Links

ഡെസ്ക്ടോപ് ഷേറിങ്ങ്

Aviary showmypc-com Picture 1ബ്ലോഗ് ഭാഷയില്‍ ബ്ലോഗ് പുലി എന്നൊരു പ്രയോഗമുണ്ട്. എന്താണതിന്റെ അര്‍ത്ഥം എന്ന് എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല. എന്നാലും എല്ലാവരും ബ്ലോഗ് പുലികള്‍ അല്ലല്ലൊ.  കുറെ കാര്യങ്ങള്‍ പലര്‍ക്കും അറിയാം.  അറിയാത്ത കാര്യങ്ങളുമുണ്ട്.  കമ്പ്യൂട്ടര്‍ എന്നാല്‍ തന്നെ മഹാസമുദ്രം പോലെയാണ്. പഠിച്ചാലും തീരുകയില്ല.  വല്ലാത്ത കണ്ടുപിടുത്തം തന്നെ.  മനുഷ്യന്റെ ജീവിതം  ഈ ചെറിയ ഉപകരണം  കമ്പ്ലീറ്റ്  മാറ്റി തീര്‍ത്തു.  ഇന്ന് ഓരോരുത്തരുടെയും ജീവിതം  ഈ ഉപകരണവുമായി പ്രത്യക്ഷമായോ പരോഷമായോ ബന്ധപ്പെട്ടിരിക്കുന്നു.  എല്ലാ കണ്ടുപിടുത്തങ്ങളും അങ്ങനെ തന്നെയാണ്.  നേരിട്ട് ബന്ധമില്ലെങ്കിലും എല്ലാ മനുഷ്യരും  അതിന്റെ ഉപഭോക്താക്കളാണ്.

കമ്പ്യൂട്ടറിന്റെ കാര്യം  പറയുമ്പോള്‍ എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു  സംഗതിയുണ്ട്.  കേരളത്തില്‍ കമ്പ്യൂട്ടര്‍ വിരുദ്ധസമരം കൊടുമ്പിരിക്കൊള്ളുന്ന കാലം. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. ഞാനും കമ്പ്യൂട്ടറിനെ പറ്റി കേട്ടിട്ടേയുള്ളൂ , കണ്ടിട്ടില്ല.  ഒരു ദിവസം അവന്‍ ചോദിച്ചു,  സുകുമാരേട്ടാ ഈ കമ്പ്യൂട്ടര്‍ വന്നാല്‍ മഹാമോശമാണല്ലേ?  അതെന്താ മോനേ എന്ന് ഞാന്‍ ചോദിച്ചു. അല്ല, കമ്പ്യൂട്ടര്‍ വന്നാല്‍ എനിക്കൊന്നും പഠിച്ചു വലുതാകുമ്പോ ജോലി കിട്ടില്ലല്ലോ. അവന്റെ ഉത്തരം.   ആ കുട്ടിയുടെ മനസ്സില്‍ കുത്തിവയ്ക്കപ്പെട്ട വിഷത്തെ ഓര്‍ത്ത് എനിക്കന്ന് സങ്കടം തോന്നി. എന്തോ ആയ്ക്കോട്ടെ, ഒരു കണ്ടുപിടുത്തം വരുമ്പോള്‍ ഇങ്ങനെയാണോ കുട്ടികളുടെ മനസ്സ് വിഷലിപ്തമാക്കേണ്ടത്?  അവന്‍ ഇന്ന് കുവൈറ്റില്‍  സിസ്റ്റം അഡ്‌മിനിസ്ട്രേറ്റര്‍ ആണ്.

പറഞ്ഞ് വന്നത് ബ്ലോഗിന്റെ കാര്യം.  നിങ്ങള്‍ ബ്ലോഗില്‍ പുലി അല്ലെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റും.  ഞാന്‍ ബ്ലോഗ് പുലി ആയത്കൊണ്ടല്ല , അറിയുന്നത് ചെയ്യാലോ.  നിങ്ങള്‍ അവിടെ നിന്ന് നിങ്ങളുടെ ബ്ലോഗില്‍ ലോഗിന്‍ ചെയ്താല്‍ മതി. ബാക്കി ഞാന്‍ ഇവിടെയിരുന്നു ചെയ്തോളും.  നിങ്ങളുടെ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും എനിക്കറിയില്ല. അത്കൊണ്ട് പേടിക്കേണ്ട.   ഇതെങ്ങനെയാണ് സാധിക്കുക എന്നല്ലേ. ഈ സങ്കേതത്തിനാണ് റിമോട്ട് ഡെസ്ക്ടോപ്പ് ഷേറിങ്ങ്  എന്ന് പറയുന്നത്.  ഇതിന് നിരവധി സോഫ്റ്റ്‌വേര്‍ ഇന്ന് ലഭ്യമാണ്. കാശ് കൊടുത്ത് വാങ്ങണം എന്ന് മാത്രം.  ചിലത് സൌജന്യമായും ലഭിക്കും.  പൂര്‍ണ്ണമായും സൌജന്യമായിരിക്കില്ല.  കുറച്ച് സൌകര്യങ്ങള്‍ ഫ്രീയായും  ബാക്കി പണം മുടക്കി പ്രീമിയമായും.

നിങ്ങള്‍ ചെയ്യേണ്ട ത്   http://showmypc.en.softonic.com/ എന്ന സൈറ്റില്‍ പോവുക.  അവിടെ നിന്ന് ഷോമൈപിസി എന്ന സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ്  ചെയ്യുക.   എവിടെയാണോ  അത് ഡൌണ്‍‌ലോഡ് ആയിട്ടുള്ളത്  എന്ന് കണ്ടുപിടിച്ച് അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍  മേലെയുള്ള ചിത്രത്തില്‍ കാണുന്ന പോലെ ഒരു വിന്‍ഡോ തുറക്കും.  അതില്‍ Show my PC  Now എന്നും   View Remote PC എന്നും രണ്ട് ഓപ്ഷന്‍ കാണാം.   ഡെസ്ക്ടോപ്പ് ഷേര്‍ ചെയ്യണമെങ്കില്‍  രണ്ട് അറ്റത്തുമുള്ള  സിസ്റ്റത്തില്‍ ഈ ‘ഷോ-മൈ-പിസി’  ഡൌണ്‍‌ലോഡ് ചെയ്യണമെന്നും  ഒരേസമയം രണ്ടുപേരും ഓണ്‍‌ലൈനില്‍ വേണമെന്നും പറയേണ്ടതില്ലല്ലോ.  ഇപ്പോള്‍ സംഗതി മനസ്സിലായില്ലേ.

ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍ , എനിക്ക് ഇവിടെ ഇരുന്ന്  എന്തും ചെയ്യാന്‍ പറ്റും.  നിങ്ങള്‍ പാസ്സ്‌വേര്‍ഡ് ആയി  ചില അക്കങ്ങള്‍ എനിക്ക് പറഞ്ഞുതരികയും ആ അക്കങ്ങള്‍ ഇവിടെ നിന്ന് എന്റര്‍ ചെയ്യുമ്പോഴുമാണ് എനിക്ക് നിങ്ങളുടെ സിസ്റ്റം ആക്സസ്സ് ചെയ്യാന്‍ പറ്റുന്നത്. ഞാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവിടെയിരുന്നു നിങ്ങള്‍ക്ക് മൌസ് ചലിക്കുന്നതിലൂടെ കാണാന്‍ പറ്റും.  ഏത് സമയത്തും  നിങ്ങള്‍ക്ക് ക്വിറ്റ് ചെയ്യാനും സാധിക്കും.  ഓരോ പ്രാവശ്യവും അന്യോന്യം ആക്സസ്സ് ചെയ്യാന്‍ പാസ്സ്‌വേര്‍ഡ് നമ്പര്‍ റിഫ്രഷ് ചെയ്യപ്പെടുകയാണ്.  ഇത് വളരെ രസകരവും അതിശയകരവുമാണ്.  ഞാന്‍ വേണമെന്നില്ല. ആരുമായും നിങ്ങള്‍ക്ക് പരസ്പരം  സിസ്റ്റം ഷേര്‍ ചെയ്യാം.

റിമോട്ട് ഡെസ്ക്ടോപ് ഷേറിങ്ങിന് http://www.teamviewer.com/download/index.aspx ടീം വ്യൂവര്‍ മറ്റൊരു നല്ല സോഫ്റ്റ്‌വേര്‍ ആണ് . ഈ വിവരം അറിയിച്ച റീനുവിന് നന്ദി.

(ബ്ലോഗും ഞാനും രണ്ടാം ഭാഗം വേഗം എഴുതാം)

18 comments:

Reenu said...

വളരെ ഈസി ആയ ഒരു remote desktop sharing software anu teamviewer.ഉപയോഗിക്കാന്‍ വളരെ എളുപ്പം ആണ് ഇതും..ഇതും ഒന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്.ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇതെന്നു തോന്നുന്നു... ലിങ്ക് താഴെ കൊടുക്കുന്നു..
http://www.teamviewer.com/download/index.aspx

Unknown said...

Thanks for Reenu ...

kiranhbc said...

Sukumaretta how are you..hope you are fine.. I read your latest blog..unfortunately am using mobile..now i don't have access through laptop..so am now regularly using net through mobile.. So i can't enjoy that desktop sharing facility..when i writing this reply i got your call..thanx for that reply call.. I didn't expect you would call..
Actually am in trouble.b.coz i can't read malayalam news paper through my mobile.. But i can read your blog and all. But i can't read manorama mathrubhoomi and all..so i expect you could find a solution for that.. Or can you try to ask other your blog friends.. Those who expert in internet and computer.. Am eagerly waiting for that reply..

K.P.Sukumaran said...

പ്രിയ കിരണ്‍ , മൊബൈല്‍ ഫോണില്‍ മിനി ഒപേര ഇസ്റ്റാള്‍ ചെയ്താലും യൂനികോഡ് ഫോണ്ട് മാത്രമേ വായിക്കാന്‍ പറ്റുകയുള്ളൂ. അത്കൊണ്ടാണ് ബ്ലോഗുകള്‍ വായിക്കാന്‍ കഴിയുന്നത്. മലയാള മനോരമ ഉള്‍പ്പെടെ ചില പത്രങ്ങള്‍ ഇനിയും യൂനികോഡിലേക്ക് മാറിയിട്ടില്ല. എന്നാല്‍ മാതൃഭൂമി യൂനികോഡിലാണ്. അത്കൊണ്ട് മാതൃഭൂമി മൊബൈലില്‍ നിന്ന് വായിക്കാന്‍ സാധിക്കും.

വല്ലപ്പോഴും വിളിക്കുമല്ലോ, സ്നേഹപൂര്‍വ്വം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ടീം വ്യൂവർ തന്നെയാണു ബെസ്റ്റ് ആൻഡ് റിലയബിൾ ഓപ്ഷൻ..

രമേശ്‌ അരൂര്‍ said...

ഇത്തരം സൈറ്റുകള്‍ തുറക്കുക വഴി ജഗജില്ലികളായ വൈറസുകളും കൂടി പോരുമെന്നു
ഓര്‍ക്കുന്നത് കൊള്ളാം ..

K.P.Sukumaran said...

പ്രിയ രമേശ്, ഇങ്ങനെ പറഞ്ഞ് ആളുകളെ പേടിപ്പിക്കല്ലേ. നമുക്ക് നിരവധി സോഫ്റ്റ്‌വേറുകള്‍ സൌജന്യമായി നെറ്റില്‍ നിന്ന് ലഭിക്കുന്നുണ്ട്. പല കമ്പനികളും സൌജന്യമായി തരുന്നത് ഡൌണ്‍‌ലോഡ് ചെയ്യുന്നവരില്‍ പലരും പിന്നീട് കാശ് കൊടുത്ത് ഫുള്‍ വെര്‍ഷന്‍ വാങ്ങും എന്ന് കരുതിയിട്ടാണ്. അതൊരു വ്യാപാരതന്ത്രമാണ്. അത്കൂടാതെ ധാരാളം ഓപ്പന്‍ സോഴ്സ് സോഫ്റ്റ്‌വേറുകള്‍ brothersoft , softonic മുതലായ സൈറ്റുകളില്‍ നിന്ന് ധൈര്യപൂര്‍വ്വം ഡൌണ്‍‌ലോഡ് ചെയ്യാം. വൈറസ്സിനെ പേടിക്കുന്നത് നല്ലത് തന്നെ. എന്നാല്‍ അമിതമായി പേടിച്ചാല്‍ നമ്മുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. ഒരു ശ്രദ്ധ നല്ലത് തന്നെയാണ് :)

ChethuVasu said...

സുകുമാരേട്ടന്‍ വെറും ഒരു ബ്ലോഗ്‌ പുലിയല്ല ഒരു ബ്ലോഗ്‌ പുപ്പുലി തന്നെ ആണ് :-)

"അറിവ് നേടാനുള്ള ആഗ്രഹം ഒന്ന് മാത്രമാണ് ഒരാളെ അറിവുള്ളവനാക്കുന്നത് " - ചെത്തുകാരന്‍ വാസു

Subair said...

സുകുമാരേട്ടാ,

താങ്കള്‍ കമ്പ്യൂടര്‍ പ്രൊഫെഷണല്‍ ആയിരുന്നോ ?. കാമ്പ്യൂടറും ഇന്റര്‍നെറ്റും ആയി ബന്ധപ്പെട്ട ഒരു പാട് കാര്യങ്ങള്‍ താങ്കള്‍ക്കു അറിയാം. അറിയുന്ന കാര്യങ്ങള്‍ പങ്കു വെക്കാന്‍ താങ്കള്‍ കാണിക്കുന്ന താല്പര്യവും എല്ലാവരും കണ്ടു പഠിക്കേനടത്താന്.

ഫ്രീ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുമ്പോള്‍, വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് എന്ന് ഉറപ്പു വരുത്തണം എന്നും, നല്ല ആന്റി വൈറസ്‌ സോഫ്റ്റ്‌ വയറുകള്‍ കാശുകൊടുത്ത് തെന്നെ വാങ്ങി ഇന്സ്ടാല്‍ ചെയ്തിരിക്കണം എന്നുകൂടി ചേര്‍ക്കാമായിരുന്നു. വൈറസുകളും, വോമുകളും, ട്രോജന്‍ ഹോഴുസ്കളും ഇത്തരം സോഫ്റ്റ്‌വയറുകളുടെ കൂടെ സര്‍വസാധാരണമാണ്.

sm sadique said...

ഇത്തരം പോസ്റ്റുകൾ എനിക്ക് ഒരുപാട് ഉപയോഗപ്രദം,കാരണം ഒരുപാട് പഠിക്കാനുണ്ട് ഇനിയും. ആശംസകൾ……

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞാന്‍ മുന്‍പ് ഇതേ രീതിയിലുള്ള വേറൊരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്നു. LogMeIn എന്നായിരുന്നു അതിന്റെ പേര്. അല്പം അശ്രദ്ധ ഉണ്ടായാല്‍ സ്വകാര്യത തീര്‍ത്തും നഷ്ടപ്പെടുമെന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടാകുന്നതും നല്ലതാണ്.
അറിവ് പകര്ന്നതിനു നന്ദി.

Luttu said...

TeamViewer ആണ്‌ ഈ ആവശ്യത്തിന്‌ ഞാന്‍ ഉപയോഗിക്കാറ്
Download ചെയ്ത ഫയലില്‍ ക്ലിക്ക് ചെയ്ത് 'റണ്‍' ഓപ്ക്ഷന്‍ അമര്‍ത്തിയാല്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം പോലും ഇല്ല

Mohamed Salahudheen said...

നന്ദി, സാര്

TPShukooR said...

Teamviewer ഓഫീസില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ChethuVasu said...

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇങ്ങനെ ഫ്രീ (പൂര്‍ണമായും തന്നെ ഫ്രീ ആയതു ഒരു പാടുണ്ട് )ആയി കിട്ടുന്ന എതാണ്ട് ഭൂരിഭാഗവും തന്നെ സായിപ്പന്മാരുടെ സംഭാവനയാണ് ...( വിപണന തന്ത്രം അല്ലാത്തത് മാത്രം എടുത്താല്‍ തന്നെ )

ലോക IT മഹാ ശക്തിയായ ഇന്ത്യാമഹാരാജ്യത്തെ മഹാമാന്‍സ്കരായ- ഉദാരമതികളായ - ഇന്ത്യന്‍ വിവര സാങ്കേതപുലികള്‍ അധികം ആരും തന്നെ ഫ്രീ ആയി എന്തെങ്ങിലും അപ്‌ലോഡ്‌ ചെയ്തതായി അറിയില്ല .. ..എന്നാലും സ്വര്ത്തന്മാരെന്നു നമ്മള്‍ സകര്യം പോലെ കുറ്റം പറയുന്ന സായിപ്പിന്റെ സൌജന്യം നമ്മള്‍ നന്നായി ആസ്വദിക്കുന്നത് നമ്മുടെ കാപട്യമായോന്നും കരുതരുത് ..!!! അയ്യയ്യോ..! നമ്മളുടെ ഒരു സ്വഭാവം തന്നെ അങ്ങനാണ് മാഷേ ...!!! നമ്മള്‍ ആര്‍ക്കും ഒന്നും ഫ്രീ ആയി കൊടുക്കത്തില്ല , കണ്മുന്നില്‍ പട്ടിണി കിടക്കുന്നവന് പോലും നമ്മള്‍ ഒന്നും കൊടുക്കാറില്ല , സായിപ്പ് നമ്മളില്‍ നിന്ന് ഒരു പാടു പഠിക്കാനുണ്ട് - അല്ലേല്‍ നാളെ സായിപ്പിന്റെ കഷ്ടകാലാവും ...

Mohamedkutty മുഹമ്മദുകുട്ടി said...

സംഭവം കൊള്ളാം.ഡസ്ക് ടോപ് ഷെയറിങ്ങ് ഇതു വരെ ഉപയോഗിച്ചിട്ടില്ല. അതിനും ഒരാളെ നമ്മുടെ സൌകര്യത്തിനൊത്തു ഒഴിഞ്ഞു കിട്ടണ്ടെ?.ഇവിടെ എന്റെ ഇപ്പോഴത്തെ പ്രശനം വേറൊന്നാണ്. പെട്ടെന്നു സിസ്റ്റ ത്തിനു [ലാപ് ടോപാണ് ] അപസ്മാരം ബാധിക്കുന്ന പോലെ. ഞാന്‍ ടൈപു ചെയ്യുന്നതല്ല സിസ്റ്റത്തില്‍ കാണിക്കുന്നത്. അത് ഇംഗ്ലീഷായാലും മലയാളമായാലും. കമന്റെഴുതാന്‍ അതിനാല്‍ വളരെ പ്രയാസം. എന്നാല്‍ നോട്ട് പാഡില്‍ ടൈപു ചെയ്യുമ്പോള്‍ കുഴപ്പം കാണുന്നുമില്ല. എന്നിട്ട് ഇപ്പോള്‍ ഞാന്‍ നോട്ട് പാഡില്‍ ടൈപു ചെയ്തു കോപി പേസ്റ്റ് ചെയ്യുകയാണ്. ഇതിനൊരു പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ കഴിയുമോ?
പിന്നെ ബ്ലോഗിലെ പുലികള്‍ ധാരാളം കേള്‍ക്കാറുണ്ട്. ഇനി അതിനെപ്പറ്റി ആരെങ്കിലും ഒരു പോസ്റ്റിടുമെന്നു കരുതാം!.

ഹംസ said...

ഉപകാരപ്രദം .. നന്ദി സുകുമാരേട്ടാ

nilamburan said...

2G / 3G സ്പെക്ട്രം എന്താണെന്ന് വിശദമാക്കുന്ന ഒരു ബ്ലൊഗ് താങ്കളിൽ നിന്നും പ്രതീക്ഷിക്കട്ടെ. ആർക്കും എന്താണെന്ന് വലിയ പിടിയൊന്നുമില്ല.
കരീം