Links

ബ്ലോഗിലെ വിഷജന്തുക്കള്‍

ഞാന്‍ പറഞ്ഞല്ലോ ,  എനിക്ക് മറ്റുള്ളവരുമായി ചില ആശയങ്ങളും അഭിപ്രായങ്ങളും പങ്ക് വയ്ക്കാനുണ്ടായിരുന്നു.  എഴുതാനുള്ള കഴിവൊന്നും ഇല്ലായിരുന്നു.  വഴങ്ങുന്ന ഒരു മാധ്യമം പ്രസംഗമായിരുന്നു. എന്നാല്‍ ഒരു വേദിയില്‍ മൈക്ക് കിട്ടുക എന്നത് വളരെ സാഹസമുള്ള ഏര്‍പ്പാടാണ്. കുറെയൊക്കെ പ്രസംഗിച്ച് എസ്റ്റാബ്ലിഷ്ഡ് ആയാല്‍ പിന്നെ ആളുകള്‍ വന്ന് വിളിക്കും. വേണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് ആ പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കാമായിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രസംഗം വളരെ അരോചകമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അപൂര്‍വ്വം ചില നല്ല പ്രാസംഗികര്‍ രാഷ്ട്രീയത്തിലുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എടോ ഗോപാലകൃഷ്ണ മോഡല്‍ പ്രസംഗങ്ങള്‍ക്കാണ് രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്. നമ്മളുടെ വാക്ക് കൊണ്ട് കേള്‍ക്കുന്നവന്റെ മനസ്സിലെ മാലിന്യങ്ങള്‍ അല്പമെങ്കിലും കളയാന്‍ കഴിയണം.  വാക്ക് ആയുധമാണ്. അത് മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കാനേ ഉപയോഗപ്പെടുത്താവൂ.  സാംസ്ക്കാരികമായി അല്പം കൂടി ഔന്നത്യത്തിലേക്ക് കേള്‍വിക്കാരനെ നയിക്കാന്‍ പ്രാസംഗികന് കഴിയണം. അത്തരം പ്രസംഗങ്ങള്‍ ചെയ്യാനുള്ള അവസരം  സാംസ്ക്കാരികവേദിയിലേ കിട്ടുകയുള്ളൂ.

ഞാന്‍ ഏതായാലും മൈക്കിന് വേണ്ടി അലഞ്ഞു നടക്കാനൊന്നും പോയില്ല.  പ്രസംഗിക്കാനുള്ള ആശ മൂത്ത് ഞാനും ഒരു സ്നേഹിതനും ( പള്ളിപ്രം പ്രസന്നന്‍ ) കൂടി മൈക്കും ടേബിളും ഒക്കെ സംഘടിപ്പിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ഹ്യൂമനിസ്റ്റ് മൂവ്‌മെന്റിന്റെ ബാനറില്‍ ഒരിക്കല്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. പതിനഞ്ച് മിനിറ്റോളം ഞാന്‍ പ്രസംഗിക്കുന്നത് സദസ്യര്‍ സാകൂതം കേട്ടുകൊണ്ടിരുന്നിട്ടുണ്ട്. പ്രസംഗം ഒരു നല്ല കലയായിരുന്നു. ആ കലയെ ഇവിടത്തെ തറ രാഷ്ട്രീയക്കാര്‍ വികൃതമാക്കി നശിപ്പിച്ചു.  ഒരു പ്രസംഗം കേട്ടുപോകുമ്പോള്‍ കേള്‍വിക്കാരന്റെ മനസ്സില്‍ നിന്ന് അല്പമെങ്കിലും അജ്ഞാനം വിട്ടുപോകണം. പ്രാകൃതമായ വാസനകള്‍ കുറച്ചെങ്കിലും സംസ്ക്കരിക്കപ്പെടണം.  പിന്നീട് സാംസ്ക്കാരികവേദികള്‍ കേരളത്തില്‍ അന്യം നിന്ന് പോയി.  മൈക്ക് രാഷ്ട്രീയക്കാരന്റെ മാത്രം കുത്തകയായി. രാഷ്ട്രീയക്കാരന്റെ പ്രസംഗം കേട്ട് മനസ്സില്‍ വെറുപ്പും പകയും സ്പര്‍ദ്ധയും മൂത്ത് അസ്വസ്ഥരായിട്ടാണ് കേള്‍വിക്കാര്‍ പിരിഞ്ഞുപോകുന്നത്.

അങ്ങനെയിരിക്കുമ്പോഴാണ് ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.  ഞാനും ബ്ലോഗ് തുടങ്ങി. എനിക്ക് പറയാനുള്ളത് ആരോടായാലും ധൈര്യപൂര്‍വ്വം പറയണമെന്ന് എനിക്കുണ്ടായിരുന്നു. ഒളിഞ്ഞിരുന്ന് പറയുന്നതിനോട് എനിക്ക് വെറുപ്പായിരുന്നു. നമ്മള്‍ എന്തിന് ഭീരുക്കള്‍ ആകണം?  ഞാന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കണം.  അഹിതമായി  എന്തെങ്കിലും ഞാന്‍ പറഞ്ഞുപോയാല്‍ അതിന്റെ ഭവിഷ്യത്ത് ഞാന്‍ നേരിടണം.  എന്റെ സ്വന്തം പേരും ഫോട്ടോവും ഒക്കെ വെളിപ്പെടുത്തിക്കൊണ്ടാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്.  തൂലികാനാമങ്ങള്‍ എനിക്കിഷ്ടം തന്നെയാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒട്ടേറെ സാഹിത്യകാരന്മാര്‍ തൂലികാനാമങ്ങളില്‍ അറിയപ്പെടുന്നവരായിരുന്നു. ബ്ലോഗിലും ചില നല്ല എഴുത്തുകാര്‍ തൂലികാനാമങ്ങളില്‍ എഴുതുന്നുണ്ടായിരുന്നു.  എന്നാല്‍ വേറൊരുതരം ബ്ലോഗെഴുത്തുകാരുണ്ട്. അനോണികള്‍ എന്നാണവരുടെ ഓമനപ്പേര്.  ഇത്തരം അനോനികളില്‍ ചില വിഷജന്തുക്കളുമുണ്ട്.

എന്നാല്‍ ഈ വിഷജന്തുക്കളെയെല്ലാം കവച്ചു വയ്ക്കുന്ന ഒരു ഉഗ്രന്‍ സാധനമായിരുന്നു  വിചിത്രകേരളം  എന്ന ബ്ലോഗിന്റെ ഉടമ. അനോനികളില്‍ ഇവനൊരു രാജവെമ്പാല തന്നെ. നായര്‍ എന്ന വിഭാഗത്തില്‍ പെടുന്നവരെ പുലഭ്യം പറയുന്ന അവന്‍ തെരഞ്ഞെടുത്ത ബ്ലോഗ് നാമം  കൃസ്ത്യന്‍ മതത്തെ സൂചിപ്പിക്കുന്ന പേര്.  അവന്‍ ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ പിടിയില്‍ ആയത്രെ. ഷൈന്‍ എന്നാണ് പോലും പേര്. നായര്‍ സമുദായത്തിന്റെ ചരിത്രമാണെങ്കില്‍ അത് സത്യസന്ധമായി എഴുതണം.  ഒരു കാലത്തെ സംബന്ധം, സ്ത്രീപുരുഷബന്ധങ്ങള്‍ ഒക്കെ ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്റെ സാംഗത്യവും ഉദ്ദേശ്യവും മനസ്സിലാകുന്നില്ല. ഒരു കാലത്ത് മലബാ‍റില്‍ തോന്നിയ പോലെ വീട്ടുസംബന്ധങ്ങള്‍ എല്ലാ ജാതിയിലും പതിവായിരുന്നു. രണ്ടും മൂന്നും ഭാര്യമാരും ഒന്നും രണ്ടും ഭര്‍ത്താക്കന്മാരും സര്‍വ്വസാധാരണമായിരുന്നു. എന്നാല്‍ ഇന്നോ?  ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ മതപരമായ സമ്മതം ഉണ്ടായിട്ടും അങ്ങനെ ചെയ്യുന്ന മുസ്ലീം സഹോദരന്മാര്‍ ഇന്ന് അപൂര്‍വ്വമാണ്.  ഇവിടെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി താന്‍ ഒരു കൃസ്ത്യന്‍ സമുദായാംഗമാണ് എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിച്ച്കൊണ്ടാണ് ഷൈന്‍ ബ്ലോഗില്‍ വിഷം വമിക്കാന്‍ തുടങ്ങിയത്. സൈബര്‍ സെല്‍ അവനെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ അവന്റെ പേര്‍ നമ്മള്‍ അറിയില്ലായിരുന്നു. ഇത്തരം വിഷജന്തുക്കള്‍  സാങ്കേതികവിദ്യയുടെ വളര്‍ച്ച കൊണ്ട് നമുക്ക് കിട്ടുന്ന സൌജന്യമായ ഒരു ആവിഷ്ക്കാരമാധ്യമത്തെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഇവനൊന്നും മനുഷ്യരാശിയ്ക്ക് നല്ലതൊന്നും കൊടുക്കാന്‍ കഴിയുന്നില്ല. എന്നാലും ഇങ്ങനെ വിഷമെങ്കിലും കലര്‍ത്താതിരുന്നുകൂടേ?

ഏതൊരു മനുഷ്യനും ആദ്യമായും അവസാനമായും മനുഷ്യനാണ്.  അവനെ തിരിച്ചറിയാന്‍ വേണ്ടി മനുഷ്യന്‍ എന്ന വിശേഷണം മാത്രം മതി.  മതം , ജാതി ഇത്യാദി വിഭാഗീയതകള്‍ മനുഷ്യന്റെ മനസ്സിലേയുള്ളൂ. ചോരയിലും മജ്ജയിലും മാംസത്തിലും ഒന്നും  വ്യത്യാസമില്ല.  മുന്നോട്ട് ചരിക്കുന്ന മനുഷ്യന്‍ ഈ ജാതി വിഴുപ്പ് ഭാണ്ഡങ്ങള്‍ ചുമക്കുന്നതിന് ഒരു ന്യായീകരണവുമില്ല.  ഒരേ പോലെയുള്ള ജീവിതമാണ് ഇവിടെ ഏത് മനുഷ്യനും അവന്റെ ആയുഷ്ക്കാലത്തിനിടയില്‍ ജീവിച്ചു തീര്‍ക്കുന്നത്.  കഴിഞ്ഞ കാലത്ത് ഏതെങ്കിലും ജാതിയിലോ മതത്തിലോ പെടുന്നു എന്ന് പറയപ്പെടുന്ന ചിലര്‍ എന്തെങ്കിലും തെറ്റുകളോ ക്രൂരതകളോ ചെയ്തിട്ടുണ്ടെങ്കില്‍ വര്‍ത്തമാനകാലത്ത് ആ ജാതി-മതക്കാരെ  ഒന്നടങ്കം കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ജാതി എന്നതും മതം എന്നതും  അനാവശ്യമായ വിഴുപ്പുകളാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. നമ്മള്‍ പിന്നോട്ടല്ലല്ലോ പോകുന്നത്.  ഇത്ര പരിണമിച്ചിട്ടും മനുഷ്യന്‍ അവന് പൈതൃകമായി കിട്ടിയ മൃഗീയവാസനകളെ വളരെ കുറച്ച് മാത്രമേ ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.  ഇനിയും നമ്മള്‍ മനുഷ്യന്‍ എന്ന നിലയില്‍ ഏറെ മാറാനുണ്ട്.  അങ്ങനെ മാനവികതയുടെ പൂര്‍ണ്ണതയിലേക്കാകട്ടെ നമ്മുടെ പ്രയാണം. അപ്പോള്‍ ഈ ജാതി-മത വിഴുപ്പുകള്‍ താനെ കൊഴിഞ്ഞുപോയ്ക്കൊള്ളും.

പിന്‍‌കുറിപ്പ്: കെ.വി.ഷൈന്‍ എന്ന ആ ബ്ലോഗ് വിഷജീവി സൈബര്‍ സെല്ലിന്റെ പിടിയിലായത് സമാനജന്തുക്കള്‍ക്കും പാഠമാകുമെന്ന് പ്രത്യാശിക്കാം.

44 comments:

Vinu said...

"ആ ബ്ലോഗ് വിഷജീവി സൈബര്‍ സെല്ലിന്റെ പിടിയിലായത് സമാനജന്തുക്കള്‍ക്കും പാഠമാകുമെന്ന് പ്രത്യാശിക്കാം"

ഈ പ്രത്യാശ വെറുതെയാണു. പഴുതുകൾ അടച്ചുള്ള ആക്രമണമായിരിക്കും ഇനി ഈ വക വിഷ ജന്തുക്കളുടെ കൈകളിൽ നിന്ന് ഉണ്ടാവുക.

അങ്കിള്‍ said...

ജയകൃഷ്ണൻ കാവാലം മറ്റൊരിടത്ത് എഴുതിയ കമന്റിനോട് ഞാൻ 100% യോജിക്കുന്നത് കൊണ്ട് ഞാൻ കൂടുതൽ എഴുതാതെ ആ കമന്റിലോട്ടുള്ള ലിങ്ക് മാത്രം നൽകുന്നു.

poor-me/പാവം-ഞാന്‍ said...

കേ.പി.എസ് സഹോദരാ
കഴിഞതെല്ലാം കഴിഞു. ഷൈന്റെ കാര്യം കോടതി നോക്കിക്കോളും. നമ്മള്‍ തമ്മില്‍ അതിന്റെ പേരില്‍ തല്ലു പിടിക്കേണ്ട...ഷൈന്‍ ചെയ്തതു ശരിയല്ലെന്നു പറയുന്ന നമ്മള്‍ ആ ഭാഷ നമ്മുടെ വരികളില്‍ ഉപയോഗിക്കരുത്, അല്ലേ? ഷൈന്റെ ജാതിക്കാരേയും പൊതുവായി ചീത്ത പറയരുതേ?

Unknown said...

@poor-me/പാവം-ഞാന്‍

ഷൈനിന്റെ കാര്യം കോടതി നോക്കിക്കൊള്ളും. എന്നാല്‍ അനോനിമിറ്റി എന്ന സൌകര്യം ഉപയോഗിച്ച് ബ്ലോഗില്‍ വ്യക്തിഹത്യ നടത്തുന്നവരെയും സാമുദായികസൌഹാര്‍ദ്ധം തകര്‍ക്കുന്നവരേയും ഇതിനേക്കാളും രൂക്ഷമായി എനിക്ക് എതിര്‍ക്കേണ്ടതുണ്ട്. കാരണം എനിക്കെതിരെ അനോനികള്‍ എന്തെല്ലാം എഴുതുന്നുണ്ട്? ഈ രീതിയില്‍ അനോനിമിറ്റി ദുരുപയോഗം ചെയ്യുന്നത് നിമിത്തം മലയാളം ബ്ലോഗിന്റെ അന്തസ്സും ഒറ്റുമയും തകര്‍ത്തിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. പാവം ഞാനോട് ഞാന്‍ തല്ലിന് വന്നിട്ടില്ല. ഇനി വരാന്‍ ഉദ്ദേശ്യവുമില്ല. എന്നാല്‍ അനോനിമിറ്റിയെ തുടര്‍ന്നും എതിര്‍ക്കും.

പിന്നെ ഷൈനിന്റെ ജാതി എന്താണെന്ന് എനിക്കറിയേണ്ട ആവശ്യമില്ല. ഞാന്‍ മനുഷ്യനെ നിസ്സഹായനായ ഒരു ജീവിയായിട്ടാണ് കാണുന്നത്.

Anonymous said...

ഞാനും യോജിക്കുന്നു മാഷേ. നമ്മുടെ ബ്ലോഗ് ഇങ്ങനെ വിഷമയാകുന്നതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. ഒരു കൃസ്ത്യന്‍ പേരില്‍ മറഞ്ഞിരുന്ന് എഴുതി രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച അയാള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ആളുണ്ടായി. ഗൂഗിളും വേഡ്പ്രസ്സും തരുന്ന സൗകര്യങ്ങള്‍ നമുക്കെതിരെ തന്നെ വിഷം ചീറ്റാന്‍ ഉപയോഗിക്കുന്നു നമ്മള്‍. അങ്ങനെ നമ്മുടെ നാടിന്റെ അഖണ്ഡത കളയാന്‍. ഇരിക്കുന്ന കമ്പു മുറിക്കാന്‍....ഷൈനിന്റേയും മാഷിന്റേയും എന്റേയും കൈ മുറിഞ്ഞാല്‍ വരുന്നത് ചുവന്ന ചോര തന്നെയാവും .അതു മനസ്സിലാവാതെ...

CKLatheef said...

പ്രിയ കെ.പി.എസ്

താങ്കളോടെനിക്ക് ബഹുമാനമുണ്ട് എന്തെന്നാല്‍ താങ്കള്‍ മാത്രമേ അത്തരക്കാരിലൊരാള്‍ പരിധിവിട്ട് പോയപ്പോള്‍ സംയമനം പാലിക്കണമെന്ന് ഉപദേശിക്കുന്നത് കണ്ടിട്ടുള്ളൂ. പലരും പരിധിവിടുന്നത്, ദുഷ്ടമനസ്ഥിതിക്കാരായ ചില അനോണികളുടെ സപ്പോര്‍ട്ട് കണ്ടിട്ടാണ്. അത്തരക്കാരെ ഇടക്കൊന്ന് ഉണര്‍ത്താന്‍ താങ്കളെപ്പോലെ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ ഇനിയു അറസ്റ്റ് നമ്മുക്ക് ഒഴിവാക്കാം. നന്മ നേരുന്നു.

നിസ്സഹായന്‍ said...

ഷൈന്‍ എന്ന കൃസ്ത്യാനിയല്ലാത്ത ഒരാള്‍ ഒരു കൃസ്ത്യന്‍ ഐഡന്റിറ്റി ഉപയോഗിച്ചതും ഒരു സമുദായത്തെ അക്രമിച്ചശേഷം കമന്റ് ബോക്സ് അടച്ചുവെച്ച് മറ്റുള്ളവര്‍ക്ക് പ്രതികരിക്കാനും പ്രതിഷേധം രേഖപ്പെടുത്തുവാനുമുള്ള അവകാശം നിഷേധിച്ചതും ഗുരുതരമായ തെറ്റാണെന്നു സമ്മതിക്കുന്നു.വിഢ്ഢിത്തരത്തിലൂന്നിയ ഒരു നിലപാടെടുക്കാന്‍ അയാളെ പ്രേരിപ്പിക്കും വിധം നായര്‍ സമുദായത്തിന്റെ ചില മനോഭാവവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കൊല്ലിനും കൊലയ്ക്കും അവകാശമുണ്ടായിരുന്നവര്‍, തറവാടിത്തമുള്ളവര്‍,കുലമഹിമയുള്ളവര്‍ എന്നൊക്കെയുള്ള ചൊല്ലുകളും വീരസാഹസിക പഴംപുരാണങ്ങളും ബ്രാഹ്മണരും നായന്മാരും ആധുനിക നായര്‍-നമ്പൂരി- ജാതിസ്വത്വ നിര്‍മിതിക്കായി കലാസാംസ്ക്കാരിക മേഖലകളിലും ബ്ലോഗ്, സിനിമ, പ്രിന്റ്-ഇലക്ട്രോണിക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയും നിരന്തരം പ്രചരിപ്പിച്ചു പോരുകയാണ്.ഇതിന്റെ തെളിവുകളാണ് ടി ജാതികള്‍ ഓര്‍ക്കൂട്ടുള്‍പ്പെടെ ബൂലോകത്തുണ്ടാക്കിയിട്ടുള്ള വിവിധ ജാതികമ്മ്യൂണിറ്റികള്‍.സ്വാഭാവികമായും ആധുനിക ജനാധിപത്യസമൂഹത്തില്‍,നവോത്ഥാന മാനവികമൂല്യങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടിടത്ത് സങ്കുചിത പ്രതിലോമചരിത്രങ്ങളെ അഭിമാനപൂര്‍വ്വം ആഘോഷിച്ചു കൊണ്ടുവരുന്നതു കാണുമ്പോഴും പണ്ടില്ലാത്തവിധം പേരുവാലുകള്‍ തൂക്കിയിടുന്നതു കാണുമ്പോഴും അവര്‍ണ്ണരുടെ ന്യായമായ അവകാശങ്ങളെ ജാതിവാദമായി അവഹേളിക്കുമ്പോഴും ചിലര്‍ക്കെങ്കിലും ചൊറിഞ്ഞുകയറിയാല്‍ അത്ഭുതപ്പെടാനുണ്ടോ ?! അപ്പോഴാണ് വിചിത്രകേരളം പോലുള്ള ബ്ലോഗുകള്‍ ഉത്ഭവിക്കുന്നത്.സ്വാഭാവികമായും അഭിമാനത്തിന്റെയും അവകാശവാദത്തിന്റെയും പിന്നാമ്പുറത്തെ യഥാര്‍ത്ഥ അശ്ലീലതകളെ പരിഹാസപൂര്‍വ്വം ചിലര്‍ തുറന്നു കാണിക്കും.വിചിത്രകേരളം എന്ന ബ്ലോഗിലൂടെ ഷൈന്‍ ചെയ്ത ഗുരുതരമായ തെറ്റ്, കമന്റ്ബോക്സ് അടച്ചുവയ്ക്കുകയും അതുവഴി ജനാധിപത്യപരമായ വിമര്‍നങ്ങള്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്തു എന്നതാണ്. കേരളസമൂഹത്തിലെ ഒന്നാംതരം ജാതിവാദികളും ഹൈന്ദവവര്‍ഗീയവാദികളും സവര്‍ണ്ണജാതികളായ നായരും നമ്പൂതിരിയുമാണ്. ബി.ജെ.പി, ആര്‍.എസ്സ്.എസ്സ്, ശിവസേന, ബജ് രംഗദള്‍ ,സംഘ് പരിവാര്‍ തുടങ്ങിയ ഹൈന്ദവവ രാഷ്ട്രീയവര്‍ഗീയവാദി സംഘടനകളെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരും ഇന്നും അവയുടെ നേതൃത്വത്തിലിരിക്കുന്നവരും ടി സവര്‍ണ്ണജാതികളാണ്. മറ്റൊരുകാര്യം ആക്ഷേപഹാസ്യത്തിലൂടെ ഷൈന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ പലതിനും ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്നതാണ്. ഇത്തരത്തല്‍ ഒരു കേസ് കൊടുത്തതില്‍ നിന്നു തന്നെ കേരളത്തിലെ പ്രബലജാതികള്‍ക്കെല്ലാം (പ്രത്യേകിച്ച് സവര്‍ണ്ണ സമുദായങ്ങള്‍ക്ക്) അതിശക്തമായ ജാതിസ്വത്വബോധവും ജാത്യാഭിമാനവും ഉള്ളവരാണെന്നും തെളിയുന്നു. അധികാരത്തിന്റെ സര്‍വ്വ മേഖലകളിലും സവര്‍ണ്ണര്‍ക്കുള്ള ശക്തമായ സ്വാധീനം ഈ കേസിലും മുഴച്ചുകാണുന്നുണ്ട്. കൌരവസദസ്സില്‍ പാഞ്ചാലിക്കുണ്ടായ പോലെ, ചരിത്രപരമായ തെളിവുകള്‍ സത്യത്തെ കോടതിയില്‍ വിവൃതമാക്കുമ്പോള്‍ ടി സമൂഹങ്ങള്‍ വീണ്ടും ലജ്ജിക്കാനിടവരാതിരിക്കട്ടെയെന്ന് ആശംസിച്ചു കൊള്ളുന്നു.

വേണു venu said...

ഇതിനാണോ നായര്‍ പിടിപ്പിച്ച പുലി വാല്‍ എന്ന് പറയുന്നത്.
സുകുമാരന്‍ മാഷേ... ബ്ലോഗിലെ താങ്കള്‍ പറയുന്ന നല്ല അനോണികളും എഴുതിയ തന്തയില്ലാ കമന്‍റുകള്‍ കൂടി നോക്കി വേണം, നിലവാര അവലോകനം.

Unknown said...

@നിസ്സഹായന്‍
ഇന്റര്‍നെറ്റിന് നമ്മള്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് മാസാമാസം ഒരു തുക നല്‍കിയാല്‍ പിന്നെ നമുക്ക് നിരവധി സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സെര്‍ച്ച് എഞ്ചിന്‍ , ഇ-മെയില്‍ , ബ്ലോഗിങ്ങ് അങ്ങനെ എത്രയോ സേവനങ്ങള്‍ സൌജന്യമായി ലഭിക്കുന്നു. മനുഷ്യരാശിയ്ക്ക് ലഭിച്ച വരദാനമാണ് ഈ സാങ്കേതിക വിദ്യ. ഒരു കൂട്ടര്‍ ഇങ്ങനെ മാനവരാശിയ്ക്ക് അനുഗ്രഹങ്ങള്‍ വെറുതെ വാരിക്കോരി കൊടുക്കുമ്പോള്‍ ചിലര്‍ അനോനികളായി വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി ഈ സൌകര്യങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തില്‍ തന്തയില്ലായ്മയാണ്. ഒരു തെറ്റ് അതിലും വലിയ തെറ്റിലൂടെയല്ല പ്രകാശിപ്പിക്കേണ്ടത്. എന്ത് അഭിപ്രായമായാലും അത് സ്വന്തം നിലയില്‍ പ്രകടിപ്പിക്കാനാണ് തന്തയ്ക്ക് പിറന്നവര്‍ ശ്രമിക്കേണ്ടത്. മാന്യമായി പോസ്റ്റും കമന്റുകളും എഴുതുന്ന ചിലരും അവരുടെ ഉള്ളിലുള്ള വൈകൃതങ്ങള്‍ പുറത്തേക്കൊഴുക്കാന്‍ ഇങ്ങനെ അനോനിമിറ്റിയെ ആശ്രയിക്കുന്നുണ്ട്. അനോനിമിറ്റി ശരിയായ അഭിപ്രായവിനിമയ സാധ്യതയെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. അത് വൃത്തികെട്ട ഒരു തരം ഭീരുത്വമാണ്. ഇത്തരം അനോനികളെ ഒഴിവാക്കാന്‍ പറ്റില്ല എന്നറിയാം. എന്നാലും അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. തെറ്റ് തന്നെ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് എക്സ്യൂസ് നല്‍കാവുന്ന ഒന്നല്ല ഈ അനോനിമിറ്റി എന്ന് ഞാന്‍ കരുതുന്നു.

Unknown said...

@വേണു venu

വേണൂ, സാഹിത്യത്തില്‍ തൂലികാനാമങ്ങള്‍ എന്ന പോലെ ബ്ലോഗിങ്ങില്‍ ബ്ലോഗ് നാമങ്ങളും സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലല്ലൊ. എന്നാല്‍ താതശൂന്യര്‍ എന്ന ഗണത്തില്‍ പെടുന്ന അനോനികള്‍ ആണ് ബ്ലോഗിനെ വികൃതമാക്കി ബ്ലോഗിലേക്ക് മാന്യന്മാര്‍ പ്രവേശിക്കാത്ത ഒരവസ്ഥയുണ്ടാക്കുന്നത്.

Unknown said...

@Vinu
നെറ്റില്‍ കണക്റ്റ് ചെയ്യപ്പെടുന്ന ഓരോ കമ്പ്യൂട്ടറിനും ഓരോ ഐ.പി.വിലാസം ഉണ്ടെന്നിരിക്കെ ആര്‍ക്കും നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിക്കാനാവില്ല.

Unknown said...

@അങ്കിള്‍

മാഷേ ജയകൃഷ്ണന്‍ കാവാലത്തോട് ഞാനും യോജിക്കുന്നു.

Unknown said...

@maithreyi

വായനയ്ക്കും അഭിപ്രായത്തിനും നന്ദി ...

Unknown said...

@CKLatheef
നന്ദി ലത്തീഫ്...

Unknown said...

നായര്‍ സമുദായത്തിന്റെ ചരിത്രമാണെങ്കില്‍ അത് സത്യസന്ധമായി എഴുതണം. ഒരു കാലത്തെ സംബന്ധം, സ്ത്രീപുരുഷബന്ധങ്ങള്‍ ഒക്കെ ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്റെ സാംഗത്യവും ഉദ്ദേശ്യവും മനസ്സിലാകുന്നില്ല. ഒരു കാലത്ത് മലബാ‍റില്‍ തോന്നിയ പോലെ വീട്ടുസംബന്ധങ്ങള്‍ എല്ലാ ജാതിയിലും പതിവായിരുന്നു. രണ്ടും മൂന്നും ഭാര്യമാരും ഒന്നും രണ്ടും ഭര്‍ത്താക്കന്മാരും സര്‍വ്വസാധാരണമായിരുന്നു. എന്നാല്‍ ഇന്നോ? ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ മതപരമായ സമ്മതം ഉണ്ടായിട്ടും അങ്ങനെ ചെയ്യുന്ന മുസ്ലീം സഹോദരന്മാര്‍ ഇന്ന് അപൂര്‍വ്വമാണ്.

manojmaani.com said...

Nannai sir

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രകാരനു വേണ്ടി എഴുതിയ കമന്റാണു. എഴുതി തീർന്നപ്പോൾ വലുതായിപ്പോയി .ഇവിടെ ലിങ്ക് ഇടുന്നു.

ചിത്രകാരനു സ്നേഹപൂർവ്വം

Unknown said...

സുകുമാരേട്ടാ,
എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ?
കമ്പസാരം കൊള്ളാം. ഒരര്‍ത്ഥത്തില്‍ ഈ `വിഷജീവി'യും മാന്യനായ താങ്കളും തമ്മില്‍ എന്താണ് വ്യത്യാസം? അയാള്‍ നായര്‍ സമുദായത്തെ തെരഞ്ഞെടുത്തപ്പോള്‍ താങ്കള്‍ സി.പി.എം.നെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്‍െറ ബ്ലോഗില്‍ എതിരഭിപ്രായം രേഖപ്പെടുത്താന്‍ ആര്‍ക്കും സൌകര␍്യം ഇല്ലാത്തതുപോലെ തന്നെ താങ്കളുടെ ബ്ലോഗില്‍ വരുന്ന, താങ്കള്‍ക്കിഷ്ടപ്പെടാത്ത, താങ്കളുടെ ആശയങ്ങളുടെ പൊള്ളത്തരം വിളിച്ചോതുന്ന സകലമാന കമന്‍റുകളും താങ്കള്‍ നിലംതൊടീക്കുന്നില്ല.

ഈ ബ്ലോഗര്‍ക്കെതിരെ ഇത്രേം എഴുതിയതുകൊണ്ടൊന്നും തലയിലെ പൂട പോകില്ല സുകുമാരേട്ടാ. നമുക്ക് കാത്തിരുന്നു കാണാം.

Unknown said...

@Ceeba

ഇതില്‍ കാത്തിരിക്കാനെന്തിരിക്കുന്നു സീബേ, രണ്ട് മൂന്ന് അനോനികളുടെ കമന്റുകള്‍ ഇനിയും ഡിലീറ്റ് ചെയ്യും. മറുമൊഴിയില്‍ വായിക്കാമല്ലൊ .

ഒരു യാത്രികന്‍ said...

സുകുമാരേട്ട...ചെറ്റത്തരം ആരുചെയ്താലും എതിര്‍ക്കപ്പെടെണ്ടതുതന്നെ. പോതുകക്കൂസുകളിലെ ചുമരില്‍ കാണാറുള്ള കലസ്രിഷ്ടികള്‍ പോലെ തോന്നുന്നു ഇത്തരം എഴുത്തുകള്‍. രണ്ടുപേരും ഉള്ളിലെ വിഷം പുറംതള്ളുന്നു......സസ്നേഹം

Anonymous said...

നായര്‍ സമുദായത്തിനു വേണ്ടി പണിക്കര്‍ ഒരു പരാതി കൊടുക്കാന്‍ എങ്കിലും സമയം കണ്ടെത്തി എന്നതില്‍ സന്തോഷിക്കുന്നു, മുത്തപ്പന്‍ എന്നൊരു ബ്ളോഗറും ഇതുപോലെ നായര്‍ വിരോധി ആണൂ

കേ പീ സുകുമാരന്‍ ഒരു സീ പീ എം വിരോധി അല്ല കമ്യൂണിസം അതിണ്റ്റെ ശരിയായ അര്‍ഥത്തില്‍ ഇം പ്ളിമണ്റ്റ്‌ ചെയ്താല്‍ ലോകത്തിലെ ഏറ്റവും നല്ല ആശയമാണു പക്ഷെ അതല്ലല്ലോ നടക്കുന്നത്‌ തെറ്റിനെതിരേ പ്രതികരിക്കുന്നു അപൂര്‍വ്വം ചിലര്‍ ഒഴിച്ചാല്‍ അസഭ്യമായ രീതിയിലാണു സീ പീ എം സപ്പോര്‍ടേര്‍സ്‌ പ്രതികരിക്കുന്നത്‌ ഇനി അവര്‍ സപ്പോര്‍ടേര്‍സ്‌ ആണൊ അതോ സീ പീ എമിനെ കരിവാരിതേക്കുന്നവര്‍ ആണോ എന്നും അറിയില്ല

കേരളത്തിലെ വിദ്യാഭ്യാസ സിലബസിലും ചരിത്റ പഠനത്തിലും ഇതുപോലെ സ്യൂഡോ നായറ്‍ വിരുധത ഉണ്ട്‌ അതും കൂടി വായിച്ചു മനസ്സിലാക്കി പണിക്കറ്‍ പ്റതികരിക്കണം

നഷ്ടപ്പെടാന്‍ ഭരണം ഒന്നും ഇല്ലല്ലോ കയ്യില്‍ ഒരു മെഡിക്കല്‍ കോളേജോ എഞ്ഞിനീയറിംഗ്‌ കോളേജോ സറ്‍ക്കാറ്‍ കനിഞ്ഞു തന്നാലും വേണ്ട താനും

പിടിയരി പിരിച്ചു മന്നത്തപ്പന്‍ ഉണ്ടാക്കിയ കോളേജോ സ്ഥാപനമോ മര്യാദക്കു നടത്താനും കഴിയുന്നില്ല

നിസ്സഹായന്‍ said...

@ആരുഷിയുടെ ലോകം, ബഹുഭൂരിപക്ഷം നായന്മാരും മനുഷ്യവിരോധികളായി ബൂലോകത്തു വിലസ്സുമ്പോള്‍ കുറച്ചു മനുഷ്യര്‍ക്കു നായര്‍ വിരോധികളായി ചെറുത്തു നില്‍ക്കണ്ടേ ? നായന്മാര്‍ എത്രമാത്രം മാനവിക വിരോധികളാണെന്നറിയണമെങ്കില്‍ ഓര്‍ക്കൂട്ട് പോലുള്ള സൈറ്റുകളിലെ ജാതികമ്മ്യൂണിറ്റികളില്‍ നായന്മാര്‍ വിളമ്പുന്ന ജാതിസ്പര്‍ദ്ധയും ജാതിമാഹാത്മ്യവും ശ്രദ്ധിച്ചാല്‍ മതി.

good@heart said...

സി.പി.എം ക്രിട്ടിക് എഴുത്തും നായര്‍ വിരുദ്ധ എഴുത്തും താരതമ്യം ചെയ്ത ലോജിക് മനസ്സിലായില്ല
സി.പി.എം ഒരു ജാതിയാണോ? എങ്കില്‍ S.S.L.C book-ല്‍ ചേര്‍ക്കണം.സഭ്യമല്ലാത്ത ഭാഷ മറഞ്ഞിരുന്നു
പ്രയോഗിക്കുന്നതിനെയല്ലേ ഈ പോസ്റ്റ് പരാമര്‍ശിച്ചത്? കമന്റ് ഓപ്ഷന്‍ അല്ലല്ലോ വിഷയം.
സ്ഭ്യമല്ലാത്ത ഭാഷയില്‍ ഒളിഞ്ഞിരുന്നു കമന്റ് എഴുതിയവര്‍ മാത്രമേ ഈ പോസ്റ്റിനെ എതിര്‍ക്കുകയുള്ളൂ !

Anonymous said...

ഇങ്ങനെ വര്‍ഗീയ വിഷം ചീറ്റുന്നവന്‍ ഒക്കെ രാജവെമ്പാല എന്നാണ് വിചാരം. ഇവനൊക്കെ നീര്‍ക്കോലികള്‍. വാലില്‍ തൂക്കി ഒരടി അത്രയേ ഉള്ളൂ. പിന്നെ മതവും ജാതിയും നോക്കി ഇങ്ങനെയൊക്കെ പറയാന്‍ പോയാല്‍ വേറെയും കുറെ കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ ഇവിടെ അതല്ല വിഷയം. ചുമ്മാ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഓരോന്ന് കാണിയ്ക്കുന്നത്. ഇപ്പോള്‍ 'നല്ല' പബ്ലിസിറ്റി ആയല്ലോ. ഈ നാട്ടില്‍ പോലും ജീവിയ്ക്കാന്‍ യോഗ്യതയില്ല ഇവനൊക്കെ.

Anonymous said...

നായരെപ്പോലെ ജാതി ചിന്ത ഇല്ലാത്ത ജാതി വേറെ ഇല്ല, പുലയരെ പറയരെ വിശ്വകറ്‍മ്മരെ ഒക്കെ കല്യാണം കഴിച്ചിട്ടുള്ള നായന്‍മറ്‍ അനേകം ഉണ്ട്‌ എന്നാല്‍ ഷൈന്‍ പ്റതി നിധീകരിക്കുന്ന ജാതിക്കാറ്‍ ആരും ഇന്നുവരെ പറയരെയോ പുലയരെയോ വിവാഹം കഴിച്ചിട്ടില്ല നായരെ കിട്ടിയാല്‍ കഴിക്കും എന്നിട്ടു വീമ്പിളക്കും ഹോ ജാതി മാറി കെട്ടിയെടേ എന്നു ഈഴവറ്‍ മോശം ആണെന്നു ഒരു നായരും എവിടെയും ബ്ളോഗ്‌ എഴുതിയതയി കണ്ടിട്ടില്ല ഉണ്ടെങ്കില്‍ ലിങ്ക്‌ പ്റസിധീകരിക്കുക, ഷാജി കൈലാസോ രന്‍ ജിത്തോ അവരുടെ സിനിമകളില്‍ ഹൈന്ദവത നായറ്‍ മാടമ്പിത്തം പ്രോമോട്‌ ചെയ്തെങ്കില്‍ അതിനു സാധാരണ നായറ്‍ ഉത്തരവാദി അല്ല ഞാന്‍ കണ്ടിടത്തോളം നായറ്‍ വിഷം ചീറ്റാത്ത ജന്തു ആണു , ഞാന്‍ നായറ്‍ അവറ്‍ണ്ണ കോംബിനേഷന്‍ ആണേ എന്നെ മാടമ്പിയായി തെറ്റി ധരിക്കരുത്‌

poor-me/പാവം-ഞാന്‍ said...

@കെ.പി.സുകുമാരന്‍KPS ji, We were ,We are and we will remain good friends...I was not talking about u&me (gnrly bloggers)..My comment was based on comments on this subject in several blogs...hope u got it...

Mr. K# said...

സിപിഎം അപ്പൊ ഒരു ജാതി ആയിരുന്നോ? ഞാന്‍ വിചാരിച്ചു മതമാണെന്ന്. സ്വന്തമായി ദൈവങ്ങളൊക്കെയുള്ള ഒരു സെറ്റപ്പ്. ദൈവങ്ങളെ അപമാനിച്ചു എന്നു ഭക്തര്‍‌‌ക്ക് തോന്നിയാല്‍‌‌ കൊങ്ങക്ക് പിടിക്കും എന്നു മാത്രമാണെന്നു തോന്നുന്നു മറ്റു മതങ്ങളുമായുള്ള വ്യത്യാസം‌‌. :-)

ചിന്തകന്‍ said...

"ഏതൊരു മനുഷ്യനും ആദ്യമായും അവസാനമായും മനുഷ്യനാണ്. അവനെ തിരിച്ചറിയാന്‍ വേണ്ടി മനുഷ്യന്‍ എന്ന വിശേഷണം മാത്രം മതി. മതം , ജാതി ഇത്യാദി വിഭാഗീയതകള്‍ മനുഷ്യന്റെ മനസ്സിലേയുള്ളൂ. ചോരയിലും മജ്ജയിലും മാംസത്തിലും ഒന്നും വ്യത്യാസമില്ല. "

വളരെ ശരിയാണ് മാഷെ. നാമെല്ലാവരും മനുഷ്യരാണെന്ന ബോധം നില നിര്‍ത്തികൊണ്ട് തന്നെ, ആശയങ്ങളെ/ആദര്‍ശങ്ങളെ അതിന്റെതായ ഒരു സെന്‍സില്‍ കണ്ട്, മാന്യമായ ഒരു ഭാഷയില്‍ അനുകൂലിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം.

വിമര്‍ശനങ്ങള്‍ ഗുണകാംശാ പരമല്ലെങ്കില്‍ ഒരാളും അതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവില്ല. അത് വാശിക്കും വൈരാഗ്യത്തിനും സംഘര്‍ഷത്തിനും മാത്രമേ വഴിവെക്കുകയുള്ളൂ.

ഷൈനിന്റെ ബ്ലോഗ്, അവഹേളിക്കുക എന്ന ഒരു ഉദ്ദേശത്തോട് കൂടിമാത്രം ഉള്ളതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്വതന്ത്ര മാധ്യമമായ ബ്ലോഗുകളുടെ സത്പേരു കാത്ത് സൂക്ഷിക്കേണ്ടതിന് ഇത്തരം ബ്ലോഗര്‍മാരെ നിരുത്സാഹപെടുത്തേണ്ടത് അത്യാവശ്യമാണ്.

ആ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ താങ്കളുടെ ഈ പോസ്റ്റും ഒരു മുതല്‍ക്കൂട്ടാവട്ടെ എന്ന് ഞാനാശിക്കുന്നു.

Unknown said...

@ഒരു യാത്രികന്‍
യാത്രികന് നന്ദിയും സ്നേഹവും :)

Unknown said...

@good@heart

വായനയ്ക്കും കമന്റിനും നന്ദിയും സ്നേഹവും ..

Unknown said...

@രാജേഷ്‌ശിവ

നന്ദി രാജേഷ് ..

Unknown said...

@poor-me/പാവം-ഞാന്‍

നന്ദി , സ്നേഹം :)

Unknown said...

@ചിന്തകന്‍

പ്രിയപ്പെട്ട ചിന്തകന്‍ , ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക് മാത്രമാണ് ആനന്ദിക്കാനും ദു:ഖിക്കാനും സഹതപിക്കാനും ഒക്കെ കഴിവുള്ള ഒരു മനസ്സ് ഉള്ളതെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. എല്ലാവര്‍ക്കും ആയുഷ്ക്കാലം മുഴുവനും ആനന്ദിക്കാനും സന്തോഷിക്കാനും ആവശ്യമായ വിഭവങ്ങളും ഭൂമിയിലുണ്ട്. പക്ഷെ മനുഷ്യന്റെ വളരെ ചുരുങ്ങിയ മനസ്സ് ഒന്നിനും അനുവദിക്കുന്നില്ല. ഈ മനസ്സിനെ വികാസോന്മുഖമാക്കാനാണ് നമ്മുടെ എഴുത്തും വാക്കുകളും ഉപയോഗപ്പെടുത്തേണ്ടത്. പറയുന്നത് പോലെ എളുപ്പമല്ല പ്രവര്‍ത്തിക്കുന്നത് എന്നറിയാം. എന്നാലും പറയാതിരിക്കാന്‍ കഴിയില്ലല്ലൊ :)

നനവ് said...

സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവരും വ്യക്തിത്വം പണയം വച്ചവരുമാണ് അനോണികളായി വന്ന് ബ്ലോഗുകളിൽ വിഷം ചീറ്റുന്നത്.ബ്ലോഗായാലും മറ്റേതു മാധ്യമമായാലും സത്യസന്ധമായിരിക്കണം..വ്യക്തികളെയോ മറ്റെന്തെങ്കിലെതിനെയുമോ കരിവാരിത്തേക്കാത്ത, നന്നാക്കാനുദ്ദേശിച്ചുകൊണ്ടുള്ള യഥാർഥ വിമർശനങ്ങൾ പ്രോത്സാഹിപ്പിക്കാമെങ്കിലും ദ്രോഹിക്കണം എന്ന ഒറ്റ ഉദ്ദേശ്യം മാത്രമുള്ള എഴുത്തുകളെ നിയന്ത്രിക്കേണ്ടതുതന്നെയാണ്.ശുദ്ധീകരിക്കാനും സുതാര്യമാക്കാനുമുള്ള ഏതു ശ്രമങ്ങൾക്കും ഞങ്ങളുടെ പിന്തുണയുമുണ്ട്..

Anonymous said...

സുകുമാരേട്ടാ,

ഞാൻ ബ്ലോഗിലെ പുതുമുഖം ആണ്.
പക്ഷെ താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.

Suresh said...

A quote from "The British Commission to India: Historical Novel" by MN Pavithran (a hard core Ezhava fanatic):

http://books.google.com/books?id=1iae-qdzxisC&pg=PA92

"The beautiful women of Thiyyas, Cherumar, Pulayar and Parayar were forcibly taken away by the Nairs under the orders of Nambiars. So there were a dearth of women in the above castes."


"It was ordered that the women folks of the above castes should not cover their breasts. They may hide their nudity with a thorth (a thin transparent cloth woven with threads apart) that should not hang below the knee. The **** **** of the **** **** *** it. These women were at the mercy of Nairs. Their male members were harassed and beaten for nothing by the Nairs. Gradually they lost their valour and became cowards".


Now tell me. Ezhavas themselves complain that their women were not allowed to wear clothes in front of Nairs. Then a simple question. How can they shower abuse on the Nair community claiming that Nair women were not "pathivrathas" and Nair men were servile?

vasanthalathika said...

സര്‍,
ബ്ലോഗിലുപയോഗിക്കുന്ന വാക്കുകള്‍ക്കും സംബോധനകള്‍ക്കും
ആര്‍ജവവും ശുദ്ധിയും വേണമെന്ന് മുന്‍പും എനിക്ക് തോന്നിയിട്ടുണ്ട്.
ആത്മവിമര്‍ശനവും ആത്മവിശകലനവും നടത്തുന്നവര്‍ മാത്രമേ ആത്മപ്രസാധനം എന്നകലയോട് നീതി പുലര്ത്തുകയുള്ളൂ.

Unknown said...

@vasanthalathika

ശരിയാണ്. വായനയ്ക്ക് നന്ദി ..

NITHYAN said...

കര്‍പ്പൂരദീപങ്ങളാവട്ടെ കണ്ണുകള്‍
കസ്തൂരിപോലെ മണക്കട്ടെ വാക്കുകള്‍ (കടമ്മനിട്ട)

chithrakaran:ചിത്രകാരന്‍ said...

പ്രിയ സുകുമാരേട്ടന്‍,
ഒരു ലിങ്കു കൊടുക്കുന്നു.താല്‍പ്പര്യമുല്ലവര്‍ക്ക് ഉപകാരപ്പെടട്ടെ.
കഥകളിപോലെ കാണണ്ടല്ലോ !
അനൌചിത്യമായെങ്കില്‍ ഡിലിറ്റാന്‍
സൌഹൃദം തടസമാകരുത്.
സസ്നേഹം.
വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്

Suresh said...

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323

നിസ്സഹായന്‍ said...

"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "


മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര്‍ ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടുനടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.

Joker said...

ശ്രീ.സുകുമാര്‍

ബ്ലോഗിലെ അനോനിമിറ്റി എന്ന സംഭവം വെറും താല്‍കാലികമായ ഒരു സംഗതിയാണ് എന്നതാണ് വസ്തുത. ഏതെങ്കിലും തരത്തിലുള്ള ആവശ്യം വരുന്ന പക്ഷം ആളെ പിടിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. പിന്നെ പടവും പേരും കൊടുത്താലും ഇല്ലെങ്കിലും എല്ലാം കണക്കാണ്. ഈ കൊടുക്കുന്ന പേരും പടവും ഒന്നും യഥാര്‍ത്തം ആകണെമെന്നും ഇല്ല. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും താങ്കള്‍ അനോണിമിറ്റി അനോണിമിറ്റി എന്നും പറഞ്ഞ് നടക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ആവശ്യമുള്ളവര്‍ വായിച്ചാല്‍ മതി , അല്ലാത്തവര്‍ മറുപടി ഒരു ബ്ലോഗുണ്ടാക്കി എഴുതട്ടെ അതല്ലെ ജനാധിപത്യം. 24 മണിക്കൂറും ജനാധിപത്യം പ്രസംഗിക്കും. കാര്യം വരുമ്പോള്‍ ഇപ്പോള്‍ നായര്‍ കാണിച്ച മാടമ്പി സ്വാഭാവം കാണിക്കുകയും ചെയ്യും എന്തൊരു വിരോധാഭാസം.

Unknown said...

@Joker

അനോനിമിറ്റിയെ ഇനിയും എതിര്‍ക്കും. ജോക്കര്‍ അവിട്ന്ന് ചിരിച്ചോ. ഇങ്ങോട്ട് വന്നാലല്ലെ ചിരിക്കാന്‍ കഴിയൂ. ഞാന്‍ ചിരിക്കാന്‍ ക്ഷണിക്കുന്നില്ല. എല്ലാം ജോക്കറിന്റെ സൌകര്യം പോലെ. എന്റെ സൌകര്യം എന്റെയും, അനോനികളുടെ സൌകര്യം അനോനികളുടെയും.