പ്രിയപ്പെട്ട സഞ്ജൂ .....
ഒരു വിവരപ്രളയത്തിന്റെ (information flood ) നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്. അതായത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും വിവരങ്ങള്‍ നമ്മളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
ഈ വിവരങ്ങളില്‍ സത്യങ്ങളും,കള്ളങ്ങളും,തെറ്റിദ്ധാരണാജനകങ്ങളും നമ്മെ ചതിക്കുഴികളില്‍
ചാടിക്കുന്നവയും എല്ലാം ഉള്‍പ്പെടുന്നു. ഓരോ സെക്കന്റിലും പുതിയ പുതിയ വിവരങ്ങള്‍ പ്രകാശനം
ചെയ്യപ്പെടുന്നതോടൊപ്പം വിവരമലിനീകരണവും നടന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്ന് ശരിയായവ ചികഞ്ഞെടുക്കേണ്ടതുണ്ട്. വസ്തുതകളില്‍ നിന്നു തുടങ്ങി, വസ്തുനിഷ്ഠമായി വിശകലനം
ചെയ്യുകയും വേണം. ഇവിടെയാണ് സയന്‍സിന്റെ പ്രസക്തി. ഈ പ്രപഞ്ചത്തെയും,പ്രകൃതിയെയും,
നമ്മുടെ ശരീരത്തെപ്പറ്റിത്തന്നെയും വസ്തുതാപരമായി മനസ്സിലാക്കാന്‍ സയന്‍സ് അല്ലാതെ മറ്റ് വേറെ
മാര്‍ഗ്ഗമില്ല.കാരണം നിരീക്ഷണപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതും ഇനിയും തെളിയിക്കപ്പെടാ
നിരിക്കുന്നതുമായ സത്യങ്ങളുടെ ആകെത്തുകയാണ് സയന്‍സ്. അതില്‍ ഊഹങ്ങള്‍ക്കും,അനുമാനങ്ങ
ള്‍ക്കും സ്ഥാനമില്ല. എന്നാല്‍ അനുമാനങ്ങളും, ഊഹാപോഹങ്ങളും,സങ്കല്‍പ്പങ്ങളും തെളിയിക്കപ്പെട്ട
ശാസ്ത്രസത്യങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച അനുക്ഷണവികസ്വരമായ
വിവരസഞ്ചയം. ഇതില്‍ നിന്നു തനിക്ക് ലഭിച്ച വിവരങ്ങളാണ് ഒരാളുടെ അറിവ് എന്നത്.അതില്‍ നിന്ന്
അയാള്‍ ഒരു നിഗമനത്തിലെത്തുകയും, അത് അന്തിമമാണെന്ന് കരുതുകയും ചെയ്യുന്നു. അതായത്
input നെ ആശ്രയിച്ചിരിക്കും output. സയന്‍സ് ഒരു തുടര്‍ച്ചയാണ് . ഏതൊരു മനുഷ്യനാണോ ആദ്യമായി ഒന്ന് പരീക്ഷിച്ച് ഒരു തെളിവ് സ്ഥാപിച്ചത്, അവിടെ സയന്‍സ് തുടങ്ങുന്നു. ഉദാഹരണമായി
പ്രാകൃതമനുഷ്യന്‍ പ്രകൃതിയില്‍ നിന്നു നേരിട്ട് കിട്ടുന്ന കിഴങ്ങ് പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണപദാര്‍
ഥങ്ങളാണ് ആഹാരമായി കഴിച്ചിരുന്നത്. പഴം കല്ല് ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്താം എന്ന് മനസ്സിലാ
ക്കിയ ആദ്യത്തെ പ്രാകൃതമനുഷ്യനെ ആദ്യശാസ്ത്രജ്ഞന്‍ എന്ന്സങ്കല്‍പ്പിച്ചാല്‍ പിന്നീട്,എന്തുകൊണ്ട്
പഴം താഴോട്ട് വീഴുന്നു എന്നതിന്റെ നിയമം സര്‍ ഐസക്‍ന്യൂട്ടന്‍ കണ്ടുപിടിക്കുമ്പോള്‍ സഹസ്രാബ്ധങ്ങ
ളിലൂടെയുള്ള സയന്‍സിന്റെ ഒരു തുടര്‍ച്ച നമുക്കിതില്‍ കാണാം. അന്നു ആ പ്രാകൃത മനുഷ്യന്‍ ഉപയോ
ഗിച്ച കല്ല് ആദ്യത്തെ ഉപകരണമായിരുന്നു എന്നു കണക്കാക്കിയാല്‍ ഇന്നു എന്റെ മുന്നിലുള്ള ഈ
കമ്പ്യൂട്ടറില്‍,കണ്ടെത്തലിന്റേയുംഅന്വേഷണത്തിന്റേയും ചോദ്യം ചെയ്യലിന്റേയും ഒരു തുടര്‍ച്ചകാണാം.
ചോദ്യം ചെയ്യപ്പെടുന്നവരിലൂടെയാണ്, വിശ്വസിച്ചുവിധിയെഴുതിക്കഴിയുന്നവരിലൂടെയല്ല സമൂഹം വളര്‍
ന്നിട്ടുള്ളതും ഇനി വളരാന്‍ പോകുന്നതും! സയന്‍സിന്റെയും,സാങ്കേതികവിദ്യയുടേയും ഏറ്റവും നവീനമാ
യ സൌകര്യങ്ങള്‍ അനുഭവിക്കുകയും,അതേ സമയം സയന്‍സിനെ ശത്രുതാപരമായ ഒരു മനോഭാവ
ത്തോടെ സമീപിക്കുകയും ചെയ്യുന്നതിന്റെ മനശ്ശാസ്ത്രപരമായ ഒരു കാരണം ഞാന്‍ നേരത്തേ പറഞ്ഞ
പോലെ input ലഭിക്കാതിരിക്കുന്നതോ അത് സ്വീകരിക്കാതിരിക്കുന്നതോ ആണ്. ഇക്കഴിഞ്ഞ നാലു
നൂറ്റാണ്ടുകളില്‍ ഒരു വമ്പിച്ച വിജ്ഞാന വിസ്പോടനം തന്നെയുണ്ടായി. എത്രയോ പ്രകൃതിരഹസ്യങ്ങള്‍
അനാവരണം ചെയ്യപ്പെട്ടു. കാലാകാലങ്ങളായി തുടര്‍ന്നു വന്നിരുന്ന പല അന്ധവിശ്വാസങ്ങളും,അബ
ദ്ധധാരണകളും പുതിയ വെളിപ്പെടുത്തലുകളില്‍ കടപുഴകി. സമൂഹതില്‍ നവീനങ്ങളായ ആശയങ്ങള്‍
പ്രചരിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍വീണ്ടുംപ്രാകൃതവിശ്വാസങ്ങള്‍
മേല്‍ക്കോയ്മ നേടിവരുന്നതായി കാണുന്നു. ഒരു തരം confused mind ആണ് അധികം പേരുടേതും.
ഞാന്‍ വിഷയത്തില്‍ നിന്നു അല്പം വഴി മാറിപ്പോയി. ശാസ്ത്രത്തിന്റെ അനുസ്യൂതമായ തുടര്‍ച്ചയും,
വളര്‍ച്ചയുമാണല്ലൊ പറഞ്ഞുവന്നത്. ഇങ്ങിനെ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടൊപ്പം, ശാസ്ത്രത്തില്‍ നിന്നു
വ്യതിചലിച്ചു ഊഹങ്ങളുടെ അടിസ്ഥാനത്തില്‍മെനഞ്ഞെടുത്ത ശാസ്ത്രാഭാസങ്ങളും സയന്‍സിനോടൊ
പ്പം സമാന്തരമായി വളര്‍ന്നു വന്നു. ശാസ്ത്രത്തിന്റെ ലേബലിലാണ് ഈ ശാസ്ത്രാഭാസങ്ങളും ഇന്നു പ്രചരി
ച്ചു വരുന്നത്. പരീക്ഷണവിധേയമാക്കി തെളിയിക്കപ്പെടാതെ, ശാസ്ത്രത്തിന്റെ കുപ്പായമണിഞ്ഞു വരുന്ന
എന്തും ശാസ്ത്രാഭാസമാണ്. അതിന്റെ ഒരു ഉദാഹരണമാണ്, ഇന്നു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന
ജ്യോതിഷം. തന്റെ നഗ്നനേത്രങ്ങല്‍ കൊണ്ട് ആകാശത്തെ നിരീക്ഷിച്ചു ഗ്രഹങ്ങളുടെ ചലനങ്ങളും,
നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും നിര്‍ണ്ണയിച്ച ആള്‍ തന്നെയാണ് ആദ്യത്തെ വാനശാസ്ത്രജ്ഞന്‍. അന്ന്
പക്ഷെ കിട്ടിയേടത്തോളം വിവരങ്ങള്‍ വെച്ചു ഭൂമി പരന്നതാണെന്നും , നിശ്ചലമാണെന്നും, പ്രപഞ്ച
ത്തിന്റെ കേന്ത്രമാണെന്നുമാണു ആളുകള്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല വാനനിരീക്ഷണത്തിനു തന്റെ
കണ്ണുകളല്ലാതെ മറ്റൊരു ഉപകരണവും ലഭ്യമായിരുന്നില്ല തനും. ഇന്നത്തെ ശൂന്യാകാശപരീക്ഷണങ്ങ
ള്‍ അന്നത്തെ പരീക്ഷണങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ ഈ നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളു
ടെയും ചലനങ്ങള്‍ ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു എന്നുള്ള,
സാമൂഹ്യശാസ്ത്രം വികസിക്കാത്ത അക്കാലത്ത് ഏതൊ ഒരാളുടെ അനുമാനങ്ങളാണ് ഇന്ന് ജ്യോതിഷം
എന്ന ശാസ്ത്രാഭാസമായി പ്രചരിക്കുന്നത്.
സഞ്ജൂ .... ഈ കത്ത് തല്‍ക്കാലം ഞാന്‍ ഇവിടെ നിര്‍ത്തുകായാണ്. നമുക്ക് ഇനിയും തുടരാം.
എനിക്ക് ഇന്ന് കണ്ണൂരിലേക്ക് പോകേണ്ടതുണ്ട്. സ്ക്രാപ്പുകളിലൂടെ സഞ്ജു എന്നെ അങ്കിളേ... എന്നു നീട്ടീ വിളിക്കുമ്പോള്‍ ആത്മാര്‍ത്ഥവും സ്നേഹനിര്‍ഭരവുമായ ആ മനസ്സിനു മുന്‍പില്‍ ശിരസ്സ് കുനിക്കാതെയിരി ക്കാന്‍ കഴിയില്ല............ !
വാത്സല്ല്യപൂര്‍വ്വം, അങ്കിള്‍.
Links
ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !
ആയുര്‍വ്വേദം,ഹോമിയോപ്പതി, സിദ്ദ,യുനാനി,റെക്കി, എലക്‍ട്രോപ്പതി,നേച്ച്വറോപ്പതി, കാന്തചികിത്സ, ലാടവൈദ്യം,മന്ത്രവാദം,ഉറുക്കു,ഭസ്മം എന്നിങ്ങിനെ പഴയതും പുതിയതുമായി ഒട്ടനവധി ചികിത്സാവിധി കള്‍ക്ക് ഇന്നു പ്രചുരപ്രചാരം വര്‍ധിച്ചുവരികയാണ്. അലോപ്പതി സൈഡ് എഫക്റ്റ് ഉള്ളതാണെന്നും
അതിനാല്‍ അത് വര്‍ജ്ജിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ക്കും മുന്‍തൂക്കം ലഭിക്കുന്നുണ്ട്. ഒരു കാര്യം
എടുത്തുപറയേണ്ടതുണ്ട്, അലോപ്പതി എന്ന പദപ്രയോഗം ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്
ശാമുവല്‍ ഹാനിമാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കല്‍പ്പിച്ചു നല്‍കിയതാണ്. മോഡേണ്‍ മെഡിസിനു ഈ പേര്‍ അതിന്റെ വക്താക്കള്‍ ആരും നല്‍കിയതല്ല. അതുകൊണ്ട് അലോപ്പതി എന്നു
പറയുന്നത് ശരിയല്ല.തന്റെ ചികിത്സാരീതിക്ക് ഹോമിയോപ്പതി എന്നു നാമകരണം ചെയ്യാനുള്ള
അവകാശം അംഗീകരിക്കാം,എന്നാല്‍ മോഡേണ്‍ മെഡിസിനു അലോപ്പതി എന്നു പേര്‍ വിളിക്കാന്‍
അദ്ദേഹത്തിനു അവകാശമില്ലായിരുന്നു.
ഹോമിയോപ്പതിയില്‍ രോഗം,രോഗി എന്ന സങ്കല്പം ഇല്ല. രോഗഹേതുക്കളായ ഫംഗസ്സ്,ബാക്റ്റീരിയ,
വൈറസ്സ് തുടങ്ങിയ സൂക്ഷ്മജീവികളുമില്ല. ഒരാള്‍ക്ക് അയാളുടെ ദുര്‍ന്നടപടികള്‍ നിമിത്തം രോഗലക്ഷ
ണങ്ങള്‍ (symptoms) ആണുണ്ടാകുന്നത്. ഈ ലക്ഷണങ്ങള്‍ മനസ്സിലാക്കി സമാനമായലക്ഷണങ്ങള്‍ അയാളില്‍ സൃഷ്ടിച്ചു നേരത്തെയുണ്ടായിരുന്ന ലക്ഷണങ്ങള്‍ ഇല്ലായ്മ ചെയ്യുക. ഇതാണ് ഹോമിയോ
ചികിത്സയുടെ സൈദ്ധാന്തികമായ അടിത്തറ. സമാനമായതിനെ സമാനമായത് കൊണ്ട് ഇല്ലാതാക്കു
ക. ഈ അര്‍ത്ഥത്തിലാണ് ഈ രീതിക്ക് ഹോമിയോപ്പതി എന്ന് ഹാനിമാന്‍ പേര്‍ നല്‍കിയത്. അദ്ദേ
ഹത്തിന്റെ രീതിക്ക് വിപരീതമായിരുന്നതിനാല്‍ ജര്‍മന്‍ ഭിഷഗ്വരനായിരുന്ന ഹാനിമാന്‍ മോഡേണ്‍
മെഡിസിന് അലോപ്പതി എന്നു പേരിടുകയും ചെയ്തു. സിസ്റ്റംസ് ഓഫ് ഇന്ത്യന്‍ മെഡിസിന്‍സില്‍
ഹോമിയോപ്പതി ഉള്‍പ്പെടുത്തിയത് ഭരണാധികാരികളുടെ ഭാവനാരാഹിത്യം എന്നേ പറയാനാവൂ.
മാത്രമല്ല്ല, ഹോമിയോപ്പതിക്ക് ജന്മം നല്‍കിയ ജര്‍മനിയില്‍ ഈ ചികിത്സാാസമ്പ്രദായം ഇന്ന്
നിലവിലുണ്ടോ എന്നറിയില്ല. വെറും ഗ്ലൂക്കോസ് ഗുളികയില്‍ ഹോമിയോ ഡോക്റ്റര്‍ കണ്ടെത്തുന്ന
ലക്ഷണങ്ങള്‍ക്കനുസൃതമായി മദര്‍ ടിങ്ക്ചര്‍, പൊട്ടന്‍ഷ്യല്‍ കണക്കാക്കി നല്‍കുന്ന മരുന്ന് കൊണ്ട്
സര്‍വ്വരോഗങ്ങളും മാററാമെന്നു അവര്‍ അവകാശപ്പെടുന്നു. ഇന്ന് പക്ഷെ , പിടിച്ചു നില്‍ക്കാന്‍ വേണ്ടി
ചില വിരുതന്മാര്‍ ഹാനിമാന്റെ തിയറിക്ക് വിരുദ്ധമായി പുതിയ പുതിയ മരുന്നുകള്‍ സ്വയം നിര്‍മ്മിച്ച്
വിപണിയില്‍ ഇറക്കുന്നുണ്ട്. ഇത് വായിക്കാനിടയാവുന്ന ചിലര്‍ എതിര്‍ത്തേക്കാം. അവര്‍ ഹാനിമാന്റെ
സിദ്ധാന്തം അതായത് രോഗകാരികളായ സൂക്ഷ്മജീവികള്‍ ഒന്നുമില്ല എന്നത് സമര്‍ത്ഥിക്കാന്‍ തയ്യാറാ
വണം. പലരും ഇതൊന്നും അറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല.
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥമാണ് ആയുര്‍വ്വേദ ചികി ത്സയുടെ അടിസ്ഥാനം. ആ സിദ്ധാന്തപ്രകാരം ഈ പ്രപഞ്ചവും,പ്രകൃതിയും പഞ്ചഭൂത ( വായു,അഗ്നി,
ആകാശം,ജലം,മണ്ണ് ) ങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ശരീരവും ഇങ്ങിനെ പഞ്ചഭൂതനിമ്മിതമത്രെ.
ആയുര്‍വ്വേദവിധിപ്രകാരം രോഗങ്ങള്‍ വരാന്‍ കാരണം ത്രിദോഷങ്ങളുടെ (വാതം,പിത്തം,കഫം) അസന്തുലിതാവസ്ഥയാണ്. അതായത് ഈ ത്രിദോഷങ്ങള്‍ ശരീരത്തില്‍ സന്തുലിതമായിരിക്കുമ്പോള്‍
രോഗമൊന്നുമില്ല്ല.ഏതെങ്കിലും ഒന്ന് കൂടുകയോ,കുറയുകയോ ചെയ്താല്‍ രോഗഗ്രസ്ഥനാകുന്നു. ഈ ത്രി
ദോഷങ്ങളെ ക്രമീകരിക്കാനാണ് കഷായം,ലേഹ്യം,ചൂര്‍ണ്ണം,തൈലം,എണ്ണ എന്നിവ നല്‍കുന്നത്.
അങ്ങിനെ അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ ചികിത്സാരീതിക്ക് വമ്പിച്ച ജനപിന്തുണ
യും,പ്രചാരവും വര്‍ദ്ധിക്കുകയാണത്രെ. ആര്‍ക്കും ഏത് പേരിട്ടും സ്വന്തം മരുന്നു നിര്‍മ്മിക്കാമെന്നതാണ് ഇതിന്റെയൊരു സൌകര്യം.ആയുര്‍വ്വേദത്തെത്തേടിവിദേശികള്‍ പോലുംവന്നുതുടങ്ങി പോലും.പാവം
ആധുനികവൈദ്യശാസ്ത്രത്തിന്റെ കഥ കഴിഞ്ഞത് തന്നെ. പറഞ്ഞു പറഞ്ഞു പറമ്പിലും,വഴിയിലും,നാടാ
യനാട്ടിലും,കാട്ടിലും ഉള്ളതെല്ലാം ഔഷധസസ്യങ്ങളാണെന്നാണു പറയപ്പെടുന്നത്. ഇതെല്ലാം ഏത്
പരീക്ഷണശാലയിലാണ് പരിശോധനാവിധേയമാക്കിയതെന്നോ, ആരാണ് തെളിയിച്ചതെന്നോ ചോദിക്കരുത്. ഇന്നേവരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതും എല്ലാം നമ്മുടെ
മഹര്‍ഷിമാര്‍ താളിയോല ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടത്രെ.
ആരോഗ്യവകുപ്പ് എന്നാല്‍ അലോപ്പതി ചികിത്സ മാത്രമാണെന്ന ധാരണ സര്‍ക്കാര്‍ മാററിയെടുക്കുമെന്നും നിലവിലുള്ള എല്ലാ ചികിത്സകളും സമന്വയിപ്പിച്ച് സങ്കരചികിത്സ നടപ്പാക്കുമെന്നും ഈയ്യിടെ ആരോഗ്യമന്ത്രി പ്രസ്ഥാവിക്കുന്നത് കേട്ടു.നല്ലതാണ് ഇക്കണക്കിന് പോയാല്‍ നമുക്ക് സൈഡ് എഫക്റ്റുള്ളമോഡേണ്‍മെഡിസിന്‍ വേണ്ടെന്ന് വെച്ചാലും കുഴപ്പമില്ല. ഒരു കാര്യം വ്യക്തമാണ് ,ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം വളര്‍ച്ച പ്രാപിച്ചതുകൊണ്ടാണ് അതിന്റെ തണലില്‍ മററ് ചികിത്സകള്‍(ഒരുപകാരമില്ലെങ്കിലും)നില നില്‍ക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഇല്ലാതെ ഒരു നിമിഷം ഇവിടെ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ചികിത്സാരീതിക്ക് ഇങ്ങിനെ പറയാന്‍ കഴിയുമോ........ ?

സ്ത്രീ..... മാതൃത്വത്തിന്റെ പ്രതീകം !!
മാനുഷീക മൂല്യങ്ങള്‍ പുലരുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഓരോരുത്തര്‍ക്കും സന്തോഷവും,സമാധാനവും,സുരക്ഷിതത്വവും ലഭിക്കുകയുള്ളൂ. അത് കൊണ്ട് സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തിന്റെ നന്മക്കു വേണ്ടി കൂടി അവനവന്റെ കഴിവിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുണ്ട്. അല്പസമയമെങ്കിലും ഇങ്ങിനെ ചെലവഴിക്കാന്‍ ആരും തയ്യാറാകുന്നില്ലെങ്കില്‍ നാളത്തെ തലമുറക്ക് പുറത്തിറങ്ങി നടക്കാന്‍ പററാത്ത സാഹചര്യം ഉണ്ടായേക്കാം. എനിക്ക് എന്റെ സ്വന്തം കാര്യം.....മററുള്ളവരുടെ കാര്യത്തെക്കുറിച്ചു ഞാനെന്തിനു വേവലാതിപ്പെടണം......? എന്ന ഒരു മനോഭാവം ഇന്നു പ്രബലപ്പെട്ടു വരികയാണ്. അങ്ങിനെ എല്ലാവററില്‍ നിന്നും ഒഴിഞ്ഞുമാറി സ്വന്തം കര്യം മാത്രം നോക്കി ജീവിതം നയിക്കുന്നത് ശരിയല്ല. ഒന്നാലോചിച്ചാല്‍ ജീവിതം എന്നു പറയുന്നത് തന്നെ സമൂഹവുമായി നാം നടത്തുന്ന ഇടപെടലുകളാണ്. അല്ലാതെയുള്ളത് വെറും നിലനില്‍ക്കല്‍(Existence) മാത്രമാണ്. സാമൂഹ്യമായ ഇടപെടലുകളില്‍ നാം ചില നിയന്ത്രണങ്ങളും പെരുമാററസംഹിതകളും പാലിച്ചേ പററൂ. ഇതിനെയാണ് സംസ്ക്കാരം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. പരിണാമഗതിയുടെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ട മനുഷ്യന്‍ ഇന്നും ജനിക്കുന്നത് കുറെയേറെ പ്രാകൃതവും, മൃഗീയവുമായ ജന്മവാസനകളോടെയാണ്. കാരണം ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞ കാലം തൊട്ടുള്ള ജീനുകള്‍ നമ്മളിലുമുണ്ട്. ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അവനെ കുടുംബത്തിനും,സമൂഹത്തിനും യോജിച്ച സംസ്ക്കാരസമ്പന്നനായ ഒരു പൂര്‍ണ്ണവ്യക്തിയായി മാറുന്നതിനാവശ്യമായ വിദ്യാഭ്യാസവും ശിക്ഷണവും അവന് ലഭിക്കേണ്ടതുണ്ട്. ദൌര്‍ഭാഗ്യവശാല്‍ ഈ വസ്തുത വേണ്ട പോലെ ഇന്നു ശ്രദ്ധിക്കപ്പെടുന്നില്ല.
കുട്ടികളെ ഗുണദോഷിക്കുകയും, സന്മാര്‍ഗ്ഗോപദേശങ്ങളും മൂല്ല്യബോധവും നല്‍കി അവരുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്ന രക്ഷിതാക്കള്‍ ഇന്നു വിരളമാണ്. സമയക്കുറവെന്ന ഒഴിവുകഴിവ് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ നല്ല മക്കളാണ് ഒരാളുടെ ഏററവും വലിയ സമ്പാദ്യം എന്ന സത്യം ഇക്കൂട്ടര്‍ അറിയുന്നില്ല. നല്ല തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ദൌര്‍ഭാഗ്യകരമാണ്. രക്ഷിതാക്കളില്‍ പലര്‍ക്കും നേരമില്ല, അദ്ധ്യാപകസമൂഹത്തിനു ഇന്നു അവകാശബോധങ്ങളേയുള്ളൂ. അല്ലെങ്കിലും ഗുരു-ശിക്ഷ്യ ബന്ധം ഇന്നു പഴങ്കഥയാണല്ലോ. മതനേതാക്കന്മാര്‍ക്കും രാഷ്ട്രീയക്കര്‍ക്കും , അജ്ഞതയില്‍ അഭിരമിക്കുന്ന വിശ്വാസികളും അനുയായികളുമാണ് ആവശ്യം. ഇന്നു യുവതലമുറയില്‍ പരക്കെ ആരോപിക്കപ്പെടുന്ന ഗുരുത്വക്കേടിന്റെ അടിസ്ഥാനകാരണം ഇതാണ്.
കേരളത്തിലെ എല്ലാ വീടുകളില്‍ നിന്നും പെണ്‍കുട്ടികളും,സ്ത്രീകളും ദിവസേന പുറത്തിറങ്ങി സഞ്ചരിക്കുന്നുണ്ട്. ഇവരില്‍ പലരും അപമാനിതയായോ,ആത്മാഭിമാനം ക്ഷതപ്പെട്ടോ ആണ് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്നത്. ഭയം നിമിത്തം ആരും ഒന്നും പറയുന്നില്ല. ചാനലുകളിലും
മററ് ആനുകാലികങ്ങളിലുമൊക്കെ ഇതിനെപ്പററിയുള്ള ചര്‍ച്ചകള്‍ നിരന്തരംനടക്കുന്നുണ്ടെങ്കിലും ഒരു മാരകമായ ഞരമ്പുരോഗമായി ഇത് കേരളീയ സമൂഹത്തെ ഗ്രസിച്ചുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ചില ബന്ധുക്കള്‍ ചെന്നൈയില്‍ നിന്നു നാട്ടില്‍ വന്നിരുന്നു.
നാട് കാണാന്‍ വന്ന അവര്‍ ചില അമ്പലങ്ങളിലേയും, കാവുകളിലേയും ഉത്സവങ്ങള്‍ കാണാന്‍ പോയിരുന്നു. തിരിച്ചു പോകുമ്പോള്‍ അവര്‍ സ്വകാര്യം പറഞ്ഞുപോലും..." ഇനി നാങ്കള്‍ കേരളാവിലേ കോവില്‍കള്‍ക്ക് പോകവേ മാട്ടോം......." തമിഴ് നാട്ടില്‍ ഏതൊരു സ്ത്രീക്കും, ഏത് സ്ഥലത്തും, ഏത് സമയത്തും സഞ്ചരിക്കാന്‍ കഴിയും. സ്ത്രീകളെ അവര്‍ തായ്‌ക്കുലമേ എന്നാണ് സംബോധന ചെയ്യുക.
അതെ ! തമിഴനു സ്ത്രീ എന്നാല്‍ മാതൃത്വത്തിന്റെ പ്രതീകമാണ് !! കേരളത്തിലോ.........?

പോലീസ് സേനയെ (മാ)നവീകരിക്കുക !!
എന്തെങ്കിലും ഒന്നെഴുതണമല്ലോ എന്നു ചിന്തിച്ചിരിക്കുമ്പോളാണ് , ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ടത്. പോലീസില്‍ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ധാരാളം ഉണ്ടെന്നും അത്തരക്കാരെ പ്രധാനപദവികളില്‍ ഇനി നിയമിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം. പോലീസുകാര്‍ തങ്ങള്‍ മനുഷ്യാവകാശപാലകരാണെന്നു ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു വാര്‍ത്ത വായനക്കാരന്റെ കമന്റും. മന്ത്രിമാരും നേതാക്കന്മാരും പ്രസംഗങ്ങളിലും, ഉല്‍ഘാടനച്ചടങ്ങ് പോലുള്ള മററു വേദികളിലും ഇങ്ങിനെയൊക്കെ വെച്ചുകാച്ചുന്നത് നടപ്പിലാക്കാനല്ല. നടപ്പിലായാല്‍ നാളെ പ്രസംഗിക്കാന്‍ വിഷയങ്ങള്‍ എവിടെ നിന്നു കിട്ടും? പ്രസംഗങ്ങളൊക്കെ മുന്‍ കൂട്ടി തീരുമാനിച്ചുറച്ചു വരുന്നതാണ്.പ്രസംഗിച്ചില്ലെങ്കില്‍ പിന്നെയെന്ത് നേതാവ് ? പ്രസംഗത്തിനു ഇരുന്നുകൊടുത്തില്ലെങ്കില്‍ പിന്നെയെന്ത് അനുയായി ?
ഒന്നോ,രണ്ടോ മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കാന്‍ കഴിയുക എന്നതാണ് നേതാവോ മന്ത്രിയോ ആകാനുള്ള പരമാവധി യോഗ്യത. മററ് ഒരു കഴിവും വേണ്ട. ഒരു കമ്മിററി വിളിച്ചുചേര്‍ത്താല്‍ ഒച്ച വെക്കുന്നവനെയാണ് ഭാരവാഹിയാക്കുക, ഭാവനയുള്ളവനെയല്ല. രാഷ്ട്രീയപ്രസംഗത്തില്‍ എതിര്‍പ്പാര്‍ട്ടിക്കാരെ എത്രകണ്ട് തെറി പറയാന്‍ കഴിയുമോ,അത്രകണ്ട് അനുയായികളുടെ രോമം കമ്പിത്തിരിയാകും. സ്വയം നന്നാകാനുള്ളതോ,ഗുണമുള്ളതോ ആയ ഒരു കാര്യവും മിണ്ടിപ്പോകരുതെന്നേയുള്ളൂ. (ഇങ്ങിനെ പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കള്‍ അന്യോന്യം കണ്ടുമുട്ടിയാല്‍ തങ്ങളുടെ വര്‍ഗ്ഗബോധം കാട്ടാറുണ്ടെന്നും താന്താങ്ങളുടെ എല്ലാ ആവശ്യങ്ങളും മുടക്കമില്ലാതെ നിര്‍വ്വഹിക്കപ്പെട്ടു കിട്ടാറുണ്ട് എന്നും എല്ല്ലാവര്‍ക്കും ഇന്നു അറിയാം. എന്നാലും പൊതുജനം പണ്ടാരോ പറഞ്ഞപോലെ തന്നെ)
പ്രസംഗങ്ങള്‍ കൊണ്ട് നേതാക്കള്‍ ജനങ്ങളെ സുഖിപ്പിക്കുന്നു, ജനങ്ങളും കേട്ടു സുഖിക്കുന്നു. അത്ര തന്നെ. ബാക്കിയൊക്കെ ഇങ്ങിനെയങ്ങ് പോട്ടെ, എത്ത്ന്നട്ത്ത് വരെ എത്തണം. കയ്യടിക്കണമെന്നെയുള്ളൂ. അമേരിക്കയില്‍ പ്രസിഡണ്ടാണെങ്കിലും രഷ്ട്രീയം വിട്ടാല്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാം,അല്ലെങ്കില്‍ താരതമ്യേന ചെറുതായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടാം. ഇവിടെയത് പററില്ല. മരണശേഷം ഒരു പാര്‍ട്ടിക്കൊടി പുതപ്പിച്ചുകിട്ടിയില്ലെങ്കില്‍ പിന്നെ ഈ ജീവിതത്തിനെന്തര്‍ത്ഥം? അതുകൊണ്ട് 24 മണിക്കുറും കക്ഷിരാഷ്ട്രിയം കത്തിച്ച് ജ്വലിപ്പിച്ച് അണയാതെ സൂക്ഷിക്കേണ്ടത് ഒരാവശ്യമായി വരുന്നു. ഇതിനുള്ള ഇന്ധനങ്ങളാണ് വിലക്കയററം,തൊഴിലില്ലായ്മ,ദാരിദ്ര്യരേഖ,സംവരണം....തുടങ്ങിയ പ്രശ്നങ്ങള്‍. നമ്മളെല്ലാം ഒന്നല്ലേ, നമ്മുടെ പ്രശ്നങ്ങളല്ലേ വരൂ... നമുക്ക് ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കാം എന്നൊന്നും പറഞ്ഞേക്കരുത് കഞ്ഞികുടി മുട്ടും.
പറഞ്ഞു വന്നത് പോലീസിനെപ്പററിയാണല്ലോ. കേരളത്തില്‍ ഇന്നും ഒരു സാധാരണ പൌരന്‍ ഒററയ്ക്ക് ഒരു പോലീസ് സ്റ്റേഷനിലും പോകാന്‍ ധൈര്യപ്പെടുകയില്ല.അഥവാ പോയിട്ടുണ്ടെങ്കില്‍ പോലീസുകാരുടെ പച്ചത്തെറി കേള്‍ക്കാതെ തിരിച്ചു വന്നിട്ടുമുണ്ടാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പോലീസിനെക്കുറിച്ചു പറയേണ്ടത്. ഇടതും വലതും മാറി മാറി ഭരിച്ചില്ലേ? അടിയും,പുളിച്ച തെറിയും മേടിച്ചവര്‍ പലവട്ടം ആഭ്യന്തരമന്ത്രിമാരായില്ലെ? കുറഞ്ഞപക്ഷം പൌരന്മാരോട് അശ്ലീലമെങ്കിലും പറയരുതെന്നു ആരെങ്കിലും പോലീസുകാരെ ഉപദേശിച്ചോ? വന്ദ്യവയോധികനായ ഒരു മുതിര്‍ന്ന ആളോട് മീശ കിളിര്‍ത്തുവരുന്ന ഒരു യുവകോമളപോലീസുകാരന്‍ പറഞ്ഞ തെറി കേട്ട് എനിക്ക് അറപ്പ് തോന്നിയിട്ടുണ്ട്. തെറിയാണ് ഇന്നും പോലീസിന്റെ ഔദ്യോഗികഭാഷ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതൊരു പൌരനും വല്ല സഹായങ്ങളും വേണ്ടിവന്നാല്‍ ആദ്യം വിളിക്കുക അവിടത്തെ പോലീസിനെയാണ്. അവരും കൊടുക്കുന്നു നികുതി, നമ്മളും കൊടുക്കുന്നു നികുതി !
ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ മുമ്പാകെ ഒന്നു രണ്ടു എളിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ,അധികമൊന്നുമില്ല.
1) കാക്കിയെ നിങ്ങള്‍ ഒരുപാട് ചീത്തവിളിച്ചതല്ലേ.മാത്രമല്ല കാക്കി ഒരു കൊളോണിയല്‍ മുദ്രയാണുതാനും. അതുകൊണ്ട് പോലീസിന് തൂവെള്ള യൂനിഫോം നല്‍കുക.(കാക്കി മാറിയാല്‍ തന്നെ സ്വഭാവം പകുതി നന്നാകും)
2) പോലീസിനു ട്രെയിനിങ്ങില്‍ അശ്ലീലവും തെറിയും പറയാന്‍ പാടില്ലെന്നു പഠിപ്പിക്കുക.
3) സ്വകാര്യ ബസ്സുകളില്‍ പണം കൊടുത്തു ടിക്കററു വാങ്ങി സഞ്ചരിക്കാന്‍ നിര്‍ദ്ദേശിക്കുക.(ഇതില്‍ ഒരു ധാര്‍മ്മീകതയുടെ പ്രശ്നമുണ്ട്)
4) കുഴപ്പങ്ങള്‍ നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലൊഴികെ ലാത്തി താഴെ വെക്കാന്‍ പറയുക...
ഇതു നടപ്പാക്കുമോയെന്നു നോക്കട്ടെ, വെറുതേയിങ്ങനെ പട്ടിക നിരത്തിയതുകൊണ്ട് കാര്യമില്ലല്ലൊ.വാര്‍ത്തയില്‍ മന്ത്രി ഇങ്ങിനെയും പറഞ്ഞിരുന്നു, ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പോലീസ് മാന്വല്‍ എത്രയും പെട്ടെന്നു പരിഷ്കരിച്ചു കളയുമെന്നു.................................
ഇതു വായിക്കുന്ന ആരെങ്കിലും ഇതിനൊരു വാല്‍ക്കഷണം തുന്നിച്ചേര്‍ക്കുക!!

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു ........!
വിദ്യാഭ്യാസം ഇന്നു വളരെ ചെലവേറിയ ഒരേര്‍പ്പാടാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഖജനാവില്‍ നിന്നു ഏററവും കൂടുതല്‍ തുക ചെലവഴിക്കുന്നത് വിദ്യാഭ്യാസത്തിനാണ്. കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍
പോലും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവിടുന്നു. ഇന്നു
വിദ്യാര്‍ഥികള്‍ക്ക് ഏററവും മികച്ച സൌകര്യങ്ങള്‍ ലഭ്യമാണ്. രാജ്യത്തെ അക്കാദമികവിദഗ്ദ്ധര്‍ ടെക്സ്റ്റ്
ബുക്കുകളുടെ നവീകരണത്തിനും മററും അശ്രാന്തപരിശ്രമം ചെയ്യുന്നു. നാട്ടിലുടനീളം പുതിയ പുതിയ
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കപ്പെടുന്നു. ചുരുക്കത്തില്‍ മനുഷ്യവിഭവശേഷിയുടെ ഭീമായ ഒരു പങ്ക്
ഇതിനു വേണ്ടി ചെലവാക്കുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണ് ? ഒരു നല്ല ജോലി
കിട്ടണമെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണം എന്നേ രക്ഷിതാക്കളും , സമൂഹം മൊത്തത്തിലും
ചിന്തിക്കുന്നുള്ളു. ഉയര്‍ന്ന മാര്‍ക്ക്, റാങ്ക് ഇതു മാത്രമാണ് നോക്കുന്നത്. ജോലി ലഭിക്കാനുള്ള ഉപാധി മാത്രമാണ്
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍,അതാത് ജോലിക്കാവശ്യമുള്ളത് മാത്രം പഠിച്ചാല്‍ പോരെ ? യഥാര്‍ത്തത്തില്‍
ഇന്നു സംഭവിക്കുന്നതും അതാണ്. മന:പാഠം ചെയ്ത് പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ അതുവരെ പഠിച്ച
തെല്ലാം മനസ്സില്‍ നിന്നു മായ്ച്ചുകളയുന്നു. ഒരാളുടെ വിദ്യാഭ്യാസം എന്താണെന്നു ചോദിച്ചാല്‍ അയാള്‍
പഠിച്ചതില്‍ നിന്ന് മറന്നുപോകുന്നത് മൈനസ് ചെയ്താല്‍ ബാക്കിയുള്ളതാണ്. പാഠപുസ്തകങ്ങളില്‍
അച്ചടിച്ചുവെച്ചിട്ടുള്ളതെല്ലാം നമ്മുടെ ജീവിതവുമായി ബന്ധമൊന്നുമില്ലാത്തതാണെന്നും ഓര്‍മ്മ
ശക്തി പരീക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണെന്നുമാണ് ഇന്നു പരക്കെ കരുതപ്പെടുന്നത്.പഠിക്കുന്ന
വിഷയങ്ങള്‍ എത്രമാത്രം മക്കള്‍ ഗ്രഹിക്കുന്നുണ്ട് എന്നു വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ പോലും ഇന്നു
കണക്കിലെടുക്കുന്നില്ല.ചുരുക്കത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കലാലയങ്ങളില്‍ നിന്ന് പുറത്തിറ
ങ്ങുന്നവരില്‍ ബാക്കി നില്‍ക്കുന്നത് സര്‍ട്ടിഫിക്കററുകള്‍ മാത്രം. സമൂഹത്തില്‍ പ്രചാരത്തിലുള്ള യുക്തി
രഹിതമായ വിശ്വാസങ്ങളും,ധാരണകളും മാത്രം മനസ്സില്‍ ചുമന്നുകൊണ്ടാണ് പിന്നീട് അവര്‍ ജീവിത
ത്തിന്റെ മാത്സര്യങ്ങളിലേക്കു കുതിക്കുന്നത്. അങ്ങിനെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കപ്പെടുന്ന
പരിശ്രമങ്ങള്‍ മുഴുവന്‍ ഒരു പഴ്വേലയായി പരിണമിക്കുന്നു.
ഒരു വ്യക്തിയുടെ സര്‍വതോമുഖമായ വികാസമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. നമ്മള്‍
ഓരോരുത്തരും ഈ പ്രകൃതിയുടേയും,സമൂഹത്തിന്റേയും അവിഭാജ്യമായ ഭാഗമാണ്.ഈ ഉള്‍ക്കാഴ്ച്ച
തരുന്നതാണ് പ്രൈമറിതലം തൊട്ട് പഠിക്കുന്ന പാഠങ്ങളിലെ വിഷയങ്ങള്‍. നമ്മള്‍ എങ്ങിനെ പ്രാകൃത
മായ അവസ്ഥയില്‍ നിന്നു ഇന്നത്തെ പരിഷ്കൃത-ജനാധിപത്യ സമ്പ്രദായത്തിലെത്തിച്ചേര്‍ന്നു എന്നതിന്റെ നാള്‍വഴികളാണ് ചരിത്രം. ഒരു കണക്കിനു ചരിത്രമാണു നമ്മെ സൃഷ്ഠിച്ചത്, നമ്മളാണ്
നാളത്തെ ചരിത്രത്തിന്റെ സൃഷ്ടാക്കള്‍. പ്രപഞ്ചവും,പ്രകൃതിയും നിലനില്‍ക്കുന്നതിന്റെ നിയമങ്ങളാണ്
രസതന്ത്രവും,ഊര്‍ജ്ജതന്ത്രവും . നമ്മുടേതടക്കം അസംഖ്യം ജീവജാലങ്ങളുടെ ശരീരത്തെക്കുറിച്ചും,
അതിന്റെ ആന്തരീക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞുതരുന്നതാണ് ജീവശാസ്ത്രം.എത്രയോ മഹത്
ശാസ്ത്രജ്ഞന്മാരുടെ ജീവിതം തന്നെ ഹോമിച്ചതിന്റെ ഫലമാണ് നമുക്ക് ഇന്നു എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ വിജ്ഞാന സമ്പത്ത്. ആധുനിക മനുഷ്യന്‍ ഇതെല്ലാം മനസ്സിലാക്കിയലേ അവനില്‍
അന്തര്‍ലീനമായ വ്യക്തിത്വം പൂര്‍ണ്ണത നേടുകയും, സമൂഹത്തിനു യോജിച്ച ഒരു പൌരനായി വളരുക
യും ചെയ്യുകയുള്ളൂ എന്നതിനാലാണ് എല്ലാവരും പഠിക്കുന്നതിനുവേണ്ടി ഇവയൊക്കെ സിലബസ്സില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ ഈ പ്രഥമവും, പ്രധാനവുമായ ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെ
ട്ടതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടെ ചില കാരണങ്ങളില്‍ ഒന്ന് എന്നു തോന്നുന്നു.

ഇന്ന് ഒരു ഓര്‍ക്കുട്ട് സുഹൃത്തിനെഴുതിയ സ്ക്രാപ്പ്....
സ്മിതാ.. എന്റെ ബ്ലോഗ് നോക്കിയിട്ടുണ്ടോ?അതില്‍ എന്നെ പററി പറഞ്ഞത് വെറും വാസ്തവമാണ്.ഒന്നു കൂടി നോക്കണം! എന്റെ ചെറുപ്പ കാലത്ത് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന അത്ര സൌഭഗ്യങ്ങളാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത്.അന്നു പക്ഷേ ദാരിദ്ര്യം പങ്ക് വെച്ചിരുന്ന മനുഷ്യരുടെയിടയില്‍ ഒരു പാരസ്പര്യവും,മനസ്സുകളില്‍ ആര്‍ദ്രതയും കരുണയും ഉണ്ടായിരുന്നു.ആവശ്യങ്ങള്‍ പരിമിതങ്ങളായിരുന്നതിനാല്‍ വേണ്ടത്ര സന്തോഷവും സംതൃപ്തിയുംസമധാനവുമുണ്ടായിരുന്നു.ഇന്നു സൌകര്യങ്ങള്‍ കൂടിയപ്പോള്‍ അതൊക്കെ നഷ്ടപ്പെടുന്നു. പിന്നെ ശാസ്ത്രവും,അനേകം ശാസ്ത്രജ്ഞന്മാര്‍ ജീവിതം പോലും ത്യജിച്ചുകൊണ്ട് കണ്ടെത്തിയ സത്യങ്ങളുമാണ് ഇന്നത്തെ മനുഷ്യനു ഈ സൌകര്യങ്ങളൊക്കെ നേടിത്തന്നത്.എന്നാല്‍ സയന്‍സിനെ മനസ്സിലാക്കാനോ ശാസ്ത്രജ്ഞരെ ഓര്‍ക്കാന്‍ പോലുമൊ ആരും മെനക്കെടുന്നില്ല.എന്റെ ഇത്തരം നുറുങ്ങു ചിന്തകള്‍ ഒരു ഡയറിക്കുറിപ്പ് പോലെ എഴുതി വെക്കാനാണ് ആ ബ്ലോഗ്. പിന്നെ മലയാളത്തില്‍ എനിക്കെന്താണ് പണി? അവിടെ ഉപരിപ്ലവങ്ങളായ ഹായ്..ഹോയ് ...സംഭാഷണങ്ങളേയുള്ളൂ.... സ്മിത ചോദിച്ചത് കൊണ്ട് ഇത്രയും പറഞ്ഞെന്നേയുള്ളൂ.. മുഷിഞ്ഞില്ലല്ലോ....?
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ചിന്തിക്കണം... പ്ലീസ്...!
കേരളത്തിലെ നിലവിലുള്ള സാഹചര്യങ്ങള്‍ വളരെ ഗുരുതരമാണ്.വിപുലമായ ചര്‍ച്ചകള്‍ നാനാഭാഗത്ത് നിന്നും നടന്നു വരുന്നത് കൊണ്ട് തല്‍ക്കാലം ഞാന്‍ അതിലേക്ക് കടക്കുന്നില്ല. എന്നാല്‍ കേരളത്തിലുള്ള മുഴുവന്‍ കമ്മ്യൂണിസ്റ്റ്കാരോടും ഒരു സ്വയംവിമര്‍ശനത്തിന് തയ്യാറാവണമെന്നു വിനയപൂര്‍വം ആവശ്യപ്പെടാനാണു ഈ കുറിപ്പ്.
കാരണം കമ്മ്യൂണിസ്റ്റുകാരായി ആരെങ്കിലും ഇനിയും കേരളത്തില്‍ അവശേഷിക്കുന്നുണ്ടോ എന്ന സംശയം തോന്നത്തക്കരീതിയിലാണു കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയത്തിലേക്കോ,ഭരണത്തിലേക്കോ ഞാന്‍ കടക്കുന്നില്ല. കേരളത്തില്‍ കുറെക്കാലമായി കണ്ടുവരുന്നത് തെരഞ്ഞെടുപ്പുകളില്‍ UDF ജയിക്കാന്‍ വേണ്ടി LDF ഉം , LDF ജയിക്കാന്‍ വേണ്ടി UDF ഉം കിണഞ്ഞു പരിശ്രമിക്കുന്നതായിട്ടാണ്. കേരള വോട്ടര്‍മാരുടെ ഒരു നിയോഗമാണത്. നിഷേധാത്മക വോട്ട് രേഖപ്പെടുത്തി ഭരിക്കുന്ന സര്‍ക്കാറിനെ തോല്‍പ്പിക്കാനാണ് എക്കാലത്തും അവര്‍ വോട്ട് ചെയ്യുന്നത്. ഞാന്‍ വോട്ട് നല്‍കി ജയിക്കുന്ന മുന്നണി നാട്ടിനു ഗുണം ചെയ്യും എന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. എതിരാളിയെ എങ്ങിനെയും തോല്‍പ്പിക്കണം എന്നേയുള്ളൂ. ഇങ്ങിനെ ഒരു സാങ്കല്പിക ശത്രുവിനെ സൃഷ്ടിച്ചു യുദ്ധം ജയിക്കുക എന്നതാണു സമകാലികരാഷ്ട്രീയതന്ത്രം. ഒരു പക്ഷേ ജനാധിപത്യസമ്പ്രദായത്തിന്റെ പോരായ്മയാവാം അത്.
ഞാന്‍ പറഞ്ഞു വരുന്നത് അതല്ല. ഈ ലോകത്തെയും, സാമൂഹ്യജിവിതത്തെയുംശാസ്ത്രീയമായി
അപഗ്രഥനം ചെയ്ത് ഒരു മഹത്തായ ദര്‍ശനം ലോകത്തിന് സംഭാവന നല്‍കിയ മഹാചിന്തകനാണു
കാള്‍ മാര്‍ക്സ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഭൌതികവാദത്തില്‍ അധിഷ്ഠിതമാണ്. അതായത് ഈ പ്രപഞ്ചത്തില്‍ ഭൌതീക പദര്‍ഥങ്ങളേയുള്ളൂ. ഭൌതീകേതരമായി ഒന്നുമില്ല എന്നു അദ്ദേഹം
അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ആ നിലക്ക് ഒരു മാര്‍ക്സിസ്റ്റിന് ഒരിക്കലും ഒരു വിശ്വാസിയാവാന്‍
കഴിയില്ല, ഒരുവിശ്വാസിക്ക് മര്‍ക്സിസ്റ്റാകാനും കഴിയില്ല. അതായത് മാര്‍ക്സിസവുംവിശ്വാസവുംഒരിക്കലും
ഒന്നിച്ചു പോവുകയില്ല. ഇന്നിപ്പോള്‍ കേരളത്തില്‍ അയ്യായിരത്തിലധികം വര്‍ഷങ്ങള്‍പഴക്കമുള്ള ഒരു അടിസ്ഥാനവുമില്ലാത്ത പ്രാകൃത വിശ്വാസങ്ങളും,ദുരാചാരങ്ങളും ശക്തി പ്രാപിക്കുമ്പോള്‍ അതിന്റെ
പ്രയോക്താക്കളും , പ്രചാരകരും കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റ്
അനുഭാവികളാണ് എന്ന യാഥാര്‍ത്ഥ്യം ചിന്തിക്കുന്ന ആരുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഏററവും
കൂടുതല്‍ സദാചാര ബോധവും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്മാര്‍. അവരെ മാര്‍ക്സിയന്‍ ആശയങ്ങളുടെ പടച്ചട്ട അണിയിച്ചിരുന്നുവെങ്കില്‍ കേരളം
ഇങ്ങിനെ ജീര്‍ണ്ണതയുടെ കുത്തൊഴുക്കില്‍ പെട്ടു പോകുമായിരുന്നോ? ഇതിന്റെയെല്ലാം കാരണം
വ്യക്തമാണ്.നേതൃത്വം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അധികാര
ത്തിന്റെ പിന്നാലെയാണ്. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള അവരുടെ ആര്‍ത്തി തികച്ചും
പ്രകടമാണ്. മാതൃകയാക്കാവുന്ന ത്യാഗശീലരായ ചുരുക്കം ചില നേതാക്കന്മാര്‍ ഇതിനൊരപവാദമായി
ഉണ്ട്. എന്നാല്‍ ഇത്തരം മുത്തുകള്‍ ഇന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്. ഇത്തരുണത്തില്‍
ഒരു ആത്മവിമര്‍ശനത്തിനും തുറന്ന സംവാദത്തിനും കേരളത്തിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും
തയ്യാറാവണമെന്ന് സമകാലിക കേരളം ആവശ്യപ്പെടുന്നു. എക്കാലവും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ല . ഇത് അടിയന്തിരമായും ചെയ്യണം.. ചെയ്തേ പററൂ..... ഇല്ലെങ്കില്‍ ഭാവി തലമുറ ആര്‍ക്കും
മാപ്പ് നല്‍കില്ല........

ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നു ......!
ഇന്ത്യയില്‍ ആകെ എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നോ,രാഷ്ട്രീയം തൊഴിലാക്കി ജീവിക്കുന്നവര്‍ എത്രയാണെന്നോ ഇതുവരെയായിആരെങ്കിലും കണെക്കെടുത്തതായി അറിവില്ല. ഏതായാലും ഞാന്‍ ഒരു പുതിയ പാര്‍ട്ടി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോഴുള്ള പാര്‍ട്ടികളൊന്നും പ്രളയം വരെ നിലനില്‍ക്കില്ലല്ലൊ. ഇപ്പോള്‍ തന്നെ ആളുകള്‍ എല്ലാററിലും മടുത്തു നില്‍ക്കുകയാണ്. അതുകൊണ്ട് എന്റെ പാര്‍ട്ടിയിലേക്ക് ആളുകള്‍ അഹമഹമികയാ കടന്നു വരും... എന്നാല്‍ വരുന്നവരുടെ ശ്രദ്ധക്ക്
പാര്‍ട്ടിയുടെ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ചുരുക്കി വിവരിക്കാം.....
പ്രായപൂര്‍ത്തിയായവരും, പൊളിററിക്കല്‍ സയന്‍സില്‍ ബിരുദമെങ്കിലുമുള്ളവരെയും മാത്രമേ അംഗങ്ങളായി ചേര്‍ക്കുകയുള്ളൂ. ഒരു ഇന്‍സ്റ്റിട്യുട്ട് സ്ഥാപിച്ച് ഇവര്‍ക്ക് ശാസ്ത്ര-മാനവീക വിഷയങ്ങളില്‍
തുടര്‍പരിശീലനം നല്‍കും. പര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന അംഗങ്ങള്‍ക്ക് മാന്യമായ പ്രതിമാസ വേതനം നല്‍കും. പാര്‍ട്ടിക്ക് അനുഭാവികള്‍ എന്നൊരു വര്‍ഗ്ഗം ഉണ്ടായിരിക്കുകയില്ല.അതായത് വോട്ടുബേങ്കില്ല. മെംബര്‍മാര്‍ മാത്രം. പൌരന്മാര്‍ സ്വതന്ത്രന്മാരായിരിക്കണം. ഒരു പരിഷ്കൃത സിവില്‍ സമൂഹം ഉരുത്തിരിയുന്നതിന്റെ മുന്നുപാധി അതാണെന്നതാണ് പര്‍ട്ടി നയം.പാര്‍ട്ടിക്കു എതിരാളികളില്ല.
നമ്മുടെ ഇന്ത്യ ഒരു പൂന്തോട്ടം പോലെയാണ്.നിറങ്ങളിലും,ആകൃതിയിലും,സൌരഭ്യത്തിലും,വൈരുധ്യം പുലര്‍ത്തുന്ന ചെടികളും പുഷ്പങ്ങളുമല്ലെ പൂന്തോട്ടത്തിനു അതിന്റെ മനോഹാരിത നല്‍ക്കുന്നത്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മഹത്വം. അതുകൊണ്ട് ആര്‍ക്കെതിരേയും വിദ്വേഷം
വളര്‍ത്തുകയില്ല. ഒരൊററ ഇന്ത്യ,ഒരൊററ ജനത !
പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ്.
അതായത് ഒരു ഉപകരണം മാത്രമാണ് പാര്‍ട്ടി.ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു ഉപകരണം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടി അനര്‍ഹമായോ,അധാര്‍മികമായോ എന്തെങ്കിലും
നേടാന്‍ അംഗങ്ങളെ അനുവദിക്കുകയില്ല.
തെരഞ്ഞെടുപ്പുകളില്‍ ആരുമായും മത്സരിക്കുകയില്ല, മറിച്ച് നിയമനിര്‍മ്മാണസഭകളില്‍ വോട്ടര്‍മാരെ പ്രതിനിധീകരിക്കാനുള്ള അവസരം തങ്ങള്‍ക്ക് നല്‍കേണമേയെന്ന് സമ്മതിദായകരുടെ
മുമ്പില്‍ അര്‍ത്ഥിച്ചു (സ്ഥാനം+അര്‍ത്ഥി=സ്ഥാനാര്‍ത്ഥി) നില്‍ക്കുകയായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ചെയ്യുക. ഗവേണ്മെന്റ് എന്നു പറയുന്നത് ഒരു അധികാര കേന്ദ്രമല്ല,ഒരു ഉയര്‍ന്ന
സാമൂഹ്യസംഘടനയാണ്. അധികാരം മുഴുവന്‍ പൌരജനങ്ങള്‍ക്കും തുല്ല്യമാണ്. ഒരാള്‍ അയാള്‍ ആരായാലും അയാള്‍ക്കു ചുമതലകളേയുള്ളൂ,അധികാരം എന്നൊന്നില്ല.ജീവിതം ഒരു നെറ്റ് വര്‍ക്കാണ്.
ഓരോ വ്യക്തിക്കുവേണ്ടിയും അനേകര്‍ പ്രയത്നിക്കുന്നു,ഒരു വ്യക്തി അനേകര്‍ക്കു വേണ്ടിയും! ഓരോ ആളും സമൂഹത്തിന്റെ നിലനില്‍പ്പിനുവേണ്ടി തനിക്കു കഴിയുന്ന സംഭവന നല്‍കുന്നു.
ഗവണ്മെന്റിനെ നയിക്കാനുള്ള ചുമതല പാര്‍ട്ടിക്കു കിട്ടിയാല്‍ സമഗ്രവും,സമ്പൂര്‍ണ്ണവുമായ സമൂഹ്യ
പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കും.
1) പൌരന്റെ മൌലികാവകാശങ്ങളും, കടമകളും വ്യക്തമായി നിര്‍വചിക്കും. തെരഞ്ഞെടുപ്പുകളില്‍
സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് നിയമപ്രകാരം നിര്‍ബ്ബന്ധമാക്കും.(എന്നാല്‍ തന്നെ ഇപ്പോഴുള്ള മുഴുവന്‍ നേതാക്കളുടേയും തലയെഴുത്ത് മാററിയെഴുതപ്പെടും)
2)തെരഞ്ഞെടുപ്പില്‍ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കും, അങ്ങിനെ ഓരോ പൌരനും തന്റേതായ പ്രതിനിധിയുണ്ടാവും.
3)ഇന്നുള്ള എല്ലാ അവധി ദിനങ്ങളും നിര്‍ത്തലാക്കും, പകരം ആഴ്ചയില്‍ 5 ദിവസം ജോലി ചെയ്യുന്നുണ്ടെന്നു ഉറപ്പാക്കും. ഒരു നിമിഷം പോലും പൌരജീവിതം സ്തംഭിക്കാത്ത വണ്ണം നിയമവാഴ്ച
നടപ്പിലാക്കും, എല്ലാ പൌരന്മാരും നിയമപാലകരായിരിക്കും, ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ പാരതന്ത്ര്യം ആക്കാന്‍ അനുവദിക്കില്ല.
ഇനി ബാക്കിയുള്ളതെല്ലാം സഹപ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കും. പിന്നിട് ഇതൊരു ബൂലോഗപ്പാര്‍ട്ടിയായി വികസിപ്പിച്ചു ഒരു ബൂലോഗ ഗവണ്മെന്റ് ഉണ്ടാക്കും.എന്നിട്ട് അതിരുകളില്ലാത്ത,
പട്ടാളവും,യുദ്ധങ്ങളുമില്ല്ലാത്ത, പാസ്പോര്‍ടും വിസയുമില്ലാത്ത ഒരു മധുര മനോഞ്ജ ബൂലോഗം ഞാന്‍ വാര്‍ത്തെടുക്കും........

ഇത് ഭക്തിയല്ല........ മാനസിക അനാരോഗ്യമാണ് !
കേരളത്തിലങ്ങോളമിങ്ങോളം അഭൂതപൂര്‍വമായ ജനകീയപിന്തുണയോടുകൂടി,ഒരു വമ്പിച്ച വികസനപ്രവര്‍ത്തനങ്ങള്‍ കുറെക്കാലമായി നടന്നു വരികയാണു.പഴയതും,പുതിയതുമായ ക്ഷേത്രങ്ങളും,അമ്പലങ്ങളും,കാവുകളും എല്ലാം പുതുക്കിപ്പണിയുക,പുനരുദ്ധരിക്കുക,പുന:പ്രതിഷ്ട........
പിന്നെ, ദേവപ്രശ്നം,സ്വര്‍ണ്ണപ്രശ്നം... അങ്ങിനെ കുറെ പ്രശ്നപരമ്പരകള്‍ വേറെ ! ഭക്തിയുടെ ഒരു മഹാപ്രളയത്തിലാണ് ജനങ്ങളെല്ലാം.ഇപ്പോഴെന്താണു ഇങ്ങിനെയൊരു വര്‍ദ്ധിതഭക്തിക്കു കാരണം?
പായ പോലുള്ള നോട്ടീസും,രശീത് ബുക്കുമായി നാലാള്‍ വീട്ടില്‍ വരുകയാണെങ്കില്‍ ഉറപ്പാണ് , അതൊരു അമ്പലപ്പിരിവായിരിക്കും. ഇപ്പോഴത്തെ സാമൂഹ്യപ്രവര്‍ത്തനം എന്നു പറയുന്നതു ഇതാണ്.പണ്ടു ഒരു കാലത്ത് വഴിയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുക, ധര്‍മ്മക്കിണര്‍ കുഴിക്കുക , അതിനടുത്ത് കൊട്ടത്തളങ്ങള്‍ കെട്ടി അതില്‍ കന്നുകാലികള്‍ക്ക് ദിവസവും വെ ള്ളം നിറയ്ക്കുക, സത്രങ്ങള്‍ നിര്‍മ്മിക്കുക, അത്താണികള്‍ സ്ഥാപിക്കുക, വഴിവിളക്കുകള്‍ കത്തിക്കുക തുടങ്ങി സാമൂഹ്യപ്രവര്‍ത്തനം ഒരു തപസ്യയായി കരുതപ്പെട്ടിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരകാലഘട്ടങ്ങില്‍ നിരവധി സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളും സജീവമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ വയനശാലകള്‍ നിര്‍മിച്ചു ബഹുജനങ്ങളെ വിദ്യയുടെ വെളിച്ചത്തിലേക്കു നയിക്കുന്നതിനു വേണ്ടിയുള്ള മഹത് പ്രവര്‍ത്തനങ്ങളായിരുന്നു എടുത്തുപറയത്തക്കതായ ഒന്ന്. പ്രബുദ്ധതയിലേക്ക് ജനങ്ങളെ നയിക്കുന്ന കര്‍മ്മധീരരായിരുന്നു അന്നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍. ഇന്നും നിസ്വാര്‍ഥമായ സാമൂഹ്യസേവനം ആവശ്യപ്പെടുന്ന എത്രയോ മേഖലകളുണ്ട്.
ഞങ്ങളുടെ നാട്ടില്‍ വേറൊരുതരം ക്ഷേത്രങ്ങളുണ്ട്. മുത്തപ്പന്‍ മoപ്പുരകളാണത്. ഓരോ കിലൊമീററര്‍ ഇടവിട്ടിടവിട്ട് ഇങ്ങിനെ മoപ്പുരകളുണ്ട്. ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും ഒരു മoപ്പുര തുടങ്ങാമെന്നതാണു അതിന്റെയൊരു സൌകര്യം.എല്ലാ ആഴ്ചയിലും ചിലപ്പോള്‍ ദിവസേനയും ഇവിടങ്ങളില്‍ മുത്തപ്പന്‍ വെള്ളാട്ടവും തിരുവപ്പനയുമുണ്ടാകും.
മുത്തപ്പനു ദക്ഷിണ കൊടുത്ത് പരാതി ബോധിപ്പിക്കലാണു ഇതിലെ ഏററവും പ്രധാനയിനം.പരാതി
ക്കാരുടെ നീണ്ട നിരയില്‍ സ്ത്രീജനങ്ങളായിരിക്കും കൂടുതല്‍.ദക്ഷിണ വാങ്ങി കൈ പിടിച്ചു മുത്തപ്പന്‍ പരാതിയെല്ലം കേള്‍ക്കും.ദക്ഷിണയുടെ വലുപ്പമനുസരിച്ചു കൈ വിടാതെ പിടിച്ചുകൊണ്ടു തന്നെ മുത്തപ്പന്‍ ആശ്വാസവചനങ്ങളും,ഉറപ്പും നിര്‍ലോഭം കൊടുക്കും. അടുത്ത വെള്ളാട്ടം വരെ മന:സ്സമാധാനത്തിനു ഈ ഉറപ്പുകള്‍ ഭക്തജനങ്ങള്‍ക്കു ധാരാളം. ഇതു കൂടാതെ കാക്കത്തൊള്ളായിരം
തെയ്യങ്ങളും,തിറകളും വേറെയുമുണ്ടു. ഈ തെയ്യങ്ങളും ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍
ഒട്ടും പിന്നിലല്ല. പണം വേണം അത്രമാത്രം! ദൈവങ്ങള്‍ക്കു അത്രയേയുള്ളൂ..നമുക്കും കിട്ടണം പണം!
പ്രപഞ്ചം തന്നെ സൃഷ്ടിക്കുകയും സര്‍വജീവജാലങ്ങളെയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിനെന്തിനാണു നമ്മുടെ വക സ്വര്‍ണ്ണവും പണവുമെന്നൊന്നും ചോദിക്കരുത്.ദൈവത്തിന്റെ
അടുത്തായാലും വെറും കൈയ്യോടെ പോകുന്നത് ഒരു കുറച്ചിലല്ലെ.
ദൈവം ഉണ്ടൊ എന്നൊന്നും എനിക്കറിയില്ല, ഉണ്ടെങ്കില്‍ അതില്‍ പരം ഒരു രക്ഷ നമുക്കു വേറെ എന്താണുണ്ടാവുക? പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്,ഇങ്ങിനെ മനുഷ്യനില്‍ നിന്നു പ്രതിഫലം
പററി അവന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കുന്ന ഒരു ദൈവം ഇല്ല തന്നെ!
ഇന്നു സര്‍വ്വത്ര കാണുന്ന ഈ ജനമുന്നേററം ഭക്തിയുടേയോ, ആത്മീയതയുടേയോ ലക്ഷണങ്ങല്ല
മറിച്ചു ഒരു തരം മാനസിക അനാരോഗ്യത്തിന്റേതാണ് ............

ഓര്‍ക്കൂടും..... പിന്നെ...സ്നേഹക്കൂടും.....
“കേരളത്തിന്റെ സൈബര്‍ കൌതുകം ഇപ്പോള്‍ ഒരു കൂട്ടില്‍ ചേക്കേറിയിരിക്കുകയാണ്. ഓര്‍ക്കുട് - പ്രണയികള്‍ക്ക് സ്വപ്നക്കൂട്,സുഹൃത്തുക്കള്‍ക്ക് കളിക്കൂട്,വേറിട്ട് നടക്കുന്നവര്‍ക്ക് ചര്‍ച്ചയുടെ ചട്ടക്കൂട്.”...... ഓര്‍ക്കുട്ടിനെക്കുറിച്ച് 2006ഡിസംബര്‍ 17 ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍
ശരത് കൃഷ്ണ എഴുതിയ ഫീച്ചറിലെ വരികാളാണ് ഇത്.
ശരത് തുടരുന്നു, “........ പിന്നെ അഞ്ചരക്കണ്ടിക്കാരന്‍ സുകുമാരന്‍ ചേട്ടനെ മുതല്‍ ഓര്‍ക്കുടിന്റെ പിതാവ് ഓര്‍ക്കുട് ബുയുക്കോക്ടനെ വരെ സുഹൃത്താക്കാം. സൌഹൃദത്തിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത ഭൂഖണ്ഡങ്ങള്‍ തേടുന്ന നാവികനാകാം. സ്വന്തം സുഹൃത്തില്‍ നിന്ന് അയാളുടെ സുഹൃത്തിലേക്ക്,അവിടെ നിന്ന് മററ് ഒരാളിലേക്ക്....ക്ലിക്ക്...ക്ലിക്ക്... എന്ന താളത്തിലുള്ള ചാട്ടം. കേരളത്തിലെ ഏതെങ്കിലും ഭൂപ്രദേശത്തുനിന്നു തുടങ്ങി ആഫ്രിക്കന്‍ വന്‍ കരയില്‍ വരെയെത്തി നങ്കൂരമിടല്‍ ......” ശരിയാണ്, വളരെ എളുപ്പത്തില്‍ ഒത്തിരി സുഹൃത്തുക്കളെ ഓര്‍ക്കുട്ടിലൂടെ കണ്ടെത്താം. ആയിരത്തോളം സുഹൃത്തുക്കള്‍ എന്റെ സൌഹൃദപ്പട്ടികയിലുണ്ട്. എന്നാല്‍ എത്ര പേരു മായി ഇതിലൂടെ യഥാര്‍ഥ ബന്ധം സ്ഥാപിക്കാനാവും? ആദ്യം കുറച്ചു സ്ക്രാപ്പുകള്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അവരെ കണ്ടെത്തുക എളുപ്പമല്ല. സുഖം തന്നെയല്ലെ...........,എന്തുണ്ട് വിശേഷം............? ഇങ്ങിനെ ചില കുശലങ്ങളല്ലാതെ അര്‍ഥപൂര്‍ണ്ണമായ സംവാദങ്ങളിലേര്‍പ്പെടാനുള്ള അവസരമോ,അടുപ്പമുള്ളവ്യക്തി
ബന്ധത്തിന്റെ ഊഷ്മളതയോ ഈ സൌഹൃദങ്ങളില്‍ നിന്നു ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല.
ഏതായാലും എന്നെ സംബന്ധിച്ചെടുത്തോളംധാരാളംസുഹൃത്തുക്കളില്‍ നിന്ന് സ്നേഹവും,ബഹുമാനവും തുളുമ്പുന്ന സ്ക്രാപ്പുകള്‍ നിത്യവും ലഭിക്കുന്നു.
എന്തുകൊണ്ടാണാളുകള്‍ സൌഹൃദം തേടി ഓര്‍ക്കുട്ടിലെത്തുന്നത്? എല്ലാവര്‍ക്കും ആരില്‍ നിന്നെങ്കിലും സ്നേഹവും,അംഗീകാരവും കിട്ടിയേ മതിയാവൂ . അഥവാ ഓരോരുത്തരും മററ് സഹജീവികളുടെ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നു. ആര്‍ക്കും ആരില്‍ നിന്നും സ്നേഹം ലഭിക്കാത്ത വിധം ഒരു സ്നേഹദാരിദ്ര്യം നിലനില്‍ക്കുന്നതായി എനിക്കു തോന്നുന്നു. ആരാണ് നിങ്ങളുടെ ആത്മാര്‍ഥസുഹൃത്ത് എന്നു ചോദിച്ചാല്‍ അതിനു ഉത്തരം പറയാന്‍ പലരും പലവട്ടം ആലോചിക്കും.
ഇവിടെ തനിക്ക് സ്നേഹം ലഭിക്കണമെന്നു ആഗ്രഹിക്കുകയല്ലാതെ,അത് അന്യര്‍ക്കു നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. മററ് എല്ലാവരേയും നിരുപാധികം സ്നേഹിക്കാന്‍ എല്ലാവരും തയ്യാറായല്‍ ഓരോരുത്തര്‍ക്കും അത് ചോദിക്കാതെ തന്നെ ലഭിക്കും. എന്താണു സ്നേഹം ? ത്യാഗമാണു സ്നേഹത്തിന്റെ ഉരകല്ല്. മററ് സഹജീവികളെ സ്നേഹിക്കുകയും,അവര്‍ക്കുവേണ്ടി കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ സഫലമാകുന്നതു അവനവന്റെ ജീവിതം തന്നെയാണ്.
ഇന്ന് കുടുംബബന്ധങ്ങളും,അയല്‍ പക്ക ബന്ധങ്ങളും തീരെ ശിഥിലമായതാണു മാനസീകപിരിമുറുക്കങ്ങള്‍ക്ക് ഒരു പ്രധാനകാരണം. അയല്‍ പക്കത്തെ ശത്രുവാണു ദൂരത്തെ ബന്ധുവെക്കാളും ഉപകാരം എന്ന അര്‍ഥത്തില്‍ ഒരു പഴമൊഴിയുണ്ട്, എന്നാല്‍ “ അടുക്കുന്തോറും അകലും,അകലുന്തോറും അടുക്കും” എന്നത് പുതുമൊഴി!
ഈ ലോകത്തില്‍ അപരിചിതത്വം എന്നൊന്നു ആവശ്യമില്ലായിരുന്നു. മനുഷ്യന്‍ എന്ന ഒററക്കാരണത്താല്‍ ആര്‍ക്കും ആരില്‍ നിന്നും നിരുപാധികമായ സ്നേഹം ലഭിക്കണ
മായിരുന്നു. അതെ, സ്നേഹവും അംഗീകാരവും ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്............
അപ്പോള്‍ ഈ ലോകം ഒരു സ്നേഹക്കൂടായി മാറും....................................!

കേരളം വീണ്ടും ഭ്രാന്താലയമായി മാറുന്നു..........
കേരളം ഒരു തിരിച്ചുപോക്കിലാണ്.എല്ലാ അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു.ശാസ്ത്രീയവീക്ഷണം വളര്‍ത്തേണ്ടത് പൌരന്റെ മൌലികകടമയായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അശാസ്ത്രീയധാരണകളും, ശാസ്ത്രത്തിന്റെ ലേബലില്‍ ശാസ്ത്രാഭാസങ്ങളും ശക്തമായി പ്രചരിപ്പിക്കപ്പെടുകയാണ്. അക്കാദമികസമൂഹം മൌനം പാലിക്കുന്നു.. പുരോഗമനപ്രസ്ഥാനങ്ങള്‍ വെറും നോക്കുകുത്തികളായി... കലാ-സാംസ്കാരികരംഗം നിര്‍ജ്ജീവമായി....വായനശാലകള്‍ വെറും നേരമ്പോക്ക്കേന്ദ്രങ്ങളായി...പത്രങ്ങള്‍ വെറും സെന്‍സേഷനല്‍ വാര്‍ത്തകള്‍ പെരുപ്പിച്ചുകാട്ടിയും,രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ വെണ്ടക്കാതലക്കെട്ടുകളാക്കിയും പത്രധര്‍മ്മം എന്നൊന്നില്ലയെന്ന് വിളംബരപ്പെടുത്തുന്നു..ചാനലുകള്‍ 24 മണിക്കൂറും വളിപ്പന്‍ ഫലിതങ്ങളും,ജീവിതയാഥാര്‍ത്ത്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത സീരിയലുകളും പ്രക്ഷേപിച്ച് ആസ്വാദന നിലവാരത്തെ പാതാളത്തോളം താഴ്ത്തുന്നു..രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആദര്‍ശവും,ദിശാബോധവും നഷ്ടപ്പെട്ടത് നിമിത്തം രാഷ്ട്രീയം വെറും ഉദരപൂരണവും കീശവീര്‍പ്പിക്കലുമാണെന്ന് പരക്കെ പറയപ്പെടുന്നു...സര്‍ക്കാര്‍ തന്നെ ലോട്ടറിയും,മദ്യവും വേണ്ടുവോളം വിററ് പൌരജനങ്ങളെ മയക്കികിടത്തുന്നു...പ്രതികരിച്ചാല്‍ “വട്ടനെന്ന് ’’ മുദ്രകുത്തപ്പെടുമെന്ന് ഭയന്ന് അനീതികള്‍ക്കെതിരെ ആരും ശബ്ദിക്കുന്നില്ല....
പ്രബുദ്ധമായിരുന്ന കേരളം വീണ്ടും (വിവേകാനന്ദനോട് കടപ്പാട്) ഒരു ഭ്രാന്താലയമായി മാറുന്നതിന്റെ
ലക്ഷണങ്ങളാണ് ഇതൊക്കെ..... പല കാര്യങ്ങളിലും തങ്ങള്‍ ഒന്നാം സ്ഥാനത്താണെന്ന് മാലോകരെ
ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കേരളം.. പക്ഷെ തീര്‍ച്ചയായും അതിന്റെ പോക്ക് മുമ്പോട്ടല്ല മറിച്ച് പിറകോട്ടാണ്.......... ............

Subscribe to:
Posts (Atom)