസിറ്റീവ് ആയി എനിക്ക് തോന്നുന്നത്.

അപ്പൊ വാല്‍മര്റ്റ്‌ വരുന്നത് കൊണ്ട് ആര്‍ക്കാണ് ഗുണം? വാള്‍ മാര്ട്ടിന് തന്നെ ശരിയല്ലേ?

kaalidaasan said...

http://www.mathrubhumi.com/online/malayalam/news/story/1315502/2011-12-04/india

മുഖം നഷ്ടപ്പെട്ട് മന്‍മോഹന്‍: മമതയ്ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി:ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ തീരുമാനം മരവിപ്പിക്കുമ്പോള്‍, മുഖം നഷ്ടപ്പെടുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനുതന്നെ. തീരുമാനംപിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ് ഒടുവില്‍ തിരുത്തുന്നത്; അതും ഘടകകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന്. ഘടകകക്ഷികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ്സും സര്‍ക്കാറും മുട്ടുമടക്കുമ്പോള്‍ യു.പി.എ.ക്കുള്ളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.

ഘടകകക്ഷികളുടെ അഭിപ്രായം കണക്കിലെടുക്കാതെ മന്ത്രിസഭയില്‍ വിദേശനിക്ഷേപ തീരുമാനം അടിച്ചേല്‍പ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി നിര്‍ദേശത്തിന്റെ ദോഷവശങ്ങളെ ക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹത്തെ തടഞ്ഞെന്ന് വെളിപ്പെട്ടിട്ടുണ്ട്. ദിനേശ് ത്രിവേദി തന്നെയാണ് ഇക്കാര്യം ശനിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ വെളിപ്പെടുത്തിയത്. എ.കെ. ആന്റണിയെപ്പോലുള്ള മുതിര്‍ന്ന നേതാവിന്റെ ആശങ്കപോലും കണക്കിലെടുക്കാതെയാണ് മന്ത്രിസഭ നിര്‍ണായക തീരുമാനമെടുത്തത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ താത്പര്യമാണ് ധൃതിപിടിച്ചുള്ള തീരുമാനത്തിന് പിറകിലെന്ന ആരോപണം ബലപ്പെടുത്തുന്നതായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകളെല്ലാം.

പാര്‍ലമെന്റ് നടപടി തുടര്‍ച്ചയായി തടസ്സപ്പെടുമ്പോഴും തീരുമാനത്തില്‍നിന്ന് പിന്നാക്കം പോകില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഇതു പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് തീരുമാനം മാറ്റിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ്ബരാക് ഒബാമയ്ക്ക് വേണ്ടിയാണ് തിരക്കുപിടിച്ചുള്ള തീരുമാനമെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു. സാമ്പത്തികമാന്ദ്യത്തില്‍ നട്ടംതിരിയുന്ന അമേരിക്കയിലെയും യൂറോപ്പിലെയും കുത്തകകള്‍ക്ക് കോടികളുടെ കമ്പോളം വെച്ചുനീട്ടുന്നതാണ് ഈ തീരുമാനമെന്നാണ് അവര്‍ കുറ്റപ്പെടുത്തിയത്. വിദേശ രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുമെന്നായിരുന്നു പിന്നീട് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. എന്നാല്‍, ഒടുവില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ അടിയറവ്‌വെച്ച് സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒമ്പതു ദിവസമായി തുടരുന്ന സ്തംഭനം ഒഴിവാക്കാന്‍ ഈ തീരുമാനംമൂലം സര്‍ക്കാറിന് കഴിഞ്ഞേക്കും. കഴിഞ്ഞ കൊല്ലത്തെ ശീതകാല സമ്മേളനം പൂര്‍ണമായി നഷ്ടപ്പെട്ടതും ഇതുപോലെ സര്‍ക്കാറിന്റെ പിടിവാശി മൂലമായിരുന്നു. 2 ജി. സ്‌പെക്ട്രം ഇടപാടിലെ അഴിമതിയാരോപണത്തെ കുറിച്ച് സംയുക്ത സഭാ സമിതി വേണമെന്ന പ്രതിപക്ഷാവശ്യത്തെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു സര്‍ക്കാറും കോണ്‍ഗ്രസ്സും. ശീതകാല സമ്മേളനം പൂര്‍ണമായി നഷ്ടപ്പെടുത്തിയശേഷം, ബജറ്റ് സമ്മേളനത്തിന് മുമ്പ് സംയുക്ത സഭാസമിതി രൂപവത്കരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇത്തവണ അത്രയും ദിവസങ്ങളില്ലെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പരിഗണിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ സഭാനടപടികള്‍ തടസ്സപ്പെടില്ലായിരുന്നു.

കൂട്ടുകക്ഷിഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്, എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നതിന്റെ തെളിവാണ് തൃണമൂലിന്റെ കര്‍ക്കശ നിലപാട്. വിയോജിപ്പുകളെ മറികടന്ന് മന്ത്രിസഭയില്‍ തീരുമാനമെടുക്കാന്‍വേണ്ടി മാത്രമുള്ള അടിയന്തര സ്വഭാവം ഈ നിര്‍ദേശത്തിനില്ലെന്ന് യു.പി.എ. കക്ഷികള്‍തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 2004 മുതല്‍ പരിഗണനയിലുള്ള വിഷയമാണിത്. പെട്ടെന്നുള്ള തീരുമാനത്തിന് പിറകില്‍ ബാഹ്യസമ്മര്‍ദമാണെന്ന ആരോപണത്തിന് ബലം കൂട്ടുന്നതാണിത്. കോണ്‍ഗ്രസ്സിനുള്ളില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാറിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നെന്നത് ശ്രദ്ധേയമാണ്.

Jalib Akther said...

ഇത്തരം ഒരു സാമ്പത്തിക നിലപാടെടുത്തതിലൂടെ ചൈനയില്‍ ഉണ്ടായ മുന്നേറ്റത്തെ കുറിച്ച് The Hindu വില്‍ വന്ന ഒരു റിപ്പോര്‍ട്ട്‌ ആണ്...
http://www.thehindu.com/business/Economy/article2681679.ece

രൂപയുടെ മൂല്യം കുറഞ്ഞു കൊണ്ടിരിക്കുന്നു, രൂപയുടെ മൂല്യം കുറയുന്നു എന്ന് മാത്രമല്ല ഡോളറിന്റെ മൂല്യം കൂടുന്നുമുണ്ട്. യഥാര്‍ഥത്തില്‍ ഡോളര്‍ രിസേര്‍വ്ട് ആയിട്ടില്ലത്തത് കൊണ്ടാണ് രൂപയുടെ മൂല്യം കുറയുന്നതും, അവിടെ ഡോളറിനു ഡിമാണ്ട് കൂടുന്നത് കൊണ്ട് ഡോളറിന്റെ മൂല്യം കൂടുന്നു.
ഇപ്പൊ ചെയ്യാവുന്നത് ഇന്ത്യയിലേക്ക്‌ കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ട് വരിക വഴി ഇന്ത്യയെ ഒരു സാമ്പത്തിക കുരുക്കില്‍ നിന്ന് രക്ഷിക്കുകയാണ്. അതായതു വിദേശ നിക്ഷേപം വഴി ഇന്ത്യയിലേക്ക്‌ ഡോള്ലെര്‍ വരികയും ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുകയും ചെയ്യും.

ഇന്ത്യയില്‍ നേതാക്കള്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല, അവര്‍ക്കത്‌ സര്‍ക്കാരിനെതിരെ ഉള്ള യുദ്ധത്തിനു ഒരു കാരണമാക്കണം. സാധാരണ ജനങ്ങള്‍ക്കനെങ്കില്‍ ഇപ്പോഴും ഇരുട്ടിലാണ് അവര്‍.

ഒരു കാര്യം .. എകനോമിക്സില്‍ നല്ല അറിവും വിദ്യാഭ്യാസവും ഉള്ളവരാണ് നമ്മളെ ഭരിക്കുന്നത്‌. അവര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണു ഇത് ചെയ്യുന്നത് എന്നും തോനുന്നില്ല...

Som Menon said...

kooduthal vayanakku ithu upakarikkumennu thonnunnu.
http://www.indiafdiwatch.org/fileadmin/India_site/10-FDI-Retail-more-bad.pdf

saji said...

Reliance ivide supr market thudangiyath vila kurach nalla product kodukkum ennu paranjanu.ennitto, vipani vilayekkal koodiya vila ella sadanangalkkum.ini wallmart koodi veno?

saji said...

kps, post um comments um oru page il aakkiyal nannayirunnu.post, copy save cheyyumbol orumich kittumallo.