ഇന്ന് ഒരു ഓര്‍ക്കുട്ട് സുഹൃത്തിനെഴുതിയ സ്ക്രാപ്പ്....

സ്മിതാ.. എന്റെ ബ്ലോഗ് നോക്കിയിട്ടുണ്ടോ?അതില്‍ എന്നെ പററി പറഞ്ഞത് വെറും വാസ്തവമാണ്.ഒന്നു കൂടി നോക്കണം! എന്റെ ചെറുപ്പ കാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന അത്ര സൌഭഗ്യങ്ങളാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത്.അന്നു പക്ഷേ ദാരിദ്ര്യം പങ്ക് വെച്ചിരുന്ന മനുഷ്യരുടെയിടയില്‍ ഒരു പാരസ്പര്യവും,മനസ്സുകളില്‍ ആര്‍ദ്രതയും കരുണയും ഉണ്ടായിരുന്നു.ആവശ്യങ്ങള്‍ പരിമിതങ്ങളായിരുന്നതിനാല്‍ വേണ്ടത്ര സന്തോഷവും സംതൃപ്തിയുംസമധാനവുമുണ്ടായിരുന്നു.ഇന്നു സൌകര്യങ്ങള്‍ കൂടിയപ്പോള്‍ അതൊക്കെ നഷ്ടപ്പെടുന്നു. പിന്നെ ശാസ്ത്രവും,അനേകം ശാസ്ത്രജ്ഞന്മാര്‍ ജീവിതം പോലും ത്യജിച്ചുകൊണ്ട് കണ്ടെത്തിയ സത്യങ്ങളുമാണ് ഇന്നത്തെ മനുഷ്യനു ഈ സൌകര്യങ്ങളൊക്കെ നേടിത്തന്നത്.എന്നാല്‍ സയന്‍സിനെ മനസ്സിലാക്കാനോ ശാസ്ത്രജ്ഞരെ ഓര്‍ക്കാന്‍ പോലുമൊ ആരും മെനക്കെടുന്നില്ല.എന്റെ ഇത്തരം നുറുങ്ങു ചിന്തകള്‍ ഒരു ഡയറിക്കുറിപ്പ് പോലെ എഴുതി വെക്കാനാണ് ആ ബ്ലോഗ്. പിന്നെ മലയാളത്തില്‍ എനിക്കെന്താണ് പണി? അവിടെ ഉപരിപ്ലവങ്ങളായ ഹായ്..ഹോയ് ...സംഭാഷണങ്ങളേയുള്ളൂ.... സ്മിത ചോദിച്ചത് കൊണ്ട് ഇത്രയും പറഞ്ഞെന്നേയുള്ളൂ.. മുഷിഞ്ഞില്ലല്ലോ....?

2 comments:

G.manu said...

ശരിയാണു സുകുവേട്ടാ..അന്നു സ്വപ്നങ്ങള്‍ തലച്ചോറുവഴി ഹൃദയത്തില്‍ വന്ന് പോയിരുന്നു. ഇന്നു തലച്ചോറില്‍ നിന്നു നേരിട്ട്‌...ടെക്നോലൊജിക്കു മസ്തിഷ്കം മതിയല്ലൊ.. ഹൃദയം വേണ്ട

സഞ്ജു said...

എന്തൊ ഈ ‘തലമുറ/generation" എന്ന വാക്കിന്റെ അര്‍ത്ഥം എനിക്കങ്ങോട്ട് പിടി കിട്ടിയിട്ടില്ല.
പലപ്പോഴും ഇതു പോലുള്ള പരിഭവങ്ങള്‍ കേള്‍ക്കാം- “ഇന്നത്തെ തലമുറയ്ക്ക് ഉണ്ടായിരുന്ന പലതും പഴയ തലമുറയ്ക്ക് ഇല്ലായിരുന്നു..ഞങ്ങളുടെ കാലത്ത് വൈദ്യുതി ഇല്ലായിരുന്നു,മണ്ണെണ്ണ വിളക്കിലാ പഠിച്ചത്..ബസ്സില്ലായിരുന്നു,നടന്നാ പോയിക്കൊണ്ടിരുന്നത്..അന്ന് ഉന്ടായിരുന്ന എന്തൊക്കെയോ ഇന്നത്തെ തലമുറ നഷ്ടപ്പെടുത്തി“.അതു പോലെ പലതും..അതിനു Generation Gap എന്ന ഒരു ഓമനപ്പേരും.The world is changing..A developing country today might be a developed country tomorrow.Things are not as bad you picturised..ഇന്നത്തെ ‘തലമുറ‘യിലുള്ളവരിലും അങ്കിള്‍ പറഞ്ഞ ആര്‍ദ്രതയും കരുണയും, സന്തോഷമൊക്കെയുണ്ട്...There might be exceptions like in politicians,social workers,astrologers,etc.Be optimistic about the present generation.Have belief in them.I'm sure the next generation will be better than us..The very smart and intelligent kids you see nowadays are proof for that...
സസ്നേഹം