Links

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ചിന്തിക്കണം... പ്ലീസ്...!

കേരളത്തിലെ നിലവിലുള്ള സാഹചര്യങ്ങള്‍ വളരെ ഗുരുതരമാണ്.വിപുലമായ ചര്‍ച്ചകള്‍ നാനാഭാഗത്ത് നിന്നും നടന്നു വരുന്നത് കൊണ്ട് തല്‍ക്കാലം ഞാന്‍ അതിലേക്ക് കടക്കുന്നില്ല. എന്നാല്‍ കേരളത്തിലുള്ള മുഴുവന്‍ കമ്മ്യൂണിസ്റ്റ്കാരോടും ഒരു സ്വയംവിമര്‍ശനത്തിന് തയ്യാറാവണമെന്നു വിനയപൂര്‍വം ആവശ്യപ്പെടാനാണു ഈ കുറിപ്പ്.

കാരണം കമ്മ്യൂണിസ്റ്റുകാരായി ആരെങ്കിലും ഇനിയും കേരളത്തില്‍ അവശേഷിക്കുന്നുണ്ടോ എന്ന സംശയം തോന്നത്തക്കരീതിയിലാണു കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയത്തിലേക്കോ,ഭരണത്തിലേക്കോ ഞാന്‍ കടക്കുന്നില്ല. കേരളത്തില്‍ കുറെക്കാലമായി കണ്ടുവരുന്നത് തെരഞ്ഞെടുപ്പുകളില്‍ UDF ജയിക്കാന്‍ വേണ്ടി LDF ഉം , LDF ജയിക്കാന്‍ വേണ്ടി UDF ഉം കിണഞ്ഞു പരിശ്രമിക്കുന്നതായിട്ടാണ്. കേരള വോട്ടര്‍മാരുടെ ഒരു നിയോഗമാണത്. നിഷേധാത്മക വോട്ട് രേഖപ്പെടുത്തി ഭരിക്കുന്ന സര്‍ക്കാറിനെ തോല്‍പ്പിക്കാനാണ് എക്കാലത്തും അവര്‍ വോട്ട് ചെയ്യുന്നത്. ഞാന്‍ വോട്ട് നല്‍കി ജയിക്കുന്ന മുന്നണി നാട്ടിനു ഗുണം ചെയ്യും എന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. എതിരാളിയെ എങ്ങിനെയും തോല്‍പ്പിക്കണം എന്നേയുള്ളൂ. ഇങ്ങിനെ ഒരു സാങ്കല്പിക ശത്രുവിനെ സൃഷ്ടിച്ചു യുദ്ധം ജയിക്കുക എന്നതാണു സമകാലികരാഷ്ട്രീയതന്ത്രം. ഒരു പക്ഷേ ജനാധിപത്യസമ്പ്രദായത്തിന്റെ പോരായ്മയാവാം അത്.

ഞാന്‍ പറഞ്ഞു വരുന്നത് അതല്ല. ഈ ലോകത്തെയും, സാമൂഹ്യജിവിതത്തെയുംശാസ്ത്രീയമായി
അപഗ്രഥനം ചെയ്ത് ഒരു മഹത്തായ ദര്‍ശനം ലോകത്തിന് സംഭാവന നല്‍കിയ മഹാചിന്തകനാണു
കാള്‍ മാര്‍ക്സ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഭൌതികവാദത്തില്‍ അധിഷ്ഠിതമാണ്. അതായത് ഈ പ്രപഞ്ചത്തില്‍ ഭൌതീക പദര്‍ഥങ്ങളേയുള്ളൂ. ഭൌതീകേതരമായി ഒന്നുമില്ല എന്നു അദ്ദേഹം
അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ആ നിലക്ക് ഒരു മാര്‍ക്സിസ്റ്റിന് ഒരിക്കലും ഒരു വിശ്വാസിയാവാന്‍
കഴിയില്ല, ഒരുവിശ്വാസിക്ക് മര്‍ക്സിസ്റ്റാകാനും കഴിയില്ല. അതായത് മാര്‍ക്സിസവുംവിശ്വാസവുംഒരിക്കലും
ഒന്നിച്ചു പോവുകയില്ല. ഇന്നിപ്പോള്‍ കേരളത്തില്‍ അയ്യായിരത്തിലധികം വര്‍ഷങ്ങള്‍പഴക്കമുള്ള ഒരു അടിസ്ഥാനവുമില്ലാത്ത പ്രാകൃത വിശ്വാസങ്ങളും,ദുരാചാരങ്ങളും ശക്തി പ്രാപിക്കുമ്പോള്‍ അതിന്റെ
പ്രയോക്താക്കളും , പ്രചാരകരും കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റ്
അനുഭാവികളാണ് എന്ന യാഥാര്‍ത്ഥ്യം ചിന്തിക്കുന്ന ആരുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഏററവും
കൂടുതല്‍ സദാചാര ബോധവും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്മാര്‍. അവരെ മാര്‍ക്സിയന്‍ ആശയങ്ങളുടെ പടച്ചട്ട അണിയിച്ചിരുന്നുവെങ്കില്‍ കേരളം
ഇങ്ങിനെ ജീര്‍ണ്ണതയുടെ കുത്തൊഴുക്കില്‍ പെട്ടു പോകുമായിരുന്നോ? ഇതിന്റെയെല്ലാം കാരണം
വ്യക്തമാണ്.നേതൃത്വം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അധികാര
ത്തിന്റെ പിന്നാലെയാണ്. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള അവരുടെ ആര്‍ത്തി തികച്ചും
പ്രകടമാണ്. മാതൃകയാക്കാവുന്ന ത്യാഗശീലരായ ചുരുക്കം ചില നേതാക്കന്മാര്‍ ഇതിനൊരപവാദമായി
ഉണ്ട്. എന്നാല്‍ ഇത്തരം മുത്തുകള്‍ ഇന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്. ഇത്തരുണത്തില്‍
ഒരു ആത്മവിമര്‍ശനത്തിനും തുറന്ന സംവാദത്തിനും കേരളത്തിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും
തയ്യാറാവണമെന്ന് സമകാലിക കേരളം ആവശ്യപ്പെടുന്നു. എക്കാലവും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ല . ഇത് അടിയന്തിരമായും ചെയ്യണം.. ചെയ്തേ പററൂ..... ഇല്ലെങ്കില്‍ ഭാവി തലമുറ ആര്‍ക്കും
മാപ്പ് നല്‍കില്ല........

5 comments:

വിഷ്ണു പ്രസാദ് said...

പോസ്റ്റ് നന്നായിട്ടുണ്ട്. പക്ഷേ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ ബ്ലോഗ് പോസ്റ്റ് വായിച്ച് നന്നാവുമെന്ന് ആശിക്കുന്നതില്‍ വല്ലാത്തൊരു മണ്ടത്തരമില്ലേ?ഒരു ബഹുജനപ്രസ്ഥാനത്തെ ഉപദേശിച്ച് നന്നാക്കാമെന്ന് വിചാരിക്കുന്ന ഒരു അഭ്യുദയകാംക്ഷിയോട് പ്രസ്ഥാനം നന്നായി പെരുമാറാന്‍ പോലും സാധ്യതയില്ല.ഇത്തരം വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കരുത്.

UNNI said...

വിഷ്ണു പ്രസാദ് പറഞ്ഞത് വലിയൊരു സത്യമാണ്. എന്നുവെച്ച് ഇതൊരു വിഡ്ഡിത്തമാണ് എന്ന് പറയാന്‍ കഴിയില്ല. ഇങ്ങനെ ആരെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ വല്ലവരും ഒരു സ്വയം വിമര്‍ശനത്തിന് തുനിഞ്ഞേക്കും. അത്രയെങ്കിലുമായല്ലൊ. പിന്നെ ഒരു പ്രസ്ഥാനം ആത്മഹത്യക്കൊരുങ്ങുകയാണെങ്കില്‍ നമുക്ക് ചെയ്യാവുന്നതിന് ചില പരിധികളുണ്ട് എന്നത് സത്യം.

Unknown said...

ശരിയാണ് ഉണ്ണീ..യോജിപ്പിലെത്താന്‍ കഴിയുന്നവരും വിയോജിപ്പിനൊരു കാരണം തെരയുമ്പോള്‍,
വിയോജിക്കുന്നവരെ എങ്ങിനെ യോജിപ്പിന്റെ പരിഹാരങ്ങളില്‍ എത്തിക്കാന്‍ കഴിയും ?

കണ്ണൂരാന്‍ - KANNURAN said...

വിഷ്ണുമാ‍ഷെ... പറയുക എന്നത് നമ്മുടെ പണി.. അവര്‍ ഇന്നല്ലെങ്കില്‍ നാളെ ഈ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടെ പറ്റൂ...

ashar said...

ഹലൊ മഷെ,
ഈ കമ്മുനിസ്റ്റുകരെ വിമര്‍ശിഹിക്കുക എന്നത് ഇന്നു ഒരു ഫാഷനായി ത്തീര്‍ന്നിട്ടുന്ദ്. മതങളെ തള്ളിപ്പറഞ്ഞു കൊന്ന്ദ് ഇന്നു ഒരു രാക്ഷട്രീയ പാര്‍ട്ടികള്‍ക്കും നിലനില്‍ക്കാന്‍ പറ്റില്ല. കമ്മുനിസ്റ്റു വിരുദ്വരുടെ പ്രധാന ആയുധം മതമാണ്. അതു ഉപയോഗിച്ചാണ് അവര്‍ കമ്മുനിസ്റ്റുകരെ എതിര്‍ക്കുന്നത്. വെരുതെ തത്ത്വങള്‍ മാത്രം പറഞു നടന്നാല്‍ വളരാന്‍ പറ്റില്ലല്ലൊ. അപ്പൊള്‍ പരമാവധി പൊതു സമൂഹത്തനോടു ചേര്‍ന്നു നിന്നു പ്ര വര്‍ത്തിക്കുകയാണുചിതം. മതം മനുഷ്യരുടെ വ്യക്തിപരമായ കാര്യമായി എദുത്താല്‍ മതി. ഇഷടമുള്ളവര്‍ക്ക് വിശ്വസിക്കാം അല്ലാത്തവര്‍ക്ക് വിശ്വസിക്കാതിരിക്കാം. ഒപ്പം മതങള്‍ക്കുള്ളിലെ അന്ധവിശ്വാസങളെ എതിര്‍ക്കുകയുമാവാം.
So, critisize creatively.