Links

ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നു ......!

ഇന്ത്യയില്‍ ആകെ എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നോ,രാഷ്ട്രീയം തൊഴിലാക്കി ജീവിക്കുന്നവര്‍ എത്രയാണെന്നോ ഇതുവരെയായിആരെങ്കിലും കണെക്കെടുത്തതായി അറിവില്ല. ഏതായാലും ഞാന്‍ ഒരു പുതിയ പാര്‍ട്ടി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോഴുള്ള പാര്‍ട്ടികളൊന്നും പ്രളയം വരെ നിലനില്‍ക്കില്ലല്ലൊ. ഇപ്പോള്‍ തന്നെ ആളുകള്‍ എല്ലാററിലും മടുത്തു നില്‍ക്കുകയാണ്. അതുകൊണ്ട് എന്റെ പാര്‍ട്ടിയിലേക്ക് ആളുകള്‍ അഹമഹമികയാ കടന്നു വരും... എന്നാല്‍ വരുന്നവരുടെ ശ്രദ്ധക്ക്
പാര്‍ട്ടിയുടെ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ചുരുക്കി വിവരിക്കാം.....
പ്രായപൂര്‍ത്തിയായവരും, പൊളിററിക്കല്‍ സയന്‍സില്‍ ബിരുദമെങ്കിലുമുള്ളവരെയും മാത്രമേ അംഗങ്ങളായി ചേര്‍ക്കുകയുള്ളൂ. ഒരു ഇന്‍സ്റ്റിട്യുട്ട് സ്ഥാപിച്ച് ഇവര്‍ക്ക് ശാസ്ത്ര-മാനവീക വിഷയങ്ങളില്‍
തുടര്‍പരിശീലനം നല്‍കും. പര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന അംഗങ്ങള്‍ക്ക് മാന്യമായ പ്രതിമാസ വേതനം നല്‍കും. പാര്‍ട്ടിക്ക് അനുഭാവികള്‍ എന്നൊരു വര്‍ഗ്ഗം ഉണ്ടായിരിക്കുകയില്ല.അതായത് വോട്ടുബേങ്കില്ല. മെംബര്‍മാര്‍ മാത്രം. പൌരന്മാര്‍ സ്വതന്ത്രന്മാരായിരിക്കണം. ഒരു പരിഷ്കൃത സിവില്‍ സമൂഹം ഉരുത്തിരിയുന്നതിന്റെ മുന്നുപാധി അതാണെന്നതാണ് പര്‍ട്ടി നയം.പാര്‍ട്ടിക്കു എതിരാളികളില്ല.
നമ്മുടെ ഇന്ത്യ ഒരു പൂന്തോട്ടം പോലെയാണ്.നിറങ്ങളിലും,ആകൃതിയിലും,സൌരഭ്യത്തിലും,വൈരുധ്യം പുലര്‍ത്തുന്ന ചെടികളും പുഷ്പങ്ങളുമല്ലെ പൂന്തോട്ടത്തിനു അതിന്റെ മനോഹാരിത നല്‍ക്കുന്നത്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മഹത്വം. അതുകൊണ്ട് ആര്‍ക്കെതിരേയും വിദ്വേഷം
വളര്‍ത്തുകയില്ല. ഒരൊററ ഇന്ത്യ,ഒരൊററ ജനത !
പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ്.
അതായത് ഒരു ഉപകരണം മാത്രമാണ് പാര്‍ട്ടി.ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു ഉപകരണം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടി അനര്‍ഹമായോ,അധാര്‍മികമായോ എന്തെങ്കിലും
നേടാന്‍ അംഗങ്ങളെ അനുവദിക്കുകയില്ല.
തെരഞ്ഞെടുപ്പുകളില്‍ ആരുമായും മത്സരിക്കുകയില്ല, മറിച്ച് നിയമനിര്‍മ്മാണസഭകളില്‍ വോട്ടര്‍മാരെ പ്രതിനിധീകരിക്കാനുള്ള അവസരം തങ്ങള്‍ക്ക് നല്‍കേണമേയെന്ന് സമ്മതിദായകരുടെ
മുമ്പില്‍ അര്‍ത്ഥിച്ചു (സ്ഥാനം+അര്‍ത്ഥി=സ്ഥാനാര്‍ത്ഥി) നില്‍ക്കുകയായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ചെയ്യുക. ഗവേണ്മെന്റ് എന്നു പറയുന്നത് ഒരു അധികാര കേന്ദ്രമല്ല,ഒരു ഉയര്‍ന്ന
സാമൂഹ്യസംഘടനയാണ്. അധികാരം മുഴുവന്‍ പൌരജനങ്ങള്‍ക്കും തുല്ല്യമാണ്. ഒരാള്‍ അയാള്‍ ആരായാലും അയാള്‍ക്കു ചുമതലകളേയുള്ളൂ,അധികാരം എന്നൊന്നില്ല.ജീവിതം ഒരു നെറ്റ് വര്‍ക്കാണ്.
ഓരോ വ്യക്തിക്കുവേണ്ടിയും അനേകര്‍ പ്രയത്നിക്കുന്നു,ഒരു വ്യക്തി അനേകര്‍ക്കു വേണ്ടിയും! ഓരോ ആളും സമൂഹത്തിന്റെ നിലനില്‍പ്പിനുവേണ്ടി തനിക്കു കഴിയുന്ന സംഭവന നല്‍കുന്നു.
ഗവണ്മെന്റിനെ നയിക്കാനുള്ള ചുമതല പാര്‍ട്ടിക്കു കിട്ടിയാല്‍ സമഗ്രവും,സമ്പൂര്‍ണ്ണവുമായ സമൂഹ്യ
പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കും.
1) പൌരന്റെ മൌലികാവകാശങ്ങളും, കടമകളും വ്യക്തമായി നിര്‍വചിക്കും. തെരഞ്ഞെടുപ്പുകളില്‍
സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് നിയമപ്രകാരം നിര്‍ബ്ബന്ധമാക്കും.(എന്നാല്‍ തന്നെ ഇപ്പോഴുള്ള മുഴുവന്‍ നേതാക്കളുടേയും തലയെഴുത്ത് മാററിയെഴുതപ്പെടും)
2)തെരഞ്ഞെടുപ്പില്‍ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കും, അങ്ങിനെ ഓരോ പൌരനും തന്റേതായ പ്രതിനിധിയുണ്ടാവും.
3)ഇന്നുള്ള എല്ലാ അവധി ദിനങ്ങളും നിര്‍ത്തലാക്കും, പകരം ആഴ്ചയില്‍ 5 ദിവസം ജോലി ചെയ്യുന്നുണ്ടെന്നു ഉറപ്പാക്കും. ഒരു നിമിഷം പോലും പൌരജീവിതം സ്തംഭിക്കാത്ത വണ്ണം നിയമവാഴ്ച
നടപ്പിലാക്കും, എല്ലാ പൌരന്മാരും നിയമപാലകരായിരിക്കും, ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ പാരതന്ത്ര്യം ആക്കാന്‍ അനുവദിക്കില്ല.
ഇനി ബാക്കിയുള്ളതെല്ലാം സഹപ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കും. പിന്നിട് ഇതൊരു ബൂലോഗപ്പാര്‍ട്ടിയായി വികസിപ്പിച്ചു ഒരു ബൂലോഗ ഗവണ്മെന്റ് ഉണ്ടാക്കും.എന്നിട്ട് അതിരുകളില്ലാത്ത,
പട്ടാളവും,യുദ്ധങ്ങളുമില്ല്ലാത്ത, പാസ്പോര്‍ടും വിസയുമില്ലാത്ത ഒരു മധുര മനോഞ്ജ ബൂലോഗം ഞാന്‍ വാര്‍ത്തെടുക്കും........

3 comments:

Anonymous said...

“ഏതായാലും ഞാന്‍ ഒരു പുതിയ പാര്‍ട്ടി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു“ എന്നു വായിച്ച് തുടങ്ങിയപ്പോള്‍ ഒന്നു ഞെട്ടി..താങ്ങള്‍ക്ക് എന്താ വട്ടായോ എന്നു വരെ ഒരു നിമിഷം ചിന്തിച്ചു പോയി :-) എന്നാല്‍ തുടര്‍ന്ന് ഈ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെപ്പറ്റി വായിച്ചപ്പോള്‍ ഈ ആശയം ഇഷ്ടപ്പെട്ടു.All the best.എങ്ങനെയാണ് ഈ പാര്‍ട്ടി Finance ചെയ്യാന്‍ ഉദ്ദേശിക്കുന്നേ..വേറെയും കുറച്ച് ചോദ്യങ്ങള്‍ ഉണ്‍ദ്..ഞാന്‍ പിന്നീട് തിരിച്ച് വരാം..
സസ്നേഹം

UNNI said...

മുന്നോട്ട് വെച്ച കാലിനി പിന്നോട്ട് വേണ്ട. ഞങ്ങളൊക്കെ ഇവിടെയില്ലേ. മാനിഫെസ്റ്റോ കൊള്ളാം. കൂടുതല്‍ അഭിപ്രായങ്ങള്‍ അറിഞ്ഞതിനു ശേഷം കുറച്ചു കൂടി വ്യക്തമായ ഒരു രൂപരേഖയുണ്ടാക്കണം. നമുക്ക് ശ്രമിക്കാം...

Sangeeth said...

good concept. Lazyness is the real villian in the world. Everybody want to earn money without serving.