ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !

ആയുര്‍വ്വേദം,ഹോമിയോപ്പതി, സിദ്ദ,യുനാനി,റെക്കി, എലക്‍ട്രോപ്പതി,നേച്ച്വറോപ്പതി, കാന്തചികിത്സ, ലാടവൈദ്യം,മന്ത്രവാദം,ഉറുക്കു,ഭസ്മം എന്നിങ്ങിനെ പഴയതും പുതിയതുമായി ഒട്ടനവധി ചികിത്സാവിധി കള്‍ക്ക് ഇന്നു പ്രചുരപ്രചാരം വര്‍ധിച്ചുവരികയാണ്. അലോപ്പതി സൈഡ് എഫക്റ്റ് ഉള്ളതാണെന്നും
അതിനാല്‍ അത് വര്‍ജ്ജിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ക്കും മുന്‍‌തൂക്കം ലഭിക്കുന്നുണ്ട്. ഒരു കാര്യം
എടുത്തുപറയേണ്ടതുണ്ട്, അലോപ്പതി എന്ന പദപ്രയോഗം ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്
ശാമുവല്‍ ഹാനിമാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കല്‍പ്പിച്ചു നല്‍കിയതാണ്. മോഡേണ്‍ മെഡിസിനു ഈ പേര്‍ അതിന്റെ വക്താക്കള്‍ ആരും നല്‍കിയതല്ല. അതുകൊണ്ട് അലോപ്പതി എന്നു
പറയുന്നത് ശരിയല്ല.തന്റെ ചികിത്സാരീതിക്ക് ഹോമിയോപ്പതി എന്നു നാമകരണം ചെയ്യാനുള്ള
അവകാശം അംഗീകരിക്കാം,എന്നാല്‍ മോഡേണ്‍ മെഡിസിനു അലോപ്പതി എന്നു പേര്‍ വിളിക്കാന്‍
അദ്ദേഹത്തിനു അവകാശമില്ലായിരുന്നു.

ഹോമിയോപ്പതിയില്‍ രോഗം,രോഗി എന്ന സങ്കല്പം ഇല്ല. രോഗഹേതുക്കളായ ഫംഗസ്സ്,ബാക്റ്റീരിയ,
വൈറസ്സ് തുടങ്ങിയ സൂക്ഷ്മജീവികളുമില്ല. ഒരാള്‍ക്ക് അയാളുടെ ദുര്‍ന്നടപടികള്‍ നിമിത്തം രോഗലക്ഷ
ണങ്ങള്‍ (symptoms) ആണുണ്ടാകുന്നത്. ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കി സമാനമായലക്ഷണങ്ങള്‍ അയാളില്‍ സൃഷ്ടിച്ചു നേരത്തെയുണ്ടായിരുന്ന ലക്ഷണങ്ങള്‍ ഇല്ലായ്മ ചെയ്യുക. ഇതാണ് ഹോമിയോ
ചികിത്സയുടെ സൈദ്ധാന്തികമായ അടിത്തറ. സമാനമായതിനെ സമാനമായത് കൊണ്ട് ഇല്ലാതാക്കു
ക. ഈ അര്‍ത്ഥത്തിലാണ് ഈ രീതിക്ക് ഹോമിയോപ്പതി എന്ന് ഹാനിമാന്‍ പേര്‍ നല്‍കിയത്. അദ്ദേ
ഹത്തിന്റെ രീതിക്ക് വിപരീതമായിരുന്നതിനാല്‍ ജര്‍മന്‍ ഭിഷഗ്വരനായിരുന്ന ഹാനിമാന്‍ മോഡേണ്‍
മെഡിസിന് അലോപ്പതി എന്നു പേരിടുകയും ചെയ്തു. സിസ്റ്റംസ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍സില്‍
ഹോമിയോപ്പതി ഉള്‍പ്പെടുത്തിയത് ഭരണാധികാരികളുടെ ഭാവനാരാഹിത്യം എന്നേ പറയാനാവൂ.
മാത്രമല്ല്ല, ഹോമിയോപ്പതിക്ക് ജന്മം നല്‍കിയ ജര്‍മനിയില്‍ ഈ ചികിത്സാ‍ാസമ്പ്രദായം ഇന്ന്
നിലവിലുണ്ടോ എന്നറിയില്ല. വെറും ഗ്ലൂക്കോസ് ഗുളികയില്‍ ഹോമിയോ ഡോക്റ്റര്‍ കണ്ടെത്തുന്ന
ലക്ഷണങ്ങള്‍ക്കനുസൃതമായി മദര്‍ ടിങ്ക്ചര്‍, പൊട്ടന്‍ഷ്യല്‍ കണക്കാക്കി നല്‍കുന്ന മരുന്ന് കൊണ്ട്
സര്‍വ്വരോഗങ്ങളും മാററാമെന്നു അവര്‍ അവകാശപ്പെടുന്നു. ഇന്ന് പക്ഷെ , പിടിച്ചു നില്‍ക്കാന്‍ വേണ്ടി
ചില വിരുതന്മാര്‍ ഹാനിമാന്റെ തിയറിക്ക് വിരുദ്ധമായി പുതിയ പുതിയ മരുന്നുകള്‍ സ്വയം നിര്‍മ്മിച്ച്
വിപണിയില്‍ ഇറക്കുന്നുണ്ട്. ഇത് വായിക്കാനിടയാവുന്ന ചിലര്‍ എതിര്‍ത്തേക്കാം. അവര്‍ ഹാനിമാന്റെ
സിദ്ധാന്തം അതായത് രോഗകാരികളായ സൂക്ഷ്മജീവികള്‍ ഒന്നുമില്ല എന്നത് സമര്‍ത്ഥിക്കാന്‍ തയ്യാറാ
വണം. പലരും ഇതൊന്നും അറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല.

അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥമാണ് ആയുര്‍വ്വേദ ചികി ത്സയുടെ അടിസ്ഥാനം. ആ സിദ്ധാന്തപ്രകാരം ഈ പ്രപഞ്ചവും,പ്രകൃതിയും പഞ്ചഭൂത ( വായു,അഗ്നി,
ആകാശം,ജലം,മണ്ണ് ) ങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ശരീരവും ഇങ്ങിനെ പഞ്ചഭൂതനിമ്മിതമത്രെ.
ആയുര്‍വ്വേദവിധിപ്രകാരം രോഗങ്ങള്‍ വരാന്‍ കാരണം ത്രിദോഷങ്ങളുടെ (വാതം,പിത്തം,കഫം) അസന്തുലിതാവസ്ഥയാണ്. അതായത് ഈ ത്രിദോഷങ്ങള്‍ ശരീരത്തില്‍ സന്തുലിതമായിരിക്കുമ്പോള്‍
രോഗമൊന്നുമില്ല്ല.ഏതെങ്കിലും ഒന്ന് കൂടുകയോ,കുറയുകയോ ചെയ്താല്‍ രോഗഗ്രസ്ഥനാകുന്നു. ഈ ത്രി
ദോഷങ്ങളെ ക്രമീകരിക്കാനാണ് കഷായം,ലേഹ്യം,ചൂര്‍ണ്ണം,തൈലം,എണ്ണ എന്നിവ നല്‍കുന്നത്.
അങ്ങിനെ അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ ചികിത്സാരീതിക്ക് വമ്പിച്ച ജനപിന്തുണ
യും,പ്രചാരവും വര്‍ദ്ധിക്കുകയാണത്രെ. ആര്‍ക്കും ഏത് പേരിട്ടും സ്വന്തം മരുന്നു നിര്‍മ്മിക്കാമെന്നതാണ് ഇതിന്റെയൊരു സൌകര്യം.ആയുര്‍വ്വേദത്തെത്തേടിവിദേശികള്‍ പോലുംവന്നുതുടങ്ങി പോലും.പാവം
ആധുനികവൈദ്യശാസ്ത്രത്തിന്റെ കഥ കഴിഞ്ഞത് തന്നെ. പറഞ്ഞു പറഞ്ഞു പറമ്പിലും,വഴിയിലും,നാടാ
യനാട്ടിലും,കാട്ടിലും ഉള്ളതെല്ലാം ഔഷധസസ്യങ്ങളാണെന്നാണു പറയപ്പെടുന്നത്. ഇതെല്ലാം ഏത്
പരീക്ഷണശാലയിലാണ് പരിശോധനാവിധേയമാക്കിയതെന്നോ, ആരാണ് തെളിയിച്ചതെന്നോ ചോദിക്കരുത്. ഇന്നേവരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതും എല്ലാം നമ്മുടെ
മഹര്‍ഷിമാര്‍ താളിയോല ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടത്രെ.

ആരോഗ്യവകുപ്പ് എന്നാല്‍ അലോപ്പതി ചികിത്സ മാത്രമാണെന്ന ധാരണ സര്‍ക്കാര്‍ മാററിയെടുക്കുമെന്നും നിലവിലുള്ള എല്ലാ ചികിത്സകളും സമന്വയിപ്പിച്ച് സങ്കരചികിത്സ നടപ്പാക്കുമെന്നും ഈയ്യിടെ ആരോഗ്യമന്ത്രി പ്രസ്ഥാവിക്കുന്നത് കേട്ടു.നല്ലതാണ് ഇക്കണക്കിന് പോയാല്‍ നമുക്ക് സൈഡ് എഫക്റ്റുള്ളമോഡേണ്‍മെഡിസിന്‍ വേണ്ടെന്ന് വെച്ചാലും കുഴപ്പമില്ല. ഒരു കാര്യം വ്യക്തമാണ് ,ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം വളര്‍ച്ച പ്രാപിച്ചതുകൊണ്ടാണ് അതിന്റെ തണലില്‍ മററ് ചികിത്സകള്‍(ഒരുപകാരമില്ലെങ്കിലും)നില നില്‍ക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഇല്ലാതെ ഒരു നിമിഷം ഇവിടെ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ചികിത്സാരീതിക്ക് ഇങ്ങിനെ പറയാന്‍ കഴിയുമോ........ ?

27 comments:

അശോക്‌ കര്‍ത്ത said...
This comment has been removed by the author.
അശോക്‌ കര്‍ത്ത said...

ആയുര്‍വ്വേദ ചരിത്രം താങ്കള്‍ വിശദമായി നോക്കിയിട്ടില്ല എന്ന് തോന്നുന്നു. ആയുര്‍വ്വേദമനുസരിച്ച്‌ ചികില്‍സ 3 വിധമാണു.
1. ഹേതു വിപരീതം
പൊതുവായി ആയ്യുര്‍വ്വേദം എന്ന് നാം പറയുന്നത്‌ ഇതിനെയാണു. രോഗത്തിന്റെ ഹേതു എന്താണോ അതിനെ വിപരീതമാക്കി ശാരീരികസ്ഥിതിയെ വീണ്ടും സാമ്യാവസ്ഥയില്‍ കൊണ്ടുവന്ന് ആരോഗ്യപൂര്‍ണ്ണമാക്കുക. ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ 5000 കൊല്ലം മുമ്പും ഇന്നും മാറ്റമില്ലാതെ തുടരുന്നതു കൊണ്ട്‌ രോഗത്തിനും, രോഗനിര്‍ണ്ണയരീക്കും, മരുന്നിനും മാറ്റം ആവശ്യമില്ല.
2. വ്യാധി വിപരീതം
ഒരു വ്യാധി പെട്ടെന്ന് ഉണ്ടാകാനിടയാക്കുന്ന അവസ്ഥയെ ഇല്ലാതാക്കുക. വ്യാധി ഇല്ലാതാകുന്നതു കൊണ്ട്‌ ഹേതു ഇല്ലാതായി എന്ന് അര്‍ത്ഥമില്ല. ഇത്‌ താല്‍ക്കാലികമായ ഒരു ശമനചികില്‍സ മാത്രമാണു. ഇന്ന് മോഡേണ്‍ മെഡിസിന്‍ പ്രവര്‍ത്തിക്കുന്ന മണ്ഡലം. അതു കൊണ്ടാണു പല രോഗങ്ങള്‍ക്കും മോഡേണ്‍ മെഡിസിനില്‍ പ്രതിവിധി ഇല്ലാത്തത്‌. രോഗം ശമിപ്പിക്കുന്നില്ല, മാനേജുചെയ്യുക മാത്രമെ ചെയ്യുന്നുള്ളു. ഒരുദാഹരണം-പ്രമേഹം.
3.തദര്‍ത്ഥകാരി
ചില ദ്രവ്യങ്ങള്‍ വ്യാധികള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. ഉദാ:-ഉമ്മത്തിന്‍ കായ. അതു ഉന്മാദമുണ്ടാക്കും. അപ്പോള്‍ ആ പ്രവണതയെ തിരിച്ചു പ്രയോജനപ്പെടുത്തിയാല്‍ എങ്ങനെ ഇരിക്കും? അതാണു തദര്‍ത്ഥകാരിയുടെ അടിസ്ഥാന തത്ത്വം. ഹോമിയോയില്‍ ഈ സങ്കേതം തന്നെയാണു ഉപയോഗിച്ചിരിക്കുന്നതു.
ഈ മൂന്ന് രീതികളും സമ്യക്കായി നിലനിന്നിരുന്നു. താങ്കള്‍ ബ്ലോഗില്‍ കാണിച്ച അതേ ആവേശം വൈദ്യന്മാര്‍ക്കിടയില്‍ ഉണ്ടായപ്പോള്‍ ചില സമയത്ത്‌ ചില ശാഖകള്‍ക്ക്‌ മേല്‍ക്കൈ ഉണ്ടായി. അത്രേയുള്ളു. അതില്‍ കാര്യമൊന്നുമില്ല. (നാം വളര്‍ത്താത്ത) പട്ടി എത്ര ഡോക്ടറെ പോയിക്കാണുന്നു? അതു സ്വയമങ്ങ്‌ ചികില്‍സിക്കുകയല്ലെ? പ്രപഞ്ചവിസ്‌ തൃതിവച്ച്‌ നോക്കുമ്പോള്‍ മനുഷ്യനു ഒരു പട്ടിയില്‍ക്കവിഞ്ഞ്‌ എന്തു പ്രാധാന്യം? ഒരു സുനാമിയോ, ഇടിമിന്നലോ വന്നാല്‍ മതി. തീര്‍ന്നില്ലെ കഥ. അതു വല്ലതും തടയാന്‍ പറ്റുമോ? അതുമില്ല. പക്ഷെ വലിയ ആളാണു. ജോര്‍ജ്ജ്‌ ബുഷാണു!!!

njjoju said...

ഹോമിയോപതിയുടെ തത്വം ഇന്നും എനിക്കു മനസ്സിലാകാത്ത ഒന്നാണ്. എന്നാല്‍ ഏതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അതേ തത്വമാണ് ആയുര്‍വേദത്തിന്റേത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.(അശോക് കര്‍ത്തയുടെ കമന്റ്റ് വായിക്കാഞ്ഞിട്ടല്ല.)

ആധുനിക വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞ പല കേസുകളും ആയുര്‍വേദം കൊണ്ടും ഹോമിയോപതികൊണ്ടും മാറിയതാ‍യി എനിക്കറിയാം.
പ്രമേഹം കൊണ്ടുണ്ടാവുന്ന മുറിവുകള്‍ പൊതുവെ കരിയുകയില്ലെന്നാണ് വെയ്പ്പ്. എന്നാല്‍ കൈരളി T.V അടുത്തകാലത്ത് സം‌പ്രേഷണം ചെയത് “വേറിട്ട കാഴ്ചകളി”ല്‍ ഇത്തരത്തിലുള്ള മുറിവുകളും പൊള്ളലുകളും മാറ്റാന്‍ കഴുവുള്ള “അഗ്നിജിത്” എന്ന ആയുര്‍വേദ ഔഷധത്തെക്കുറിച്ചും അതുണ്ടാക്കുന്ന ഒരു ഡൊക്ടറെക്കുറിച്ചും(ഇദ്ദേഹം M.T യുടെ സുഹൃത്താണ്) പറയുകയും ചെയ്യുകയുണ്ടായി.

ആയുര്‍വേദത്തിന്റെയും ഹോമിയോപതിയുടെയും പ്രധാനപ്രശ്നം ഒരു പാടു കള്ളനാണയങ്ങള്‍ ഈ രംഗത്തുണ്ട് എന്നുള്ളതാണ്. കഷായങ്ങളും (ലോഹങ്ങളുടെ അളവ് കൂടൂതലാണ്, സിങ്കും മറ്റും)മറ്റും സേവിച്ച് കിഡ്നിക്കു പ്രശ്നമുണ്ടായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടവരുടെ കഥകള്‍ ഞാന്‍ കേട്ടീട്ടുണ്ട്.
ഹോമിയോപതി ശാസ്തീയമല്ല എന്നു പറയുന്ന പുതിയ ഒരു പഠനവും ഈ അടുത്തകാലത്ത് രാജ്യാന്തരതലത്തിലുണ്ടായി.

ഹോമിയോപതിയെ ബയോകമിസ്ടികൊണ്ടല്ല ബയോഫിസിക്സ് കൊണ്ടാണ് വിശദീകരിക്കേണ്ടത് എന്ന് എവിടെയോ വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നു.(ആധുനിക വൈദ്യശാസ്ത്രത്തെയും ആയുര്‍വേദത്തെയും ബയോകമിസ്ട്രികൊണ്ട് മനസ്സിലാക്കാനാവും)

ദൈവത്തിന്റെ സ്വന്തം നാടേ...! said...

എതു രോഗത്തിന്റെയും അടിസ്ഥാനം മനസ്സാണു. അതു സൂക്ഷ്മവുമാണു. ഹോമിയോപ്പതി അവിടെ ചികില്‍സിക്കാനാണു നോക്കുന്നതു എന്നു തോന്നുന്നു. അതുകൊണ്ടാകണം ഹോമിയോയിലെ എല്ലാ ഡോക്ടറന്മാരും പ്രഗത്ഭരാകാത്തത്‌. ഡോക്ടറുടെ മനസിന്റെ ഏതോ ഒരംശംകൂടി പ്രവര്‍ത്തിക്കുമ്പോഴെ ചികില്‍സ ഫലപ്രാപ്തിയില്‍ എത്തുന്നതായി കാണുന്നുള്ളു. അതിനു കഴിവില്ലാത്ത ഹോമിയോപ്പാത്തുകള്‍ വെറുതെ ഇരിക്കുകയോ മറ്റുപണിക്ക്‌ പോവുകയോ ചെയ്യും. പണ്ട്‌ ഹോമിയോ ചികില്‍സ ഒരു അനുഷ്ഠാനം പോലെയാണു ചെയ്തു വന്നത്‌. അന്ന് ഇന്നത്തേക്കാള്‍ റിസള്‍ട്ടും ഉണ്ടായിരുന്നു. ഇന്നത്‌ പണത്തിനു വേണ്ടിയാണു മുഖ്യമായും ചെയ്യുന്നതു. അതിന്റെ ദോഷം കാണുന്നുമുണ്ട്‌.

ദൈവത്തിന്റെ സ്വന്തം നാടേ...! said...

പ്രമേഹവ്രണങ്ങള്‍ പോലെ തന്നെ പ്രയാസമാണു കാന്‍സര്‍ വ്രണങ്ങള്‍ കരിയാനും. ആയുര്‍വ്വേദത്തില്‍ അതിനു ഫലപ്രദമായ മരുന്നുണ്ട്‌ എന്നാണു അറിവു. അതു പ്രയോഗിക്കാനുള്ള അവസരം പലപ്പോഴും ആയുര്‍വ്വേദ ഡോക്ടറന്മാര്‍ക്ക്‌ കിട്ടാറില്ല. ലേക്ക്ഷോറിലും ആര്‍,സി.സി യിലുമൊക്കെ പോയിവരുമ്പോഴെക്കും രോഗി വെറും ചണ്ടിയായി മാറിയിരിക്കും. പിന്നെ ബന്ധുക്കള്‍ക്കും വലിയ താല്‍പ്പര്യം കാണില്ല. മിക്കവാറും ചികില്‍സിക്കാനുള്ള പണവും കാണില്ല. അതു അനുഗ്രഹമായൊരു രോഗിയെ അറിയാം. ബന്ധുക്കള്‍ മറ്റുമാര്‍ഗ്ഗമില്ലാതെ ഉപേക്ഷിച്ചപ്പോള്‍ ഒറ്റപ്പാലം ഗ്വ. ആയുര്‍വ്വേദാശുപത്രിയിലെ ഒരു ഡോക്ടര്‍ ആ കേസ്സ്‌ ഏറ്റെടുത്തു. പരീക്ഷണാര്‍ത്ഥം. അതു വിജയിക്കുകയും ചെയ്തു. ആര്‍ക്കും അവിടെ സമീപിക്കാവുന്നതാണു. ഒരു ഗവ. ആയുര്‍വ്വേദാശുപത്രിയില്‍ വരുന്നചെലവേ ചികില്‍സക്കാവുകയുള്ളു.

rajesh said...

ഒരു രോഗിയെപ്പോലും തൊടാതെ തപാല്‍ വഴി ഡിഗ്രി കിട്ടുന്ന ഒരു സാധനം ആണ്‌ ഹോമിയോ എന്നാണ്‌ പത്രം കണ്ടാല്‍ നമുക്കു തൊന്നുന്നത്‌.

ആയുര്‍വേദം എന്തായാലും അങ്ങനെ കിട്ടൂന്ന ഒരു സാധനം ആയി തോന്നിയിട്ടില്ല.

മോഡെണ്‍ മെഡിസിനില്ലാത്ത ഒരു പ്രത്യേകത മറ്റുള്ള വിഭാഗങ്ങള്‍ക്കുണ്ട്‌- ചികില്‍സ യുടെ വിജയാം മാത്രമേ വേളിയില്‍ വരൂ. നേരത്തെ പറഞ്ഞ "പരീക്ഷണം" വിജയിക്കാത്ത രോഗികളുടെ മുഴുവന്‍ പ്രശ്നങ്ങളും RCC യുടെ മേല്‍ കെട്ടിവയ്ക്കാം. ഇത്തരത്തിലുള്ള (ആയുര്‍വേദം,ഹോമിൂ,യുനാനി,)ചികില്‍സാപരാജയം രോഗിയുടെ ഭാഗ്യക്കേടായി മുദ്രകുത്തുന്നു.അതേസമയം അലോപ്പതി (എഴുതാന്‍ എളുപ്പമുണ്ട്‌ !) ചികില്‍സയില്‍ രോഗി മരിച്ചാല്‍ അത്‌ ആശുപത്രി അടിച്ചുതകര്‍ക്കാനുള്ള ഒരു കാരണം ആയി മാറുന്നു.

"ഒരു അരമണിക്കൂര്‍ മുന്‍പെ കൊണ്ടുവന്നിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു" എന്നു പറഞ്ഞ ഡോക്ടറോട്‌ (ഏത്‌ വിഭാഗത്തിലെയും ആകാം) " ഒന്നു വീണു കിട്ടണ്ടെ സാറെ, 10 മിനിറ്റ്‌ മുന്‍പാണ്‌ ഒന്നു വീണത്‌" എന്ന് പറയുന്ന രംഗം ഏതോ സിനിമയില്‍ കണ്ടതായി ഓര്‍ക്കുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മോഡേണ്‍ മെഡിസിന് മാത്രമെ ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങളുടെ പിന്‍ബലമുള്ളൂ.ബാക്കിയെല്ലാം അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ മാത്രമാണ്.ഇന്ന് ഇത്രയും ആരോഗ്യ പൂര്‍ണ്ണമായ ഒരു ജനസമൂഹം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ആധുനീക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയാണ്. ലൂയി പാസ്ചര്‍ സൂക്ഷ്മാണുക്കളെയും,അലക്സണ്ടര്‍ ഫ്ലെമിങ്‌വേ പെന്‍സിലിനും,എഡ്വെര്‍ഡ് ജെന്നര്‍ ഗോവസൂരിപ്രയോഗവും തുടങ്ങി എണ്ണമറ്റ കണ്ടൂപിടുത്തങ്ങളിലൂടെ ആധുനീകവൈദ്യശാസ്ത്രം വളര്‍ച്ച പ്രാപിച്ചില്ലായിരുന്നുവെങ്കില്‍ മാരകരോഗങ്ങള്‍ക്കടിപ്പെട്ട് മാനവരാശി ഈ ഭൂമുഖത്ത് നിന്നു ഇതിനകം തുടച്ചുനീക്കപ്പെട്ടേനേ !ഇന്നു ഈ ഭൂമിയില്‍ മനുഷ്യന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടേയും , വളര്‍ച്ചയുടേയും ഫലമായിട്ടണ്....

G.manu said...

i still doubt the authenticity of homeopathi, sukuvetta

മൈന said...

ഹോമിയോപ്പതിയും അയൂര്‍വേദവും ആളെപ്പറ്റിക്കാനുള്ള സൂത്രമാണെന്ന ധാരണ തെറ്റാണ്‌. ഇന്ന്‌ ആധൂനീക ചികിത്സയില്‍ സാധാരണമായ ശസ്‌ത്രക്രിയയുടെ പിതാവ്‌ ഭാരതീയനും ആയുര്‍വേദാചാര്യനുമായിരുന്ന സുശ്രുതാചാര്യനാണെന്നോര്‍ക്കണം.
ഒരു ദിവസം ആകാശത്തുനിന്ന്‌ പൊട്ടിമുളച്ചുണ്ടായതല്ല ആധൂനിക ചികിത്സ. ഒരോ ചെടിക്കും ഔഷധമുണ്ടെന്നുള്ളത്‌ വെറും വാദമല്ല. പിന്നെന്തിനാണ്‌ ആധുനിക ഡോക്‌ടര്‍മാര്‍ നെല്ലിക്കയും ബീന്‍സും, കാരറ്റും, പപ്പായയും, ചിരയുമൊക്കെ കഴിക്കാന്‍ പറയുന്നത്‌. ഭക്ഷണം തന്നെ വേണ്ടല്ലോ
ഗുളികപോരെ

സ്വാര്‍ത്ഥന്‍ said...

എനിക്കറിയാവുന്ന കാരണവന്മാര്‍ ആരോഗ്യദൃഢഗാത്രര്‍ ആയിരുന്നു. അവരാരും ആധുനിക ചികിത്സ ചെയ്തതായി കാണുന്നില്ല. ചെയ്തവരാകട്ടെ, വേഗം വെടിതീരുന്നു. രണ്ടുവര്‍ഷത്തിലേറെയായി ഞാന്‍ മരുന്നു വല്ലതും കഴിച്ചിട്ട്, മരുന്നു കഴിച്ചിരുന്ന കാലത്തേക്കാളും ആരോഗ്യം അതു നിറുത്തിയപ്പോള്‍ തോന്നുന്നു.

ശസ്ത്രകൃയാ രംഗത്ത് ശുശ്രുതന്റെ പിന്മുറക്കാര്‍ ശോഭിച്ചില്ല. അവിടെ ആധുനികന്‍ തന്നെ ആശ്രയം‍. ഓരോ ചികിത്സാരീതിക്കും അതിന്റേതായ മേല്‍ക്കോയ്മ കൈവന്ന രംഗങ്ങളുണ്ട്. അതറിഞ്ഞ് അവയെ സമീപിച്ചാല്‍ രോഗിക്കും വൈദ്യനും പാല്‍ കുടിക്കാം! കാന്‍സറിനു ചികിത്സയില്ലെന്ന് തുറന്നു പറയുന്ന ആധുനികന്റെ അടുക്കല്‍ ചെന്ന് കരിച്ചും മുറിച്ചും വേദന തീറ്റിച്ച് രോഗിയെ കൊല്ലുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ‘അറിവുള്ള’ ആയുര്‍വേദ വൈദ്യന്റെ പക്കല്‍ ചികിത്സതേടി അവശേഷിച്ച ജീ‍വിതമെങ്കിലും സന്തോഷമായിത്തീരുവാന്‍ രോഗിയെ അനുവദിക്കുന്നത്!

ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണം കൂണു പോലെ മുളച്ചുപൊങ്ങുന്ന ആശുപത്രികളുടെ എണ്ണമാണെന്ന് നമ്മള്‍ എങ്ങിനെയോ ധരിച്ചു വച്ചിരിക്കുന്നുവോ?

(പഴയ ഒരു ഫലിതം: അസുഖം വന്നാല്‍ ഞാന്‍ ഡോക്ടറെ കാണും, ഡോക്ടര്‍ക്ക് ജീവിക്കേണ്ടേ. കുറിച്ചു തരുന്ന മരുന്ന് മുഴുവനും പറഞ്ഞ കടയില്‍ നിന്നു തന്നെ വാങ്ങും, മരുന്നു കടക്കാരനും ജീവിക്കേണ്ടേ. കഴിക്കാനുള്ള മരുന്നു മുഴുവനും ഞാന്‍ കളയും, എനിക്കും ജീവിക്കേണ്ടേ!)

sanju said...

അലോപ്പാതിയുടെയൊ മറ്റ് ചികിത്സകളുടെയോ ഗുണദോഷങ്ങളെപ്പറ്റി ആധികാരികമായി പറയാന് തക്ക വിവരം ഒന്നുമില്ല..എന്നിരുന്നാലും എന്റേയും മറ്റുള്ളവരുടെയും അനുഭവത്തില്‍നിന്നും മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ് - ആയുര്‍വ്വേദം കൊണ്ടൊരു രോഗം മാറാന് സമയം എടുക്കും, പക്ഷെ അത് ശാശ്വതമായ ഒരു പരിഹാരം നല്‍കും. എന്നാല് അലോപ്പതി പെട്ടെന്ന് രോഗത്തെ നിയന്ത്രിക്കുമെങ്കിലും അശോക് കര്‍ത്താ പറഞ്ഞതുപോലെ അതൊരു താല്‍ക്കാലിക ശമനം മാത്രമായിരിക്കും..രോഗം വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്..അതുപോലെ ഓരോ രോഗത്തിനും ഓരൊരൊ ചികിത്സാരീതിയാണ് ഫലപ്രദമായി കണ്ടുവരുന്നതു..ഉദാഹരണത്തിന് വാതം,സന്ധി വേദന, paralysis മുതലായ അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദമാണ് അലോപ്പാതിയേക്കാളും ഫലപ്രദമായി കണ്ടു വരുന്നത്. ചില അവസരങ്ങളില് രണ്ടു ചികിത്സാരീതികളും adopt ചെയ്യേണ്ടതായി വരും.ഉദാഹരണത്തിന് ചില fracture-കള് ഉണ്ടാകുമ്പോള് ആദ്യം അലോപ്പാതി ചികിത്സാപ്രകാരം വെച്ചുകെട്ടി സുഖം പ്രാപിച്ചതിനു ശേഷം തിരുമ്മലിനും മറ്റും പോകുന്നവരെയും കണ്ടിട്ടുണ്ട്. At the end of the day, രോഗാതുരനായി വിഷമിക്കുന്ന ഒരാള് അയാളുടെ അസുഖത്തെ ശമിപ്പിക്കുമെന്ന് വിശ്വാസം തോന്നുന്ന ഏതു ചികിത്സാരിതിയും ഒന്ന് try ചെയ്ത് നോക്കും..ആ സമയത്ത് അതിന്റെ scientific background-നെപ്പറ്റിയൊ മറ്റൊ ആരും ചിന്തിക്കഅറില്ല എന്നതാണ് സത്യം..

അശോക്‌ കര്‍ത്ത said...

രാജേഷിനു നല്ല ഭാവനയുണ്ട്‌. ആരോഗ്യ ബജറ്റിന്റെ 60% വും അലോപ്പതിക്ക്‌ ചെലവാക്കുന്ന ഒരു രാജ്യമാണു ഇന്‍ഡ്യ. സ്പെഷ്യാലിറ്റിയും സൂപ്പര്‍ സ്പെഷ്യാലിറ്റിയും ഇഷ്ടം പോലെയുണ്ട്‌. മരുന്നും മരുന്നു കമ്പനികളും വേണ്ടത്ര. 2400 പേര്‍ക്ക്‌ ഒരു ഡോക്ടറുണ്ട്‌.(കേരളത്തില്‍ അതു 900 നു ഒന്നാണു). ഇത്രയും സൗകര്യമുണ്ടാകുമ്പോള്‍ ന്യായമായി പ്രതീക്ഷിക്കേണ്ടത്‌ എന്താണു? ജനം രോഗമൊന്നുമില്ലാതെ സസുഖം ജീവിക്കുന്നു? അല്ലെ? എന്നാല്‍ യഥാര്‍ത്ഥകാഴ്ച എന്താണു? ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ചികില്‍സിച്ചിട്ടും മിക്കരോഗങ്ങളും മാറുന്നില്ല. കാന്‍സറൊക്കെ വന്നാല്‍ മരണദിനം കുറിച്ചു കൊടുക്കും. പ്രമേഹമൊക്കെ പിടിപെട്ടാല്‍ നിത്യവും മരുന്നിനു കാശും മുടക്കി പഴുത്ത്‌ പൂത്തങ്ങനെചത്തു ജീവിക്കാം. രോഗി മാനസികമായും സാമ്പത്തികമായും തറപറ്റുന്നതുവരെയാണു ഇന്ന് അലോപ്പതി ചികിത്സ. പണത്തിനാണു ചികിത്സാ രംഗത്ത്‌ പ്രാധാന്യം. ഡോക്ടറന്മാരല്ല ഇന്ന് മിക്ക ആശുപത്രികളും നടത്തുന്നതു. അബ്ക്കാരികളൊ അതു പോലെയുള്ള ബിസിനസ്സുകാരോ ആണു. ഫൈനാന്‍ഷ്യല്‍ മാനേജറന്മാരാണു യഥാര്‍ത്ഥത്തില്‍ ചികില്‍സ നിശ്ചയിക്കുനത്‌. അതു കൊണ്ട്‌ അവിടെ പലതും സംഭവിക്കും. ഇതിനിടയില്‍ കാശില്ലാത്തവരെ മരുന്ന് കമ്പനിക്ക്‌ വേണ്ടി പരീക്ഷിച്ചെന്നിരിക്കും. ചിലപ്പോള്‍ വൃക്കയോ കരളോ ഒക്കെ പറിച്ച്‌ മാറ്റിയെന്നിരിക്കും. പരിഭവിക്കരുതെന്നാണു രാജേഷ്‌ പറയുന്നത്‌. പ്ക്ഷെ ജനത്തിനു എപ്പോഴും ക്ഷമ ഉണ്ടാകാറില്ല. അപ്പോഴാണു ജനം ആശുപത്രി പൊളിച്ചു പണിയുകയും ഡോക്ടറെ ആയുര്‍വ്വേദ വിധി പ്രകാരം തടവുകയും ചെയ്യുന്നതു.
ഇതിനു ഇതര മെഡിസിന്‍ വിഭാഗങ്ങള്‍ കുറ്റമേല്‍ക്കണോ?

http://ashokkartha.blogspot.com/

Sumesh said...

ഡോക്ടറെയോ ആശുപത്രിയെയോ മരുന്നു കമ്പനിയെയോ തള്ളിപ്പറയാം. പക്ഷെ മോഡേണ്‍ മെഡിസിനെ തള്ളാന്‍ കഴിയില്ല. രോഗം അനിവാര്യമായ ഒന്നല്ല. ചികിത്സയെക്കാള്‍ ആരോ‍ഗ്യപരിപാ‍ലനമാ‍ണ് ബുദ്ധി (Prevention is better than cure). പോഷകഗുണമുള്ള ഭക്ഷണം,നല്ല ഭക്ഷണ ക്രമം, വ്യായാമം എന്നിവയില്‍ ശ്രദ്ധിച്ചാല്‍ പല രോഗങ്ങളെയും നമുക്ക് അകറ്റിനിര്‍ത്താം.These days, disordered lifestyle increases the possibility of falling sick compared to earlier generations.ഏന്നാല്‍ ഇതൊക്കെ ആയാലും നമ്മെ ബാധിക്കുന്ന രോഗങ്ങളെ ചികിത്സിച്ചു മാറ്റാന്‍ മോഡേണ്‍ മെഡിസിന്‍ മാത്രമേയുള്ളൂ.(മാറ്റാന്‍ കഴിയുന്നതാണെങ്കില്‍ : എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയുന്ദെന്നു Modern Medicine അവകാശപ്പെടുന്നില്ല).അഹോരാത്രം കഷ്ടപ്പെട്ടു നമ്മുടെ ശാസ്ത്രജ്ഞന്മാ‍ര്‍ നടത്തിയ ഗവേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും അടിസ്ഥാനമാക്കിയുള്ള സയന്‍സിനെ അല്പജ്ഞാനമോ കപടജ്ഞാനമോ വച്ചു നിരാകരിച്ചു കൊണ്ടുള്ള കമന്റ്റ്സ് വായിക്കുമ്പോള്‍ അതില്‍ അഹങ്കാരവും നന്ദികേടും പ്രതിഫലിക്കുന്നില്ലേ എന്നൊരു സംശയം.ഇങ്ങനെയുള്ളവര്‍ തങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെന്തു മാരകരോഗം ബാധിച്ചാലും മോഡേണ്‍ മെഡിസിന്‍ ഡോക്റ്ററെ സമീപിക്കരുത്.തങ്ങളുടെ മക്കളെ പത്താം തരം വരെയോ അതു കഴിഞ്ഞോ ബയോളജി പഠിക്കാന്‍ അനുവദിക്കരുത് ( അവര്‍ ത്രിദോഷങ്ങളെ പറ്റി പഠിക്കട്ടെ).എല്ലാ രംഗത്തും വാണിജ്യവല്‍ക്കരണം ക്രൂരമായി രംഗപ്രവേശം ചെയ്യുന്നതിനാല്‍ കരുതലും വിവെചനബുദ്ധിയും ഉള്ള ഉപയോക്താവായിരിക്കണം രോഗി.അതു അനുമാനങ്ങളെ ആധാരമാക്കിയുള്ള കപട ശാസ്ത്ര ശാഖകളുടെ വളര്‍ച്ചയ്ക്കു വഴിവെയ്ക്കലാവരുത്.
NB: ഞാനീ ടൈപ്പ് ചെയ്യുന്ന കമ്പുട്ടറും ബന്ധപ്പെട്ട സാങ്കേതികവിദ്യകളും ആയുര്‍വേദക്കാരുടെയും ജ്യൊതിഷികളുടെയും ലോകത്തുളളവര്‍ക്കു ഒരു കൌതുകമാണോ എന്നറിയില്ല.5000 വര്‍ഷം മുന്‍പുള്ള മനുഷ്യന്‍ തന്നെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയും കൂടുതല്‍ കൂടുതല്‍ അറിയാന്‍ ദാഹിച്ചതിന്റ്റെ ഫലമായുണ്ടായതാണിത്.

rajesh said...

ഒരു ഡോക്ടറും മനപ്പൂര്‍വം രോഗിക്ക്‌ മരുന്ന് മാറിക്കൊടുക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അതുപോലെ തന്നെ "രോഗി തറപറ്റുന്നതു വരെയാണ്‌ ചികില്‍സ" എന്നു പറയുന്നതിനോടും എനിക്ക്‌ യോജിക്കാന്‍ പറ്റുന്നില്ല. മറ്റുള്ള വര്‍ഗങ്ങള്‍ക്കിടയില്‍ എന്ന പോലെ ഡോക്ടര്‍മാര്‍ക്കിടയിലും "ചീഞ്ഞ മുട്ടകള്‍" കാണാതിരിക്കില്ല. മനുഷ്യരുടെ ജീവന്‍ വച്ചുള്ള കളിയാവുമ്പോള്‍ പലപ്പോഴും വിചാരിച്ച പോലെ മരുന്നിനു ഗുണമില്ലാതെ വരുകയോ,വിചാരിച്ചതിനെക്കാള്‍ ദോഷമുണ്ടാവുകയോ ചെയ്തുകൂട എന്നില്ല. മറ്റുള്ള വിഭാഗങ്ങള്‍ക്ക്‌ "ഇനി രക്ഷയില്ല. അലോപ്പതിയില്‍ കൊണ്ടുപോയി നോക്കു " എന്നു പറയാം;അലോപ്പതിക്കാര്‍ എവിടെ കൊണ്ടുപോകാന്‍ പറയും? അപ്പോഴാണ്‌" പരിഭവം" പലര്‍ക്കും വരുന്നത്‌--പലപ്പ്പ്പോഴും കുറ്റബോധം (നേരത്തെ അലോപ്പതിയില്‍ കൊണ്ടുപോകണമായിരുന്നോ എന്നുള്ള കുറ്റബോധം) ആണ്‌ അക്രമാസക്തമാകാനുള്ള ഒരു കാരണം.

ഇപ്പ്പ്പോള്‍ പലപ്പ്പ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്‌ ,ചെറിയ ആശുപത്രികളില്‍ കൊണ്ടുപോയാലുടന്‍ തന്നെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോകാന്‍ പറഞ്ഞു പക്ഷെ അവിടെ എത്തിയപ്പ്പ്പോഴെക്കും രോഗി മരിച്ചു പോയി എന്ന്. ഇത്‌ ആശുപത്രി അടിച്ചുപൊളിക്കുന്ന "സംസ്കാരത്തിന്റെ" ഒരു ഇഫെക്റ്റ്‌ ആണ്‌. എന്റെ ഒരു സുഹൃത്തിനു പറ്റിയത്‌ കേള്‍ക്കുമ്പോള്‍ മനസ്സിലാകും. MBBS കഴിഞ്ഞ്‌ നാടിനെ സേവിക്കാനും പൈസ ഉണ്ടാക്കാനും ആയി അദ്ദേഹം ഒരു ചെറിയ ക്ലിനിക്‌ തുടങ്ങി. സാമാന്യം വിവരമുള്ളവനായതു കൊണ്ട്‌ പെട്ടെന്ന് തന്നെ പേരെടുത്തു. അത്യാസന്ന രോഗികളെപ്പോലും റെഫെര്‍ ചെയ്യുന്നതിനു മുന്‍പ്‌ ഡ്രിപ്‌ ഇടുകയും, വേദനക്കുള്ള മരുന്ന് കൊടുക്കുകയും മറ്റും ചെയ്ത്‌ stable ആക്കിയിട്ട്‌ വിടുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നതു കൊണ്ട്‌ പല രോഗികളും മെഡിക്കല്‍ കോളെജില്‍ എത്തി രക്ഷപ്പെടുമായിരുന്നു. ഒരിക്കല്‍ പല വിധത്തിലുള്ള ചികില്‍സ (മന്ത്രവാദം,ആയുര്‍വേദം) കഴിഞ്ഞ്‌ ആസന്നമരണയായ ഒരു രോഗിയെ അവിടെ കൊണ്ടുവന്നു. ഇദ്ദേഹം ഒരു ഡ്രിപ്‌ ഇടുകയും രോഗി മരിക്കുകയും ഏതാണ്ട്‌ ഒരുമിച്ചായിരുന്നു. പിന്നെ നടന്നത്‌ എന്താണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ആ നല്ല മനുഷ്യന്‍ ഇപ്പ്പ്പോഴും അതേ ക്ലിനിക്‌ തന്നെ നടത്തുന്നുണ്ട്‌, പക്ഷെ ഇപ്പ്പ്പോള്‍ ജലദോഷവും പനിയും അല്ലാതെ ഒന്നും ചികില്‍സിക്കാറില്ല. പണ്ട്‌ റോഡപകടങ്ങളില്‍ പെട്ട്‌ വരുന്നവരെ പ്രധമ ശുശ്രൂഷ നല്‍കി, ഒരു ഡ്രിപ്പും ഇട്ട്‌ രക്ഷിച്ച്‌ വലിയ ആശുപത്രികളില്‍ എത്തുന്ന വരെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചിരുന്ന അദ്ദേഹം ഇപ്പ്പ്പോള്‍ ഗേറ്റിന്റെ അടുത്തു വച്ചുതന്നെ രോഗികളെ പറഞ്ഞയക്കുന്ന ഒരുവനായി മാറി. ആര്‍ക്ക്‌ നഷ്ടം ? നമുക്കു തന്നെ.

പരിഭവിക്കരുതെന്നു ഞാന്‍ പറയുന്നില്ല എന്റെ സുഹൃത്തേ. defensive medicine (ഡോക്റ്ററുടെ തടി കേടാവാതെയുള്ള ചികില്‍സ - അതായത്‌ പെട്ടെന്നു തന്നെ റെഫെര്‍ ചെയ്യുന്ന സ്വഭാവം) നമ്മുടെ നാട്ടില്‍ വരാന്‍ ഒരു പ്രധാന കാരണം ഇതു തന്നെ ആണ്‌. എന്തെങ്കിലും പ്രശനം വന്നാല്‍ ആ ഡോക്റ്ററോട്‌ അസൂയയോ കള്ള സര്‍ടിഫികറ്റ്‌ കൊടുക്കാത്തതിന്റെ ദേഷ്യമോ ഉള്ള എല്ലാവരും കൂടിച്ചേര്‍ന്ന് (രോഗിയുടെ ആള്‍ക്കാര്‍ പലപ്പോഴും കാണാറില്ല) നിയമം കയ്യിലെടുക്കും. ആശുപത്രി അടിച്ചു പൊളിക്കും, ജീവനക്കാരെ കയ്യേറ്റം ചെയ്യും (ഈയിടെ ചെറുപ്പക്കാരിയായ നഴ്സിന്റെ യൂണിഫോം വലിച്ചു കീറിയ സംഭവങ്ങള്‍ വരെ നടന്ന നാടാണിത്‌). കുറ്റം നടന്നോ ആരെ ശിക്ഷിക്കണം എന്നൊക്കെ തീരുമാനിക്കാനല്ലെ ഇവിടെ പോലീസും കോടതിയും ഒക്കെ. അതിനു ജനം ഇറങ്ങണ്ട കാര്യമുണ്ടോ ?

മുഹമ്മദ് തുണ്ടി said...

ഒന്നിനേയും തള്ളാതെ എല്ലാം ഉള്‍ക്കൊള്ളുന്നതല്ലേ ശരി.എല്ലാത്തിനും കാണില്ലേ നന്മയുടേയും തിന്മയുടേയും രണ്ടു വശങ്ങള്‍....?

nidheesh said...

Hai friends ,

This is found to b an interesting discussion and I would like to express my views in this topic. At first please stop the faculty spirit based arguiments.Ayurveda was in its glory in ancient India as one of our friend already discussed susrutha was a master surgeon of that era who designed 128 surgical tools.Till now modern medicine has got about half of that. More over our ancient saints where dare to think about cloning (as mentioned regarding the birth of Kouravas.) But after that there was a black period in ayurveda mainly due to the attitude of Indians regarding knowledge,heardwork and dedication….On the other side of the world the modern medicine was growing based on the Hypocratian concepts and nourished by people who believes only their eyes and of course with the support and aid of various governments. Modern medicine is trying to gaining things while we are losing our heritage. And people who know things partially hesitate to convey it to the next generation as a part of their ignorance. Our ancient gurus who know much more were teaching things with dedication to their disciples.

I think the topic of discussion is regarding the unhealthy trends in the field of health. The WHO definition for health is a state of social, mental and physical wellbeing of a person. an ill feeling in the social/mental aspects may leads to the physical illness of a person. So when discussing this issue we must discuss the social as well as the mental make up of the person, family and society.

By UNHEALTHY TRENDS(anarogya pravavnathakal) All people wants to point out the bribes and malpraxis of the doctors evenif they are receiving bribes and giving it to the village office ,collectorate,ministeres a, police and every where they want to go and deal in daytoday activities. So here the discussion is about a social pathology in broader sence,and motivation behind this is of course the natural human selfishness. Poor doctors are doing it in their profession as they cant get some additional money from village office/collectorate.

Would like to highlights some patient factors: Any thing against nature in checked by the power of nature. The evolution was based on the selection of nature. When man adopt an unnatural habit/habitat the it results in the disease process, nowadays people are taking a lot of fried food fat and every thing visible in his surroundings in the day time and at bed they are taking cholesterol lowering agents! They are destroying the natural habitats for the existence of echo systems and conducting protest against doctors and health minister for the occurrence of chikun-gunia/dengue. In my child hood almost all rains where accompanied by the frog’s marriage but I think all these frogs are observing celibacy nowadays…..Ummanchandy is observing nirahara tomorrow for chikunguniya .I advice all of keralite to do that. It is prolongs the their as well as some chickens life for one more day.

Nature has got its own way to control things, in 18th century it was the smallpox and plage,19th century it was the syphilis,and20th it is the HIV as u are seeing it, along with some natural calamities, we are fighting against the nature spending everything in modern labs to find out drugs for hiv like that…….Friends stop these unnecessary arguments and do ur worke,lead a natural life,let the nature to select you!

There was a verbal fight B/w ayurveda /alopathy/homeo I think it is the believe that make miracles. All systems are right, you must believe it. As Indians proved the existence of ayurveda by the existence of our society for centuries. no other community have a heritage like ours.. Only thing is that one must be sincere in his belief.

സൂരജ് said...

ഒരു ടോര്‍ച്ചു കേടായാല്‍ നാമെന്തൊക്കെ ചെയ്യും ? ബാറ്ററിയൂരി വീണ്ടും കത്തിച്ചു നോക്കും; ബള്‍ബു മാറ്റി നോക്കും; സര്‍ക്യൂട്ടില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് നോക്കും. ഇതാണ് ആധുനിക ശാസ്ത്രത്തിന്റെ പച്ചയായ റിഡക്ഷനിസം. ഈ രീതിശാസ്ത്രം ഉപയോഗിച്ചു തന്നെയാണു നാം ഉപ്പിന്റെ അണുഘടന മുതല്‍ പ്രപഞ്ച പശ്ചാത്തല റേഡിയേഷന്‍ വരെ കണ്ടെത്തിയത്.

ഈ രീതി ശാസ്ത്രത്തില്‍ വ്യക്തിഗതമായ അനുഭവങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വളരെ താഴെയേയുള്ളൂ സ്ഥാനം...ഉദാഹരണത്തിന് ഇന്‍ഫക്ഷനുകളുടെ കാരണം അണുക്കളാണ് എന്നതാണു നിങ്ങളുടെ ഉപപത്തി(hypothesis)യെന്നിരിക്കട്ടെ. ഇതു തെളിയിക്കണമെങ്കില്‍ നിങ്ങള്‍ അണുക്കള്‍ എന്താണെന്നു കാണിക്കണം. ഇന്‍ഫക്ഷന്‍ വന്ന രോഗികളില്‍ അവയുടെ സാന്നിധ്യം തെളിയിക്കണം. രോഗാവസ്ഥയുണ്ടാക്കനുള്ള അവയുടെ കഴിവു തെളിയിക്കണം.രോഗിയുടെ ശരീരത്തില്‍ നിന്നും അവയെ എടുത്ത് വളര്‍ത്താന്‍ കഴിയണം. ആ അണുക്കളെ ആരോഗ്യമുള്ള മറ്റൊറാളില്‍ കുത്തിവച്ചാല്‍ ആദ്യത്തേ രോഗിക്കുണ്ടായ പോലുള്ള ഇന്‍ഫക്ഷന്‍ അയാള്‍ക്കും വരണം.

ഇത്രയുമായാല്‍ നമ്മുടെ മുന്നില്‍ ഒരു തിയറി രൂപപ്പെടുന്നു. ഇതിന്റെ പ്രത്യേകതയെന്താണ്? ലോകത്തിലെ ആര്‍ക്കു വേണമെങ്കിലും നാം കണ്ടെത്തിയ സത്യത്തെ കാട്ടിക്കൊടുക്കം. ലോകത്തെവിടെയും, ഏതു കണ്ടീഷനിലും ഈ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്ദേശിച്ച ഫലം കാണാം. ഈ രീതിയില്‍ വികസിപ്പിച്ചെടുക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ശാസ്ത്രം. അല്ലാതെ “ഞാന്‍“ ഇങ്ങനെ ചെയ്തപ്പോള്‍ അങ്ങനെയാണു റിസള്‍ട്ട് കിട്ടിയതെന്നോ “എന്റെ“ പേഷ്യന്റിന് ഈ മരുന്നു കൊടുത്തപ്പോള്‍ രോഗം കുറഞ്ഞു എന്നോ പറഞ്ഞുനടന്നാലോന്നും അതു ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണമോ തത്വമോ ഒന്നും ആവുന്നില്ല.

പരീക്ഷണത്തെളിവുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കാലക്രമത്തില്‍ ശാസ്ത്രം ഉരുത്തിരിച്ചെടുത്ത പല വഴികളുമുണ്ട്. അതില്‍ ഏറ്റവും ശക്തമായതാണു മെറ്റാ-അനാലിസിസ് (META ANALYSIS).

ഇന്നു ശാസ്ത്ര ലോകം ഒരു തത്വത്തെ ആധികാരികമായി അംഗീകരിക്കും മുന്‍പ് അതിലേക്ക് നയിച്ച തെളിവുകളെ നിശങ്കുശമായി പരിശോധനയ്ക്കു വിധേയമാക്കുന്നു. ഒരു വൈദ്യശാസ്ത്ര ഉദാഹരണം - ആസ്പിരിന്‍(aspirin) ആണോ ക്ലോപിഡോഗ്രെല്‍ (clopidogrel:ചുരുക്കിപറയുമ്പോള്‍ clogrel)എന്ന മരുന്നാണോ ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ രോഗികളില്‍ രക്തത്തെ കട്ടിപിടിക്കാതെ (മറ്റൊരു അറ്റാക്കുണ്ടാകതെ) ഇരിക്കാന്‍ കൂടുതല്‍ സഹായിക്കുക എന്ന് നാം പഠിക്കുകയാണെന്നിരിക്കട്ടെ. ഇതെ സംബന്ധിച്ചു ലോകത്തു നടന്ന പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നിഷ്കര്‍ഷമായി അപഗ്രഥിച്ച ശേഷമാണ് നാം മെറ്റാ-അനാലിസിസ് നടത്തുന്നത്. ഇരു ഭാഗത്തെയും - ക്ലോഗ്രെലിനെയും ആസ്പിരിനേയും വെവ്വേറെ അനുകൂലിക്കുന്ന പഠനങ്ങള്‍ അത്രയും എടുത്തു സ്റ്റാറ്റിസ്റ്റിക്കല്‍ അപഗ്രഥനം നടത്തി, ഏതു ഭാഗത്തെ ന്യായീകരിക്കുന്ന തെളിവുകളാനു കൂടുതലെന്ന് നോ‍ാക്കും. ഇതു തികച്ചും ഗണിതപരമായ ഒരു അപഗ്രഥനമായതിനാല്‍,പരീക്ഷണങ്ങള്‍ നടത്തിയ ശസ്ത്രജ്ഞന്മാരുടെ വ്യക്തിപരമായ ചായ്‌വുകള്‍ ഈ അന്തിമ വിധി നിര്‍ണയത്തില്‍ പ്രതിഫലിക്കാറില്ല. നമ്മുടെ ഉദാഹരണാത്തിന്റെ കാര്യം നോക്കിയാല്‍ കുറേ പരീക്ഷണങ്ങള്‍ ആസ്പിരിനെ അനുകൂലിക്കുമ്പോള്‍ കുറേയെണ്ണം ക്ലോഗ്രെലിനെ അനുകൂലിക്കുന്നു. മെറ്റാ അനലിസിസ് വരുമ്പോള്‍ ഈ പരീക്ഷണണ്‍ഗളില്‍ ഏതൊക്കെയാണു ശാസ്ത്രീയമായ നിഷ്കര്‍ഷയോടെ ചെയ്തിരിക്കുന്നതു, ഏതൊക്കെയാണു തത്വദീക്ഷയില്ലാതെ എതെങ്കിലുമോരു മരുന്നിനെ സപ്പോര്‍ട്ടുചെയ്ത് നടത്തിയിരിക്കുന്നത് എന്നൊക്കെ വ്യക്തമാവും

ഇത്രയും എഴുതിയതു, ഈ രീതിയിലാണ് ആധുനിക വൈദ്യശാസ്ത്രം അതിന്റെ കണ്ടുപിടിത്തങ്ങളെ അപഗ്രഥിക്കുകയും പുതിയ തത്വങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്നതെന്നു വ്യക്തമാക്കാനാണ്.
യഥാര്‍ത്ഥ ശാസ്ത്രത്തില്‍ വ്യക്തിഗതമായ നിരീക്ഷണങ്ങള്‍ക്കൊന്നിനും സ്ഥാനമില്ല - ഒരു മെറ്റാ അനാലിസിസിനു അതു വിധേയമായി അഗ്നിശുദ്ധി തെളിയിക്കാത്തിടത്തോളം

അതുകൊണ്ടുതന്നെ ഹോമിയോയിലെയും ആയുര്‍വേദത്തിലെയും വ്യക്തിഗത മരുന്നു കുറിപ്പു രീതിയും അവയുടെ ശരീരശാസ്ത്ര-വിശദീകരണവുമൊന്നും ആധുനിക ശാസ്ത്രത്തിനു നിരക്കുന്നതല്ല.

കൂടുതല്‍ വിശദീകരണം ജോസഫ് മാഷിന്റെ “ഹോമിയോപ്പതി-വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌“ എന്ന പോസ്റ്റില്‍ ഒരു കമന്റായി ഇട്ടിട്ടുണ്ട്. ലിങ്ക് ഇതാണ്: http://kurinjionline.blogspot.com/2007/07/blog-post_09.html

മലയാളി said...

1,2,3,0 ഇതിലേതാണു ചെറുതെന്നു ചോദിച്ചാല്‍ 0 എന്നു പറയുന്നവരോടു, 0 എന്നാല്‍ ഒന്നുമില്ലാത്തതാണെന്നും ചെറുതല്ലാ ചെറുതെന്നു പറയണമെങ്കില് എന്തെങ്കിലും വേണമെന്നു പറയുന്നതരം വികല ചിന്തയുണ്ടെങ്കിലും എനിക്ക് ഇവിടെ ഒരഭിപ്രായം പറയണമെന്നു തോന്നി.
ശാസ്ത്രം എന്നത് നിരന്തരം വികസിക്കുന്ന അറിവിന്റെ പ്രക്രിയയാണന്നു എല്ലാവരും അംഗീകരിക്കുന്നാണ്. ഒക്സിജന് കണ്ടുപിടിച്ച ശേഷമല്ലല്ലോ മനുഷ്യന്‍ ശ്വസിക്കാന്‍ തുടങ്ങിയതു അതായതു ശാസ്ത്രം ഇതുവരെ മനസ്സിലാക്കാത്ത അറിവുകള്‍ എല്ലാ മേഖലയിലുമുണ്ട്. അതേപോലെ ആധുനീക ശാസ്ത്ര ചികിത്സക്കു പിടികിട്ടാത്ത പലതും മറ്റു ചികിത്സാരീതികളില് കാണാം. എന്നല്ല ഉണ്ട് ലക്ഷണങ്ങള്‍ പലപ്പോഴും രോഗനിര്‍ണയത്തിനു ഉപയോഗിക്കാറുണ്ടാല്ലോ. ഉപയോഗിച്ചു ഫലം കണ്ട പലതും തന്നെയാണു വിവിധ ചികിത്സാ രീതികള്‍ അല്ലാത്തവയ്ക്കു നിലനില്പ് ഇല്ലായിരുന്നു. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ ഇത്ര നീണ്ടകാലം അവയ്ക്കു നിലനില്‍പ്പുണ്ടാകുമായിരുന്നില്ല.
മനുഷ്യ(ജീവ)ശരീരത്തിനു സ്വയമൊരു സുഖപ്പെടുത്തലുണ്ടന്നു നമുക്കറിയാം(മുറിവുണങ്ങുന്നതു ഉദാഹരണം) ആ ശക്തിയെ പ്രചോദിപ്പിക്കുന്ന പല വസ്തുക്കളും പ്രക്രിതിയില്‍ തന്നെ ലഭ്യമാണുതാനും അതിന്റെ സൂത്രം(ശാസ്ത്രം) അറിയാനല്ലേ ശ്രമിക്കേണ്ടത്.
ഈ ആള്‍ക്കു പോസ്റ്റില്ല (ലിങ്കില്‍ ക്ലിക്കു ചെയ്തു താങ്കളുടെ വിലപ്പെട്ട സമയം കളെയണ്ട)

KPSukumaran said...

ശരീരത്തിന് സ്വയമൊരു സുഖപ്പെടുത്തലുണ്ടെന്ന് പറയുന്നത് ജന്മനാ ഉള്ളതും പിന്നീട് ആര്‍ജ്ജിക്കുന്നതുമായ പ്രതിരോധശേഷി(ഇമ്മ്യൂണിറ്റി)യാണ് . ഇമ്മ്യൂണിറ്റി ശരീരം ആര്‍ജ്ജിച്ചുകൊണ്ടേയിരിക്കുന്നു . അങ്ങനെ സ്വയമായി ആര്‍ജ്ജിക്കാന്‍ കഴിയാത്ത രോഗാണുക്കള്‍ക്കെതിരെ വാക്സിന്‍ നല്‍കി ഇമ്മ്യൂണിറ്റി ഉണ്ടാക്കുക എന്ന രീതിയാണ് ഉള്ളത് . അതല്ലാതെ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിയില്‍ മറ്റ് വസ്തുക്കളോ സൂത്രങ്ങളോ ഇല്ല .

അനില്‍@ബ്ലോഗ് said...

ആഴത്തില്‍ അറിവില്ലാത്ത വിഷയത്തെക്കുറിച്ചു ഇത്ര ആധികാരികമായി സംസാര്‍ക്കുന്നതു താങ്കള്‍ക്കു ഭൂഷണമല്ല മാഷേ.
1)അലോപ്പതിയെന്നാല്‍ പ്രതിമരുന്നു ഉപയൊഗിക്കുന്ന രീതിയാണു. പനിക്കു പനിക്കെതിരെയുള്ള മരുന്നു, ബക്റ്റീര്യക്കു ബാക്റ്റീരിയക്കെതിരെ മരുന്നു അങ്ങിനെ.ആ പ്രയോഗത്തില്‍ എന്താണു തെറ്റു?
2) ജെര്‍മനിയില്‍ ഹോമിയൊ ഉണ്ടൊ എന്നു അറിയില്ലെങ്കില്‍ അതു പരാമറ്ശിക്കരുതു. ജെര്‍മനിയില്‍ ഹൊമിയൊ ഇപ്പൊഴും ഉപയൊഗിക്കുകയും പടിപ്പിക്കുകയും ചെയ്യുന്നുണ്ടു.
ഹോമിയൊ മരുന്നുകള്‍(എല്ലാമില്ല) അമേരിക്കയില്‍ അംഗീക്രുതമാണെന്നും അറിയിക്കട്ടെ.
3)ആയുര്‍വേദത്തിനെ തള്ളിപ്പറയുന്ന ആരെങ്കിലും ശാസ്തലൊകത്തുണ്ടാവുമെന്നു കരുതാന്‍ വയ്യ. പന്ചം, ഭൂതം എന്നൊക്കെ കെട്ടു താങ്കള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തൊന്നുന്നു.
4)ഒരൊ സസ്യങ്ങളുടെയും നീര് ഓയില്‍, റെസിനുകള്‍ തുടങ്ങിയ നിരവധി ജൈവവസ്തുക്കള്‍ അടങ്ങിയതാണു.അവയെ ഔഷധ
സസ്യങ്ങള്‍‍ എന്നു വിശേഷിപ്പിക്കുന്നതു ഉപയോഗിച്ചു ബൊദ്ധ്യപ്പെട്ടശേഷമാണു.ആയുര്‍വേദം ഒരു ജീവന രീതിയാണു, കെവലം ഒരു ചികിത്സാ രീതി മാത്രമല്ല.
5)അലോപ്പതിയുടെ തണലിലാണു മറ്റെല്ലാ വിഭാഗങ്ങളും നിലനില്‍ക്കുന്നതു എന്ന കണ്ടു പിടുത്തം നടത്തിയ ലോകത്തിലെ ആദ്യ വ്യക്തി എന്ന ബഹുമതി താങ്കള്‍ക്കയിരിക്കുമെന്നു പറയട്ടെ.

Baiju Elikkattoor said...

"..........അതല്ലാതെ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിയില്‍ മറ്റ് വസ്തുക്കളോ സൂത്രങ്ങളോ ഇല്ല."

വെറുതെ തര്‍ക്കത്തിന് വേണ്ടി എന്തും പറയാമോ? നമുക്കു ചുറ്റും കാണുന്ന സസ്യങ്ങള്‍ എല്ലാം തന്നെ ഒന്നലെങ്കില്‍ മറ്റൊരളവില്‍ മനുഷ്യന്റെ രോഗ പ്രധിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണന്നത് ഇന്നൊരു സാമാന്യമായ അറിവാണ്. ഒരു ഉദാഹരണം - ആരൃ വേപ്പിന് രോഗങ്ങളെ ചെറുക്കാനുള്ള ശേഷി വളരെ വലുതാണെന്നു ആധുനിക ശ്ത്രം മനസ്സിലാക്കിയിട്ടുള്ള കരിയമാണ്. ഇതിന്റെ അടിസ്ഥനതിലാണു അമേരിക്കന്‍ കുത്തക കമ്പനികള്‍ വേപ്പിന്റെ patent സമ്പാതിച്ചതു്. അതുപോലെ തന്നെ മഞ്ഞളിന്‍െറ കരിയവും. പല അലോപ്പതി മരുന്നുകളിലും അടങ്ങിയിരിക്കുന്നത് ചെടികളില്‍ നിന്നുള്ള extract കുള്‍ ആണ്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

ബൈജുവിന് കാര്യം പിടി കിട്ടുന്നില്ല . ആര്യവേപ്പോ മഞ്ഞളോ ഒന്നുമല്ല പ്രശ്നം . ആയുര്‍വേദം വെറും അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ ,മാങ്ങക്ക് മാവിന്മേല്‍ കല്ലെറിയുന്ന പോലുള്ള ഒരു സംഭവമാണ് . കുറെ പച്ചിലയോ കായ്കനികളോ കിഴങ്ങോ വേരോ കാച്ചിയോ കുറുക്കിയോ ഒക്കെ സേവിക്കുക . അന്ന് അതേ കഴിയുമായിരുന്നുള്ളൂ . ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങള്‍ക്കുള്ള വഴി തുറന്നിരുന്നില്ല . കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ ഇത്രയും കണ്ടുപിടുത്തങ്ങള്‍ ജീവശാസ്ത്രരംഗത്തും വൈദ്യരംഗത്തും ഉണ്ടായിട്ടുണ്ട് . ശാസ്ത്രീയമായി ആര് എവിടെ വെച്ച് പരീക്ഷണങ്ങള്‍ നടത്തിയാലും ആധുനികവൈദ്യശാസ്ത്രത്തിലേ എത്തുകയുള്ളു . പ്രകൃതിയിലുള്ള പദാര്‍ത്ഥങ്ങള്‍ തന്നെയാണ് ഭക്ഷണത്തിനും മരുന്നിനും ഒക്കെ ഉപയോഗിക്കുന്നത് . രോഗനിര്‍ണ്ണയരീതിയാണ് പ്രശ്നം . ഇന്ന് ശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ശാസ്ത്രീയധാരണകളുണ്ട് . ആയുര്‍വേദക്കാരന്റെ അയ്യായിരം കൊല്ലം പഴക്കമുള ത്രിദോഷസിദ്ധാന്തം ഇന്ന് ആവശ്യമില്ല . ഹാണിമാന്റെ പിരാന്തന്‍ തീയറിയും വേണ്ട . പിന്നെ ഞങ്ങള്‍ക്കത് മതി എന്നാണെങ്കില്‍ ബൈജുവിന്റെ സൌകര്യം . പെന്തക്കോസ്തുകാരന് പ്രാര്‍ത്ഥനയും ധ്യാനവും കൊണ്ട് സര്‍വ്വരോഗവും മാറുന്നുണ്ട് . അവര്‍ക്ക് ഇപ്പറഞ്ഞ ആയുര്‍വേദ-സിദ്ധ-യുനാനി-ഹോമിയോ ഒന്നും വേണ്ട .

MKERALAM said...

മാഷെ ഇത് വളരെ ഇന്‍സെന്‍സിറ്റീവ് ആയ ഒരു വാചകമാണല്ലോ

‘ആയുര്‍വേദക്കാരന്റെ അയ്യായിരം കൊല്ലം പഴക്കമുള ത്രിദോഷസിദ്ധാന്തം ഇന്ന് ആവശ്യമില്ല .‘

ആര്‍ക്ക് ആവശ്യമില്ല എന്നാണ്‍് മാഷിന് ആവശ്യമില്ല എന്നാണെങ്കില്‍ സമ്മതിച്ചു.

മനുഷ്യജീവിതം ഇന്നൊ ഇന്നലെയോ ഒന്നും തുടങ്ങിയതല്ല. അതു തുടങ്ങിയ കാലം തൊട്ട്, മനുഷ്യജീവിതത്തില്‍ പലതരാ‍ത്തിലുള്ള് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലതൊക്കെ ആരോഗ്യപരമായിരൂന്നു.അവകള്‍ക്ക് അതാതു കാലത്തു ജീവിച്ചിരുന്നവര്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താന്‍ ശ്രമിച്ഛിട്ടുണ്ട് എന്നുള്ളതില്‍ എന്റെ പാരമ്പര്യത്തേക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്.

പിന്നെ അതൊന്നും ഒം ക്രിം ക്രും എന്നു മാത്രം പറയാനറിയവുന്ന ഒരു റിച്വലിസ്റ്റിക് ഇന്ത്യന്‍ മത സംസ്കാരത്തിന്റെ പ്രോഡക്ക്റ്റ് അല്ല എന്നും പ്രത്യേകം പറയട്ടെ.

കഴിഞ്ഞ രണ്ടൂ മൂന്നു നൂറ്റാണ്ടിലെ വികസനത്തെ മാത്രമേ ശാസ്ത്രം എന്നു പറയുകയുള്ളു എന്നു പറയുന്നത് ശാസ്ത്രത്തെ അങ്ങനെ വിര്‍വചിക്കുന്നതുകോണ്ടാണ്‍്.

അറിവിന്റെ അല്ലാ ശാഖകളേയും റിഗറസ് പ്രൂഫിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നതു മാത്രമേ ആധുനിക ശാസ്ത്രം അംഗീകരിക്കു എന്നു തീരുമാനമായതിന്റെ പേരില്‍. അതിന്റെ പിന്നില്‍ ചരിത്ര, രാഷ്ട്ര്രിയ, സാംസ്കാരികമായ അനേകം കാരണങ്ങള്‍ ഉണ്ട്. പക്ഷെ അതല്ലല്ലോ ഇവിടുത്തെ വിഷയം അതുകൊണ്ട് അതിനേക്കുറിച്ചു പറയുന്നില്ല.

മാഷിപ്പോള്‍ കമ്പ്യുട്ടര്‍ ഉപയോഗിക്കുന്നു.ആധുകിന ശാസ്ത്രത്തിന്റെ ഒരൊന്നാം ക്ലാസു പ്രോഡക്റ്റ്. എന്നാല്‍ കഴിഞ്ഞ തലമുറയീലുള്ളവര്‍ ‍ കമ്പൂട്ടര്‍ ഉപയോഗിച്ചിരുന്നില്ല. മാഷിന്റെ നിഗമനമനുസരിച്ച അവര്‍ ശാസ്ത്രീയമായി ചിന്തിച്ചിരുന്നില്ല എന്നുപറയാം.

എന്നാല്‍ ശാസ്ത്രിയത ഒരോ കാലഘട്ടത്തിലും വിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അത് അതാതു കാലഘട്ടത്തില്‍ ഉണ്ടായിരുന്ന റിസോഴ്സുകളെ ആശ്രയിച്ചാണ്‍് എന്നു മാത്രം.

സൂരജ്

സൂരജ് പറഞ്ഞതനുസരിച്ച്,‘യഥാര്‍ത്ഥ ശാസ്ത്രത്തില്‍ വ്യക്തിഗതമായ നിരീക്ഷണങ്ങള്‍ക്കൊന്നിനും സ്ഥാനമില്ല - ഒരു മെറ്റാ അനാലിസിസിനു അതു വിധേയമായി അഗ്നിശുദ്ധി തെളിയിക്കാത്തിടത്തോളം‘

താഴെപ്പറയുന്ന ലിങ്കുകള്‍ ഒന്നു ശ്രദ്ധിക്കുമല്ലോ.

http://www.bmj.com/archive/7124/7124ed2.htm
http://www.bmj.com/archive/7126/7126ed8.htm

മെറ്റാ അനാലിസിസ്ന്റെ പോരായ്മ്കള്‍ വ്യക്തമാക്കുന്നവയാണ്‍്.

‘Bias can be introduced in many ways into the process of locating and selecting studies for inclusion in meta-analysis
Studies with significant results are more likely to get published than studies without significant results, leading to publication bias
Among published studies, those with significant results are more likely to get published in English, more likely to be cited, and more likely to be published repeatedly, leading to English language bias, citation bias, and multiple publication bias
In less developed countries, studies with significant results may be more likely to get published in a journal indexed in a literature database, which can introduce database bias
Criteria for including studies in a meta-analysis may be influenced by knowledge of the results of the set of potential studies, leading to inclusion bias
The likely presence or absence of bias should be routinely examined in sensitivity analyses and funnel plots‘


ചുരുക്കത്തില്‍ മെറ്റാ അനാലിസിസിനു അഗ്നിശുദ്ധി വരുത്തുന്നതില്‍ 100 % വിജയിക്കുന്നില്ല എന്ന്.

ഇതെഴുതുമ്പോള്‍ സൌത്താഫ്രിക്കയില്‍ ഞാന്‍ കണ്ടു കൊണ്ടീരിക്കുന്നു ഒരു ടോക്ക് ഷോ. അതില്‍ ചര്‍ച്ചക്കു വന്ന ഒരു വിവരം;ഒരമേരിക്കന്‍ മെഡിക്കല്‍ മാഗസില്‍ അനുസരിച്ച് multi vitamins increases the chance of one's death by 60%. അതിനു മറുപടിയായി ഒരു ഡോക്റ്റര്‍ പറഞ്ഞത്, പ്രോബ്ലം മെറ്റാ അനാലിസിസിന്റേതാണ് എന്ന്. it compares the reserach results of the sick people with that of the healthy.

ഇതയുമെല്ലാം തികവുറ്റ റിസോഴ്സസ് ഇന്നുണ്ടായിട്ടും ഇതാണ്‍് അവസ്ഥ.

സൂരജ് :: suraj said...

പ്രിയ മാവേലികേരളം,

സുകുമാഷിനുള്ളത് സുകുമാഷ് തന്നെ പറയട്ടെ, എന്നോട് ഇട്ട കമന്റിനു ഞാനും പറയാം:

മെറ്റാ അനാലിസിസ് എന്നത് ഒരു സർവ്വ-പ്രശ്ന-പരിഹാരമാണ് എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. റാൻഡമൈസ്ഡ് കണ്ട്രോൾഡ് ട്രയലുകളുടെ (RCT)ഫലങ്ങളെ ക്രോഡീകരിക്കുന്ന രീതിശാസ്ത്രത്തെയാണു മെറ്റാ അനാലിസിസ് എന്ന് വിളിക്കുന്നത്. പല കാലങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്ഥ ഗ്രൂപ്പുകളിൽ നടക്കുന്ന RCT കളുടെ ഫലം വിശകലനം ചെയ്യുമ്പോൾ മെറ്റാ അനാലിസിസുകൾക്ക് ചെറുതെങ്കിലും തെറ്റാനുള്ള സാധ്യതയുണ്ട്. ശാസ്ത്രീയ ഇന്റർപ്രെട്ടേയ്ഷനുകൾ സത്യത്തിന്റെ 100%വും അനാവരണം ചെയ്യുമെന്ന് ഒരു ശാസ്ത്രജ്ഞനും അവകാശപ്പെടുകയില്ല. RCTയ്ക്കും അവയുടെ അപഗ്രഥനമായ മെറ്റാ അനാലിസിസുകൾക്കും ഉണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാനും പഠനങ്ങൾ ലോകത്ത് ആയിരക്കണക്കിനു നടക്കുന്നുണ്ട്. അങ്ങനെ systematize ചെയ്യപ്പെട്ട സാങ്കേതികത മെഡിസിനിൽ മാത്രമല്ല സാമ്പത്തികശാസ്ത്രവും പരസ്യവിപണിയൂം മുതൽ വ കിട യന്ത്ര സാമഗ്രി നിർമ്മാണമേഖലകളിൽ വരെ വ്യാപകമായി ഉപയോഗിച്ചും വരുന്നു.
മെറ്റാ അനാലിസിസ് തെറ്റിയാൽ ആ സാങ്കേതികതയ്ക്കുള്ളിൽ നിന്നു തന്നെ ആ തെറ്റ് മനസിലാക്കാൻ പറ്റുകയും ചെയ്യും എന്നതുകൊണ്ടാണ് മാഡത്തിനു ഈ ബി.എം.ജെ ലേഖനങ്ങളും പിന്നെ ആ മൾട്ടീവൈറ്റമിൻ ട്രയലും ക്വോട്ട് ചെയ്യാനായതു തന്നെ എന്ന് മറക്കരുത്. (ആ മൾട്ടി വൈറ്റമിൻ കഥ റീഡേഴ്സ് ഡൈജസ്റ്റിൽ 2008 ജനുവരിയിലോ മറ്റോ വന്നതാണ്. അതിന്റെ തെറ്റുകൾ സഹിതം വിവരിച്ചുകൊണ്ട്.)ആധുനിക ശാസ്ത്രം അതിന്റെ തന്നെ തെറ്റുകളെ കണ്ടെത്താനും അനലൈസ് ചെയ്യാനും ഒരു സെല്ഫ് ക്രിട്ടിസിസത്തിന്റെ രീതി വളർത്തിയെടുത്തിരിക്കുന്നത് കൊണ്ടാണത്. ഒരു എറർ ഒഫ് മെഷർമെന്റിനുള്ള സാധ്യത എപ്പോഴും തുറന്നു വയ്ക്കുന്നതും ആ എറർ എത്ര ശതമാനം വരെയാകാം എന്നു ഓരോ പഠനത്തിനും സ്റ്റാറ്റിസ്റ്റിക്കൽ രീതിയിൽ നിശ്ചയിക്കുന്നതും അതുകൊണ്ടാണ്.
ഇതിനെ കുറിച്ചും എവിഡൻസ് ബേയ്സ്ഡ് മെഡിസിനെ കുറിച്ചും കൂടുതൽ ഇവിടെ ഈയുള്ളവൻ പണ്ട് എഴുതിയിട്ടുണ്ട്.

മെറ്റാ അനാലിസിസിന്റെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നവർ പോലും RCT ഇല്ലാതെ ഒരു മരുന്ന് അലോപ്പതി എന്നു വിളിക്കപ്പെടുന്ന ആധുനിക വൈദ്യത്തിൽ ഇറക്കാൻ ധൈര്യപ്പെടില്ല. കാരണം തെറ്റുകൾ ഏറ്റവും കുറച്ചുമാത്രം വരാൻ സാധ്യതയുള്ള പഠനരീതിയാണതെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്. അതൊക്കെക്കൊണ്ടുതന്നെയാണ് മാവേലികേരളം ഉദ്ധരിച്ച ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അടക്കം ശാസ്ത്ര ജേണലുകൾ എല്ലാം തന്നെ അവയുടെ 3/4 പേജുകളും ഇത്തരം പഠനങ്ങൾക്കാണു മാറ്റിവയ്ക്കുന്നതും . എന്നാൽ ആയുർവേദ മരുന്ന് മാർക്കറ്റിലിറക്കുന്നത് എന്ത് ശാസ്ത്ര രീതി ഉപയോഗിച്ചാണെന്ന് ഒന്നന്വേഷിച്ചു നോക്കൂ. അപോളറിയാം സംഗതിയുടെ കിടപ്പ്.

ആയുർവേദത്തെ പറ്റി എനിക്കുള്ള പരാതി 2 ആണ് :

1. ആയുർവേദത്തിന്റെ ഫിസിയോളജിയും ശരീരശാസ്ത്രവും ആധുനിക കണ്ടെത്തലുമായി ഒത്തുപ്പോകുന്നില്ല നല്ലൊരു പങ്ക് വസ്തുതകളുടെ കാര്യത്തിലും. ഒരുകാലത്ത് മികച്ച ശാസ്ത്ര ശാഖയായി ആരംഭിച്ച വൈദ്യരീതി പിന്നീട് കെട്ടിക്കിടക്കുന്ന വെള്ളമായി മാറുന്ന കാഴ്ചയാണു ചരിത്രത്തിലും അവയുടെ ടെക്സ്റ്റുകളിലും കാണുന്നത്. വാതം പിത്തം കഫം ആകാശം വായു എന്നൊക്കെയുള്ള പദങ്ങൾക്ക് ഓരോരുത്തരും ഓരോനു പോലെ വ്യാഖ്യാനങ്ങൾ നൽകുന്നു. ഇതൊക്കെ ശാസ്ത്രാടിസ്ഥാനത്തിൽ എന്താണെന്ന് വിശദീകരിക്കപ്പെടണം.
2. RCTകളും ക്രിട്ടിക്കൽ അപ്രൈസലുകളും അവയുടെ മെറ്റാ അനാലിസിസുകളും വഴി ആയുർവേദ ചികിത്സാ രീതികളുടെ ശാസ്ത്രീയത ഉറപ്പിക്കണം. ചികിത്സാ രീതി എന്നുപറയുമ്പോൾ മരുന്നു പ്രയോഗം, സൂതികാ കർമ്മം , വിഷചികിത്സ, ശല്യതന്ത്രം തുടങ്ങി ഉഴിച്ചിലും പിഴിച്ചിലും വരെയുള്ള സകല സംഗതികളും. നിമിത്തശാസ്ത്രം, ദുതലക്ഷണം തുടങ്ങിയ അന്ധവിശ്വാസ ജഡിലമായ എത്രയോ അസംബന്ധങ്ങൾ കൂടി ഉൾപ്പെടുന്നതാണീ വൈദ്യരീതി.
ഡോ: പണിക്കർ (ഇന്ത്യാഹെറിറ്റേജ്) എഴുതിയ ലേഖനത്തെ ഈയുള്ളവൻ ആധുനിക ശാസ്ത്ര കാഴ്ചപ്പാടിൽ വിശകലനം ചെയ്തത് ഇവിടെ വായിക്കാം.

സൂരജ് :: suraj said...

@ Anil ji,

“ആഴത്തില്‍ അറിവില്ലാത്ത വിഷയത്തെക്കുറിച്ചു ഇത്ര ആധികാരികമായി സംസാര്‍ക്കുന്നതു താങ്കള്‍ക്കു ഭൂഷണമല്ല മാഷേ.”

സുകുമാഷിന്റെ എല്ലാ വാദങ്ങളേയും ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല; എന്നാലും അനിൽ ജീ....

മേൽ ഉദ്ധരിച്ച താങ്കളുടെ വാചകം ചില്ലിട്ട് വയ്ക്കേണ്ടതാകുന്നു :)

വിശേഷിച്ചും മനുഷ്യശരീരത്തിന്റെ കാന്തികതയുടെയും വൈബ്രേഷന്റെയും ഒഴുകുന്ന വെള്ളത്തിന്റെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുടെയും ഒക്കെ പശ്ചാത്തലത്തിൽ !!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

അതെ മാവേലികേരളം , ആയുര്‍വേദക്കാരന്റെ അയ്യായിരം കൊല്ലം പഴക്കമുള്ള ത്രിദോഷസിദ്ധാന്തം ഇന്ന് ആവശ്യമില്ല എന്ന് പറഞ്ഞാല്‍ എനിക്ക് ആവശ്യമില്ല എന്ന് എടുക്കാം . കൂടാതെ പത്ത് പേരെ എന്റെ ഭാഗത്തേക്ക് കൊണ്ടുവാരാനും എനിക്ക് ഈ ബ്ലോഗിനെ ഉപയോഗപ്പെടുത്താം എന്നും അര്‍ത്ഥമാക്കാം . അതാണല്ലൊ ഈ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഒരു പ്രസക്തിയും .


ഇന്ന് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ബുദ്ധി കൂട്ടാനും മാത്രമല്ല പരീക്ഷകളില്‍ ഉന്നത വിജയം നേടാനും മറ്റും പല അത്ഭുതങ്ങള്‍ സാധിക്കാനും ആയുര്‍വേദമരുന്നുകള്‍ വിപണിയിലുണ്ട് . വര്‍ണ്ണപ്പകിട്ടാര്‍ന്ന ഫുള്‍ പേജ് പരസ്യങ്ങളാണ് സകല ആനുകാലികങ്ങളിലും ഇത്തരം ആയുര്‍വേദ മരുന്നുകളുടെ മാഹാത്മ്യം പ്രകീര്‍ത്തിച്ചുകൊണ്ട് ദിനേന വരുന്നത് . കൂട്ടത്തില്‍ കുട്ടിച്ചാത്തന്‍ സേവക്കാരുടെയും പലതരം ദിവ്യ യന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും പരസ്യങ്ങളുമുണ്ട് എന്നത് വേറെ കാര്യം . പത്രങ്ങള്‍ക്ക് പണം വേണം . എന്തൊക്കെയോ ചേരുവകള്‍ കൊണ്ട്, സ്വന്തമായി എന്തൊക്കെയോ ഉണ്ടാക്കി അവനവനവന്‍ തന്നെ അതിനൊക്കെ ഓരോ പേരും വിളിച്ച് അത്ഭുതഫലങ്ങള്‍ ഉളവാക്കും എന്ന് പറഞ്ഞുകൊണ്ട് മരുന്ന് എന്ന വ്യാജേനയാണ് ഇത്തരം ഉല്പന്നങ്ങളുടെ അപദാനങ്ങള്‍ പരസ്യങ്ങളായി വരുന്നത് . അത്രയൊന്നും വരില്ലല്ലൊ എന്റെ ബ്ലോഗ് . അതൊക്കെ തട്ടിപ്പാണെന്ന് ഞാന്‍ ബ്ലോഗെഴുതിയാല്‍ പത്രങ്ങളോ ഇപ്പറഞ്ഞ ആയുര്‍വേദക്കാരോ പൂട്ടിപ്പോവുകയുമില്ല .

മരുന്നുകളെപ്പറ്റിയും വൈദ്യന്മരെപ്പറ്റിയും പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല എന്നത് ഒരു അന്താരാഷ്ട്ര മെഡിക്കല്‍ എത്തിക്സ് ആണ് . ഇവിടെയും ഇത്തരം പരസ്യങ്ങള്‍ നിരോധിക്കും എന്ന് നമ്മുടെ ആരോഗ്യമന്ത്രി അന്‍പുമണി രാമദാസ് പറയേണ്ട താമസം സര്‍വ്വ ആയുര്‍വേദ-സിദ്ധ-യുനാനി-ഹോമിയോ-റെക്കി-ഒറ്റമൂലി-ലാട വൈദ്യന്മാരും എതിര്‍പ്പുമായി രംഗത്ത് വന്നു. ജനാധിപത്യമല്ലേ , അന്‍പുമണി രാമദാസ് പിന്നെ മിണ്ടിയിട്ടില്ല . നടക്കട്ടെ .

ഇന്ന് ഒരു വകപ്പെട്ട നാടന്‍ ആയുര്‍വേദക്കാരനും , ഹോമിയോക്കാരനും ഒക്കെ പാരാസിറ്റാമോള്‍ പൊടിയാക്കി ഭസ്മം എന്ന രൂപേണ പനിക്കും ജലദോഷത്തിനും നല്‍കിവരുന്നുണ്ട് . സാമാന്യജനത്തിന്റെ വിശ്വാസം അപ്രകാരവും സം‌രക്ഷിച്ചുവരുന്നു . ആയുര്‍വേദത്തിന്റെ പേരില്‍ നാടോട്ടുക്ക് തടവല്‍ കേന്ദ്രങ്ങളും ഇന്ന് വന്‍‌ബിസിനസ്സായി മാറി . അതൊക്കെ ഇനിയും പുരോഗമിച്ചോളും . ഇന്നത്തെക്കാലത്ത് ഈ കഷായം,ലേഹ്യം,ധാന്വന്തരം ഗുളിക,പിണ്ഡതൈലം,കുങ്കുമാദി എണ്ണ ,ചൂര്‍ണ്ണം,കിഴിവെക്കല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ടും ഹോമിയോക്കാരന്റെ ഗ്ലൂക്കോസ് ഗുളികകൊണ്ടും യാതോരു പ്രയോജനവുമില്ല എന്നൊക്കെ ഞാന്‍ ബ്ലോഗ് എഴുതിയത് കൊണ്ട് ഇവരൊന്നും പൂട്ടിപ്പോകാന്‍ പോകുന്നില്ല .

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

വൈദ്യശാസ്ത്രസംബന്ധമായ എന്റെ നിലപാടുകള്‍ ഞാന്‍ എഴുതുന്നത് സൂരജിന്റെ സപ്പോര്‍ട്ട് ലഭിക്കുമെന്ന ബലത്തിലോ ആധുനികവൈദ്യശാസ്ത്രത്തില്‍ എനിക്ക് പാ‍ണ്ഡിത്യമുള്ളത് കൊണ്ടോ അല്ല . ഒരു ശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ ജീവശാസ്ത്രത്തില്‍ എനിക്കുള്ള അറിവ് വെച്ചിട്ടാണ് . എന്നെപ്പോലെ ആയുര്‍വേദത്തെ എതിര്‍ക്കാന്‍ ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ എന്ന നിലയില്‍ സൂരജിന് പരിമിതികളുണ്ട് . ആയുര്‍വേദത്തെക്കുറിച്ച് സംശയം ചോദിച്ചാല്‍ അതേപ്പറ്റി എനിക്കൊന്നുമറിയില്ല എന്നേ ഏതൊരു മോഡേണ്‍ മെഡിസിന്‍ ഡോക്ടറും പറയാറുള്ളൂ . സൂരജ് ആയത് കൊണ്ട് ഇത്രയെങ്കിലും പറയുന്നു . പക്ഷെ സൂരജും സയന്‍സിന്റെ വെളിച്ചത്തില്‍ തന്നെയാണ് സംസാരിക്കുന്നത് . സയന്‍സ് എന്നത് മനുഷ്യന്റെ അകക്കണ്ണ് തുറപ്പിക്കുന്ന ഒരു സംഭവമാണ് . ഒരിക്കല്‍ അത് തുറന്ന് കിട്ടിയാല്‍ പിന്നെ ഒരു കണ്‍ഫ്യൂഷന്‍ അവസ്ഥയിലേക്ക് ആര്‍ക്കും തിരിച്ചു പോകാന്‍ കഴിയില്ല . സൂരജിന് ആയുര്‍വേദത്തെക്കുറിച്ചുള്ള പരാതികള്‍ ഒരിക്കലും പരിഹൃതമാവുകയില്ല . കാരണം മോഡേണ്‍ മെഡിസിനൊഴികെ മറ്റൊന്നിനും സയന്റിഫിക്ക് ആയിട്ടുള്ള പരീക്ഷണ നിരീക്ഷണങ്ങളെ നേരിടാന്‍ കഴിയില്ല എന്നത് തന്നെ . പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഈ സിസ്റ്റങ്ങള്‍ ഇല്ലാതായിപ്പോകുമെന്ന് ആയുര്‍വേദ-ഹോമിയോക്കാര്‍ക്ക് നന്നായി അറിയാം . ജാതകം എന്നത് വെറും തട്ടിപ്പാണെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയത് ജ്യോതിഷികള്‍ തന്നെയാണല്ലൊ , അതേ പോലെ .