ചാറ്റ് ഷോയില്‍ അടുത്ത ചോദ്യം ചോദിച്ചത് പാവം കുഞ്ഞാക്കയാണ്. ഫസലുല്‍ എന്നാണ് യഥാര്‍ഥ പേര്. ഫോട്ടോഷോപ്പ് എ.പി.സ്കൂളിലെ ഹെഡ്മാഷാണ് പുള്ളി
ഇന്നിന്റെ കേരള രാഷ്ട്രീയത്തില്‍ പൊതുജനസേവനം മാത്രം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവൂള്ളതായി താങ്കള്‍ വിശ്വസിക്കുന്നുവോ ?
ഉത്തരം : രാഷ്ട്രീയത്തില്‍ പൊതുവെ മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെങ്കിലും പൊതുജന സേവനം നേതാക്കള്‍ ലക്ഷ്യം വെക്കുന്നില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയക്കാരെ കൊള്ളാത്തവര്‍ എന്നൊരു ചിന്ത പൊതുസമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്. ആ രീതിയില്‍ ഞാനും ബ്ലോഗില്‍ എഴുതാറുണ്ട്. എന്നാല്‍ നമുക്ക് രാഷ്ട്രീയത്തെയും രാഷ്ട്രീയനേതാക്കളെയും അങ്ങനെ തള്ളിപ്പറയാന്‍ കഴിയില്ല. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ നേതാക്കളും കൂടിയേ തീരൂ. ജനങ്ങള്‍ വിചാരിച്ചാല്‍ നല്ല നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയും. തെറ്റ് കണ്ടാല്‍ അത് സ്വന്തം പാര്‍ട്ടി നേതാവായാലും തുറന്ന് വിമര്‍ശിക്കാനുള്ള ആര്‍ജ്ജവം അണികള്‍ക്ക് ഉണ്ടായാല്‍ പാര്‍ട്ടികളും നേതാക്കളും നന്നാവും. നമ്മളാണ് നേതാക്കളെ മോശമാക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. ഓരോ നേതാവും എന്തെങ്കിലുമായി നല്ല കാര്യങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ടാവാതിരിക്കില്ല.
വെറുപ്പിന്റെ രാഷ്ട്രീയം മാറ്റി സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടുകൂടി രാഷ്ട്രീയത്തെ കാണാന്‍ നമ്മള്‍ ശീലിക്കലാണ് പ്രധാനം.
**************************************************************************************
സുന്ദര്‍ രാജ് സുന്ദര്‍ എന്ന ബ്ലോഗര്‍ പറയുന്നു :ഇന്നിന്റെ കേരള രാഷ്ട്രീയത്തില്‍ പൊതുജനസേവനം മാത്രം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവൂള്ളതായി താങ്കള്‍ വിശ്വസിക്കുന്നുവോ ?
ഉത്തരം : രാഷ്ട്രീയത്തില്‍ പൊതുവെ മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെങ്കിലും പൊതുജന സേവനം നേതാക്കള്‍ ലക്ഷ്യം വെക്കുന്നില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയക്കാരെ കൊള്ളാത്തവര്‍ എന്നൊരു ചിന്ത പൊതുസമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്. ആ രീതിയില്‍ ഞാനും ബ്ലോഗില്‍ എഴുതാറുണ്ട്. എന്നാല്‍ നമുക്ക് രാഷ്ട്രീയത്തെയും രാഷ്ട്രീയനേതാക്കളെയും അങ്ങനെ തള്ളിപ്പറയാന്‍ കഴിയില്ല. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ നേതാക്കളും കൂടിയേ തീരൂ. ജനങ്ങള്‍ വിചാരിച്ചാല്‍ നല്ല നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയും. തെറ്റ് കണ്ടാല്‍ അത് സ്വന്തം പാര്‍ട്ടി നേതാവായാലും തുറന്ന് വിമര്‍ശിക്കാനുള്ള ആര്‍ജ്ജവം അണികള്‍ക്ക് ഉണ്ടായാല്‍ പാര്‍ട്ടികളും നേതാക്കളും നന്നാവും. നമ്മളാണ് നേതാക്കളെ മോശമാക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. ഓരോ നേതാവും എന്തെങ്കിലുമായി നല്ല കാര്യങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ടാവാതിരിക്കില്ല.
വെറുപ്പിന്റെ രാഷ്ട്രീയം മാറ്റി സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടുകൂടി രാഷ്ട്രീയത്തെ കാണാന്‍ നമ്മള്‍ ശീലിക്കലാണ് പ്രധാനം.
**************************************************************************************
സര്‍ വണക്കം. ഒരു ചോദ്യം മാത്രം ..... ധാരാളം അനുഭവങ്ങളിലൂടെ കടന്നുപോയ അങ്ങക്ക് ജീവിതം എന്താണ് ? ഒരു അവസരം കൂടി ലഭിച്ചാല്‍ എവിടെ എങ്ങിനെ ജീവിക്കാനാണ് ഇഷ്ടം?
ഈ ചോദ്യത്തിന് എനിക്ക് വളരെ സുദീര്‍ഘമായ മറുപടി പറയാനുണ്ടായിരിന്നു. അത് ഏറെക്കുറെ ദാര്‍ശനികവും ആവും. ഞാന്‍ പക്ഷെ ചുരുക്കിയിട്ടാണ് പറഞ്ഞത്. ഇങ്ങനെ :
ജീവിതം എന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍ എന്തൊക്കെയാണ് ചെയ്യുന്നത്, അതിന്റെയൊക്കെ ആകെത്തുകയാണ് ജീവിതം എന്നേ പറയാന്‍ കഴിയൂ. ജീവിതത്തിന്റെ അര്‍ത്ഥം കുറെക്കാലം ഞാന്‍ അന്വേഷിച്ചിട്ടുണ്ട്. തൃപ്തികരമായ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. ജനിച്ചത് കൊണ്ട് ജീവിയ്ക്കുന്നു എന്ന ന്യായീകരണമാണ് എന്റെ ജീവിതത്തിന് എനിക്ക് കിട്ടിയത്. എന്നാല്‍ ഈ ഉത്തരം നിരാശ പടര്‍ത്തുന്നതാകയാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ആ ശ്രമത്തിന്റെ ഭാഗമായിരുന്നു എന്റെ കുടുംബം. എനിക്ക് കൊക്കില്‍ ഒതുങ്ങുന്നത് മാത്രം ആഗ്രഹിച്ചു. എല്ലാ മോഹങ്ങള്‍ക്കും പരിധി കല്‍പ്പിച്ചുകൊണ്ട് മോഹഭംഗങ്ങളെ എപ്പോഴും അകറ്റി. ഈ ആയുസ്സ് പൂര്‍ത്തിയാക്കുന്നത് വരേക്കും ഒരു വര്‍ഷത്തേക്കും ഒരു ദിവസത്തേക്കും ഓരോ മണിക്കൂറിലേക്കും പ്ലാന്‍ തയ്യാറാക്കി. അത് പ്രാവര്‍ത്തികമാക്കി. ഒന്നും ബാക്കി വയ്ക്കരുത് എന്നെനിക്ക് നിര്‍ബന്ധമായിരുന്നു. അടുത്ത നിമിഷം നമുക്ക് അവകാശപ്പെടാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെയാണ് ഞാന്‍ ജീവിതം ചെലവഴിച്ചത്. പിന്നെയും സമയം ബാക്കി കിട്ടി. ആ സമയമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചെലവാക്കുന്നത്.
ഒരു അവസരം കൂടി ലഭിച്ചാല്‍ എവിടെ എങ്ങിനെ ജീവിക്കാനാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ നമ്മുടെ ഇഷ്ടങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്. ഈ ജീവിതം തന്നെ ഇഷ്ടപെട്ട പോലെ അല്ലല്ലോ നമുക്ക് ലഭിച്ചത്. എന്നിട്ടും നമ്മള്‍ ഇവിടെ ഇങ്ങനെ ജീവിക്കുകയും ഈ ജീവിതത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇഷ്ടപ്പെടുന്നത് ഈ ജീവിതത്തില്‍ കിട്ടിയോ എന്ന് ചോദിച്ചാല്‍ കിട്ടിയത് ഇഷ്ടപ്പെട്ടു എന്നേ നമുക്ക് പറയാന്‍ കഴിയുകയുള്ളൂ. അത്കൊണ്ട് ഇനി ഒരവസരം കൂടി ലഭിക്കുകയാണെങ്കില്‍ കിട്ടുന്നത് ഇഷ്ടപ്പെടാനല്ലേ കഴിയുകയുള്ളൂ. എന്നിരുന്നാലും ഈ ജീവിതം നമ്മെ വളരെ പ്രലോഭിപ്പിക്കുന്നുണ്ട്. ഇനി ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ അതും എവിടെ, എങ്ങനെയായാലും പ്രലോഭനീയം തന്നെ ആയിരിക്കും എന്ന് കരുതുന്നു.
*******************************************************************
അടുത്ത ചോദ്യം ആചാര്യന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ഇംതിയാസിന്റേതായിരുന്നു. പുള്ളിക്കാരന്‍ തന്നെയാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടതും എന്നെ ഈ ചാറ്റ് ഷോയ്ക്ക് ക്ഷണിച്ചതും. അതിന് മുന്‍പ് നൌഷാദ് വടക്കേലും ഇതില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നൌഷാദിന്റെ ചോദ്യം അന്യത്ര ചേര്‍ക്കുന്നുണ്ട്.
ഇംതിയാസിന്റെ ചോദ്യം:
സുകുമാരന്‍ സാര്‍ , ഈ പംക്തിയില്‍ സംബന്ധിക്കാം എന്ന് ഏറ്റു, അതിനു ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.
1) സാര്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന താങ്കള്‍,ഇപ്പോള്‍ താങ്കളുടെ എഴുത്തിലും മറ്റും എന്തു കൊണ്ട് അവരോടു പുറം തിരിഞ്ഞു നില്‍ക്കുന്നു?
2) എന്‍ഡോ സള്‍ഫാന്‍ എന്ന വിഷത്തെ സംബന്ധിച്ചും ,ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ചും താങ്കള്‍ ഇതിനെയൊക്കെ അനുകൂലിച്ചു എഴുതിക്കണ്ടു,ഇത് ജന ദ്രോഹകരമായ സംഗതികള്‍ ആല്ലേ എന്ന് സംശയിച്ചാല്‍?
3) ഇപ്പോള്‍ കോടതികളില്‍ രണ്ട് തരം നിയമങ്ങള്‍ നടത്തപ്പെടുന്നു എന്ന് പറഞ്ഞാല്‍,പണത്തിന്റെ കനം നോക്കിയും ,കക്ഷികളെ നോക്കിയും നിയമങ്ങള്‍ മാറ്റി മറിക്കുന്നു ?ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം?
ഉത്തരം :
1) വിപ്ലവ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം എന്നൊക്കെ പറയുമ്പോള്‍ ഇക്കാലഘട്ടത്തില്‍ അതൊരു ആലങ്കാരികപ്രയോഗമോ ക്ലീഷേയോ എന്തോ ആണ്. വിപ്ലവപ്രസ്ഥാനം , ഇടത്പക്ഷം എന്നൊക്കെ പറയുമ്പോള്‍ പറയുന്നവരുടെ മനസ്സില്‍ ഒരു സങ്കല്പമുണ്ടാവും. അത്തരം സങ്കല്പത്തിലുള്ള പ്രസ്ഥാനമൊന്നും നിലവിലില്ല. ഇവിടെ ഈ പ്രസ്ഥാനങ്ങളുടെ കുത്തക സി.പി.എം. എന്ന പാര്‍ട്ടിക്ക് ആയിപ്പോയി. കൂടുതല്‍ ആളുകള്‍ ആ പാര്‍ട്ടിയുടെ പിന്നില്‍ ഉണ്ട് എന്നത്കൊണ്ടാണ് അങ്ങനെ ഒരു ധാരണ ഉണ്ടായിപ്പോയത്. അളവ് കൂടുന്നത്കൊണ്ട് ഗുണവും കൂടണമെന്നില്ല. എനിക്ക് നേരും നെറിയും ഉള്ള പ്രസ്ഥാനമേ പറ്റൂ. ആ നേരും നെറിയും സി.പി.ഐ.യില്‍ ഉണ്ടെന്ന് എനിക്കറിയാം. എന്നാല്‍ സി.പി.ഐ.യുടെ അവസ്ഥ കാണുന്നില്ലേ? ആളുകള്‍ കൂടുന്നിടത്താണ് പിന്നെയും ആളുകള്‍ കൂടുക. അങ്ങനെ കൂടുമ്പോള്‍ അതൊരു വിപ്ലവപ്രസ്ഥാനമാകില്ല. സി.പി.എം. എന്ന പ്രസ്ഥാനം ഇപ്പോള്‍ എന്തായി തീര്‍ന്നിരിക്കുന്നു എന്ന് അതിന്റെ അണികള്‍ക്ക് തന്നെ വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഞാന്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതോ ബ്ലോഗില്‍ എഴുതുന്നതോ ഒരു വിഷയമേയല്ല.
2) കീടനാശിനികളും രാസവളവും ഒഴിവാക്കിക്കൊണ്ട് വലിയ തോതില്‍ കൃഷി സാധ്യമല്ല എന്നാണ് ഞാന്‍ പറയുന്നത്. രാസവളം വിഷമേയല്ല എന്ന് കെമിസ്ട്രി പഠിച്ച ആര്‍ക്കും മനസ്സിലാകും. ചെറിയ തോതിലൊക്കെ ജൈവകൃഷി നടക്കും. കീടനാശിനികള്‍ അടിസ്ഥാനപരമായി വിഷം തന്നെയാണ്. എന്നാല്‍ മിതമായും ആവശ്യത്തിനും കീടനാശിനികള്‍ ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്ക് ദോഷമുണ്ടാവുകയില്ല. ഇതൊക്കെ ഞാന്‍ ബ്ലോഗില്‍ കുറെ വിശദീകരിച്ചതാണ്. എന്‍ഡോസല്‍ഫാനെ കുറിച്ച് വിദഗ്ദ സമിതി പഠിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. കാസര്‍ഗോഡ് ദുരന്തം പോലെ ഇന്ത്യയില്‍ വേറെ എവിടെയും സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. അപ്പോള്‍ എന്താണ് കാസര്‍ഗോഡ് സംഭവിച്ചത് എന്ന് മനസ്സിലാക്കണമല്ലോ. ഇനി ഒന്നും പഠിക്കാനില്ല, ഇന്ത്യ മൊത്തം നിരോധിച്ചാല്‍ മതി എന്ന വാദം ബാലിശമാണ്. എന്‍ഡോസല്‍ഫാന്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നുണ്ട്. അത് നിരോധിച്ചിട്ട് കൂടുതല്‍ വില കൊടുത്ത് കൂടുതല്‍ മാരകമായ വിഷാംശം ഉള്ളത് വാങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുതല്ലൊ. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിദഗ്ദര്‍ പഠിക്കട്ടെ.
3) കോടതികളുടെ പ്രത്യേകത എന്തെന്നാല്‍ ഏത് ഭരണ സമ്പ്രദായത്തിലും ഏത് വ്യവസ്ഥിതിയിലും കോടതികള്‍ പ്രവര്‍ത്തിച്ചേ മതിയാകൂ എന്നതാണ്. അത്കൊണ്ടാണ് ഭരണ വ്യവസ്ഥ എന്തായാലും കോടതികള്‍ ഇല്ലാത്ത രാജ്യം ഇല്ലാത്തത്. നമ്മുടെ നാട്ടില്‍ ശക്തവും അടിയുറപ്പ് ഉള്ളതുമായ ഒരു ഭരണഘടനയും ജനാധിപത്യ സമ്പ്രദായവും ഉണ്ട്. നമ്മള്‍ ഇതില്‍ വിശ്വസിക്കണം. ജ്യൂഡീഷ്യറിയും എക്സിക്യൂട്ടീവും ചിലപ്പോള്‍ ദുഷിച്ചു പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത്തരം ദൂഷ്യങ്ങളെ അതിജീവിയ്ക്കാന്‍ നമ്മുടെ ജനാധിപത്യത്തിന് കരുത്തുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. നിലവില്‍ കോടതികളും സംശയങ്ങള്‍ക്ക് അതീതമല്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നമുക്കത് തിരുത്താന്‍ പറ്റും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്നുപെട്ട അപചയം ജ്യൂഡീഷ്യറിയിലേക്കും വ്യാപിക്കുന്നു എന്നാണ് എന്റെ നിരീക്ഷണം. കോടതികളെ കുറ്റം പറയുമ്പോള്‍ , കോടതികള്‍ എന്നില്ല എന്തിനെ കുറിച്ചും കുറ്റം പറയുമ്പോള്‍ പര്‍ട്ടിക്യുലര്‍ ആയ സംഗതികളെ മുന്‍നിര്‍ത്തിയാണ് പറയണ്ടത്. അല്ലാതെ മൊത്തം അടക്കി പറയുമ്പോള്‍ പറയുന്നതിന് വിശ്വാസ്യത ഉണ്ടാവില്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ശൈലിയാണ് പിന്തുടരുന്നത്. ശരിയായ വിധികളും കോടതികളില്‍ നിന്ന് വരുന്നുണ്ടല്ലൊ. പണത്തിന്റെ സ്വാധീനം സമസ്ത മേഖലകളിലും ഉണ്ട്. ജനങ്ങള്‍ മാറ്റത്തിന് തയ്യാറായാലേ എന്തെങ്കിലും നടക്കുകയുള്ളൂ.
ഈ ചാറ്റിലേക്ക് ക്ഷണിച്ചതിന് ഒരുപാട് സ്നേഹവും നന്ദിയും .
*************************************************************
സര്‍ നമസ്കാരം. സമീപകാല രാഷ്ട്രിയ പ്രവര്‍ത്തനങ്ങളെ പറ്റി ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടല്ലോ. ഇതിനൊരു ചെറിയ മാറ്റംവരുത്താന്‍, ഒരു ചെറു മാതൃകയെങ്കിലും നല്‍കാന്‍, ഒരു ബ്ലോഗ്ഗര്‍ എന്നാ നിലയിലും, നാട്ടിലെ ഒരു പൌരന്‍ എന്നാ നിലയിലും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
Dear Danish, നമ്മുടെ നാട്ടില്‍ പൊതുവെ എല്ലാ രംഗങ്ങളിലും ഒരു തരം ജീര്‍ണ്ണതയാണ് കാണുന്നത്. ഇതിന് മാറ്റം വരുത്താന്‍ ഒറ്റപ്പെട്ട വ്യക്തികള്‍ എന്ന നിലയില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമല്ല. നമ്മള്‍ കരക്റ്റായി ജീവിയ്ക്കുക എന്നതാണ് പ്രധാനം. ബ്ലോഗര്‍ എന്ന നിലയിലും പൌരന്‍ എന്ന നിലയിലും ശരിയായ അഭിപ്രായങ്ങള്‍ കിട്ടാവുന്ന വേദികളില്‍ പറയുക. അത്രയൊക്കെയേ ഇപ്പോള്‍ കഴിയൂ. നമ്മെ പോലെ ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അവരൊക്കെ സ്വന്തം നിലയില്‍ പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍ അതൊക്കെ ഒരു ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാകണമെങ്കില്‍ ഒരു മൂവ്‌മെന്റ് ആയി വളരേണ്ടതുണ്ട്. അങ്ങനെയൊരു മൂവ്മെന്റിന് വേണ്ടി കാത്തിരിക്കാനേ നമുക്ക് ഇപ്പോള്‍ സാധിക്കുകയുള്ളൂ.
**********************************************************************
Abu Raihan ബ്ലോഗെഴുത്തുകാര്‍ അവഗണിച്ച് തള്ളേണ്ടവരല്ല എന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തെളിയിക്കപ്പെട്ടു. ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ഫോര്‍ത്ത് എസ്റ്റേറ്റായ മീഡിയകളില്‍ ബ്ളോഗിനെ മുന്നിലെത്തിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ?
Dear Abu Rahiman , ബ്ലോഗ് ഇന്ന് മുന്നോട്ടുള്ള പാതയിലും വളര്‍ച്ചയിലും തന്നെയാണ്. നാളയുടെ മാധ്യമവും ബ്ലോഗ് തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ബ്ലോഗില്‍ സജീവമായ ഇന്ററാക്‍ഷന്‍ ഫേസ് ബുക്കിനെ അപേക്ഷിച്ച് ഇപ്പോള്‍ നടക്കുന്നില്ല. പക്ഷെ ഒരു കാര്യമുണ്ട് ഫേസ് ബുക്കില്‍ പ്രതികരണങ്ങള്‍ സ്ക്രോള്‍ ചെയ്തു പോവുകയാണ്. കഴിഞ്ഞു പോകുന്ന വിഷയങ്ങള്‍ വീണ്ടും തേടിപ്പിടിച്ച് വായിക്കാനുള്ള സാധ്യത ഫേസ് ബുക്കില്‍ വിരളമാണ്. അത്കൊണ്ട് ബ്ലോഗിന് തന്നെയാണ് പ്രസക്തിയും സാധ്യതയും കൂടുതല്‍ എന്ന് ഞാന്‍ കരുതുന്നു. ബ്ലോഗ് കൂട്ടായ്മകള്‍ നാട്ടില്‍ സംഘടിക്കുന്നതും വായനക്കാരും ബ്ലോഗര്‍മാരും ഒരുമിച്ചു സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതും ബ്ലോഗിനെ മുന്നിലെത്തിക്കാന്‍ സഹായിക്കും. അതിന് നമുക്ക് ഈ ഗ്രൂപ്പിനും മുന്‍കൈ എടുക്കാമല്ലോ.
**************************************************************************
രാഷ്ട്രീയ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളും മറ്റുസമകാലിക വിഷയങ്ങളുമെല്ലാം താങ്കളുടെ എഴുത്തില്‍ വായിച്ചിട്ടുണ്ട്. അത്തരത്തില്‍ രണ്ടുമൂന്ന് ചോദ്യങ്ങളാണു എനിക്കുള്ളത്.
1) വര്‍ത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണല്ലൊ മതത്തിന്റെ പേരിലുള്ള സ്വരചേര്‍ച്ചയില്ലയ്മ. മുമ്പ്കാലങ്ങളില്‍ വ്യത്യസ്ത മതങ്ങള്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും ഐക്യവും പരസ്പര വിശ്വാസവും നിലനിന്നിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര സമരത്തില്‍ വരെ ഈ ഐക്യവും കൂട്ടായ്മയും ഉണ്ടായിരുന്നു (ചെറിയ സംഭവങ്ങള്‍ മാറ്റിവെച്ചാല്‍)...ആരാണു നമുക്കിടയില്‍ ഈ മതില്‍കെട്ടുകള്‍ സ്ഥാപിച്ചത്?
2. താങ്കളുടെ നിരീക്ഷണത്തില്‍ കറകളഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ ഇന്ത്യാ മഹാരാജ്യത്തുണ്ടൊ? (അഴിമതിയൊ സ്വജനപക്ഷപാതമോ ഇല്ലാത്ത) ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ രാഷ്ട്രീയ ഇടപെടലുകള്‍ ജനാധിപത്യ മതേതര ഇന്ത്യയെ ഏതുതരത്തില്‍ ബാധിക്കും?
3. മത-ജാതി-വര്‍ഗ്ഗ രാഷ്ട്രീയ ചിന്താഗതികള്‍ ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ എത്രത്തോളം ദോഷകരമായി ബാധിക്കും?
ഉത്തരം :
ഒന്നാമത്തെ കാര്യം നമ്മള്‍ കരുതുന്ന പോലെ മതങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ എന്നൊരു വെല്ലുവിളി നമ്മുടെ മുന്നില്‍ ഇല്ല എന്നതാണ്. ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതങ്ങളെ നിഷേധിക്കുന്ന മതേതരത്വമല്ല നമ്മുടേത്. എല്ലാ മതങ്ങള്‍ക്കും തുല്യ അവസരം നല്‍കുന്ന നാടാണ് നമ്മുടേത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ്. രാജ്യത്ത് വ്യാപകമായ വര്‍ഗ്ഗീയ ലഹളകള്‍ , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ദൌര്‍ഭാഗ്യകരമായി നടന്നതൊഴിച്ചാല്‍ പിന്നെ നടന്നിട്ടേയില്ല. പ്രാദേശികമായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാണേണ്ടതില്ല.
രാഷ്ട്രീയലാഭത്തിന് വേണ്ടി ചില പാര്‍ട്ടികള്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഹിന്ദു വികാരം മുതലെടുത്ത് അധികാരം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി ഹിന്ദു വര്‍ഗ്ഗീയവാദികളാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും അതിന് ശേഷം ചില മുസ്ലീം സംഘടനകള്‍ നടത്തിയ പ്രചാരണങ്ങളും വീണ്ടും ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും നമ്മുടെ മതേതരത്വം ആ സാഹചര്യത്തെ അതിജീവിച്ചു. പിന്നീട് അലഹബാദ് ഹൈക്കോടതി വിധിയും രാജ്യം സമചിത്തതയോടെ കേട്ടു. അപ്പീലിന് പോയത് നിയമപരപായ കാര്യം. രാജ്യത്ത് ഇതിന്റെയൊന്നും പേരില്‍ സംഘര്‍ഷമുണ്ടായില്ല. അത്കൊണ്ട് മതങ്ങള്‍ക്കിടയേ ഇവിടെ മതില്‍ക്കെട്ടുകള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ലോകത്ത് തന്നെ വ്യത്യസ്ത സമുദായങ്ങള്‍ സമാധാനത്തോടുകൂടി ജീവിയ്ക്കുന്ന രാജ്യം എന്റെ ഇന്ത്യയാണെന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയും. ഏതൊരു മതവിശ്വാസിക്കും എന്നെ പോലെ പറയാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസവും.
താങ്കളുടെ നിരീക്ഷണത്തില്‍ കറകളഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ ഇന്ത്യാ മഹാരാജ്യത്തുണ്ടൊ? (അഴിമതിയൊ സ്വജനപക്ഷപാതമോ ഇല്ലാത്ത). ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ രാഷ്ട്രീയ ഇടപെടലുകള്‍ ജനാധിപത്യ മതേതര ഇന്ത്യയെ ഏതുതരത്തില്‍ ബാധിക്കും? എന്നാണല്ലോ അടുത്ത ചോദ്യം.
ഇതില്‍ കറ കളഞ്ഞ എന്നത് ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ്. അല്പസ്വല്പം കറ എന്തിലും നാം പ്രതീക്ഷിക്കണം. എന്നാല്‍ പൊതുവെ മൂല്യച്യുതിയും ജീര്‍ണ്ണതയും രാഷ്ട്രീയത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഒന്നും കൈവിട്ടു പോയിട്ടില്ല എന്ന കാര്യത്തില്‍ നാം ആശ്വസിക്കുകയാണ് വേണ്ടത്. നമ്മുടെ ജനാധിപത്യത്തെ നമുക്ക് പുഷ്ടിപ്പെടുത്താന്‍ കഴിയും. ഇവിടെ എല്ലാം ജനങ്ങളുടെ വരുതിയില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. നല്ല രാഷ്ട്രീയ നേതൃത്വം ഉണ്ടാവണമെങ്കില്‍ ജനങ്ങളുടെ അന്ധമായ കക്ഷിരാഷ്ട്രീയവിശ്വാസങ്ങളും നേതാക്കളോടുള്ള വീരാരാധനയും മാറണം. കറ കളഞ്ഞ നേതാക്കളെ മാത്രമേ സ്വീകരിക്കൂ എന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ കുറെ രാഷ്ട്രീയ ഇത്തിള്‍ക്കണ്ണികള്‍ ഒഴിവായി കിട്ടുകയും നല്ല നേതാക്കള്‍ ഉയര്‍ന്നു വരികയും ചെയ്യും.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകള്‍ നമ്മുടെ രാജ്യത്ത് കാര്യമായ സ്വാധീനം ഒന്നും ഉണ്ടാക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. അവര്‍ പല അവകാശ വാദങ്ങളും ഉന്നയിക്കും എന്നത് വേറെ കാര്യം. എന്തിനെ കുറിച്ചും അവര്‍ക്ക് വരട്ടുതത്വപരമായ നിലപാടുകളാണുള്ളത്. അത്കൊണ്ട് അവരുടെ എല്ലാ ഇടപെടലുകളും നിഷേധാത്മകമായിപ്പോകുന്നു. അതാണ് പ്രശ്നം. പ്രായോഗികതയിലേക്ക് ഒരു വഴിയേയുള്ളൂ. ആദര്‍ശത്തിന് ആയിരം വഴികളുണ്ട്. ആദര്‍ശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിലാണ് മിടുക്ക്. ശുദ്ധ ആദര്‍ശം പറയുന്നവന്‍ ദുഷ്ടന്റെ ഫലം ചെയ്യും. നമ്മുടെ മിശ്രസമ്പദ്‌വ്യവസ്ഥ ഒരു മിടുക്ക് ആണ്. എന്നാല്‍ ഇടത് പക്ഷത്തിന് പൊതുമേഖലയേ പറ്റൂ. ആദര്‍ശം ദുഷ്ടത്തരമാകുന്നതിന്റെ ഉദാഹരണമാണിത്. വരട്ടുസിദ്ധാന്തം ഒഴിവാക്കിയാല്‍ ഇടത് പക്ഷങ്ങള്‍ക്ക് നല്ല സംഭാവന ചെയ്യാന്‍ കഴിയുമായിരുന്നു. പക്ഷെ ആര്‍ജ്ജവവും ഭാവനയുമുള്ളവര്‍ ഇടത് പക്ഷത്ത് കാണുന്നില്ല.
മത-ജാതി-വര്‍ഗ്ഗ രാഷ്ട്രീയ ചിന്താഗതികള്‍ ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് ചോദിച്ചാല്‍ സംശയം വേണ്ട നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഇളകും. പക്ഷെ അങ്ങനെ ഗുരുതരമായൊരു അവസ്ഥ ഇവിടെ നിലിവിലില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല എന്ന് ഇന്ത്യയുടെ മഹത്തായ ചരിത്രം നമുക്ക് ഉറപ്പ് തരുന്നുണ്ട്.
അര്‍ഥവത്തായ ചോദ്യങ്ങള്‍ക്ക് സ്നേഹം , നന്ദി !
6 comments:
aashamsakal
താങ്കളുടെ വിശദമായ,കാര്യ ഗൌരവത്തോടെയുള്ള പ്രതികരണത്തിനു ഹ്രദ്യമായ നന്ദി രേഖപ്പെടുത്തുന്നു
ആശംസകള്‍
വളരെയധികം നന്ദിയുണ്ട് ഗ്രൂപ്പിന്റെ ചാറ്റ് ഷോയില്‍ പന്കെടുത്തതിന്നും ഉത്തരങ്ങളും ചോദ്യങ്ങളും ബ്ലോഗില്‍ പ്രസിട്ദീകരിച്ചതിന്നും..ഇത് ഗ്രൂപ്പിന് ഒരു ഉണര്‍വും കൂടിയാണ്..ഇനിയും താങ്കളുടെ നിസ്സീമമായ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു..ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ തന്നു സഹായിക്കുകയും ചെയ്യണം എന്ന് അപേക്ഷിക്കുന്നു..
മൂന്നുഭാഗങ്ങളും വായിച്ചു...
വ്യക്തമായ ഉത്തരങ്ങളും നൽകിയിരിക്കുന്നു..
നന്നായി കേട്ടൊ ഈ സംവാദങ്ങൾ
സര്‍, പാവം കുഞ്ഞാക്കയുടെ ബ്ലോഗ് കണ്ടെത്തിയില്ലെന്നു കണ്ടു, ബ്ലോഗിലും ഫേസ്ബുക്കിലും വേറെ നിക്ക് ഉപയോഗിച്ചതിന്റെ ദോഷം, www.fotoshopi.blogspot.com, www.namukuchutum.blogspot.com ഇവകള്‍ ആണെന്റെ ബ്ലോഗ്. ഫസലുല്‍ എന്ന പേരില്‍ എഴുതുന്നു.
ismail chemmad,
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,
ആചാര്യന്‍ (ഇംതിയാസ്),
മുരളീമുകുന്ദന്‍, എന്നിവര്‍ക്ക് നന്ദി !
ഹാക്കറേ ഇങ്ങനെ പോസ്റ്റായ പോസ്റ്റെല്ലാം പരസ്യം ഒട്ടിക്കുന്നത് നന്നല്ല കേട്ടാ....
പ്രിയ ഫസലുല്‍ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട് :)
Post a Comment