Links

ശരീരം എന്ന യന്ത്രം

നമ്മുടെ ശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു യന്ത്രം പോലെയാണ്. അത്യത്ഭുതകരമായ പ്രവര്‍ത്തനങ്ങളാണ് ശരീരത്തില്‍ അനവരതം നടന്നുകൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ച് അധികമാരും ചിന്തിക്കാനോ മനസ്സിലാക്കാനോ മെനക്കെടുന്നില്ല എന്നത് മറ്റൊരു അത്ഭുതം.  ഒരു ജലദോഷം വരുമ്പോഴേക്കും ഓടി ഡോക്ടറുടെ അടുത്ത് പോയി മണിക്കൂര്‍ കണക്കിന് ക്യൂ നിന്ന് പാരസിറ്റമോളും ആന്റിബയോട്ടിക്കും ഗുളികകള്‍ കുറിച്ച് വാങ്ങി ആരോഗ്യരംഗം വന്‍ വ്യവാസായമാക്കി ആളുകള്‍. 99 ശതമാനം ജലദോഷ രോഗവും പാരസിറ്റാമോള്‍ ഗുളികയും ആന്റിബയോട്ടിക്ക് ഗുളികയും കഴിച്ചാല്‍ ഒരാഴ്ച കൊണ്ട് മാറുന്നതും കഴിച്ചില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറുന്നതുമാണ്. ഒരു ശതമാനത്തിന് മാത്രമേ ഗുളികകള്‍ കഴിച്ചാല്‍ മാത്രം മാറുന്നതുള്ളൂ. സ്വന്തം ശരീരത്തെ കുറിച്ച് , അത് എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ഒരു സാമാന്യ ധാരണയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുറെ അനാവശ്യഭയങ്ങള്‍ ഒഴിവാക്കാമായിരുന്നു.  ശരീരത്തെ യന്ത്രമെന്ന  പോലെ ചിത്രീകരിക്കുന്ന ഒരു വീഡിയോ താഴെ കാണുക.

2 comments:

കൂതറHashimܓ said...

ശരീരത്തെ യന്ത്രമെന്ന പോലെ ചിത്രീകരിക്കുന്ന വീഡിയോ കാണാന്‍ നല്ല രസം... :)

Akshay S Dinesh said...

99 ശതമാനം ജലദോഷ രോഗവും പാരസിറ്റാമോള്‍ ഗുളികയും ആന്റിബയോട്ടിക്ക് ഗുളികയും കഴിച്ചാല്‍ ഒരാഴ്ച കൊണ്ട് മാറുന്നതും കഴിച്ചില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറുന്നതുമാണ്

ha ha ha haha ha ha ha ha ha ha