Links

മോഹപ്പക്ഷി ആകാശവാണിയിലൂടെ

ടെക്നോളജിയുടെ സാധ്യതകള്‍ എന്തെല്ലാമാണ് അല്ലേ? അതിശയം തോന്നുന്നു.  എട്ട് മണിക്ക് മുന്‍പേ ശാന്ത കാവുമ്പായി എന്നെ ഫോണില്‍ വിളിക്കുന്നു.  മോഹപ്പക്ഷിയുടെ പ്രകാശനച്ചടങ്ങിന്റെ  റേഡിയോ റിപ്പോര്‍ട്ട് ആകാശവാണി കണ്ണൂര്‍ നിലയം  8.30 ന് പ്രക്ഷേപണം ചെയ്യുന്നു എന്ന് അറിയിക്കുന്നു.  ഞാന്‍ മൊബൈലിലെ എഫ്.എം. ഓണാക്കി കാത്തിരിക്കുന്നു.  അപ്പോള്‍ ഹാരൂണ്‍ക്കയുടെ ഫോണ്‍. സംഭാഷണം തുടരവേ ആകാശവാണിയില്‍ നിന്ന് മോഹപ്പക്ഷി പറന്നുയരുന്ന ശബ്ദം.  ഫോണ്‍ കട്ടാക്കി ശ്രദ്ധിക്കാന്‍ തുടങ്ങി.  മണമ്പൂര്‍ രാജന്‍ ബാബുവിന്റെ  പ്രസംഗം. അപ്പോഴാണ് എനിക്കിത് റെക്കോര്‍ഡ് ചെയ്യാമല്ലോ എന്ന് തോന്നിയത്. സമയം 8.32.  ലാപ്‌ടോപ്പില്‍  ഓഡാസിറ്റി തുറന്നു റെക്കോര്‍ഡിങ്ങ് തുടങ്ങി. മൂന്ന് മിനിറ്റ് മാത്രമേ കിട്ടിയുള്ളൂ.  8.35 ന് റിപ്പോര്‍ട്ട് അവസാനിച്ചു. റെക്കോര്‍ഡ്  ചെയ്തത് ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ അപ്‌ലോഡ് ചെയ്തു.  ഒരു കൌതുകത്തിന് വേണ്ടി അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.  ശാന്ത കാവുമ്പായിയുടെ വാക്കുകളും കേള്‍ക്കാം.

*ഇത് വായിച്ചിരിക്കുമല്ലോ അല്ലേ? മോഹപ്പക്ഷി പ്രകാശനം.


6 comments:

mini//മിനി said...

ശാന്തടീച്ചർ എന്നെ വിളിച്ചിരുന്നു. എന്നാൽ റേഡിയോ പൊടിതട്ടിയെടുക്കാൻ കഴിയാത്തതിന്റെ പോരായ്മ ഇവിടെ ഇപ്പോൾ പരിഹരിക്കപ്പെട്ടു. ഈ സൂത്രങ്ങളൊക്കെ എനിക്കും പഠിക്കണം.

ഒരു നുറുങ്ങ് said...

ഈ സൂത്രപ്പണി നന്നായി..
കണ്ണൂര്‍ എഫെമ്മില്‍ പ്രക്ഷേപണം
ഉണ്ടെന്ന് ടീച്ചറുടെ ആങ്ങള മധുവാണെന്നെ
വിളിച്ചറിയിച്ചത്.എന്നാല്‍,മൊബൈലില്‍
പരിപാടി ശ്രവിച്ച്കൊണ്ടിരിക്കെ വിദേശത്ത്നിന്ന്
ഒരു കാള്‍ വന്നു..ആ സംസാരം കഴിഞ്ഞപ്പൊ
പരിപാടിയും തീര്‍ന്നു.! അണ്ണാനെ പോലായി !
കെപീഎസിന്‍റെ സൂത്രം അണ്ടി തിരിച്ചു തന്നു....

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍ സാര്‍..
പ്രകാശാനന ചടങ്ങ് പുനപ്രക്ഷേപനം ചെയ്തതിനു വളരെ നന്ദി!!

Pranavam Ravikumar said...

Thanks for sharing!!!!

Anil said...

നന്ദി സുകുമാരേട്ടാ.

ബയാന്‍ said...

കണ്ണൂര്‍ FM നെ ഇവിടെ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇവിടത്തെ ഏഫ്. എമ്മിന്റെ ലിങ്കുകള്‍ താഴെ.

RADIO 1- http://v3.player.abacast.com/skins/gulfnews/radio_1.html

RADIO 2 - http://v3.player.abacast.com/skins/gulfnews/radio_2.html

you can see here too http://gulfnews.com/