വീടും നമ്മളും

ഭാരതതത്വചിന്തപ്രകാരം ശരീരം എന്നാല്‍ ആത്മാവ് കുടിയിരിക്കുന്ന വീടാണ്. വെറും വാടകവീട്. ഒഴിഞ്ഞുകൊടുത്തേ പറ്റൂ. എന്നാല്‍ ഐഹികജീവിതത്തില്‍ നമ്മള്‍ വീട് ഏറ്റവും മോടിപിടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ഒരു വീട് നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയത് അടുത്ത കാലത്താണ്. അപ്പോഴേക്കും മക്കള്‍ക്ക് ജോലിയൊക്കെ ശരിയായിരുന്നു. മക്കള്‍ക്ക് ജോലിയും നമുക്ക് പ്രായവും ആയാല്‍ പിന്നെ നമ്മുടെ മുന്‍പില്‍ രണ്ട് ഓപ്ഷനേയുള്ളൂ. ഒന്നുകില്‍ സ്വന്തം വീട്ടില്‍ ഭാര്യയുമൊത്ത് കഴിയാം. അല്ലെങ്കില്‍ മക്കളുടെ കൂടെ പോയി താമസിക്കാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുത്തത്. സ്വന്തം വീട് പൂട്ടിയിട്ടിരിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ ഇങ്ങനെയുള്ള വീടുകള്‍ ധാരാളം കാണാം.  ഇപ്പോള്‍ ഞാന്‍ നാട്ടില്‍ മകളുടെ വീട്ടിലാണുള്ളത്.  ബാംഗ്ലൂരില്‍ നിന്ന് മകന്‍ കാണാനെത്തി. അവന്‍ എടുത്ത ചിത്രങ്ങളില്‍ ഒന്ന് രണ്ട് ഇവിടെ പബ്ലിഷ് ചെയ്യുന്നു.
                                                      താഴെ മകന്‍ സുമേഷ്
                                                               വീട് മറ്റൊരു ദൃശ്യം

16 comments:

കുഞ്ഞൂസ് (Kunjuss) said...

നല്ല ഐശ്വര്യമുള്ള വീട്..

chithrakaran:ചിത്രകാരന്‍ said...

ഇത്ര നല്ല വീടുണ്ടാക്കിയിട്ട് പൂട്ടിയിടേണ്ടി വരുന്നു എന്നത് കഷ്ടം തന്നെ !!!
വീട് മനോഹരം. കുറച്ചുകൂടി ഫോട്ടോ പ്രതീക്ഷിക്കുന്നു.

കെ.പി.സുകുമാരന്‍ said...

@കുഞ്ഞൂസ് (Kunjuss)

നന്ദി, സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും ...

കെ.പി.സുകുമാരന്‍ said...

@chithrakaran:ചിത്രകാരന്‍

ഇത് ഞാന്‍ ഇപ്പോള്‍ താമസിച്ചു കൊണ്ടിരിക്കുന്ന മകളുടെ വീടാണ്. അഞ്ചരക്കണ്ടിയിലെ വീടാണ് പൂട്ടിയിട്ടിരിക്കുന്നത്. അതിവിടെ. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഈ വീടനടുത്താണെങ്കിലും ഒരു വാടകയ്ക്കാരനെ കിട്ടുന്നില്ല.

Swasthika said...

Your house is exactly like Pinarayi's house. Oh my God! what a similarity.

Daughter's house is modified version of P.Krishnapillai's house!!(ithonnu thamaashicchathaa )

Mr. K# said...

ഉഗ്രന്‍‌‌ വീട് സുകുമാരേട്ടാ :-)
കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍‌‌ വന്നപ്പോള്‍‌‌ എന്റെ ഗ്രാമത്തിലെ പുതിയ വീടുകള്‍‌‌ കാണുകയായിരുന്നു. വിദേശികള്‍‌‌ ഈ വീടുകളൊക്കെ കണ്ടാല്‍‌‌‌‌‌‌ അന്തിച്ചു നില്ക്കുമെന്ന് മനസ്സിലോര്‍‌‌ത്തു.

ഞാനും‌‌ ഒരു വീടു പണിതിട്ടുണ്ട്, വയസ്സാവുമ്പോഴെങ്ങാനും‌‌ വന്ന് താമസിക്കാം‌‌. തല്ക്കാലം‌‌ വാടക വീടു തന്നെ ശരണം‌‌‌‌. ;-)

നനവ് said...

കേരളം നേരിടുന്ന ഏറ്റവും വലിയ സമകാലീന പ്രശ്നമാണ് ഇത്.അന്ധമായ അനുകരണമാണ് ഇതിനു കാരണം..നാം ഇങ്ങനെ ധൂർത്തടിക്കുന്ന ഓരോ കല്ലും ഓരോ മൺതരിയും ഭാവി തലമുറയ്ക്കും മറ്റനേകം കോടി ജീവജാലങ്ങൾക്കും വേണ്ടിയുള്ള നീക്കിയിരിപ്പാണ്.അത് അനാവശ്യമായി എടുത്തുപയോഗിക്കുമ്പോൾ ശരിക്കുമൊരു കൊള്ളമുതലായി മാറുന്നു...ഈ വിഭവ ചൂഷണത്തിന് പ്രകൃതി എത്ര വലിയ വിലയാണ് നൽക്കേണ്ടി വരുന്നതെന്നും ആഗോളതാപനവും,ജലദൌർലഭ്യവുമടക്കമുള്ള പ്രശ്നങ്ങൾക്കെല്ലാം ഇത് ഒരു മുഖ്യ കാരണമാകുന്നുവെന്നും ചിന്തിച്ചാൽ നാം ഇതിനൊരുങ്ങില്ല...
വീട് സുന്ദരമായ ഒരു സ്വപ്നമാണ്.അത് ഒരു കൂട് മാത്രമേ ആകാവൂ...അത്യാവശ്യ സൌകര്യങ്ങൾ മാത്രമേ അവിടുണ്ടാകാവൂ...
വാചകമടിയും ഭൌതിക സുഖങ്ങളും ഒരു നല്ല മനുഷ്യനെയോ സമൂഹത്തെയോ സൃഷ്ടിക്കുന്നില്ല....

ആരുഷിയുടെ ലോകം said...

ആളൊരു ബൂറ്‍ഷ്വ തന്നെ അല്ലേ ചുമ്മാതല്ല കമ്യൂണിസ്റ്റുകാരെ ഇട്ടു പൊരിക്കാന്‍ ഇത്റ ഉത്സാഹം

കെ.പി.സുകുമാരന്‍ said...

@Mr. K

സന്ദര്‍ശനത്തിനും കമന്റിനും നന്ദി :)

കെ.പി.സുകുമാരന്‍ said...

@നനവ്

ഇതൊക്കെ തന്നെയാണ് ഇപ്പോള്‍ നാട്ടിലത്തെ സ്ഥിതി.. വര്‍ത്തമാനകാലം അടിച്ചു പൊളിക്കുക എന്നൊരു ശൈലി. വീട് മാത്രം ജീവിതാഭിലാഷമായി കൊണ്ടു നടക്കുക. മറ്റൊരു ജീവിതാനുഭങ്ങളും വേണ്ട. വീട് നിര്‍മ്മിക്കാനായി ജീവിതം മണലാരണ്യങ്ങളില്‍ ഹോമിക്കുന്നവര്‍ ... അങ്ങനെയങ്ങനെ...

കെ.പി.സുകുമാരന്‍ said...

@ആരുഷിയുടെ ലോകം
:)

കൂതറHashimܓ said...

വീട്ടുമുറ്റത്തെ മണ്ണില്‍ ചവിട്ടാന്‍ ഇഷ്ട്ടപെടാതെ അവിടെ കോണ്‍ഗ്രീറ്റ് കട്ടകള്‍ നിരത്തിയ വീട് എനിക്കിഷ്ട്ടായില്ലാ, കൂതറ വീട് കൂതറ വീട്ടുകാര്‍ (മണ്ണിനെ ഇഷ്ട്ടപെടാത്തവര്‍ കുക്കൂതറകള്‍)

കെ.പി.സുകുമാരന്‍ said...

@കൂതറHashimܓ

കുട്ടികള്‍ മണ്ണില്‍ കളിക്കണമെന്നാണ് ആധുനികശാസ്ത്രം പറയുന്നത്. അവര്‍ക്ക് മണ്ണിലെ ബാക്റ്റീരിയകളുമായി സമ്പര്‍ക്കം ഉണ്ടാവുമ്പോള്‍ രോഗപ്രതിരോധം വര്‍ദ്ധിക്കുന്നു എന്നാണ് കണ്ടെത്തല്‍ ... പക്ഷെ ഇന്ന് കളിക്കാന്‍ മണ്ണെവിടെ? ഇനി മണ്ണുണ്ടായാലും ആര് സമ്മതിക്കും?

vasanthalathika said...

മണ്ണ് കൊണ്ടൊരു വീട് പണിഞ്ഞു'' മണ്‍ വാസന' ''എന്ന് പേര്‍
ഇടണം..എന്ന് മോഹമുണ്ടായിരുന്നു.
നടന്നില്ല

VilayoorTimes said...

പ്രവാസത്തിനു വരുന്ന എല്ലാ ആളുകളുടെയും സ്വപ്നമാണ് ഒരു വീട് എന്നത് പക്ഷെ ആ സ്വപ്നം പത്തിരുപതു വര്ഷം കഴിഞ്ഞാലും
സ്വപ്നമായിട്ടു തന്നെ അവശേഷിക്കുന്നു

VilayoorTimes said...
This comment has been removed by the author.