Links

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു ........!

വിദ്യാഭ്യാസം ഇന്നു വളരെ ചെലവേറിയ ഒരേര്‍പ്പാടാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഖജനാവില്‍ നിന്നു ഏററവും കൂടുതല്‍ തുക ചെലവഴിക്കുന്നത് വിദ്യാഭ്യാസത്തിനാണ്. കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍
പോലും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവിടുന്നു. ഇന്നു
വിദ്യാര്‍ഥികള്‍ക്ക് ഏററവും മികച്ച സൌകര്യങ്ങള്‍ ലഭ്യമാണ്. രാജ്യത്തെ അക്കാദമികവിദഗ്ദ്ധര്‍ ടെക്സ്റ്റ്
ബുക്കുകളുടെ നവീകരണത്തിനും മററും അശ്രാന്തപരിശ്രമം ചെയ്യുന്നു. നാട്ടിലുടനീളം പുതിയ പുതിയ
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കപ്പെടുന്നു. ചുരുക്കത്തില്‍ മനുഷ്യവിഭവശേഷിയുടെ ഭീമായ ഒരു പങ്ക്
ഇതിനു വേണ്ടി ചെലവാക്കുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ് ? ഒരു നല്ല ജോലി
കിട്ടണമെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണം എന്നേ രക്ഷിതാക്കളും , സമൂഹം മൊത്തത്തിലും
ചിന്തിക്കുന്നുള്ളു. ഉയര്‍ന്ന മാര്‍ക്ക്, റാങ്ക് ഇതു മാത്രമാണ് നോക്കുന്നത്. ജോലി ലഭിക്കാനുള്ള ഉപാധി മാത്രമാണ്
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍,അതാത് ജോലിക്കാവശ്യമുള്ളത് മാത്രം പഠിച്ചാല്‍ പോരെ ? യഥാര്‍ത്തത്തില്‍
ഇന്നു സംഭവിക്കുന്നതും അതാണ്. മന:പാഠം ചെയ്ത് പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ അതുവരെ പഠിച്ച
തെല്ലാം മനസ്സില്‍ നിന്നു മായ്ച്ചുകളയുന്നു. ഒരാളുടെ വിദ്യാഭ്യാസം എന്താണെന്നു ചോദിച്ചാല്‍ അയാള്‍
പഠിച്ചതില്‍ നിന്ന് മറന്നുപോകുന്നത് മൈനസ് ചെയ്താല്‍ ബാക്കിയുള്ളതാണ്. പാഠപുസ്തകങ്ങളില്‍
അച്ചടിച്ചുവെച്ചിട്ടുള്ളതെല്ലാം നമ്മുടെ ജീവിതവുമായി ബന്ധമൊന്നുമില്ലാത്തതാണെന്നും ഓര്‍മ്മ
ശക്തി പരീക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണെന്നുമാണ് ഇന്നു പരക്കെ കരുതപ്പെടുന്നത്.പഠിക്കുന്ന
വിഷയങ്ങള്‍ എത്രമാത്രം മക്കള്‍ ഗ്രഹിക്കുന്നുണ്ട് എന്നു വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ പോലും ഇന്നു
കണക്കിലെടുക്കുന്നില്ല.ചുരുക്കത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കലാലയങ്ങളില്‍ നിന്ന് പുറത്തിറ
ങ്ങുന്നവരില്‍ ബാക്കി നില്‍ക്കുന്നത് സര്‍ട്ടിഫിക്കററുകള്‍ മാത്രം. സമൂഹത്തില്‍ പ്രചാരത്തിലുള്ള യുക്തി
രഹിതമായ വിശ്വാസങ്ങളും,ധാരണകളും മാത്രം മനസ്സില്‍ ചുമന്നുകൊണ്ടാണ് പിന്നീട് അവര്‍ ജീവിത
ത്തിന്റെ മാത്സര്യങ്ങളിലേക്കു കുതിക്കുന്നത്. അങ്ങിനെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കപ്പെടുന്ന
പരിശ്രമങ്ങള്‍ മുഴുവന്‍ ഒരു പഴ്വേലയായി പരിണമിക്കുന്നു.
ഒരു വ്യക്തിയുടെ സര്‍വതോമുഖമായ വികാസമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. നമ്മള്‍
ഓരോരുത്തരും ഈ പ്രകൃതിയുടേയും,സമൂഹത്തിന്റേയും അവിഭാജ്യമായ ഭാഗമാണ്.ഈ ഉള്‍ക്കാഴ്ച്ച
തരുന്നതാണ് പ്രൈമറിതലം തൊട്ട് പഠിക്കുന്ന പാഠങ്ങളിലെ വിഷയങ്ങള്‍. നമ്മള്‍ എങ്ങിനെ പ്രാകൃത
മായ അവസ്ഥയില്‍ നിന്നു ഇന്നത്തെ പരിഷ്കൃത-ജനാധിപത്യ സമ്പ്രദായത്തിലെത്തിച്ചേര്‍ന്നു എന്നതിന്റെ നാള്‍വഴികളാണ് ചരിത്രം. ഒരു കണക്കിനു ചരിത്രമാണു നമ്മെ സൃഷ്ഠിച്ചത്, നമ്മളാണ്
നാളത്തെ ചരിത്രത്തിന്റെ സൃഷ്ടാക്കള്‍. പ്രപഞ്ചവും,പ്രകൃതിയും നിലനില്‍ക്കുന്നതിന്റെ നിയമങ്ങളാണ്
രസതന്ത്രവും,ഊര്‍ജ്ജതന്ത്രവും . നമ്മുടേതടക്കം അസംഖ്യം ജീവജാലങ്ങളുടെ ശരീരത്തെക്കുറിച്ചും,
അതിന്റെ ആന്തരീക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞുതരുന്നതാണ് ജീവശാസ്ത്രം.എത്രയോ മഹത്
ശാസ്ത്രജ്ഞന്മാരുടെ ജീവിതം തന്നെ ഹോമിച്ചതിന്റെ ഫലമാണ് നമുക്ക് ഇന്നു എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ വിജ്ഞാന സമ്പത്ത്. ആധുനിക മനുഷ്യന്‍ ഇതെല്ലാം മനസ്സിലാക്കിയലേ അവനില്‍
അന്തര്‍ലീനമായ വ്യക്തിത്വം പൂര്‍ണ്ണത നേടുകയും, സമൂഹത്തിനു യോജിച്ച ഒരു പൌരനായി വളരുക
യും ചെയ്യുകയുള്ളൂ എന്നതിനാലാണ് എല്ലാവരും പഠിക്കുന്നതിനുവേണ്ടി ഇവയൊക്കെ സിലബസ്സില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ ഈ പ്രഥമവും, പ്രധാനവുമായ ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെ
ട്ടതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടെ ചില കാരണങ്ങളില്‍ ഒന്ന് എന്നു തോന്നുന്നു.

13 comments:

UNNI said...

ഈ ജീര്‍ണ്ണത ഒരു തലമുറ മുന്‍പേ തുടങ്ങിയതല്ലെ എന്നൊരു സംശയം.അതായത് നമ്മുടെ തലമുറ. നമ്മളെയൊക്കെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക് സമൂഹത്തില്‍ ഒരു പ്രധാനസ്ഥാനവും സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ തലമുറയില്‍ പെട്ട പലരും പഠിച്ചത് ജോലി കിട്ടാന്‍ വേണ്ടിയായിരുന്നത് കാരണം ഈ തലമുറയിലെ അദ്ധ്യാപകര്‍ക്ക് സമൂഹത്തിനോട് പ്രതിബദ്ധത കുറഞ്ഞു, ശമ്പളത്തിനോടും മറ്റവകാശങ്ങളോടും താല്പര്യം കൂടി. അതിന്റെ തീവ്രത പിന്നെയും കൂടിക്കൂടി വരുന്നു. ഇനി അടുത്ത തലമുറയുടെ അവസ്ഥ എന്താവുമോ?

deepdowne said...

ഇത്‌ പോസ്റ്റ്‌ ചെയ്തതിന്‌ ആയിരം നന്ദി!

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന പുതിയ വിദ്യാഭ്യാസ രീതി ഇതിനൊക്കെ ഒരു പരിഹാരമാണെന്ന് കരുതേണ്ടതുണ്ട്‌. പക്ഷെ അതിന്റെ വിജയം എന്നത്‌ അത്‌ എത്രമാത്രം സ്വീകരിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. സ്വകാര്യ വിദ്യാലയങ്ങളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ ഒഴുകാന്‍ തുടങ്ങിയത്‌ പുതിയ വിദ്യാഭ്യാസ രീതി വന്നതിന്‌ ശേഷമാണെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. നഗരങ്ങളില്‍ ഈ പ്രവണത ഉണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളില്‍ അത്‌ പ്രകടമായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. അതിന്‌ 2 കാരണങ്ങള്‍ ഉണ്ട്‌. ഒന്ന് തന്റെ മകന്‌ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും അതിന്‌ അവര്‍ മാനദണ്ഡമാക്കുന്നത്‌ അവന്‍ എത്രമാത്രം കാര്യങ്ങള്‍ കൂടുതലായി പഠിക്കുന്നു എന്നതാണ്‌. പുതിയ വിദ്യാഭ്യാസ രീതി ആ തരത്തിലല്ല വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്‌ എന്നത്‌ കൊണ്ടും ലോക ബാങ്കിന്റെ ഹിഡണ്‍ അജണ്ട ഉള്‍ക്കോള്ളുന്ന ഒന്നാണെന്ന് ജസ്റ്റിസ്‌ കൃഷ്ണയ്യരൊക്കെ പറഞ്ഞതിന്റെയും അടിസ്ഥാനത്തില്‍ തന്റെ കുട്ടിയെ ഒരു പരീക്ഷണ വസ്തുവക്കുന്നതില്‍ നിന്നും അവര്‍ പിന്മാറുന്നു. രണ്ടാമത്തെക്കര്യം അധ്യാപകരുടെ മാറ്റത്തിനുള്ള വിമുഖതയാണ്‌. ഗൈഡുകളും ചോദ്യോത്തരങ്ങള്‍ക്കൊണ്ടുംവലിയ ഭാരമില്ലാതെ ജീവിച്ച്‌ പോന്ന അധ്യാപകര്‍ക്ക്‌ ഇപ്പോള്‍ തീര്‍ത്താല്‍ തീരാത്ത പണിയുണ്ട്‌. വിദ്യാര്‍ത്ഥിയെ കൂട്ടുകാരനെപ്പോലെ കാണാന്‍ കഴിയണം എന്നതും ഒരു പ്രശ്നമാണ്‌. പല അധ്യാപകരും മാതപിതാക്കളേ ഈ വിദ്യാഭ്യാസ പദ്ധതിയുടെ ദോഷങ്ങളേക്കുറിച്ച്‌ മാത്രം ഉത്ബോധിപ്പിച്ച്‌ കൊണ്ടെയിരുന്നു. പിന്നെ മാധ്യമങ്ങളുടെ പിന്തുണയും നന്നേ കുറവായിരുന്നു. മാറ്റം ഉള്‍ക്കൊള്ളാനുള്ള നമ്മുടെ പൊതു വിമുഖതയും എന്തിന്റെ പിന്നിയും അന്താരാഷ്ട്ര അജണ്ട കണ്ടെത്താനുള്ള നമ്മുടെ വ്യഗ്രതയും കൂടിച്ചേരന്നപ്പോള്‍ ഈ വിദ്യാഭ്യാസ പരിഷ്ക്കരണം തകരാന്‍ കാരണമായി. ഇന്ന് ഈ പാഠ്യപദ്ധതി ഉപ്യോഗിച്ച്‌ പഠിക്കുന്നവര്‍ സ്വകാര്യ സ്ഥാപങ്ങളുടെ ഫീസ്‌ താങ്ങാന്‍ കഴിയാത്തവരോ അല്ലെങ്കില്‍ പോസ്റ്റില്‍ ഭീക്ഷിണിയുള്ള അധ്യാപകരുടെ കുട്ടികളോ സ്വന്തക്കാരോ ആണ്‌. മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകത്തിടത്തോളം കാലം ഇതൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും

Food Safer said...

I fully agree with the views of Kiran Thomas and K. P. Sukumaran. Our present method of education, especially the CBSE one need to be toughly revamped and redesigned. It is highly focused on the final examination and it results. Students are learning and preparing for the exams only. If we look at the O level, A level and other western education systems, we can see the difference in this approach. In those methods, the students are highly motivated and learning the basics of education thoroughly and they never forgets what they learned. The method of introducing four languages – English, Hindi and mother tongue - in the primary class (CBSE does this in 1st and 2nd standard itself- is highly unscientific. It exerts tremendous work load on children. Let them learn and expertise one language first. Then after 3rd or 4th standard, we can introduce another language. In the present system, majority of the time of a student goes to study languages. This valuable time can be utilized for learning science, maths etc. As Kiran said, it is due to our (especially Keralites) mentality in turning back from new ideas. Why are we people considers ourselves intellectuals and super humans and keep our old fashioned education system, when the rest of the world go forward with new systems and methods? As is the case with the Kerala Government new education system, the learning must be Grading based, it should engage the students and teachers through out the educational year in activities, project works etc, unlike the CBSE style of learning by heart, write exams and forget the rest.

Raghavan P K said...

Your effort to highlight the rot set in our Educational system is appreciable.Lot of improvements are also taking place.Let us hope things will improve.

Unknown said...

പൂര്‍ണ്ണമായും മനസ്സിരുത്തി വായിക്കാന്‍ സമയം അനുവദിച്ചില്ല. അടുത്ത വയനയില്‍ അഭിപ്രായം എഴുതാം.
ബൂലോഗത്ത് വന്നതിലും കണ്ടതിലും സന്തോഷം
സ്നേഹത്തോടെ
രാജു

Anonymous said...

സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട് “Education is the manifestation of perfection already in man”. വിദ്യാഭ്യാസം ഇന്ന് കച്ചവടമല്ലെ... പണം ഉണ്ടെങ്കില്‍ ഏതു ഡിഗ്രിയും വാങ്ങാം.

Anonymous said...

താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. Engineeering കഴിഞ്ഞ് വരുന്നവരെപ്പോലും കമ്പനികള്‍ക്ക് ഇപ്പോള്‍ നിയമിക്കാന്‍ പറ്റാത്ത അവസ്ഥയാണ്...കാരണം അവര്‍ പഠിക്കുന്നതും എന്നാള്‍ Industry-യില്‍ വേണ്ടതും തമ്മില്‍ വളരെയേറെ അന്തരമാണുള്ളതു.അവരെ സുസജ്ജരാക്കാന്‍ കമ്പനികള്‍ training-നും മറ്റുമായി ധാരാളം രൂപ നിക്ഷേപിച്ചു തുടങ്ങി. ഇപ്പോള്‍ ഇതാ Finishing school-കള്‍ എന്നാ ആശയവും പൊട്ടിമുളച്ചു തുടങ്ങി. പോരാതെ ഇപ്പോള്‍‍ “നല്ല” അദ്ധ്യാപകരുടെ വലിയ ക്ഷാമമാണ് കണ്ടു വരുന്നതു..കാരണം Engineering കഴിഞ്ഞ് ഗവേഷണത്തിലേക്കും പിന്നീട് അദ്ധ്യാപനവും തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വളരെയേറെ കുറഞ്ഞു കാണുന്നു..അദ്ധ്യാപകര്‍ക്കുള്ള ശമ്പളക്കുറവാണ് ഇതിനുള്ള ഒരു കാരണമായി ഞാന്‍ കാണുന്നത്.
ഇത് പറഞ്ഞപ്പോഴാണ് ഒരു ഫലിതം മനസ്സിലോടിയെത്തിയത്...ഒരാള്‍ ഒരു കുട്ടിയോട് ചോദിച്ചു “എന്തിന പഠിക്കുന്നേ“..കുട്ടി-“ഞാന്‍ BSc-ക്ക് പഠിക്കുന്നു”.അപ്പോ അയാള്‍ - “അല്ല ഞാന്‍ ചോദിച്ചത് എന്തിനാ‍അ പഠിക്കുന്നേന്ന് !!” :)

Rajeesh Nbr said...

vidhyabhasa kachavadathinte oru cheriya vedana anubhavichavanaanu njanum...

അനില്‍@ബ്ലൊഗ് said...

വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരീക്ഷണങ്ങളെ അഥവാ നവീകരണങ്ങളെ നമ്മുടെ ജനം എപ്രകാരം സ്വീകരിക്കുന്നു എന്ന് കിരണ്‍ പറഞ്ഞത് ശരിയല്ലെ മാഷെ?
നമ്മുടെ കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്.
വീണ്ടും വരാം.

MY SIMC-B said...

ffgsf

Unknown said...

gfwafw

Unknown said...

വിദ്യാഭ്യാസം ഏല്ലാവരുടെയും ആവശ്യമാണ്‌ . അത് പ്രാവര്‍ത്തികമാക്കാന്‍ നാം ഓരോരുത്തരും അന്നോന്ന്ന്യം സഹായിക്കേണ്ടത് അത്യാവശ്യമാണ് . നല്ല ഒരു നാളേക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു .