Links
ജീവിതവും കാലവും
മനുഷ്യാ നീ സ്വയം തിരിച്ചറിയൂ
ഒരു സിദ്ധാന്തം അല്ലെങ്കിൽ പ്രത്യയശാസ്ത്രം സമൂഹത്തിൽ പ്രയോഗവൽക്കരിക്കാനോ നടപ്പാക്കാനോ ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് കാൾ മാർക്സിന്റെ സോഷ്യലിസമോ മുഹമ്മദ് നബിയുടെ ഇസ്ലാമിസമോ ഗാന്ധിജിയുടെ രാമരാജ്യമോ അതുപോലുള്ള ഒരു ഇസവും നടപ്പാകില്ല. വിശ്വാസികളും അനുയായികളും ഉണ്ടാകും. പക്ഷെ തിയറി നടക്കില്ല. ഗാന്ധിജിയുടെ മഹത്വം ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിപ്പിച്ചു എന്നത് മാത്രമാണ്. അതിനപ്പുറം ഒരു ആത്മീയവാദിയായ ഗാന്ധിജിയുടെ ഒരാശയവും നടക്കില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ അത് രാജ്യത്തിന്റെ ദുരന്തമായി പരിണമിച്ചേനേ. ജവഹർലാൽ നെഹ്‌റു ആദ്യപ്രധാനമന്ത്രി ആയതിനാൽ ആ ദുരന്തം ഒഴിവായിക്കിട്ടി.
കോവിഡ് 19 എന്ന സാങ്കല്പിക ഭീതിയുടെ അടിസ്ഥാനം എന്ത്?
ഒന്നാമത്തെ കാര്യം പുതിയൊരു മാരകമായ നോവൽ കൊറോണ ചൈനയിലെ വുഹാനിൽ ആവിർഭവിച്ചിട്ടുണ്ട് എന്ന് ചൈനയും ലോകാരോഗ്യസംഘടനയും പറഞ്ഞത് നമ്മൾ വിശ്വസിച്ചതാണ്. അത് തെറ്റാണ്. SARS-2 , CoViD-19 എന്നൊക്കെയാണ് അവരതിനു പേരിട്ടിരിക്കുന്നത്. നിലവിൽ ഉള്ള കോറോണയിൽ നിന്ന് അങ്ങനെയൊരു പുതിയ മാരക കൊറോണ ഉത്ഭവിച്ചിട്ടില്ല. കൊറോണ എന്നാൽ അസംഖ്യം തരത്തിലുള്ള കൊറോണകൾ ഉണ്ട്. സസ്യങ്ങളെ ബാധിക്കുന്നവ, മൃഗങ്ങളെ ബാധിക്കുന്നവ മനുഷ്യരെ ബാധിക്കുന്നവ അങ്ങനെയങ്ങനെ. വൈറസുകളിൽ ജനിതകമാറ്റങ്ങൾ നടക്കുന്നത് സാധാരണയാണ്. അങ്ങനെയുള്ള മാറ്റങ്ങൾ കൊറോണയിലും നടക്കുന്നുണ്ട്. പക്ഷെ പൊടുന്നനെ ഒരു കൊറോണ മാരകമായി പരിവർത്തിക്കപ്പെട്ടിട്ടില്ല. അതൊരു തെറ്റായ അനുമാനം ആണ്.
രണ്ടാമത്തെ കാര്യം, ആളുകൾക്ക് കൊറോണ വൈറസിനെതിരെ ഒട്ടും ഇമ്മ്യൂണിറ്റി ഇല്ല എന്ന് ധരിച്ചു പോയതാണ്. അതും തെറ്റാണ്. പുതിയ കൊറോണ ഉത്ഭവിച്ചിട്ടുണ്ട് എന്ന തെറ്റായ ധാരണ കൊണ്ടാണ് നിലവിൽ ആർക്കും ഇമ്മ്യൂണിറ്റി ഇല്ല എന്നും ധരിച്ചു പോയത്. നിലവിലെ കൊറോണയ്‌ക്കെതിരെ ജനങ്ങൾക്ക് ഇമ്മ്യൂണിറ്റി ഉണ്ട്. കൊറോണയിൽ ജനിതകമാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസൃതമായി നമ്മുടെ ഇമ്മ്യൂണിറ്റിയിലും അഭിവൃദ്ധിയുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് നിലവിലെ ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന 95 ശതമാനം പേർക്കും ഒരു ലക്ഷണവും ഇല്ലാത്തത്. ടെസ്റ്റിൽ പോസിറ്റീവാകാൻ കാരണം കൊറോണയുടെ സ്ട്രെയിൻ കണ്ടെത്തുന്നത് കൊണ്ടാണ്. അല്ലാതെ ലൈവ് ആയതും മാരകമായതും ആയ കൊറോണ വൈറസ് ശരീരത്തിൽ ഉള്ളത് കൊണ്ടല്ല. എത്രയോ പേർക്ക് അവരറിയാതെ കൊറോണ വന്നു പോയി എന്ന പഠനത്തിൽ കണ്ടെത്താൻ കാരണവും ആളുകൾക്ക് ഓൾറെഡി ഇമ്മ്യൂണിറ്റി ഉള്ളത് കൊണ്ടാണ്. കൊറോണക്കെതിരെ പുതുതായി ആർജ്ജിത ഇമ്മ്യൂണിറ്റിയുടെയോ ഹെർഡ് ഇമ്മ്യൂണിറ്റിയുടെയോ ആവശ്യം ഇല്ല. നിലവിൽ ഉണ്ട് എന്നത് കൊണ്ടാണ് പലർക്കും അറിയാതെ കൊറോണ വന്നു പോയി എന്ന് പറയേണ്ടി വരുന്നത്.
മൂന്നാമത്തെ കാര്യം ഒരു ലക്ഷണവും ഇല്ലാത്തവരും കൊറോണ രോഗികൾ ആണെന്നും അവരിൽ നിന്ന് മറ്റുള്ളവർക്ക് കൊറോണ പകർന്ന് മാരകമാകും എന്ന് കരുതുന്നതാണ്. ഇതും തെറ്റാണ്. പകർന്നു കിട്ടിയവർക്ക് ഒരു ലക്ഷണവും ഇല്ല ഒരു അസുഖവും ഇല്ല എന്നാൽ അവർ പകർത്തിക്കൊടുക്കുന്നവർക്ക് മാരകമായി ബാധിക്കും എന്ന മുൻവിധിയും അനുമാനവും എത്ര വിഡ്ഡിത്തമാണ് എന്ന് ചിന്തിക്കുക. എല്ലാവർക്കും സമ്പർക്കം കൊണ്ടായിരിക്കുമല്ലൊ പകരുക. ആരും വുഹാനിൽ നേരിട്ട് പോയി എടുത്ത് വരുന്നതല്ലല്ലൊ. അതുകൊണ്ട് സമ്പർക്കരോഗികൾ എന്ന് പ്രയോഗവും ലക്ഷണമില്ലാരോഗികൾ മാരകരോഗം പടർത്തും എന്ന ധാരണ വിഡ്ഡിത്തം അല്ലാതെ മറ്റൊന്നല്ല. പകർന്നു കിട്ടിയവർക്കും ലക്ഷണമില്ലായ്മയുടെയും അസുഖമില്ലായ്മയുടെയും ആനുകൂല്യം കൊടുക്കാത്തത് എന്തുകൊണ്ട്? ഇതൊക്കെയാണ് സാങ്കല്പിക ഭീതിക്ക് കാരണം. PCR ടെസ്റ്റിൽ പോസിറ്റീവ് എന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയാൽ നിർവ്വീര്യമാക്കപ്പെട്ട കോമൺ കൊറോണയുടെ സ്ട്രെയിൻ അവശേഷിച്ചത് കൊണ്ടാകാം എന്ന് മനസ്സിലാക്കിയാൽ ഈ സാങ്കല്പിക ഭീതിയിൽ നിന്ന് കരകയറാൻ കഴിയും. അതാണ് സത്യവും. ഒരാളിൽ ആക്റ്റീവ് വൈറസ് ഉണ്ടെങ്കിൽ അത് ഒരു ലക്ഷണം ഉണ്ടാക്കും. അപ്പോൾ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം അതിനെ നിർവ്വീര്യമാക്കും. അതിനു ശേഷം ആ വൈറസിന്റെ നിർജ്ജീവ സ്ട്രെയിൻ കുറച്ച് കാലം അവശേഷിക്കും. അതുകൊണ്ടാണ് PCR ടെസ്റ്റിങ്ങിൽ 15 ശതമാനം പേർ പോസിറ്റീവ് ആകുന്നത്.
2019 ഡിസമ്പറിൽ ആണ് ചൈനയിൽ ജനിതകമാറ്റം വന്ന ഒരു പുതിയ കൊറോണ ആവിർഭവിച്ചിട്ടുണ്ട് എന്ന് അവർ അവകാശപ്പെട്ടത്. അതിനു സാർസ്-2 (Sars-CoV-2) എന്ന് പേരും ഇട്ടു. സാർസ്-2 എന്ന് പറയാൻ കാരണം 2002ൽ ഇതേ വുഹാനിൽ പുതിയൊരു കൊറോണ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു അതാണ് സാർസ് (SARS). ഇപ്പോൾ വീണ്ടും പുതിയത് ഒന്ന് ആവിർഭവിച്ചപ്പോൾ അത് സാർസ്-1 ഉം ഇത് സാർസ് രണ്ടും ആയി. ചൈന ഈ പുതിയ കൊറോണയുടെ ജീനോം ബ്ലൂപ്രിന്റും പുറത്ത് വിട്ടിരുന്നു. ഈ വിവരം ചൈന പുറത്ത് വിട്ടപ്പോൾ ശാസ്ത്രലോകം ചിന്തിക്കേണ്ടിയിരിക്കുന്നത് നിലവിൽ ഉണ്ടായിരുന്ന മനുഷ്യരിൽ പകരുന്ന കൊറോണയും 2002ലെ സാർസ്-1 ഉം ഇപ്പോഴത്തെ സാർസ്-2 ഉം തമ്മിൽ ജനിതകമായി എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്നും അവ മനുഷ്യരുടെ ഇമ്മ്യൂണിറ്റിയെ ഭേദിച്ച് മാരകരോഗം ഉണ്ടാക്കാൻ കഴിവുള്ളതാണോ എന്നുമായിരുന്നു. എന്നാൽ അങ്ങനെയൊരു ശ്രമം ഉണ്ടായില്ല. പകരം ചൈനയെ വിശ്വസിച്ച് ഭീതി പടർത്താനാണ് ശ്രമിച്ചത്. ആ നിർമ്മിത ഭീതിയാണ് ഇപ്പോഴും ജനങ്ങളെ വേട്ടയാടുന്നത്.
ഇതിനിടയിൽ ഈയടുത്ത് ചൈന ഒരു കാര്യം പറഞ്ഞിരുന്നു അതാരും കണക്കിലെടുത്തില്ല. കോവിഡ് 19 ലോകം മുഴുവനും വ്യാപിച്ചിരുന്നു എന്നും എന്നാൽ ഞങ്ങൾ മാത്രമാണ് അത് കണ്ടുപിടിച്ചതും കോവിഡ് 19 വൈറസിനെ വേർതിരിച്ചത് എന്നുമായിരുന്നു. ചൈന വളരെ നിസ്സാരമായി പറഞ്ഞതിനെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. കൊറോണ വൈറസ് അല്പസ്വല്പം ജനിതക വ്യതിയായങ്ങളോടെ ലോകത്ത് എല്ലാ രാജ്യങ്ങളിലും വ്യാപിച്ചതാണ്. അതൊരു കോമൺ വൈറസ് ആണ്. ആളുകൾക്ക് അതിനെതിരെ ഇമ്മ്യൂണിറ്റിയും ഉണ്ട്. മരകമായ ജനിതകമാറ്റം സംഭവിച്ച് മാരകകൊറോണ ഉണ്ടായി എന്നത് അവിശ്വസനീയവും അസംഭവ്യവും ആണ്. ശരീരം വീക്ക് ആകുമ്പോഴും തക്കസമയത്ത് ചികിത്സ കിട്ടാതിരിക്കുമ്പോഴും ഏത് വൈറൽ /ബാക്റ്റീരിയ രോഗവും ന്യൂമോണിയ ആയി പരിണമിച്ച് മരണകാരണമാകും. കൊറോണയുടെ കാര്യത്തിലും അത്രയേയുള്ളൂ. ജലദോഷം, ഫ്ലൂ എന്നിവ ഉണ്ടാക്കുന്ന വൈറസ്സുകളോട് വളരെ സാമ്യം ഉള്ളതാണ് കൊറോണ വൈറസും. ജലദോഷവും ന്യൂമോണിയയിൽ കലാശിക്കാറുണ്ട്. എന്ന് വെച്ച മാരക ജലദോഷബാധ എന്ന് നമ്മൾ പറയാറില്ലല്ലൊ. ഇതാണ് സത്യം.
കോവിഡ് മിത്ത്
മേലെ എഴുതിയ വാചകം മനസ്സിലാക്കാൻ മാത്രം ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർ തുടർന്ന് വായിക്കുക. എന്റെ കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച കൂടിയാണത്.
ഈ കോവിഡും പെട്ടെന്ന് തന്നെ ടെസ്റ്റും തുടങ്ങിയപ്പോൾ എന്റെ സംശയം ആയിരുന്നു എന്താണ് ഈ RT-PCR ടെസ്റ്റ് എന്ന്. കാരണം ഒരു പുതിയ നോവൽ വൈറസ് ഉത്ഭവിച്ചതല്ലേയുള്ളൂ. അപ്പോൾ തന്നെ അത് ആളുകളിൽ ഉണ്ടോ എന്നറിയാൻ ആ വൈറസിന്റെ സ്പെസിമൻ ലാബുകൾക്ക് കിട്ടിയോ? എന്താണ് ആ ടെസ്റ്റിനു അടിസ്ഥാനമാക്കുന്നത് എന്നും എന്റെ സംശയം ആയിരുന്നു. നിങ്ങൾക്കൊന്നും ആ സംശയം ഉണ്ടായില്ലല്ലോ അല്ലേ? മേലെയുള്ള വാചകം വായിച്ചപ്പോഴാണ് എനിക്ക് ഉത്തരം കിട്ടിയത്.
ഈ കോവിഡ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതായ വാർത്ത വന്നപ്പോൾ തന്നെ മറ്റൊരു വാർത്തയും വന്നിരുന്നു ഈ വൈറസ്സിന്റെ ജനറ്റിക് ഇൻഫർമേഷനും ചൈന മറ്റ് രാജ്യങ്ങൾക്ക് നൽകി എന്ന്. എന്താണ് ആ ജനറ്റിക് ഇൻഫർമേഷൻ? ചൈനയിലെ രോഗികളുടെ സ്രവം എക്സ്‌ട്രാക്റ്റ് ചെയ്ത് എടുത്ത ജനറ്റിക് മെറ്റീരിയലിന്റെയും RNA സ്വീക്വൻസിന്റെയും വിവരങ്ങളാണവ. അത് വെച്ചിട്ടാണ് ഇവിടെയും ടെസ്റ്റ് ചെയ്യുന്നത്. എന്നാൽ ആ ജനറ്റിക് മെറ്റീരിയൽ ഏത് രോഗം ബാധിച്ചവരിലും കണ്ടെത്താൻ കഴിയും. അങ്ങനെയാണ് കോവിഡ് പോസിറ്റീവ് കേസുകൾ ലക്ഷങ്ങളായി കണക്ക് കൂട്ടുന്നത്. സംഗതി മനസ്സിലായോ? ചൈനയിലെ രോഗികൾക്ക് ബാധിച്ചത് പുതിയ കൊറോണ ആണെന്ന് അവർ പറയുന്നു. അതിന്റെ ജനറ്റിക് മെറ്റീരിയലിന്റെ മാപ്പ് ലോകത്തിനു കൈമാറുന്നു. സാധാരണ ഏത് രോഗം ബാധിച്ചാലും ആരിലും ഉണ്ടാകുന്ന ആ ജനറ്റിക് മാപ്പ് വെച്ച് ഇവിടെയും കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ ചൈനയിലേത് നോവൽ കൊറോണ എന്ന സാർസ് 2 കോവിഡ് തന്നെയാണോ എന്ന് ആരും ചോദിച്ചില്ല. WHO ആകട്ടെ ചൈന പറയുന്നത് മാത്രം കേൾക്കുന്നു.
ഇനി ഇത് കൂടി വായിക്കുക :
Further, the test that is being used is called the RT-PCR test and the inventor said it should NEVER be used for diagnostics. This is because it is not a 'gold-standard' test that would give 100% accuracy. In fact, there is a false positive rate of 80% for this test. This means that the test is meaningless as it is just testing for genetic material and not corona virus.
അതായത് ഈ ടെസ്റ്റ് എന്ന് പറയുന്നത് മേൽപ്പറഞ്ഞ ജനറ്റിക് മെറ്റീരിയൽ സ്രവങ്ങളിൽ ഉണ്ടോ എന്ന് മാത്രമാണ്. ഇത് രോഗനിർണ്ണയത്തിനു ഉപയോഗിക്കാൻ പാടില്ല എന്ന് RT-PCR ടെസ്റ്റിന്റെ ഇൻവെന്റർ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാമത് ഇത് ആക്റ്റീവ് വൈറസിന്റെ സാന്നിധ്യം അല്ല കാണിക്കുന്നത്. ജസ്റ്റ് ജനറ്റിക് മെറ്റീരിയൽ മാത്രം. അത് കണ്ടാൽ ഒരാൾ രോഗബാധിതനാണെന്ന് നിർണ്ണയിക്കാൻ പാടില്ല. ഈ ടെസ്റ്റിൽ 80% ഫാൾസ് പോസിറ്റീവും ഉണ്ടാകാം. അത് ശരിക്കും ഉള്ള വൈറസുകളുടെ ജനറ്റിക് മെറ്റീരിയൽ ടെസ്റ്റ് ചെയ്യുമ്പോഴാണ്. എന്നാൽ ചൈനക്കാരൻ പുറത്ത് വിട്ട ജനറ്റിക് - RNA വിവരങ്ങൾ ഏത് വൈറസിന്റേതാണ്? ആർക്കും അറിയില്ല. അവിടെ പോയി അന്വേഷിക്കാൻ ആരെയും അനുവദിച്ചുമില്ല.
ലോകം ചൈനയാൽ കബളിപ്പിക്കട്ടോ? അവർ അവകാശപ്പെട്ടത് പോലെ സാർസ് 2 എന്നൊരു നോവൽ കൊറോണ വൈറസ് ഉണ്ടോ? ആർക്കും അറിയില്ല. അവർ കൈമാറിയ ജനറ്റിക് ഇൻഫർമേഷൻസ് ഏത് വൈറസ്സിന്റെത് ആണെന്നും ആർക്കും അറിയില്ല.ലോകം അഞ്ചാറ് മാസമായി ഒരു മിഥ്യയെ ഭയപ്പെട്ട് കഴിയുകയാണ്. ഇതിന്റെ സത്യാവസ്ഥ ആര് അന്വേഷിക്കും? ഒന്ന് ഉറപ്പാണ് കോവിഡ് എന്നൊരു മാരക വൈറസ് ഇല്ല. അത് നിലവിൽ പോസിറ്റീവ് എന്ന് വിശേഷിപ്പിക്കപ്പെട്ട പതിനായിരങ്ങൾ സാക്ഷ്യപ്പെടുത്തും.
വാക്സിൻ എന്നാൽ എന്ത് ?
വാക്സിൻ എന്ന് പറഞ്ഞാൽ ഒരു സ്പെസിഫിക് വൈറസിനെ അല്ലെങ്കിൽ ബാക്റ്റീരിയയെ നിർജ്ജീവമാക്കി ഓറലായോ ഇഞ്ചക്‌ഷൻ ആയോ നമ്മുടെ ശരീരത്തിൽ കടത്തി വിടലാണ്. നിർജ്ജീവം ആയത് കൊണ്ട് ആ സ്പെസിഫിക് വൈറസിനു അല്ലെങ്കിൽ ബാക്റ്റീരിയയ്ക്ക് നമ്മിൽ രോഗം ഉണ്ടാക്കാൻ കഴിയില്ല. എന്നാൽ ഇത് അപകടകാരിയായ ആന്റിജൻ എന്ന് ധരിച്ച് നമ്മുടെ പ്രതിരോധ സംവിധാനം ആ നിർജ്ജീവ വൈറസ്/ബാക്റ്റീരിയക്കെതിരെ ആന്റിബോഡികൾ നിർമ്മിക്കും. അതോടൊപ്പം ആ ആന്റിബോഡി നിർമ്മിക്കാനുള്ള മെമ്മറി ചില പ്രത്യേക പ്രതിരോധ കോശങ്ങളിൽ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് എപ്പോഴെങ്കിലും ഒറിജിനൽ ആക്റ്റീവായ അതേ വൈറസ് നമ്മെ ബാധിച്ചാൽ തൽക്ഷണം തന്നെ അതിനെ നിർവീര്യമാക്കാൻ ശരീരം ആന്റിബോഡികൾ നിർമ്മിക്കും. വൈറസ് നശിപ്പിക്കപ്പെടും. നമ്മെ രോഗം ബാധിക്കുകയില്ല. ഇതാണ് വാക്സിനേഷൻ നമുക്ക് നൽകുന്ന പ്രോട്ടക്‌ഷൻ.
വാക്സിൻ എടുത്തില്ലെങ്കിൽ നമ്മെ ബാധിക്കുന്ന വൈറസിനെതിരെ ശരീരം ആന്റിബോഡി നിർമ്മിക്കാൻ കാലതാമസം നേരിടും. ആ പിരീഡാണ് രോഗാവസ്ഥ എന്ന് പറയുന്നത്. ശരീരം വീക്ക് ആയാൽ വൈറസ് ചിലപ്പോൾ ജീവനു അപകടവും ഉണ്ടാക്കും. വാക്സിൻ എടുത്താൻ വൈറസിനെ അപ്പോൾ തന്നെ ആന്റിബോഡി നിർമ്മിച്ച് ശരീരം പ്രതിരോധിക്കും. രോഗം ഉണ്ടാവുകയില്ല. ഇതിനാണ് നമ്മൾ ഒരു സ്പെസിഫിക് വൈറസിനെതിരെയുള്ള ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്. വാക്സിൻ എടുത്തില്ലെങ്കിലും വൈറസ് രോഗത്തെ അതിജീവിച്ചാൽ ആ വൈറസിനെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിക്കുകയും ആ മെമ്മറി സൂക്ഷിക്കുകയും ചെയ്യും. അങ്ങനെയാണ് നിസ്സാരമായ വൈറസിനെയും ബാക്റ്റീരിയയെയും ഒക്കെ നമ്മൂടെ ശരീരം പ്രതിരോധിക്കുന്നത്. മാരകമായ വൈറസ്/ബാക്റ്റീരിയകൾക്കെതിരെയാണ് വാക്സിൻ വികസിപ്പിക്കുന്നതും ആളുകൾക്ക് നൽകുന്നതും.
മരുന്ന് എന്നാൽ ബാക്റ്റീരിയ, ഫംഗസ് , വൈറസ് പോലുള്ള സൂക്ഷ്മ രോഗാണുക്കളെ നേരിട്ട് നശിപ്പിക്കാനുള്ളതാണ്. ഇതാണ് വാക്സിനും മരുന്നും തമ്മിലുള്ള വ്യത്യാസം. മരുന്ന് നമ്മുടെ രക്തത്തിൽ കലർന്ന് എല്ലാ കോശങ്ങളിലും എത്തി എവിടെയൊക്കെ രോഗാണുക്കൾ ഉണ്ടോ അതിനെയൊക്കെ നേരിട്ട് നശിപ്പിക്കുന്നു. വാക്സിൻ എന്നാൽ ഓരോരോ രോഗാണുവിനെതിരെയും പെട്ടെന്ന് ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരത്തെ പ്രാപ്തമാക്കുക എന്ന കൃത്രിമമാർഗ്ഗമാണ്. ഇതിനു ഉപയോഗിക്കുന്നത് ഓരോ രോഗാണുവിനെയും നിർജ്ജീവമാക്കിയിട്ട് കിട്ടിന്ന സ്ട്രെയിൻസ് ആണ്. കോവിഡ്-19 എന്ന രോഗം ഉണ്ടാക്കുന്നത് SARS-Cov-2 എന്ന വൈറസ്സാണ്. ഇതിന്റെ സ്ട്രെയിൻസ് പൂന നേഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് വേർതിരിച്ചെടുത്തിട്ടുണ്ട്. അത് ഉപയോഗിച്ചിട്ടാണ് ഭാരത് ബയോടെക്ക് എന്ന കമ്പനി കോവാക്സിൻ എന്ന വാക്സിൻ ഉല്പാദിപ്പിച്ച് വിപണിയിൽ ഇറക്കും എന്ന് പറയുന്നത്. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചിരുന്നോ എന്ന് ആ കമ്പനിയാണ് പറയേണ്ടത്.
ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരാം. എന്തിനാണ് വാക്സിൻ, വൈറസുകൾക്ക് എതിരെയും മരുന്നുകൾ പോരേ എന്ന്. പോര എന്നാണ് ഉത്തരം. ബാക്റ്റീരിയകളെ മരുന്നുകൾ കൊണ്ട് നശിപ്പിക്കാം എന്നാൽ വൈറസുകളെ അങ്ങനെ കഴിയില്ല. അതിനു കാരണം ബാക്റ്റീരിയയും വൈറസും തമ്മിലുള്ള ഘടനാപരമായ വ്യത്യാസമാണ്. ബാക്റ്റീരിയ പോലുള്ള സൂക്ഷ്മാണുക്കൾ ഏകകോശ ജീവികളാണ്. അവ ആഹാരം ഉൾക്കൊള്ളുകയും ഉപാപചയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ആന്റിബയോട്ടിക്ക് മരുന്നുകൾ അവയുടെ കോശത്തിൽ കടന്ന് അവയെ നശിപ്പിക്കും. എന്നാൽ വൈറസുകൾ കോശങ്ങൾ അല്ല. അവ ആഹരിക്കുന്നില്ല, ഉപാപചയ പ്രവർത്തനങ്ങൾ നടത്തുന്നില്ല. വൈറസുകൾ എന്നാൽ ഒരു പ്രോട്ടീൻ ആവരണത്തിനകത്തുള്ള RNA അല്ലെങ്കിൽ DNA മാത്രമാണ്. അതുകൊണ്ട് ആന്റിബയോട്ടിക്ക് പോലെ ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുക എളുപ്പമല്ല. എന്നാലും ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗങ്ങൾക്ക് നിലവിൽ ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. വൈറസ് രോഗത്തെ ചെറുക്കാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം വാക്സിനേഷനാണ് എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ അല്ലേ?
വിഷരഹിത ഭക്ഷണം എന്ന മിഥ്യ
ആദ്യം മനസ്സിലാക്കേണ്ടത് രാസവളവും കീടനാശിനിയും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വിഷം അല്ല എന്നാണ്. എന്തായാലും രാസവളവും കീടനാശിനിയും കൃഷിക്ക് ഉപയോഗിക്കാത്ത ആഹാരം മാത്രം കഴിച്ച് നിങ്ങൾക്ക് ഈ ജന്മത്തിൽ ജീവിയ്ക്കാൻ കഴിയില്ല. കാരണം അത് രണ്ടും ഇല്ലാതെ കൃഷി നടക്കില്ല. എന്നാൽ പിന്നെ തിന്നുന്നത് വിഷം അല്ല എന്ന് കരുതിക്കൂടേ? കീടനാശിനി സ്പ്രേ ചെയ്താൽ അത് കാർഷിക ഉല്പന്നങ്ങളിൽ അഥവാ പറ്റിപ്പിടിച്ചെങ്കിൽ തന്നെ വെള്ളത്തിൽ കഴുകി പാചകം ചെയ്യുമ്പോഴത്തേക്കും അതൊക്കെ പോകും. എന്നിട്ടും എന്തെങ്കിലും അംശം അഥവാ ബാക്കിയാവുകയാണെങ്കിൽ തന്നെ നമ്മുടെ ശരീരം അത് പുറന്തള്ളും. പിന്നെ എന്തിനാണ് ഭക്ഷണത്തെ വിഷം എന്ന് കരുതുന്നത്? എന്തൊരു വൃത്തികെട്ട ചിന്തയാണിത്.
കീടനാശിനി ഇല്ലാതെ കൃഷി ചെയ്യാൻ കഴിയില്ല എന്ന് പറയുന്നതിന്റെ അർത്ഥം എന്തെന്നാൽ ഇപ്പോൾ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ 20-25 ശതമാനം കീടങ്ങൾ നശിപ്പിക്കുകയാണ്. അപ്പോൾ പിന്നെ കീടനാശിനികൾ കൂടി ഇല്ലെങ്കിലോ? 60 ശതമാനത്തിൽ അധികം കീടങ്ങൾ നശിപ്പിക്കും. പിന്നെ ബാക്കി എന്ത് ഉണ്ടാകും. അതുകൊണ്ട് ഇത്രയും ജനങ്ങൾക്ക് ജീവിയ്ക്കാൻ സാധിക്കുമോ? കീടങ്ങൾ പെരുകും മനുഷ്യർ പട്ടിണി കൊണ്ട് ചാകും. അതാണ് കീടനാശിനികൾ ഇല്ലെങ്കിൽ സംഭവിക്കുക. അല്ലെങ്കിൽ തന്നെ കൃഷി ചെയ്യുന്ന സ്ഥലം ചുരുങ്ങി വരികയാണ്. ദ്രുതഗതിയിൽ സംഭവിക്കുന്ന നഗരവൽക്കരണം ആണതിനു കാരണം. അതേ സമയം ജനസംഖ്യ പെരുകുകയും ചെയ്യുന്നു.
ജൈവ കീടനാശിനിയും രാസ കീടനാശിനിയും തമ്മിൽ കീടങ്ങളെ നശിപ്പിക്കുന്ന ടോക്സിനുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന് നാച്വറൽ മറ്റേത് സിന്തറ്റിക് അതാണ് വ്യത്യാസം. സിന്തറ്റിക് ആയ രാസകീടനാശിനി കൃത്യമായിരിക്കും എന്ന മേന്മയുണ്ട്. കീടങ്ങൾ നശിക്കണമെങ്കിൽ അതിൽ ടോക്സിൻ ഉണ്ടാകണമല്ലൊ. അപ്പോൾ ജൈവകീടനാശി കൊണ്ട് കീടങ്ങൾ നശിക്കുമെങ്കിൽ അതിലും ടോക്സിൻ ഉണ്ട് എന്നാണർത്ഥം. നാച്വറൽ ടോക്സിനു സിന്തറ്റിക് ടോക്സിനേക്കാൾ മഹത്വം ഒന്നുമില്ല. സയൻസ് ചെയ്യുന്നത് നാച്വറൽ പദാർത്ഥങ്ങളിൽ നിന്ന് സിന്തസൈസ് ചെയ്ത് കൃത്യമായ കീടനാശിനികളും വളങ്ങളും നിർമ്മിക്കുക എന്നതാണ്. ഈ സിന്തസൈസ് ചെയ്യുന്നതിനെയാണ് കൃത്രിമം എന്നും രാസം എന്നും വിശേഷിപ്പിച്ച് വിഷമായി ചിത്രീകരിച്ച് ഭീതിയും അന്ധവിശ്വാസങ്ങളും പരത്തുന്നത്.
രാസവളം എന്നത് പ്രകൃതിയിൽ നിന്നും പദാർത്ഥങ്ങൾ ശേഖരിച്ച് ചെടികൾക്ക് അപ്പോൾ തന്നെ ആഗിരണം ചെയ്യാൻ പാകത്തിൽ സിന്തസൈസ് ചെയ്തതാണ്. ഉദാഹരണത്തിനു NPK എന്ന വളത്തിലെ നൈട്രജൻ അന്തരീക്ഷത്തിൽ നിന്നും ഫോസ്‌ഫറസ് പാറകളിൽ നിന്നും സംഭരിക്കുന്നതാണ്. ഏത് ചെടിക്കും വൃക്ഷത്തിനും 13 തരം മൂലകങ്ങൾ ആണ് മണ്ണിൽ നിന്ന് ലഭിക്കേണ്ടത്. ഈ 13 മൂലകങ്ങളും പ്രകൃതിയിൽ നിന്ന് തന്നെ ശേഖരിച്ച് ചെടികൾ ആഗിരണം ചെയ്യുന്ന തന്മാത്രകളാക്കി സിന്തസൈസ് ചെയ്തതാണ് വിപണിയിൽ വിൽക്കുന്നത്. ഇത് സയൻസിന്റെ കണ്ടുപിടുത്തം ആണ്. അതാണ് വിഷം എന്ന് പ്രചരിപ്പിക്കുന്നത്. എന്തൊരു കഷ്ടമാണ്.
സിന്തറ്റിക് വളങ്ങളുടെ പ്രത്യേകതയും മേന്മയും എന്തെന്നാൽ അത് ചെടിക്ക് ഇട്ടു കൊടുത്ത ഉടനെ തന്നെ ജലത്തിന്റെ സമ്പർക്കത്താൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും. ചെടികൾ എങ്ങനെ അതിനാവശ്യമുള്ള തന്മാത്രകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നു എന്ന അറിവ് സയൻസിനു ലഭ്യമായതോടെയാണ് അവ സിന്തസൈസ് ചെയ്യാനുള്ള ടെൿനിക്കും വികസിപ്പിച്ചത്. അങ്ങനെ സിന്തറ്റിക് വളങ്ങളും കീടനാശിനികളും പ്രചാരത്തിൽ ആയതോടെയാണ് മനുഷ്യർക്ക് വിശപ്പ് മാറ്റാനുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞത്. അല്ലാതെ പഴയ ജൈവകൃഷി തന്നെ ആയിരുന്നെങ്കിൽ മനുഷ്യരാശി ആഹാരം കിട്ടാതെ ചത്തൊടുങ്ങിയേനേ. എന്നിട്ടാണ് ഇപ്പോൾ നല്ല സമൃദ്ധമായ ആഹാരം കഴിച്ച് ഏമ്പക്കമിട്ട് എല്ലിന്റിടയിൽ കയറി പണ്ടത്തെ ജൈവകൃഷി വീണ്ടും വരണം എന്ന് വാദിക്കുന്നത്.
ജൈവവളം ഇട്ടാൽ അതിൽ ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ എന്തൊക്കെ എത്ര അനുപാതത്തിൽ ഉണ്ട് എന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ട് മണ്ണ് പരിശോധിച്ച് അതിൽ ഏത് മൂലകം ആണ് കുറവ് എന്ന് കണ്ടെത്തിയാൽ ആ മൂലകം ഉള്ള സിന്തറ്റിക് വളം തന്നെ ഇട്ടു കൊടുക്കേണ്ടി വരും. ജൈവവളം കൊണ്ട് ആ സ്പെസിഫിക് മൂലകത്തിന്റെ കുറവ് പരിഹരിക്കാൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇട്ടാൽ അതിൽ എന്തെങ്കിലും യൂസ് ഫുൾ മൂലകങ്ങൾ ഉണ്ടെങ്കിൽ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കണമെങ്കിൽ അവയിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വിഘടിക്കപ്പെടണം. ആ വിഘടിക്കൽ കാലം ചിലപ്പോൾ ആറ് മാസം വരെയാകാം. അതേ സമയം സിന്തറ്റിക് വളം അപ്പോൾ തന്നെ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയും വിധം ആണ് അതിന്റെ നിർമ്മാണം. അതുകൊണ്ട് കൃഷിയെ നിലനിർത്തുന്നത് സിന്തറ്റിക് വളങ്ങളും കീടനാശിനികളും ആണ്.
ഇത്രയും വായിച്ചിട്ട് പിന്നെയും ആരെങ്കിലും കുറുക്ക് ചോദ്യവുമായി വരികയാണെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ പുകഴ്ത്തുന്ന വിഷരഹിത ഭക്ഷണം ഒരിക്കലും കിട്ടാൻ പോകുന്നില്ല. ജീവിതാവസാനം വരെ വിഷഭക്ഷണം കഴിക്കേണ്ടി വരും. അപ്പോഴും ഈ വിഷഭക്ഷണത്തിന്റെ പേരിൽ ആസ്പത്രിയിൽ പോകേണ്ടി വരില്ല, അതിനു ചികിത്സയും ഇല്ല. അതുകൊണ്ട് എന്തും വാഷ് ചെയ്ത് പാചകം ചെയ്യുക. ഭക്ഷണത്തെ രുചിച്ച്, നുണഞ്ഞ് , ആസ്വദിച്ച് കഴിക്കുക. നമ്മുടെ രുചിമുകുളങ്ങൾ ആഹാരം കാണുമ്പോൾ ത്രസിക്കട്ടെ.
ഡിവോഴ്‌സ് പരിഹാരം അല്ല
സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം
മാത്രമല്ല ഞാൻ മരുന്നുകളെ കുറിച്ചും സയൻസിലെ എല്ലാ ശാഖകളെ കുറിച്ചും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. അതൊക്കെ രോഗികളോട് പങ്ക് വയ്ക്കുമായിരുന്നു. രോഗികളിൽ നിന്ന് ലഭിക്കുന്ന കൃതജ്ഞത ഏറ്റവും വലിയ ഫീസ് ആയി കരുതുമായിരുന്നു. ഡോക്ടർ ആകാത്തത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. അതല്ല, ഇങ്ങനെയുള്ള ഡോക്ടർമാർ ഉണ്ടല്ലൊ. എനിക്കും അങ്ങനെ ആകാമല്ലൊ. ഇപ്പോൾ എന്താണ്, റിസപ്‌ഷനിൽ ഫീസ് മുൻകൂട്ടി അടച്ച് ഡോക്ടറെ കാണുന്നു. ഡോക്ടർ നമ്മെ കേൾക്കുന്നു , പ്രിസ്‌ക്രിപ്‌ഷൻ എഴുതി തരുന്നു. അത്രേള്ളൂ. രോഗത്തെ കുറിച്ച് ഒന്നും ചോദിക്കാനോ മനസ്സിലാക്കാനോ ഒരു ചാൻസും ഇല്ല. ഞാൻ ആരെയും കുറ്റം പറയുന്നതല്ല. നമ്മുടെ സിസ്റ്റം അതാണ്.
ഡോക്ടർ എന്ന പ്രഫഷൻ ദൈവികമായ ജോലി ആണെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ദൈവം ഉണ്ടോ എന്ന് അറിഞ്ഞു കൂട. യുക്തി എന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ദൈവത്തിന്റെ ആവശ്യം എനിക്ക് തോന്നിയിട്ടുമില്ല. ഞാൻ പ്രവർത്തിക്കുന്നു, പ്രതിഫലം കിട്ടുന്നു കുടുംബം നോക്കുന്നു. അതിനപ്പുറം ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് ഞാൻ പ്രാർഥിക്കാറുമില്ലായിരുന്നു. ഉള്ളത് മതി. എക്സ്ട്രാ ഒന്നും വേണ്ട. ഇതായിരുന്നു എന്റെ പോളിസി. പക്ഷെ ഡോക്ടർമാർ രണ്ടാം ജന്മം തരുന്ന ദൈവങ്ങളാണ് എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഒന്നാം ജന്മം സ്വാഭാവികമായി നടക്കുന്നതാണല്ലൊ. എനിക്ക് തന്നെ ഡിസ്ക് തകരാറിലായി നടക്കാൻ കഴിയാതെ കിടപ്പിലായപ്പോൾ സ്പൈൻ സർജൻ ശസ്ത്രക്രിയ ചെയ്ത് നൽകിയ രണ്ടാം ജന്മം കൊണ്ടാണ് പത്ത് വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മോഡേൺ മെഡിസിൻ മാത്രമാണ് ചികിത്സ എന്ന് പറയുമ്പോൾ ആയുർവേദ-ഹോമിയോ വിശ്വാസികൾക്ക് കോപം വരുന്നത് ചികിത്സയുടെ ശാസ്ത്രം അവർക്ക് അറിയാത്തത് കൊണ്ടാണ്. ഒരോ ചികിത്സയ്ക്കും പിന്നിൽ ഓരോ സിദ്ധാന്തം ഉണ്ട്.
ആയുർവേദ സിദ്ധാന്തം എന്നത് പ്രപഞ്ചവും മനുഷ്യനും പഞ്ചഭൂതങ്ങളാൽ ഉണ്ടാക്കപ്പെട്ടതും രോഗകാരണം ത്രിദോഷങ്ങൾ ആണെന്നുമാണ്. ആയുർവ്വേദ വിശ്വാസികൾ ഇത് ഇന്നും വിശ്വസിക്കുകയും ചെയ്യുന്നു. പഴയ പ്രാചീനമായ ഒരു വിശ്വാസം ആണത്. ഇന്നും എന്തിനത് വിശ്വസിക്കുന്നു എന്ന് ചോദിച്ചാൽ വിശ്വാസമല്ലേ വിടാൻ പറ്റുമോ എന്നായിരിക്കും ഉത്തരം. പഞ്ചഭൂത-ത്രിദോഷ സിദ്ധാന്തവും അഷ്ടാംഗഹൃദയം എന്ന കിത്താബും ആണ് ആയുർവേദത്തിന്റെ അടിസ്ഥാനം. ഈ സിദ്ധാന്തത്തിൽ രോഗനിർണ്ണയം നടത്താൻ കഴിയും എന്ന് ഇന്നും വിശ്വസിക്കുന്നത് എന്തൊരു മണ്ടത്തരം ആണ്. ഹോമിയോ സിദ്ധാന്തം അതിലും വിചിത്രമാണ്. മോഡേൺ മെഡിസിൻ സിദ്ധാന്തമല്ല. വസ്തുനിഷ്ടമായ അറിവുകളും പ്രൂഫുകളും ആണ്. ആ വ്യത്യാസം മനസ്സിലാക്കാനുള്ള കോമൺ സെൻസ് വിശ്വാസികൾക്ക് ഇല്ല.
എഴുതാൻ ഉദ്ദേശിച്ച ചിന്ത എഴുതി വന്നപ്പോൾ മാറിപ്പോയി. സ്വാർത്ഥതയെ പറ്റി എഴുതാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാനൊരു നിസ്വാർത്ഥൻ എന്ന് തോന്നിപ്പിച്ച് നിസ്വാർത്ഥത എന്നൊന്നില്ല എന്നും സ്വാർത്ഥതയാണ് മനുഷ്യന്റെ അടിസ്ഥാന പ്രകൃതം എന്ന് സ്ഥാപിക്കാനായിരുന്നു എഴുതാൻ തുടങ്ങുമ്പോൾ ആലോചന. സ്വാർത്ഥതയ്ക്ക് തമിഴിൽ സ്വയനലം എന്നാണ് പറയുക. അതിന്റെ വിപരീതപദം പൊതുനലം എന്നും. സ്വയനലവും പൊതുനലവും. നല്ല വാക്കുകളാണത്. നിസ്വാർത്ഥത എന്ന വാക്ക് ശരിയല്ല. സ്വന്തം കാര്യവും പൊതുകാര്യവും അങ്ങനെയല്ലേ ഉള്ളൂ. നിസ്വാർത്ഥത എന്നത് ആർക്കും ഇല്ലാത്ത ഒന്നാണ്.
ഞാൻ ഈ ഫേസ്‌ബുക്കിൽ എഴുതുന്നത് എനിക്ക് പ്രശസ്തിക്ക് വേണ്ടിയാണ്, എനിക്ക് അംഗീകാരത്തിനു വേണ്ടിയാണ്. അതായത് ലൈക്കിനു വേണ്ടിയാണ്. എല്ലാവരും എന്ത് ചെയ്യുന്നതും അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ്. വിവാഹം കഴിക്കുന്നത് ലൈംഗികമായ ഇണയ്ക്ക് വേണ്ടിയും വാർദ്ധക്യത്തിൽ സംരക്ഷണം ലഭിക്കാനുമാണ്. സാഹിത്യകാരന്മാരും കവികളും എഴുതുന്നതും നടന്മാർ അഭിനയിക്കുന്നതും നർത്തകികൾ നടനമാടുന്നതും രാഷ്ട്രീയ പ്രവർത്തകർ പൊതുപ്രവർത്തനം നടത്തുന്നതും എല്ലാമെല്ലാം കീർത്തിക്ക് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും അംഗീകാരത്തിനു വേണ്ടിയും ആണ്. സാമൂഹ്യസേവനം നടത്തുന്നതിന്റെ പിന്നിലും സ്വന്തം തൃപ്തി എന്നൊരു ചേതോവികാരമുണ്ട്. ചുരുക്കത്തിൽ സ്വന്തം സ്വാർത്ഥത വിട്ട് ഒരാളും ഒന്നും ചെയ്യുന്നില്ല. കാമുകികാമുകന്മാർ പ്രണയിക്കുന്നത് പോലും സ്വന്തം ഇഷ്ടം എന്നൊരു സ്വാർത്ഥതയുടെ പുറത്താണ്.
സ്വാർത്ഥത ഒരു തെറ്റേ അല്ല. സ്വാർത്ഥത ഇല്ലെങ്കിൽ ആർക്കും ജീവിയ്ക്കാനാകില്ല. സമൂഹത്തെ നിലനിർത്തുന്നത് തന്നെ സ്വാർത്ഥതയാണ്. എനിക്ക് കൂടുതൽ സമ്പാദിക്കണം എന്ന സ്വാർത്ഥത കൊണ്ടാണ് സമൂഹം ചലനാത്മകമാകുന്നത് തന്നെ. അപ്പോൾ വ്യക്തികളുടെ സ്വാർത്ഥതകളാൽ തന്നെയാണ് സമൂഹത്തിന്റെ പൊതുനലവും നിറവേറ്റപ്പെടുന്നത് എന്ന മായാജാലം നിങ്ങൾക്ക് കാണാം. കമ്മ്യൂണിസം എന്നത് ഈ അടിസ്ഥാനപരമായ മനുഷ്യ പ്രകൃതത്തിനു വിരുദ്ധമായ സിദ്ധാന്തം ആയിരുന്നു എന്ന് പറഞ്ഞൂകൊണ്ട് ഇന്നത്തെ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.
ഒരു എത്തിസ്റ്റിന്റെ ജീവിതം.
ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ?
ആറ്റം അല്ലെങ്കിൽ അണു (Atom) എന്ന് പറയുന്നത് ഏറ്റവും ചെറിയ കണികയുടെ പൊതു നാമം ആണ്. അതുകൊണ്ട് പ്രത്യേകം പ്രത്യേകം ആറ്റങ്ങളെ മൂലകം (Element) എന്ന് പറയുന്നു. അങ്ങനെ ഹൈഡ്രജൻ മുതൽ യുറേനിയം വരെ 92 മൂലകങ്ങൾ ആണ് പ്രകൃതിയിൽ ആകെയുള്ളത്. പീരിയോഡിക് പട്ടികയിൽ 118 കാണും. ഈ മൂലകങ്ങൾ ചേർന്ന് തന്മാത്രകളും (Molecule) സംയുക്തങ്ങളും (Compound) ഉണ്ടാകുന്നു. തന്മാത്രകളും സംയുക്തങ്ങളും ചേർന്നിട്ടാണ് ജീവൻ ഉള്ള കോശങ്ങളും ജീവൻ ഇല്ലാത്ത അസംഖ്യം വസ്തുക്കളും ഉണ്ടായിട്ടുള്ളത്. ഒരേ മൂലകവും വ്യത്യസ്ത മൂലകങ്ങളും ചേർന്ന് തന്മാത്രകൾ ഉണ്ടാകും. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ എന്ന് പറയുന്നത് രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന ഒരു ഓക്സിജൻ തന്മാത്രയാണ്(O₂). വെള്ളം എന്ന് പറയുന്നത് രണ്ട് ഹൈഡ്രജൻ മൂലകങ്ങളും ഒരു ഓക്സിജനും ചേർന്ന തന്മാത്രയാണ്( H₂O). അങ്ങനെ ഓരോന്നും. എന്തുകൊണ്ട് മൂലകങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു എന്നത് പിന്നെ മനസ്സിലാക്കാം.
എല്ലാ മൂലകങ്ങളെയും പൊതുവായി അണു എന്ന് പറയുന്നു എന്ന് പറഞ്ഞല്ലോ. ഈ ഓരോ അണുവിലും രണ്ട് വിധം ചാർജ്ജ് ഉണ്ട്. പോസിറ്റീവ് ചാർജ്ജും നെഗറ്റീവ് ചാർജ്ജും. എല്ലാം ഉണ്ടായിട്ടുള്ളത് അണുക്കൾ ചേർന്നായത് കൊണ്ട് എല്ലാറ്റിലും ഈ രണ്ട് വിധം ചാർജ്ജ് ഉണ്ട്. എന്നിലും നിങ്ങളിലും നാം തൊടുന്ന എന്തിലും പോസിറ്റീവും നെഗറ്റീവും ചാർജ്ജുകൾ ഉണ്ട്. ഇതിനു കാരണം, അണു ആണ് ഏറ്റവും ചെറിയ കണിക എങ്കിലും അണുവിന്റെ ഉള്ളിലും അതിലും ചെറിയ കണികകൾ ഉണ്ട്. അതാണ് എലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ. ഇതിൽ എലക്ട്രോണിനു നെഗറ്റീവ് ചാർജ്ജും പ്രോട്ടോണിനു പോസിറ്റീവ് ചാർജ്ജും ആണുള്ളത്. ന്യൂട്രോണിനു ചാർജ്ജ് ഇല്ല. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുകയും സമാന ചാർജ്ജുകൾ വികർഷിക്കുകയും ചെയ്യും എന്ന തത്വവും ഓർക്കുക. അതായത് നെഗറ്റീവും പോസിറ്റീവും ആകർഷിക്കും, നെഗറ്റീവും നെഗറ്റീവും പോസിറ്റീവും പോസിറ്റീവിവും വികർഷിക്കും.
ഓരോ അണുവിലും എത്ര എലക്ട്രോൺ ഉണ്ടോ അത്രയും പ്രോട്ടോണും ഉണ്ടാകും. ഉദാഹരണത്തിനു ഹൈഡ്രജൻ അണുവിൽ ഒരു എലക്ട്രോണും ഒരു പ്രോട്ടോണും, യുറേനിയം അണുവിൽ 92 എലക്ട്രോണും 92 പ്രോട്ടോണും ഉണ്ടാകും. അതുകൊണ്ട് എല്ലാ അണുക്കളും സാധാരണഗതിയിൽ ന്യൂട്രൽ ആയിരിക്കും. നമ്മളെ ആരെങ്കിലും തൊട്ടാൽ ഷോക്ക് അടിക്കാത്തത് ഇത് കൊണ്ടാണ്. എന്നാൽ അണുക്കളിൽ നിന്ന് എലക്ട്രോണുകൾ എളുപ്പത്തിൽ സ്വതന്ത്രമാകും. ഏത് വസ്തുക്കളും ഉരസിയാൽ അതിൽ നിന്ന് ഏതാനും എലക്ട്രോണുകൾ സ്വതന്ത്രമാകും. ഇപ്രകാരം സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹമാണ് മിന്നൽ (Lightening). നമ്മുടെ വീട്ടിൽ എത്തുന്ന കരണ്ട് എന്നത് ചെമ്പ് കമ്പിയിൽ നിന്ന് സ്വതന്ത്രമാകുന്ന എലക്ട്രോണുകളുടെ പ്രവാഹം ആണ്. എലക്ട്രോണിക്സ് ഉപകരണങ്ങൾ എന്ന് പറയുമ്പോൾ അതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് എലക്ട്രോണുകൾ ആണ്. എലക്ടോണുകളുടെ കണ്ടുപിടുത്തം ആണ് മനുഷ്യരാശിയുടെ പുരോഗതിക്ക് അടിത്തറ പാകിയത്.
ഭൂമിയുടെ അന്തരീക്ഷം എന്നാൽ എന്തെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഭാരക്കുറവ് കൊണ്ട് ഭൂമിയിൽ നിൽക്കാത്തതും എന്നാൽ ഭൂമിയുടെ ആകർഷണബലത്തെ മറികടക്കാൻ കഴിയാത്തതുകൊണ്ടും മേലേക്ക് ഉയർന്ന് ഭൂമിയെ വലയം ചെയ്ത വായു തന്മാത്രകളുടെ ആകെത്തുകയെ ആണ് നമ്മൾ അന്തരീക്ഷം എന്ന് പറയുന്നത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ല. കാരണം ചന്ദ്രന്റെ ആകർഷണ ബലം കുറവാണ്. അതുകൊണ്ട് ഭാരം കുറഞ്ഞ തന്മാത്രകൾ എല്ലാം ചന്ദ്രനിൽ നിന്ന് രക്ഷപ്പെട്ടു പോകുന്നു.
സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ ഭൂമിയുടെ ഉപരിതലം ചൂടാകുന്നു. അപ്പോൾ ഭൂമിയുടെ ഉപരിതലത്തിലുള്ള വായുവും ചൂടാകുകയും ചൂടായ വായുതന്മാത്രകൾ മേലോട്ട് ഉയർന്നു പോവുകയും ചെയ്യുന്നു. മേലോട്ട് പോകുന്തോറും വായു തണുക്കുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ ചൂട് കൊണ്ട് ഭൂമിയിലെ ജലസ്രോതസ്സുകളിലെ ഉപരിതലത്തിൽ നിന്നും കുറേ ജലതന്മാത്രകൾ രക്ഷപ്പെട്ട് വായുവിൽ കലർന്ന് മേലോട്ട് പോകുന്നുണ്ട്. ഇതിനെ നമ്മൾ നീരാവി എന്നും ഈ പ്രവർത്തനത്തെ ബാഷ്പീകരണം എന്നും പറയുന്നു. വായുവിൽ കലരുന്ന ജലതന്മാത്രകൾ പൊടിപടലങ്ങളിൽ പറ്റിപ്പിടിച്ച് ചെറിയ തുള്ളികൾ ആവുകയും തണുക്കുമ്പോൾ ഒന്നിച്ച് ചേർന്ന് മേഘങ്ങൾ ആയു മാറുകയും ചെയ്യുന്നു. ഈ മേഘങ്ങൾ പിന്നെയും തണുത്ത് ഭാരം കൂടുമ്പോഴാണ് മഴയായി ഭൂമിയിൽ പെയ്തിറങ്ങുന്നത്.
ഇതിനിടയിൽ മേഘത്തിൽ ചില ജലതന്മാത്രകൾ ഐസ് രൂപത്തിലും ആകുന്നുണ്ട്. മേഘത്തിനുള്ളിൽ വെച്ച് ഈ ജലകണികകളും ഐസ് കണികകളും ഒക്കെ ഉരസിയും കൂട്ടിയിടിച്ചും അവയിൽ നിന്ന് കുറേ എലക്ട്രോണുകൾ സ്വതന്ത്രമാകുന്നു. ഒരു ആറ്റത്തിൽ നിന്നോ തന്മാത്രയിൽ നിന്നോ എലക്ടോണുകൾ നഷ്ടപ്പെട്ടാൽ അവ പോസ്റ്റീവ് ചാർജ്ജുള്ളതായി മാറുന്നു. കാരണം തുല്യ എണ്ണം എലക്ട്രോണുകളും പ്രോട്ടോണുകളും ആകുമ്പോഴാണല്ലൊ ന്യൂട്രൽ എന്ന അവസ്ഥയിൽ ആറ്റമോ തന്മാത്രയോ നിൽക്കുന്നത്. എലക്ട്രോൺ എത്ര നഷ്ടപ്പെട്ടോ അത്രയും പ്രോട്ടോൺ പോസിറ്റീവ് ചാർജ്ജ് ഉള്ളതായി മാറുന്നു. മേഘത്തിൽ സ്വതന്ത്രമാകുന്ന എലക്ട്രോണുകൾ നെഗറ്റീവ് ചാർജ്ജായി മേഘത്തിന്റെ കീഴ് ഭാഗത്ത് സാന്ദ്രീകരിക്കുന്നു. പോസിറ്റീവ് ചാർജ്ജ് മേഘത്തിന്റെ മേൽഭാഗത്തും സാന്ദ്രീകൃതമാകുന്നു.
ഇപ്രകാരം രണ്ട് വിരുദ്ധ ചാർജ്ജുകൾ മേഘത്തിൽ ഉരുണ്ട് കൂടുമ്പോൾ മേഘങ്ങൾ തമ്മിൽ ആകർഷിക്കുമ്പോഴോ വികർഷിക്കുമ്പോഴോ ആണ് മിന്നൽ ഉണ്ടാകുന്നത്. ചിലപ്പോൾ മേഘങ്ങളിലെ നെഗറ്റീവ് ചാർജ്ജ് ഭൂമിയിലെ ഉയർന്ന ഭാഗങ്ങളിലെ പോസിറ്റീവ് ചാർജ്ജുമായി ആകർഷിക്കപ്പെട്ടും മിന്നൽ ഉണ്ടാകും. അപ്പോൾ ഉണ്ടാകുന്ന അപരിമിതമായ ചൂട് നിമിത്തം വായു പെട്ടെന്ന് വികസിക്കുകയും വായുസ്ഫോടനം ഉണ്ടാവുകയും ചെയ്യുന്നു. അതാണു ഇടിയായി നമ്മൾ കേൾക്കുന്നത്. വായുവിൽ ഉയർന്ന ആവൃത്തിയിൽ കമ്പനം ഉണ്ടാവുകയും അത് നമ്മുടെ ചെവികളിലെ ഈയർ ഡ്രമ്മിനെ മർദ്ധിക്കുകയും ചെയ്യുന്നു. അതാണ് നമുക്ക് ഭയാനകമായ ശബ്ദമായി അനുഭവപ്പെടുന്നത്. വായുവിലെ കമ്പനം നിമിത്തമാണ് ചിലപ്പോൾ കെട്ടിടങ്ങളുടെ ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്നത്.
മിന്നലും വായുസ്ഫോടനവും ഒരേ സമയം സംഭവിക്കുന്നുവെങ്കിലും പ്രകാശം ശബ്ദത്തേക്കാളും വേഗത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് മിന്നൽ നമ്മൾ ആദ്യം കാണുന്നത്. ഒരു ഏകദേശ ധാരണ ഉണ്ടാകാൻ വേണ്ടിയാണ് വലിയൊരു വിഷയം ചുരുക്കിയും സാമാന്യമായും ലളിതമായും സാങ്കേതികതകൾ ഒഴിവാക്കിയും ഇപ്രകാരം എഴുതിയത് എന്ന് വായിക്കുന്നവർ മനസ്സിലാക്കുമല്ലോ.
എന്താണ് ശബ്ദം?
കൊറോണയും മഞ്ഞളും
കൊറോണ വൈറസ്സും ഊഷ്മാവും
ഹോമിയോ തട്ടിപ്പ് വീണ്ടും
ഗ്ലോക്കോമയും കാഴ്ചയും
ഈ ചെറിയ കണ്ണുകൾ കൊണ്ട് ഇത്രയും വിശാലമായ പ്രകൃതി എങ്ങനെ കാണാൻ കഴിയുന്നു എന്നത് ചെറുപ്പം മുതലേ എന്നെ അമ്പരപ്പിച്ചിരുന്ന സംശയമായിരുന്നു. അന്നൊക്കെ കിട്ടാവുന്ന പുസ്തകങ്ങൾ വായിച്ച് മനസ്സിലാക്കാനല്ലേ കഴിയൂ. കാഴ്ചയെ പറ്റി പറയുന്നതിനു മുൻപ് ഗ്ലോക്കോമയെ പറ്റി പറയാം. കല്യാണം കഴിഞ്ഞ് അടുത്തടുത്ത വർഷങ്ങളിൽ ഭാര്യ രണ്ട് മക്കളെ പ്രസവിച്ചു. അതവൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കൂട്ടത്തിൽ കണ്ണിന് വേദനയും. ഒരിക്കൽ കണ്ണൂരിൽ ഒരു ഐ ഡോക്ടറെ കൺസൽട്ട് ചെയ്തു. പ്രായം ചെന്ന ഡോക്ടർ ആയിരുന്നു. പരിശോധിക്കുന്നതിനിടയിൽ അടുത്തിരുന്ന പരിചയക്കാരൻ ആണെന്ന് തോന്നുന്നു അയാളോട് ഈ പേഷ്യന്റിനു ഗ്ലോക്കോമയാണെന്ന് പതുക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു. എന്നോട് ഡോക്ടർ പക്ഷെ ഒന്നും പറഞ്ഞില്ല. കണ്ണിൽ ഉറ്റിക്കാൻ മരുന്ന് എഴുതിത്തന്നു. അത്രേള്ളൂ. ഞാൻ പിന്നെ ഗ്ലോക്കോമ എന്ന വാക്ക് തന്നെ മറന്നു. പിന്നെയും കണ്ണിന് വേദന തുടർന്നപ്പോൾ പല ഡോക്ടർമാരും മരുന്നുകൾ എഴുതിത്തരും ചിലർ വൈറ്റമിൻ എ ടാബ്‌ലറ്റും എഴുതും. വൈറ്റമിനുകളെ പറ്റി എനിക്ക് അപ്പോൾ കിട്ടിയ ഒരു പുസ്തകത്തിൽ ജീവകം എ യുടെ അപര്യാപ്തത കണ്ണിറ്റെ കാഴ്ചയെ ബാധിക്കും എന്ന് വായിച്ചപ്പോൾ ഞാൻ മീനെണ്ണയും വൈറ്റമിൻ ഗുളികകളും പതിവായി വാങ്ങിക്കൊടുത്തു. പിന്നെ തുടർച്ചയായ തലവേദന ആയിരുന്നു. അതിനു ഡോക്ടർ എഴുതിത്തന്നത് മൈഗ്രെയിനുള്ള ഗുളികയായിരുന്നു.
പിന്നെയും ഒരു ഇരുപത് വർഷം കഴിഞ്ഞിട്ടാണ് ഗ്ലോക്കോമ എന്ന വാക്ക് ഞാൻ കേൾക്കുന്നത്. അതും അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ വെച്ച്. അതിനു നിമിത്തമായത് അവൾക്ക് ചിക്കൻപോക്സ് പിടിപ്പെട്ടത്. കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളേജ് ആസ്പത്രിയിലാണ് ഗുരുതരമായി ചിക്കൻപോക്സ് ബാധിച്ച നിലയിൽ അഡ്മിറ്റ് ചെയ്തത്. ചിക്കൻപോക്സ് മാറി. പക്ഷെ കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറ്. ഐ ഡിപ്പാർട്ട്മെന്റിലെ ലേഡി പ്രഫസ്സർ പരിശോധിച്ചു. അവർ ഒന്നും പറയുന്നില്ല. സർജറി വേണം എന്ന് പറഞ്ഞ് ദിവസങ്ങൾ തള്ളി നീക്കുന്നു. ഞാൻ സർജറിക്ക് നിർബ്ബന്ധിച്ചപ്പോൾ ബാംഗ്ലൂരിൽ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ ഒരു ഡോക്ടറുടെ പേര് എഴുതി തന്നിട്ട് അവരെ കാണാൻ പറഞ്ഞു. പിറ്റേന്ന് ഡിസ്‌ചാർജ്ജ് ആയി വീട്ടിൽ വന്നു. എല്ലാം ഒരു മാതിരി പുകയിൽ കുടുങ്ങിയത് പോലെയാണ് കാണുന്നത് എന്ന് അവൾ പറഞ്ഞു. ഞങ്ങൾ അങ്കമാലിയിൽ എത്തി. അവിടെ നിന്നാണ് ഡോക്ടർ പറഞ്ഞു തന്നത്. ഇത് ഗ്ലോക്കോമയാണ്. കണ്ണിലെ പ്രഷർ ആണ് കാരണം. ചിക്കൻപോക്സ് വന്നത് ഭാഗ്യം എന്ന് കരുതിക്കോളൂ, അതാണ് നിങ്ങൾ ഇപ്പോൾ ഇവിടെ വരാൻ നിമിത്തമായത്. കണ്ണിലെ പ്രഷർ എന്നത് സാധാരണ ബ്ലഡ് പ്രഷർ അല്ല എന്ന് ഞാൻ ആദ്യമായി മനസ്സിലാക്കുകയായിരുന്നു. എന്തായാലും അവിടെ വെച്ച് ലേസർ സർജറിയ്ക്ക് വിധേയയായി നാട്ടിലേക്ക് മടങ്ങുകയും , ലേസർ സർജറി കൊണ്ടും കാഴ്ച മെച്ചപ്പെടാത്തത് കൊണ്ട് ചികിത്സ ബാംഗ്ലൂരിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു.
ഗ്ലോക്കോമ എന്തെന്ന് ഇരുപത് വർഷത്തോളം മനസ്സിലാക്കാതെ അജ്ഞതയിൽ തുടർന്നത് കൊണ്ട് ഭാര്യയുടെ കാഴ്ചയുടെ എൺപത് ശതമാനം നഷ്ടപ്പെട്ടുപോയിരുന്നു. ഇപ്പോൾ അവൾക്ക് നേർക്കാഴ്ച മാത്രമേയുള്ളൂ. നമ്മൾ ഒരു കുഴലിലൂടെ നോക്കുന്നത് പോലെയായിരിക്കും ആ കാഴ്ച എന്ന് ഞാൻ അനുമാനിക്കുന്നു. ബാംഗ്ലൂരിൽ വന്നതിനു ശേഷം ബാക്കിയുള്ള കാഴ്ച പതിവായുള്ള ചെക്കപ്പിലൂടെ പതിനഞ്ച് വർഷമായി മെയിന്റൈൻ ചെയ്തു വരുന്നു. ഇതിനിടയിൽ ചെന്നൈ ശങ്കര നേത്രാലയയിൽ വെച്ച് മാന്വൽ സർജറിയും ചെയ്തിരുന്നു. ഇപ്പോൾ ബാംഗ്ലൂർ നാരായണ നേത്രാലയയിലും ചെന്നൈ ശങ്കരയിലും മാറി മാറി പോയി ചെക്കപ്പ് ചെയ്യുകയാണ്. അന്നേ ഗ്ലോക്കോമ എന്തെന്ന് മനസ്സിലായിരുന്നെങ്കിൽ ഭാര്യയുടെ കാഴ്ച ഒട്ടും നഷ്ടമാകാതെ ശ്രദ്ധിക്കാമായിരുന്നു. പക്ഷെ അന്നൊന്നും ഇന്റർനെറ്റ് ഇല്ലല്ലൊ. പുസ്തകങ്ങളും കിട്ടാനില്ലായിരുന്നു. ഡോക്ടർമാർ രോഗികളോട് ഒരു കാര്യവും വിശദീകരിച്ചു തരികയും ഇല്ല. ചികിത്സയും മരുന്നും ഗായത്രി മന്ത്രം പോലെ രഹസ്യമാക്കി വയ്ക്കുകയാണ് ചെയ്യുക. അങ്ങോട്ട് ഒന്നും ചോദിക്കാനും പറ്റില്ല. ഇന്നും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.
ഗ്ലോക്കോമ എന്താണെന്ന് എങ്ങനെയാണ് നിങ്ങളെ മനസ്സിലാക്കി തരേണ്ടത് എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇത് ചികിത്സിച്ച് മാറ്റാനോ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാനോ കഴിയില്ല. കണ്ണിൽ ദ്രവം അധികമായി ഉണ്ടാവുകയും അത് ഒഴുകിപ്പോകുന്ന ഡ്രെയിനേജ് ബ്ലോക്ക് ആവുകയും, ആ ബ്ലോക്ക് നിമിത്തം കണ്ണിൽ പ്രഷർ അധികമാവുകയും, ആ പ്രഷർ നിമിത്തം ഓപ്റ്റിക് നെർവിനു ഡാമേജ് ഉണ്ടാവുകയും , ആ ഡാമേജ് നിമിത്തം വിഷ്വൽ ഫീൽഡ് ചുരുങ്ങിപ്പോവുകയുമാണ് ചെയ്യുന്നത്. ഡാമേജ് ആയ ഓപ്റ്റിക് നെർവ് വീണ്ടെടുക്കാൻ കഴിയില്ല. കണ്ണിലെ കാഴ്ച എന്ന് പറയുന്നത്, ദൃശ്യങ്ങളുടെ പ്രതിബിംബങ്ങൾ കണ്ണിന്റെ ഉൾഭിത്തിയിലെ റെറ്റിന എന്ന ലേയറിൽ പതിക്കുകയും അവിടെ നിന്ന് ഓപ്റ്റിക് നെർവ് വഴി തലച്ചോറിൽ എത്തുകയുമാണ് ചെയ്യുന്നത്. തലച്ചോറിൽ വെച്ചാണ് ഓപ്റ്റിക് നെർവ് വഴി ലഭിച്ച പൾസുകളെ ദൃശ്യങ്ങളായി പുനരാവിഷ്ക്കരിക്കപ്പെടുന്നത്. അങ്ങനെയാണ് നമ്മൾ പുറം ലോകത്തെ കാഴ്ചകൾ കാണുന്നത്. ഓപ്റ്റിക് നെർവിനു ഡാമേജ് ഉണ്ടായാൽ അത്രയും പൾസുകൾ തലച്ചോറിലേക്ക് എത്താതിരിക്കുകയും കാഴ്ച പരിമിതമാവുകയും ചെയ്യുന്നു. ചികിത്സ കിട്ടാതിരുന്നാൽ ഓപ്റ്റിക് നെർവ് കംപ്ലീറ്റ് ഡാമേജ് ആവുകയും കാഴ്ച പൂർണ്ണമായും നശിക്കുകയും ചെയ്യും.
എന്താണ് ചികിത്സ എന്ന് ചോദിച്ചാൽ കണ്ണിൽ ഉണ്ടാകുന്ന ദ്രവത്തിന്റെ ഉല്പാദനം കുറയ്ക്കാൻ ഐ ഡ്രോപ്സ് പതിവായി ഉറ്റിക്കലാണ്. ദ്രവം കുറയുമ്പോൾ പ്രഷർ കുറയും. പ്രഷർ നോർമൽ ആയി മെയിന്റൈൻ ചെയ്യൽ മാത്രമാണ് ചികിത്സ. വല്ല കാരണവശാലും ഡ്രോപ്സ് ഫലപ്രദം അല്ലാതെ വരുന്ന പക്ഷം മാന്വൽ സർജറി വേണ്ടി വരും. ദ്രവം ഒഴുകുന്ന ഡ്രെയിനേജിലെ ബ്ലോക്ക് നീക്കം ചെയ്യാൻ ഒരു ഹോൾ ഉണ്ടാക്കുക എന്നതാണ് ഈ സർജറി എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഈ ഹോൾ വീണ്ടും അടഞ്ഞു പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും പ്രായം ആകാത്തവർ സർജറിക്ക് വിധേയനായാൽ. പുതിയ കോശങ്ങൾ ഉണ്ടായിട്ടാണ് ഹോൾ അടഞ്ഞു പോകുന്നത്. എന്റെ ഭാര്യ മാന്വൽ സർജറിക്ക് വിധേയ ആയിരുന്നെങ്കിലും ഒരു വർഷത്തിനു ശേഷം വീണ്ടും പ്രഷർ കൂടിയപ്പോൾ ഡ്രോപ്സ് ഉറ്റിക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. അത് ഇപ്പോഴും തുടരുന്നു. ആറാറ് മാസം കൂടുമ്പോൾ കണ്ണുകളുടെ വിസ്വൽ ഫീൽഡ് ടെസ്റ്റ് ചെയ്ത് ശേഷിക്കുന്ന നെർവ്സ് സ്റ്റേബിൾ ആണെന്ന് ഉറപ്പിക്കുന്നു.
പല വിധം ഗ്ലോക്കോമകൾ ഉണ്ട്. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. ഏറ്റവും നേരത്തെ കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. നാട്ടിൽ ചിലർക്കൊക്കെ ഗ്ലോക്കോമയുണ്ട്. പക്ഷെ ശരിയായ ചികിത്സയിൽ പലരും എത്തിപ്പെടുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. കണ്ണിലെ പ്രഷർ ചെക്ക് ചെയ്ത് 12നും 20നും ഇടയിൽ നോർമൽ ആണ് പ്രഷർ എന്ന് മനസ്സിലാക്കണം. എല്ലാ കണ്ണാശുപത്രികളിലും പ്രഷർ (intra ocular pressure) പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. മൈഗ്രെയിൻ എന്ന് എഴുതിത്തള്ളുന്ന തലവേദന ഉള്ളവർ ഡോക്ടറോട് അങ്ങോട്ട് പറഞ്ഞ് പ്രഷർ ചെക്ക് ചെയ്യാൻ മടിക്കണ്ട.
എങ്ങനെയാണ് നമ്മൾ ഒന്ന് കാണുന്നത്? കാണണമെങ്കിൽ പ്രകാശം വേണം. എന്നാൽ പ്രകാശത്തെ നമ്മൾ കാണുന്നില്ല. വസ്തുക്കളിൽ പ്രകാശം തട്ടി അത് പ്രതിഫലിപ്പിക്കുന്ന നിറങ്ങൾ നമ്മുടെ കണ്ണിലെ ലെൻസിലൂടെ കടന്ന് റെറ്റിനയിൽ പതിച്ച് ഓപ്റ്റിക് നെർവ്സിലൂടെ എലക്ട്രിക്കൽ സിഗ്നലുകളായി തലച്ചോറിൽ എത്തുകയാണ് ചെയ്യുന്നത്. പ്രകാശത്തിൽ നമുക്ക് ദൃശ്യമായ ഏഴ് നിറങ്ങൾ ആണുള്ളത്. ആപ്പിളിന്റെ നിറം ചുകപ്പാണ് എന്ന് പറയുമ്പോൾ ആപ്പിൾ പ്രതിഫലിപ്പിക്കുന്ന ചുകപ്പ് നിറം ആണ് നമ്മൾ കാണുന്നത്. ആപ്പിളിൽ പതിച്ച ബാക്കി നിറങ്ങളൊക്കെ ആപ്പിൾ ആഗിരണം ചെയ്യുകയാണ്. നീല വെളിച്ചത്തിൽ ആപ്പിൾ കറുപ്പ് ആയിരിക്കും. കാരണം നീല പ്രകാശം ആപ്പിൾ ആഗിരണം ചെയ്യുകയാണ്. നമ്മൾ പ്രകാശം അല്ല കാണുന്നത് എന്നും വസ്തുക്കളിൽ തട്ടി അവ പ്രതിഫലിക്കുന്ന പ്രകാശത്തിലെ നിറങ്ങൾ ആണു കാണുന്നത് എന്നും എല്ലാ നിറങ്ങളും പ്രതിഫലിക്കുന്നതാണ് വെളുപ്പ് എന്നും, ഒരു നിറവും പ്രതിഫലിക്കാതെ എല്ലാം ആഗിരണം ചെയ്യുന്ന വസ്തുവാണ് കറുപ്പ് എന്നും പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഇവിടെ ഉപസംഹരിക്കുകയാണ്.
എന്താണ് വൈറസ് ?
കോശത്തിനകത്ത് പല പദാർത്ഥങ്ങളും ഉണ്ട്. ചിത്രം നോക്കിയാൽ മനസ്സിലാകും. കോശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ മർമ്മം അല്ലെങ്കിൽ ന്യൂക്ലിയസ്സ് ആണ്. ന്യൂക്ലിയസ്സിലാണ് കോശത്തെ നിയന്ത്രിക്കുന്ന എല്ലാ ഭാഗങ്ങളും ഉള്ളത്. അതിൽ പ്രധാനം DNA ആണ്. ഡി.എൻ.എ.യിൽ ആണ് ജീനുകൾ ഉള്ളത്. ഒരു ജീവിയുടെ അതേ പകർപ്പുകൾ ഉണ്ടാക്കുന്നതിനുള്ള കോഡ് DNA-യിലും ജീനുകളിലും ആണ് ഉള്ളത്. ഇനി നമുക്ക് വൈറസ് എന്താണെന്ന് നോക്കാം. ബാക്റ്റീരിയ പോലെ അതൊരു കോശമല്ല. കോശത്തിന്റെ ന്യൂക്ലിയസ്സ് പോലുമല്ല. അതൊരു DNA മാത്രമാണ്. പുറമേക്ക് ഒരു പ്രോട്ടീൻ അവരണമുണ്ട്. അതായത് പ്രോട്ടീനിൽ പൊതിഞ്ഞ ഒരു DNA തന്മാത്ര. അതുകൊണ്ട് ഒരു വൈറസിനു ഒരു ജീവൽ പ്രവർത്തനവും നടത്താൻ കഴിയില്ല. ആഹാരം ഉൾക്കൊള്ളാൻ കഴിയില്ല. പെറ്റ് പെരുകാനും കഴിയില്ല. അതുകൊണ്ട് വൈറസ് ജീവൻ ഉള്ളതോ ഇല്ലാത്തതോ എന്ന് പോലും പറയാൻ പറ്റില്ല. പുറത്ത് ഏതെങ്കിലും പ്രതലത്തിൽ പറ്റി പിടിച്ചിരിക്കുന്ന വൈറസിന്റെ അവസ്ഥയാണിത്.
ജലദോഷം ബാധിച്ച ഒരാൾ തുമ്മിയാലോ ചുമച്ചാലോ അയാളിൽ നിന്ന് അസംഖ്യം വൈറസുകൾ പുറത്തേക്ക് തെറിച്ച് വായുവിലും അടുത്തുള്ള പ്രതലങ്ങളിലും പതിക്കും. ആ വൈറസ്സുകൾ ഏതാനും മണിക്കൂറുകൾ കൊണ്ട് നശിച്ചു പോകും. വൈറസ്സിനു ജീവൻ വയ്ക്കണമെങ്കിൽ പെറ്റ് പെരുകണമെങ്കിൽ ഒരു ആതിഥേയ ശരീരം ലഭിക്കണം. ആ ആതിഥേയ ശരീരം ഏകകോശമായ ബാക്റ്റീരിയ മുതൽ സസ്യങ്ങളോ മൃഗങ്ങളോ പക്ഷികളോ മനുഷ്യരോ എന്തുമാകാം. ഒരു ആതിഥേയ ശരീരം കിട്ടിയില്ലെങ്കിൽ കുറേക്കാലം വൈറസ്സിനു അതിജീവിയ്ക്കാൻ കഴിയില്ല. എന്നാൽ വസൂരിക്ക് കാരണമായ വാരിയോള വൈറസ് രണ്ട് വർഷം വരെയൊക്കെ ക്രിസ്റ്റൽ രൂപത്തിൽ നിലനിന്നതായി കണ്ടെത്തിയിരുന്നു. ജീവന്റെ കണിക ആവിർഭവിച്ചത് മുതൽ വൈറസ് ഭൂമിയിലുണ്ട്. പക്ഷെ വൈറസ്സിനെ കണ്ടെത്തിയിട്ട് കൃത്യമായി പറഞ്ഞാൽ 128 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. 1892ലാണ് Dmitri Ivanovsky എന്ന റഷ്യൻ സസ്യശാസ്ത്രജ്ഞൻ വൈറസ്സിനെ കണ്ടുപിടിക്കുന്നത്. അതിനു മുൻപ് സൂക്ഷ്മജീവികളാണ് മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കുന്നത് എന്ന് ലൂയി പാശ്ചറും, വസൂരിക്കെതിരെ എഡ്വേർഡ് ജന്നർ വാക്സിനും കണ്ടുപിടിച്ചിരുന്നു. പക്ഷെ അപ്പോഴും ആ സൂക്ഷ്മജീവി വൈറസ് ആണെന്ന് മനസ്സിലാക്കുകയോ കണ്ടുപിടിക്കുകയോ ചെയ്തിരുന്നില്ല.
വൈറസ്സ് നമ്മുടെ ശരീരത്തിൽ കടന്നുകൂടിയാൽ നേരെ കോശങ്ങളിലേക്കാണ് പോകുന്നത്. എന്നിട്ട് കോശത്തിന്റെ ന്യൂക്ലിയസ്സിൽ പോയി നിയന്ത്രണം ഏറ്റെടുക്കുകയും ആ വൈറസ്സിന്റെ DNA-യുടെ പകർപ്പുകൾ ഉണ്ടാക്കി പെരുകുകയും ചെയ്യുന്നു. അങ്ങനെ പെരുകാൻ ആവശ്യമായ പ്രോട്ടീൻ അടക്കമുള്ള പദാർത്ഥങ്ങൾ നമ്മുടെ കോശങ്ങളിൽ എന്ന് എടുക്കുകയും ചെയ്യുന്നു. സെക്കന്റുകൾ കൊണ്ട് വൈറസ്സുകൾ പെറ്റു പെരുന്നു. ഏതൊരു വൈറസ്സ് നമ്മുടെ ശരീരത്തെ ബാധിച്ചാലും ഇതാണ് സംഭവിക്കുന്നത്. പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മറ്റ് മനുഷ്യരിൽ നിന്നുമൊക്കെ വൈറസ്സുകൾ നമ്മെ ബാധിക്കുന്നു. വൈറസ്സുകളിൽ നിരുപദ്രവകാരികൾ മുതൽ ചെറിയ ഉപദ്രവം ഉണ്ടാക്കുന്നത് തൊട്ട് മരണകാരണമായ മാരകവൈറസ്സുകൾ വരെയുണ്ട്. ഇപ്പോൾ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്സ് അത്തരത്തിൽ പെട്ട മാരക വൈറസ്സാണ്.
ജലദോഷത്തിനു പോലും മോഡേൺ മെഡിസിനിൽ മരുന്ന് ഇല്ലല്ലൊ എന്ന് ആയുർവേദ-ഹോമിയോ-പ്രകൃതിക്കാർ പുച്ഛിക്കാറുണ്ട്. ശരിയാണ്, വൈറസ്സ് രോഗങ്ങൾക്ക് മരുന്ന് ഇല്ല. ജലദോഷം ഉണ്ടാക്കുന്നതും ഒരു മാതിരി വൈറസ്സ് ആണ്. ശരീരത്തിൽ കടന്നുകൂടുന്ന വൈറസ്സിനെ നശിപ്പിക്കാനുള്ള ടെക്‌നിക്ക് മോഡേൺ മെഡിസിനിൽ ഇനിയും ഫലപ്രദമായി കണ്ടുപിടിച്ചിട്ടില്ല. എന്നാലും പുരോഗമിക്കുന്നുണ്ട്. ചിക്കൻ പോക്സിനും ചില തരം ക്യാൻസറിനും ഒക്കെ ഇപ്പോൾ മരുന്നുണ്ട്. അതേ സമയം കോശങ്ങൾ എന്ന ഘടനയുള്ള ബാക്റ്റീരിയ, ഫംഗസ് പോലുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കാൻ മോഡേൺ മെഡിസിനിൽ മരുന്നുകൾ ഉണ്ട്. വൈറസ്സ് ഒരു കോശമല്ല എന്നത് തന്നെയാണ് മോഡേൺ മെഡിസിൻ നേരിടുന്ന വെല്ലുവിളി. മോഡേൺ മെഡിസിനു മുൻപേയുള്ള ആയുർവേദത്തിലും ഹോമിയോയിലും ഒക്കെ വൈറൽ രോഗങ്ങൾക്ക് ചികിത്സ ഉണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അവരുടെ വൈദ്യത്തിൽ രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന സയന്റിഫിക് തീയറി അംഗീകരിച്ചിട്ടില്ല എന്ന് സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ.
അപ്പോൾ എങ്ങനെയാണ് സാധാരണയായി വൈറസ്സുകൾ ബാധിച്ച് രോഗം ഉണ്ടായാൽ മാറുന്നത് എന്ന് നോക്കാം. പണ്ടും വസൂരി ബാധിച്ചാൽ ചിലരെങ്കിലും രക്ഷപ്പെടാറുണ്ടായിരുന്നു. പണ്ടൊക്കെ മുഖത്ത് വസൂരിക്കലയുള്ള ആളുകളെ നാട്ടിൽ കാണാൻ കഴിയുമായിരുന്നു. വൈറസ്സ് എന്നല്ല ബാക്റ്റീരിയയോ മറ്റേത് രോഗാണു ആയാലും ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നശിപ്പിക്കാൻ ആ കോശങ്ങളിലേക്ക് ശരീരം സൈന്യത്തെ അയയ്ക്കും. തലച്ചോർ ആണ് അതിനു ആജ്ഞ നൽകുന്നത്. ആ സൈന്യങ്ങളാണ് രക്തത്തിലെ വെള്ള അണുക്കൾ. അവയും കോശങ്ങൾ തന്നെയാണ്. രക്തത്തിലെ വെള്ള അണുക്കളുടെ ജോലി ശരീരത്തിൽ പ്രവേശിക്കുന്ന അന്യജീവികളെ പ്രതിരോധിച്ച് നശിപ്പിക്കുക എന്നതാണ്. മരുന്ന് ഇല്ലാതെ മുറിവ് ഉണങ്ങുന്നതും ജലദോഷം മാറുന്നതും ഒക്കെ ഇപ്രകാരമാണ്. എന്നാൽ ചില മാരക വൈറസ്സുകളെ നമ്മുടെ രക്തത്തിലെ വെള്ള അണുക്കൾക്ക് നശിപ്പിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് രോഗം നമ്മെ കീഴടക്കുന്നത്.
ഒരു വൈറസ് നമ്മെ ബാധിച്ചാൽ ആ സ്പെസിഫിക് വൈറസ്സിനെ നമ്മുടെ തലച്ചോറ് മെമ്മറിയിൽ സൂക്ഷിക്കും. പിന്നെ എപ്പോഴെങ്കിലും ആ വൈറസ് വീണ്ടും ബാധിച്ചാൽ മെമ്മറി ഉണരുകയും അപ്പോൾ തന്നെ പെട്ടെന്ന് അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരം നിർമ്മിക്കും. അതുകൊണ്ടാണ് ഒരിക്കൽ വന്നാൽ ചിക്കൻപോക്സ് പിന്നെ ബാധിക്കാത്തത്. ജലദോഷം,ഫ്ലൂ എന്നിവയുണ്ടാക്കുന്ന വൈറസ്സുകൾക്കെതിരെ ഹ്രസ്വകാല മെമ്മറി മാത്രമേയുള്ളൂ. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഫ്ലൂ ഒക്കെ വരുന്നത്. ഈ മെമ്മറിയാണ് വാക്സിനേഷന്റെ അടിസ്ഥാനം. ഒരു സ്പെസിഫിക് വൈറസ്സിന്റെ ഉദാഹരണത്തിനു പോളിയോ ഉണ്ടാക്കുന്ന വൈറസ്സിനെ നിർവീര്യമാക്കിയതാണ് പോളിയോ വാക്സിൻ എന്ന തുള്ളിയിൽ ഉള്ളത്. നിർവീര്യമാക്കിയത് കൊണ്ട് ആ വൈറസ്സിനു കുട്ടിയുടെ കോശങ്ങളിൽ പോയി പെറ്റ് പെരുകാൻ കഴിയില്ല. പക്ഷെ നമ്മുടെ തലച്ചോർ അതിനെ രോഗകാരിയായ ആന്റിജൻ ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് ആ വൈറസ്സിനെ ഐഡന്റിഫൈ ചെയ്ത് അതിനെ നശിപ്പിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ നിർമ്മിക്കുന്നു. എന്നിട്ട് ആ മെമ്മറി തലച്ചോറിൽ സൂക്ഷിക്കുന്നു. പിന്നെ എപ്പോഴെങ്കിലും ശരിയായ പോളിയോ വൈറസ്സ് കുട്ടിയെ ബാധിച്ചാൽ ആ സെക്കന്റിൽ തന്നെ മെമ്മറി ഉണർന്ന് അതിനെ നശിപ്പിക്കാനുള്ള ആന്റിബോഡി സജ്ജമാകുന്നു. കുട്ടിയെ പോളിയോ ബാധിക്കുന്നില്ല. ഇതിൽ നിന്നും വാക്സിനേഷൻ എങ്ങനെയാണ് മാരക വൈറസ്സ് ബാധയിൽ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്ന് മനസ്സിലായല്ലോ അല്ലേ?