കേരളത്തിലങ്ങോളമിങ്ങോളം അഭൂതപൂര്‍വമായ ജനകീയപിന്തുണയോടുകൂടി,ഒരു വമ്പിച്ച വികസനപ്രവര്‍ത്തനങ്ങള്‍ കുറെക്കാലമായി നടന്നു വരികയാണു.പഴയതും,പുതിയതുമായ ക്ഷേത്രങ്ങളും,അമ്പലങ്ങളും,കാവുകളും എല്ലാം പുതുക്കിപ്പണിയുക,പുനരുദ്ധരിക്കുക,പുന:പ്രതിഷ്ട........
പിന്നെ, ദേവപ്രശ്നം,സ്വര്‍ണ്ണപ്രശ്നം... അങ്ങിനെ കുറെ പ്രശ്നപരമ്പരകള്‍ വേറെ ! ഭക്തിയുടെ ഒരു മഹാപ്രളയത്തിലാണ് ജനങ്ങളെല്ലാം.ഇപ്പോഴെന്താണു ഇങ്ങിനെയൊരു വര്‍ദ്ധിതഭക്തിക്കു കാരണം?
പായ പോലുള്ള നോട്ടീസും,രശീത് ബുക്കുമായി നാലാള്‍ വീട്ടില്‍ വരുകയാണെങ്കില്‍ ഉറപ്പാണ് , അതൊരു അമ്പലപ്പിരിവായിരിക്കും. ഇപ്പോഴത്തെ സാമൂഹ്യപ്രവര്‍ത്തനം എന്നു പറയുന്നതു ഇതാണ്.പണ്ടു ഒരു കാലത്ത് വഴിയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുക, ധര്‍മ്മക്കിണര്‍ കുഴിക്കുക , അതിനടുത്ത് കൊട്ടത്തളങ്ങള്‍ കെട്ടി അതില്‍ കന്നുകാലികള്‍ക്ക് ദിവസവും വെ ള്ളം നിറയ്ക്കുക, സത്രങ്ങള്‍ നിര്‍മ്മിക്കുക, അത്താണികള്‍ സ്ഥാപിക്കുക, വഴിവിളക്കുകള്‍ കത്തിക്കുക തുടങ്ങി സാമൂഹ്യപ്രവര്‍ത്തനം ഒരു തപസ്യയായി കരുതപ്പെട്ടിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരകാലഘട്ടങ്ങില്‍ നിരവധി സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളും സജീവമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ വയനശാലകള്‍ നിര്‍മിച്ചു ബഹുജനങ്ങളെ വിദ്യയുടെ വെളിച്ചത്തിലേക്കു നയിക്കുന്നതിനു വേണ്ടിയുള്ള മഹത് പ്രവര്‍ത്തനങ്ങളായിരുന്നു എടുത്തുപറയത്തക്കതായ ഒന്ന്. പ്രബുദ്ധതയിലേക്ക് ജനങ്ങളെ നയിക്കുന്ന കര്‍മ്മധീരരായിരുന്നു അന്നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍. ഇന്നും നിസ്വാര്‍ഥമായ സാമൂഹ്യസേവനം ആവശ്യപ്പെടുന്ന എത്രയോ മേഖലകളുണ്ട്.
ഞങ്ങളുടെ നാട്ടില്‍ വേറൊരുതരം ക്ഷേത്രങ്ങളുണ്ട്. മുത്തപ്പന്‍ മoപ്പുരകളാണത്. ഓരോ കിലൊമീററര്‍ ഇടവിട്ടിടവിട്ട് ഇങ്ങിനെ മoപ്പുരകളുണ്ട്. ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും ഒരു മoപ്പുര തുടങ്ങാമെന്നതാണു അതിന്റെയൊരു സൌകര്യം.എല്ലാ ആഴ്ചയിലും ചിലപ്പോള്‍ ദിവസേനയും ഇവിടങ്ങളില്‍ മുത്തപ്പന്‍ വെള്ളാട്ടവും തിരുവപ്പനയുമുണ്ടാകും.
മുത്തപ്പനു ദക്ഷിണ കൊടുത്ത് പരാതി ബോധിപ്പിക്കലാണു ഇതിലെ ഏററവും പ്രധാനയിനം.പരാതി
ക്കാരുടെ നീണ്ട നിരയില്‍ സ്ത്രീജനങ്ങളായിരിക്കും കൂടുതല്‍.ദക്ഷിണ വാങ്ങി കൈ പിടിച്ചു മുത്തപ്പന്‍ പരാതിയെല്ലം കേള്‍ക്കും.ദക്ഷിണയുടെ വലുപ്പമനുസരിച്ചു കൈ വിടാതെ പിടിച്ചുകൊണ്ടു തന്നെ മുത്തപ്പന്‍ ആശ്വാസവചനങ്ങളും,ഉറപ്പും നിര്‍ലോഭം കൊടുക്കും. അടുത്ത വെള്ളാട്ടം വരെ മന:സ്സമാധാനത്തിനു ഈ ഉറപ്പുകള്‍ ഭക്തജനങ്ങള്‍ക്കു ധാരാളം. ഇതു കൂടാതെ കാക്കത്തൊള്ളായിരം
തെയ്യങ്ങളും,തിറകളും വേറെയുമുണ്ടു. ഈ തെയ്യങ്ങളും ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍
ഒട്ടും പിന്നിലല്ല. പണം വേണം അത്രമാത്രം! ദൈവങ്ങള്‍ക്കു അത്രയേയുള്ളൂ..നമുക്കും കിട്ടണം പണം!
പ്രപഞ്ചം തന്നെ സൃഷ്ടിക്കുകയും സര്‍വജീവജാലങ്ങളെയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിനെന്തിനാണു നമ്മുടെ വക സ്വര്‍ണ്ണവും പണവുമെന്നൊന്നും ചോദിക്കരുത്.ദൈവത്തിന്റെ
അടുത്തായാലും വെറും കൈയ്യോടെ പോകുന്നത് ഒരു കുറച്ചിലല്ലെ.
ദൈവം ഉണ്ടൊ എന്നൊന്നും എനിക്കറിയില്ല, ഉണ്ടെങ്കില്‍ അതില്‍ പരം ഒരു രക്ഷ നമുക്കു വേറെ എന്താണുണ്ടാവുക? പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്,ഇങ്ങിനെ മനുഷ്യനില്‍ നിന്നു പ്രതിഫലം
പററി അവന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കുന്ന ഒരു ദൈവം ഇല്ല തന്നെ!
ഇന്നു സര്‍വ്വത്ര കാണുന്ന ഈ ജനമുന്നേററം ഭക്തിയുടേയോ, ആത്മീയതയുടേയോ ലക്ഷണങ്ങല്ല
മറിച്ചു ഒരു തരം മാനസിക അനാരോഗ്യത്തിന്റേതാണ് ............
7 comments:
ഇതു തന്നെയാണ് ഞാന്‍ അശോക് കര്‍ത്തായുടെ ജ്യോത്സ്യത്തെ കുറിച്ചുള്ള പോസ്റ്റിലും പറഞ്ഞത്. ഇന്നത്തെ സാമൂഹികസാഹചര്യങളില്‍ മനുഷ്യമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന അരക്ഷിതാവസ്ഥയും വ്യഥയും ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന പരാന്നഭോജികളുടെ ഒരു കൂട്ടം എല്ലാ മതവിഭാഗങ്ങളിലുമുണ്ടെന്ന് വേണം കരുതാന്‍. ഇവരുടെ ഇടയില്‍ പെട്ടു പോകുന്നത് കൊണ്ട് ചില സന്മനസ്കരും സമൂഹത്തിനു മുന്നില്‍ പരിഹാസ്യരാവുന്നുണ്ട്.
യോജിക്കുന്നു, എന്നാല്‍ എന്തുകൊണ്ടാവും ജനങ്ങള്‍ ഇതിുനുപുറകേ പോകുന്നത്?
ഈയൊരു കാര്യത്തില്‍ യോജിക്കാതെ വയ്യ സര്‍....അമ്പലങ്ങളോടും പള്ളികളോടും യാതൊരു വിരോധവുമില്ല....പക്ഷെ ഭക്തിയില്‍ തന്നേയും ചുറ്റുമുള്ളവരേയും ദ്രൊഹിക്കണമെന്നുമുണ്ടോ? അമ്പലത്തില്‍ സ്വര്‍ണ വിഗ്രഹത്തിനും കൊടിമരതിനും ഒക്കെ ആയി പാവങ്ങളെ പിഴിയുകയാണു ഇന്നു നമ്മുടെ ഭക്തി.ആ പോസ്റ്റിങ് നന്നായി
Well said, KP
സുകുമാരേട്ടാ..
പറഞ്ഞതിന്റെ കൂടെ ഒന്നു കൂടി പറയട്ടെ. ഈ തരം പിരിവിനു വരുന്നവന്മാര്‍ക്ക് ഒരു "ഗുണം" ഉണ്ട്. ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും പിരിവിന്റെ കൂടെ വരില്ല. കാരണം സഹജീവികളോടുള്ള കരുണ ഇവരുടെ അജണ്ഡയില്‍ കാണില്ലല്ലൊ.
പൊന്‍കുരിശു തോമയുടെ ചോദ്യം ഇവിടെയാണ് പ്രസക്‍തമാകുന്നത്
ഭക്തി ഒരു തരം മാനസിക സന്തോഷമാണ് .ക്ഷേത്ര ധര്സനവും ആചാരങ്ങളും അതിന്‍റെ ഒരു ഭാഗം മാത്രം.
യാദര്‍ത്ത്തില്‍ ക്ഷേത്രങളും പള്ളികളും ഒക്കെ എന്താണ് ചെയ്യുന്നത് ....നല്ലൊരു അധരീക്ഷം ഉണ്ടാക്കുന്നു അത്ര മാത്രം .
Post a Comment