Links

സഞ്ജുവിന് ഒരു തുറന്ന കത്ത് !!

പ്രിയപ്പെട്ട സഞ്ജൂ .....
ഒരു വിവരപ്രളയത്തിന്റെ (information flood ) നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്. അതായത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും വിവരങ്ങള്‍ നമ്മളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
ഈ വിവരങ്ങളില്‍ സത്യങ്ങളും,കള്ളങ്ങളും,തെറ്റിദ്ധാരണാജനകങ്ങളും നമ്മെ ചതിക്കുഴികളില്‍
ചാടിക്കുന്നവയും എല്ലാം ഉള്‍പ്പെടുന്നു. ഓരോ സെക്കന്റിലും പുതിയ പുതിയ വിവരങ്ങള്‍ പ്രകാശനം
ചെയ്യപ്പെടുന്നതോടൊപ്പം വിവരമലിനീകരണവും നടന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്ന് ശരിയായവ ചികഞ്ഞെടുക്കേണ്ടതുണ്ട്. വസ്തുതകളില്‍ നിന്നു തുടങ്ങി, വസ്തുനിഷ്ഠമായി വിശകലനം
ചെയ്യുകയും വേണം. ഇവിടെയാണ് സയന്‍സിന്റെ പ്രസക്തി. ഈ പ്രപഞ്ചത്തെയും,പ്രകൃതിയെയും,
നമ്മുടെ ശരീരത്തെപ്പറ്റിത്തന്നെയും വസ്തുതാപരമായി മനസ്സിലാക്കാന്‍ സയന്‍സ് അല്ലാതെ മറ്റ് വേറെ
മാര്‍ഗ്ഗമില്ല.കാരണം നിരീക്ഷണപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതും ഇനിയും തെളിയിക്കപ്പെടാ
നിരിക്കുന്നതുമായ സത്യങ്ങളുടെ ആകെത്തുകയാണ് സയന്‍സ്. അതില്‍ ഊഹങ്ങള്‍ക്കും,അനുമാനങ്ങ
ള്‍ക്കും സ്ഥാനമില്ല. എന്നാല്‍ അനുമാനങ്ങളും, ഊഹാപോഹങ്ങളും,സങ്കല്‍പ്പങ്ങളും തെളിയിക്കപ്പെട്ട
ശാസ്ത്രസത്യങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച അനുക്ഷണവികസ്വരമായ
വിവരസഞ്ചയം. ഇതില്‍ നിന്നു തനിക്ക് ലഭിച്ച വിവരങ്ങളാണ് ഒരാളുടെ അറിവ് എന്നത്.അതില്‍ നിന്ന്
അയാള്‍ ഒരു നിഗമനത്തിലെത്തുകയും, അത് അന്തിമമാണെന്ന് കരുതുകയും ചെയ്യുന്നു. അതായത്
input നെ ആശ്രയിച്ചിരിക്കും output. സയന്‍സ് ഒരു തുടര്‍ച്ചയാണ് . ഏതൊരു മനുഷ്യനാണോ ആദ്യമായി ഒന്ന് പരീക്ഷിച്ച് ഒരു തെളിവ് സ്ഥാപിച്ചത്, അവിടെ സയന്‍സ് തുടങ്ങുന്നു. ഉദാഹരണമായി
പ്രാകൃതമനുഷ്യന്‍ പ്രകൃതിയില്‍ നിന്നു നേരിട്ട് കിട്ടുന്ന കിഴങ്ങ് പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണപദാര്‍
ഥങ്ങളാണ് ആഹാരമായി കഴിച്ചിരുന്നത്. പഴം കല്ല് ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്താം എന്ന് മനസ്സിലാ
ക്കിയ ആദ്യത്തെ പ്രാകൃതമനുഷ്യനെ ആദ്യശാസ്ത്രജ്ഞന്‍ എന്ന്സങ്കല്‍പ്പിച്ചാല്‍ പിന്നീട്,എന്തുകൊണ്ട്
പഴം താഴോട്ട് വീഴുന്നു എന്നതിന്റെ നിയമം സര്‍ ഐസക്‍ന്യൂട്ടന്‍ കണ്ടുപിടിക്കുമ്പോള്‍ സഹസ്രാബ്ധങ്ങ
ളിലൂടെയുള്ള സയന്‍സിന്റെ ഒരു തുടര്‍ച്ച നമുക്കിതില്‍ കാണാം. അന്നു ആ പ്രാകൃത മനുഷ്യന്‍ ഉപയോ
ഗിച്ച കല്ല് ആദ്യത്തെ ഉപകരണമായിരുന്നു എന്നു കണക്കാക്കിയാല്‍ ഇന്നു എന്റെ മുന്നിലുള്ള ഈ
കമ്പ്യൂട്ടറില്‍,കണ്ടെത്തലിന്റേയുംഅന്വേഷണത്തിന്റേയും ചോദ്യം ചെയ്യലിന്റേയും ഒരു തുടര്‍ച്ചകാണാം.
ചോദ്യം ചെയ്യപ്പെടുന്നവരിലൂടെയാണ്, വിശ്വസിച്ചുവിധിയെഴുതിക്കഴിയുന്നവരിലൂടെയല്ല സമൂഹം വളര്‍
ന്നിട്ടുള്ളതും ഇനി വളരാന്‍ പോകുന്നതും! സയന്‍സിന്റെയും,സാങ്കേതികവിദ്യയുടേയും ഏറ്റവും നവീനമാ
യ സൌകര്യങ്ങള്‍ അനുഭവിക്കുകയും,അതേ സമയം സയന്‍സിനെ ശത്രുതാപരമായ ഒരു മനോഭാവ
ത്തോടെ സമീപിക്കുകയും ചെയ്യുന്നതിന്റെ മനശ്ശാസ്ത്രപരമായ ഒരു കാരണം ഞാന്‍ നേരത്തേ പറഞ്ഞ
പോലെ input ലഭിക്കാതിരിക്കുന്നതോ അത് സ്വീകരിക്കാതിരിക്കുന്നതോ ആണ്. ഇക്കഴിഞ്ഞ നാലു
നൂറ്റാണ്ടുകളില്‍ ഒരു വമ്പിച്ച വിജ്ഞാന വിസ്പോടനം തന്നെയുണ്ടായി. എത്രയോ പ്രകൃതിരഹസ്യങ്ങള്‍
അനാവരണം ചെയ്യപ്പെട്ടു. കാലാകാലങ്ങളായി തുടര്‍ന്നു വന്നിരുന്ന പല അന്ധവിശ്വാസങ്ങളും,അബ
ദ്ധധാരണകളും പുതിയ വെളിപ്പെടുത്തലുകളില്‍ കടപുഴകി. സമൂഹതില്‍ നവീനങ്ങളായ ആശയങ്ങള്‍
പ്രചരിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍വീണ്ടുംപ്രാകൃതവിശ്വാസങ്ങള്‍
മേല്‍ക്കോയ്മ നേടിവരുന്നതായി കാണുന്നു. ഒരു തരം confused mind ആണ് അധികം പേരുടേതും.
ഞാന്‍ വിഷയത്തില്‍ നിന്നു അല്പം വഴി മാറിപ്പോയി. ശാസ്ത്രത്തിന്റെ അനുസ്യൂതമായ തുടര്‍ച്ചയും,
വളര്‍ച്ചയുമാണല്ലൊ പറഞ്ഞുവന്നത്. ഇങ്ങിനെ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടൊപ്പം, ശാസ്ത്രത്തില്‍ നിന്നു
വ്യതിചലിച്ചു ഊഹങ്ങളുടെ അടിസ്ഥാനത്തില്‍മെനഞ്ഞെടുത്ത ശാസ്ത്രാഭാസങ്ങളും സയന്‍സിനോടൊ
പ്പം സമാന്തരമായി വളര്‍ന്നു വന്നു. ശാസ്ത്രത്തിന്റെ ലേബലിലാണ് ഈ ശാസ്ത്രാഭാസങ്ങളും ഇന്നു പ്രചരി
ച്ചു വരുന്നത്. പരീക്ഷണവിധേയമാക്കി തെളിയിക്കപ്പെടാതെ, ശാസ്ത്രത്തിന്റെ കുപ്പായമണിഞ്ഞു വരുന്ന
എന്തും ശാസ്ത്രാഭാസമാണ്. അതിന്റെ ഒരു ഉദാഹരണമാണ്, ഇന്നു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന
ജ്യോതിഷം. തന്റെ നഗ്നനേത്രങ്ങല്‍ കൊണ്ട് ആകാശത്തെ നിരീക്ഷിച്ചു ഗ്രഹങ്ങളുടെ ചലനങ്ങളും,
നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും നിര്‍ണ്ണയിച്ച ആള്‍ തന്നെയാണ് ആദ്യത്തെ വാനശാസ്ത്രജ്ഞന്‍. അന്ന്
പക്ഷെ കിട്ടിയേടത്തോളം വിവരങ്ങള്‍ വെച്ചു ഭൂമി പരന്നതാണെന്നും , നിശ്ചലമാണെന്നും, പ്രപഞ്ച
ത്തിന്റെ കേന്ത്രമാണെന്നുമാണു ആളുകള്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല വാനനിരീക്ഷണത്തിനു തന്റെ
കണ്ണുകളല്ലാതെ മറ്റൊരു ഉപകരണവും ലഭ്യമായിരുന്നില്ല തനും. ഇന്നത്തെ ശൂന്യാകാശപരീക്ഷണങ്ങ
ള്‍ അന്നത്തെ പരീക്ഷണങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ ഈ നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളു
ടെയും ചലനങ്ങള്‍ ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു എന്നുള്ള,
സാമൂഹ്യശാസ്ത്രം വികസിക്കാത്ത അക്കാലത്ത് ഏതൊ ഒരാളുടെ അനുമാനങ്ങളാണ് ഇന്ന് ജ്യോതിഷം
എന്ന ശാസ്ത്രാഭാസമായി പ്രചരിക്കുന്നത്.
സഞ്ജൂ .... ഈ കത്ത് തല്‍ക്കാലം ഞാന്‍ ഇവിടെ നിര്‍ത്തുകായാണ്. നമുക്ക് ഇനിയും തുടരാം.
എനിക്ക് ഇന്ന് കണ്ണൂരിലേക്ക് പോകേണ്ടതുണ്ട്. സ്ക്രാപ്പുകളിലൂടെ സഞ്ജു എന്നെ അങ്കിളേ... എന്നു നീട്ടീ വിളിക്കുമ്പോള്‍ ആത്മാര്‍ത്ഥവും സ്നേഹനിര്‍ഭരവുമായ ആ മനസ്സിനു മുന്‍പില്‍ ശിരസ്സ് കുനിക്കാതെയിരി ക്കാന്‍ കഴിയില്ല............ !
വാത്സല്ല്യപൂര്‍വ്വം, അങ്കിള്‍.

8 comments:

Unknown said...

സ്ക്രാപ്പുകളിലൂടെ സഞ്ജു എന്നെ അങ്കിളേ... എന്നു നീട്ടീ വിളിക്കുമ്പോള്‍ ആത്മാര്‍ത്ഥവും സ്നേഹനിര്‍ഭരവുമായ ആ മനസ്സിനു മുന്‍പില്‍ ശിരസ്സ് കുനിക്കാതെയിരി
ക്കാന്‍ കഴിയില്ല............ !
വാത്സല്ല്യപൂര്‍വ്വം, അങ്കിള്‍.

ak47urs said...

അങ്കിള്‍ സഞ്ജുവിന് എഴുതിയ കത്താണോ അതൊ എനിക്കു എഴുതിയതാണോ എന്നു തോന്നിപ്പോയി..
നല്ല വിവരണം.
സ്നേഹത്തോടെ
സിദ്ധിക്

വല്യമ്മായി said...

നല്ല കത്ത്

Sands | കരിങ്കല്ല് said...

സഞ്ജുവിനെ ഞാനറിയില്ല.. എന്നാലും സഞ്ജു കുട്ടിയാണെങ്കില്‍, കുറച്ച്കൂടെ ലളിതമായ ഭാഷ ഉപയോഗിച്ചാല്‍ നന്നായിരിക്കും

കുറ്റം പറയാന്‍ വന്നതല്ല. ചെയ്യുന്നത് നല്ല കാര്യം തന്നെയാണു്. അഭിപ്രായം പറഞ്ഞൂന്ന് മാത്രം.

സന്ദീപ്.

Anonymous said...

സന്ദീപിന് മനസ്സിലായോ എന്നു പറഞ്ഞില്ല.ആ ലേഖനത്തില്‍ (കത്തില്‍‌) സങ്കീര്‍ണമായൊന്നും എനീക്കു കാണാന്‍ എനിക്കു കഴിഞില്ല.നമുക്കു ചുറ്റുമുളള എല്ലാത്തിനെയും മുന്‍ധാരണകളില്ലാതെ ‍കൌതുകത്തോടെ കാണാന്‍ കഴിയുമെങ്കില്‍ ഇതും ലളിതം തന്നെ !

Anonymous said...

കൊള്ളാം.നല്ല കത്ത്.നന്നെ ഇഷ്ടപ്പെട്ടു.
ഈമെയില്‍,sms,ഓര്‍ക്കുട്ട് മുതലായ technology-കളുടെ വരവോടുകൂടി കത്തെഴുത്തൊക്കെ നിലച്ചുപോയ ഈ കാലത്ത് ഇങ്ങനെയൊരു കത്ത് താങ്കളില്‍നിന്നും ലഭിച്ച ഞാന്‍ ഭാഗ്യവാന്‍ തന്നെ.എന്റെ കമന്റിന് reply ഒരു post-ആയി തരുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല! :)
താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു.ശാസ്ത്രവും സാങ്കേതിക വിദ്യയും രാപ്പകല്‍ കഷ്ടപ്പെട്ട് പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തിയ ആ മഹാന്മാരായ ശാസ്ത്രജ്ഞന്മാരും ഇല്ലായിരുന്നെങ്കില്‍ നമ്മളിന്ന് അനുഭവിക്കുന്ന ഈ സുഖ സൌകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല.ചിലപ്പോള്‍ ഇതൊക്കെ അനുഭവിക്കാന്‍ നമ്മള്‍തന്നെ ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ് .
ഞാന്‍ ചികിത്സാരീതികളെപ്പറ്റിയുള്ള താങ്ങളുടെ കഴിഞ്ഞ പോസ്റ്റിനിട്ട കമെന്റ് തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്നോരു സംശയം.ചിലപ്പോള്‍ എന്റെ എഴുത്തിന്റെ ശൈലി കൊണ്ട് പറ്റിപ്പോയതാണെന്ന് തോന്നുന്നു ;-) എന്റെ വിശ്വാസങ്ങളെപ്പറ്റിയല്ല ഞാന്‍ അവിടെ പ്രതിപാദിച്ചത്. മറിച്ച് നമ്മുടെ നാട്ടില്‍ താങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ആ സത്യങ്ങളും തെറ്റിദ്ധാരണകളും അന്ധ്വിശ്വാസങ്ങളും എല്ലാം ഉള്‍പ്പെടുന്ന വിവരപ്രളയം കാരണം ഇന്ന് കണ്ടുവരുന്ന ചില പ്രവണത്തകളെപ്പറ്റിയാണ് പറഞ്ഞത്.എന്നാല്‍ അതിനെ support ചെയ്യാനുള്ള കണക്കുകളൊ സ്റ്റാറ്റിസ്റ്റിക്സോ ഇല്ലായിരുന്നു.
പിന്നെ അങ്കിളെ എന്നുള്ള വിളി :-) ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എന്റെ അച്ഛനോളം പ്രായം ഉള്ളത് കൊണ്ടാണെ താങ്കളെ അങ്ങനെ സംബോദ്ധന ചെയ്തത്.സര്‍ എന്നൊക്കെ വിളിക്കാനുള്ള formality-കള്‍ ഇല്ലാത്ത ആളാണെന്നു തോന്നി.പിന്നെ പണ്ടെവിടെയൊ ആരൊ പറഞ്ഞത് പോലെ എന്നെ ഒരു പള്ളിക്കൂടത്തിലും പഠിപ്പിച്ചിട്ടില്ലല്ലോ :-)ഹൃദയവിശാലതയാലും ചിന്തകളാലും ഒരാളെ നാം സംബോദ്ധന ചെയ്തിരുന്നെങ്കില്‍ താങ്കളെ ഒരു കൂട്ടുകാരനെ വിളിക്കുന്നപോലെ എടൊ എന്ന് വിളിച്ചേനെ.
ശരിയെന്നാല്‍ പിന്നെ കാണാം അങ്കിളെ.നാട്ടില്‍പ്പോയി കുറച്ച് ശുദ്ധവായൂ ശ്വസിച്ചിട്ട് വരൂ.കൂടാതെ കുറച്ച് വിവാദങ്ങളും (വെടിയുണ്ട വിവാദമാണ് latest).
സസ്നേഹം
സഞ്ജു...

NB: സന്ദീപെ, ഞാന്‍ കുറച്ച് വലിയ കുട്ടിയാണെന്ന വീട്ടുകാരും നാട്ടുകാരും പറയുന്നേ ;) പക്ഷെ മറിച്ച് ഒരു കൊച്ചു കുട്ടിയായിരുന്നെങ്കില്‍ വളരെ നല്ലതായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഈ Tension-കളും കഷ്ടപ്പാടും വലിയ ആഗ്രഹങ്ങളൊന്നും ഉണ്ടാകില്ലല്ലോ..ശരിയല്ലെ ?!

Anonymous said...

A relevant news item
http://archive.gulfnews.com/articles/07/02/17/10104972.html

മഴവില്ലും മയില്‍‌പീലിയും said...

ഈ കത്തു ഇപ്പോള്‍ ഇവിടെ എഴുതാന്‍ ഉണ്ടായ സാഹചര്യം എന്തായാലും ഇതില്‍ പറഞിരിക്കുന്നതു എല്ലാം സത്യം തന്നെ..പുതുമ തേടിയുളള്‍ മനുഷ്യന്റെ പ്റെയാണം തുടരുന്നിടത്തൊളം പുതിയ കണ്ടു പിടുത്തങള്‍ ഉണ്ടാവും ..അതിനെ സയന്സെന്നൊ പുരോഗമനം എന്നോ എന്തുമ്വിലിക്കാം ..