Links

വിക്കിപീഡിയ വാര്‍ഷികം കണ്ണൂരില്‍ : ലഘുറിപ്പോര്‍ട്ട്

വിക്കിപീഡിയയുടെ പത്താം വാര്‍ഷികവും മലയാളം വിക്കിയുടെ എട്ടാം വാര്‍ഷികവും കണ്ണൂരില്‍ നടന്നു. ആഘോഷിച്ചു എന്ന് പറയാന്‍ പറ്റില്ല കാരണം കേരളം മൊത്തം ഒരു നടുക്കത്തില്‍ ആയിരുന്നുവല്ലൊ ഇന്ന്.  ശബരിമല ദുരന്തത്തെ തുടര്‍ന്ന് ഈ ആഘോഷം മാറ്റി വെക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു എന്ന് മുഖ്യസംഘാടകനായ വിജയകുമാര്‍ ബ്ലാത്തൂര്‍ പറഞ്ഞു. എന്നാല്‍ വിക്കിപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെ ആയതിനാല്‍  ഈ കൂടിച്ചേരല്‍ ഇന്ന് തന്നെ നടക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവത്രെ.  ഈ വാര്‍ഷികം ഡോ.ബി.ഇക്ബാല്‍  ഓണ്‍ലൈനില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്  സദസ്സിന് പുതുമയായി.  ഡോ.ഇക്ബാലിന്റെ പ്രസംഗം നല്ല ക്ലാരിറ്റിയോടെ കേള്‍ക്കാന്‍ കഴിഞ്ഞില്ല.  ശബ്ദം ഫുള്‍ വാള്യത്തില്‍ വെച്ചത്കൊണ്ടാണെന്ന് തോന്നുന്നു.  ഓപ്പറേറ്റര്‍മാര്‍ക്ക് ശ്രദ്ധിക്കാമായിരുന്നു.  പിന്നീട് വിജയകുമാര്‍ ബ്ലാത്തൂര്‍ വിക്കിപീഡിയയുടെ ലക്ഷ്യത്തെ കുറിച്ച് നന്നായി സംസാരിച്ചു.  വിക്കിപീഡിയയുടെ ആരംഭം, ആസ്കി ഫോണ്ടില്‍ നിന്ന് യൂനികോഡിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഡോ.മഹേഷ് മംഗലാട്ട് പ്രൌഢഗംഭീരമായ പ്രഭാഷണം തന്നെ നടത്തി.  യൂനിക്കോഡിനെ കുറിച്ചൊക്കെ  നമ്മള്‍ കുറെ മനസ്സിലാക്കാനുണ്ട്. അതിന് മുന്‍പായി  മഹേഷ് മംഗലാട്ട് എഴുതിയ  ഈ ലേഖനം  എല്ലാവരും ഒന്ന് വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിക്കിപീഡിയയില്‍ ഞാന്‍ 2007ല്‍ തന്നെ അംഗത്വം എടുത്തിരുന്നുവെങ്കിലും  അവിടെ എന്തെങ്കിലും എഴുതുകയോ കൂടുതല്‍ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.  അത്കൊണ്ട് ഇന്നത്തെ പരിപാടിയെ പറ്റി വിശദമായി എഴുതാന്‍ എനിക്ക് കഴിയുന്നില്ല.  എന്നാല്‍ മഹേഷ് മംഗലാട്ടിന്റെ പ്രഭാഷണവും വിക്കിപീഡിയയുടെ ഒരു അഡ്മിനിസ്ട്രേറ്റര്‍ ആയ സിദ്ധാര്‍ത്ഥന്റെ വിശദീകരണവും കേട്ടത്കൊണ്ട് ഇനി വിക്കിപീഡിയയില്‍  എന്നാല്‍ കഴിയുന്നത് സംഭാവന ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.  ഭാഷയായാലും സംസ്ക്കാരമായാലും  വിവരങ്ങള്‍ ആയാലും ശാസ്ത്രമായാലും എത്രയോ പേര്‍ സംഭാവന ചെയ്ത് സമ്പുഷ്ടമാക്കിയതാണ് നമ്മള്‍ ഉപയോഗിക്കുന്നത്. അത്കൊണ്ട് നമുക്ക് കഴിയുന്നത് എത്ര നിസ്സാരമായാലും അത് സംഭാവന ചെയ്യാനുള്ള ബാധ്യത നമുക്കുണ്ട്. അല്ലെങ്കില്‍  മനുഷ്യരാശിയോട്  ചെയ്യുന്ന കടുത്ത നന്ദികേട് ആയിപ്പോകും.

ഞാന്‍ കുറച്ചു ഫോട്ടോകളും  അല്പസമയം വീഡിയോയും  മൊബൈലില്‍ എടുത്തു. പക്ഷെ ഹാളിലെ തുറന്ന് കിടന്ന ജാലകത്തിലൂടെ പ്രകാശം  അധികമായി അകത്ത് കടന്നതിനാല്‍ ഒന്നും അത്ര ക്ലീയര്‍ ആയില്ല.  ആ ഫോട്ടോകളും വീഡിയോ ക്ലിപ്പും താഴെ ചേര്‍ക്കുന്നു.  ഈ പോസ്റ്റ് എനിക്ക് തന്നെ അത്ര തൃപ്തികരമായില്ല എന്ന് വായനക്കാരോട് പറയട്ടെ.

                             ഡോ.ഇക്ബാല്‍  ഓണ്‍‌ലൈനില്‍ ഉത്ഘാടനം നിര്‍വഹിക്കുന്നു.


                             വിജയകുമാര്‍ ബ്ലാത്തൂര്‍  വീക്കിയുടെ ലക്ഷ്യങ്ങളെ കുറിച്ച് പറയുന്നു.



                                                              ഡോ.മഹേഷ് മംഗലാട്ട്



                         സിദ്ധാര്‍ത്ഥന്‍( കോഴിക്കോട്) വിക്കിപീഡിയയെ കുറിച്ച് ക്ലാസ്സ് എടുക്കുന്നു.



               മാസ്റ്റര്‍ സിദ്ധാര്‍ത്ഥ്,  വിക്കിയുടെ വാഗ്ദാനം . വിജയകുമാര്‍ ബ്ലാത്തൂരിന്റെ മകന്‍



നമ്മുടെ മിനി ടീച്ചര്‍ , വിക്കിയുടെ യൂനിഫോം അണിഞ്ഞ് ഫുള്‍ ഫോമില്‍ ....(വെളിച്ചം എന്നെ പറ്റിച്ചു)



                       സാക്ഷാല്‍ കുമാരന്‍ ലീല ടീച്ചറുടെയും, ടീച്ചറുടെ  ഭര്‍ത്താവ് ചന്ദ്രന്റെയും കൂടെ..



                                      മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ദിനകരന്‍ കൊമ്പിലാത്ത്


എന്നെ ഞാന്‍ സദസ്സിന് പരിചയപ്പെടുത്തുന്നത് മിനി ടീച്ചര്‍ ഫോട്ടോ എടുത്തിരുന്നു. ടീച്ചറുടെ വിശദമായ റിപ്പോര്‍ട്ട്  ഇവിടെ  വായിക്കാം.


മക്ബൂലിന്റെ ഫോട്ടോ തിരക്കില്‍ എടുത്തപ്പോള്‍ ശരിയായില്ല.  സദസ്സിനെ ഫോട്ടോയില്‍ കാണാനില്ല. അടുത്ത് നിന്ന് ഫോക്കസ് ചെയ്തത്കൊണ്ടാണ് പറ്റിയത്.  ലൈറ്റും ശരിയായില്ല.


                                                              

                                                                  അനൂപ് നാരായണ്‍

ഇനി ചെറിയൊരു വീഡിയോ ക്ലിപ്പ്

12 comments:

കുഞ്ഞൂസ് (Kunjuss) said...

നന്ദി, ഈ ചെറുകുറിപ്പിന്...

ശ്രീജിത് കൊണ്ടോട്ടി. said...

പങ്കുവെച്ചതിന് നന്ദി സുകുമാരന്‍ സാര്‍....

vijayakumarblathur said...

റിപ്പോർട്ട് നന്നായി, ഡോക്ടർ ഇക്ബാൽ പ്രധാനമായും സൂചിപ്പിച്ചത് സ്വതന്ത്ര സോഫ്റ്റ്വേർ പദ്ധതികളെ നമ്മൾ പിന്തുണക്കണം എന്നും സോഫ്റ്റ്വേർ കുത്തകകളെ പ്രതിരോധിക്കണം എന്നും ആണ്. പുതിയ തലമുറ സാമൂഹ്യ ബോധമില്ലാത്തവരാണെന്ന കുറ്റം പറച്ചിലിനെ അദ്ദേഹം വിമർശിച്ചു. വിക്കിപീഡിയ പോലുള്ള സംരംഭങ്ങളിൽ ലാഭേഛ കൂടാതെ പ്രവർത്തിക്കുന്ന നിരവധി ചെറുപ്പക്കാരുടെ പരിശ്രമങ്ങൾ ശ്ലാഘനീയമെന്ന് അദ്ദേഹം പറഞ്ഞു.സ്വാതന്ത്രസമരത്തിലും മറ്റു രംഗങ്ങലിലും തനതുപ്രവർത്തനങ്ങൾ കാഴ്ച്ഛവച്ചിട്ടുള്ള കണ്ണൂർജില്ലക്കാറ്ക്ക് വിക്കിപീഡിയയിൽ കൂടുതൽ സംഭാവനകൾ നൽകാനാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.അതുകൊണ്ടുതന്നെ കണ്ണൂരിൽ നിന്നുള്ള വിക്കി സമൂഹം നമ്മുടെ സംസ്കാരം സമരങ്ങൾ,കൃഷി,ഭാഷ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൽ വിക്കിപീഡ്ഇയയിലൂടെ നൽകാനുള്ള ശ്രമങ്ങൾ ആരംഭിക്കണം എന്നു തീരുമാനിക്കണം എന്നും അഭിപ്രായപ്പെട്ടു

mini//മിനി said...

ഏതായാലും ഇങ്ങനെയൊന്ന് സുകുമാരേട്ടൻ പോസ്റ്റ് ചെയ്തിരിക്കും എന്ന ഉറപ്പുള്ളതുകൊണ്ട് ഉറങ്ങുന്നതിനു മുൻപ് തുറന്ന് വായിച്ചു. നന്നായിരിക്കുന്നു.
എന്റെ പരിപാടി ഫോട്ടോകൾ ശരിയാക്കിയതേ ഉള്ളു. എഡിറ്റ് ചെയ്ത് നാളെ പോസ്റ്റ് ചെയ്യാം.

ഏറുമാടം മാസിക said...

റിപ്പോര്‍ട്ടിന് നന്ദി...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അറിവ് പകര്‍ന്നതിനു നന്ദി.

Unknown said...

thanks

Akshay S Dinesh said...

ഒന്നിലധികം ഭാഷ വേസ്റ്റ് അല്ലെ എന്തോ?
നാല് കിണര്‍ കുഴിക്കന്നുതിനേക്കാള്‍ നല്ലത്, ഒന്ന് നല്ല ആഴത്തില്‍ കുഴിക്കുന്നതല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ചെറിയകുറിപ്പാണെങ്കിലും നന്നായി കേട്ടൊ ഭായ്

ആചാര്യന്‍ said...

നന്ദി ഇത് പങ്കു വെച്ചതിനു സാര്‍

Mohamedkutty മുഹമ്മദുകുട്ടി said...

മിനി ടീച്ചറുടെ പോസ്റ്റ് വായിച്ച ശേഷമാണിവിടെയെത്തിയത്. ഇത്തരം പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടേണ്ടിയിരിക്കുന്നു. നമ്മുടെ പത്ര മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. ഈയിടെ മാധ്യമം പത്രം “ക്ലിക്ക്” എന്ന പേരില്‍ ഒരു സപ്ലിമെന്റിറക്കിയത് വളരെ ഉപകാരപ്രദമായിരുന്നു.നമ്മുടെ നാട്ടില്‍ എല്ലാവരുടെ പക്കലും കമ്പ്യൂട്ടര്‍ ഉണ്ടങ്കിലും അതിന്റെ പ്രയോചനം വേണ്ട മാതിരി ആരും തന്നെ നടത്തുന്നില്ല എന്നാണെനിക്ക് തോന്നുന്നത്.ഇന്റര്‍ നെറ്റിന്റെ ഉപയോഗം സാധാരണക്കാരില്‍ ഇനിയും എത്തേണ്ടതുണ്ട്. ഇനിയും നമ്മള്‍ ഉറങ്ങിക്കടന്നാല്‍ പറ്റില്ല!

Sreejith K. said...

പിറകിൽ ജനാല പോലെ ശക്തമായ വെളിച്ചം ഉണ്ടാകുമ്പോൾ ക്യാമറയിലെ ഫ്ലാഷ് ഓൺ ചെയ്യണം. എന്നാലേ മുന്നിലുള്ളവർ നന്നായി പതിയൂ.

റിപ്പോർട്ടിന് നന്ദി. ഉച്ച തിരിഞ്ഞ് കണ്ടില്ലല്ലോ?