Links

ബ്രാഹ്മണ വിരോധം എന്തുകൊണ്ട് ?

ബ്രാഹ്മണ വിരോധം എന്നത് ബുദ്ധിശക്തി കുറഞ്ഞവരുടെ അപകർഷതാ ബോധത്തിൽ നിന്ന് ഉണ്ടാകുന്നതാണ് എന്ന് ഞാൻ മുൻപേ മനസ്സിലാക്കിയിരുന്നു. ബുദ്ധിശക്തി എന്നത് ജനിതകപരമായി കിട്ടുന്നതാണ്. എല്ലാവർക്കും ഒരേ ബുദ്ധിശക്തിയല്ലല്ലൊ. ആയിരുന്നെങ്കിൽ എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും ആയേനേ. സ്കൂളിൽ പഠിക്കുന്ന എല്ലാവരുടെയും ആഗ്രഹവും അതാണല്ലൊ. എന്നാൽ ബുദ്ധിശക്തി അധികമുള്ള വിദ്യാർഥികൾ ആദ്യത്തെ റാങ്കുകളും ബുദ്ധിശക്തി കുറഞ്ഞവർ അവസാനത്തെ റാങ്കുകളും കരസ്ഥമാക്കുന്നു. ബുദ്ധിശക്തിയുടെ കാര്യത്തിൽ മനുഷ്യർ പല തട്ടിലാണ്. മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടുന്ന ജീനുകൾ ആണ് ഈ വ്യത്യാസത്തിനു കാരണം.
ആര്യ - ദ്രാവിഡ സിദ്ധാന്തം ഒരു തർക്കവിഷയം ആണ്. എന്നാലും ആര്യന്മാർ എന്ന് വിശേഷിപ്പിക്കുന്നവർക്ക് അധികമായ ബുദ്ധിശക്തിയുണ്ടായിരുന്നു എന്നത് വാസ്തവമാണ്. ബുദ്ധിശക്തി അധികം ഉള്ളവരാണ് സമൂഹത്തിൽ ഉന്നതിയിൽ എത്തിയിട്ടുള്ളത്. കായിക ശക്തി അധികമുള്ളത് കൊണ്ട് വലിയ കാര്യം ഒന്നുമില്ല. പാശ്ചാത്യർക്ക് ബുദ്ധിശക്തി അധികം ഉള്ളത് കൊണ്ടാണ് പ്രായേണ ബുദ്ധി കുറഞ്ഞ ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളെ കോളനിയാക്കാൻ കഴിഞ്ഞത്. ബ്രിട്ടീഷുകാർക്ക് നമ്മെ അടക്കി ഭരിക്കാൻ കഴിഞ്ഞത് അവരുടെ കൈയിൽ ആധുനികമായ ആയുധങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ്. ബുദ്ധിശക്തി കൂടുതൽ ഉള്ളത് കൊണ്ടാണ് അവർക്ക് നവീന ആയുധങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞത്.
ആയുധങ്ങൾ മാത്രമല്ല എന്ത് കണ്ടുപിടുത്തവും നടത്തിയത് പാശ്ചാത്യരാണ്. അത് ബുദ്ധിശക്തി കൂടുതൽ ഉള്ളത് കൊണ്ടാണ്. എന്നിട്ട് ബുദ്ധി കുറഞ്ഞ നമ്മൾ അതിനെയൊക്കെ സായിപ്പിന്റെ എന്ന് പറഞ്ഞ് പുച്ഛിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുമ്പോൾ അവരുടെ കീഴിലുള്ള ഇന്ത്യക്കാരായ ഉദ്യോഗസ്ഥരിൽ അധികവും ബ്രാഹ്മണർ ആയിരുന്നു. അത് ബുദ്ധിശക്തി കുറഞ്ഞവരിൽ അപകർഷത ഉണ്ടാക്കി. അങ്ങനെയാണ് ബ്രാഹ്മണ വിരോധം ഉണ്ടാകുന്നത്. അത് ഇന്നും തുടരുന്നു. അല്ലാതെ ബ്രാഹ്മണർ ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ജന്മനായുള്ള ജീൻ നിമിത്തം ബുദ്ധി കൂടിപ്പോയതും അധിക ബുദ്ധി ആവശ്യപ്പെടുന്ന ഉദ്യോഗങ്ങളിൽ എത്തിപ്പെട്ടതും ബ്രാഹ്മണരുടെ കുറ്റം അല്ലല്ലൊ. ബ്രാഹ്മണരുടെ ബുദ്ധിശക്തി ഉപയോഗിച്ചു കൂടി ഉണ്ടായതാണ് നമ്മുടെ രാജ്യത്തിന്റെ ഈ പുരോഗതി. ബ്രാഹ്മണരുടെ സംഭാവനയും കൂടി ആധുനിക ഭാരത നിർമ്മിതിയിൽ നിരവധിയുണ്ട്. എന്നിട്ടും ഇന്നും മനസ്സിൽ ജാതീയമായ അപകർഷത പേറുന്നവർ ബ്രാഹ്മണവിരോധം ഛർദ്ധിക്കുന്നത് കാണാം.
എന്താണ് ഈ ജാതി? ഹിന്ദു എന്ന മതം ആരും ഉണ്ടാക്കിയതല്ല എന്നത് പോലെ തന്നെ ജാതികളും ആരും ഉണ്ടാക്കിയതല്ല. അവനവ്ന്റെ ബുദ്ധിയും ശേഷിയും സാധ്യതകളും അനുസരിച്ച് ഓരോ ജോലികൾ ഓരോരുത്തർ ചെയ്തുവന്നു. ആ ജോലി മക്കളെക്കൊണ്ടും ചെയ്യിച്ചു. ആ ജോലികൾക്ക് ഓരോ പേരും ഇട്ടു. അങ്ങനെ ഒരേ ജോലി ചെയ്യുന്നവരുടെ കുലത്തൊഴിൽ അതായി. ആ തൊഴിലിന്റെ പേര് അവരുടെ ജാതിപ്പേരായി. ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതികൾ രൂപപ്പെട്ടു. അത്രയേയുള്ളൂ. ഈ ജാതിബോധം ഇന്നും നിലനിൽക്കുന്നത് ഭൂതകാലത്തിന്റെ ശേഷിപ്പുകൾക്ക് നമ്മൾ ഇന്നും വില കൽപ്പിക്കുന്നത് കൊണ്ടാണ്. ഭൂതകാലത്തിലെ അനാവശ്യ വിഴുപ്പുഭാണ്ഡങ്ങൾ ഉപേക്ഷിക്കാൻ കഴിയാത്തതും ബുദ്ധിപരമായ പരിമിതി കൊണ്ടാണ്.
വാൽക്കഷണം : താഴ്ന്ന ജാതി മുന്തിയ ജാതി എന്നൊക്കെ തോന്നുന്നതും, താൻ താണ ജാതി എന്ന് സ്വയം വിചാരിച്ച് ബ്രാഹ്മണവിരോധം മനസ്സിൽ സൂക്ഷിക്കുന്നതും അവനവന്റെ അപകർഷത ഒന്നുകൊണ്ട് മാത്രമാണ്. അതിനു കൗൺസലിങ്ങ് ആണ് കിട്ടേണ്ടത്. അപ്പോൾ ഈ ഭൂമിയിൽ ആരും താണവനോ മുന്തിയവനോ ഇല്ലെന്ന സ്വാഭിമാനത്തിലേക്ക് ഉയരാൻ കഴിയും.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

താഴ്ന്ന ജാതി മുന്തിയ ജാതി എന്നൊക്കെ തോന്നുന്നതും, താൻ താണ ജാതി എന്ന് സ്വയം വിചാരിച്ച് ബ്രാഹ്മണവിരോധം മനസ്സിൽ സൂക്ഷിക്കുന്നതും അവനവന്റെ അപകർഷത ഒന്നുകൊണ്ട് മാത്രമാണ്.