Links

ഇന്ത്യ രക്ഷപ്പെട്ടു ; മന്‍‌മോഹന്‍ സിങ്ങ് ജീ അഭിവാദനങ്ങള്‍


പ്രിയപ്പെട്ട പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങ് ജീ , താങ്കള്‍ ഭാരതത്തിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി . ഭാരതം കണ്ട നല്ല പ്രധാനമന്ത്രിമാരിലൊരാളായി ഇന്ത്യന്‍ ചരിത്രത്തില്‍ താങ്കള്‍ക്ക് സ്ഥാനം ലഭിക്കും . താങ്കള്‍ക്ക് എന്റെ അഭിവാദനങ്ങള്‍ !

മന്‍‌മോഹന്‍സിങ്ങിന്റെ ദിനം എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ മുഖപ്രസംഗം ഞാന്‍ ഇവിടെ ചേര്‍ത്ത് വെയ്ക്കുന്നു :

ജൂലൈ 22, 2008. ഭാരതത്തിന്റെ അഭിമാനദിനം. നീല തലപ്പാവണിഞ്ഞ ഒരു കൊച്ചുമനുഷ്യന്‍. അന്തസ്സും ആഭിജാത്യവും ശാന്തതയും സന്തോഷവും ഓളം വെട്ടിത്തെളിഞ്ഞു നില്‍ക്കുന്ന ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും ആള്‍രൂപം. ഈ കൊച്ചുമനുഷ്യന് കരുത്തുള്ള ഒരു നട്ടെല്ലുണ്ടെന്ന്, ആര്‍ക്കും വളയ്ക്കാനാകാത്ത മനഃശക്തിയുണ്ടെന്ന്, ഇച്ഛാശക്തിയുണ്ടെന്ന് ലോക ജനത അറിഞ്ഞു. കാരാട്ടും ബര്‍ദാനും മായാവതിയും തുമ്മുമ്പോള്‍ തെറിച്ചുപോകുന്ന മൂക്കല്ല ഈ കൊച്ചുമനുഷ്യന്റെ ആത്മശക്തി. രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി നന്മമാത്രം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഈ രാജ്യസ്നേഹി ഒരു രാഷ്ട്രീയക്കാരനല്ല. വെറും രാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ കാരാട്ടു തുമ്മിയപ്പോള്‍ കാല്‍ക്കല്‍ വീണ് അടിമത്തം സ്വീകരിച്ചേനേ.

കാരാട്ടിന്റെ ഭീഷണിക്കു മുമ്പില്‍ അദ്ദേഹം തലകുനിക്കാതിരുന്നത് എല്ലാക്കാര്യത്തിലുമെന്നപോലെ ആണവക്കരാറിന്റെ കാര്യത്തിലും തന്റെ കരം ശുദ്ധമാണെന്നും രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ് ഇന്നു ലഭിക്കാവുന്നതിലേയ്ക്കും മെച്ചമായ ആണവക്കരാറില്‍ ഏര്‍പ്പെടുന്നതെന്നുമുള്ള ഉത്തമബോധ്യം ഏതു രാഷ്ട്രീയ കൊടുങ്കാറ്റിനെയും നേരിടുന്നതിനുള്ള കരുത്ത് അദ്ദേഹത്തിനു നല്‍കി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ രാജ്യസ്നേഹത്തിന്റെ ആഴമെന്തെന്ന് ഭാരതജനത പണ്ടേ അറിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ രാജ്യസ്നേഹം എല്ലാ മറയും മാറ്റി പുറത്തുവന്നു. അന്ന് അതിര്‍ത്തിയില്‍ ചൈനയോടും അകത്ത് ചൈനീസ് പക്ഷപാതികളായ ദേശദ്രോഹികളോടും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഗവണ്‍മെന്റിന് ഒന്നിച്ച് യുദ്ധം ചെയ്യേണ്ടിവന്നു. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്താണ് ഇന്ത്യ യുദ്ധത്തിലേര്‍പ്പെട്ടതെന്നു വിലപിച്ചവരുടെ, ആ രാജ്യസ്നേഹികളുടെ പിന്‍തലമുറയാണ് മന്‍മോഹന്‍ സിംഗിനെ വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിക്കുന്നതെന്ന് ഭാരത ജനത തിരിച്ചറിയുന്നുണ്ട്.

എന്തുകൊണ്ടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ആണവക്കരാറിനെ എതിര്‍ത്തത്? എന്തുകൊണ്ടാണ് രാഷ്ട്രത്തിന്റെ പരമാധികാരം ഒരു വിദേശ രാജ്യത്തിന് അടിയറവയ്ക്കുകയാണെന്ന് ആക്ഷേപിച്ചുകൊണ്ട് പ്രധാനമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ചൈനയുമായിട്ടാണ് ഇങ്ങനെയൊരു കരാറില്‍ പ്രധാനമന്ത്രി ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ആ കരാറിനെയും മന്‍മോഹന്‍ സിംഗിനെയും മാര്‍ക്സിസ്റ് പാര്‍ട്ടി സ്തുതിഗീതങ്ങള്‍കൊണ്ട് പൊതിഞ്ഞേനെ. നിര്‍ഭാഗ്യവശാല്‍ കരാര്‍ അമേരിക്കയുമായിട്ടായിപ്പോയി. അമേരിക്കയെന്നു കേട്ടാല്‍ അവര്‍ക്ക് ചതുര്‍ഥിയാണ്. സോവ്യറ്റ് യൂണിയനിലെ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പഴയകാലം മുതല്‍ ഇടതുപക്ഷത്തിന്റെ തലയില്‍ അടിച്ചുകയറിയിരിക്കുന്ന ഒരു ചിന്തയാണത്. അമേരിക്ക ഇമ്പീരിയലിസ്റ്റാണത്രെ. സാമ്രാജ്യവാദികളാണത്രേ. അതുകൊണ്ട് അവര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ് എന്നതാണ് അവരുടെ എക്കാലവുമുള്ള നിലപാട്. മഹത്തായ ഒരു ജനാധിപത്യ രാജ്യമാണ് അമേരിക്കയെന്നത് അവര്‍ അംഗീകരിക്കുകയില്ല. ക്യൂബയിലെയും ഉത്തരകൊറിയയിലെയും പഴയ സോവ്യറ്റ് യൂണിയനിലെയുമൊക്കെ ജനാധിപത്യവ്യവസ്ഥിതിയേ അവര്‍ക്കു മനസിലാകുകയുള്ളൂ. ഇരുമ്പുദണ്ഡുകൊണ്ട് പ്രതിപക്ഷങ്ങളെ അടിച്ചിരുത്തി ആധിപത്യം സ്ഥാപിക്കുന്ന ജനാധിപത്യം!

ആണവക്കരാറില്‍ വര്‍ഗീയത കണ്ടെത്തി, ഒരു ജനവിഭാഗത്തെയാകെ പ്രധാനമന്ത്രിക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച ഇടതുപുരോഗമനത്തിന്റെ അധോഗതിയും മാനസികാടിമത്തവും രാഷ്ട്രം നേരിട്ടുകണ്ടു. മതേതരത്വത്തിന്റെ വക്താക്കളെന്ന് മേനിചമയുന്നവര്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രധാനമന്ത്രിക്കെതിരെ യുദ്ധം ചെയ്യാനിറങ്ങിയതിലെ രാജ്യസ്നേഹം അപാരംതന്നെ. ഇതിനുള്ള ചുട്ട മറുപടി പാര്‍ലമെന്റില്‍ വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ ഒമര്‍ അബ്ദുള്ള നല്‍കി. ഇന്ത്യയുടെ പരമാധികാര സംരക്ഷണത്തിലുള്ള താത്പര്യമൊന്നുമല്ല പിന്തുണ പിന്‍വലിക്കാന്‍ ഇടുതുപാര്‍ട്ടികളെ പ്രേരിപ്പിച്ചത്.

പിന്തുണ പിന്‍വലിക്കാനുള്ള ഒരു കാരണമായി ഇടതുപാര്‍ട്ടികള്‍ ആണവക്കരാറിനെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നു മാത്രം. തെരഞ്ഞെടുപ്പിനു മുമ്പ് പാലം വലിക്കേണ്ടത് ഇടതുപാര്‍ട്ടികളുടെ രാഷ്ട്രീയാവശ്യം മാത്രമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കത് ചെയ്യാതിരിക്കാനാവില്ലായിരുന്നു. അല്ലെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ഭരിക്കുകയും കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുക എളുപ്പമുള്ള കാര്യമല്ല. കോണ്‍ഗ്രസ് വിരുദ്ധത പ്രസംഗിച്ചുകൊണ്ടുള്ള ഒരു പടപ്പുറപ്പാട് അവര്‍ വേണ്ടസമയത്ത് നടത്തിയിരിക്കുന്നുവെന്നു മാത്രം.

ആണവക്കരാറിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തവര്‍ കുറയും. പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞുകഴിഞ്ഞു, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആണവക്കരാര്‍ നടപ്പാക്കുമെന്ന്. തെരഞ്ഞെടുപ്പ് അടുത്തില്ലേ, അതുകൊണ്ട് അടുത്ത പാര്‍ലമെന്റിന് ആണവക്കരാര്‍ കാര്യം വിട്ടുകൊടുക്കുകയെന്നു പറയുന്ന മായാവതിയും കരാറിനോ അമേരിക്കന്‍ ബന്ധത്തിനോ എതിരല്ലെന്നു വ്യക്തം. പിന്നെ ആര്‍ക്കാണ് കരാറിനോട് ഇത്ര എതിര്‍പ്പ്? വെറും ഇടതിനു മാത്രം. കഷ്ടിച്ച് അറുപത് വോട്ടാണ് അവര്‍ക്കുള്ളത്. അപ്പോള്‍ ആണവക്കരാറിനെ അനുകൂലിക്കുന്നവരുടെ തോളില്‍ കയറിനിന്നാണ് വിശ്വാസപ്രമേയത്തിനെതിരെ അവര്‍ പടപൊരുതിയതെന്നുതന്നെ ഇതിലെ രാഷ്ട്രീയത്തിന്റെ വികടസ്വഭാവം വ്യക്തമാക്കുന്നു.
ഒരു രാഷ്ട്രീയ ഭീഷണിക്കും ആണവക്കരാര്‍ രാജ്യപുരോഗതി സാധ്യമാക്കുമെന്ന ഉത്തമബോധ്യത്തില്‍നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാണിച്ചുകൊടുത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ സംഭവമാണ്.

മുന്‍ പ്രധാനമന്ത്രിമാരായ റാവുവും രാജീവ് ഗാന്ധിയും ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ താന്‍തന്നെയും രൂപം കൊടുത്ത പുരോഗതിയുടെ വഴിയിലൂടെയേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നടന്നുനീങ്ങാനാവൂ. രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രീയത്തിനുപരിയായി സമര്‍പ്പിതമായ ഒരു ജീവിതത്തിനു മാത്രമേ അതു സാധ്യമാകൂ.

ഗവണ്‍മെന്റ് താഴെപ്പോയാലും മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനും സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന മന്‍മോഹന്‍ സിംഗിന്റെ നിലപാടിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. മന്‍മോഹന്‍ സിംഗിന് സോണിയാഗാന്ധി ഉറച്ച പിന്തുണ നല്‍കി. സര്‍ക്കാര്‍ പോയാല്‍ എന്തുചെയ്യുമെന്ന ചോദ്യം അവരെ അലട്ടിയില്ല. പോയാല്‍ പോകട്ടെ എന്നുവയ്ക്കാനുള്ള ഇച്ഛാശക്തി, തന്റേടം അവര്‍ കാണിച്ചു. രാജ്യഭരണംതന്നെ കൈവിട്ടുപോകുമെന്നു വന്നപ്പോള്‍ കുലുങ്ങാത്ത കരാര്‍ രാജ്യനന്മയ്ക്കെന്ന ഉത്തമബോധ്യത്തില്‍ പിടിച്ചു നിന്ന ആ വ്യക്തിത്വങ്ങള്‍, രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നു. ഇനി പ്രതിഷേധവും വിപ്ളവവുമായി കാരാട്ട് ഇറങ്ങിത്തിരിക്കും. അതിനെ നേരിടുന്നതിലും ഈ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കണം. ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ രാജ്യത്തിന് അഭിമാനം കൊള്ളാം.

(ദീപികയോട് കടപ്പാട്)

26 comments:

Manoj മനോജ് said...

ഇന്ത്യ രക്ഷപ്പെട്ടു പോലും.. ജനാധിപത്യം തകര്‍ന്നടിയുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാ‍ന്‍ കഴിയുന്ന ന്യൂനപക്ഷത്തിന്റേതായി മാറി ഇന്ത്യ.
272നെയും 253നെയും ഉണ്ടാ‍ക്കാന്‍ ഉപയോഗിച്ച പണമുണ്ടായിരുന്നുവെങ്കില്‍ രാഹുല്‍ വിവരിച്ച ആ പട്ടിണിക്കാരുടെ പട്ടിണി മാറ്റാമാ‍യിരുന്നു.

ചാണക്യന്‍ said...

ബുഷ് ജയിച്ചു എന്ന് പറ മാഷെ,
റിട്ടയേര്‍ഡ് ലോക ബാങ്ക് ഉദ്യോഗസ്ഥനായ മന്മോഹന് ഇന്‍ഡ്യന്‍ ജനതയോട് എന്ത് കടപ്പാടാണുള്ളത്....
പണക്കൊഴുപ്പിന്റെ ജനാധിപത്യം... അല്ലാതെന്ത് പറയാന്‍....

കണ്ണൂസ്‌ said...

മാഷുടെ പോസ്റ്റില്‍ ഇതുവരെ കാര്യമായി കമന്റ് ചെയ്തിട്ടില്ല. വിശ്വാസ വോട്ടിന് മുന്‍പ് വരെയുള്ള മാ‍ഷുടെ നിലപാടുകളില്‍ വ്യക്തിപരമായ എതിര്‍പ്പ് തോന്നിയിട്ടുണ്ടെങ്കിലും അത് മാഷുടെ സ്വാതന്ത്ര്യമായേ കണക്കാക്കിയിട്ടുമുള്ളൂ.

ഇപ്പോള്‍ ചോദിക്കാതെ വയ്യ. പ്രായത്തിന്റെ പക്വതയും അനുഭവത്താല്‍ ആര്‍ജ്ജിച്ച വിവരവും എങ്ങിനെ നഷ്ടമാവുന്നു നിങ്ങള്‍ക്ക്?

കടത്തുകാരന്‍/kadathukaaran said...

ഇടതു-ബിജെപി സഖ്യത്തിന്‍റെ ദുരുദ്ദേശം ഏറെ വലിച്ചു കീറപ്പെട്ട രണ്ടു ദിവസത്തെ ചര്‍ച്ചയില്‍, ഇടതു-ബിജെപി സഖ്യത്തിന്‍റെ പൊള്ളയായ വാദഗതികള്‍ പോലും അവതരിപ്പിക്കാന്‍ പറ്റാതെ പോയി. ഇടതിന്‍റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സഖ്യം ചുമതല ചുമതലപ്പെടുത്തിയ അദ്വാനിയാവട്ടെ മായാവതിയെന്ന മഞ്ഞുമലയില്‍ തട്ടിത്തകരുകയായിരുന്നു. കരാറിന്‍റെ സംശയങ്ങള്‍ക്കുള്ള വിശദീകരണത്തിനെഴുന്നേറ്റ ചിദംബരത്തിന്‍റെ വാക്കുകള്‍ക്ക് ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ പോയത്, ആ വാദങ്ങള്‍ ഉന്നയിച്ചവരുടെ അകക്കാമ്പില്ലായ്മയാണ്‍ കാണിക്കുന്നത്..
കോഴയേറെ ഒഴുകിയ ഈ വിശ്വാസ വോട്ടെടുപ്പ് മമാങ്കത്തില്‍ ബി എസ് പി യെ മുന്‍നിര്‍ത്തി ഇടതു പാര്‍ട്ടികളും എസ് പി യെ മുന്‍ നിര്‍ത്തി യു പി എ യും കളിച്ച കളി സഭക്കും രാഷ്ട്രത്തിനും തീരാ കളങ്കമാണ്.
ഇതിനൊക്കെയിടയിലും കോഴയില്‍ പ്പെട്ടിട്ടുള്ള എം പി മാരുടെ എണ്ണം ഒഴിച്ചാല്‍ തന്നെ മന്‍മോഹന്‍ സിംഗ് നേടിയ ഈ ഭൂരിപക്ഷം ഇന്ത്യയുടെ നന്മക്കു വേണ്ടി ഉപയോഗിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു, അതിന്‍ മന്‍മോഹന്‍ജീക്ക കഴിയുമെന്ന് ഉത്തമ വിശ്വാസവും ഉണ്ട്. അഭിവാദ്യങ്ങള്‍ മന്‍മോഹന്‍ജീ.

വിന്‍സ് said...

ഹാപ്പി ആയി....മന്മോഹന്‍ സിങ്ങ് ജി.....അഭിനന്ദനങ്ങള്‍. രാജ്യദ്രോഹികള്‍ പലതും പുലമ്പും. വിട്ടു കളാജി.

അനില്‍@ബ്ലോഗ് // anil said...

“ഇന്ത്യന്‍ ജനാധിപത്യം രക്ഷപ്പെട്ടു . ഇനി ആണവക്കരാര്‍ യാഥാര്‍ഥ്യമാവും“
ഇതില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

കനല്‍ said...

chanthuvinay tholpikkanavilla makkalae...chathi enthu nadathi ayalaum chanthu jayikkum.


chanthu> Congress > America

नम्बिअर said...

ha ha aha onnum manasilayilla...

Baiju Elikkattoor said...

ഹൊ! ഇനിയിപ്പോ ഇന്ത്യക്ക് വച്ചടി വച്ചടി കയറ്റമല്ലേ.............! വെറുതെയിരുന്നു
മന്മോഹന്‍ സിംഗായ നമ: എന്ന് ജപിച്ചാല്‍ പോരെ..........!!

Nachiketh said...

What is Next ? ... how he will Continue ?

ഗുരുജി said...

India has promised that it will not transfer the fuel and equipment to its weapons program. It would also allow the International Atomic Energy Agency to inspect at least 14 of its 22 nuclear plants.

The leaders of India's two communist parties -- which hold about 60 seats in Parliament -- have accused Singh of surrendering India's sovereignty to the United States with the deal.

The U.S. Congress would have to change U.S. law before it could transfer fuel or technology to India.
--ഇതു ഇന്നത്തെ CNN -ല്‍ വന്ന വാര്‍ത്ത.
KPS Sir, would you please send your phone number at guruji.masterji@gmail.com

Mezhuvelikaran said...

engine raksha pettu? America is going to decide India's internal & external affairs.

Administrator said...

Panduthotte Raashtreeyakkallikal onnum manassilaavaarilla...
Ipol ee Post theereyum manasilaayilla........
hahahaha......

Administrator said...

According to Nidhish Kumar - IndiaVision : enthaanu thaankal udheshichathu???

Joker said...

കണ്ണൂസ്,

എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.ശ്രീ.മന്മോഹന്‍ സിങ്ങ് ഒരു രാഷ്ട്രീയക്കാരന്‍ അല്ലല്ലോ അത് കൊണ്ട് തന്നെ കാര്യങ്ങള്‍ നേരായ രീതിയില്‍ വരാന്‍ അല്പം പണം ഒഴുക്കുന്നതും ഒന്നും ഒരു തെറ്റല്ല.ലക്ഷ്യം നന്നായാല്‍ മതി മാര്‍ഗ്ഗം നന്നാവണം എന്നില്ല.പാര്‍ലമെന്റില്‍ പണമെറിഞ്ഞ് പാര്‍ല്യമെന്റിനെ നാണം കെടുത്തിയത് ഇന്ത്യയിലെ ഇടതു പക്ഷ , വര്‍ഗ്ഗീയ കക്ഷികള്‍ ആണ്.അമര്‍സിംഗ്ഗ് പണം കൊടുത്ത് എന്‍.ഡി.എ കക്ഷികളെ ചാക്കിട്ടു എന്ന് പറയുന്നത് വെറും ആരോപണം മാത്രമാണ്.ഇനി അങ്ങനെ വല്ല കൂട്ടികൊടുപ്പുകളും നടന്നിട്ടൂണ്ടെങ്കില്‍ തന്നെ അതിന് മന്മോഹന്‍ സിങ്ങ് എന്ത് പിഴച്ചു.അദ്ദേഹം നേത്യത്വം കൊടുക്കുന്ന സര്‍ക്കാര്‍ എന്ത് പിഴച്ചു.

താന്‍ പലരുടെയും പാവയാണേന്നും തലയിലും അതിന് മുകളിലുള്ള തൊപ്പിയിലും അടക്കം കളിമണ്ണാണെന്നും വിചാരിച്ചവര്‍ക്ക് തെറ്റി.ഈ കളികള്‍ ഒന്നും വെറും കളികള്‍ അല്ല.കോടികള്‍ ഒഴുകുന്ന വലിയ കളികളാണ്.പത്ത് രൂപ വെച്ച് മുച്ചീട്ടു കളിക്കുന്ന പട്ടിണീ പരിശകള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.

എനിക്കും ഇതൊന്നും മനസ്സിലായിട്ടില്ല, കാരണം 541 ല്‍ ഇല്ലാത്ത ഒരാള്‍ പ്രധാനമന്ത്രി ഒരാള്‍ പ്രതിരോധമന്ത്രി,മറ്റൊരാള്‍ പാര്‍ലിമെന്റ്രി കാര്യമന്ത്രി...കെ.പ്.എസിന് 541 ല്‍ ആരെയും പറ്റി അഭിപ്രായം ഇല്ല.അതില്‍ ഇല്ലാത്ത ആള്‍ക്കാണ് സ്ഥാനം.

ഇതിന്റെയേല്ലാം ഭാക്കി കൂടി കാണാന്‍ എല്ലാവര്‍ക്കും ആയുസ്സ് ഉണ്ടാവട്ടെ എന്ന് മാത്രം ആശംസിക്കുന്നു.കെപീസ്സും എന്നും ബ്ലോഗുമായി ഇവിടെ നിലനില്‍ക്കട്ടേ.

ജിവി/JiVi said...

മന്മൊഹന്സിങ്ഹ് ജയിചു. ബുഷ് ജയിചു. അമെരിക്ക ജയിചു. തൊറ്റതു ഇന്ത്യ. അതിന്റെ ജനാധിപത്യം. ഇവിട്തെ പാവം ജനത.

പിന്നെ, സുകുമാരെട്ട്നും ജയിചു. ത്ന്റെ ചിന്തകള് ശിഥിലം തന്നെ എന്ന് തെളിയിക്കുന്ന് കാര്യ് ത്തില്.

shahir chennamangallur said...

N P യുടെ ഒരു കഥ ഓര്മ വരുന്നു, 'പ്രസിഡന്റിന്റെ രണ്ടാമത്തെ മരണം ' . ഇതു ഇന്ത്യയുടെ എത്രാമത്തെ മരണമാണാവോ ?... 1948 ഇല്‍ RSS കാര്‍ ഗാന്ദിജിയെ കൊന്നപ്പോള്‍ ആദ്യം മരിച്ചു . പിന്നീട് 1976 ഇല്‍ ഇന്ദിര ഗാന്ധി കൊന്നു . ശേഷം 1992 ഇല്‍ ബാബറി മസ്ജിദിന്റെ പേരില്‍ വീണ്ടും RSS കാര്‍ തന്നെ. ഇപ്പൊ ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ സോണിയാ ഗാന്ധി (മന്‍മോഹന്‍ ഒക്കെ ഒരു കാഴ്ച പണ്ടം അല്ലെ ) . ഇനി വീണ്ടും RSS ഇന്റെ അവസരം വരും.
ചരിത്രം അവസാനിക്കുന്നില്ല
ഇനി സിനിമയിലെ ഡയലോഗ് കടമെടുത്താല്‍ , മരിക്കാനായി ഇന്ത്യയു ഇന്ത്യയിലെ ജനങ്ങളും ഇവിടെ ബാക്കിയുണ്ട്. ദൈവം തമ്പുരാന്‍ എല്ലാവരെയും കൂടി അങ്ങട്ട് തിരിച്ചു വിളിക്കുന്നത് വരെ.

chithrakaran ചിത്രകാരന്‍ said...

എന്തു നഷ്ടക്കച്ചവടമാണെങ്കിലും ആണവക്കരാര്‍ ഒപ്പിടുക തന്നെ വേണം.പണം കൊണ്ടാണെങ്കിലും,ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു അന്തസ്സുണ്ടിപ്പോള്‍.

shahir chennamangallur said...

ഇതു സമ്പന്ധമായി ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.

riyaz ahamed said...

കഷ്ടം!

Suraj said...

ഈ പോസ്റ്റിലെ ഒരു അക്ഷരത്തോടു പോലും യോജിപ്പില്ല. നാണം കെട്ട ഒരു ജനാധിപത്യപ്രഹസനത്തെ ഇങ്ങനെ വെള്ള പൂശാന്‍ എങ്ങനെ കഴിഞ്ഞു മാഷേ ? എന്തു ഇടത് വിരോധത്തിന്റെ പേരിലായാലും ജുഗുപ്സാവഹം എന്നേ പറയാനാവൂ ഇതിനെ. വ്യക്തിപരമായ എല്ലാ സ്നേഹാദരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ.
ക്ഷമിക്കുക.
:(

സൂരജ് രാജന്‍

ജിവി/JiVi said...

ദീപികയുടെ മുഖപ്രസംഗം വായിക്കാന് സഹായിച്ചതിനു നന്ദി. ഇനി എന്റെ മുഖപ്രസംഗം.

നമ്മള് കണ്ട്തു ഒരു ബിജെപി കോണ്ഗ്രസ് ഒത്തുകളിയായിരുന്നില്ലെ. ഈ അനുമാനതിനു പിന്നിലെ കാരണങള്
1. ആണവ കരാറ് നടപ്പാക്കാന് സഹായിക്കുമെന്നു ബിജെപി ഉറപ്പു കൊടുത്തിട്ടുണ്ട് അമേരിക്കക്കു.
2. വിശ്വാസ പ്രമേയം പരാജയപ്പെട്ടാല് ക്രെഡിറ്റ് കൊണ്ടുപോകുന്നതു മായാവതി ആയിരിക്കും.
3. ചറ്ച്ചിയില് പങ്കെടുത്തു അദ്വാനി നടത്തിയ പ്രസംഗം. മന്മോഹന് സിങ്ഹിനെ മാത്രം ആക്രമിച്ചു.(നമ്മള് കീരിയും പാമ്പുമാണെന്നു മറ്റുള്ളവര്ക്കു തൊന്നാന്)
4. എസ്പിയുടെ കൂടെ ഭരിച്ചു കോണ്ഗ്രസ്സും എസ്പിയും ഒരുപോലെ നാറിയിട്ടു ഇലക്ഷന് വരുന്നാതായിരിക്കും ബിജെപിക്കു കൂടുതല് നല്ലതു.
5. സഭയില് പണം കൊണ്ടൂവരാന് ഭരണത്തിലെ അത്യുന്നത്റെവര സഹായമില്ലതെ കഴിയില്ല്. ആരൊപണം അമര്സിങ്ഹിനു. ഇനി ഒരുമിച്ചു ഭരിക്കുമ്മ്പോല് അങെരുടെ വിളച്ചിലിനു തടയിടാന് കോണ്ഗ്രസിനു ഇതു ഉപയോഗിക്കാം.
6. ബിജെപിയില് നിന്നു വിട്ടുനിന്ന എം പി മാരുടെ എണ്ണം. 8. ഏറ്റവും കുറഞഞ സുരക്ഷിത സംഖ്യ. എന്തുകൊണ്ടു അതു 5 ആയില്ല?. അല്ലെങ്കില് എന്തുകൊണ്ടു 15 ആയില്ല?. (ചോദ്യകോഴപ്രശ്നതില് പോലും 4 ബിജെപി എം പി മാര് ഉണ്ടായിരുന്നെന്ന് ഓര്ക്കണം.)
7. ഈ 8 എം പി മാരെ ബിജെപി പുറത്താക്കി. അതു സോമനാഥിനെ സിപീഎം പുറത്താക്കിയതു പോലയൊന്നുമല്ലല്ലോ. നമ്മുടെ പാറ്ട്ടികളില് നേതാക്കള് ഇന്നു വരും, നാളെ പോകും. മറ്റന്നാള് പിന്നെയും വരും.
സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്ത നാട്ടുരാജാക്കന്മാരുടെയും ജന്മിമാരുടെയും പിന്മുറ്ക്കാര് ഒരുമിച്ചു നിന്നു വീണ്ടും നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്തു.

Babu Appanath said...

NAMMUKKU KAATHIRINU KAANAAM....

anuroop said...

http://images.orkut.com/orkut/albums3/ATgAAAAajV6NzH_MSwAfj_9awJveCB69UgFSD2LOSeSALTypjMOBX09lSrsgUxLAkvqHfuAxuwL6Q7geMQNPopM5vAC_AJtU9VCXFbIuHTyzu7tc_kkgYaVNFJjLiw.jpg

അരുണ്‍ രാജ R. D said...

പ്രിയ മാഷേ..
അമേരിക്ക ഏറ്റവും മികച്ച ജനാധിപത്യം എന്ന കണ്ടെത്തലിന്നു നന്ദി..ഗ്വാണ്ടനാമോ-യിലും ഇറാഖിലും നടത്തി വരുന്ന കൂട്ടക്കുരുതികള്‍ ആയിരിക്കും ഏറ്റവും മികച്ച മനുഷ്യാവകാശ സംരക്ഷണത്തിനു താങ്കള്‍ നല്‍കുന്ന ഉദാഹരണം..മു‌ന്നു ലക്ഷം ലക്ഷം പേരെ (അവലംബം:ക്വീന്‍ മേരി യൂനിവേഴ്സിടി) മ‌ുന്നു വര്ഷം കൊണ്ട് കൊന്നൊടുക്കാന്‍ അമേരിക്കക്ക് അല്ലാതെ ആര്‍ക്കു കഴിയും..?
ആണവ കരാര്‍ ഒന്ന് വായിച്ചു നോക്കൂ..

രാജ്യത്തെ എങ്ങനെയെല്ലാം അമേരിക്കക്ക് കീഴില്‍ കൊണ്ട് വരാം എന്നതിനുള്ള എത്രയോ പഴുതുകള്‍ അതില്‍ കാണാന്‍ കഴിയും..Please read the copy of deal..It affects the third stage thorium research, its giving the chance to check indian reactors..Not the new reactors n the old ones too..

കമ്മുനിസ്റകാര്‍ ആരുമാകട്ടെ...അവര്‍ രാജ്യ ദ്രോഹികള്‍ ആകട്ടെ..എതിര്‍ക്കുന്നവര്‍ ചൈനീസ് ചാരന്മാരുമാകട്ടെ ..ആണവ കരാറിന്റെ കോപ്പി ഒന്നു വായിക്കൂ...

സ്നേഹത്തോടെ..
അരുണ്‍ രാജ

ഫസല്‍ ബിനാലി.. said...

ഇന്ത്യ ആണവക്കരാറില്‍ ഒപ്പു വെക്കുന്നതിനെതിരെ പാക്കിസ്ഥാനും ഇറങ്ങിയിരിക്കുന്നു. IAEAഅംഗങ്ങള്‍ ഇന്ത്യക്ക് കൊടുക്കുന്ന പ്രത്യക ആനുക്കുല്യങ്ങള്‍ക്കെതിരെ കത്തെഴുതിയിരിക്കുന്നു... രാജ്യദ്രോഹികളും ശത്രുക്കളും ഒരേ ചരിയില്‍ നിന്നു തന്നെയാണ്‍ കൊടികുത്തിപ്പുറപ്പെ
ടുന്നത്.