Links

സന്ധ്യയ്ക്ക് ഒരു തുറന്ന കത്ത് !

പ്രിയപ്പെട്ട സന്ധ്യ ,

സഞ്ചാരസ്വാതന്ത്ര്യം എന്നത് ഏതൊരു വ്യക്തിക്കും വളരെ പ്രധാനപ്പെട്ട ഒന്നാണു. അത് മനുഷ്യന്റെ നിലനില്പുമായി ബന്ധപ്പെട്ടതും കൂടിയാണു. ഒരാളുടെ സഞ്ചരിക്കാനുള്ള അവകാശം തടയപ്പെടുക എന്നതാണു ഏറ്റവും കടുത്ത മനുഷ്യാവകാശലംഘനം. ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇത് അടിക്കടി നടക്കുന്നു. സ്വാതന്ത്ര്യം കിട്ടി 65 വർഷം പിന്നിട്ടിട്ടും നമ്മുടെ സ്വദേശികളായ ആളുകളിൽ നിന്ന് തന്നെ നമുക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതേണ്ട അവസ്ഥയാണുള്ളത്. എപ്പോഴാണു തന്റെ വഴി തനിക്ക് മുന്നിൽ തടയപ്പെടുക എന്ന് ആർക്കും നിശ്ചയമില്ല. യാത്രയുടെ പകുതിവഴിയിൽ ആയിരിക്കും പൊടുന്നനെ ഹർത്താൽ പ്രഖ്യാപിക്കപ്പെടുക.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ അണിനിരത്തിയാണു തങ്ങൾ ഇങ്ങനെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്നാണു നേതാക്കൾ ധാർഷ്ഠ്യത്തോടെ പറയുന്നത്.  ആ അഹന്തയ്ക്ക് നേരെയാണു സന്ധ്യ " യാത് ജനങ്ങൾ എന്തരു ജനങ്ങൾ " എന്ന് തിരുവനന്തപുരം ശൈലിയിൽ പൊട്ടിത്തെറിച്ചത്. കേരളത്തിലെ എത്രയോ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണിത്. എന്നാൽ ആർക്കും അങ്ങനെ ചോദിക്കാൻ ധൈര്യം ഉണ്ടായില്ല. എന്തെന്നാൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സാമുഹ്യവിരുദ്ധരായ ആൾക്കൂട്ടം സംഘടിതരും സഞ്ചരിക്കേണ്ട മഹാഭൂരിപക്ഷം അസംഘടിതരും ആയിരുന്നു.  എത്ര കാലമാണു നമ്മൾ ഈ സഞ്ചാരസ്വാതന്ത്ര്യനിഷേധം സഹിക്കുക. സന്ധ്യയുടെ ഒറ്റയാൾ പ്രതിഷേധം ഞങ്ങൾക്ക് ധൈര്യം പകർന്നു തരുന്നു. അത്കൊണ്ടാണു മഹാമനുഷ്യസ്നേഹിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ സന്ധ്യയ്ക്ക് പാർതോഷികം വാഗ്ദാനം ചെയ്തത്.

ആ തുക വാങ്ങണോ എന്നു തീരുമാനിച്ചിട്ടില്ല എന്നും വാങ്ങിയാൽ തന്നെ അത് നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തും എന്നും സന്ധ്യ പറഞ്ഞതായി പത്രദ്വാര അറിയാൻ കഴിഞ്ഞു. ആ തുക വാങ്ങണം എന്ന് അഭ്യർത്ഥിക്കാനും സാധാരണക്കാരനായ ഞാൻ എന്റെ വകയായി എളിയ ഒരു പാരിതോഷികമായി 50,000 രൂപ തരാൻ താല്പര്യപ്പെടുന്നു എന്ന് അറിയിക്കാനുമാണു ഈ തുറന്ന കത്ത് എഴുതുന്നത്.

ഈ തുക കൊണ്ട് ഹർത്താൽരഹിത കേരളം എന്നൊരു ട്രസ്റ്റ് സന്ധ്യ തുടങ്ങണം. ഹർത്താലിലോ അത് പോലെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന മറ്റ് സമരങ്ങളിലോ സഞ്ചരിക്കുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ഉണ്ടാകുന്ന നഷ്ടം ഈ ട്രസ്റ്റ് പരിഹരിച്ചുകൊടുക്കണം. തങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല എന്ന് വന്നാൽ വാഹനങ്ങൾ ഹർത്താൽ ദിനത്തിൽ റോഡിലിറക്കാൻ ആളുകൾ ധൈര്യപ്പെടും. തങ്ങളുടെ അക്രമം മൂലം ആർക്കും നഷ്ടം വരുന്നില്ല എന്ന് കണ്ടാൽ അക്രമികൾ പിന്നെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ മെനക്കെടുകയില്ല.  അങ്ങനെ സന്ധ്യയുടെ പ്രതിഷേധം ഐതിഹാസികമായൊരു സമരത്തിന്റെ മുന്നോടിയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും. ഒരു ഹർത്താൽ രഹിത കേരളം നമുക്ക് കെട്ടിപ്പടുക്കാൻ കഴിയുക തന്നെ ചെയ്യും.

തിരുവനന്തപുരത്ത് നേരിട്ട് വന്ന് എന്റെ ഈ എളിയ പാരിതോഷികം സന്ധ്യയെ ഏല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഈ അഭ്യർത്ഥന സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

കെ.പി.സുകുമാരൻ

ഫോൺ : 9400 303115
kpsuku@gmail.com

4 comments:

Sameer Thikkodi said...

ഇതൊരു നല്ല തുടക്കമാവട്ടെ... പാർട്ടിക്കതീതമായി സംഘടനാ ഭേദമില്ലാതെ നിർബന്ധിത-ഹർത്താൽ രഹിത കേരളത്തിനായി എല്ലാ പിന്തുണയും അറിയിക്കുന്നു !

Unknown said...

കൂടെ കൂടെയുള്ള ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കുന്നു എന്നത് വാസ്തവമാണ്, എങ്കിലും സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ഒരു സന്ധ്യയ്ക്കും തടയാന്‍ അവകാശമില്ല. സമരരീതി അത് മാന്യമാംവിതം പാര്‍ട്ടികളാണ് തീരുമാനിക്കേണ്ടത്‌, മറിച്
"സന്ധ്യമാരല്ല തീരുമാനിക്കേണ്ടത്‌.

Unknown said...

samaram athu venam. but mattullavare budhimuttikanoo..ethu party anelum..oru divasam harthal undayal etra kodi rupayanu nashttam ennariyumo.. athukond samara reethikalodanu janangalk ethirp..samara reethikal mattan ethupole ulla sandhyamar thanne venam..

Unknown said...

നമ്മുടെ വൃത്തികെട്ട വലതു പക്ഷമുഖം മറച്ചു പിടിച്ച് ....
നിഷ്പക്ഷനോ,ജനകീയനോ..
ആം ആദ്മിയോ ആകാം....

ഇതൊരു വീട്ടമ്മക്കെതിരല്ല...അവരുടെ മറവില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ കച്ചവടം നടത്തുന്നവര്‍ക്ക് സമര്‍പ്പണം ..

ഇതാണോ ഇടതുകാര്‍ ചെയ്ത ജനാധിപത്യ അവകാശ ലംഘനം..?........
നാലും രണ്ടും ആറു നേതാക്കള്‍ വഴിയരുകില്‍ നില്‍ക്കുന്നത്
മാദ്ധ്യമങ്ങളില്‍ കൂടി ,എല്ലാവരും കണ്ടതാണ് ...
അവര്‍ പോലീസിനോട് കയ്ര്‍ക്കുന്നതും ...
പോലീസ് ചെയ്യുന്നത് അല്ലെ ഇവിടെ
തെറ്റ് ചെയ്യുന്നത് എന്നത് നമുക്ക് മനപ്പൂര്‍വം മറക്കാം ....

സന്ധ്യ ഒരു സാധാരണ വീട്ടമ്മയുടെ സ്വാഭാവിക പ്രതികരണം നടത്തുമ്പോള്‍ ...
.അവര്‍ ഇടതു പക്ഷത്തിനു എതിരാണ് എന്ന് വരുത്തുക ..എന്നത് ....
സാമാന്യമായി ചിന്തിച്ചാല്‍ മനസ്സിലാകും ...
ഇതുപോലെ വീട്ടമ്മമാര്‍ ഞങ്ങളോടൊപ്പം ഇടതു പക്ഷത്തിന്റെ എതിര്‍പക്ഷത്ത് ആണെന്ന് വരുത്തിതീര്‍ക്കുക.....
അത് എല്ലാ വലത്തുവശത്തു നിന്ന് ചിന്തിക്കുന്നവരുടെയും, ആഗ്രഹമാണ് ......

നമ്മുടെ വൃത്തികെട്ട വലതു പക്ഷമുഖം മറച്ചു പിടിച്ച് ....
നിഷ്പക്ഷനോ,ജനകീയനോ..
ആം ആദ്മിയോ ആകാം....