മന്‍മോഹന്‍ സിങ്ങ് അന്നും ഇന്നും ഒരു രാഷ്ട്രീയക്കാരനല്ല . അത് ഇന്ത്യയുടെ ഭാഗ്യം . നമുക്ക് ഒരു നല്ല പ്രധാനമന്ത്രിയെ കിട്ടി . സോണിയാ ഗാന്ധിക്കായാലും , അദ്വാനിക്കായാലും ,
പ്രകാശ് കാരാട്ടിനായാലും അധികാരവും പദവിയുമാണ് ജീവവായു . അതില്ല്ലാതെ സാധാരണ സിവിലിയന്‍മാരായി അവര്‍ക്കൊന്നും ജീവിയ്ക്കാന്‍ പറ്റില്ല . പദവിയും സ്ഥാനമാനങ്ങളും അവരുടെയെല്ലാം തലയ്ക്ക് പിടിച്ചിരിക്കുന്നു . രാഷ്ട്രീയക്കാരനല്ലാത്തത് കൊണ്ടാണ് ഇടത് പക്ഷം ആണവക്കരാറിന്റെ പേരില്‍ ഭീഷണി മുഴക്കിയപ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ പിന്തുണ പിന്‍വലിക്കാമെന്ന് അദ്ദേഹത്തിന് പറയാന്‍ കഴിഞ്ഞത് . എന്നാല്‍ സോണിയാ ഗാന്ധി ഒരു
തികഞ്ഞ രാഷ്ട്രീയക്കാരി ആയി മാറിക്കഴിഞ്ഞിരുന്നതിനാല്‍ ഇടത് പക്ഷത്തെ ഭയന്ന് വെറുതെ മാസങ്ങളോളം ഉരുണ്ടു കളിച്ചു . ഇപ്പോള്‍ എന്തായി ? മറ്റ് ഘടകകക്ഷികള്‍ പറഞ്ഞ ന്യായവാദങ്ങളുടെ ദുഷ്ടവശം ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞില്ല .
ആണവക്കരാറിന് വേണ്ടി സര്‍ക്കാറിനെ ബലി കഴിക്കാന്‍ പറ്റില്ല എന്നാണ് അവരൊക്കെ പറഞ്ഞത് . സര്‍ക്കാറിനെ ബലി കഴിക്കാനോ ? സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ് . അത് എന്നും എപ്പോഴും അവിടെയുണ്ടാവും . തങ്ങളുടെ മന്ത്രിപ്പണിയും പാര്‍ട്ടിയുടെ അധികാരവും , നേതാക്കളുടെ പദവിയും ബലി കഴിക്കാന്‍ കഴിയില്ല , രാജ്യത്തിന്റെ പുരോഗതിക്കും ശ്രേയസ്സിനും വേണ്ടി എന്നാണ് അവരൊക്കെ പറഞ്ഞതിന്റെ പച്ച മലയാളം . സര്‍ക്കാറിനെ ബലി കഴിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതും സര്‍ക്കാര്‍ എന്നാല്‍ പാര്‍ട്ടികളോ നേതാക്കളോ അല്ലെന്നുമുള്ള സാമന്യതത്വം കഴുതകളായ ജനത്തിന് മനസ്സിലായില്ല .
എവിടെ മനസ്സിലാവാന്‍ ? തന്റെ നേതാവ് പറയുന്നതല്ലേ ഓരോ അനുഭാവിയ്ക്കും വേദവാക്യം . നേതാവ് പറയുന്നത് ഏറ്റു പറയുന്നതില്‍ സായൂജ്യം കണ്ടെത്തുക എന്നതില്‍ കവിഞ്ഞ് യാതൊരു സമൂഹതാല്പര്യമോ , ദേശസ്നേഹമോ ഇല്ലാത്ത ആള്‍ക്കൂട്ടങ്ങളാണ് ഇന്ത്യയിലെ ജനങ്ങള്‍ . അത് കൊണ്ട് മാത്രമാണ് ഇത്രയും കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ ഇവിടെ നിലനില്‍ക്കുന്നത് . നേതാവ് മരണപ്പെട്ടാല്‍ തീ കൊളുത്തി മരിക്കുന്ന അനുയായികളുള്ള നാട് ഇന്ത്യ മാത്രമായിരിക്കും .
ഈ സര്‍ക്കാറിന്റെ തുടക്കം മുതലേ സമാജ് പാര്‍ട്ടിയെ മുന്നണിയില്‍ കൂട്ടി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഒരു ബഹളവുമില്ലാതെ ആണവക്കരാര്‍ നടപ്പാക്കാമായിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി പ്രകാശ് കാരാട്ടിന്റെ പണി മന്‍മോഹന്‍ സിങ്ങിനെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു . കാരാട്ടിന്റെ തോളത്ത് പിടിച്ച് പിറകേ അനുഗമിക്കാന്‍ ബര്‍ദ്ദനും . ഈ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന് മുതല്‍ പിന്‍തുണ പിന്‍വലിക്കാന്‍ ആറെസ്പിയും,ഫോര്‍വേഡ് ബ്ലോക്കും വല്യേട്ടന്മാരോട് കെഞ്ചുന്നുണ്ടായിരുന്നു .
സോവിയറ്റ് ചരിത്രവും, ചൈനയിലെ ചിയാങ്ങ് കൈഷക്കിന്റെ അനുഭവപാഠങ്ങളും , കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടവ് നയങ്ങളും അറിയാവുന്ന ആരും കമ്മ്യൂ. പാര്‍ട്ടികളെ വിശ്വസിച്ച് ഭരണത്തില്‍ കയറാന്‍ തുനിയുകയില്ല . വര്‍ഗ്ഗസമരം മൂര്‍ച്ഛിപ്പിച്ച് അധികാരം കൈക്കലാക്കി പാര്‍ട്ടി സര്‍വ്വാധിപത്യം നടപ്പാക്കാനുള്ള അടവ് തന്ത്രങ്ങളാണ് അവരുടെ ജനാധിപത്യപ്രേമവും വര്‍ഗ്ഗീയവിരുദ്ധതയും . സോണിയാ ഗാന്ധി ഇതൊന്നും പഠിച്ചിരിക്കാന്‍ വഴിയില്ല . അദ്വാനിക്ക് ഇതും ഇതിനപ്പുറവും അറിയാം . അത് കൊണ്ടാണ് ആണവക്കരാറിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ ഇടത് പക്ഷത്തെ സഹായിക്കാം എന്ന് പറഞ്ഞതും സഹായിക്കുന്നതും .
ജൂലായ് 22 ന് ബി.ജെ.പി.യും ഇടത് പക്ഷങ്ങളും അങ്ങനെ കൈ കോര്‍ത്ത് മന്‍മോഹന്‍ സിങ്ങിന്റെ വിശ്വാസപ്രമേയത്തെ എതിര്‍ക്കും . ഇതിലൊന്നും പുതുമയില്ല . ഒരിക്കല്‍ ഇ.എം.എസ്സും, അദ്വാനിയും, എന്‍.ടി.രാമറാവുവും,വി.പി.സിങ്ങും അങ്ങനെ ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ഒഴികെയുള്ള സകല പാര്‍ട്ടികളും ചേര്‍ന്ന് ഒരു മഹാസഖ്യം രൂപീകരിച്ചിരുന്നു . അന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ പത്രങ്ങളില്‍ വന്നത് ഞാന്‍ കുറേക്കാലം സൂക്ഷിച്ചിരുന്നു . കാണേണ്ട ഫോട്ടോയാണ് .
ആണവക്കരാറിനെ എതിര്‍ത്ത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം പച്ചക്കള്ളങ്ങളും കെട്ടിച്ചമക്കപ്പെട്ട ഭാവനകളും അതിശയോക്തി കലര്‍ന്ന സാങ്കല്പിക ഭയങ്ങളുമാണ് . അത് കൊണ്ട് അത്തരം അരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല . കോണ്‍ഗ്രസ്സിനെ അനുകൂലിക്കുന്ന പാര്‍ട്ടികളും എതിര്‍ക്കുന്ന പാര്‍ട്ടികളും മുഖാമുഖം നിന്ന് നയിക്കുന്ന രാഷ്ട്രീയയുദ്ധമാണ് ആണവക്കരാറിന്റെ പേരില്‍ നടക്കുന്നത് .
ജൂലായ് 22 ന് ഏത് അണി വിജയിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല . ആര് ജയിച്ചാലും ആണവക്കരാര്‍ അല്പം താമസിച്ചാല്‍ തന്നെയും നടപ്പാവും എന്ന് തീര്‍ച്ച . രാഷ്ട്രീയക്കാരല്ലാത്ത രണ്ട് മഹത്‌വ്യക്തികളുടെ സ്വപ്നങ്ങളും പരിശ്രമങ്ങളും ഈ കരാര്‍ പൂര്‍ത്തിയാവുന്നതിന്റെ പിന്നിലുണ്ട് . ഒന്ന് മുന്‍രാഷ്ട്രപതി , രണ്ടാമത്തെയാള്‍ മന്‍മോഹന്‍ സിങ്ങ് തന്നെ . അടുത്ത പ്രാവശ്യം ആര്‍ പ്രധാനമന്ത്രി ആവും എന്നത് നിര്‍ണ്ണായകമാണ് . അദ്വാനിയാണ് വരുന്നതെങ്കില്‍ അത് നമ്മുടെ കഷ്ടകാലം , വീണ്ടും മന്‍മോഹന്‍ സിങ്ങ് ആണെങ്കില്‍ നമുക്ക് ആഹ്ലാദിക്കാം . രണ്ടു പേരുമല്ല സോണിയാ ഗാന്ധിയാണെങ്കിലോ ? അതിലും ഭേദം കാരാട്ടിനെ നേരിട്ടങ്ങ് ഏല്‍പ്പിക്കുന്നതായിരിക്കും .
36 comments:
മന്മൊഹൻ സിങ് :
യു.എന് ന്റെ Financing for Trade Section, UNCTAD, United Nations Secretariat. ചീഫായി 1966 ഇല് ന്യൂയൊക്കില്.
70 കളുടെ ആരംഭത്തില് അമേരിക്ക തങ്ങളുടെ ഉദ്യൊഗസ്ഥരെ വിവിധ രാജ്യ്ങ്ങളിലേക്കു അയച്ച കൂട്ടത്തില് ഇന്ത്യയില് എത്തി.
തുടർന്നിങ്ങൊട്ടു സാമ്പത്തിക മേഖലയിലെ വിവിധ ജൊലികളില് പ്രവർത്തിചു.
പ്രവർത്തിച്ച എല്ല മെഖലകളിലും വിജയം, വിദേശമൂലധനം ഇന്ത്യയിലെക്കു.
പുത്തന് സാമ്പത്തിക നയങ്ങള് ഇന്ത്യ്യില് ഇറക്കുമതി ചെയ്തു.
നരസിംഹറാവു സര്ക്കാരില് ധനമന്ത്രി ആയിരിക്കെ അവതാര ലക്ഷ്യം സാക്ഷാൽക്കരിചു.ഇന്ത്യന് വ്യവസായങ്ങള്, ക്രിഷി,ജനാധിപത്യം ഇവക്കുള്ള ശവപ്പെട്ടി നിര്മ്മാണം ആരംഭിച്ചു.
ഇന്ത്യന് സാമ്പത്തിക വ്യവസ്ഥ ക്രിഷി, ഉത്പാദനമേഖല എന്നീ ജനാടിസ്ഥാന മെഖലകളീല്നിന്നും ഊഹക്കച്ചവടത്തിലെക്കു മാറ്റി.
കര്ഷകർക്കു സ്വര്ഗ്ഗലൊകത്തേക്കു പാസ്സ്പൊര്ട്ട്.
ഊഹക്കച്ചവടം ഭക്സ്യധാന്യ് മേഖലയിലെക്കു പടര്ത്തി, വിലകള് ആകാശത്തേക്കു.
മുഖ്യ മുദ്രാവാക്യം:പാലം കുലുങ്ങിയാലും, പൊളിഞ്ഞാലും കേളന് കുലുങ്ങില്ല.
വിജയിച്ച തിരഞ്ഞെടുപ്പുകള് :
പഞ്ചായത്ത്- പൂജ്യം.
ജില്ല: - പൂജ്യം
സംസ്ഥാനം - പൂജ്യം
രാജ്യം - പൂജ്യം
ഇന്ത്യന് ജനാധിപത്ത്യമായുള്ള ബന്ധം:
സൊണിയാ ഗാന്ധിയുടെ പാദസേവ.
അനിലേ , ഞാന്‍ അനിലിന്റെ ബ്ലോഗ് വായിച്ചപ്പോഴേ പറയണമെന്ന് കരുതിയതാണ് . അക്ഷരത്തെറ്റുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് . ഏതായാലും ഇനി ശ്രദ്ധിക്കുമല്ലോ . ഞാനും തുടക്കത്തില്‍ ഇങ്ങനെയായിരുന്നു ,പിന്നെപ്പിന്നെ ശരിയായതാണ് .
കമന്റിനെപ്പറ്റി ഞാന്‍ എന്ത് പറയാനാണ് . അനിലിന് അനിലിന്റെ കാഴ്ചപ്പാടില്‍ നിന്ന് അല്ലേ പറയാന്‍ കഴിയൂ . പൌരന്മാരുടെ കാഴ്ചപ്പാടുകള്‍ മാറണം , കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ച് യഥാര്‍ഥ പൌരരാഷ്ട്രീയത്തിലേക്ക് എല്ലാവരും വരണം അപ്പോള്‍ ഈ വോട്ട് ബാങ്ക് വെച്ചുള്ള അധികാരക്കളി നില്‍ക്കും , ജനാധിപത്യം അതിന്റെ യഥാര്‍ഥ അര്‍ത്ഥത്തില്‍ പുലരും എന്നത് എന്റെ കാഴ്ചപ്പാട് .
ഞാന്‍ ഇപ്പോള്‍ വീണ്ടും അനിലിന്റെ ബ്ലോഗ് നോക്കി , അക്ഷരത്തെറ്റുകള്‍ അവിടെ കാണാനില്ല . കമന്റില്‍ മാത്രം പിന്നെ എന്തേ ?
നന്ദി മാഷെ.
സൊഫ്റ്റ്വേയര് പ്രശ്നമാണു മാഷെ.
ചില അക്ഷരങ്ങള് കിട്ടുന്നില്ല.paatavum , nelppaatavum ഒരുപോലെ വരും. ശ്രദ്ധിക്കാം
മന്‍മോഹന്‍ സിംഗിനോടുള്ള ആരാധന താങ്കളുടെ രാഷ്ട്രീയമോ അരാഷ്ട്രീയമോ ആയാ നിലപാടാണ്. ഇന്ത്യക്ക് ഊര്‍ജ്ജം ആവശ്യമാണ്, അതിന് മറ്റൊരു രാജ്യവുമായി ഇന്ധന ലഭ്യതയ്ക്ക് കരാറില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അമേരിക്കയുമായി ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍, ആ രാജ്യം അവരുടെ സ്വാര്‍ത്ഥ താല്‍പ്പരൃത്തനായി ഇന്നുവരെ മൂന്നാം ലോക രാജ്യങ്ങളെ എങ്ങനെ ഉപയോഗിച്ചു എന്ന് മനസില്ലാക്കണം, തീവ്രവാതത്തിനെതിരേയുള്ള പോരാട്ടം എന്ന് പറഞ്ഞു ഇറാഖിലും അഫ്ഘാനിസ്ഥാനിലും കാട്ടിക്കൂട്ടുന്ന നേറികേടിനു കൈയും കണക്കുമുണ്ടോ? അവിടങ്ങളില്‍ യാതന അനുഭവിക്കുന്ന സ്ത്രികളും കുഞ്ഞുങ്ങളും നമ്മെപ്പോലെയുള്ളവരല്ലേ? പച്ചകള്ളങ്ങള്‍ പറഞ്ഞല്ലേ ഇറാഖിനെ പിച്ചിചീന്തിയത്? ഒരു സദ്ദാമിനെ പിടിക്കാന്‍ ഒരു രാജ്യവും സംസ്കാരവും നമാവിശേഷമാക്കിയിട്ടു എത്ര ലാഘവത്തേടെയാണ് അമേരിക്കന്‍ ലോകത്തിനു മുന്നില്‍ നില്ക്കുന്നത്! അമേരിക്കക്കാരുടെ ആര്ഭടജീവിതത്തിനു വേണ്ടി മറ്റു രാജ്യങ്ങളുടെ സമ്പത്തുകള്‍ യുദ്ധത്തിലൂടെയോ കരാറിലൂടെയോ കൈക്കലാക്കുകയാണവരുടെ വിദേശ നയം. "American way of life is non-negotiable" എന്ന് ഡിക്ക് ചെനേ പറഞ്ഞതിന്‍െറ അര്‍ത്ഥം ആര്‍ക്കും മനസിലാകത്തതല്ലല്ലോ! അമേരിക്കകാരന്‍ അടിച്ചുപൊളിച്ചു ജീവിക്കും, വേണമെങ്കില്‍ പട്ടിണി രാജ്യങ്ങള്‍ മുണ്ടു മുറുക്കി ഉടുത്തോളണം എന്നല്ലേ? ഈ കരാര്‍ നടന്നില്ലെങ്കില്‍ നഷ്ടം ഇന്ത്യക്കല്ല മറിച്ചു അമേരിക്കയ്ക്കാണു. മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ ഭാഗൃമോ ദൌര്‍ഭഗ്യമോ എന്നത് കാലം തെളിയിക്കട്ടെ!
ഇന്ധന ലഭ്യതയ്ക്ക് കരാറില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ല. എന്ന് ബൈജു പറയുന്നു . അപ്പോള്‍ നമ്മുടെ മുന്നില്‍ എന്ത് വഴിയാണുള്ളത് അമേരിക്കയുമായി കരാറില്‍ ഒപ്പ് വെക്കാതെ ? നാം ആണവ രാഷ്ട്രമാണ് , നമ്മുടെ കൈയില്‍ ആണവ ആയുധങ്ങള്‍ ഉണ്ട് . അത് ലോകത്തിന് അറിയാം . അണു ആയുധങ്ങള്‍ നശിപ്പിച്ച് , ആണവായുധ നിരോധന ഉടമ്പടിയില്‍ (NPT)ഒപ്പ് വെച്ചാല്‍ മാത്രമേ ആണവ ഇന്ധനങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ (Nuclear suply group)നമുക്കത് തരൂ . എന്നാല്‍ അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ NPTയില്‍ ഒപ്പ് വെക്കാതെ തന്നെ , അതായത് അണുവായുധങ്ങള്‍ സൈനികാവശ്യത്തിന് സൂക്ഷിക്കാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട് തന്നെ ആണവ ഇന്ധനങ്ങള്‍ നല്‍കാമെന്ന് റഷ്യ , ചൈന , അമേരിക്ക, ഫ്രാന്‍സ് , ആസ്ത്രേലിയ, കാനഡ തുടങ്ങിയ 45 അംഗ NSG രാജ്യങ്ങള്‍ പറയുന്നു . നമ്മുടെ മുന്‍പില്‍ രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ . ഒന്നുകില്‍ ആണവ വൈദ്യുത പദ്ധതി വേണ്ടെന്ന് വെക്കുക , അല്ലെങ്കില്‍ ആണവായുധങ്ങള്‍ വേണ്ടെന്ന് വെക്കുക . അപ്പോഴാണ് മൂന്നാമത്തെ വഴി അമേരിക്ക തുറന്നു തന്നത് . 123 കരാര്‍ . ഈ കരാര്‍ പ്രകാരം ആണവായുധം കൈവശം വെക്കാം . ആണവ ഇന്ധനം 45 രാജ്യങ്ങളില്‍ നിന്ന് ഉഭയകക്ഷികരാര്‍ പ്രകാരം വാങ്ങാം . നമ്മുടെ നയവും ആവശ്യങ്ങളും ഒരേ പോലെ പ്രാവര്‍ത്തികമാവുന്നു.
അണുവായുധ നിരോധനക്കരാറില്‍ ഒപ്പ് വെക്കാതെ തന്നെ ഇന്ത്യയ്ക്ക് ആണവ ഇന്ധനങ്ങള്‍ ലഭ്യമാക്കുന്ന ഈ കരാറിനെതിരെ ഇവിടെയുള്ളതിനേക്കാളും എതിര്‍പ്പ് അമേരിക്കയിലുണ്ട് . അത് കൊണ്ടാണ് അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥി ബറാക് ഒബാമ താന്‍ പ്രസിഡണ്ടാവുകയാണെങ്കില്‍ ഇന്ത്യാ-യു.എസ്. ന്യൂക്ലീയര്‍ ഡീലില്‍ മാറ്റങ്ങള്‍ വരുത്തുകയില്ല എന്ന് മുന്‍കൂട്ടി പ്രസ്ഥാവിച്ചത് .
സുകുമാര്‍ജീ
ശാസ്ത്രീയതയും രാഷ്ട്രീയവും പറഞ്ഞ് ഒടുക്കം ഭീകരമായ അരാഷ്ട്രീയ വാദത്തില്‍ ആണല്ലോ എത്തി നില്‍ക്കുന്നത്.ഇടതിനോടുള്ള വെറുപ്പ് രൂപം പ്രാപിച്ച് അത് അവസാനം ഇങ്ങനെ അരാഷ്ട്രീയ വാദത്തില്‍ എത്തി നില്‍ക്കുമോ ?അറിയില്ല.ഒരു ജനാധിപത്യ സംവിധാനത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് വ്യക്തമായ അജണ്ടകള്‍ ഉണ്ട് എന്നതാണ് യാഥാര്‍ത്യം.ഈ കച്ചവടത്തില്‍ അമേരിക്കകും ഇന്ത്യക്കും ഇടയിലുള്ള കച്ചവടക്കാര്‍ക്ക് വ്യക്തമായ കച്ചവട കണ്ണൂകള്‍ ഉണ്ട് എന്നതാണ് യാഥാര്‍ത്യം.ഇതു വരെ പരസ്യമാക്കാന്ന് പറ്റില്ല എന്ന് പറഞ്ഞ കാര്യങ്ങാള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ടാകുന്നത്.ഇതിന്റെ ഭാഗമാണ്.എന്തെഒക്കെയോ ചില കള്ളക്കളികള്‍ ഇല്ലാതെ കോണ്‍ഗ്രസ്സ് ഇതിന്റെ പിന്നാലെ പോവില്ല.കഴിഞ്ഞ ഏറെ പതിറ്റാണ്ട് കാലം രാജ്യത്തിന്റെ ഭരണ ചക്രം തിരിച്ച കോണ്‍ഗ്രസ്സിന്റെ ഭരണ ചരിത്രം നിരവധി തവണ അത് തെളിയിച്ചതാണ്.1991 ലെ ഉദാരീകരണ നയങ്ങള്‍ തുടങ്ങി വെച്ച മന്മോഹന്‍ ഇന്ന് രാജ്യത്തിന്റെ എല്ലാ മേഖലകളും , ചില്ലറ വിപണിയടാക്കം വിദേശ കുത്തകകള്‍ക്ക് മുന്നില്‍ തുറന്നു വെച്ചിരിക്കുകയാണ്.ഇങ്ങനെ യുള്ള മന്മോഹന്റെ ചരിത്രം അന്വേഷ്ക്കുമ്പോഴാണ്. ഇയാളുടെ കരാറുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തിപരമായ രോഷപ്രകടനത്തിന്റെ സത്യാവസ്ഥ നമുക്ക് മനസ്സിലാവുക.
ആണവകരാറിന്റെ കാര്യത്തില്‍ ഇടതിന്റെ പ്രതിഷേധം തികച്ചും രാഷ്ട്രീയ പ്രേരിതം എന്ന് തന്നെ പറയുക.എന്നാല്‍ അതിനപ്പുറത്ത് ഇതിന്റെ പിന്നിലുള്ള കോറ്പറേറ്റ് കളികള്‍ എന്തൊക്കെയാണ്.കൈവെച്ച രാജ്യങ്ങളില്‍ ഒക്കെയും പ്രശ്നങ്ങളും അവിടെയുള്ള ആഭ്യന്തര കാര്യങ്ങളില്‍ ഒക്കെയും കൈയിട്ട് അലമ്പാക്കുകയും ചെയ്യുന്ന ഔ ചട്ടമ്പി രാജ്യമായ അമേരിക്കയുമായി ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കേണ്ട കടമ ഒരു പ്രധാനമന്തിക്കില്ലേ ?
അതിന് പകരം ഭയങ്കര രഹസ്യങ്ങളാണ് ഇതിനകത്തെന്നും അങ്ങനെ ആരോടും പറയാന്‍ പറ്റില്ലെന്നും പറഞ്ഞ് എത്രയോ കൊല്ലങ്ങള്‍ കഴിഞ്ഞ് പ്രയോജനം കിട്ടുന്ന ഒരു കരാറിന് വേണ്ടി ഇയാള്‍ കിടന്ന് മരിക്കുന്നതീന്റെ ഗുട്ടന്സാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.അതെന്തായാലും ജനക്ഷേമം ആവാന്‍ വഴിയില്ല കാരണം.ഏറെ ലാഭകരവും പ്രയോജനകരുമായ ഇറാന്‍ പ്രക്യതിവാതക പൈപ്പ് ലൈന്‍ പദ്ദതിക്ക് ഇങ്ങേര്‍ക്ക് വലിയ്യ താല്പര്യം ഇല്ല.ആണവ കരാണിന് കണ്ട ശുഷ്കാന്തി ഇക്കാര്യത്തിലും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇറാന്‍ പദ്ധതി ഏറെക്കുറെ യാതാര്‍ത്യമായിമാറിയേനെ.ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇപ്പോള്‍ ആശാരിമാര്‍ ഊണിന്‍ വിളിക്കുമ്പോള്‍ ഉളിക്ക് മൂര്‍ച്ച കൂട്ടുന്നത് പോലെയുള്ള മീറ്റിംഗ് പ്രഹസനങ്ങള്‍ ഇപ്പോള്‍ കാട്ടിക്കുന്നുഅതിന്റെ ഉദ്ദേശം ചില പൊടിക്കൈകള്‍ല്‍ ആണ്.
ഇടതു പക്ഷത്തിനോടൂള്ള വെറുപ്പ് നല്ലതു തന്നെ , കാരണം അറുപിന്തിരിപ്പന്മാരും രാഷ്ട്രീയ ഭിക്ഷാം ദേഹികളും ആണവര്‍.പക്ഷെ ആ വേറുപ്പ് പോയി പോയി അവസാനം കാല്‍കാശിന് വിലയില്ലാത്ത അരാഷ്ട്രീയ വാദം ആയി തരം താഴരൂത് .ഞങ്ങളുടെ നാട്ടില്‍ ഒരു നാടന്‍ ചൊല്ലൌണ്ട്.
“മകന്‍ മരിച്ചിട്ടാണെങ്കിലും വേണ്ടീല..മരുമകള്‍ ഒന്ന് കഷ്ടപ്പെട്ടാല്‍ മതി” എന്ന് അമ്മായിമ്മയുടെ വാദം.
Please Read this post and comments
http://pmn1974.blogspot.com/2008/07/blog-post.html
വിനയാ , രാധേയന്റെ ബ്ലോഗിലെ ചര്‍ച്ച കണ്ടു , വായിച്ചു . അവിടെ അഭിപ്രായമൊന്നും പറഞ്ഞില്ല . പക്ഷെ, പത്ത് കൊല്ലം കഴിഞ്ഞാല്‍ കരാറിന്റെ ഗുണം നിങ്ങള്‍ക്കും മനസ്സിലാവുമല്ലോ എന്ന ജോജുവിന്റെ കമന്റ് ശ്രദ്ധേയമായി തോന്നി . പിന്നെ അരാഷ്ട്രീയം .... ഒരു അരാഷ്ടീയപ്പാര്‍ട്ടി ഉണ്ടാക്കിയാല്‍ എന്നെ രാഷ്ട്രീയക്കാരനായി അംഗീകരിക്കുമെങ്കില്‍ ശ്രമിച്ചു നോക്കാം :-)
ജോജുവിന്റെ കമന്റ് മാത്രം വായിച്ചു പോന്നു അല്ലേ...സുകുമാരേട്ടാ...:)))
അല്ല മുഴുവനും വായിച്ചു , വിനയന്റെ കമന്റ് ഉള്‍പ്പെടെ ... ഇനിയും വായിക്കാം , ഞാന്‍ ഇവിടെത്തന്നെയുണ്ട് ... :)
അനോമണിയുടെ കമന്‍റ് വയ്ക്കൂ.....
ബൈജു ഉദ്ദേശിച്ചത് അനോണി കമന്റ് ഓപ്‌ഷന്‍ വെക്കാനാണോ ? ഇതാ തുറന്നിരിക്കുന്നു ....
ഇടയ്ക്ക് കോണ്‍ഗ്രസ്സിന്‍ അണവക്കരാറിനത്ര താത്പര്യമില്ലതെപോയോ എന്ന് സംശയിക്കുന്നു, കാരണം, നന്ദിഗ്രാംസംഭവത്തില്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായ സംരക്ഷണം തന്നാല്‍ ആണവക്കരാറിന്‍ ഞങ്ങള്‍ മൌനാനുവാദം തരാം എന്ന ഇടതുകളുടെ വാഗ്ദാനം സമയാനുസരണം ഉപയോഗപ്പെടുത്തിരുന്നെങ്കില്‍ ഭരണപരമായ ഈ അരാചകത്തം ഇല്ലാതെ ഇന്ത്യക്ക് മുന്നോട്ട് പോകാമായിരുന്നു.
ഒരുപക്ഷെ പ്രണബ് മുഖര്‍ജി ജ്യോതിബാസുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഈയൊരു വാഗ്ദാനത്തെക്കുറിച്ച് സംസാരിച്ചിരിക്കണം, കോണ്‍ഗ്രസ്സ് ആണവ വിഷയത്തില്‍ തങ്ങളെ വഞ്ചിച്ചു എന്ന ആകാശത്തേക്കുള്ള വെടിയുടെ പുകച്ചുരുള്‍ മാഞ്ഞുപോകും മുമ്പേ
കടത്തുകാരന്‍ പറഞ്ഞ പോയന്റ് ഞാന്‍ ഈ പോസ്റ്റ് പരമ്പര എഴുതിത്തുടങ്ങുമ്പോള്‍ ഓര്‍ത്തില്ല ... പിന്നെ ഈ കമ്മ്യൂണിസ്റ്റുകാര്‍ ഊണിലും ഉറക്കത്തിലും അടവ് നയങ്ങള്‍ തെറ്റിക്കാറില്ല . ആട്ടിനെ പട്ടിയാക്കാനും അവരോളം വൈഭവം ആര്‍ക്കുമില്ല . അന്ന് പക്ഷെ കരാറിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടാവണം ..
500 വര്‍ഷം കഴിഞ്ഞ് മെയ്നി കുള്‍പ്പ മെയ്നി മാഗ്ന കുള്‍പ്പ എന്ന് വിലപിച്ച് നടക്കുന്നവരുടെ കുഞ്ഞാടിന്റെ കമന്റ് മാത്രമേ താങ്കള്‍ക്ക് പ്രസക്തമായി തോന്നിയുള്ളൂ എന്നത് താങ്കളുടെ സെലക്റ്റീവ് റീഡിംഗിന്റെ ആഴം മനസ്സിലാക്കി തരുന്നു.
1.എന്താവും ഇന്ത്യയുടെ ഇറാന്‍,ക്യൂബ,കൊറിയ,വെനിന്‍സുല തുടങ്ങിയ രാജ്യങ്ങളോടുള്ള നയം?
2.താങ്കളുടെ നീതിമാനായ പ്രധാനമന്ത്രി എന്തിന് കൂതറ രാഷ്ട്രീയക്കാരെ പോലെ സി.ബി.ഐ യെ ആയുധമാക്കുന്നു
3. വനിതാസംവരണബില്ല് പാസാക്കാന്‍ ഇങ്ങനെ ഒരു കടും പിടുത്തം പിടിക്കുമോ? അതോ മുലായത്തെ അനുസരിക്കുമോ?
4. ആണവകരാറിനെക്കാള്‍ അത് നടപ്പാക്കാന്‍ കാട്ടുന്ന ആക്രാന്തം- ചീഞ്ഞ എലിയുടെ മണം കിട്ടാത്തത് വെറും ഇടത് വിരുദ്ധത കൊണ്ട് മാത്രമോ?
5.വിലക്കയറ്റവും നാണയ്യപ്പെരുപ്പവും നിയന്ത്രിക്കാന്‍ എന്തൂകൊണ്ട് ഇത്ര കടും പിടുത്തമില്ല? കോരനോട് ബാധ്യതയില്ല,ബാധ്യത ബുഷിനോട്മാത്രമോ?
6.ബുഷോ മന്‍മോഹനോ ഒരു പെര്‍പെച്ചുവാലിറ്റിയുടെ ഭാഗമല്ലേ?ഇവരോടെ ലോകം തീരുമോ? 13-15 വര്‍ഷം ചര്‍ച്ച ചെയ്ത് രാജ്യങ്ങള്‍ ഒപ്പിടുന്ന കരാറിന് നമ്മുക്ക് മാത്രം എന്ത് തിടുക്കം?
7. ഇനി ആണവ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ പോകുന്നത് ആര്? സര്‍ക്കാരോ റിലയന്‍സോ? ഈ നാടകങ്ങളുടെ ഉത്തരം അതിലുണ്ട്.
സുകുമാര്‍ജി,
ആദ്യ ഭാഗത്തെവിടെയോ ആരോ സയന്‍സ് ബ്ലാഗറാണ് താങ്കള്‍ എന്ന സൂചന കണ്ടത് കൊണ്ടാണ് ഞാന്‍ തുടര്‍ന്ന് വായന തുടങ്ങിയത്. അയ്യേ.. 1,2,3 വായിച്ച് ഒടുവില്‍ അവസാന ഭാഗത്തെത്തിയപ്പോള്‍ ഛേ.. സമയം വെറുതെ മെനക്കെടുത്തി... 3ല്‍ തന്നെ കോണ്‍ഗ്രസ്സിനെ “ജനാധിപത്യത്തിന്റെ” ഉന്നതന്മാര്‍ എന്നൊക്കെ പൊക്കി കണ്ടപ്പോഴും അവസാനം ഇത്ര മോശമാകുമെന്ന് കരുതിയില്ല. കണ്‍ഗ്രാറ്റ്സ്...
ഒന്ന് പറയാതെ വിടവാങ്ങാന്‍ കഴിയില്ല.. ഇന്ന് ഇന്ത്യയില്‍ കാണുന്ന പാവപ്പെട്ടവനും പണക്കാരനുമെന്ന ഗ്യാപ്പ് കൂടാന്‍ ഈ മന്മോഹിനി സിംഗിന്റെ ഗാട്ടില്‍ ഒപ്പിടണമെന്ന വാശിയുടെ അനന്തര ഫലമല്ലേ. അന്ന് കാല്‍ക്കുലേറ്റ് ചെയ്ത് നീങ്ങി കരാര്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ ഇന്ന് ഈ ഗതി വരുമായിരുന്നോ? ഇതേ അനുഭവം ഭാവിയില്‍ ഇന്ത്യ നേരിടും. അന്ന് ഒരു പാര്‍ലമെന്റ് സീറ്റില്‍ പോലും മത്സരിച്ചാല്‍ ജയിക്കുവാന്‍ സാധിക്കാത്ത ഈ മന്മോഹനി സിംഗ് ഇംഗ്ലണ്ടിലും മറ്റും നടന്ന് ബ്രിട്ടീഷ് ഇന്ത്യ വിട്ടതാണ് ഇന്ത്യക്കാരുടെ ഗതികേടെന്ന് പറഞ്ഞ് നടക്കുന്നുണ്ടാവും.. ഏതെങ്കിലും വിദേശ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായി...
അമേരിക്ക പോലും കരാര്‍ ഒരു കൊല്ലത്തോളം ചര്‍ച്ച ചെയ്ത് 123 യോടൊപ്പം ഹൈഡല്‍ ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യയിലേയ്ക്ക് അയച്ചത്. എന്ത് കൊണ്ട് ഈ കരാര്‍ അമേരിക്ക ചെയ്തത് പോലെ ഇന്ത്യയില്‍ ചര്‍ച്ചയ്ക്ക് വന്നില്ല? ഈ കരാറില്‍ പേടിക്കാന്‍ യാതൊന്നുമില്ലെന്ന് അമേരിക്ക അവിടത്തെ ജനങ്ങളെ അറിയിച്ചത് പോലെ ഇവിടെയും ആ സാധനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ സംശയം ദുരീകരിക്കേണ്ടതായിരുന്നില്ലേ?
അത് ചെയ്യാതെ അങ്ങ് ഏകാധിപതിയായ മന്മോഹിനിക്ക് ജയ് വിളിച്ചത് ശരിയായോ എന്ന് ഒരിക്കല്‍ കൂടി ചിന്തിക്കുക.
മനോജ് , ഇടത് പക്ഷക്കാര്‍ അതായത് സി.പി.എം. അനുഭാവമുള്ളവരുടെ ഭാഷയും വര്‍ത്തമാനവും എല്ലാം ഒരേ പോലെയായിരിക്കും. അവര്‍ക്ക് മറ്റെല്ലാവരോടും ഒരു തരം പുച്ഛവുമായിരിക്കും . ഇവിടെ ആര്‍ക്കെങ്കിലും വയറിളക്കം വന്നാല്‍ പോലും അത് കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് ആണെന്ന് പറഞ്ഞ് വരുന്നത് സ്വാതന്ത്ര്യം കിട്ടിയ അന്നേ തുടങ്ങിയ ഒരു ശീലമാണ് .“ ഗാന്ധി എന്താക്കി , ഇന്ത്യ മാന്തി പുണ്ണാക്കി ” എന്നായിരുന്നു അന്ന് പറഞ്ഞത് . അതിന്റെ തുടര്‍ച്ചയായാണ് ഗാട്ട് കരാര്‍ കൊണ്ടാണ് ചിക്കുന്‍ ഗുനിയ പകരുന്നത് എന്ന് ഇന്ന് പറയുന്നതും . ഇതെല്ലാം ഒരു ശീലത്തിന്റെ ഭാഗമാണ് . ശീലങ്ങളില്‍ അന്നും ഇന്നും അള്ളിപ്പിടിച്ചിരിക്കുന്ന ഒരു തരം പെന്തക്കോസ്ത് വര്‍ഗ്ഗക്കാരാണ് ഇന്ത്യന്‍ ഇടത് പക്ഷം . ഇങ്ങനെയുള്ളവര്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണല്ലോ എന്നതാണ് സമാധാനം . പിന്നെ മറ്റ് പാര്‍ട്ടികള്‍ക്ക് ആന്തരിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടത് പാര്‍ട്ടികളുമായി അഡ്‌ജസ്റ്റ് മെന്റുകള്‍ ഉണ്ടാക്കേണ്ടി വരുന്നത് . ഭാവിയില്‍ കമ്മ്യൂണിസ്റ്റുകളുടെ ഇടം മ്യൂസിയങ്ങളില്‍ മാത്രമായിരിക്കും . സയന്‍സ് കമ്മ്യുണിസ്റ്റുകാരുടെ കുത്തകയല്ല എന്ന് മനസ്സിലാക്കുക . സയന്‍സിന്റെ ഏറിയ ഭാഗം സംഭാവനയും യൂറോപ്യന്മാരുടെയാണ് . ഇവിടെ സയന്‍സ് പഠിക്കുന്നവന്‍ , പറയുന്നവന്‍ കമ്മ്യൂണിസ്റ്റാവണം എന്നില്ല . മറിച്ച് ശബരിമലയ്ക്ക് മാലയിട്ട് പോകുന്നവരില്‍ മുക്കാല്‍ പങ്കും മാര്‍ക്സിസ്റ്റ്കാരാവാം .
ഇന്ന് ലോകത്ത് എവിടെയുമുള്ള പോലത്തെ പ്രശ്നങ്ങളേ ഇന്ത്യയിലുമുള്ളൂ . വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്ന് അന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞപ്പോള്‍ എന്തായിരുന്നു പുകില് . സോവിയറ്റ് യൂനിയന്‍ നോക്കൂ , ചൈന നോക്കൂ എന്നൊക്കെ പറഞ്ഞ് ദേശാഭിമാനി വര്‍ഷങ്ങളോളം അച്ച് നിരത്തി . ചലനാത്മകമാണ് സമൂഹം . ആ ചലനത്തിന്റെ അനന്തരഫലങ്ങളാണ് വിലക്കയറ്റം , തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങള്‍ . ഇതൊക്കെ മനുഷ്യനുള്ള കാലത്തോളം തുടരും .ചുരുക്കത്തില്‍ മനുഷ്യരുണ്ടോ , പ്രശ്നങ്ങളും ഉണ്ടാവും . എല്ലാം ശരിപ്പെടുത്തി സ്റ്റാഗ്‌നേഷന്‍ എന്ന ഒരവസ്ഥയില്‍ മനുഷ്യനെ കുടിയിരുത്താന്‍ കഴിയില്ല . ഇതൊന്നും തത്തമ്മേ പൂച്ച എന്ന് പാടുന്ന കമ്മ്യൂണിസ്റ്റ് തത്തകള്‍ക്ക് മനസ്സിലാവില്ല. ആരെങ്കിലും വായിക്കട്ടെ എന്ന് വെച്ചാണ് ഞാന്‍ ടൈപ്പ് ചെയ്യുന്നത് .
ഞാന്‍ ചൈനയിലുള്ള ഒരു യുവാവുമായി ഇന്നലെ സ്കൈപ്പി(SKYPE)ലൂടെ ചാറ്റ് ചെയ്തു. അവന്‍ അവന്റെ അച്ഛനമ്മമാര്‍ക്ക് ഒറ്റമകനാണ് . അച്ഛന്‍ ഡ്രൈവര്‍ , അമ്മ പെന്‍ഷന്‍ പറ്റി . ചൈനയില്‍ സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷം മുന്‍പേ റിട്ടയര്‍ഡ് ആകാമത്രെ . ചൈന വന്‍ കുതിച്ചു ചാട്ടത്തിലാണ് . അവന്‍ പറയുന്നു , ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ദിവസം പ്രതി കൂടി വരുന്നു . അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കുക എളുമല്ല ഇപ്പോള്‍ . അവന്‍ അടുത്ത ആഴ്ച ബഹറിനിലേക്ക് പോകാന്‍ ഇരിക്കുകയാണ് . നീ പോയാല്‍ അവിടെ അച്ഛനുമമ്മയും ഒറ്റക്കാവില്ലേ എന്ന ചോദ്യത്തിന് അവന്റെ ഉത്തരം പണം വേണം , എനിക്കത് ഉണ്ടാക്കണം എന്നായിരുന്നു . നല്ല ഇംഗ്ലീഷില്‍ ആശയങ്ങള്‍ ടൈപ്പ് ചെയ്യുന്ന അവന്‍ പറഞ്ഞു : മിഡില്‍ ഈസ്റ്റില്‍ എത്തുമ്പോള്‍ ഞങ്ങളുടെ പ്രൊനണ്‍സിയേഷന്‍ നിമിത്തം ഭാഷാപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് . ഇവിടെ ബാംഗ്ലൂരില്‍ ചൈനീസ് ഹോട്ടലുകള്‍ വ്യാപകമായി വരുന്നു . അവിടെയൊക്കെ ചൈനീസ് യുവതീ യുവാക്കള്‍ ജോലി ചെയ്യുന്നു . അവര്‍ക്ക് ബാംഗ്ലൂര്‍ സ്വര്‍ഗ്ഗമാണ് . ലോകം ഇന്ന് ഒരു ആഗോളഗ്രാമമാണ് മനോജ് . എല്ലായിടത്തും സമാനമായ പ്രശ്നങ്ങള്‍ . കോണ്‍ഗ്രസ്സുകാരെ ശപിച്ചു കൊണ്ടിരുന്നാല്‍ നിങ്ങള്‍ ഇടതുകാര്‍ക്ക് മന:സമാധാനം കിട്ടുമെങ്കില്‍ അത് ചെയ്തോ . ഇന്നലെ ഒരു സി.പി.എം. നേതാവ് ടിവിയില്‍ പറയുന്നത് കേട്ടു : IAEA യെ സമീപിച്ചപ്പോള്‍ തന്നെ ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ കൊടിയിറങ്ങി എന്ന് . കാഷ്മീരിലെ ഗുലാം നബി ആസാദിന്റെ രാജിയിലാണ് ആ നേതാവിന്റെ പകയില്‍ പൊതിഞ്ഞ ആനന്ദക്കണ്ണീര്‍ . തലയ്ക്ക് വെളിവുള്ള ഒരു മതേതരവാദിയും ആ രാജിയില്‍ സന്തോഷിക്കുകയില്ല . കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച കാണാന്‍ വേണ്ടി മാത്രം ജനിച്ചവരെ പോലെയാണ് മാര്‍ക്സിസ്റ്റുകാര്‍ . അല്ലെങ്കില്‍ ഇത്ര കോടി രൂപയുടെ ആസ്തിയും നിലയ്ക്കാത്ത വരുമാനവും ഉണ്ടായിട്ടും കേരളത്തിനും ബംഗാളിനും ത്രിപുരയ്ക്കും പുറത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ ചില്ലിക്കാശ് ചെലവാക്കി നോട്ടീസെങ്കിലും അച്ചടിച്ചിറക്കാതിരിക്കുമോ . എടോ കോണ്‍ഗ്രസ്സ് നശിക്കുക എന്നതിനര്‍ത്ഥം മനുഷ്യന്മാര്‍ മരിച്ചു തീരുക എന്നല്ല . ആ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലുന്നു എന്നാണ് . അതിനെന്താ ? നിങ്ങളുടെ പാര്‍ട്ടിയില്‍ പത്താള് വരുന്നില്ലല്ലോ ? പ്രളയം വരെ നിലനിന്ന് കൊള്ളാമെന്ന് കോണ്‍ഗ്രസ്സിന്റെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടോ ? 75 കൊല്ലം കമ്മ്യൂണിസ്റ്റ് ഭരണം നടന്ന സോവിയറ്റ് യൂനിയന്‍ എവിടെ ? അവിടത്തെ കമ്മ്യൂണിസ്റ്റ് മേമ്പ്രന്മാര്‍ ഇപ്പോള്‍ എവിടെ ? ഇതെല്ലാം അത്രയേയുള്ളൂ .
സുകുമാരന്‍ സര്‍,
അങ്ങ് ലോകത്തുള്ള എല്ലാ കര്യങ്ങളും പറഞ്ഞു. മനോജിന്റെ കമന്റിനു മാത്രം മറുപടി ആയില്ല! അദ്ദേഹം പറഞ്ഞതിന്റെ സാരാംശം, ".... ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ സംശയം ദുരീകരിക്കേണ്ടതായിരുന്നില്ലേ?" എന്നാണ്. അല്ലാതെ 'അരിയെത്ര?' എന്നയിരുന്നില്ലല്ലോ, 'പയറഞ്ഞാഴി' എന്ന് മറുപടി പറയാന്‍!
മന്‍മോഹന്‍ സിങിനോടൊപ്പം നമ്മുക്ക് ജ്യോതി ബസുവിനു കൂടി സിന്ദാബാദ് വിളിയ്ക്കാം... സുകുമാരേട്ടാ....
സി.പി.എം ല്‍ അദ്ദേഹം ആണവകരാറിനനുകൂലമാണെന്നാറിവ്, ചര്‍ച്ച തുടരട്ടെ....
ബൈജു , ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ സംശയം ദുരീകരിക്കേണ്ടതായിരുന്നില്ലേ? എന്ന ചോദ്യത്തിന് സാങ്കേതികമായി വേണ്ട എന്ന് തന്നെ ഞാന്‍ ഉത്തരം പറയും . കാരണം ഒന്നാമതായി നമ്മുടെ ഭരണഘടനയില്‍ അങ്ങനെയൊരു പ്രൊവിഷന്‍ ഇല്ല . രാജ്യാന്തരക്കാരാറുകളിലേര്‍പ്പെടുമ്പോള്‍ ഭരണഘടനപ്രകാരം പാര്‍ലമെന്റില്‍ അവ ചര്‍ച്ച ചെയ്യേണ്ടതില്ല . രണ്ടാമത് ഇക്കാര്യത്തില്‍ പാര്‍ട്ടികളുടെ നിലപാടുകളില്‍ ഇരട്ടത്താപ്പും അവസരവാദവും ഉണ്ട് . പിന്നെ നമ്മുടെ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി എം.പി.മാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തുന്നതിന് പകരം തങ്ങളുടെ പാര്‍ട്ടികള്‍ക്ക് മൈലേജ് കിട്ടുന്ന പൊറാട്ട് നാടകങ്ങള്‍ അരങ്ങേറ്റാറാണ് പതിവ് എന്ന് ടി.വി.കാണാറുള്ള എനിക്ക് തോന്നിയിട്ടുണ്ട് .
സമാനമായ ഒരു സ്ഥിതി വിശേഷം ഗാട്ട് കരാറിന്റെ ബഹളങ്ങള്‍ക്കിടയിലും ഉണ്ടായി . രാജ്യാന്തരക്കരാറുകളില്‍ ഏര്‍പ്പെടണമെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാര്‍ലമെന്റിന്റെ അനുവാദം വാങ്ങാന്‍ സര്‍ക്കാറിനെ ബാധ്യസ്ഥമാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണം എന്ന് ബി.ജെ.പി. ശക്തിയായി അന്ന് ആവശ്യപ്പെട്ടു . സ്വാഭാവികമായും ഗാട്ട് കരാറിനെതിരായ ഇടത് പക്ഷങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു . ഏതായാലും നരസിംഹറാവു സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വെച്ചു . പിന്നീട് ബി.ജെ.പി. ആറ് കൊല്ലം നാട് ഭരിച്ചു . ഞങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഗാട്ട് കരാറില്‍ നിന്ന് പിന്‍വാങ്ങും എന്നു കൂടി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ബി.ജെ.പി കരാര്‍ റദ്ധാക്കിയതുമില്ല ഭരണഘടന ഭേദഗതി ചെയ്തുമില്ല . ഈ ഒച്ചപ്പാടുകള്‍ക്ക് ഇത്രയേ അര്‍ഥമുള്ളൂ . ഇപ്പോഴും നടക്കാന്‍ പോകുന്നത് അന്നത്തേതിന്റെ തനിയാവര്‍ത്തനമാണ് .
ഇപ്പോള്‍ പ്രകാശ് കാരാട്ട് നടത്തുന്നത് ഒരു നാറാണത്ത് ഭ്രാന്തന്റെ പണിയാണ് . ജൂലായ് 22ന് അദ്ദേഹത്തിന്റെ ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ നിലം പതിച്ചു എന്ന് വെക്കുക . എന്ത് സംഭവിക്കും ? ഈ സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകില്ല എന്ന് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുണ്ട് . അടുത്ത തെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ വരും . തീര്‍ച്ചയായും ബി.ജെ.പി.യുടെ നേതൃത്വത്തില്‍ NDA അധികാരമേല്‍ക്കും . ആണവക്കരാര്‍ അവര്‍ നടപ്പാക്കും . അഞ്ച് കൊല്ലം ഭരിക്കും . അവര്‍ കോണ്‍ഗ്രസ്സിനെപ്പോലെയല്ല . ആരെയും ഭയപ്പെടില്ല . ഒരിക്കല്‍ അരുണ്‍ ജയറ്റ്‌ലി പറഞ്ഞത് ഇങ്ങനെ : കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ എന്നാല്‍ എല്ലാ അധികാരങ്ങളുമുള്ള സര്‍ക്കാര്‍ തന്നെയാണ് , സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന എല്ലാം ചെയ്യാന്‍ അധികാരമുണ്ട് എന്ന് . അതേ മാനദണ്ഡം വെച്ച് മന്‍മോഹന്‍ സിങ്ങിന്റെ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ ആണവക്കരാറുമായി ഇപ്പോള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഇടത് പക്ഷങ്ങളും ബി.ജെ.പി.യും ചേര്‍ന്ന് വെറുതെ വിടുമോ ? അങ്ങനെ അടുത്ത അഞ്ച് വര്‍ഷം ബി.ജെ.പി പുഷ്പം പോലെ ഭരിക്കുകയും അമേരിക്കയുമായും ഇസ്രയേലുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യും . പിന്നെ 2019 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പതിവു പോലെ ഇടത് പക്ഷങ്ങള്‍ക്ക് 60 സീറ്റ് കിട്ടുകയും അവര്‍ എന്ത് വില കൊടുത്തും കോണ്‍ഗ്രസ്സിനെക്കൊണ്ട് ഭരിപ്പിക്കുകയും ചെയ്യും .
അമ്പത് കൊല്ലത്തോളം കോണ്‍ഗ്രസ്സിനെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തലായിരുന്നു ഇടത് പക്ഷങ്ങളുടെ പണി . ഇനി ഒരമ്പത് കൊല്ലത്തേക്ക് ബി.ജെ.പി.യേയും കോണ്‍ഗ്രസ്സിനേയും മാറി മാറി ഭരിപ്പിക്കലും ! ഈ നാറാണത്ത് ഭ്രാന്തന്റെ പരിപാടിയില്‍ അപ്പപ്പോള്‍ പാര്‍ട്ടിയുടെ അടവ് നയങ്ങള്‍ക്ക് ഹല്ലേലുയ പാടലാണ് അണികളുടെ വിനോദം . അത് കൊണ്ട് ബൈജു , ജനങ്ങളുടെ ഒര്‍മ്മശക്തി വളരെ ഹ്രസ്വമായത് കൊണ്ടാണ് മനോജ് അങ്ങനെ ചോദിച്ചതും ഉത്തരം പറയാന്‍ എന്നോട് ബൈജു ആവശ്യപ്പെട്ടതും . ഇതൊക്കെ ഓര്‍ക്കുന്നവര്‍ ആരെങ്കിലുമുണ്ടാവും . പക്ഷെ അവര്‍ ഒന്നും മിണ്ടുകയില്ല . അത് കൊണ്ട് ഇത്തരം പൊറാട്ട് നാടകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും !
നചികേതസ്സ് , സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്കും നമ്മള്‍ സിന്ദാബാദ് വിളിക്കേണ്ടി വരുമെന്ന് തോന്നുന്നു . നാലു വര്‍ഷത്തെ പാര്‍ലമെന്റ് പരിചയം നിമിത്തം അദ്ദേഹത്തിന് ഈ നാറാണത്ത് പിരാന്തന്റെ വൃഥാവ്യായാമത്തിന്റെ പൊള്ളത്തരം ബോധ്യപ്പെട്ടുകാണും ...
ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. ഇനിയൊട്ടു പ്രതീക്ഷിക്കുന്നുമില്ല.
ഞാന്‍ ജോലി ചെയ്യുന്നത് ഒരു ചൈനീസ്കാരന്റെ കൂടെയാണ്. അദ്ദേഹം പറഞ്ഞത് രണ്ട് കൊല്ലത്തിന് ശേഷം പുള്ളി തിരിച്ച് പോകുന്നു എന്നാണ്. കാരണം ചൈന സയന്‍സിലെ വിദഗ്ദരെ തിരിച്ച് വിളിക്കുകയാണ്. നല്ല ശമ്പളവും, ഗവേഷണ സൈകര്യവും നല്‍കി കൊണ്ട്. ഇന്ത്യയില്‍ ഇത് സ്വപ്നം കാണാനാകുമോ? വലതനും, ഇടതനും, നടുവനും എല്ലാം പണത്തിന്റെയും, സ്ഥാനമാനത്തിന്റെയും പുറകെയാണ്. അവര്‍ക്ക് ഇന്ത്യ വികസിക്കണമെന്നും പാവപ്പെട്ടവര്‍ രക്ഷപെടണമെന്നുമില്ല. അത് അമേരിക്കക്കാരെ കണ്ട് പഠിക്കണം.
തോറിയം റിയാക്ടര്‍ വന്നാല്‍ രക്ഷപ്പെടുക കേരളം തന്നെയാണ്. വിഴിഞ്ഞം തുറമുഖം പോലെതന്നെ പണം വാരാവുന്ന രംഗമാണ് തോറിയം റിയാക്ടര്‍. അതിനെ കുറിച്ച് താങ്കള്‍ പറയുമെന്ന് ഞാന്‍ കരുതിയത്. പക്ഷേ നിരാശപ്പെടുത്തി കൊണ്ട് കോണ്‍ഗ്രസ്സിനും, മന്മോഹിനിക്കും ജയ് വിളിച്ച് അവസാനിപ്പിച്ചു. പിന്നെ ഗാന്ധിയെയും, കോണ്‍ഗ്രസ്സിനെയും പറ്റി ഞാന്‍ പറഞ്ഞത്. ഇന്ന് അത് തെളിയിക്കുന്ന തെളിവുകള്‍ ധാരാളം പുറത്ത് വന്നിട്ടുണ്ട് (റിസര്‍ച്ച് തീസുകളായിട്ട്). നമ്മളെ തെറ്റായ ചരിത്രം പഠിപ്പിച്ചിരിക്കുന്നതിനാല്‍ ദഹിക്കാന്‍ കുറച്ച് പാടായിരിക്കും.
ഗാട്ടിന്റെ കാര്യം.. ഇതിനെ കുറിച്ച് ഒരു പരമ്പര എഴുതുവാന്‍ താങ്കള്‍ക്ക് ഒരു അവസരമുണ്ട്... (അവസാനം മന്മോഹനിക്ക് ജയ് വിളിക്കുമെങ്കിലും ചില സത്യങ്ങള്‍ എഴുതാതെ പറ്റില്ലല്ലോ)
പിന്നെ പ്രൊഫൈല്‍ പടത്തില്‍ താങ്കള്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു. അങ്ങിനെയെങ്കില്‍ ഇത്രയും അനുഭവ സമ്പത്തുള്ള താങ്കള്‍, കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവര്‍ ഒരു പ്രത്യേക പാര്‍ട്ടിക്കാരനായിരിക്കും എന്ന് മുദ്ര കുത്തുന്നത് കഷ്ടം തന്നെ. :(
ദാ ഇത് കൂടി ഇടുമായിരിക്കും എന്ന് വിശ്വസിക്കുന്നു.
India's rich-poor gap growing, warns ADB:
The growing wealth gap is a byproduct of globalisation, which has brought higher incomes to urban, skilled, English-speaking workers in China, India and other countries, the bank's report said. (http://www.expressindia.com/news/fullstory.php?newsid=90602)
മനോജ് ,ആണവക്കരാറിന്റെ കാര്യത്തില്‍ ഞാന്‍ എനിക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞു കഴിഞ്ഞു . രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുക എനിക്ക് കഴിയുന്ന കാര്യമല്ല . തോറിയത്തിന്റെ കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട് , അതായത് തോറിയം ബെയിസ് ആയ പവ്വര്‍ റിയാക്ടറുകള്‍ ഇന്ത്യയില്‍ പരീക്ഷണ ദശയിലാണ് ഇപ്പോഴും . അത് പ്രാവര്‍ത്തികമാവണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ ചുരുങ്ങിയത് പത്തില്‍ കൂടുതല്‍ പിടിക്കുമെന്ന് വിവിധ സോഴ്സുകളില്‍ നിന്ന് മനസ്സിലാവുന്നു . അത് വരെ പിടിച്ചു നില്‍ക്കാന്‍ നമുക്ക് യൂറേനിയം വേണം . ഇപ്പോള്‍ ഉല്പാദനം പരമാവധി 40 ശതമാനം വരെ ആണ് എന്ന് കാണുന്നു . ഇനി തോറിയത്തിന്റെ സയന്‍സ് ആണ് അറിയേണ്ടതെങ്കില്‍ ഇത് പോലെയുള്ള ബ്ലോഗോ , സൈറ്റുകളോ വായിക്കൂ . എനിക്കും ഇങ്ങനെയൊക്കെ ലഭിക്കുന്ന അറിവുകളേ ഉള്ളൂ .
കുറേ നാളുകൂടിയാണ് സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റ് വായിക്കുന്നത്. ആണവകരാറിനെക്കുറിച്ച് സമഗ്രമായ ഒരു പോസ്റ്റ് കിട്ടാനുള്ള സാധ്യത വിരളമാകുമെന്നറിഞ്ഞുകൊണ്ട് ഇത്തരം പോസ്റ്റുകള്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. സാങ്കേതികവിദ്യ, ,ശാശ്ത്രം, പരിസ്ഥിതി, സാമ്പത്തികശാസ്ത്രം, രാജ്യനയതന്ത്രജ്ഞത, രാഷ്ട്രീയം, കക്ഷിരാഷ്ട്രീയം, തിരഞ്ഞെടുപ്പുരാഷ്ട്രീയം, കള്ളനും പോലീസും കളി, അമേരീകന്‍ വിരുദ്ധത തുടങ്ങി നിരവധിമാനങ്ങളുള്ള വിഷയമല്ലേ. വന്നുനോക്കിയപ്പോള്‍ കമന്റുകളില്‍ ഒന്നിലധികം തവണ ജോജുവിന്റെ സാന്നിധ്യം. 500 വര്‍ഷം കഴിഞ്ഞ് മെയ്നി കുള്‍പ്പ മെയ്നി മാഗ്ന കുള്‍പ്പ എന്ന് വിലപിച്ച് നടക്കുന്നവരുടെ കുഞ്ഞാട് എന്ന രാധേയന്റെ വക നാമകരണവും. ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം!!!
കമന്റൂകള്‍ മുഴുവന്‍ വായിയ്ക്കാന്‍ പറ്റിയില്ല.
കുറച്ചു രാഷ്ട്രീയം വിളമ്പട്ടെ.
ഉദാരവത്കരണത്തെ സി.പി.എം പണ്ട് എതിര്‍ക്കുകയും പിന്നെ അനുകൂലിയ്ക്കുകയും ചെയ്തതിനെക്കുറിച്ച് കണ്ണൂസ് പറഞ്ഞത് ഓര്‍ക്കുന്നു.
“കോണ്‍ഗ്രസ്സ് ഇന്നലെ ചെയ്തതായിരിക്കും ഇടതു പക്ഷം ഇന്ന് ചെയ്യുന്നത്. പക്ഷേ അത് ഇന്നലെ ചെയ്യേണ്ട കാര്യമായിരുന്നില്ല, ഇന്ന് ചെയ്യേണ്ടതായിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ ഉദാരവത്‌കരണം താങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമുക്കുണ്ടായിരുന്നില്ല. ഇപ്പോഴും മുഴുവനായും ഇല്ല, പക്ഷേ ഇപ്പോഴെങ്കിലും ചെയ്തില്ലെങ്കില്‍ നാം പിന്നിലായി പോവും.”
ഇതിനു സമാനമായ പ്രയോഗങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കളുടെ വായില്‍ നിന്നും ഞാന്‍ കേട്ടിട്ടൂണ്ട്. അതൊക്കെ വന്നത് അടുത്തകാലത്തുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും മുന്‍പായിരുന്നു എന്നതും സത്യം. ഇപ്പോള്‍ ആഗോളസാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും കാരണം വീണ്ടും ആഗോളവത്കരണത്തെ കുറ്റം പറഞ്ഞു തുടങ്ങിയിട്ടൂണ്ട് ബഹുമാനപ്പെട്ട നേതാക്കള്‍. അതിനു സമാനമായ കമന്റുകള്‍ പോസ്റ്റിന്റെ ആദ്യഭാഗത്തുകണ്ടു. രാഷ്രീയകാലവസ്ഥയ്ക്കനുസരിച്ച് വാചകം മാറ്റുന്നവര്‍.
വിജയിച്ച തിരഞ്ഞെടുപ്പുകള് :
പഞ്ചായത്ത്- പൂജ്യം.
ജില്ല: - പൂജ്യം
സംസ്ഥാനം - പൂജ്യം
രാജ്യം - പൂജ്യം
ഇന്ത്യന് ജനാധിപത്ത്യമായുള്ള ബന്ധം:
സൊണിയാ ഗാന്ധിയുടെ പാദസേവ.
സോണിയാഗന്ധിയുടെ പാദസേവയായിരുന്നൂ മന്മോഹന്‍സിങ്ങിനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് വിവരമുള്ളവര്‍ കരുതുമെന്നു തോന്നുന്നില്ല. അല്ല പ്രധാനമന്ത്രിപദലബ്ദിയ്ക്ക് അതുകാരണമായി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിലും വലിയ പാദസേവകരുണ്ടായിരുന്നല്ലോ എന്ന ചോദ്യമാണ് ചോദിയ്ക്കാനുള്ളത്. ഇന്നും പലരും ബൂലോഗത്തിലെ പലരും അഞ്ചക്കശമ്പളം വാങ്ങുന്നുണ്ടെങ്കില്‍ അവരിലൂടെ പലരും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേയ്ക്ക് വരുന്നുണ്ടെങ്കില്‍ അതിനൊക്കെ വളമായത് മന്‍മോഹന്‍സിംഗിനും കൂടി അവകാശപ്പെടാവുന്ന നയങ്ങളാണ് എന്നു മനസിലാകുമ്പോഴേ മന്‍മോഹന്‍സിംഗിന്റെ പ്രാധാന്യം മനസിലാകൂ.
തിരഞ്ഞെടുപ്പുകളിലെ വിജയം. മന്‍മോഹന്‍സിംഗിന് തിരഞ്ഞെടുപ്പുകളില്‍ വിജയിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നമ്മുടെ രാഷ്ട്രീയ പാപ്പരത്ത്വമെന്നേ ഞാന്‍ കരുതൂ. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇറങ്ങിവന്ന് തിരഞ്ഞെടുപ്പു വിജയിയ്ക്കുന്നവരാണല്ലോ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍. കെ.ജി ശങ്കരപിള്ളയുടെ അവതരണം ഭാന്താലയം എന്ന നാടകം ഓര്‍മ്മവരുന്നു. ശബ്ദത്തെ സ്നേഹിയ്ക്കുന്ന രാജാവ്. ഏറ്റവും വലിയ ഒച്ചയുണ്ടാക്കുന്നവര്‍ മന്ത്രി. രണ്ടാമതെത്തുന്നവന്‍ സൈന്യാധിപന്‍.....ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നേര്‍പ്പകര്‍പ്പ്. ശബ്ദമുണ്ടാക്കുന്നവരുടെ ഇടയില്‍ ശബ്ദമുണ്ടാക്കാതിരുന്നതാണ് മന്മോഹന്‍ ചെയ്തതെറ്റ്.
മന്‍മോഹന്‍സിംഗിനെ അനുകൂലിച്ചു പറയരുതേ, അരാഷ്ട്രീയമാവും!!!!
സ്വന്തം രാജ്യത്തെക്കുറിച്ച് സ്വന്തമായി സ്വപ്നം കാണാന്‍ പാടില്ല, അത് അരാഷ്ട്രീയമാണ്.
രാഷ്ട്രീയമെന്താണെന്ന് ഞങ്ങള്‍ അങ്ങോട്ടൂ മൊഴിയും, അതുമാത്രമാണ് രാഷ്ട്രീയം, അതുമാത്രമാണ് രാഷ്ട്രീയം,അതുമാത്രമാണ് രാഷ്ട്രീയം.
ഇതുവരെ ഇവിടെ നടന്ന സംവാദങള്‍ ശ്രദ്ധിച്ചു. പക്ഷെ, കൃത്യമായ ഒരു അഭിപ്രായം പറയാന്‍ കഴിയുന്നില്ല.. എന്നാലും ചില കാര്യങ്ങള്‍ മനസ്സില്‍ വരുന്നു.
1. നമ്മുടെ ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള ഒരു കാരണം ഉയര്‍ന്ന ജനസംഖ്യ ആണ്. പ്രധാന കാരണം ഭൂമുഖത്ത് ജീവിക്കാന്‍ ഏറ്റവും നല്ല ഒരു ഭാഗത്താണ് ഇന്ത്യാരാജ്യം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ പ്രകൃതി ദുരന്തത്തിനു മാത്രമേ വല്ല മാറ്റവും സാധിക്കുകയുള്ളൂ..
2. ജനാധിപത്യം / കോണ്‍ഗ്രസ്: സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷങ്ങള്‍ നോക്കുമ്പൊള്‍ മൊത്തം സ്ഥിതി അത്ര പരിതാപകരമല്ല. ഇരുപതാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം ലഭിച്ച മറ്റുപലരാജ്യങളും ഇന്നു കനത്ത ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുന്നു.
3. നാണയപ്പെരുപ്പം / വിലക്കയറ്റം: ആഭ്യന്തര ഉല്പാദനം കുറയുന്നത് ഒരു പ്രധാന കാരണം. ഈയിടെയായി ‘പഞ്ചവത്സര‘ പദ്ധ്തികളെക്കുറിച്ചുന്നും കേള്‍ക്കാറില്ല. കാരണം രാഷ്ട്രത്തിന് ഇഛാശക്തിയുള്ള നേതൃത്വം നഷ്ടപ്പെട്ടിരിക്കുന്നു. അഞ്ച്‌വര്‍ഷത്തെ ഭരണം നേടാനും പിന്നെ ഭരണം നഷ്ടപ്പെടാതെ നോക്കാനും അല്ലാതെ രാജ്യത്തെപ്പറ്റി ചിന്തിക്കാന്‍ ആര്‍ക്ക് സമയം.
4. ഭരണസ്ഥിരത: 60 എം.പി.മാര്‍ ഉള്ള ഇടതുപക്ഷം ഉത്തരവാദിത്തത്തോടെ ഭരണത്തിന്റെ ഭാഗമായില്ല. മറ്റു പ്രാദേശിക കക്ക്ഷികള്‍ക്ക് ഇന്ത്യ എന്ന ചിന്ത തന്നെ കുറവാണ്. ഉദാഹരണം: ഈ ആണവ വിവാദ്മൊക്കെ കോണ്‍ഗ്രസും സി.പി.എം. ഉം കൂടി വെറുതേ കെട്ടി പ്പൊക്കിയതല്ലേ... ലാലുവിനെന്ത് 1.2.3 കരാര്‍.. കരുണാനിധി.. പാവം മായാവതി.... പിന്നെ അമര്‍സിങ്...ഇവര്‍ക്കാര്‍ക്കും ഇന്ത്യയുടെ ഭാവിയും ഊര്‍ജവുമല്ല പ്രശ്നം...പിന്നെ താല്‍കാലിക രാഷ്ട്രീയ ലാഭങ്ങള്‍ ...
5. ആണവ കരാര്‍ വന്നാല്‍ / ഇല്ലെങ്കില്‍ : ഊര്‍ജ്ജപ്രതിസന്ധിയ്ക്ക് അല്പം അയവു പ്രതീക്ഷിക്കാം.... വന്നില്ലെങ്കില്‍ ഊര്‍ജപ്രതിസന്ധിയുടെ കാര്യം പറഞ്ഞ് നമുക്ക് 2010-ല്‍ സമരം തുടങ്ങാം....
പിന്നെ പ്രത്യാഘാതങ്ങള്‍ : ഇന്ത്യയില്‍ ജീവിതം ദുസ്സഹമാകാന്‍ ആണവ റിയാക്ടറുകള്‍ അല്ലാതെ തന്നെ ഗുരുതരമയ പരിസ്ഥിതി പ്രശ്നങ്ങള്‍ വരാന്‍ പോകുന്നു.
6. അമേരിക്ക: ആ രാജ്യവും തൊഴിലും വിപണിയും ഡോളര്‍ മൂല്യവും നിലനിര്‍ത്താനുള്ള കടുത്ത ശ്രമത്തിലാണ്. ഒരു പക്ഷേ നാളത്തെ സാമ്പത്തിക ശക്തി യൂറോപ്യന്‍ യൂണിയനാകാം അല്ലെങ്കില്‍ ചൈനയകാം... പക്ഷേ അവരുടെ നിലനില്പും ഈ വിധം തന്നെ ലോകമാര്‍ക്കറ്റിന്റെ കുത്തകയാവാനുള്ള ശ്രമവും സാമ്പത്തിക നിയന്ത്രണങ്ങളും... പിന്നെ അല്പം സൈനിക കടന്നു കയറ്റങ്ങളും.
ഇതൊക്കെ നടന്നു കൊണ്ടേയിരിക്കും... പാവം ജനങ്ങള്‍ സര്‍ക്കാരിനെ പഴിച്ചു ജീവിതം കളയും....
എല്ലാവര്‍ക്കും നല്ലത് വരട്ടെ!!!
മനോജ്,
"India's rich-poor gap growing"
സ്വകാര്യസ്വത്തുസമ്പാദനം സാധ്യമാകുന്ന എല്ലായിടത്തും സംഭവിയ്ക്കുന്ന ഒരു കാര്യമാണിത്.
ഉദാഹരണത്തിന്,
ഒരാള്‍ക്ക് പതിനായിരം രൂപാ ശമ്പളമുണ്ടായിരുനൂ എന്നു കരുതുക. അയാള്‍ സമ്പന്നന്‍. മറ്റൊരാള്‍ക്ക് ആയിരം രൂപാ ശമ്പളം. അയാള്‍ ദരിദ്രന്‍. സമ്പന്നന്റെ ശമ്പളം ഇരുപതിനായിരം ആകുമ്പോള്‍ ദരിദ്രന്റേത് രണ്ടായിരമാകുന്നു എന്നു കരുതുക. രണ്ടു പേരുടെയും ശമ്പളം ഇരട്ടിയായി. പക്ഷേ അന്തരവും ഇരട്ടിയാകും. അത് സ്വാഭാവികമാണ്. സമ്പന്നന്റെ ശമ്പളം ഇരുപതിനായിരമാകുമ്പോള്‍ ദരിദ്രന്റേത് പതിനൊന്നായിരമായിരിയ്ക്കണമെന്നു (11000)പറയാന്‍ കഴിയുമോ. (ഈ അര്‍ത്ഥത്തിലാണോ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം എന്ന പ്രയോഗം നടത്തുന്നതെന്ന് എനിക്കുറപ്പില്ല.)
ഇവിടെ പരിഗണിയ്ക്കേണ്ടത് അന്തരത്തിലെ വര്‍ദ്ധനയല്ല. ലോവര്‍ ക്ലാസിലെ(ദരിദ്രന്‍) ആളിനും ജീവിയ്ക്കാനുള്ള അവസരമുണ്ടാകണം, നിത്യോപയോഗസാധ്യനങ്ങള്‍ അവനു പ്രാപ്യമായ വിലയ്ക്കു ലഭ്യമാകണം.
rich-poor gap growing എന്നത് ഒരു അനിവാര്യമായ ആഗോള യാഥാര്‍ഥ്യമാണ് . ചൈനയിലുമുണ്ട് .എന്ത് ചെയ്യാന്‍ പറ്റും ?
ചേട്ടാ, ചില സംശയങ്ങള്‍ മാത്രമാണ്.ഉത്തരം പ്രതീക്ഷിക്കുന്നു.
1. ഇന്ത്യ ഒരു ആണവായുധ രാഷ്ട്രമാണോ? അമേരിക്ക അത് അംഗീകരിക്കുന്നുണ്ടോ.
2. അമേരിക്കന്‍ ആണവ ആക്റ്റിന്റെ (1954)സെക്ഷന്‍ 123 പ്രകാരം അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യവുമായി കരാര്‍ അനുവദിക്കുന്നുണ്ടോ? അതിനാലല്ലേ അതിന് പ്രത്യേക അധികാരം നല്‍കുന്ന ഹൈഡ് ആക്റ്റ് നിര്‍മ്മിച്ചത്.അപ്പോള്‍ ഹൈഡ് ആക്റ്റ് ഇന്ത്യക്ക് ബാധകമാകില്ല എന്ന് പറയുന്നതില്‍ സാംഗത്യമുണ്ടോ? ഹൈഡ് ആക്റ്റ് ഇല്ലെങ്കില്‍ സെക്ഷന്‍ 123 2(1) പ്രകാരം അമേരിക്കക്ക് എന്‍.പി.റ്റി ഒപ്പിടാത്ത രാജ്യവുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് തന്നെ ഹൈഡ് ആക്റ്റ് നമ്മുക്ക് ബാധകമാണ്.
3. ഹൈഡ് ആക്റ്റ് പ്രകാരം ഏഷ്യയിലെ ആണവ നിര്‍വ്യാപനത്തിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ പിന്‍തുണക്കണം.എന്നു വെച്ചാല്‍ ഏത് പട്ടിയെയും പേപ്പട്ടി എന്ന് വിളിച്ച് അമേരിക്ക ആക്രമിക്കുമ്പോള്‍ നാം മുഴുത്ത കല്ലുമെടുത്ത് കൂടെ ചെല്ലണം.ഇറാക്കില്‍ യുദ്ധം തുടങ്ങാന്‍ പറഞ്ഞ ന്യായം പൊസഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് ആയിരുന്നു.യുദ്ധശേഷം ഒരു ആസിഡ് ബള്‍ബെങ്കിലും കിട്ടിയോ?
4. ചൈന ഈ കരാറില്‍ ഒപ്പ് വെച്ചു എന്നു പറയുന്നവര്‍ ഒരു സംഗതിക്ക് ഉത്തരം പറയണം.ചൈനക്ക് ആണവായുധ പദവി കിട്ടി.അത് അംഗീകരിച്ച ഒരു കരാറില്‍ ആണ് അവര്‍ ഏര്‍പ്പെട്ടത്.എന്നാല്‍ ആണവയുധ ശേഷി നേടിയ ഇന്ത്യ ഇപ്പോഴും ലൈസന്‍സില്ലാത്ത വെടിക്കാരന്‍ തന്നെയാണ്.ഇന്ത്യയെ ആണവരാജ്യമായി അംഗീകരിക്കുക,അതിനു ശേഷം ഇന്ത്യ എന്‍.പി.റ്റി ഒപ്പിടുക,അതിനു ശേഷം സെക്ഷന്‍ 123 പ്രകാരം ഇന്ത്യയുമായി ഡീല്‍ ചെയ്യുക, ഇതല്ലായിരുന്നുവോ വേണ്ടത്? അപ്പോള്‍ ഹൈഡ് ആക്റ്റിന്റെ ഈ ഡെമോക്ലസിന്റെ വാള്‍ നമ്മുക്ക് മുകളില്‍ തൂങ്ങുമായിരുന്നുവോ?
രാധേയാ ,സംശയങ്ങളും ചോദ്യങ്ങളും ഒക്കെ നല്ലതാണ് . എന്നാല്‍ “ഇന്ത്യയെ ആണവരാജ്യമായി അംഗീകരിക്കുക,അതിനു ശേഷം ഇന്ത്യ എന്‍.പി.റ്റി ഒപ്പിടുക,അതിനു ശേഷം സെക്ഷന്‍ 123 പ്രകാരം ഇന്ത്യയുമായി ഡീല്‍ ചെയ്യുക, ഇതല്ലായിരുന്നുവോ വേണ്ടത്? ” ഇമ്മട്ടിലുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചുറ്റിപ്പോവുകയേയുള്ളൂ . ഇതൊക്കെ നമ്മുടെ രാജ്യം ഇന്ത്യ സ്വയമങ്ങ് ചെയ്യുകയായിരുന്നോ വേണ്ടിയിരുന്നത് ? എന്നാല്‍ എത്ര എളുപ്പം ? കൃത്യമായി ഉത്തരം പറഞ്ഞില്ലെങ്കില്‍ അരിയെത്ര എന്ന് ചോദിച്ചപ്പോള്‍ പയറഞ്ഞാഴി എന്ന് പറഞ്ഞതായി ആരോപിക്കാനും എളുപ്പം .
ഞാന്‍ അങ്ങോട്ട് ചില ചോദ്യങ്ങള്‍ ചോദിക്കാം . രാധേയനും ഉത്തരം പറയുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കണമല്ലൊ . അതിന് മുന്‍പ് അല്പം ഫിലോസഫി കൂടി കേള്‍ക്ക് ...
കാലത്തിലൂടെ മനുഷ്യന്‍ സഞ്ചരിക്കുന്നതും , ചരിത്രത്തിലൂടെ രാജ്യങ്ങള്‍ മുന്നേറുന്നതും സ്വയം ഇഷ്ടപ്പെടുന്നതോ തെരഞ്ഞെടുക്കുന്നതോ ആയ വഴികളിലൂടെയല്ല . മറിച്ച് സാധ്യമായതും ആകസ്മികമായി തുറന്നു വരുന്നതുമായ വഴികളിലൂടെയുമാണ് .
ഒരു കരാര്‍ എന്നാല്‍ ഏകപക്ഷീയമല്ല . ബന്ധപ്പെട്ട ഉഭയകക്ഷികള്‍ക്ക് നേട്ടവും കോട്ടവും ഒരേ പോലെ ഉണ്ടാവും . അതില്‍ ആവശ്യക്കാരന് കോട്ടം ഇച്ചിരി കൂടുതല്‍ തന്നെയായിരിക്കും . നേട്ടങ്ങള്‍ക്ക് അങ്ങനെ ചില വില കൊടുത്തേ മതിയാവൂ .
ഇനി ചോദ്യം ഇതാണ് . ചൈനയില്‍ സ്വകാര്യ സ്വത്തവകാശം ഭാഗികമായി നിയമവിധേയമാക്കി . വിദേശമൂലധനം വന്‍പിച്ച തോതില്‍ അനുവദിച്ചു . പ്രത്യേക സാമ്പത്തിക മേഖലകള്‍ (SEZ)സ്ഥാപിച്ചു . ഗാട്ട് കരാറില്‍ ഒപ്പ് വെച്ചു . ഇതൊക്കെ ചെയ്തത് അവിടത്തെ പാര്‍ട്ടിയും നേതൃത്വവും ഇതാണ് സോഷ്യലിസത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള വഴി എന്ന് കാള്‍ മാര്‍ക്സിന്റെ മൂലധനത്തില്‍ വായിച്ചത് കൊണ്ടാണോ ?
വ്യക്തികള്‍ നേരിടുന്ന സാമൂഹ്യസമ്മര്‍ദ്ധം എന്ന ഒന്നുണ്ട് . അതേ രഷ്ട്രങ്ങള്‍ നേരിടുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ധങ്ങള്‍ എന്നുമുണ്ട് .
രാധേയന്റെ wishful thinking കൊള്ളാം . എന്നാല്‍ രാധേയന്‍ പ്രധാനമന്ത്രിയായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതേ ചെയ്യുമായിരുന്നുള്ളൂ .
ഓ രാധേയന്‍ ഉദ്ദേശിച്ചത് ഇതൊക്കെ അമേരിക്ക സ്വയം ചെയ്യണം എന്നായിരുന്നു അല്ലേ ? അത് ഞാന്‍ എങ്ങനെ പറയാനാ ... ഇത് ചെയ്തിട്ടേ അവിടെ പൊല്ലാപ്പ് തീര്‍ന്നിട്ടില്ല. അമേരിക്കയും ഒരു ജനാധിപത്യരാജ്യമാണ് . ഏതായാലും പറയുന്ന പോലെ എളുപ്പമല്ല രാധേയാ ...
സുകുമാര്‍ജി പറഞ്ഞത് ശരിയാണ്, ഉത്തരവാദിത്തം കിട്ടുന്നതുവരെ നമുക്ക് പലതും പറഞ്ഞുകൊണ്ടിരിക്കാം, കിട്ടിയാലുള്ല പ്രവര്‍ത്തനമാണ്‍ പ്രധാനം. എന്തെങ്കിലുമൊന്ന് ചെയ്താലേ അത് ശരിയോ തെറ്റോ ആവുന്നുള്ളു, ഒന്നും ചെയ്തില്ലെങ്കില്‍ അയാള്‍ ശരിയോ തെറ്റോ ചെയ്യുന്നില്ല. ഇടതു പക്ഷങ്ങള്‍ കേരളത്തിലായാലും മൊത്തം ഇന്ത്യയിലായാലും(മൊത്തം ഇന്ത്യ എന്നതൊക്കെ വലിയ കാന്‍വാസാണ്, അവിടെ ഇടതുപക്ഷത്തിനെന്തു കാര്യം എന്നതുമൊരു ചോദ്യമാണ്) ആദര്‍ശത്തിന്‍റെ പേരിലെതിര്‍ത്തതൊക്കെ അധികാരം കിട്ടുമ്പോള്‍ നടപ്പാക്കുന്ന ഒരു സമ്പ്രദായമാണ്‍ കണ്ട് വരുന്നത്.
ഡോ. പ്രഭാത് പട്നായിക് എഴുതിയ The Communists and the Building of Capitalism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷഇതില്‍ അദ്ദേഹം എഴുതുന്നുണ്ടൊരു മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഒരു സംസ്ഥാന ഗവണ്മെന്‍റെ അവരുടെ നയങ്ങള്‍ പിന്തുടരുന്നതില്‍ തെറ്റ് കാണാന്‍ കഴിയില്ല എന്ന്, അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് യു ഡി എഫ് ഭരിച്ചിരുന്നപ്പോള്‍ എ ഡി ബി വായ്പ പോലുള്ലതിനെതിരെ സമരം ചെയ്തു? ലക്ഷങ്ങളുടെ പൊസ്തുമുതല്‍ നശിപ്പിച്ചു?
ഇങ്ങനെയൊരവസ്ഥ വരുമ്പോഴാണ്‍ ഗാട്ട് കരാറില്‍ ഒപ്പു വെക്കുന്നതിന്‍റെയും ആണവക്കരാറില്‍ ഒപ്പു വെക്കുന്നതിന്‍റെയും ആവശ്യകതയും അനിവാര്യതയും ബോധ്യപ്പെടുക. അതില്‍ തന്നെ സുകുമാര്‍ജി പറഞ്ഞതു പോലെ ഏതൊരു കരാറിനും അതിന്‍റെതായ കുറവുകളും ഗുണങ്ങളുമുണ്ട്, ആവശ്യമുള്ള രാജ്യത്തിന്‍ ഒരു പക്ഷെ കൊടുക്കുന്ന രാജ്യത്തിനേക്കാള്‍ കൂടുതല്‍ നഷ്ടങ്ങള്‍ സ്വാഭാവികമാണ്, ആണവക്കരാറിന്‍റെ കാര്യത്തില്‍ നമ്മുടെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടുള്ള യുക്തമായ തീരുമാനം എന്ന് തന്നെ പറയാം, ഒരു പക്ഷെ ഇടതുപക്ഷത്തിന്‍ ഇത് അംഗീകരിക്കാന്‍ അഞ്ചോ പത്തോ വര്‍ഷം വേണ്ടി വന്നേക്കാം.
സുകുമാരന്‍സര്‍,
രാധേയന്‍ പറഞ്ഞത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമൊന്നും അല്ല. ഇന്ത്യയെ അമേരിക്ക ആണവരാഷ്ട്രമായി അംഗീകരിച്ചിട്ടില്ല, അതു കൊണ്ട് ഇന്ത്യ ആണവനിര്‍വ്യാപനകരാറില്‍ ഒപ്പു വെക്കാത്തിടത്തോളം കാലം 1-2-3 കരാര്‍ ഇപ്പോഴത്തെ കരാറിനെ അംഗീകരിക്കില്ല. അതിനു വേണ്ടി കൊണ്ടു വന്ന ഹൈഡ് ആക്ടില്‍ ഏത് വകുപ്പാണ്, കരാര്‍ ലംഘനം സംഭവിച്ചാല്‍ (അതായത് ഇന്ത്യ ഒരു അണുപരീക്ഷണം ഭാവിയില്‍ നടത്തുന്നതു പോലെയുള്ള സാഹചര്യങ്ങള്‍ വന്നാല്‍) ഊര്‍ജ്ജാവശ്യത്തിനായുള്ള യുറേനിയം അമേരിക്ക ഒഴിച്ചുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നമ്മുടെ പരമാധികാരം ഉറപ്പു വരുത്തുന്നത്? ചോദ്യം വലുതാണെങ്കിലും ഉത്തരം വളരേ ചെറുതാണ്, അങ്ങനെ ഒരു ക്ളോസ് ഈ കരാറില്‍ ഇല്ല.
നമുക്കു സുലഭമായ തോറിയം ഉപയോഗിച്ചുള്ള തദ്ദേശീയമായ ഊര്‍ജ്ജോല്‍പ്പാദനത്തിന് 15-18 വര്‍ഷമെടുക്കുമെന്നു പറയുന്നു. ഇപ്പോളത്തെ കരാറൊപ്പിട്ടാല്‍ത്തന്നെയും 15 വര്‍ഷമെടുക്കും പൂര്‍ണ്ണതോതില്‍ ഉല്‍പ്പാദനം നടത്താന്‍ എന്നും പറയുന്നു. അതും യൂണിറ്റിന് 3-5 ഇരട്ടിയോളം വിലക്കൂടുതലില്‍!! അതിനു വേണ്ട റിയാക്ടറുകളും ഇറക്കുമതി ചെയ്യുന്നു. ചുരുക്കം പറഞ്ഞാല്‍, ഒരു കരാറുമൊപ്പിട്ട് ബാക്കിയെല്ലാം അമേരിക്കയെ അങ്ങോട്ട് ഏല്‍പ്പിച്ചു കൊടുക്കുന്ന അവസ്ഥ. ശരിയല്ലെന്നു പറയാമോ? ഇതിനേക്കാള്‍ എത്രയോ ചെലവു കുറഞ്ഞതും അയല്‍രാജ്യങ്ങളുമായി സഹകരണത്തിനു വഴി തെളിക്കുന്നതുമായ ഇറാന്‍ വാതകപൈപ്പ്‌ലൈനിനെപറ്റി സാര്‍ വാനോളം പുകഴ്ത്തിയ നമ്മുടെ പ്രധാനമന്ത്രി കമാന്നൊരക്ഷരം മിണ്ടിക്കാണുന്നുമില്ല. ഇതിന്‍റെ പിന്നിലെന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ എന്ന് സാമന്യബോധമുള്ള ഒരു പൌരനു മനസ്സിലാക്കാന്‍ കൂടുതെന്തെങ്കിലും വേണോ സാര്‍? പിന്നെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ല, അതു സത്യം!
പിന്നെ, ഇടതുപക്ഷത്തിന്‍റെ ആദര്‍ശങ്ങളെ അങ്ങനെ ചുമ്മാ അടച്ചാക്ഷേപിക്കല്ലേ. അഴകൊഴമ്പന്‍ ന്യായങ്ങളെ നിരത്താതെ വസ്തുനിഷ്ഠമായി ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷത്തിന്‍റെ നിലപാടിനെ ചോദ്യം ചെയ്യാമോ? പോയന്‍റ് ബൈ പോയന്‍റ്?
ഇന്നത്തെ മാതൃഭൂമിയില്‍ ഡോ.ഗോപാലകൃഷ്ണന്‍ എഴുതിയ ലേഖനം വായിച്ചുവോ? ആണവപ്രശ്നത്തില്‍ സര്‍ക്കാര്‍ എടുത്ത പല കടുംപിടുത്തങ്ങളെപറ്റിയും അനാവശ്യപമി സൃഷ്ടിച്ച പുകമറയെപറ്റിയും അതില്‍ പറയുന്നുണ്ട്.
ഒന്നു കൂടി, ഒരു ചൈനയുടെയും റഷ്യയുടെയും പേരും പറഞ്ഞ് ഇടതുപക്ഷത്തെ ഇന്ത്യാവിരുദ്ധരെന്നു ചുമ്മാ അങ്ങനെ വിമര്‍ശിക്കല്ലേ. അവിടങ്ങളില്‍ കമ്യൂണിസം നേരാം വണ്ണം നടന്നില്ല എന്നു പറഞ്ഞ് ഇവിടെയുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?
നാം ഒരു ആദര്‍ശത്തില്‍ നിലകൊള്ളുമ്പോള്‍, അതാണു ശരി എന്നും പൊതുജനങ്ങള്‍ക്ക് (എന്നു വെച്ചാല്‍ ന്യൂനപക്ഷം വരുന്ന കോര്‍പ്പറേറ്റുകളല്ല) നന്മ അതു വഴിയാണ് വരിക എന്നു വിശ്വസിക്കുമ്പോഴും, അതിനു വേണ്ടി സമരം ചെയ്യേണ്ടി വരും. അങ്ങനെ ഒരു സാഹചര്യമാണ് ഇടതുപക്ഷത്തിനിപ്പോള്‍ കൈ വന്നിട്ടുള്ളത്. അതാണ് കടുത്ത നിലപാടെടുക്കാനവരെ പ്രേരിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
sukumaretta
you are one of the devotees of congress. I think you will not accept this. But it is clear from your posts. Action speaks louder than words, you know?
Thou being a minister, Manmohan has been licking the chappals of American Presidents since 90s. We had seen His weaker stand and polilical impotency in the case of 2g spectrum. Being a person with the same age of my grand father, I humbly reqest you to remove the yellow spectacles on your eyes. Otherways I will forced to be think that you have not only a greyed head but one greyed mind also.
Post a Comment